എന്റെ കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ച്
അറിയാൻ കുട്ടികൾ
താൽപര്യം പ്രകടിപ്പിച്ചു. മാത്രമല്ല,
സൗകര്യപ്പെടു മെങ്കിൽ കോളേജ്
കാണണമെന്നും അവർക്ക് ആഗ്രഹം.
അങ്ങനെ ഒരു ദിവസം ഞങ്ങൾ
കോളേജിന്റെ പടിവരെ എത്തി.
ഹരിതഭംഗിയാർന്നതാണ്, തൃശ്ശൂർ
ശ്രീകേരളവർമ കോളേജ്. കോളേജ്
പരിസരത്തിൽ ധാരാളം വൃക്ഷങ്ങളും
ചെടികളുമുണ്ട്. പ്രണയികൾക്ക്
സൈ്വരസല്ലാപം ചെയ്യാൻ
വള്ളിക്കുടിലുകളും മരത്തണലുകളും
ധാരാളം. അതനുസരിച്ച് പ്രണയങ്ങളും
മൊട്ടിടുകയും പുഷ്പിച്ച് വളരുകയും
ചെയ്തു. വിവാഹ സാഫല്യം
കൈവരിച്ച മൂന്നു ജോഡികളെ എനിക്ക്
നേരിട്ടറിയാം. ഇതിൽ ഒരു കൂട്ടർ
ബോംബെയിൽ എന്റെ വളരെ അടുത്ത
സുഹൃത്തുക്കളായി, പിന്നീട്.
മാലിനിയും കെ.കെ.നായരും.
പാലക്കാട്ടുകാരനായ
കെ.കെ.നായർ ടൈംസ് ഓഫ്
ഇന്ത്യയിലെ എഡിറ്റോറിയൽ
സ്റ്റാഫായിരുന്നു. പിന്നീട് അസിസ്റ്റന്റ്
എഡിറ്ററായി എാണോർമ.
രാഷ്ട്രീയരംഗത്തെ അകപ്പോരുകളും
അടിയൊഴുക്കുകളും മറ്റു പല ചൂടുള്ള
വാർത്തകളും എനിക്ക് കെ.കെ.
നായരിൽ നിന്ന് കിട്ടാറുണ്ട്. മാലിനി
ഇരിങ്ങാലക്കുടക്കാരിയായിരുന്നു.
മാലിനിയുടെ ചേച്ചി എന്റെ
ക്ലാസ്സ്മെയ്റ്റായിരുന്നു, വിജയലക്ഷ്മി.
അവർ താമസിച്ചിരുന്ന ചെമ്പൂരിലെ
പതിനൊന്നാം റോഡിൽ സി.
രാധാകൃഷ്ണൻ ടൈംസ് ഓഫ്
ഇന്ത്യയിൽ ചേർന്നതിന് ശേഷം
താമസമാക്കി. അതോടെ ഞങ്ങളുടെ
ചെമ്പൂർ സന്ദർശനങ്ങൾ വർദ്ധിച്ചു.
പലപ്പോഴും മാലിനിയുടെ വീട്ടിൽ നിന്ന്
ഭക്ഷണം കഴിക്കുക പതിവായി.
പാചകത്തിൽ മാലിനിയുടെ
കൈപ്പുണ്യം അതിവിശേഷമായിരുന്നു.
നളപാചകം എന്നാണ്, ഞാൻ
വിശേഷിപ്പിക്കാറ്.
കോളേജിന്റെ പച്ചിലച്ചാർത്തുകളും
വൻമരങ്ങളും കെട്ടിടങ്ങളും
വിദ്യാർത്ഥികളുമടങ്ങുന്ന
കോളേജന്തരീക്ഷം സജീവമായി
ക്യാമറയിൽ പകർത്താൻ ബാബുവിന്
വലിയ ഉത്സാഹം തോന്നി. എന്നാൽ
കോളേജധികൃതരുടെ അനുവാദം
മുൻകൂട്ടി വാങ്ങാതെ അങ്ങനെ
ചെയ്യുന്നത് ശരിയായിരിക്കില്ല എന്ന്
തോന്നിയതുകൊണ്ട് ആ ശ്രമം
ഉപേക്ഷിച്ചു. ഞങ്ങൾ കോളേജ്
ഗെയ്റ്റും അതിലൂടെ വരികയും
പോവുകയും ചെയ്യുന്ന കുട്ടികളെയും
കണ്ടു നിന്നു, തെല്ലിട. തിരിഞ്ഞു
നടക്കുമ്പോൾ, കോളേജിനെക്കുറിച്ച്
ഓർക്കുമ്പോൾ എന്തെല്ലാം
സ്മരണകളാണ് മനസ്സിൽ
നിറയുന്നതെന്ന് പൂജ ചോദിച്ചു. ഒരു
നിമിഷം എന്റെ മനസ്സ്
എഴുതാക്കടലാസ്സു പോലെ ശൂന്യമായി.
പിെന്ന വരകളുടെയും
വർണങ്ങളുടെയുമായ കൊളാഷ്.
അതിൽ നിന്ന് കാക്കിനിറത്തിലുള്ള
പാന്റ്സും വെള്ള ഷർട്ടും ഫെറസ്
സൾഫമേറ്റ് വീണ് പാണ്ട് കയറിയ
കോട്ടുമിട്ട് പ്രൊഫസർ പശുപതിയുടെ
ചിത്രം വേർതിരിയുന്നു.
പഠിപ്പിക്കുന്നതിന്റെ പ്രാഥമിക തത്വം
ഒന്നും പഠിപ്പിക്കാനാവില്ലെന്നതാണ്
(ൗദണ തധറലള യറധഭഡധയഫണ മത ളറഴണ ളണടഡദധഭഥ
ധല ളദടള ഭമളദധഭഥ ഡടഭ ഠണ ളടഴഥദള) എന്ന്
അദ്ദേഹം എഴുതിയ
കൈപ്പുസ്തകങ്ങളുടെ മുഖക്കുറിപ്പായി
ചേർക്കുമായിരുന്നു. മറ്റുള്ളവരുടെ
ദൃഷ്ടിയിൽ അല്പം
വട്ടുകേസായിരുന്നെങ്കിലും
രസതന്ത്രത്തിന്, പ്രത്യേകിച്ച,്
ഓർഗാനിക് കെമിസ്ട്രിക്ക്
സമർപ്പിക്കപ്പെട്ട
ജീവിതമായിരുന്നു,
അദ്ദേഹത്തിന്റേത്. ക്ലാസ്സിൽ
വന്നുകയറിയാൽ ഒരുമിനിറ്റ്
കണ്ണടച്ചുള്ള പ്രാർത്ഥന.
പിന്നെ മിൽട്ടനും ഷെല്ലിയും
ഗ്രേയും അവരുടെ
കവിതകളും.
അവസാനത്തെ
പത്തോ
പതിനഞ്ചോ
മിനിറ്റിൽ
ഓർഗാനിക് കെമിസ്ട്രിയുടെ
സൗന്ദര്യശാസ്ത്രം. ആന്ധ്രക്കാരനായ
പശുപതിയുടെ മലയാളം ‘കുറ്റികളെ
കൊരച്ച് കൊരച്ച്’
രസിപ്പിക്കുമായിരുന്നു. ജീവിതത്തിൽ
ഞാനെന്നും ഗുരുഭക്തിയോടെ
ഓർമിക്കുന്ന അദ്ധ്യാപകനാണ്
പ്രൊഫസർ പശുപതി.
പിന്നെ ആരേയും ഓർക്കുന്നില്ലേ?
പൂജ ചോദിച്ചു.
പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെല്ലാം
അവരവരുടേതായ രീതിയിൽ
വ്യത്യസ്തരായിരുന്നു.
എല്ലാവരെക്കുറിച്ചും ഓർക്കുന്നതും
പറയുന്നതും ബോറാവും. എങ്കിലും
ചിലരെ ഓർമിക്കാതെ വയ്യ. ഫുൾ
സൂട്ടിലല്ലാതെ കോളേജിന്റെ പടി
കടക്കാത്തവരായിരുന്നു, വിരലോളം
പോന്ന ഇംഗ്ലീഷ് ലക്ചറർ
വൈദ്യനാഥനും, സാമാന്യം തടിയുള്ള
ബോട്ടണി പ്രൊഫസർ വിശ്വനാഥനും.
ഞങ്ങൾ വൈത്തി എന്ന് വിളിച്ചിരുന്ന
വൈദ്യനാഥൻ ഒലീവർ
ഗോൾഡ്സ്മിത്തിന്റെ ‘സിറ്റിസൻ ഓഫ്
ദ വേൾഡ്’ പഠിപ്പിക്കുമ്പോൾ, ആകൃതി
യിലും പ്രകൃതിയിലും
ഗോൾഡ്സ്മിത്തിനോട് സാദൃശ്യമുള്ള
വൈത്തിയെ തന്നെ അത് പഠിപ്പിക്കാൻ
വിട്ടത് മന:പൂർവമായിരിക്കുമോ എന്ന്
ഞങ്ങൾ സംശയിച്ചു. വൈത്തി ക്ലാസെടുത്തു
തുടങ്ങിയാൽ വളഞ്ഞ്പുളഞ്ഞ്
മുകളിൽ പോയി പൊട്ടുന്ന
അമിട്ടിനെയാണ് ഓർമിപ്പിക്കാറ്. അത്
രസിക്കാത്ത പിൻബെഞ്ചിലെ
ഏതെങ്കിലും വല്ല്യേട്ടൻ ‘നീപോടാ
താക്കോലേ’ എന്ന് പൊടുന്നനെ
വിളിച്ച് പറയുമ്പോൾ ക്ലാസാകെ
ചിരിയിൽ ഇളകി മറിയും.
