2017-ൽ ഇറങ്ങിയ പുരുഷ കഥാകൃത്തുക്കൾ രചിച്ച ചില കഥകളുടെ ഒരു പെൺവായനയാണ് ഈ ലേഖനം. ധാരാളം ശ്രദ്ധേയമായ കഥകൾ ഇക്കഴിഞ്ഞ വർഷം പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും ഒരു വിശദമായ പഠനത്തിനുള്ള പരിമിതികൾ ധാരാളമാണ്. അതുകൊണ്ടുതന്നെ ചുരുക്കം ചില സമാഹാരങ്ങൾ മാത്രമേ ഇവിടെ വിഷയമാകുന്നുള്ളു.
വേരുകൾക്ക് ദാഹിക്കുമ്പോഴൊക്കെ ജലം അവയെത്തേടി ചെല്ലുന്നു എന്നതിന് അവാച്യമായ ഒരനുഭൂതിയുടെ പിൻബലമുണ്ട്. ദാഹത്തിന്റെ തിളപ്പുകൾക്ക് മീതെ അടച്ചു പിടിക്കുന്ന ഇലകൾ
ചൂടിനാൽ വാടുമ്പോൾ ഉണ്ടാകുന്ന ആത്മാവുരുകിയ മണം അറിയുന്നത്ര തീവ്രതയുണ്ട് അതിനും. വായനയുടെ വെളിച്ചക്കെട്ടുകൾ പൊട്ടിച്ചു ചിതറി വീഴുന്നവയെ ഇത്തരം ആനന്ദ
ത്തോടെ ഏറ്റെടുക്കാൻ മലയാളി എന്നും തയ്യാറാണ്. അത് ഉന്മാദമോ കുമ്പസാരമോ കുലഭാഷണമോ എന്തുതന്നെയായാലും ഉത്തമമായ ഒരവകാശത്തിന്റെ ബോധപ്പെടലോടെ എഴുത്തുകാരനിൽ എത്തുന്നു. കാലം രചയിതാവിനും വായനക്കാർക്കും
ഇടയിൽ കരാറുകാരനായി നിൽക്കുകയാണ്. വിഭവാശ്ലേഷങ്ങൾ ക്കിടയിൽ മറുപുറങ്ങളിലേക്ക് യാത്രയാകുന്നവർ തങ്ങൾക്കു ലഭിക്കുവാൻ
പോകുന്ന നീതിയിൽ ആശ ങ്ക പങ്കിടാറുണ്ട്. അറിവി
ന്റെ അധികാരങ്ങളിൽ ദയാവായ്‌പോടെ സഞ്ചാരം തുടരുന്ന എഴുത്തുകാർ ഒറ്റപ്പെട്ട ദ്വീപുകളിൽ പൂമരങ്ങൾ നട്ടു പോരുന്നു. ഉപ്പുകാറ്റ് അവയെ നുള്ളി നോവിക്കുകയും നാവിൽ കയ്പിന്റെ രുചി
വ്യത്യാസം തൊട്ടുവയ്ക്കുകയും ചെയ്യുന്നു. ഈ വർഷം അലറിപ്പൂത്തു വിളിക്കുന്ന കഥയുടെ പൂമരങ്ങളെ നമ്മൾ ചെന്ന് കാണേണ്ടതുണ്ട്.
പതിവില്ലാത്ത ബുദ്ധി പാടവ തന്ത്രങ്ങളെ കഥകൾ
ഉപേക്ഷിക്കുകയും മണ്ണിനു മേലാട എന്നപോലെ ജൈവികമായ ഏതോ ഒന്നിനെ ചേർത്തു പിടിക്കുകയും ചെയ്യുന്നു. ഉരുക്ക്
കയ്യുകൾ ഉള്ള റോബോട്ടുകൾക്കു പോലും തിരുഹൃദയം നൽകുന്നത്ര സ്‌നേഹ ശോണിമയുണ്ട് മനുഷ്യത്വം അസ്തമിച്ചുവോ എന്ന് നാം ആശങ്കപ്പെടുന്ന തീവ്രകാലത്തെ കഥകൾക്ക്. പോയ
വർഷത്തെ വായനകൾക്കിടയിൽ വൈദ്യുതാലിംഗനം പോലെ നമ്മെ എരിച്ചു കളയാൻ പോന്നവയുടെ ഓർമവായനയാണ് വിഷയം.
