തലയുയർത്തി നിൽക്കുന്ന കരിമ്പനകളുടെ ഇടയിൽ നമ്മൾ
ഒട്ടും പ്രതീക്ഷിക്കാതെ കാണുന്ന കരിങ്കൽ ശില്പങ്ങളാണ് പാലക്കാട്ടുള്ള
അഹല്യ ഫൗണ്ടേഷന്റെ നിമ്‌ന്നോന്നതങ്ങളെ താരാട്ടുന്ന ഭൂമി
കയിലേക്ക് പ്രവേശിക്കുമ്പോൾ നമ്മെ എതിരേൽക്കുന്നത്. പത്ത്
ഏക്കറോളം വരുന്ന കരിങ്കൽ ശില്പ ഉദ്യാനത്തിന്റെ ആവശ്യത്തി
ലേക്കുള്ളതാണ് ഈ ശില്പങ്ങളെല്ലാം. ഇതിൽ കണ്ണകിയും സാവി
ത്രിയും ദ്രൗപദിയും അഹല്യയും ഉണ്ട്. ഇനിയും കുറെ പേർ ശിലയിൽ
പിറവി കൊള്ളാൻ കാത്തിരിക്കുന്നുമുണ്ട്.
മറ്റു കലാവിഭാഗങ്ങളിൽ നിന്നും കരിങ്കൽ ശില്പങ്ങൾക്കുള്ള
പ്രത്യേകത അത് കാലാതീതമായി നിലനിൽക്കുന്നു എന്നതാണ്.
പുരാവസ്തു ഖനനത്തിലൂടെ സിന്ധുനദീതടങ്ങൾ, ചൈന,
സൗത്ത് അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ധാരാളം
കരിങ്കൽ ശില്പങ്ങളും മൺശില്പങ്ങളും ദാരുശില്പങ്ങളും കണ്ടെത്തി
യിട്ടുണ്ട്. പുരാതന ഗ്രീസിലാണ് പടിഞ്ഞാറൻ രീതിയുടെ ഉത്ഭവം.
മദ്ധ്യ നൂറ്റാണ്ടുകളിൽ പ്രത്യേകിച്ചും നവോത്ഥാന കാലഘട്ടത്തിൽ
ക്രിസ്തുമത വിശ്വാസത്തിന്റെ വിഹ്വലതകളും വികാരങ്ങളും അവി
ടുത്തെ ശില്പങ്ങളിൽ പ്രതിബിംബിക്കുന്നതായി കാണാം.
ഭാരതത്തിന്റെ ശില്പചാതുര്യമഹത്വം പേറുന്ന കരിങ്കൽശില്പങ്ങ
ൾക്ക് ഒരു പ്രാചീനതയുടെ ചരിത്രം പറയാനുണ്ട്. മതപരവും അനുഷ്ഠാനപരവുമായ
ചുറ്റുപാടുകളിൽ തളച്ചിടപ്പെട്ടതാണ് ശില്പച
രിത്രം. ഭാരതത്തിലെ പാരമ്പര്യകലകളെല്ലാം 19-ാം ശതകത്തിന്റെ
തുടക്കത്തിൽ വലിയൊരളവിൽ സ്തംഭനാവസ്ഥയെ അഭി
മുഖീകരിച്ചിരുന്നു. രാജവാഴ്ചയുടെ അവസാനത്തോടു കൂടി ഏറെ
പ്രകീർത്തിക്കപ്പെട്ട പാരമ്പര്യകലകളെല്ലാംതന്നെ അവഗണനയുടെ
വക്കത്തെത്തി. ദേശമൊട്ടുക്കും ഉണ്ടായ നവോത്ഥാന ശ്രമങ്ങൾ
പാരമ്പര്യകലകളെയും കൈതൊഴിലുകളെയും ക്ഷേത്രത്തിന്റെ
മതിൽക്കെട്ടുകൾക്കുള്ളിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരികയും
സർഗാത്മകത നഷ്ടമാവാതെ കാത്തുസൂക്ഷിക്കുകയും
ചെയ്തു. ഒരുപാട് ശില്പികളുടെ അശ്രാന്തപരിശ്രമങ്ങളിലൂടെയാണ്
ഇന്ന് ഈ കല നശിക്കാതെ നിലനിന്നുപോരുന്നത്.
