Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും

മോഹന്‍ കാക്കനാടന്‍ September 4, 2016 0

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ സമൂഹത്തിൽ ഇപ്പോൾ വർദ്ധിച്ചുവരികയാണ്. അതോടൊപ്പംതന്നെ ഭക്തിയും. ഇന്ത്യ കാവിയുടെ പുതപ്പണിയുമ്പോൾ ഇതിനോടൊക്കെയുള്ള ആവേശവും കൂടിവരുന്നു. എല്ലാം ഭാരതീയമാണെന്നും ശാസ്ര്തത്തിലൂന്നിയ പല കണ്ടുപിടിത്തങ്ങൾ പോലും ഭാരതത്തിന്റെ ഭൂതകാലമഹിമയുടെ ബാക്കിപത്രമാണെന്നും പ്രചരിപ്പിച്ച് ആത്മീയതയും ദേശീയതയും കൂട്ടിക്കുഴച്ച് വിനാശകരമായ ഒരു വേദാധിപത്യ സംസ്‌കാരം ഉണ്ടാക്കിയെടുക്കാനാണ് ചിലർ ശ്രമിക്കുന്നത്. ജ്യോത്സ്യവും വാസ്തുവുമെല്ലാം ഗ്രാന്റ് നൽകി പാഠ്യക്രമത്തിൽ കടത്തി പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ബാല്യകാലത്തിൽതന്നെ കുട്ടികളിൽ കടത്തിവിടുന്നത് ഈ ചിന്താധാരയാണ്. അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ വേരുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കുന്നു.

യുക്തിവാദത്തിന്റെ തളർച്ചയാണ് വിശ്വാസത്തിന്റെ വളർച്ചയ്ക്ക് കളമൊരുക്കിയ മറ്റൊരു പ്രധാന സംഭവം. എഴുപതുകളിലെ യുക്തിവാദികളിൽ ചിലർ അടിയുറച്ച കമ്മ്യൂണിസ്റ്റുകളായപ്പോൾ മറ്റുള്ളവർ പുതിയ വിഭാഗമുണ്ടാക്കി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കുള്ളിൽ യുക്തിവാദികൾക്കുപോലും അത് അപരിമിതമായ ഒരു ശബ്ദമായി തോന്നിത്തുടങ്ങി. ഫലത്തിൽ പോട്ടയിലേക്കും അമൃതാനന്ദമയിമഠങ്ങളിലേക്കുമുള്ള തിരക്ക് വർദ്ധിച്ചു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പോലും തികഞ്ഞ ഭക്തരായി മാറിയപ്പോൾ, അതെല്ലാം കളർചിത്രങ്ങൾ സഹിതം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നപ്പോൾ സാധാരണക്കാർ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. മതത്തെ പ്രീണിപ്പിക്കാൻ രാഷ്ട്രീയക്കാരും മത്സരിച്ചുതുടങ്ങിയതോടെ എല്ലാവരും അവഗണിക്കുന്ന ഒന്നായി യുക്തിവാദം.

ഈയവസരത്തിലാണ് സൈബർ സ്‌പേസിലെ യുക്തിവാദം ശ്രദ്ധയർഹിക്കുന്നത്. വളരെ അയഞ്ഞ, സംഘടനാസംവിധാനങ്ങളെ ആശ്രയിക്കാത്ത സ്വതന്ത്ര കൂട്ടായ്മകൾ.
ഫ്രീ തിങ്കേഴ്‌സ് പോലുള്ള ഫേസ്ബുക്ക് യുക്തിവാദ ഗ്രൂപ്പിൽ ലക്ഷക്കണക്കിന് അംഗങ്ങൾ ഉണ്ടാകുന്നു. ഇവരാകട്ടെ ഇനി അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള നമ്മുടെ മുൻനിര.

Related tags : superstition

Previous Post

സിസ്റ്റർ ഫിലമിൻ മേരി: സന്യാസ ജീവിതത്തിനിടയിലെ പോരാട്ടങ്ങൾ

Next Post

ബോംബെ ടാക്കീസ്: യോനിയുടെ ആത്മഗതങ്ങൾ

Related Articles

mukhaprasangam

ഒടുവിൽ നിങ്ങളെ തേടിയെത്തുമ്പോൾ..

mukhaprasangam

ഇനിയും പഠിക്കാത്ത മുംബയ് നാടകവേദി

mukhaprasangam

മതരാഷ്ട്രീയത്തിനെതിരെ അവബോധം വളർത്തണം

mukhaprasangam

ആത്മഹത്യാമുനമ്പിൽ എത്തപ്പെട്ടവർ

mukhaprasangam

വർഗീയ ഫാസിസ്റ്റു ശക്തികളെ തിരിച്ചറിയാൻ വൈകരുത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

[php snippet=8]

Latest Updates

  • പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവുംOctober 29, 2023
    വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്‌നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ […]
  • ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമOctober 18, 2023
    ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, […]
  • പച്ചനിറം മാഞ്ഞ ഇലകൾ October 17, 2023
    ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന […]
  • ഹിറോഷിമ യുദ്ധസ്മാരകവും ക്യോട്ടയിലെ മുളംകാടുംOctober 17, 2023
    നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. […]
  • ആയിരത്തി ഒന്നു കഥകൾ: എം ടി യൂടെ പത്രാധിപ ജീവിതത്തിൽ നിന്ന്October 17, 2023
    എം ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോൾ കടന്നുവന്ന ഒരൂ പത്തോളം കഥാകൃത്തുക്കളിൽ പ്രമുഖനായ […]
  • എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല: പട്വർധൻ-3October 13, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]

[php snippet=7]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven