”ഞങ്ങൾ ആണവനിലയത്തിൽ പോയിമടങ്ങവെ കയ്യിൽ ഒരു
ലഘുലേഖയുമുണ്ടായിന്നു. നാട്ടിലെത്തുമ്പോൾ അവിടെയെല്ലാം
വൈദ്യുതി നിലച്ചിരിക്കുന്നു. വന്നുടനെ കൊച്ചാപ്പ കിടക്കുന്ന
മുറിയിലേക്കോടി. അകത്തേയ്ക്കു വലിച്ചെടുത്ത ആ അവസാന
ശ്വാസത്തിന്റെ നീളം അളക്കാനാവാതെ വിശറിയുമായി അരി
കിൽ നിന്നത് ഞാൻ തന്നെയാണ്. പിന്നെ നിശ്ശബ്ദമായി ഗോളാകൃതിയിൽ
പുറത്തേയ്ക്ക് ഉരുണ്ടിറങ്ങിയ നിശ്വാസ വേവലാതികൾ
ക്കിടയിൽ എനിക്കു വീശാനായില്ല. നട്ടുച്ചയിലെ സൂര്യൻ കത്തി
യെരിഞ്ഞു കൊണ്ടിരുന്നതിനാൽ കൊച്ചാപ്പായുടെ ചുറ്റും കൂടിനി
ന്നവർ വിയർപ്പിൽ കുളിച്ച് സ്തബ്ധരായി ന്നു. ഇതിനിടയിൽ കൊച്ചാ
പ്പായ്ക്ക് ഒരിറ്റ് വെള്ളം പകർന്നുനൽകാൻ കണ്ണീരൊലിപ്പിച്ചുനിന്ന
ഉമ്മായ്ക്കുപോലും കഴിഞ്ഞിരുന്നില്ല.
അടുത്ത വീട്ടിൽ സെമിനാർ റിപ്പോർട്ടെഴുതുന്ന തിരക്കിലായി
രുന്നതിനാൽ കൊച്ചുമ്മാ ഈ ബഹളമൊന്നും അറിഞ്ഞതേയില്ല.
പക്ഷേ ഇതിനിടയിൽ കൊച്ചാപ്പായുടെ അന്നനാളത്തിലേക്ക് അ
ന്ത്യജലം പകർന്നു കൊടുത്തത് എന്നോടൊപ്പം വന്ന കൊച്ചുരാമനായിരുന്നു.
അത് ഒരു നിമിത്തമായിരുന്നു എന്നു പലരും പറഞ്ഞു.
ഒരു മനുഷ്യന്റെ ശ്വാസനാളത്തിലേക്കും അന്നനാളത്തിലേ
ക്കും ഏതെല്ലാം മൂലകങ്ങൾ കടന്നുപോകണമെന്നു തീരുമാനിക്കു
ന്നത് ഞാനും എന്റെ കൂട്ടുകാരുമല്ല, മൂന്നാമതൊരാളാണ്.
ഒടുവിൽ കൊച്ചാപ്പായുടെ ജീർണിച്ച ശ്വാസനാളത്തിലേക്ക്
അതിക്രമിച്ചു കയറിയ മൂലകങ്ങളേതൊക്കെയാണെന്നു ചിന്തി
ക്കാൻ തക്ക രസതന്ത്രജ്ഞാനമൊന്നും എനിക്കില്ല.