ഭാരതത്തിന്റെ ശില്പചരിത്രം ഓരോരോ കാലഘട്ടത്തിലും
അതത് കാലഘട്ടത്തിന്റെ സാംസ്‌കാരിക മുദ്രകൾ പതിഞ്ഞവയാണ്.
പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിൽ ചണ്ടേല രാജവംശത്തിന്റെ
കാലത്ത് ഖജുരാഹോ ക്ഷേത്രത്തിലെ കരിങ്കൽ കൊത്തുപണികളോടെ
ഇന്ത്യൻ ശില്പകലാചരിത്രം ഒരു കാലഘട്ടത്തിന്റെ
പരിപൂർണതയിലെത്തിയതായി കാണാം. പിന്നീട് ശില്പകല
ഇന്ത്യൻ വാസ്തുകലയുടെ ഭാഗമായി പരിണമിച്ചുതുടങ്ങി.
എന്നാൽ ആധുനിക ശില്പനിർമാണരീതി പാരമ്പര്യത്തിൽ
നിന്ന് കുതറി രക്ഷപ്പെടുന്നതായി കാണാം. ഉപകരണങ്ങളുടെ
സഹായത്തോടെ കൊത്തിയെടുക്കുന്നതിനും ചെത്തിക്കളയുന്ന
തിനും ശില്പികൾ വളരെയധികം സ്വാതന്ത്ര്യമെടുക്കുന്നു. മൂർ
ത്തവും അമൂർത്തവുമായ വിഷയക്രമങ്ങളും ഭാവനാത്മക വിഷയങ്ങളും
പുതിയ വസ്തുക്കൾ, പലതരം കൂട്ടിച്ചേർക്കലുകൾ (എഭലളടഫഫടളധമഭല),
വിവിധ പ്രതലങ്ങൾ ഇതെല്ലാം ആധുനിക ശില്പകലയുടെ
മുഖമുദ്രകളാണ്. പരമ്പരാഗതരീതികളിൽ നിന്നും
തുലോം വിഭിന്നമാണ് ആശയാധിഷ്ഠിതകല (ഡമഭഡണയളഴടഫ ടറള).
ഒരു ആശയത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് തുറന്ന സ്ഥലങ്ങളിലേക്ക്,
പ്രകൃതിയുമായി കൂടുതൽ ബന്ധപ്പെട്ടുകൊണ്ടുള്ള
രീതികൾ ആധുനിക ശില്പകലയിൽ കാണാം. അവിടെ പൂർത്തീ
കരിക്കപ്പെട്ട ശില്പത്തിനേക്കാൾ (finished art project) പ്രാധാന്യം
അതിനു പിന്നിലുള്ള ആശയത്തിനാണ്.
ഇനി അഹല്യയുടെ ശിലേ്പാദ്യാനത്തിലേക്ക് കടക്കാം. നിശ്ശബ്ദ
മാണവിടം. എങ്കിലും ചെവിയോർത്താൽ ശില്പികളുടെ കൈകളിൽ
നിന്നും ഉതിരുന്ന ഉളിയുടെയും ചുറ്റികയുടെയും സംഗീതം
കേൾക്കാം. പക്ഷികളുടെ ചിലയ്ക്കൽപോലെ.
ക്ഷേത്രവിഗ്രഹങ്ങൾ കൊത്തിക്കൊണ്ടിരുന്ന വിനോദ് കുമാർ
എന്ന കവളപ്പാറ(പാലക്കാട്)ക്കാരൻ ശില്പിയെ ഇങ്ങനെയൊരു
ക്യാമ്പിലേക്ക് പറിച്ചുനട്ടപ്പോൾ അതിശയിപ്പിക്കുന്ന രീതിയിലാണ്
ശില്പം പൂർത്തിയാക്കിയത്. മുല പറിച്ചെറിയുന്ന കണ്ണകിയുടെയും
സത്യവാന്റെ കൈപിടിച്ചുയർത്തുന്ന സാവിത്രിയുടെയും ശില്പങ്ങ
ളിൽ ഒരു പാരമ്പര്യത്തിന്റെ തിളക്കം കാണാം. വിഗ്രഹനിർമിതി
യുടെ കണക്കിൽ നിന്നും മറ്റൊരു കണക്കിലേക്കുള്ള കുതറിമാറൽ
ഈ ശില്പങ്ങളിൽ കാണാം.
