വിശുദ്ധ വേദപുസ്തകത്തിലെ പുതിയ നിയമഭാഗത്ത് ലേഖനങ്ങളുടെ
കൂട്ടത്തിൽ യാക്കോബിന്റെ ലേഖനം മൂന്നാം
അദ്ധ്യായത്തിലാണ് നാവിനെക്കുറിച്ചുള്ള ചില മുന്നറിയിപ്പുകളുള്ളത്.
നാവ് വളരെ ചെറിയ അവയവം എങ്കിലും വളരെ
വമ്പു പറയുന്നു. നാവിനെ മനുഷ്യന് മെരുക്കാനാവുന്നതല്ല
എന്നു പറയുന്ന ലേഖനകർത്താവ് അടങ്ങാത്ത ദോഷവും
മരണകരമായ വിഷം നിറഞ്ഞതുമായ ആ അവയവത്താൽ
ദൈവത്തെ സ്തുതിക്കും മനുഷ്യരെ നിന്ദിക്കുകയും ചെയ്യുന്ന
വിരോധാഭാസത്തെപ്പറ്റി അത്ഭുതപ്പെടുന്നുണ്ട്. ആ അത്ഭുതം
നൂറ്റാണ്ടുകൾക്കപ്പുറത്തായിരുന്നു. ഇന്ന് നാം നാവിന്റെ അത്ഭുതങ്ങൾക്കിടയിലാണ്
ജീവിക്കുന്നത്. ഒരേ ഉറവയിൽ നിന്ന്
കയ്പും മധുരവുമുള്ള വെള്ളം പുറപ്പെട്ടുവരുമോ എന്നാണ്
സ്തുതിക്കാനും നിന്ദിക്കാനുമുള്ള കഴിവിനെപ്പറ്റി വി.
യാക്കോബ് അത്ഭുതപരതന്ത്രനാവുന്നത്. എന്നാൽ
നാവിന്റെ ഗുണങ്ങൾ അതിന്റെ കഴിവുകൾ ആ ചെറിയ അവയവം
നേടിത്തരുന്ന സൗഭാഗ്യങ്ങൾ ഇവയ്ക്കിടയിൽ ജീവിക്കു
ന്നതിനാൽ ഒന്നും ഒന്നും നോക്കി അത്ഭുതപ്പെടാനും ആശ്ച
ര്യപ്പെടാനും ഇല്ലാത്തവരായിരിക്കുന്നു നാം. അർഷാദ്
ബത്തേരിയുടെ ‘മീനുകളുടെ ആകാശവും പറവകളുടെ ഭൂമി
യും’ എന്ന കഥാസമാഹാരത്തിലെ കഥകളിലൂടെ കടന്നുപോയപ്പോഴാണ്
ഈ ചിന്തകളത്രയും മനസ്സിലേക്കെത്തിയത്.
‘നാവ്’ എന്ന പേരിൽതന്നെ ഒരു കഥ ഈ സമാഹാരത്തി
ലുണ്ട്. വാക്കുകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ഒരാളുടെ
ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന വേദനയും തിരി
ച്ചറിവും പേറുന്ന മുസ്തഫയാണ് ഇതിലെ കഥാനായകൻ.
ജീവിതത്തിൽ ഇത്രയും കാലം കൊണ്ട് അയാൾ മനസിലാ
ക്കിയ ചില സ്വയം ബോദ്ധ്യങ്ങളുണ്ട്. ഒന്നാമത്തേത് കൂടെ
നിൽക്കുന്നവനായിരിക്കും ആദ്യത്തെ ഒറ്റുകാരൻ എന്നതാണ്.