‘പാണ്ഡവപുരം’ നമുക്കുള്ളിലെ അഗ്‌നിജ്വാലയാകുന്നു. സേതുവിന്റെ
രചനകളുടെ അടയാളങ്ങൾ പേറിയ വിമർശനാത്മക
വായനസമൂഹം അദ്ദേഹത്തിന്റെ കൃതികളെ വിലയിരുത്തിയത് അവയുടെ പാഠഭേദങ്ങൾ സൃഷ്ടിച്ചാണ്. നീതിശാസ്ത്രത്തിലെ
‘കമലു’വിനെപ്പോലെ സ്ത്രീ എറിഞ്ഞു വീഴ്ത്തുന്ന മരണത്തെ യടക്കം അദ്ദേഹത്തിന്റെ ആഖ്യാനങ്ങളെ, അത് സംഭവിപ്പിക്കുന്ന
ആഘാതങ്ങളെ ഞെട്ടലോടെയല്ലാതെ പിന്തുടരാനാകില്ല. പുതിയ കഥാസമാഹാരം ‘ചങ്ങമ്പുഴ പാർക്കി’ന്റെ ആമുഖമായ ‘അമ്പ
തിന്റെ നിറവിൽ’ അദ്ദേഹം കുറിച്ചിരിക്കുന്നത് പോലെ മാറിയ കാലത്തെയും ലോകത്തെയും സ്വീകരിച്ചുകൊണ്ട് എഴുതിയ മാറാത്ത
സാഹിത്യമാണ് മനുഷ്യരെ കണ്ടെത്താനുള്ള ഇന്നത്തെ മാർഗം. എല്ലാക്കാലത്തും മനുഷ്യൻ വേദനയുടെയും നിരാസത്തിന്റെയും
പൊള്ളലുകൾ അനുഭവിക്കുന്നു. വീണു കിട്ടുന്ന സന്തോഷങ്ങളെ വിശദീകരിക്കുകയും വിഫലമായ ചില ജീവിത ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. അവയുടെ ആവിഷ്‌കാരങ്ങളിൽ സദാ മുഴുകുന്നവർ ലോകത്തെ കീഴടക്കുകയാണ്. അജയ്യ
മായ ഈ കലാ കർമ സമഗ്രത ചങ്ങമ്പുഴ പാർക്കിൽ വായിച്ചറിയാം.
‘തരകൻസ് ക്ലിനിക്ക്’ ഒരു നീണ്ട കാലത്തെ ഓർമയും നില്പുകാലത്തിന്റെ ചുവരെഴുത്തുമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സംഭാവനകൾ എപ്രകാരമാണ് മനുഷ്യജീവിതത്തെ തീറെഴുതുന്നത്
എന്ന് വലിയ ബോർഡിൽ പേരും ഡിഗ്രിയും വയ്ക്കാത്ത തരകൻ മനസ്സിലാക്കുന്നിടത്താണ് കഥയുടെ മഷി തെളിയുന്നത്. ഊമൻ കുഴിത്തടമെന്ന ഗ്രാമവും താമി വൈദ്യനും ചേർ
ന്ന് അലോപ്പതിയിൽ അഴുകി വരുന്ന മനുഷ്യരെ ശുദ്ധീകരിക്കാൻ തരകന് അടിത്തറ പണിഞ്ഞു. കുമാരു കമ്പൗണ്ടർ കൂട്ടായി. അങ്ങനെ ശരീരവൃത്തിയുള്ള പുതിയ മനുഷ്യരെ സൃഷ്ടിക്കാൻ ശ്രമിച്ച ഡോക്ടറെ ആളുകൾക്ക് മനസ്സിലാകാൻ കുറച്ചു സമയമെടുത്തു.
പബ്ലിസിറ്റി ഇഷ്ടമില്ലാത്ത തരകൻ ഡോക്ടർ പുസ്തകത്തിലെ ആദ്യ കഥയിലൂടെ പുതിയ പാഠങ്ങൾ തുറക്കുകയാണ്. ‘നിഷേധാത്മക ബൗദ്ധികത’ എന്ന് വിളിക്കാവുന്ന നവദർശന
മാനത്തിലേക്ക് അത് മനുഷ്യരെ ഉയർത്തുന്നുണ്ട്. അഞ്ചര പതിറ്റാണ്ടു മുൻപത്തെ ഇന്ത്യൻ രാഷ്ട്രീയം ബോംബെ മലയാളികൾക്കിടയിൽ പ്രതിഫലിച്ചതിന്റെ ശേഷപത്രമാണ് ‘കൊച്ചിയിലെ
നക്ഷത്രവും കൃഷ്ണമേനോനും’. ബോംബെ പ്രദേശത്തിന്റെ ചരിത്രം കഥാകൃത്ത് പറയുന്നു. വ്യത്യസ്ത മനുഷ്യരുടെ ചെറിയ ലോകങ്ങളും മനസ്സിടുക്കങ്ങളും ആഗ്രഹങ്ങളും ഒക്കെ രൂപപ്പെടുത്തുന്ന ‘മേനോനോ കൃപലാനിയോ’ എന്നുള്ള ചോദ്യം കൊണ്ടുവരുന്ന പ്രതിസന്ധി കേവലം ഒരു തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ
എന്നത് മാത്രമായിരുന്നില്ല, കീഴടക്കലുകളുടെയും പ്രീണനങ്ങളുടെയും ന്യായബോധത്തിന്റെയും രാഷ്ട്രീയ സത്യസന്ധതയുടെയും വെല്ലുവിളി കൂടിയായിരുന്നു. ഇന്ത്യാ-ചൈനാ യുദ്ധം
ഈ കഥയിലെ പ്രധാന തന്തുവാണ്. മലയാളിയായ വി.കെ. കൃഷ്ണമേനോൻ രാജി വയ്‌ക്കേണ്ട സാഹചര്യം ഓർക്കാനിടയായത്
നടപ്പുകാലത്തെ പിടിപ്പില്ലാത്ത പ്രതിരോധ വകുപ്പിന്റെ പ്രസ്താവനകളാണ് എന്ന് കഥാവസാനം ഓർമപ്പെടുത്തുന്നു.
‘ചങ്ങമ്പുഴ പാർക്ക്’ നമുക്ക് ചുറ്റും ഒരു മഞ്ഞു കാലത്തെ വളർത്തുന്നു. പിന്നെ അത് ഇല കൊഴിയും കാലത്തിലേക്ക് അമരുകയായി.
സ്വന്തം പരിസ്ഥിതിയിൽ നിന്ന് പറിച്ചു നടപ്പെട്ട പഴയ മനുഷ്യർ കൊഴിഞ്ഞ ഇലപോലെ വീണു കിടക്കുന്നത് കണ്ടറിയാനാകുന്നു. ഉമ്മറത്തെത്തുന്ന കാറ്റിനെപ്പോലും പേരെടുത്തു വിളിക്കാൻ കഴിയുന്ന ജൈവ ബന്ധം സൂക്ഷിക്കുന്ന മനുഷ്യൻ പാദത്തിനടിയിൽ ചേർന്ന മണ്ണ് പോലെ പാർക്കിനെ കൊണ്ടുനടക്കുന്നു
ഈ കഥയുടെ ഹൃദയത്തിൽ നിന്ന് ഏകാകിയും വൃദ്ധനുമായ ഒരാളിലേക്കു വലിഞ്ഞു നീളുന്ന മിടിപ്പുണ്ട്. വായനയുടെ തീനാളങ്ങളിൽ ഉരുകാനാണ് മെല്ലെ മെല്ലെ കഥ നമ്മെ പ്രേരിപ്പിക്കുന്നത്. മരച്ചോരയുടെ നിറമന്വേഷിക്കുന്ന ‘കുന്നുകരയിലെ മരങ്ങൾ
കരയുമ്പോൾ’ എഴുത്തിന്റെ ഭൗമരാഷ്ട്രീയത്തെ പുന:സ്ഥാപിക്കുന്നു. വെട്ടുകാരനും അമ്പട്ടനും തമ്മിലുള്ള ശ്രേണീ ബദ്ധബന്ധമല്ല രണ്ടിനുമുള്ള വെട്ടിയൊഴിക്കൽ എന്ന സാമാന്യ ധർമമാണ് കഥയെ കൂടുതൽ നഗ്‌നമാകാൻ പ്രേരിപ്പിക്കുന്നത്. രാമങ്കുട്ടിയും ദാക്ഷായണിയും അവരവരുടെ മണ്ണിനും കടലിനും നേരുചുറയുന്ന കാലമാണിതെന്നു വിശ്വസിച്ചു. മരങ്ങളുടെ കരച്ചിൽ കേൾക്കാൻ കഴിയുമായിരുന്ന രാമങ്കുട്ടി വെട്ടിയൊതുക്കിയ ശിഖരങ്ങളായി കാലത്തിനൊപ്പം താഴെ വീഴുന്നുണ്ടായിരുന്നു. മരംവെട്ടുകാരന്റെ മകൻ മരങ്ങളുടെ ഉയിരിലേക്ക് തന്റെ ജീവിതം കൊരുത്തിട്ടു. ‘ഓൺലൈൻ’ എഴുതുന്ന പുതിയ കാലം ഈ കഥാസമാഹാരത്തിൽ
തിരിച്ചും തന്നിഷ്ടം കാട്ടിയും നില്പുണ്ട്. നാട്ടിൽ
കിടപ്പിലായ അമ്മയ്ക്ക് വേണ്ടി നെറ്റിൽ ‘നോക്കാൻ ആളെക്കിട്ടുമോ’ എന്ന് തിരക്കുന്ന കച്ചവടക്കണ്ണുകളെ പ്രവാസി മലയാളിക്ക്
പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. പുതിയ കൊളോണിയൽ മാതൃകകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കഥാകാരൻ അവയുടെ
മൂല്യ ബോധ നിർമിതിയെ കഥയിൽ പലതരം വിപണികളായി വെട്ടപ്പെടുത്തുന്നുണ്ട്. ലാഭത്തിന്റെ സ്വകാര്യത സൃഷ്ടിക്കുന്ന സ്വത്വ പ്രതിസന്ധിതന്നെയാണ് ‘ഇൻസ്റ്റലേഷനി’ലും
വായിക്കാവുന്നത്. ഫ്യൂഡൽ കാലം കഴിഞ്ഞു എന്ന് ആഹ്ലാദിക്കുന്നവരെ ന ക്കിക്കൊണ്ടാണ് ദുരഭിമാനക്കൊലകളെക്കുറിച്ചുള്ള
പത്രവാർത്തകൾ പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ തെളിഞ്ഞപ്പോൾ ‘ഇപ്പോഴും ഇങ്ങനെയുണ്ടോ’ എന്ന് സംശയിച്ചവർക്ക് മുന്നിലേക്ക് ഖാപ്പ് പഞ്ചായത്തുകളുടെ നിജസ്ഥിതി എത്തപ്പെട്ടത്. മതവും ജാതിയും സാമ്പത്തികാവസ്ഥ
യും ചേർന്ന് പങ്കിട്ടെടുക്കുന്ന മനുഷ്യത്വത്തിന്റെ അവസാന പിടച്ചിലുകൾക്ക് ചോരയുടെ മണമല്ലാതെ മറ്റൊന്നും ഇല്ല. അസഹിഷ്ണുതയുടെ നാനാർത്ഥങ്ങൾക്ക് ‘ഹിംസ’ എന്ന ഏക പ്രയോഗമാണ് വഴി എന്ന് വരുമ്പോൾ ചലനമറ്റിരിക്കാൻ ഈ എഴുത്തുകാരന്
കഴിയില്ല. അദ്ദേഹം സത്യാന്വേഷണത്തിന്റെ പ്രകാശസംതുലനങ്ങളെ ദീർഘ പ്രയാണ വഴികളായി നിലനിർത്തുന്നു. അവിടെ എല്ലാം ഭാവാത്മകമാണ്.
