”ഞാൻ ജാലകങ്ങൾ അടച്ചിരിക്ക
യാണ് / കരച്ചിൽ കേൾക്കാനെനിക്കിഷ്ടമല്ല
/ പക്ഷേ ചാരനിറം പൂണ്ട / ഭിത്തിക
ൾക്കു പിന്നിൽ നിന്ന് / കരച്ചിലല്ലാതെ
വേറൊ ന്നും കേൾക്കാനില്ല/” ലോർക്ക
യുടെ (Federico Garcia Lorca, Spanish poet) ഈ കവിതാശകലമാണ് വിനുവിന്റെ
ചെവികളുടെ പ്രതിഷ്ഠാപന
ശില്പം (installation) കണ്ടപ്പോൾ ഓർമവന്നത്.
ഭിത്തിയിൽ വശങ്ങളിലേക്ക് വലി
ച്ചുകെട്ടിയ തോലിന്റെ നടുവിൽ ഒട്ടിച്ചുവ
ച്ചിരിക്കുന്ന കുറെ ചെവികൾ. അഹല്യ
ഹെറിറ്റേജ് വില്ലേജിലേക്ക് ‘പറയി പെറ്റ
പന്തിരുകുല’ത്തിലെ മൂന്നാമനായ
പാണനാരെക്കുറിച്ച ് ഒരു ടെറാക്കോട്ട
ശില്പം ചെയ്യുവാനുള്ള ക്ഷണം കിട്ടിയപ്പോൾ
വിനുവിന്റെ മനസ്സിലും, ആദ്യം
ഏതൊരു കലാകാരനെയും പോലെ
സംശയങ്ങളുദിച്ചു. എങ്ങിനെ എന്ന്?
പാട്ടു പാടി കഥകൾ പറഞ്ഞു നടക്കുന്നവനാണ്
വരരുചിയുടെ ഈ മകൻ, ഒടുവിൽ
പാട്ട്, ശബ്ദം, എന്നീവാക്കുകളിലേക്കെത്തി,
വിനു. ശബ്ദം കേൾക്കുവാൻ
ചെവി വേണം. ശബ്ദശ്രവണത്തിന്റെ
സൂചകമാണ് ചെവി. പിന്നീടുള്ള ദിവസ
ങ്ങളിൽ ഒരേ വലിപ്പത്തിലുള്ള അനവധി
ചെവികൾ കളിമണ്ണിലുണ്ടാക്കി ചുട്ടെടു
ത്തു. എന്നിട്ട് തോലിൽ ഒട്ടിച്ചു തൂക്കിയി
ട്ടു. ശബ്ദവീചികൾ ഉണ്ടാക്കുന്ന വാദ്യോപകരണങ്ങളുടെ
ഒരു അവിഭാജ്യഘടകമാണ്
തോൽ. ശബ്ദത്തെ ഉണ്ടാക്കുന്ന
തോലും ശബ്ദം കേൾക്കുന്ന ചെവിയും
ചേർന്ന്, ചെവി ഉണ്ടായിട്ടും ഒന്നും കേൾ
ക്കാത്തവർക്കു കൂടി, ശബ്ദങ്ങളുടെ അർ
ത്ഥങ്ങൾ തിരിച്ചറിയുവാൻ വേണ്ടിയുള്ള കല്പനയുടെ ഒരു ഉത്തമോദാഹരണ
മായി മാറിയിട്ടുണ്ട് ഈ പ്രതിഷ്ഠാപനശില്പം.
ചെവിയും തോലും തമ്മിലുള്ള
ഒരുമിക്കലിലൂടെ സ്വീകരിക്കുകയും വിതരണം
ചെയ്യുകയും ചെയ്യുന്ന രണ്ടു മാധ്യ
മങ്ങളുടെ മിശ്രണത്തിലൂടെ പാണനാരുടെ
പാട്ടിനെ ഒരു മിത്തിക്കൽ തലത്തി
ലേക്കെത്തിച്ചിരിക്കുകയാണ് വിനു.