എന്നെ സംബന്ധിച്ച് അത്യന്തം സങ്കീർണമായ ഒരു പ്രണയ
ത്തിൽ കുടുങ്ങിക്കിടക്കുന്ന സമയമായിരുന്നതുകൊണ്ട് സകല
വിഷയങ്ങളെയും പുറംതള്ളിയിരുന്നു. പകൽ കത്തിജ്വലിച്ചു തീരു
ന്നതു മുഴുവൻ നോക്കിയിരിക്കുകയും രാത്രി ഉറക്കം കാത്തു കിട
ക്കുകയുമാണ് പതിവ്. പക്ഷെ ഈ ദിവസങ്ങളിലെല്ലാം ദിനചര്യ
കൾ മുഴുവൻ അന്ത്യജലം പകർന്നുകൊടുത്തതിനെച്ചൊല്ലിയുള്ള
തർക്കങ്ങൾമൂലം അസ്വസ്ഥമായിക്കൊണ്ടിരുന്നു. ഇതിനായി
പണിപ്പെട്ടത് കൊച്ചുമ്മായുടെ ദൗത്യമായിരുന്നുവോ എന്നെനിക്കു
സംശയമുണ്ട്. വീട്ടിൽ വലിയ സ്വാധീനമുള്ള ഒരു ബന്ധുവാണ്
യഥാർത്ഥത്തിൽ വിഷയം സങ്കീർണമാക്കിയത്. ഇടയ്ക്കിടെ എത്തി
യ അവസരങ്ങളിലെല്ലാം അയാൾ അന്ത്യജലവിഷയത്തിൽ
കത്തിപ്പടർന്നുകയറുമായിരുന്നു. അദ്ദേഹം വീട്ടിലേക്കു കയറുമ്പോൾതന്നെ
വിഷവായു പുറത്തേക്കൊഴുകുന്നതും കാത്ത്
മുറ്റത്തെ ചെടികൾ ഉത്കണ്ഠയോടെ നോക്കിനിൽക്കും. അവരെല്ലാം
പൂക്കാനറച്ചുനിൽക്കുകയാണ് എന്നൊരിക്കൽ പറഞ്ഞത്
അയൽവീട്ടിലെ ഒരു ബാലനായിരുന്നു.
താൻ നട്ടു ദിവസവും ജലസേചനം നടത്തിയ ഒരു ചെടി കാൽ
നൂറ്റാണ്ടിനുശേഷം ആദ്യമായി പൂത്ത ദിവസം സംഭവത്തെക്കുറി
ച്ച് 1936-ലെ ഉപ്പുപ്പായുടെ ഡയറിയിൽ വായിച്ചതോർക്കുന്നു.
ക്ഷേത്രപ്രവേശനവിളംബരദിനത്തിലെ ഡയറിക്കുറിപ്പായിരുന്നു
അതെന്ന് പീന്നീടാണ് എനിക്ക് മനസ്സിലായത്.
അലമാരയിലെ പുസ്തകങ്ങൾ പൊടിപിടിച്ച് നിറഞ്ഞുകിടക്കു
ന്നു. വിഷയം തിരിച്ച് അടുക്കിവച്ചിരുന്നതാണ്. എല്ലാം ആ ബന്ധു
വന്ന് അലങ്കോലമാക്കി ഇട്ടിരിക്കുന്നു. ഏറ്റവും അടിയിൽ മറന്നു
കിടക്കുന്ന രണ്ടു പുസ്തകങ്ങളിലൊന്നിൽ 1984-ലെ ഭോപ്പാലിന്റെ
മുഖചിത്രമായിരുന്നു. മറ്റൊരു പുസ്തകത്തിൽ ഫൂലേയുടെ പൊടി
പിടിച്ച ചിത്രംതെളിഞ്ഞുകണ്ടു. ഈ രണ്ടു പുസ്തകങ്ങളുമായി
നടക്കുമ്പോൾ ഞാൻ ചിന്തിച്ചതെന്തായിരുന്നുവെന്ന് സ്വയം ഒരു
പരീക്ഷയിട്ടു.
ഒന്നുകിൽ ആദ്യം ഏതു പുസ്തകം വായിക്കണമെന്ന ചിന്തയായിരിക്കാം,
അല്ലെങ്കിൽ പുസ്തകങ്ങളും ഉള്ളടക്കങ്ങളുമായി അലങ്കോലമായിത്തന്നെ
അലങ്കോലമായിത്തന്നെ കിടക്കുമ്പോൾ
കിട്ടുന്ന ആലസ്യത്തിന്റെ സുഖത്തെക്കുറിച്ചായിരിക്കാം”.
എ.എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ അവസാനി
ക്കുന്നു.
തന്നെ രസതന്ത്രം പഠിപ്പിക്കാനിറങ്ങിയ ഒരു സുഹൃത്ത് കലാബോധമില്ലാതെ
പോൾസെസ്സാന്റെയും മോനെയുടെയും രചനാരീതിയെ
കുറിച്ച് സംസാരിച്ചത് എ.എസിന് അത്ര ഇഷ്ടപ്പെട്ടില്ല.
മാത്രമല്ല, പഠനസമയങ്ങളിലും സംഭാഷണവേളകളിലും ഇടയ്ക്കി
ടെ സഞ്ചാരസ്വാതന്ത്ര്യമനുഭവിച്ചിരുന്നതിനാൽ രാസനാമങ്ങളോ
പ്രതിപ്രവർത്തനങ്ങളോ മനസ്സിലാക്കാനായിട്ടില്ല.
പക്ഷെ ട്രിഷിയം എന്ന ഐസോടോപ്പിനെക്കുറിച്ച് പഠി
ക്കാൻ ശ്രമിച്ചെങ്കിലും പരാജയം സമ്മതിച്ച് അയാൾ പിൻവാങ്ങി
യിരുന്നു.
മെൻഡലിയേഫിന്റെ നൂറ്റിപ്പതിനെട്ടു മൂലകങ്ങളെയും അവയുടെ
പൊതുസ്വഭാവങ്ങളെയും വിമർശനാത്മകമായും വിശകലനം
ചെയ്യാൻ കഴിയാതെവന്നാൽ ഒരു രസതന്ത്ര വിദ്യാർത്ഥിയെക്കൊണ്ടെന്തു
ഗുണമെന്നു ചിന്തിച്ച ആദ്യത്തെ മനുഷ്യനാണു
താനെന്നു ഗൂഢമായ ഒരു ഉൾപ്പുളകത്തോടെ എ.എസ്. കണ്ടെ
ത്തി. മനുഷ്യനും മനുഷ്യനുമിടയിലെ ആശയവിനിമയത്തിന്റെ
തോത് അളക്കാനുള്ള ഒരു ഉപകരണം കണ്ടെത്തുകയാണ് തന്റെ
ജീവിതദൗത്യമെന്ന് എ.എസ്. ഒരിക്കൽ സുഹൃത്തുക്കളോട്
പറഞ്ഞിരുന്നു. അപ്രാപ്യമായ ആശയങ്ങൾ മനോരോഗികളുടെ
കൂടപ്പിറപ്പുകളാണെന്ന് അന്നു കൂട്ടുകാർ കളിയാക്കി.
ഭോപ്പാൽ വാതകദുരന്തത്തിന്റെ ഇരുപതാം വാർഷിക ദിന
ത്തിലാണ് കളിക്കൂട്ടുകാരിയായിരുന്ന സമീറ ഫാത്തിമ അയാളുടെ
ജീവിതത്തിലേക്ക് വീണ്ടും നുഴഞ്ഞുകയറിയത്. ഒരു രസതന്ത്രവി
ദ്യാർത്ഥിനി ആയിരിക്കുന്ന ഘട്ടത്തിൽതന്നെ എ.എസിന്റെ ഉപബോധമനസ്സിനെ
പിടിച്ചുകുലുക്കിക്കൊണ്ട് അവൾ പ്രണയത്തി
ന്റെ തിരശ്ശീല ഉയർത്തിയിരുന്നു. ഹിരോഷിമയിലേയും നാഗസാ
ക്കിയിലേയും മനുഷ്യരെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടുവേണം
തങ്ങളുടെ ആദ്യപ്രണയസംഗമമെന്നു സമീറ ഓർമിപ്പിച്ചുകൊണ്ടി
രുന്നു. അന്ന് നഗരത്തിരക്കിനിടയിലെ ഒരു പ്രകടനനിര ഇവരെയും
രണ്ടായി വേർപെടുത്തി. സുരക്ഷിതമെന്നു കരുതുന്ന ഭൂമിയിലെ
അജ്ഞാതമായ മൂലകങ്ങൾ അപകടകരമായ ആവാ
സവ്യവസ്ഥ സൃഷ്ടിക്കുകയാണെന്ന് ഒരിക്കൽ കാമുകിയെ
ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചതായി എ.എസ്. ഫെയ്‌സ്ബുക്കിൽ
രേഖപ്പെടുത്തി.
