എഴുത്തിന്റെ ലോകത്ത് കുലപതികളുടെ കാലം കഴിയുകയാണ്.
ലോകത്ത് എവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിപ
ത്താണ് ഇത്. ദാരുണമായ ഈ സത്യം വിശകലനം ചെയ്യുമ്പോൾ
നമ്മൾ ചെന്നെത്തുന്നത് മനുഷ്യരുടെ മെലിഞ്ഞുപോവുന്ന കർമവാസനയുടെയും
ആത്മസത്തയുടെയും ഇരുട്ടിലാണ്. സാധനയും
മനനവും വ്യഗ്രതയുമില്ലായ്മ കൊണ്ട് ജീവിതത്തിന്റെ അസാധാരണത്വം
അന്വേഷിക്കാൻ കെല്പില്ലാതെ പോവുന്ന മനസ്സിന്റെ
നിശ്ചലതകളാണ് ഇന്നത്തെ പ്രശ്നം. മാറിവരുന്ന കാലത്തിന്റെ
കൂടി ഒരു പ്രത്യേകതതന്നെയാണിത്.
ജീവിതം വ്യവസായശാലകളുടെ ആത്മാവില്ലാത്ത നരകമായി
ത്തീരുന്നതുകൊണ്ടായിരിക്കാം അതിന്റെ ധ്യാനനിരത കഴമ്പി
ല്ലാത്ത പൊട്ടന്മാരായിത്തീരുന്നത്. അതൊരു ഇടുങ്ങിയ മുറിയുടെ
ശ്വാസമില്ലായ്മ കൊണ്ടു വിമ്മിട്ടപ്പെടുകയും സദാ തരിശായ ജീവി
നിശ്ചലതയായിത്തീരുകയും ചെയ്യുന്നു. അതായത് ജീവിതം ജീവി
തങ്ങളുമായി സമ്മേളിച്ചു സൗന്ദര്യപൂന്തോട്ടങ്ങളും വ്യസനങ്ങളുടെ
പ്രവാഹങ്ങളും അനുഭവിക്കാത്ത നിർഗുണപരതയായി അധ:പതി
ച്ച് അഴുകുകയാണ്. വീണയുടെ നാദം തീണ്ടാരിത്തുണിയുടെ
ജുഗുപ്സപോലെ വലിച്ചെറിയപ്പെടുന്നു. എല്ലാ സംഗീതങ്ങളും
കൊലക്കയറിന്റെ മരണഭീതിയാവുന്നു. മുനിയുടെ സ്ഥാനം ആരാ
ച്ചാരാന്മാർ കയ്യടക്കിയിരിക്കുന്നു. വാസ്തുശില്പം സിമന്റും കമ്പിയും
ചരലും കൂടിയുള്ള നികൃഷ്ടതയാണ്. ലോകത്തുനിന്ന് മനുഷ്യജീവി
തങ്ങളുടെ മഹാതേജസ്സുകൾ അറ്റുപോവുകയാണ്.
ഒരുപാടുകാലം മനുഷ്യമനസ്സുകളെ ഇളക്കിമറിക്കുകയും മഥി
ക്കുകയും ചെയ്യുന്ന സൃഷ്ടികൾ അപൂർവമായേ ഉണ്ടാവുകയുള്ളൂവെങ്കിലും
തീരെ തരിശായ ഒരു കാലസന്ധിയിലാണ് നമ്മൾ.
പ്രത്യേകിച്ച് മലയാളസാഹിത്യത്തിൽ. അറുപതുകളിലും എഴുപതുകളിലും
ചെറുകഥയിലും നോവലിലും ഉണ്ടായ വമ്പിച്ച കുതിപ്പ്
പാപ്പർസൂട്ടായിരിക്കുന്നു ഇന്ന്. പ്രതിഭാശാലികളായ പല എഴുത്തുകാരും
കാലയവനികയിൽ മറഞ്ഞു. ശേഷിക്കുന്നവർ വാർദ്ധക്യ
ത്തിന്റെ സായാഹ്നത്തിലുമാണ്. എഴുപതുകളിൽ പുറപ്പെട്ട തലമുറ
ശ്രേഷ്ഠരചനകളൊന്നുമില്ലാതെ വയസ്സായിക്കൊണ്ടുമിരിക്കു
ന്നു.