ഏതു ജ്വാലയിലും കുളിരിന്റെ ഒരംശം കണ്ടെത്താനാവുന്നതുപോലെ കഥകളുടെ സൂക്ഷ്മാനുവർത്തിയായി മനുഷ്യർ തൊട്ടു
പിറകിൽ സഞ്ചരിക്കുന്നു. അവ്യക്തരായ രണ്ടു മനുഷ്യരെ മൂന്നാമതൊരാൾ കാണുന്നപോലെ, അവരുടെ പിന്നിൽ വീഴുന്ന ഇരുണ്ട
വെളിച്ചത്തിൽ നിന്ന് വിചാരങ്ങൾ രക്ഷ നേടി പുറത്ത് വരുന്നത് എല്ലാ കഥകളിലും കാണാം. പ്രദേശങ്ങൾ നിർണയിക്കുന്ന മനുഷ്യഭാവിയെ എഴുത്തിന്റെ ഗണിത കേളികളിൽ പിന്നെയും പിന്നെയും സങ്കല്പിച്ചാനയിക്കുന്ന സൂത്രവാക്യം ഈ രചനകളെ ചില നിർധാരണങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. മലയാളിയുടെ
ആദ്യകാല തൊഴിൽ തീർത്ഥാടന കേന്ദ്രങ്ങളായ മലയായും ബോംബെയും അനേകം പരിവർത്തനങ്ങൾക്ക് വിധേയമായി.
സാമ്പത്തിക മാന്ദ്യങ്ങൾ പലവുരു സംഭവിച്ചു. ‘മാർക്‌സിനെ വിളിക്കൂ ലോകത്തെ രക്ഷിക്കൂ’ എന്ന് മുദ്രാഗീതം ഉണ്ടായി. അഭയാർത്ഥികൾ പൊടുന്നനെ ഉണ്ടാക്കപ്പെടുകയും പലായനവേളകളിൽ കൊല്ലപ്പെടുകയും ചെയ്തു. കേരള രാഷ്ട്രീയം കെട്ടി
പ്പൊക്കിയ ജനാധിപത്യ സാമൂഹിക ബോധം ഒരാവാസ വ്യവസ്ഥയായി നമുക്ക് ചുറ്റും പടർന്നു. പരിസ്ഥിതി പ്രവർത്തനങ്ങളിൽപ്പെട്ടവർ ഭ്രാന്തന്മാരും മാവോയിസ്റ്റുകളും എന്ന് അരക്ഷിതങ്ങളും അരസികങ്ങളുമായ പിറുപിറുക്കലുകൾ ഉയർന്നു. എല്ലാ
യുദ്ധങ്ങളിലും തോറ്റവർ കുറവാണ് എന്ന് ‘ചങ്ങമ്പുഴ പാർക്ക്’എഴുതിവയ്ക്കുന്നു. തോറ്റ പടയാളികൾ സേതുവിനെ വീണ്ടും വീണ്ടും വായിക്കട്ടെ എന്ന് പറയാം. ജയിച്ചവർക്ക് ഉന്മാദപുസ്തകം പോലെ കരുതലാക്കുകയും ചെയ്യാം. ‘കാറൽസിന്റെ വിളി’
ഉൾപ്പെടെ ഒൻപതു നവ കഥകൾ മിത്തുകളുടെയും ലെജണ്ടുകളുടെയും ശരീരങ്ങളിൽ മുളച്ചു ചിറകു തേടുകയാണ് ചങ്ങമ്പുഴ പാർക്കിലൂടെ. മാതൃഭൂമി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ.