ഈ വേളയിൽ സമീറ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന മൂലകങ്ങളെക്കുറിച്ച്
വിശദീകരിക്കാനാവശ്യപ്പെട്ടെങ്കിലും അയാൾ
അതേക്കുറിച്ച് പഠനം നടത്തുകയാണെന്നുമാത്രം പറഞ്ഞു.
തീക്ഷ്ണമായ ആശയലോകത്തിൽപെട്ടുഴലുകയായിരുന്ന
നമ്മുടെ കഥാനായകന്റെ ജീവിതവീക്ഷണത്തെ തലകീഴായി മറി
ച്ചുകൊണ്ടാണ് ഒരു കൂറ്റൻ ആവർത്തനപ്പട്ടികയിൽ മുഖമണച്ചു കിട
ക്കുന്ന രസതന്ത്രവിദ്യാർത്ഥിനി കടന്നുവരുന്നത്. ആൽഫ്രഡ്
നോബലിന്റെ സ്‌ഫോടനാത്മകമായ ചിന്തകൾ മനുഷ്യവംശത്തി
നെ നന്മയിലേയ്ക്ക് പരിവർത്തിപ്പിക്കുന്നതിൽ പരിമിതികളുണ്ടെന്ന്
തന്റെ ഒരു ലേഖനത്തിലൂടെ എ.എസ്. വ്യക്തമാക്കിയിരുന്നു.
കീടനാശിനികളും വിഷവാതകങ്ങളും തന്റെ പറമ്പിനു ചുറ്റും
ആധിപത്യമുറപ്പിക്കാനായി തക്കം പാർത്തിരിക്കുന്ന വേളകളിൽ
അയാൾ ഒരു രസതന്ത്രവിദ്യാർഥിനിയെ ജീവിതപങ്കാളിയാക്കാനാ
2013 ടയറധഫ ബടളളണറ 1 4
ഗ്രഹിച്ചതിൽ തെറ്റൊന്നുമില്ല.
ജ്ഞാനസിദ്ധാന്തത്തിലൂടെ മുന്നേറുന്ന മനുഷ്യന് എങ്ങനെയാണ്
ഒരു രസതന്ത്രസൂത്രവാക്യത്തിലൂടെ മോചനത്തിന്റെ മാർ
ഗം നിർദേശിക്കാൻ കഴിയുന്നത്. ഒന്നാമതായി തന്റെ വീടിനുള്ളി
ലെ ജൈവസ്രോതസ്സുകളെ വേർതിരിച്ച് ഉദ്ദീപിപ്പിക്കുകയും
ജൈവസിദ്ധമായ ചുറ്റുപാടുകളെ തുടച്ചുനീക്കുകയുമാണ് ചെയ്യേ
ണ്ടത്. അതിനായി എ.എസ്. മലിനവസ്തുക്കളായ കൊതുകുനശീ
കരണ സാമഗ്രികൾ, എറുമ്പുപൊടികൾ, പാറ്റാചോക്കുകൾ,
പ്ലാസ്റ്റിക് മാലിന്യങ്ങൾ മുതലായവ വീടിനുള്ളിൽനിന്നും നീക്കം
ചെയ്യുന്ന പണിതുടങ്ങി. പക്ഷേ ഉമ്മായൊഴികെ മറ്റെല്ലാ കുടുംബാംഗങ്ങളിൽനിന്നും
എതിർപ്പ് നേരിടേണ്ടിവന്നു. ഈ വേളയിലാണ്
ആണവനിലയങ്ങളുടെ ഭീഷണിയെക്കുറിച്ചും ചെർണോബി
ലിൽ നടന്ന ദുരന്തത്തെക്കുറിച്ചുമുള്ള ആശങ്കകളും ചർച്ച ചെയ്യ
പ്പെട്ടത്. കാര്യമായി ഒന്നും മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ
മനസ്സിലാക്കാനുള്ള വലിയ മനസ്സുമായി ഉമ്മാ അവർക്ക
രികിലുണ്ടായിരുന്നു. ഒടുവിൽ അവർ പറഞ്ഞു.