കൂടെ ജോലിചെയ്യുന്നവരോടൊപ്പം ആഹ്ലാദം പങ്കുവയ്ക്കാനും
ഉള്ളു തുറന്ന് അഴിഞ്ഞാടാനും നിൽക്കരുത് എന്നത് രണ്ടാം
പാഠം. ഈ പാഠങ്ങൾക്കിടയിൽ നിന്ന് അനേകം നാവുകൾ
തനിക്കു ചുറ്റും വീശിയടിക്കുന്നതും വിഷം തുപ്പുന്നതും താനി
ങ്ങനെ ചുരുങ്ങി ചുളുങ്ങി ഇല്ലാതെയാവുന്നതും അയാൾക്ക്
ബോദ്ധ്യമാവുന്നു. അല്പം മാറിനിന്ന് നോക്കുമ്പോൾ തന്റെ
ചുറ്റുമുള്ള സമൂഹം തന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന
കൂട്ടത്തെ നോക്കി നിൽക്കുമ്പോൾ അയാൾ അവരെപ്പറ്റി
എത്തിച്ചേരുന്ന ഒരു നിഗമനമുണ്ട്. ”അസംതൃപ്തിയും അല്പ
ത്തവും മുളപ്പിച്ചെടുത്ത് നിരാശയുടെ വൻമലകളായി ഓരോരുത്തരും
ഉയർന്നുനിൽക്കുകയാണ്. ഒന്നും ചെയ്യാതെ എന്തെ
ങ്കിലും ചെയ്യുന്നവരെ അടച്ചാക്ഷേപിച്ചുകൊണ്ട്”. ഇത്
മുസ്തഫ തന്റെ മേൽ പതിച്ച പ്രഹരങ്ങളിൽ നിന്ന് ഉൾക്കൊണ്ട
പാഠമാണെങ്കിലും നമ്മുടെ ചുറ്റുമുള്ള സമൂഹത്തിന്റെ പൊതുസ്വഭാവം
എന്ന നിലയിലും ഇത് കണക്കാക്കുന്നതിൽ തെറ്റൊ
ന്നുമില്ല. കഥയിൽ ഒരാൾ ഫോണിൽ സംസാരിക്കുന്നതിന്റെ
ഒരു ഭാഗം ചേർത്തിട്ടുണ്ട്. അയാൾ അവധിക്ക് വന്ന ഒരു പ്രവാസിയാണ്.
എത്രയോ കാലങ്ങൾക്കുശേഷം സ്വന്തം നാടെന്ന
ഗൃഹാതുരത നിറഞ്ഞ അവസ്ഥയിലേക്ക് ഓടിയെത്തിയവനാണ്.
പക്ഷെ ഇവിടെ മദ്യപാനവും ചർച്ചകളും മാത്രമായി
മലയാളി സമൂഹം മാറിപ്പോയത് മനസിലാക്കുമ്പോൾ
ഇവിടെ നിന്നാൽ താൻ മൃഗമായിപ്പോവും. അതുകൊണ്ട്
ലീവു തീരാൻ കാത്തുനിൽക്കാതെ തിരികെ വരാനുള്ള തീരുമാനമെടുക്കുന്നു.
അഥവാ എടുക്കേണ്ടിവരുന്നു. ആമ തല
സൂക്ഷിക്കുന്നതുപോലെ നീ നിന്റെ നാവിനെ സൂക്ഷിക്കുക
എന്ന സ്വന്തം മനസ്സാക്ഷിയുടെ നിർദേശവും ഉപദേശവും
സ്വീകരിച്ച് അടങ്ങിയൊതുങ്ങി ജീവിക്കാൻ തീരുമാനിക്കുമ്പോൾ
ഞെട്ടലോടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.