അറുപതുകളിലെ വമ്പിച്ച എഴുത്തുകാരെയൊക്കെ അണിയി
ച്ചൊരുക്കിയത് എം.ടി. വാസുദേവൻനായർ എന്ന പത്രാധിപരായി
രുന്നു. തുടർന്ന് എഴുപതുകളിലും ഒരു വമ്പിച്ച നിരയെ എം.ടി. ഒരു
ക്കിയെടുത്തുവെങ്കിലും അത് മുൻകാല വമ്പന്മാരെപ്പോലെ ശോഭി
ക്കാതെ പോയി. വി.പി. ശിവകുമാർ, എൻ.എസ്. മാധവൻ, ടി.വി.
കൊച്ചുബാവ വരെ ആ തീവ്രത നിലനിർത്തിയെന്നും കാണാം.
അതിനുശേഷമുള്ള പ്രളയത്തിൽ പി. സുരേന്ദ്രനെയോ അക്ബർ
കക്കട്ടിലിനെപോലെയോ ഉള്ള മിടുക്കന്മാർ കൈവിരലിൽ എണ്ണാവുന്നവരേയുള്ളൂ
എന്നതാണ് യാഥാർത്ഥ്യം.
പട്ടത്തുവിളയും കാക്കനാടനും സക്കറിയയും നാരായണപി
ള്ളയും സേതുവും പുനത്തിലും മുകുന്ദനും സുകുമാരനും ഒക്കെ
കഥയിൽ കാണിച്ച മാന്ത്രികത ഇന്നൊരു സ്വപ്നം മാത്രമാണ്. അതവരുടെ
പ്രതിഭയുടെ മഹത്വംതന്നെയായിരുന്നു. ഓരോ മികച്ച
സൃഷ്ടികളിലൂടെയുമാണ് അവർ അവരവരുടെ പേരുകൾക്കു മഹിമ
നൽകിയത്. അല്ലാതെ പത്രാധിപസമിതിയിലെ കുഞ്ഞുങ്ങളെ
സ്വാധീനിച്ചായിരുന്നില്ല.
മാതൃഭൂമി വാരികതന്നെയായിരുന്നു മികച്ച സൃഷ്ടികൾ നമുക്കു
തന്നത്. എൻ.വി. കൃഷ്ണവാര്യർക്കും എം.ടി. വാസുദേവൻനായ
ർക്കും താഴെ രണ്ടു മികച്ച സബ് എഡിറ്റർമാർ അന്നുണ്ടായിരുന്നു,
വരുന്നതൊക്കെ കുത്തിയിരുന്നു വായിച്ചു നോക്കി പത്രാധിപന്മാരുടെ
മേശപ്പുറത്ത് എത്തിക്കാനായി. ജി.എൻ.എൻ. പിള്ളയും
ഗോവിന്ദനുണ്ണിയും. ഇവർ വായിച്ചുനോക്കി തിരഞ്ഞെടുക്കുന്ന
സൃഷ്ടികൾ അപ്പടി അച്ചടിക്കുകയായിരുന്നില്ല. എഡിറ്റർ എന്ന
നിലയിൽ അതിൽ ട്രിമ്മു ചെയ്യുകയും തലക്കെട്ടു മാറ്റുകയും എഴുതിച്ചേർക്കുകയും
ചെയ്തിട്ടായിരുന്നു അച്ചടിച്ചുവന്നിരുന്നത്.