”എടാ നിനക്ക് അവളോടു സംസാരിക്കാനുള്ള യോഗ്യത
വീണ്ടെടുക്കാനായി നീണ്ട പതിനേഴുവർഷം കാത്തിരിക്കേണ്ടിവ
ന്നു, അല്ലേ?”
ഉമ്മാ പറഞ്ഞത് കുറെയൊക്കെ വാസ്തവമാണെന്ന് ഇപ്പോൾ
തോന്നുന്നു. സമീറ ഫാത്തിമ എന്ന രസതന്ത്രശാസ്ത്രജ്ഞ
കണ്ടെത്തി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന മൂലകങ്ങളെക്കുറിച്ചും
അവളുടെ മനസ്സിന്റെ ആഴങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ
ഇനിയും അനവധി പാഠങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.
കൊച്ചാപ്പായുടെ അവധിയാത്രകളിലൊന്നും ഉമ്മ ഒപ്പം പോയി
രുന്നില്ല. യാത്രയ്ക്കിടയിൽ ചില ഫാക്ടറികൾ സന്ദർശിക്കേണ്ടതുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ സഹയാത്രികയാവാനുള്ള യോഗ്യത
കൊച്ചുമ്മായ്ക്കാണെന്നു തോന്നിയതുകൊണ്ടാണ് അദ്ദേഹം
ഉമ്മയെ ഒഴിവാക്കിയത്. റഷ്യയിൽനിന്നും അയച്ചിരുന്ന പണമെല്ലാം
കൊച്ചുമ്മായുടെ അക്കൗണ്ടിലേക്കായിരുന്നു.
സങ്കീർണമായ പ്രണയക്കെടുതിയിൽ വീണുപോയ ഒരു
വേനൽക്കാലത്താണ് എ.എസ്. തന്റെ ചുക്കിച്ചുളിഞ്ഞ പഴകിയ
വസ്ത്രങ്ങൾ പുറത്തെടുത്തത്.
”വസ്ത്രങ്ങൾ അലക്കിത്തേയ്ക്കാതെ ഉപയോഗിക്കുന്നവരോട്
എനിക്കു വെറുപ്പാണ്”
വായ്പ അപേക്ഷിക്കാനായി ബാങ്ക് മാനേജരെ കാണാൻ
അവളോടൊപ്പം പോയ ദിവസമായിരുന്നു അത്. സമീറ ഫാത്തിമയുടെ
പരിണാമപാഠത്തിന്റെ ആദ്യവാചകമായി അയാൾക്ക്
തോന്നി.
എങ്കിലും അതിശയിപ്പിക്കുന്ന സൈക്കിൾ സഞ്ചാരിയായ
അവളുടെ ബാല്യം എ.എസിനെ പ്രലോഭിപ്പിച്ചുകൊണ്ടേയിരുന്നു
ഏഴാംക്ലാസ്സിൽ പഠിക്കുന്ന വേളയിലായിരുന്നു. ആദ്യമായി
മനസ്സിൽ പതിഞ്ഞ ആ യാത്രയുടെ ഓരോ ഫ്രെയിമും ഇന്നും ഓർ
ക്കാൻ കഴിയുന്നു.