‘രാമച്ചി’ ഒരു നീണ്ട സങ്കടമാണ്. അരികു മനുഷ്യർ പിന്നെയും പിന്നെയും പുറപ്പെട്ടു പോകുന്ന പോലെ അവരുടെ നില്പ് ചരിത്രം പോലെ മുള്ളുള്ള കഥകൾ നിറഞ്ഞ ഈ പുസ്തകം ഹൃദയവ്യഥകളെ ശരീരത്തിൽ നിന്നും വേർപെടുത്തുന്നു. അത് ഋതു
ക്കളിലേയ്ക്കും പ്രപഞ്ചത്തിലേക്കുതന്നെയും വ്യാപിക്കുന്നു. ‘രാമച്ചി’ ഒരു നീണ്ട വംശഗാഥയാണ്. മഞ്ഞയിൽ നിന്നും മഞ്ഞയിലേക്ക്, നീറ്റിൽ നിന്ന് നീറ്റിലേക്ക് അതിജീവനത്തിന്റെ കാടു പൂക്കുന്ന
കഥകളുടെ ലോകം. അവിടെ ‘വിഘ്‌നേശ് കല്ലനാണ്ടി’യുടെ ആത്മഹത്യക്കുറിപ്പ് നമുക്ക് വായനയ്ക്കായി ലഭിക്കുന്നു. നവനാടോടിത്തം ഏറ്റവും പുതിയ തലമുറയുടെ സമരായുധമെന്നിരിക്കെ ഈന്തിന്റെ ചരിത്രമെഴുത്തിനു വേണ്ടിയുള്ള ശ്രമങ്ങളുടെ മൂർദ്ധന്യത്തിൽത്തന്നെ അയാൾ ഈന്തിൻ കൊമ്പിൽ തന്റെ മരണം രേഖപ്പെടുത്തുന്നു. ഈന്തും മരണക്കെണിയിലാണ്.അവയുടെ ചരമഭൂമിയിലാണ് വിമാനങ്ങൾ ഇനി പറന്നിറങ്ങുക.
‘പണം’ അയാൾക്കും ജൈവസ്വാതന്ത്ര്യത്തിനുമിടയിൽ
വൻമതിൽ തീർക്കുന്നുണ്ട്. മൂർഖൻ പറമ്പ് വിഷം ചീറ്റി. മോഹങ്ങളുടെ കയർക്കുരുക്കിൽ അയാൾ അവസാനിക്കുകയും ചെയ്തു. ആദിമ മരങ്ങളുടെ രക്തത്തിന്റെ തുള്ളിച്ചകളിൽ നിന്ന് ഭൂതകാലവും
അതിന്റെ മാംസത്തിൽ നിന്ന് ആധുനിക ജീവിതവും കൊത്തിയെടുക്കാൻ ശ്രമിച്ച അഭ്യസ്തവിദ്യനായ, നവ മാധ്യമ ഉപയോക്താവ്
ചത്തു വെറുങ്ങലിച്ച ആഗ്രഹങ്ങളായി വെറുതെ
കിടക്കുന്നത് വിനോയ് തോമസ്സിനു മാത്രമേ ഇങ്ങനെ ദൃശ്യമാക്കാൻ കഴിയൂ. ഈന്തുരഞ്ഞ ഭാഷയിൽ വാക്കുകളുടെ നെഞ്ചുനീറുകയാണ്. കഥകളിലെ പള്ളികൾ നൽകുന്ന പുതിയ സന്ദേഹങ്ങൾ മതാധികാരവും ആൾക്കൂട്ടവും ചേർന്ന് സംഘടിപ്പിക്കുന്ന ചില കാഴ്ചകളെ വിശകലനം ചെയ്യുന്നു. ജീവിതത്തിന്റെ പരമാധികാരമാണ്
ഇവിടെ യുക്തിബോധമായി മാറുന്നത്. പഴയ
ചീട്ടിൽ മെനഞ്ഞ പട്ടാളക്കാർ കാവൽ നിൽക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ ലോകത്തെ എഴുത്ത് തന്റെ തലമുറയും നെറിമുറയുമാണെന്ന് തിരിച്ചറിയുന്ന ഒരാൾ ജാഗ്രതയോടെ ചൂണ്ടിക്കാട്ടിത്തരുന്നത് ഒരു കാറ്റിൽ ഒന്നും മറിഞ്ഞുപോകാതിരിക്കാനാണ്. രച
നയുടെ സാമൂഹിക ഉത്തരവാദിത്തം അതിന്റെ അനുഭൂതിയെ കൊണ്ടു വരും. മിച്ചം വരുന്ന അരി പോലും കത്തുന്ന വയറുകൾക്കുള്ളിൽ കുഴിച്ചിടാൻ നിയമം അനുവദിക്കാത്ത അസ്വസ്ഥതയിൽ
രാമച്ചിയിൽ നിന്നൊരു സൂര്യൻ അന്നോളം അറിഞ്ഞിട്ടില്ലാത്ത ചൂടും തീയുമായി ഉദിക്കുന്നുണ്ട്. അപ്പോൾ ‘വടക്ക് ആറളം കാണാം… അവിടന്ന് പുകയുയരുന്നത് കാണാം…’ അതേ. രാമച്ചി
അങ്ങനെ പൂർണതയെ കാട്ടിത്തരുന്ന കഥക്കൂട്ടമാണ്. ഡി.സി. ബുക്‌സ് പ്രസിദ്ധീ കരിച്ച പുസ്തകത്തിൽ പ്രിയ കഥാകാരൻ എൻ. പ്രഭാകരൻ എഴുതിയ ആമുഖക്കുറിപ്പും രാഹുൽ രാധാകൃഷ്ണന്റെ പഠനവും ചേർത്തിട്ടുണ്ട്.
