ഞാനവർക്കു വേണ്ടി
സംസാരിക്കും.
സ്കൂൾനാടകങ്ങളിൽ
എട്ടു മരങ്ങൾ
നിരന്നു നിൽക്കുന്ന സീനിൽ
ആരും ശ്രദ്ധിക്കാതെ
മൂന്നാമതായി നിൽക്കുന്നവൾക്ക്.
സ്കൂൾ ക്യാപ്റ്റനോ
ക്ലാസ് മോണിറ്ററോ
ഒന്നുമല്ലാത്തൊരുവൾ.
അവരവരുടെ വരികൾ
മാത്രമറിയുന്നവർക്കിടയിൽ
ഓറഞ്ചു
ചോറുപാത്രം പേറുന്ന
അവർക്കുവേണ്ടി ഞാൻ
സംസാരിക്കും.
മൊഴിമാറ്റം: ഹൃഷികേശൻ പി.ബി.