വീട്ടിൽ ആരോ കൊണ്ടുവന്ന് അനിയത്തിയുടെ മുറിയിൽ
വച്ച് പ്രവർത്തിപ്പിച്ചുതുടങ്ങിയ കൊതുകുമാറ്റ് എടുത്തുമാറ്റാനായി
രുന്നു ഉച്ചയ്ക്ക് വീടുവരെ സൈക്കിൾ ചവുട്ടിയത്. തന്റെ നിർദേശമനുസരിച്ചാരയിരുന്നു
അവൾ അന്ന് ആ സാഹസപ്രവൃത്തിക്ക്
തയ്യാറായത്. വളരെ വർഷങ്ങൾക്കുമുമ്പ് കൊച്ചാപ്പ ചെർണോബിൽ
നഗരത്തിൽനിന്നും അവധിക്ക് വന്നപ്പോൾ അവളുടെ
വാപ്പായുമൊത്ത് റഷ്യൻ കഥ കേൾക്കാനായി ആവേശപൂർവം
കാതുകൊടുത്ത ആദ്യകാഴ്ചകൾ.
”രണ്ടാം ക്ലാസ്സുകാരിയുടെ ബുദ്ധിയല്ല ഇവൾക്ക്. അഞ്ചാം
ക്ലാസ്സിൽ പഠിക്കുന്ന ഇവനെയും ഈ കുട്ടി തോല്പിക്കും, സംശയമില്ല”.
കൊച്ചാപ്പായുടെ ഈ കമന്റാണ് അവളുടെ ചിത്രം പുസ്തക
ങ്ങളിലും ഡയറികളിലും മാറിമാറി പ്രവേശിക്കാനിട നൽകിയത്.
തുടർന്ന് എല്ലാ വർഷവും ഹിരോഷിമാദിനം ആചരിക്കുന്ന
സദസ്സിലേയ്ക്ക് പതിവുതെറ്റാതെ കടന്നുവന്നതുകൊണ്ടാണ്
എ.എസിന്റെ മനോവ്യാപാരങ്ങളിലും മാറ്റമുണ്ടാകാൻ തുടങ്ങി
യത്.
ഈയിടെയായി ഇടയ്‌ക്കൊക്കെ അവളുടെ തർക്കങ്ങളെല്ലാം
മനം മടുപ്പിക്കുന്നതായിരുന്നു. ഒരിക്കൽ റെയിൽവെ സ്റ്റേഷനിൽ
വച്ച് രൂക്ഷമായ വാഗ്വാദങ്ങൾക്കൊടുവിൽ അവൾ പറഞ്ഞു.
” നിങ്ങൾ പോകൂ ചങ്ങാതി. എനിക്ക് ചിന്തിക്കാൻ ഇന്ന്
ഒരുപാട് വിഷയങ്ങൾ കിടക്കുന്നു. ക്രെഡിറ്റ് ഡെപ്പോസിറ്റ്
നിരക്കിനെക്കുറിച്ചൊന്നും ചർച്ച ചെയ്യാൻ എനിക്കിപ്പോൾ
നേരമില്ല”
പല തവണ അവളെ വനിതാദിനപരിപാടികൾക്കും വനിതാനാടകവേദിയിലേക്കും
ക്ഷണിച്ചിട്ടും വന്നിട്ടില്ല. ഈ സമയം
അവൾ കൊച്ചാപ്പായുടെ മുറിയിലിരിക്കുകയായിന്നു.
റഷ്യയിൽനിന്നും മടങ്ങിയെത്തിയിട്ടു രണ്ടുദിവസം മാത്രമാണു
കൊച്ചാപ്പ ഉമ്മായോടൊപ്പം കഴിഞ്ഞത്. പിന്നെ കൊച്ചുമ്മാ
കൂട്ടിക്കൊണ്ട് പോവുകയായിന്നു.
സമീറ ഫാത്തിമയ്ക്ക് ഉയർന്ന ശമ്പളത്തിലുള്ള മെമ്മോ വന്ന
പ്പോൾ അതിന്റെ ക്രെഡിറ്റ് മുഴുവൻ കൊച്ചാപ്പാ നേടിയെടുത്തിരി
ക്കുകയാണ്. രോഗക്കിടക്കയിൽ അവശത മറന്ന് അദ്ദേഹം
സമീറയെ പുകഴ്ത്തിക്കൊണ്ടിരുന്നു.