ആരെയും വിശ്വസിക്കാനാവാത്ത ഒരു കാലത്താണ് നാം
ജീവിക്കുന്നത്. ആരും ആർക്കും ഒന്നിലും തുണയോ
സഹായമോ അല്ല. ഉപദേശരൂപേണ സ്നേഹത്തിൽ ചാലിച്ച്
പറയുന്ന വാക്കുകൾ എന്നു നാം ധരിക്കുന്നതൊക്കെ വെറും
പൊള്ളയായവയാണ്. പൊള്ള മാത്രമല്ല അത് പലപ്പോഴും
തിരിഞ്ഞ് കുത്തുകയും ചെയ്യും. അതുകൊണ്ട് എപ്പോഴും
സ്വയം ജാഗ്രത പാലിക്കുക. അവനവനിലേക്ക് വല്ലാതെ ഒതു
ങ്ങുമ്പോൾ തന്നെത്തന്നെ ശ്രദ്ധിക്കുമ്പോൾ ഒരുതരം ആത്മ
രതിയുടെ തലത്തിലേക്കാവില്ലേ പിന്നെ മനുഷ്യന്റെ വളർച്ച.
ഈ ആത്മരതി രണ്ടുതരത്തിൽ മാറാം. ഒന്ന് തന്നെപ്പറ്റിയുള്ള
അമിതമായ ആത്മവിശ്വാസം. രണ്ടാമത്തേത് അപകർഷബോധം.
അത്തരം അപകർഷബോധം ശാരീരിക വ്യതിയാനങ്ങളിൽ
മാത്രം കേന്ദ്രീകരിക്കുന്നത് അപകടകരമാണ്.
ഇത്തരം ഒരു അപകടത്തിന്റെ പങ്കുവയ്പാണ് ‘വളരെ ചെറിയ
മുഖം’ എന്ന കഥ പകർന്നുതരുന്നത്. മനുഷ്യന് സംതൃപ്തനായിരിക്കാനും
സുഖമായി ജീവിക്കാനും ചില വിശ്വാസങ്ങൾ
ആവശ്യമാണ്. ആ തോന്നലുകൾ ആത്മരതിയോട് ചേർന്ന
താണെങ്കിൽ സ്വയം വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും.
ശാരീരിക സൗഭാഗ്യങ്ങൾ എന്ന് വിശ്വസിച്ചവ തന്നെത്തന്നെ
ചതിക്കുന്നു എന്ന ബോദ്ധ്യത്തിനവസാനമാണ് സാറായുടെ
വീട്ടിലെ നീളൻ കണ്ണാടി ഉടയുന്നത്. മുഖം നോക്കാൻ പാക
ത്തിൽ കിട്ടിയിരുന്ന ചെറിയ കണ്ണാടികളിൽ നിന്ന് ആകെ
രൂപം കാണാനാവുന്ന മുഴുനീള കണ്ണാടികളിലേക്കുള്ള മാറ്റം
മനുഷ്യസമൂഹത്തിനുതന്നെ വന്ന മാറ്റമായിരുന്നു. സ്വയം
നന്നാവേണ്ടതിന്റെ, നന്നാക്കി അവതരിപ്പിക്കേണ്ടതിന്റെ
ആവശ്യകതയിലേക്ക് ആ വസ്തു മനുഷ്യരെ നയിച്ചു. നടപ്പിലും
ചലനങ്ങളിലും ചിരിയിലും ഒക്കെയൊക്കെ മാറ്റങ്ങളുണ്ടായി.