1974-ൽ കൊച്ചിയിലെ കാക്കനാട്ടുള്ള കങ്ങരപ്പടിയിലെ ഒരു കർഷകകുടുംബത്തിലാണ്
വിനു ജനിച്ചത്. തന്റെ ഗ്രാമത്തിൽ നിന്നുതന്നെ പ്രാഥമിക വിദ്യാഭ്യാസം നേടിയ വിനു, 1977-ൽ തൃപ്പുണിത്തു റ യിലെ ആർഎൽവി
കോളേജിൽ നിന്ന് ശില്പകല പഠിച്ചിറങ്ങി. അതിനുശേഷം ശില്പിയും ഇട യ്‌ക്കെല്ലാം ചിത്രകാരനായും ജീവിതം തന്നെയാണ് കല എന്ന ദർശനത്തിൽ
മുഴുകി, പകൽ സമയം തന്റെ സ്റ്റുഡിയോവിലും
രാത്രി കുടുംബത്തിനും ജീവിതം പകുത്തുനൽകിയിരിക്കുന്നു. വായ നയെ തന്റെ ശില്പകലായാത്രയിലുട
നീളം കൂടെ കൂട്ടിയിട്ടുണ്ട്, വിനു. ദളിത്
സ്വത്വത്തിന്റെ വിഹ്വലതകൾ എഴുതിയ
സി. അയ്യപ്പനെയും വൈക്കം മുഹമ്മദ്
ബഷീറിനെയും ഒരുപോലെ ഇഷ്ടപ്പെ ടുന്ന വിനു വിൽ സി. അയ്യ പ്പന്റെ സ്വാധീനം ഒരുപടി കൂടുതൽ ഉണ്ടോ എന്നൊരു സംശയം അസ്ഥാനത്തല്ല
എന്നത് വിനുവിന്റെ ശില്പങ്ങൾ കാണുമ്പോൾ
ബോദ്ധ്യമാകും.
2016-ൽ ഷാങ് ഹായ് ബിനാലെയി
ലേക്ക് (11th Shanghai Biennale, 2016, China)
ക്ഷണം കിട്ടിയേപ്പാൾ വിനു അവിടെ ചെയ്തത് ‘ഉച്ചവിശ്രമം’
(Noon Rest – Tree trunk and sickles) എന്ന പ്രതിഷ്ഠാപന ശില്പമാണ്.
ഒരുമരത്തിൽ െകാത്തി വച്ച അരിവാളുകൾ, ഉച്ചയ്ക്ക് വിശ്രമിക്കുന്ന േനരത്ത് പണിക്കാർ അവരുട പണിയായുധങ്ങൾ അടുത്തുള്ള മരത്തിൽ കൊത്തിവയ്ക്കും.
വിശ്രമാവസ്ഥ ശരീരത്തിനേ ഉള്ളൂ. ഈ
സമയത്തുതന്നെ അവർ വർത്തമാന യാഥാർത്ഥ്യങ്ങളെക്കുറിച്ചും, അതി
ലൂടെ തങ്ങൾക്കുണ്ടാകുന്ന അവകാശനഷ്ടങ്ങളെക്കുറിച്ചും
സംസാരിക്കുന്നുണ്ട്.
അങ്ങിനെ നോക്കുമ്പോൾ വിശ്രമവേള
കൾ വിശ്രമവേളകളേ അല്ല. ഇതുതന്നെയാണ്
പണിയായുധങ്ങളിലൂടെ (അരി
വാൾ ഒരു രാഷ്ട്രീയചിഹ്നം കൂടിയാണ്),
അതിന്റെ പ്രതീകവത്കരണത്തിലൂടെ
വിനു കാണിക്കുന്നത്. കൂട്ടം കൂടി
ഇരിക്കുന്ന അരിവാളുകളുടെ ചിഹ്നവത്കരണത്തിലൂടെ
കർഷകരുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന ഈ പ്രതി
ഷ്ഠാപനശില്പം, പ്രതിഷേധങ്ങളുടെ ഒരു
സംഘഗാനം കൂടിയാണ്.
‘പറയി പെറ്റ പന്തിരുകുല’ത്തിന്റെ
കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്
വിനു പന്ത്രണ്ടു കുട്ടികളുടെ ടെറാക്കോട്ട
ശില്പം ചെയ്തിട്ടുണ്ട്. ഒരേ വലിപ്പത്തി
ലുള്ള പതിനൊന്ന് ആൺകുട്ടികളും ഒരു
പെൺകുട്ടിയും. വഴിയരികിൽ ഉപേക്ഷി
ക്കപ്പെട്ട നിലയിൽ കിടക്കുന്ന പന്ത്രണ്ടു
കുട്ടികൾ. ഭർത്താവിനാൽ കുട്ടികളെ
ഉപേക്ഷിക്കപ്പെടാൻ നിർബന്ധിക്കപ്പെട്ട
ഒരു കാലഘട്ടത്തിലെ പുരാവൃത്ത
ത്തിൽ നിന്ന്, കുട്ടികൾ പലരാൽ വളർ
ത്തപ്പെട്ട കഥകളിലൂടെ വളർന്നുവലുതായ
ഒരു മിത്ത്. അമ്മയുടെ മനസ്സിൽ
കുട്ടികൾക്കെപ്പോഴും ഒരേ പ്രായമാണ്.