കൊച്ചാപ്പായുടെ ചികിത്സാചെലവുകളെല്ലാം ഉമ്മായുടെ
കരുതൽശേഖരത്തിൽ നിന്നായിരുന്നു. പക്ഷെ റഷ്യയിലായിരിക്കുമ്പോൾ
കൊച്ചുമ്മായെ മാത്രമേ ഫോണിൽ വിളിക്കൂ.
”വല്ലപ്പോഴുമെങ്കിലും ഇത്തായെ സഹായിക്കുന്നുണ്ടല്ലോ”
അപ്പോഴെല്ലാം അനിഷ്ടമായി ഒന്ന് മൂളുന്നതും അടുത്ത
ദിവസം ചെറിയൊരു തുക ഉമ്മായെ ഏല്പിക്കുന്നതും നല്ല ഓർമയു
ണ്ട്. ഒരിക്കൽ കൊച്ചുമ്മാ പറയുന്നതുകേട്ടു.
”ഇത്ത കിട്ടുന്ന പണമെല്ലാം പച്ചിലയിൽ കുഴിച്ചുമൂടുകയാണ്
കേട്ടോ”
വീട്ടിലും പറമ്പിലും ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞിരുന്ന പ
ക്ഷിലതാദികളും ഇതുകേട്ട് ചിരിച്ചിട്ടുണ്ടാവുമെന്നായിരുന്നു
കൊച്ചുമ്മായുടെ ധാരണ.
കൊച്ചുമ്മ റബ്ബറിന്റെയും യൂക്കാലിയുടെയും തോട്ടങ്ങളിൽ
പണമിറക്കുന്നത് കൊച്ചാപ്പ കൗതുകത്തോടെ കണ്ടുനിന്നു.
അവർ ഓരോ പദ്ധതികളും ആരംഭിക്കുന്നതിനുമുമ്പ് സമീറ
ഫാത്തിമയോട് ചർച്ച ചെയ്യാറുണ്ടായിരുന്നു. പക്ഷെ ഈ
വേളകളിലൊന്നും സമീറയുമായിട്ടാണ് ഫോണിൽ സംഭാഷണം
നടത്തുന്നതെന്ന് അവർ വെളിപ്പെടുത്തിയിരുന്നതേയില്ല.
സമീറ ഫാത്തിമയുടെ ഏകാന്തമായ ഓരോ രാത്രികളിലും
താൻ മാത്രമായിരിക്കുമെന്ന് ദിനക്കുറിപ്പുകളിൽ രേഖപ്പെടുത്തി
യത് എ.എസ്. വീണ്ടും വായിക്കുകയാണ്. വായനയുടെ അന്ത്യ
ത്തിൽ നിർദിഷ്ട ആണവനിലയത്തിനു മുന്നിൽ നിൽക്കുന്ന
സമീറയുടെ ചിത്രം ഫെയ്‌സ് ബുക്ക് ആൽബത്തിലൂടെ നോക്കി
നെടുവീർപ്പിട്ടുകൊണ്ടിരുന്നു. കൊച്ചുമ്മാ സംഭാഷണങ്ങൾക്കിടയിൽ
പെട്ടെന്ന് ഇങ്ങനെ പറഞ്ഞത് എ.എസ്സിനെ ഇപ്പോഴും
വേദനിപ്പിക്കുകയാണ്.
”ഇപ്പോൾ നിങ്ങളിരുവരും പൂർണമായും രണ്ടു തട്ടുകളിലായി
രിക്കുന്നു, നിന്നെ ഉൾക്കൊള്ളാൻ അവൾക്ക് കഴിയെല്ലെടാ”
സമീറ ഫാത്തിമ തന്റെ നീളം കൂടിയ നമ്പർ രേഖപ്പെടു
ത്താത്ത പുതിയ കാർ മുറ്റത്തേക്ക് ഓടിച്ചുകയറ്റി. ഉമ്മായുടെ
2013 ടയറധഫ ബടളളണറ 1 5
പച്ചക്കറിത്തോട്ടവും ജൈവവളനിർമാണരീതികളും ക്യാമറയിൽ
ഒപ്പിയെടുത്തശേഷമാണ് അവൾ കൊച്ചാപ്പായുടെ മുറിയിലേക്ക്
കയറിയത്. അദ്ദേഹത്തിനു കടുത്ത ശ്വാസം മുട്ടലുണ്ടായിരുന്നു.