പ്രണയത്തിന്റെ പൂർത്തീകരണമാണ് എറണാകുളത്തുനി
ന്നുള്ള ഹോചിമിന്റെ ശില്പങ്ങളിൽ കാണുവാൻ കഴിയുക. പ്രണയത്തിന്
പൂർത്തീകരണമുണ്ടോ എന്നത് വേറൊരു ചോദ്യം. കണ്ണകി
കോവിലന്റെയും സത്യവാൻ സാവിത്രിയുടെയും ശില്പങ്ങൾ പ്രണയത്തിന്റെ
കെട്ടുപിണച്ചുകളിലേക്ക് നിങ്ങളെ നയിക്കുന്നു.
പ്രകൃതി പുരുഷ സംഗമം പോലെ. അമൂർത്തതയുടെ തേജോഭാവങ്ങളാണ്
ഈ ശില്പങ്ങൾ. എങ്കിലും പ്രകൃതിയുടെ നിമ്‌ന്നോന്ന
തങ്ങളായ വടിവുകളിലേക്കാണ് ആസ്വാദകരുടെ ശ്രദ്ധ ആദ്യം
പതിയുന്നത്. അതുതന്നെയാണ് ശില്പിയുടെ വിജയവും.
ഒറീസ്സയിൽ നിന്നുള്ള കാന്തകിഷോർ മഹാറാണയുടെ ശില്പ
ങ്ങളും അമൂർത്തങ്ങളാണ്. പക്ഷേ അതിൽ മേഘമുണ്ട്. നദിയുണ്ട്.
സൂര്യനുണ്ട്. മേഘത്തിൽ നിന്ന് ഒഴുകിവരുന്ന കാവേരിയെ
കൊത്തിവച്ചിരിക്കുന്നതു കണ്ടാൽ ഒരു നദി ഉരുവം കൊള്ളുന്നതെങ്ങനെയെന്ന്
കണ്ട് ശില്പവുമായി ലയിച്ചിരുന്നുപോകും. സാവി
ത്രി, സവിത്ര് എന്ന സൂര്യന്റെ മകളാണെന്ന പ്രചോദനത്തിൽ
നിന്നുണ്ടായ സൂര്യന്റെ ശില്പം സകല ചരാചരങ്ങളിലും സൂര്യവെളിച്ചം
എങ്ങനെയെത്തുന്നുവെന്ന് നമുക്ക് മനസിലാക്കിത്തരുന്നു.,
”പ്രകാശിക്കുന്ന ചൈതന്യത്തെ തുടർന്നു, പ്രകാശിക്കുന്നവയാണ്
സർവതും’ എന്ന പൂർവസൂരികളുടെ കാഴ്ചപ്പാടിനെ വ്യക്ത
മാക്കിത്തരുന്നു ഈ ശില്പം.
തന്റെ സാവിത്രി എന്ന വലിയ ശില്പത്തിലൂടെ എറണാകുളത്തു
നിന്നുള്ള ചിത്ര എന്ന ശില്പകാരി, സാവിത്രിയുടെ
വ്യക്തിത്വം വളരെ ഭംഗിയായി കാണിച്ചിരിക്കുന്നു. കൂസലില്ലായ്മ.
ദൂരേയ്ക്ക് ദൃഷ്ടി പായിച്ചിരിക്കുന്ന, ചിലപ്പോൾ തന്റെതന്നെ പിതാവായ
സൂര്യനെ നോക്കുന്ന ഭാവത്തോടെ ഇരിക്കുന്നത് കാണുമ്പോൾ
ആസ്വാദനം ആ ശില്പത്തോട് താദാത്മ്യം പ്രാപിക്കുന്നു.