അതിന്റെ ഗുണമായിരുന്നു അന്നു നമ്മൾ അനുഭവിച്ച നല്ല സൃഷ്ടി
കളുടെ കാലം. മലയാളത്തിലെ മികച്ച നോവലായ സ്മാരകശി
ലകൾ ഇന്നായിരുന്നു പ്രസിദ്ധീകരിച്ചതെങ്കിൽ അതിന്റെ രൂപം
ഇങ്ങനെയാവുമായിരുന്നില്ല. ആ നോവലിന്റെ പേരുപോലും ഇങ്ങ
നെയാവുമായിരുന്നില്ല എന്നോർക്കണം.
എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിന്റെ
ആദ്യഡ്രാഫ്റ്റ് എം.ടി. നിരാകരിച്ചതായിരുന്നു. അന്ന് മുകു
ന്ദൻ ദൽഹിയിൽ നിന്ന് ലീവെടുത്തു വന്നില്ല, പത്രാധിപരെ
സ്വാധീനിക്കാൻ. അദ്ദേഹം വീണ്ടും ആ നോവലിൽ പണിയെടു
ത്തു. പുതുക്കിപ്പണിത നോവലാണ് നമ്മൾ മാതൃഭൂമിയിൽ വായി
ച്ചത്. സാഹിത്യപ്രവർത്തകസഹകരണസംഘം ആ നോവൽ
പുസ്തകമാക്കിയപ്പോൾ പല അദ്ധ്യായങ്ങളും മാതൃഭൂമിയിൽ അച്ച
ടിച്ചപോലെയല്ല വന്നത്. അതിൽ അവിടവിടെ വീണ്ടും തിരുത്ത
ലുകൾ നടത്തിയിട്ടാണ് പുസ്തകരൂപത്തിലാക്കിയത്.
ഇത്തരം സമീപനങ്ങൾ നമ്മുടെ ഭൂരിപക്ഷം എഴുത്തുകാരിലും
കാണുന്നില്ല ഇന്ന്. സ്വാധീനങ്ങളും ബന്ധങ്ങളുമാണ് ഇന്നു പത്ര
സ്ഥാപനങ്ങളിൽ കുളം തോണ്ടുന്നത്. അതുകൊണ്ടുതന്നെ എഴുതാനറിയാത്ത
പല സുന്ദരികളും പ്രഖ്യാത എഴുത്തുകാരായി മലയാളസാഹിത്യത്തിൽ
വിളങ്ങുന്നു. സീനിയർ എഴുത്തുകാർ
പോലും മോഹിതരായി ഈ കള്ളനാണയങ്ങളെ വാഴ്ത്തുന്നു.
അവർക്കുവേണ്ടി ത്യാഗങ്ങൾ എഴുതിപ്പിടിപ്പിക്കുന്നു.
എഴുത്തിൽ ആധികാരികതകളില്ലാത്ത ഒരുകൂട്ടം എഴുത്തുകാ
ർക്കു മുമ്പിൽ മലയാളപ്രസിദ്ധീകരണരംഗത്തെ ഒട്ടുമിക്ക പ്രസിദ്ധീ
കരണങ്ങളിലെ നടത്തിപ്പുകാരും കൂപ്പുകുത്തികിടക്കുകയാണ്.
അതിനാൽ തീരെ കറവ വറ്റിയ സീനിയർ എഴുത്തുകാരിൽനിന്ന്
വീണ്ടും വീണ്ടും ഇടിച്ചുപിഴിയുകയുമാണ്. ഫലമോ? പാലിനു
പകരം ചോരയാണ് കറന്നെടുക്കുന്നത്.