സമീറ കൊച്ചുമ്മായെ അന്വേഷിച്ചപ്പോൾ എ.എസ്സാണ് മറുപടി
പറഞ്ഞത്.
”അവർ ഒരു സെമിനാറിൽകൂടി പങ്കെടുത്തിട്ടേ മോസ്‌കോയി
ൽനിന്ന് മടങ്ങുകയുള്ളൂ”
കൊച്ചാപ്പാ നീണ്ട നെടുവീർപ്പിനുശേഷം എന്തോ പറയാനായി
ഒരുങ്ങിയെങ്കിലും വാക്കുകൾ വിഴുങ്ങിയെന്ന് ഇരുവർക്കും
പൂർണബോധ്യമായിരുന്നു. ഇതിനിടയിൽ ഉമ്മാ കൊടുത്ത പച്ച
ക്കറി നീര് സ്വാദോടെ അദ്ദേഹം കുടിച്ചിറക്കി.
ഒടുവിലത്തെ കീമോതെറാപ്പി കഴിഞ്ഞു മടങ്ങിയ കൊച്ചാപ്പാ
സമീറ ഫാത്തിമയെ പോയി കാണാൻ എ.എസിനോടാവശ്യപ്പെ
ട്ടു. പക്ഷേ അദ്ദേഹം മരിച്ച് മൂന്നുമാസം കഴിഞ്ഞാണ് അതിനു
ശ്രമിച്ചത്. അവൾ പുതിയ ജോലിക്ക് ചേരുന്ന ദിവസമായിരുന്നു
അന്ന്.
അടുത്ത സുഹൃത്തിനൊപ്പമാണ് എ.എസ്. നിർദിഷ്ട ആണവനിലയത്തിലെത്തിയത്.
സമീറ കുറച്ചുദിവസമായി ആശയക്കുഴപ്പ
ത്തിൽപ്പെട്ടു വിഷമിക്കുകയാണെന്ന് ചങ്ങാതി പറഞ്ഞു. തന്റെ
സർട്ടിഫിക്കറ്റുകൾ മടക്കിവാങ്ങാൻ വേണ്ടിമാത്രമാണ് അവൾ
നിലയത്തിലേക്ക് പോയതെന്ന് അയാൾ എ.എസിനെ ബോദ്ധ്യ
പ്പെടുത്തി.
നിലയത്തിന്റെ പരിസരങ്ങളിലെല്ലാം ബാനറുകളും ബോർഡുകളും
ജനക്കൂട്ടങ്ങളുംകൊണ്ട് നിറഞ്ഞിരുന്നു. എ.എസിനെ
കണ്ടനിമിഷം ആൾക്കൂട്ടം അയാളുടെ ചുറ്റുംകൂടി. സ്‌നേഹംകൊ
ണ്ടു മൂടിയ എ.എസിനെ മോചിപ്പിച്ചുകൊണ്ടു ചങ്ങാതി പറഞ്ഞു.
”ഞങ്ങൾ ഒരാളെക്കൂടി ഈ നിലയത്തിൽനിന്നും നിങ്ങളെ
കാണാനായി കൂട്ടിക്കൊണ്ടു വരും”
വളരെയേറെ സമയത്തെ കാത്തിരിപ്പിനൊടുവിലാണു
സമീറ പുറത്തേക്കു വന്നത്. വന്നപാടെ അവൾ പറഞ്ഞു.
”നിർണായകമായ ഒരു മീറ്റിംഗായിരുന്നു. ഇറങ്ങിവരാൻ കഴി
ഞ്ഞില്ല. സോറി. ഒരു നെടുനീളൻ റിപ്പോർട്ടെഴുതാനുള്ള ഊഴം
എന്റെ തലയിലാ വന്നുവീണത്. എന്തായാലും നമുക്കൊരു ചായ
കഴിച്ച് പിരിഞ്ഞാൽമതി.”
Related tags :