കവുന്തി എന്ന കണ്ണകിയുടെ ജൈനസന്യാസിനി സുഹൃത്തിനെ
ധ്യാനനിരതയായി ഇരിക്കുന്ന ഭാവത്തിൽ കൊത്തിയ
ശില്പം കാണുമ്പോൾ ദീപിക എന്ന ഡൽഹിക്കാരി ശില്പിയെ
നമ്മൾ ആദരിച്ചുപോകും. അത്രയും തന്മയത്വത്തോടെ തന്റെ
തന്നെ ഒരു ഭാവത്തെ ദീപിക ശില്പത്തിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
ശില്പകലയുടെ രംഗത്ത് സ്ര്തീകൾ വളരെ കുറവായിരിക്കുമ്പോൾ
പ്രത്യേകിച്ചും ഇന്ത്യയിൽ, ഈ രണ്ടു ചെറുപ്പക്കാരികൾ
തങ്ങളുടെ ശില്പങ്ങളിലൂടെ അത് മാറ്റിമറിച്ചിരിക്കുകയാണ്. താരതമ്യപ്പെടുത്തുമ്പോൾ
എണ്ണമല്ല പ്രധാനമെന്നും കരുത്താണെന്നും
ഇവർ കാണിച്ചുതരുന്നു.
ഡൽഹിയിൽ നിന്നുള്ള ഈനാസ്, കോശൽകുമാർ, ദേവിദാസ്
ഖത്രി, മഹാരാഷ്ട്രയിൽ നിന്നുള്ള ഹരി രാം ഫാഡ്, ബാബു
സാഹബ് സാൻജേ, കർണാടകയിൽ നിന്നുള്ള ഓംകാരമൂർത്തി,
വെങ്കിടേഷ്, തമിഴ്‌നാട്ടിൽ നിന്നുള്ള രാംകുമാർ, ശിവകുമാർ, കേരളത്തിൽ
നിന്നുള്ള ജോൺസൻ, സനുൽ തുടങ്ങിയവരും അവരവരുടേതായ
െൈശലിയിൽ ശില്പങ്ങൾ രചിച്ചിട്ടുണ്ട്.
തമിഴ് കാവ്യമായ ഇളങ്കോവടികളുടെ ചിലപ്പതികാരത്തിൽ
നിന്ന് പ്രചോദനമുൾക്കൊണ്ട്, കണ്ണകിയെ കേന്ദ്രകഥാപാത്രമാക്കി,
കണ്ണകിക്കു ചുറ്റും വരുന്ന മറ്റു കഥാപാത്രങ്ങളെയും ആണ്
ആദ്യത്തെ ക്യാമ്പിൽ ചിത്രീകരിച്ചത്. രണ്ടാമത്തെ ക്യാമ്പിൽ സത്യ
വാൻ സാവിത്രിയുടെ കഥയാണ് തിരഞ്ഞെടുത്തത്. സവിത്ര്
എന്ന സൂര്യന്റെ മകളായ സാവിത്രിയും സത്യവാനും അവരുടെ
പ്രണയവും സത്യവാന്റെ മരണവും യമനും പുനർജന്മവും ശില്പി
കൾ കൊത്തിയെടുത്തു.
സ്ര്തീശില്പങ്ങളിലെ സ്രൈ്തണതയും പ്രകൃതിയുടെ ഉർവരതയും
കേന്ദ്രപ്രമേയമാക്കി ഉരുവം കൊണ്ടുവരുന്ന അഹല്യ ശിലേ്പാദ്യാനം
അതുകൊണ്ടുതന്നെ ശിലേ്പാദ്യാനങ്ങളിൽ വേറിട്ടൊരു
ദൃശ്യാനുഭവം കാഴ്ചവയ്ക്കുന്നു. അതതു വിഷയത്തിൽ കേന്ദ്രീകരിച്ച്
നയനത്തിന് ആനന്ദകരമായി. ശില്പങ്ങൾ കൊത്തിയെടുക്കുക
എന്ന പ്രക്രിയയിലൂടെ ശില്പികൾ നവീനമായ ദൃശ്യബോധത്തിന്
വഴിയൊരുക്കുകയാണ് ഈ ശിലേ്പാദ്യാനത്തിലൂടെ.