അമ്പരപ്പിക്കുന്ന നിശ്ചലതയാണ് കഥാരംഗത്ത്. നിശ്ചലത
ഇല്ലെന്ന് പ്രചരിപ്പിക്കുന്നത് വകതിരിവു കെട്ട സൃഷ്ടികൾ ചമയ്ക്കുന്ന
ഈ എഴുത്തുകാർതന്നെയാണ്. സക്കറിയയും എം. മുകുന്ദനും
സേതുവും പുനത്തിലും ഒരുകാലത്ത് കഥയിൽ നിരന്തരം പ്രകടി
പ്പിച്ച ശക്തിചൈതന്യവത്തായ കഥകളെ വെല്ലുന്ന ഒരു കഥയെ
ങ്കിലും അവർക്കുശേഷം വന്നവർ എഴുതിയിട്ടുണ്ടോ എന്ന സത്യം
തുറന്നിടുകയാണ്. ചെറിയ തർക്കമെന്ന നിലയിൽ ചിന്തിച്ചാൽ
കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ചരിത്രത്തിലേക്കു മാറ്റിവ
യ്ക്കാൻ പാകത്തിൽ നമ്മുടെ ഭാഷാസാഹിത്യത്തിൽ ഒരു കഥ ഉണ്ടായിട്ടുണ്ടോ?
മുകുന്ദന്റെ ‘മുണ്ഡനം ചെയ്യപ്പെട്ട ജീവിതം’ പോലെ, ‘ദൽഹി
1981’ പോലെ, പുനത്തിലിന്റെ ‘കുന്തി’ പോലെ, സേതുവിന്റെ ‘വി
ജയദശമി’, ‘ദൂത്’ എന്നിവ പോലെ ഒരു കഥ? എല്ലാ വിശേഷാൽ
പ്രതികൾക്കും എഴുതി തളരുമ്പോഴും 1990 വരെ മുകുന്ദൻ ഒരു
പൊട്ടക്കഥപോലും എഴുതിയിട്ടില്ല എന്ന സത്യം ഇന്ന് അമ്പരപ്പി
ക്കുന്നു. മാരകമായ ഒരു പ്രതിഭാസംതന്നെയായിരുന്നില്ലേ എം.
മുകുന്ദൻ. ഫ്രഞ്ച് എംബസിയിൽ ജോലി ചെയ്തുകൊണ്ടായിരുന്നു
അദ്ദേഹം തോൽക്കാതെ കഥയിലും നോവലിലും വിളങ്ങിനിന്ന
തെന്നും നമ്മൾ കടപ്പാടോടെ ഓർക്കണം.
സക്കറിയയുടെ ഏതെങ്കിലും ഒരു കഥ നിങ്ങൾക്കു തള്ളിക്കളയാനാവുമോ?
‘വെള്ളവടി’, ‘ജോസഫ് നല്ലവന്റെ കുറ്റസമ്മതം’,
‘മൂന്നാംകിട സാഹിത്യത്തിന്റെ അന്ത്യം’, ‘തീവണ്ടിക്കൊള്ള’, ‘ഒരു
2012 മഡളമഠണറ ബടളളണറ 14 2
നസ്രാണി യുവാവും ഗൗളിശാസ്ര്തവും’ എന്നീ കഥകൾ ലോകസാഹിത്യത്തിന്റെ
ഏത് അരങ്ങിലും ധൈര്യമായി അവതരിപ്പിക്കാവു
ന്നതല്ലേ?
ഒ.വി. വിജയനെയും എം.പി. നാരായണപിള്ളയെയും കാക്ക
നാടനെയും അവതരിപ്പിച്ച് രംഗം കൂടുതൽ വഷളാക്കുന്നില്ല.
ഇവരൊക്കെ എഴുതിയ കഥകളുടെ ഏഴയലത്തു വരുന്ന ഒരു
കഥയെങ്കിലും പിൻതലമുറക്കാരിൽനിന്ന് ഉണ്ടായിട്ടുണ്ടോ? തീർ
ച്ചയായും എൻ.എസ്. മാധവനെയും വി.പി. ശിവകുമാറിനെയും
ടി.വി. കൊച്ചുബാവയെയും ഓർക്കാതെയല്ല ഈ വെല്ലുവിളി. ഇവ
ർക്കും ശേഷം ഉണ്ടായ നൂറുകണക്കിന് കഥകളെയും ആയിരക്കണ
ക്കിന് കഥാകൃത്തുക്കളെയും മുൻനിർത്തിയാണ് ഈ എളിയ
ചോദ്യം.