ചെപ്പിൽ നിന്ന് ചിപ്പിലേക്കുള്ള ജനിതക മാറ്റത്തെ മലയാള
കഥകൾ പല രീതിയിൽ എഴുതി വരുന്നു. കീബോർഡും മോണിറ്റർ വെളിച്ചവും മാത്രമാകുന്ന മനുഷ്യർ, ദുരകളിൽ കൂടു കൂട്ടുന്നവർ, അന്യജീവനുതകാത്തവർ എന്നിങ്ങനെയൊക്കെ നിരന്തരം ചെറുതും ഭയപ്പെടുത്തുന്നതുമായി വരുന്ന ലോകമാണ് ചിപ്പുകളിൽ കുടിയേറ്റക്കാരാകുന്നത്. കെ.വി. പ്രവീൺ ‘ഓർമ്മച്ചിപ്പ്’ എഴുതുമ്പോൾ
ഒരിക്കൽ ജീവിച്ചിരുന്ന മനുഷ്യരെപ്പോലെ അവർ
പെരുമാറുമ്പോൾ പുതിയ രാജ്യങ്ങൾ രൂപം കൊള്ളുന്നു. അവിടെ കെട്ടഴിഞ്ഞ ഓർമകളുടെ അദ്ധ്യായങ്ങൾ അവരെ പീഡിപ്പിക്കുന്നു.
പ്രവീണിന്റെ രചനകൾ ‘പശ്ചാത്താപ’ത്തിന്റെ നാളിനെ ഈ യന്ത്രവത്കൃതങ്ങൾക്കിടയിലും കരുതിവയ്ക്കുന്നുണ്ട്. കഥകളിലെ ജൈവം അങ്ങനെയാണ് സംരക്ഷിക്കപ്പെടുന്നത്. തൊലി
പൊട്ടിച്ചു പുറത്തുവരുന്ന സൂചിയെക്കുറിച്ച് എഴുതുമ്പോൾ വേദനയുടെ ചോരക്കുഴലുകളിൽ നിറഞ്ഞു തൂവുന്ന പ്രതിരോധമരുന്നിനെക്കുറിച്ച് ഓർക്കാതിരിക്കാനാവില്ല. റീനയും മാർട്ടിനും
‘സീബ്ര’യിൽ ഈ പ്രതിരോധത്തിന്റെ മരുന്നുകളുടെ കാർട്ടനുകളാണ്. ചിത്രദുർഗത്തിൽ തുടങ്ങി കയേനിൽ അവസാനിക്കുന്നതായി
തോന്നിക്കുന്ന കഥകൾ വീട്ടിലും നാട്ടിലും സൃഷ്ടിക്കപ്പെടുന്ന ആധുനിക അടിമ വർഗത്തിന്റെ പ്രതിഷേധങ്ങൾ രൂപപ്പെടുന്നതിനെ ഘടനാപരമായി വികസിപ്പിക്കുന്നു. തൊഴിൽനഷ്ടവും
ഓർമനഷ്ടവുമാണ് ഈ കാലഘട്ടത്തിലെ പ്രധാന പ്രശ്‌നങ്ങൾ.
മനുഷ്യർ തലച്ചോറിൽ ചിപ്പുകൾ ഘടിപ്പിച്ചു മറവി
യെ വൈദ്യുത സഹായത്തോടെ അതിരുകൾക്ക് പുറത്താക്കുന്നത് ജീവനിയമങ്ങളുടെ ലംഘനമായി പരിണമിക്കുന്നത് അത് പ്രവർത്തനരഹിതമാകുമ്പോഴാണ്. ‘ഡാർവിന്റെ ദൈവം’ വാചാലമായി പ്രത്യക്ഷപ്പെടുമ്പോൾ കഥകൾ ഇന്റലിജന്റ് ഡിസൈനുകളായിരൂപം പ്രാപിക്കുന്നു. ഓർമച്ചിപ്പിലെ തിളയ്ക്കുന്ന വീ
ടുകൾ, കുഞ്ഞുങ്ങൾ എല്ലാം നിർമിക്കുന്ന പൊതു നിയമം മൃദുവായ കൊലകളും കാണാതാകലും ഓർമനഷ്ടങ്ങളും പ്രണയരാഹിത്യ ങ്ങളും അടങ്ങിയ ഒന്നാണ്. പി.കെ. രാജശേഖരൻ അവതാരികയിൽ
പരിചയപ്പെടുത്തുന്ന ‘വിശ്ലഥ മലയാളി’ മാനസാന്തരപ്പെടാൻ ഇടയില്ലാത്ത വിധം ഗൃഹാതുരതയോ മലയാളിത്തമോ ഈ കഥകളിൽ നിന്നും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. വലക്കണ്ണികളിലുടക്കുന്ന ചെതുമ്പൽ മനുഷ്യർ കുരുക്കുകളിൽ നിന്ന് കുരുക്കുകളിലേക്ക്
ഓട്ടപ്പന്തയം നടത്തുന്നു. ചുറ്റും സ്‌നേഹത്തിന്റെ
വലിയ നീലക്കടൽ ഇരമ്പുന്നുവെങ്കിലും വലകൾ നൽകുന്ന വഴക്കം പ്രലോഭനങ്ങളുടെ കളിത്തൊട്ടിലായി അവർക്ക് മരണ പുളകം
സമ്മാനിക്കുകയാണ്. രാഹുൽ രാധാകൃഷ്ണനാണ് കഥകളുടെ സ്വഭാവ പഠനം നടത്തിയിരിക്കുന്നത്.