പ്രായം ശരീരത്തിൽ ഏല്പിക്കുന്ന പരുക്കുകളോട് സന്ധി
ചെയ്യാനാവാതെ നിന്നുപോവുന്നതും ഇതേ കണ്ണാടിയുടെ
മുന്നിലാണ്. സാറായ്ക്ക് തന്റെ വേവലാതികൾ ഉറക്കെ പറഞ്ഞ്
ആശ്വാസം തേടാമായിരുന്നു. പക്ഷെ ഭർത്താവിന്റെ ദുരഭി
മാനം താൻ അതിനൊക്കെ മീതെയാണെന്ന ഭാവത്തിൽ
നിൽക്കാനാണ് പ്രേരിപ്പിച്ചത്. ഭാര്യയോട് അത്തരം മനോവ്യ
ഥകളോ ഉത്കണ്ഠകളോ പങ്കുവയ്ക്കുക ആണെന്ന അഭിമാന
ത്തിന് കുറവാണല്ലോ. അവസാനം കള്ളനെപ്പോലെ വന്ന്
കണ്ണാടി ഉടയ്ക്കുന്ന സാറായുടെ ഭർത്താവിനെ കഥാകൃത്ത് ”ഉ
ള്ളിലെ അടക്കാനാവാത്ത സൗന്ദര്യസങ്കല്പങ്ങളെ മറച്ചുപിടി
ക്കുന്ന ഹൃദയമുള്ളവൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഓരോ മനുഷ്യനും എന്തുമാത്രം ആത്മാനുരാഗികളായിരി
ക്കുന്നു എന്നുകൂടി ഈ കഥ നമ്മെ ഓർമപ്പെടുത്തുന്നു. ശിരസ്
ഒടടപപട ഏടഭഴടറസ 2015 ഛടളളണറ 4 2
നഷ്ടപ്പെട്ട ഒരു ഉടൽ പോലെ കണ്ണാടിയില്ലാത്ത ആ വീട് മാറി
എന്ന വാചകമാവട്ടെ നാം അറിയാതെ നമ്മുടെ വീടുകളിലെ
സ്ഥാവര ജംഗമ വസ്തുക്കൾ പോലും എത്രമാത്രം നമ്മെ അടി
മകളാക്കുന്നു എന്ന് ഓർമപ്പെടുത്തുന്നു.
ആത്മാനുരാഗം വളർന്ന് സ്വന്തം ശരീരത്തിന്റെ ദൗർബല്യ
ങ്ങളെപ്പറ്റി ബോദ്ധ്യങ്ങളുണ്ടാവുമ്പോൾ ഒരാൾ സ്വയം സംശയാലുവാകുന്നു.
ഇത്തരം സംശയങ്ങൾ ആത്മസുഹൃത്തു
ക്കളെ സംബന്ധിച്ചാവാം. സ്വന്തം ഇണയെ സംബന്ധിച്ചുമാവാം.
രണ്ടും ഒരേപോലെ അപകടകരമാണ്. ഭാര്യയ്ക്ക് ഒരു ജാരനുണ്ട്
എന്ന സംശയം പലപ്പോഴും മാനസിക തകർച്ചയി
ലേക്ക് ഒരാളെ കൊണ്ടെത്തിക്കും. ആ വികാരമാണ് ജാരൻ
എന്ന കഥയിലെ ജോസഫ് ചെറിയാനെ മദ്യപാനിയാക്കുന്ന
ത്. അയാളുടെ ഓരോ ചലനങ്ങളും നീക്കങ്ങളും ഭാര്യയുടെ
ജാരനെ കണ്ടെത്താനായി മാറുന്നു. ഒരുപക്ഷേ ജീവിക്കുന്നതുതന്നെ
അതിനായി മാറുന്നു. അവളുടെ അഭയമാവട്ടെ ക്രിസ്തുവായിരുന്നു.
അത് ജോസഫ് തിരിച്ചറിയുമ്പോൾ സംശയരോഗികളായ
ലോകത്തിലെ സകലർക്കുമുള്ള ഒരു പാഠമായി
അത് മാറുന്നു.