ഉണ്ട്. ഈ വമ്പൻ എഴുത്തുകാരുടെ വമ്പിച്ച സൃഷ്ടികളുടെ കൂട്ട
ത്തിലേക്കു വളരെ പ്രയാസപ്പെട്ട് ഒരു കഥ പ്രാഞ്ചി പ്രാഞ്ചി വന്നെ
ത്തിയത് – ‘ലീല’. ഉണ്ണി ആർ എഴുതിയ കഥ.
നമ്മുടെ പത്രസ്ഥാപനങ്ങളിലൊന്നും ഇന്ന് സൃഷ്ടികൾ വായി
ച്ചുനോക്കിയിട്ടല്ല തിരഞ്ഞെടുപ്പു നടക്കുന്നത്. അതിനുള്ള ധൈഷണികക്ഷമതയുള്ള
പത്രാധിപന്മാരും ഇല്ലതന്നെ. ദീർഘമായി വിടരുന്ന
കഥകളിൽനിന്ന് വിരസത മാറ്റാനെങ്കിലും ട്രിമ്മു ചെയ്തു കളയാവുന്ന
ഭാഗങ്ങൾ ഒരു പത്രാധിപരും അടർത്തിക്കളയാനുള്ള
തന്റേടം കാണിക്കുന്നുമില്ല. അങ്ങനെ എഴുത്തുകാർക്ക് എന്തും
വാരി നിറയ്ക്കാനുള്ള അവസരം വന്നുചേരുകയും, അവരതിനു
പുറത്ത് സുഭിക്ഷമായി സവാരി നടത്തുകയും ചെയ്യുന്നു. ചെറുകഥയെന്ന
പേരിൽ വരുന്നതൊക്കെ നോവലെറ്റിനേക്കാൾ വലിപ്പ
മുള്ള സൃഷ്ടികളാകയാൽ ‘ചെറുകഥ’തന്നെ നമുക്കു നഷ്ടമായി
ക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയനേതാക്കളെ സഹിക്കുന്ന ജനങ്ങളെപോലെ
പാവം വായനക്കാരും ഇതൊക്കെ നിശബ്ദം സഹിക്കുകയാണ്.
കേരളത്തിന്റെ ഇന്നത്തെ പൊതുജീവിതത്തിന്റെ അവസ്ഥ
പൊങ്ങച്ചമാണ്. പ്രകൃതിയിലും ആഹാരത്തിലും ഭാഷയിലും
ആചാരങ്ങളിലും ഇതു വളരെ പ്രകടമാണ്. ജീവിതനിരീക്ഷണത്തി
ന്റെയും പ്രതിഭയുടെയും കാര്യത്തിലും ഈ മൂല്യശോഷണം സംഭവിച്ചിരിക്കുന്നു.
അതു സാഹിത്യത്തിന്റെ നെഞ്ചൂക്കിനെയും ബാധി
ക്കുക സ്വാഭാവികമാണല്ലോ. വസ്തുനിഷ്ഠമായ ചിന്താശേഷി
അങ്ങനെ മരണശയ്യയിലാണ്.
മറ്റേതു സാഹിത്യശാഖയുമായി തട്ടിച്ചുനോക്കുമ്പോഴും ആരോഗ്യകരമായ
ഉണർവ് മലയാള ചെറുകഥാസാഹിത്യത്തിലാണ്
ഉണ്ടായിട്ടുള്ളത്. അതിന് വിശ്വസാഹിത്യത്തിന്റെ നിലവാരവുമു
ണ്ട്. മറ്റേത് ഇന്ത്യൻ ഭാഷാസാഹിത്യവുമായി വിലയിരുത്തുകയാണെങ്കിലും
നമ്മുടെ കഥാസാഹിത്യത്തിന്റെ മികവ് തിരിച്ചറി
യാനും കഴിയും. ആ ശക്തമായ സാഹിത്യശാഖയാണ് ഇന്നു നാമാവശേഷമായിത്തീർന്നിരിക്കുന്നത്.