എല്ലാ അന്ത്യവിധികളും ന്യായവിധികൾ ആകട്ടെ എന്ന് നാം ആഗ്രഹിക്കുന്നു. കഥകളുടെ കാലപ്പുരയിൽ സോക്രട്ടീസ് കെ. വാലത്ത് ശ്രദ്ധാപൂർവം ആരെയോ കേൾക്കാനിരിക്കുന്നു. സങ്കടങ്ങൾ പറയുന്നവരും ചെയ്യുന്നവരും മുന്നിലേക്ക് വരികയും മറഞ്ഞു
നിൽക്കുകയും ചെയ്യുമ്പോൾ എഴുത്തുകാരൻ അവർക്കായിഉപേക്ഷിക്കപ്പെട്ടവരുടെ ചരിത്രത്തിലെ ആകസ്മികങ്ങൾ തി
രയുന്നു. ഡി.സി. ബുക്‌സ് പ്രസാധകരായ ‘ന്യായവിധി’ മനുഷ്യരടങ്ങിയ ലോകത്തെ ന്യായങ്ങളെ കാട്ടിത്തരികയാണ്. ഒരു വാക്കും
അതിന്റെ അർത്ഥപ്രകാശത്തെ ഒളിപ്പിക്കാതെയും എന്നാൽ ആയിരക്കണക്കിന് അർത്ഥങ്ങളുടെ പെരുംകടലായും അലറുന്നു. കിതപ്പോടെ നാം ഉച്ചരിക്കേണ്ട വാക്കായി ‘പശു’ എന്ന സാധു മൃഗം
മാറുന്നത് ഈ അർത്ഥബാഹുല്യത്തിന്റെ കീഴ്‌പ്പെടലുകളാൽ ആണെന്ന് ‘മെയ്ദിനി’ ഓർമിപ്പിക്കുന്നു. ഭൂമിയുടെ കഴുത്തിലെ കയർ ഇപ്പോൾ ആരുടെ കയ്യിലാണെന്നതും കഥ സൂചിപ്പിക്കുന്നുണ്ട്.
കക്ഷിരാഷ്ട്രീയത്തിന്റെ കറയുള്ളവരെല്ലാം കൂടി ജീവിക്കുന്ന
ഒരിടത്തേക്ക് ‘ഇതരം’ വന്നുചേരുമ്പോൾ ഉണ്ടാകാവുന്ന ഭക്ഷണ
ഭാഷാ സുരക്ഷിത ദുരിതങ്ങൾ അരച്ചിരി കലർത്തി പറഞ്ഞു പോവുകയാണ്. എന്നാൽ വന്നവരെക്കടന്നു നൂഡിൽസും
മറ്റും ഉല്പാദിപ്പിക്കുന്നവർ മറ്റെവിടെയോ മറഞ്ഞിരിക്കുകയാണെന്നുമുള്ള ആഗോള രാഷ്ട്രീയത്തെ ചുട്ട ഓർമയിൽ കുടുക്കി നമ്മെ
നീറ്റുന്നുമുണ്ട്. പരിസരങ്ങളിലെ കഥകളെ കണ്ടെടുക്കുക ഒരു കഥാപഠന പ്രക്രിയ കൂടിയാണ്. കഥാകൃത്തിനു മാത്രം കേൾക്കാനാവുന്ന
ജീവജാലങ്ങളുടെ ശബ്ദസങ്കല്പനങ്ങൾ ഭൂമിയെന്ന താപനിലയത്തിൽ ഒരാൾക്ക് എത്രമേൽ ഹരിതമായി ജീവിക്കാം എന്നതിന് തെളിവുമാണ്. ആത്മത്യാഗത്തിന്റെ ആവിഷ്‌കാരത്തിൽ
കൊടിയ പാതകങ്ങൾ ഇല്ലാതാകുന്ന അഥവാ വീണ്ടെടുക്കുന്ന സ്വാതന്ത്ര്യം നമുക്ക് അറിയാനാകുന്നത് ഈ ആഴത്തിലുള്ള കാഴ്ചകൾ
അനുഭവിപ്പിക്കുന്നു. ‘ന്യായവിധി’യിലെ കഥകളിലെ നടുക്കങ്ങളും പിടച്ചിലുകളും സംഭ്രമങ്ങളും നൽകുന്ന ഇടങ്ങളിൽ ആർക്കും ഒഴിഞ്ഞുനിൽക്കാനാവില്ല. കുറ്റങ്ങളുടെ കൂട്ടുത്തരവാദിത്തങ്ങൾ നയിക്കുന്ന അരാജകത്തത്തിലേക്ക് എത്തുന്ന ‘ഉത്തര’വും
രതിയുടെ സർപ്പങ്ങൾക്കൊപ്പം മൃതിയുടെ തണുപ്പും
കലരുന്ന മൃതി നിർവേദവും രണ്ടു തരത്തിലുള്ള ആസക്തികളെ കലാപരമായി കീറിമുറിക്കുകയാണ്. ചിന്തുന്ന ചോരയിൽ ഓരോ
വായനക്കാരനും തന്റെ വിളറിയ മുഖം കാണാം. ആഘാതത്തിന്റെ ലാവണ്യ വിരിവുകൾക്കിടയിൽ അനുവാചകരുടെ മൗനത്തെ പിടിച്ചു നിർത്താൻ ഈ സമാഹാരത്തിലെ കഥകൾ ഹൃദയാഖ്യാനങ്ങളുടെ
സൂക്ഷ്മയാത്രകൾ നടത്തുന്നു. നഗരത്തിലെയും ഗ്രാമത്തിലെയും പൊള്ളുന്ന മനുഷ്യരിൽ നിരാർദ്രതയുടെയും നിശ്ശൂന്യതയുടെയും
ബന്ധവിലാപങ്ങളിലെ അപഭ്രംശങ്ങളുടെ രീതി
ശാസ്ത്രം ജീവിതങ്ങളെ കീഴ്‌മേൽ മറിക്കുന്ന കഥകളാകുന്നു.