‘മനുഷ്യൻ എന്ന വൈറസ്’ പരസ്പരം പാര വയ്ക്കുന്ന കാല
ത്തിന്റെ കഥയാണ്. പാര വയ്ക്കുക എന്ന പ്രയോഗമൊക്കെ
പഴഞ്ചനായിരിക്കുന്നു. പണി കൊടുക്കുക എന്നതാണ്
പുതിയ വാചകം. ഇതാകട്ടെ ക്വട്ടേഷൻ സംഘങ്ങളുടെ വക
സംഭാവനയുമാണ്. അങ്ങനെ ‘പണി’ കിട്ടി ‘പണി’ കൊടുത്ത്
ജീവിക്കുന്നവരും ജീവിക്കാൻ വിധിക്കപ്പെട്ടവരുമായി നമ്മൾ
മാറിക്കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ പണി കൊടുക്കാനുള്ള
അനേകം മാർഗങ്ങളുടെ ഗവേഷണം തന്നെ ഈ കഥയിലു
ണ്ട്. സുഹൃത്തിന് എപ്പോഴും സഞ്ചരിക്കുന്ന ശത്രു എന്നൊരു
അർത്ഥമാണ് കഥയിലുള്ളത്. ദുർബലനായ ഒരാളെ തകർ
ക്കാൻ അയാളുടെ പരിസരത്തിലേക്ക് മാനസിക പീഡകളെ
അയയ്ക്കുകയാണ് വേണ്ടത് എന്നും ശത്രുവിനെ തകർക്കാൻ
പൊങ്ങച്ചക്കാരെയും വിഡ്ഢികളെയുമാണ് ഉപയോഗിക്കാൻ
നന്ന് എന്നിങ്ങനെയുമുള്ള അനേകം ഉപദേശങ്ങൾ അഥവാ
പാഠങ്ങൾ ഈ കഥയിലുണ്ട്. ഓരോ മനുഷ്യനും അവനവനെ
മാത്രം കേൾക്കുന്ന കാലം എന്നു വിശേഷണം കാലത്തിനു
നേരെ പിടിക്കുന്ന കണ്ണാടിയായി മാറുന്നുണ്ട്. അപരനെ ഒട്ടും
വിശ്വസിക്കാനാവാത്ത കാലമാണിതെന്ന് ചങ്ങാതി നന്നായാൽ
കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലൊക്കെ വെറും
പാഴ്വാക്കുകൾ മാത്രമായിരിക്കുന്നു എന്നുള്ള ഓർമപ്പെടുത്ത
ലിലേക്ക് ഈ കഥ നമ്മെ നടത്തുന്നു. വൈറസ് എത്രമാത്രം
മാരകവും ഭീകരവുമായി മാറുന്നുവോ മനുഷ്യനും അവന്റെ
ചിന്തകളും അത്രതന്നെ അപകടരമായി ഉന്മൂലനാശകാരണമായി
മാറിയിരിക്കുന്നു എന്നതിന്റെ നേർക്കാഴ്ചകളായി ഈ
കഥ നിൽക്കുന്നു.
നേർക്കുനേരെയുള്ള ചങ്ങാതിക്കാഴ്ചയിൽ നിന്നും ബന്ധ
ങ്ങളിൽ നിന്നുമൊക്കെ മോചനവും സ്വാതന്ത്ര്യവുമാണ് യഥാ
ർത്ഥത്തിൽ ഫേസ്ബുക്ക് കൂട്ടായ്മകൾ നേടുന്നത്. ആരാണെന്നോ
എന്താണെന്നോ അറിയാത്ത ഒരു കൂട്ടായ്മ.
ഫോട്ടോകൾ പരസ്പരം മെയിലു ചെയ്യുന്നുണ്ടാവാം. പക്ഷെ
അതൊക്കെ യാഥാർത്ഥ്യമാണോ എന്നതും സംശയാസ്പദമാണ്.
അത്തരം ഒരു നീരാളിവലയ്ക്കുള്ളിൽ അടിമപ്പെട്ടവർ നമമെുടെ
സമൂഹത്തിൽ നല്ലൊരു ശതമാനമുണ്ട്. ആ വലയെയാണ്
‘കുതിരക്കാലുകൾ’ എന്ന കഥയിലൂടെ അർഷാദ്
ബത്തേരി പങ്കുവയ്ക്കുന്നത്. കേണൽ ബാലകൃഷ്ണനും മകൻ
ഭദ്രനും അവരുടെ ഫേസ്ബുക്ക് ലോകവുമാണ് കഥാവിഷയം.