നല്ല പത്രാധിപന്മാരുടെ കാലത്താണ് അർത്ഥപൂർണവും
ശക്തിചൈതന്യവുമുള്ള കഥകൾ മലയാളത്തിലുണ്ടായിട്ടുള്ളത്.
അത് എം. ഗോവിന്ദൻ തൊട്ട് കൗമുദി ബാലകൃഷ്ണനിലൂടെ
എം.ടിയിലെത്തിനിന്നു. ശരിക്കു പറഞ്ഞാൽ പ്രസിദ്ധീകരണങ്ങ
ൾക്കു നല്ല സാരഥികൾ ഉണ്ടായിരുന്ന കാലം.
എഴുതിക്കിട്ടുന്ന സാധനം നന്നല്ലെങ്കിൽ മടക്കി അയയ്ക്കാൻ
ചങ്കൂറ്റമുണ്ടായിരുന്ന പത്രാധിപന്മാരുടെ കാലം. അന്ന് എഴുത്തുകാ
ർക്ക് പേടിയുണ്ടായിരുന്നു, നല്ലതെഴുതി അയച്ചില്ലെങ്കിൽ സംഗതി
ചവറ്റുകൊട്ടയിൽ പോകുമെന്ന്. ഇന്നാണെങ്കിൽ എഴുതി അയ
യ്ക്കുന്നത് എന്തു പീറ സാധനമാണെങ്കിലും അച്ചടിച്ചില്ല എങ്കിൽ
പത്രസ്ഥാപനത്തിലിരിക്കുന്ന ഇളയതുമാരുടെ കൂമ്പിടിച്ചു കല
ക്കുന്ന ഗുണ്ടകളാണ് എഴുത്തുകാരുടെ പേരും പറഞ്ഞു നിൽക്കു
ന്നത്.
എഴുത്തിന്റെ സരസ്വതി അന്ധാളിച്ചുനിൽക്കുമ്പോൾ കഥകൾ
തുരുതുരാ അച്ചടിച്ചുവരുന്നുണ്ട്. പക്ഷേ ഭൂരിപക്ഷവും ചാപിള്ളയാണെന്നു
മാത്രം.
ഗുരുതരമായ പ്രതിസന്ധിതന്നെയാണിത്. സമാന്തരപ്രസിദ്ധീ
കരണങ്ങളിലും സ്ഥിതിയൊക്കെ ഇതുതന്നെ.
സത്യസന്ധമായി ആലോചിച്ചുനോക്ക്. നിങ്ങളൊക്കെ എത്ര
നാളായി നല്ല ഒരു ചെറുകഥ വായിച്ചിട്ട്?
എന്റെ അനുഭവത്തിൽ ഈയിടെ വി.ജെ. ജയിംസ് മാതൃഭൂമി
വാരികയിൽ എഴുതിയ ‘അനിയത്തിപ്രാവ്’ ഒരു കുളിർകാറ്റായിരു
ന്നു. മനസും ഹൃദയവും മരവിച്ചിട്ടില്ലെന്നും കണ്ണുകൾ ഇപ്പോഴും
ഈറനണിയുന്നെന്നും മനസ്സിലാക്കിച്ച കഥ.
കുലപതികൾ ഉണ്ടായില്ലെങ്കിലും കുടുംബത്തു പിറന്നവർ
ഉണ്ടാവുന്നത് ആശ്വാസകരമാണ്.
എം.ടിയും കാക്കനാടനും വിജയനുമൊക്കെ എഴുത്തിന്റെ മുനി
മാരായി നിൽക്കെ സി.എസ്. ചന്ദ്രികമാർ കഥാസാഹിത്യത്തിൽ
ഉണ്ടാവരുതേയെന്നാണ് പ്രാർത്ഥിക്കേണ്ടത്.