കെ.ബി. പ്രസന്നകുമാറിന്റെ ആമുഖ വാക്കുകൾക്കൊപ്പം സഞ്ചരിച്ചാൽ പുതിയ കഥകളുടെ നീതിസാരം തേടുന്നവരുടെ കാത്തിരിപ്പിന്റെ പ്രതീകമാണ് ഈ പുസ്തകം. കാലങ്ങളിൽ നിന്ന് കാലങ്ങളിലേക്ക് പകർന്നുള്ള ‘ന്യായവിധി’യുടെ വായനയിൽ സങ്കീർണമായ ചിലതുകളുടെ ഓർമപ്പെടുത്തൽ നൽകുന്ന ധൈര്യം
നമ്മുടെ അർത്ഥപൂർണമൗനങ്ങളുടെ മൂർച്ച കൂട്ടും.
സ്ത്രീയോ പുരുഷനോ ട്രാൻസ്‌ജെണ്ടറോ അല്ലാതെ ഒറ്റ മനുഷ്യരായിവായിക്കാവുന്ന കഥകൾ എന്ന നിലയിൽ ഈ പുസ്തകങ്ങളിലെ രചനകൾ സത്യസന്ധമാകുന്നു. തോളിൽ തൂങ്ങുന്ന
സഞ്ചിയിലെ ഭാവി നിർണയക്കല്ലുകൾക്കുള്ള ഭാരം ഓരോ വാക്കും വഹിക്കുന്നുണ്ട്. വിരലടയാളങ്ങൾ ഇല്ലാത്ത പൊങ്ങു മനുഷ്യരെ രക്തവും മാംസവുമായി ബന്ധിപ്പിക്കുന്ന ആധാരങ്ങൾ
നിർബന്ധമാകുന്ന കാലത്ത് കഥ കുടിയേറ്റക്കാരന്റെയും നികുതിക്കുടിശ്ശികക്കാരന്റെയും ഒപ്പം നിൽക്കുകയും അവർക്ക് ജീവിതമോ മരണമോ പുഞ്ചിരിച്ചു കൊണ്ട് സമ്മാനിക്കുകയും ചെയ്യുന്നു.
കഥയിലെ ആളപായങ്ങൾക്ക് വ്യവസ്ഥാപിതമായ കാരണങ്ങൾ ഇല്ലെന്നും വരാം.
വായനയ്ക്ക് അതിർത്തി കൾ ഇല്ലാത്ത ദേശാനുഭവങ്ങൾ സമ്മാനിച്ച പുസ്തകക്കാലം കഥകളിൽ നിറഞ്ഞ വർഷമാണ്കടന്നു പോകുന്നത്. അമ്പലം, പള്ളി, സ്ത്രീ (പി.കെ. പാറക്കടവ്, ഒലിവ് പബ്ലിക്കേഷൻസ്), ആയിരത്തൊന്നു പ്രണയകഥകൾ
(എം. രാജീവ് കുമാർ, കാലം പബ്ലിക്കേഷൻസ്), ചോക്കുകളുടെ
കരച്ചിൽ (വി.എച്ച്. നിഷാദ്, ചിന്ത പബ്ലിഷേർസ്), മരണ മാസ്
(പ്രമോദ് രാമൻ, മാതൃഭൂമി ബുക്‌സ്) എന്നിവയും കാവൽ മാലാഖ (വിനു എബ്രഹാം), ദൈവക്കളി (അജിജേഷ് പച്ചാട്), ഭയോളജി(വി. ജയദേവ്) എന്നിങ്ങനെ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ചവയും മുഴുവൻ ലോകത്തെയും അഭിസംബോധന ചെയ്തുകൊണ്ട്
സ്വയം പ്രകാശിക്കുന്നവയാണ്. പുസ്തക ഷെൽഫുകളിൽ കളഞ്ഞു പോകുന്നവയല്ല ഇക്കാലത്തെ മലയാളകഥകൾ.