മകനും അച്ഛനും ഒരേ ഫേസ്ബുക്ക് ഫ്രണ്ട് ഉണ്ടാവുന്ന
യിടത്തുനിന്നാണ് പ്രതിസന്ധികൾ ആരംഭിക്കുന്നത്. അച്ഛൻ
യാഥാർത്ഥ്യങ്ങളെ മറച്ചുകൊണ്ട് ഒരു കളി കളിക്കുന്നുവോ
എന്ന സംശയത്തിൽ നിന്നാണ് മകൻ ഭദ്രൻ കേണൽ ബാലകൃഷ്ണന്റെ
സമകാല ഫോട്ടോകൾ പോസ്റ്റു ചെയ്യുന്നതുതന്നെ
അപമാനിക്കുവാനും പരിഹസിക്കുവാനുമായി മകൻ
ബോധപൂർവം കണ്ടെത്തുന്ന ഒരു മാർഗമായിട്ടേ കേണലിന്
അതിനെ കാണാനാവുന്നുള്ളൂ. എന്തൊരു വാശിയോടും
വൈരാഗ്യത്തോടുമാണ് അയാൾ മകനോട് ഇടപെടുന്നതുതന്നെ.
ഉൾരൂപം മറച്ചുവയ്ക്കുന്നവർ പ്രദർശിപ്പിക്കുന്ന മറ്റൊരു
മുഖശാല എന്ന് ഫേസ്ബുക്കിനെ കഥാകൃത്ത് പരിചയപ്പെ
ടുത്തുന്നു. പുതിയ കാലത്തിന്റെ ഏറ്റവും വലിയ ചിഹ്നമായി
അതു മാറുന്നു എന്നു പറയുന്നതോടൊപ്പം അതിന് ഫേസ്ബുക്ക്
എന്നൊരു വിശേഷണവും നൽകുന്നു.
കാലത്തിന്റെ ഈ ദശാസന്ധിയിൽ എല്ലാറ്റിൽനിന്നും
ബഹിഷ്കൃതനാവുന്ന മനുഷ്യൻ സ്വയം കണ്ടെത്തുന്ന ചില
അഭയസ്ഥാനങ്ങളുണ്ട്. സ്വാഭാവികമായും ഇവ താത്കാലി
കവും അവിശ്വസ്തവുമാണ്. എന്നാൽ മനുഷ്യൻ അവയിലേക്ക്
ആകർഷിക്കപ്പെടുകയും ക്രമേണ അതിൽ ആണ്ടുമുങ്ങുകയും
ചെയ്യുന്നു. പിന്നീടൊരിക്കലും മോചനമില്ലാത്തതുപോലെയാണ്
അവരുടെ ജീവിതം മാറിപ്പോവുന്നു. ലോട്ടറികളിൽ
അഭിരമിച്ച് സമ്പാദ്യം മുഴുവനും നശിപ്പിക്കുന്ന ഒരു മനുഷ്യ
നാണ് ‘വിരൽത്തുമ്പിലെ നക്ഷത്രങ്ങളെ’ന്ന കഥയിലെ നായകൻ.
അത്തരമൊരു തമാശയ്ക്കോ കൗതുകത്തിനോ ഇരയായി
ആകെ നശിച്ചുപോയ ആ മനുഷ്യന്റെ നിസ്സഹായയായ
ഭാര്യയും മകളുമാണ് മറ്റു കഥാപാത്രങ്ങൾ. ലോട്ടറികൾ ഇന്ന്
നമ്മുടെ ഇടയിൽ വളരെ സാധാരണമാണ്. മനുഷ്യരെ കബളിപ്പിച്ച്
ആകർഷിച്ച് മോഹിപ്പിച്ച് അവ നമ്മെ അടിമകളാക്കു
ന്നു.