ഒരമ്മയ്ക്ക് കുട്ടികളെ ഉപേക്ഷിക്കാൻ
മനസ്സു വരികയില്ല. പക്ഷെ, ഇപ്പോൾ
കുട്ടി കൾ എന്നെ യാണോ അതോ
അവരെ ഞാനാണോ ഉപേക്ഷിച്ചത്
എന്ന ഒരു വിചാരത്തിന്റെ സന്ദിഗ്ദ്ധവും
ഇരുളടഞ്ഞതുമായ ഘട്ടത്തിലാണ്
സകല അമ്മമാരും. ഉപേക്ഷിക്കപ്പെട്ട
പന്ത്രണ്ടു കുട്ടികളുടെ പുരാവൃത്തത്തി
ലൂടെ തന്റെ ശില്പത്തെ സമകാലീന
സംഭവവികാസങ്ങളിലേക്കുള്ള ഒരു
ചൂണ്ടുപലക കൂടി ആക്കിമാറ്റിയിരിക്കുകയാണ്,
വിനു.
സിമന്റിലും കളിമണ്ണിലും മരത്തിലും
ശില്പങ്ങൾ ചെയ്യുന്നതുപോലെ, കടലാസിൽ
ചിത്രങ്ങളും വരയ്ക്കാറുണ്ട്, വിനു.
തന്റെ ജലഛായ ചിത്രങ്ങളിൽ വ്യക്തിപരവും
സമൂഹവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ്
വിഷയമാക്കിയി
രിക്കുന്നത്. ഉണങ്ങിയ മരത്തിൽ അടു
ക്കിവച്ച ഇഷ്ടികകളും, ഇലകളെല്ലാം
കൊഴിഞ്ഞ ചെവികളുള്ള മരങ്ങളും
(കാതോർത്തുകൊണ്ടിരിക്കുന്നു, പുതി
യൊരു ഉണർവിനായി), ഭീകരനായ ഒരു
മൃത്തെപോലെ മരക്കൂട്ടങ്ങൾക്കിടയിൽ
നിന്നും തല നീട്ടുന്ന ജെസിബിയും ചിത്ര
ങ്ങളിൽ കാണാം. ഉണണഢല മത ടേഭഡളധളസ ലണഫത
തുടങ്ങി ഒടഴഭളണഢ ഛമഭമഫമഥഴണല സീരിസി
ൽപ്പെട്ട എല്ലാ ചിത്രങ്ങളിലും നമ്മുടെ
ചുറ്റും നടക്കുന്ന പ്രശ്‌നങ്ങളുടെ വിമർശനപാഠങ്ങളും
പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ
ഇഴകളും ദൃശ്യമാണ്. അധികം ഗഹനമാ
ക്കാതെത്തന്നെ ലളിതമായ ചായത്തേ
പ്പുകളിലൂടെയാണ് വിനു ചിത്രങ്ങൾ വര
ച്ചിരിക്കുന്നത്.
ശില്പങ്ങളിലേക്കു വരുമ്പോൾ കാർ
ഷിക സമൂഹത്തിന്റെ അവസ്ഥകളെ
സസൂക്ഷ്മം പിന്തുടരുകയും അതിൽ
നിന്ന് ഉരുവം കൊള്ളുന്ന ആശയങ്ങളെ
ലളിതമായ ബിംബങ്ങളിലൂടെ അവതരി
പ്പിച്ചിരിക്കുന്നതും കാണാം. നമ്മൾ ചുറ്റും
നിരീക്ഷിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ്
ബൈനോക്കുലർ. ഈ
ബൈനോക്കുലറുമായി ബന്ധപ്പെട്ട്,
ടെറാക്കോട്ടയിൽ ചെയ്ത ഒരു ശില്പമുണ്ട്.
ആധഭമഡഴഫടറ ധഭ ളദണ യേടററമശ ഭണലള എന്നാണ്
ശില്പത്തിന്റെ പേര്. നമ്മൾ ചുറ്റും നിരീ
ക്ഷി ക്കുന്ന സമ യത്ത് നമ്മ ളെയും
ആരോ ഒരാൾ നിരീക്ഷിക്കുന്നുണ്ട് എന്നതിൽ
നിന്നാണ് ഈ പ്രതിഷ്ഠാപന
ശില്പം ഉണ്ടായത്. പണിയെടുക്കുന്ന
സ്ര്തീകൾ പണിയോടൊപ്പംതന്നെ തങ്ങ
ളുടെ കുടുംബകാര്യങ്ങളെക്കുറിച്ചും
സംസാരിക്കുന്നുണ്ട്. അത്തരം അവസ്ഥകളെ,
അവരുടെ വിഷമങ്ങൾ കലർന്ന
ശബ്ദങ്ങളെ വിനു, തന്റെ രണ്ടു പ്രതിഷ്ഠാപനങ്ങളിലൂടെ,
ഒരു മുറത്തിൽ ഒട്ടിച്ചു
വച്ച കുറെ ചെവികളിലൂടെയും (Sound Scape), വേറൊരു മുറത്തിൽ ഒട്ടിച്ചു വച്ച
കുറെ ചുള്ളിക്കൊമ്പുകളിലൂടെയും
(Never Ending SOrrows) കാണിക്കുന്നുണ്ട്.