‘മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും’ വളരെ
വ്യത്യസ്തമായൊരു കഥയാണ്. വളരെ വിപരീത സാഹചര്യങ്ങ
ളിൽ വളർന്നുവരുന്ന അയൽവാസികളായ രണ്ട് കുട്ടികളുടെ
അതിവിചിത്രമായൊരു സൗഹൃദമാണ് ഈ കഥ. സമ്പന്നതയുടെ
മടിത്തട്ടിൽ വളരുന്ന ജൻട്രി എന്ന കുട്ടിക്ക് സ്വാഭാവികമായും
അതേ സമ്പന്നതയുടെ ഉല്പന്നങ്ങളായ അഹന്തയും
പുച്ഛവുമാണ് മുന്നിട്ടുനിൽക്കുന്ന സ്വഭാവങ്ങൾ. ഉത്തമനാവട്ടെ
ദരിദ്രനാണ് പക്ഷേ അവൻ അവന്റേതായ തീരുമാന
ങ്ങളും തീർപ്പുകളുമുണ്ട്. പക്ഷികൾ കൂട്ടിൽ കിടക്കേണ്ടവയല്ല
എന്ന തീരുമാനത്തിന്റെ ബാക്കിയായിട്ടാണ് അവൻ ജൻട്രി
യുടെ പക്ഷികളെ തുറന്നുവിടുന്നത്. അവർ സുഹൃത്തുക്ക
ളായിക്കഴിയുമ്പോൾ ഫിഷ് ടാങ്കിലെ മീനുകളെയും രക്ഷി
ക്കാൻ തീരുമാനിക്കുന്നു. അവയെ ഗ്രാമത്തിലെ പുഴയിൽ
കൊണ്ടുവിടാനായി അവർ ഒരുപാട് ദൂരം ഓടിത്തളരുന്നു.
താൻ പണ്ട് കുളിച്ചിരുന്നു എന്ന് ജൻട്രി അവകാശപ്പെട്ട പുഴ
അവിടെയെങ്ങും ഇല്ലായിരുന്നു. അങ്ങനെയൊരു പുഴയു
ണ്ടായിരുന്നു എന്ന അടയാളം പോലും അവശേഷിപ്പിക്കാതെ
ഒടടപപട ഏടഭഴടറസ 2015 ഛടളളണറ 4 3
ആ പുഴ മാഞ്ഞുപോയിരുന്നു. ജലസാന്നിദ്ധ്യങ്ങൾ അപ്രത്യ
ക്ഷമാവുന്ന ഈ കാലഘട്ടത്തിൽ ഈ കഥയ്ക്ക് പ്രസക്തിയേറുന്നു.
മീനുകൾക്കായി കഥാകൃത്ത് ആകാശത്തെ വിട്ടുകൊടുക്കുന്നു.
അതേ, അവ വസിക്കാനിടം തേടി മാനം നോക്കി
സഞ്ചരിക്കേണ്ടിവരുന്നു.
താനും തന്റെ കഥാപാത്രങ്ങളും ജീവിക്കുന്ന ഈ
കാലത്തെ അവനവനെ മാത്രം കേൾക്കുന്ന കാലം എന്ന അർ
ഷാദ് വിശേഷിപ്പിക്കുന്നുണ്ട്. അന്വർത്ഥമായൊരു വിശേഷണമാണത്.
മനുഷ്യൻ സ്വയം ഒരു വൈറസിനെ പോലെ
ആയി നാവുകളാൽ വിഷം തുപ്പി ഏതൊക്കെയോ വ്യാജ അഭയസ്ഥാനങ്ങളിൽ
വിശ്വസിച്ച് മുന്നോട്ടുപോവുമ്പോൾ ആരെ
നോക്കാൻ, ശ്രദ്ധിക്കാൻ, പരിഗണിക്കാൻ, കണ്ടു എന്ന് നടി
ക്കാൻ പോലും ആർക്കാണ് സമയം, താൽപര്യം.
മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും
അർഷാദ് ബത്തേരി
മാതൃഭൂമി ബുക്സ്, കോഴിക്കോട്
വില: 80