ഈ രണ്ടു പ്രതിഷ്ഠാപനശില്പങ്ങളും
കർഷകസ്ര്തീകളുടെ ഒരിക്കലും അവസാനിക്കാത്ത
വിലാപങ്ങളുടെ നേർസാ
ക്ഷ്യമായി മാറിയിട്ടുണ്ട്. തന്റെ മറ്റു ടെറാക്കോട്ട
ശില്പങ്ങളിലൂടെ (Star, Black is ANother Light, Dynamo, Clay Pot Dropped Over Rock, Memories of Land Struggle in Kerala, Objects from the Backyard of History, Belongings of the Displaced)
എന്നീശില്പങ്ങൾ) മനുഷ്യനും പ്രകൃ
തിയും തമ്മിലുള്ള ബന്ധങ്ങളുടെ സങ്കട
ങ്ങളിലേക്കും തകർച്ചകളിലേക്കുമാണ്
വിനു ചെന്നെത്തുന്നത്.
വിനുവിന് 2018-ലെ കൊച്ചി-മുസിരിസ് ബിനാലെയിലേക്ക്
പങ്കെടുക്കുവാൻ ക്ഷണം കിട്ടി
യപ്പോൾ, വീട്ടിൽ നിന്നു കുറച്ച കലെ
കിലോമീറ്ററുകൾ മാത്രം ദൂരമുള്ള കൊച്ചി
യിലേക്കെത്തുവാൻ അങ്ങ് ചൈനയി
ലുള്ള ഷാങ്ഹായി ബിനാലെ വഴി വരേണ്ടിവന്നു.
പക്ഷെ ഇതൊന്നും വിനു
വിനെ നിരുത്സാഹപ്പെടുത്തുന്നില്ല. സമൂഹത്തിലുള്ള
അപര (ദ്വന്ദവ്യക്തിത്വ)
കഥകളെ മനനം ചെയ്ത് അതിൽ നിന്നും
ഉരുവം കൊള്ളുന്ന ആശയത്തിൽ നിന്ന്
ഒരു പുതിയ ശില്പത്തിന്റെ പണിപ്പുരയി
ലാണ് വിനു ഇപ്പോൾ.
വിനുവിന്റെ മിക്കവാറും എല്ലാ രചനകളും
ആശയാധിഷ്ഠിത കലയാണ്.
ആശയങ്ങളിൽ നിന്ന് പ്രചോദനമുൾ
ക്കൊണ്ട് പ്രതിഷ്ഠാപനകലയിലൂടെ
വിനു നമ്മെ ചിലത് ഓർമപ്പെടുത്തുന്നുണ്ട്.
ചിന്തിപ്പിക്കുന്നുണ്ട്. അമൂർത്തതയുടെയും
മൂർത്തതയുടെയും ബിംബങ്ങ
ളാൽ ഉള്ള സങ്കലനമാണ് ശില്പങ്ങളിലുടനീളം
കാണുന്നത്. അതേസമയം, തന്റെ
കലാപ്രവർത്തനങ്ങളിലൂടെ ധാരാളം
പൊളിച്ചെഴുത്തുകളും വിനു നടത്തുന്നുണ്ട്.
പഴകി ദ്രവിച്ച ഒരേ നടപ്പാതയിൽ
നിന്നുള്ള ഒരു മാറിനടത്തം വിനുവിന്റെ
രചനകളിലുടനീളം കാണാം. താൻ ജീവി
ക്കുന്ന കാലഘട്ടത്തിലെ സമൂഹവുമായുള്ള
നിരന്തര സമ്പർക്കത്തിൽ നിന്നും
അനുഭവങ്ങളിൽ നിന്നും പ്രചോദനമുൾ
ക്കൊണ്ട് വിനു തന്റെ കലാരചന നിർവഹിക്കുന്നു.
ഇതിലൂടെ തന്റെ കലയെ
ചരിത്രവുമായി ബന്ധിപ്പിക്കുകയും അ
തിലൂടെ സാംസ്‌കാരിക ചരിത്രത്തിന്റെ
ഭാഗമാക്കി മാറ്റുകകൂടി ചെയ്യുന്നു.