വൈത്തി പുസ്തകം അടച്ച്
ധടപടലായി
ഇറങ്ങിപ്പോകും.
ഫിസിക്സ്
പഠിപ്പിച്ചിരുന്ന,
പൊന്നുണ്ണി
കർത്താവിനെ
എല്ലാവർക്കും ഭയമായിരു
ന്നു. മാഷ് വളരെ
ഉറക്കെയാണ്
സംസാരിക്കുക.
അദ്ദേഹത്തിന്റെ ഫിസിക്സ്
ക്ലാസുകളിൽ
ശ്രദ്ധിച്ചിരിക്കുന്നവർക്ക്
പുസ്തകം കരണ്ടു തിന്നേണ്ട
ആവശ്യം വരില്ല. ഇംഗ്ലീഷ് പഠിപ്പിച്ചിരു
ന്ന ഫ്രൊഫസർ വെങ്കിടാചലം
ഉപയോഗിക്കുന്ന വാക്കുകളും
വാചകങ്ങളും പെറുക്കിയെടുത്ത്
ഉപയോഗിക്കാൻ ഞങ്ങൾക്ക് പ്രത്യേകം
താൽപര്യമായിരുന്നു.
കോളേജിനെക്കുറിച്ച്
ഓർക്കുമ്പോൾ ഏറ്റവും കൂടുതൽ
തെളിച്ചമുള്ള ചില
ഓർമകളുണ്ടാവില്ലേ?
ഉം, ഞാനോർത്തെടുക്കട്ടെ.
ആദ്യമായി ഓർമ വരുന്നത്
കോളേജിലെ ആദ്യത്തെ ആന്വൽ
ഡേയ്ക്ക് തെന്ന ഞാനൊരു
മത്സരത്തിൽ പങ്കെടുത്തു
എന്നുള്ളതാണ്. സ്കൂൾ സാഹിത്യ
മത്സരങ്ങളിൽ എനിക്ക് ചില
സമ്മാനങ്ങൾ കിട്ടിയിരുങ്കെിലും ഒട്ടും
ആത്മവിശ്വാസത്തോടെയല്ല, ഞാൻ
മലയാളം അസോസിയേഷൻ
നടത്തിയ ചെറുകഥാ മത്സരത്തിൽ
പങ്കെടുത്തത്. കോളേജിലെ
വമ്പന്മാർക്കിടയിൽ മത്സരിക്കുന്ന ഒരു
പീക്കിരി ചെക്കന്റെ
അപകർഷതാബോധം
എനിക്കുണ്ടായിരുന്നു. എങ്കിലും
ഒന്നുപോയി നോക്കാം എന്ന് തോ
ന്നാനുള്ള പ്രേരണ എവിടുന്നുണ്ടായി
എന്നറിഞ്ഞുകൂടാ.
കോളേജിലെ മലയാളം
അസോസിയേഷന്റെ സെക്രട്ടറി
പ്രശസ്ത കവിയും
ഗാനരചയിതാവുമായ യൂസഫലി
കേച്ചേരിയായിരുന്നു.
അദ്ദേഹത്തിന്റെ കഴിവും
ശുഷ്കാന്തിയും
കൊണ്ടാണ് മലയാള
സാഹിത്യത്തിലെ ചില
ഉജ്ജ്വല പ്രതിഭകളെ
കാണാനും കേൾക്കാനും
കഴിഞ്ഞത്. മഹാകവി
ജി. ശങ്കരക്കുറുപ്പ്,
വയലാർ രാമവർമ,
പ്രൊഫസർ ജോസഫ്
മുണ്ടശ്ശേരി, ടി.എൻ.
ജയച്ചന്ദ്രൻ മുതലായവരുടെ
പ്രസംഗങ്ങൾ ഒരിക്കലും
മറക്കാനാവാത്ത
അനുഭവങ്ങളാണ്. കോളേജിലെ
ചെറുകഥാമത്സരത്തിന്
രണ്ടാംസമ്മാനം കിട്ടിയതു
കൊണ്ടല്ല, ഓർമയിൽ തങ്ങി
നിൽക്കുന്നത്. എനിക്ക് സമ്മാനം
കിട്ടിയ പുസ്തകം എം.ടി. വാസുദേവൻ
നായരുടെ ‘ഒരു പിറാളിന്റെ ഓർമയ്ക്ക്’
എന്ന ചെറുകഥാസമാഹാരം
ആയതുകൊണ്ടാണ്. ആ പുസ്തകം
കയ്യിൽ കിട്ടുന്നതിനു മുമ്പേതന്നെ
ഞാൻ എം.ടി.യുടെ ആരാധകനായിരു
ന്നു. എം.ടി.യുടെ ഭാഷ ഏതാണ്ട്
ഞങ്ങളൊക്കെ വീട്ടിൽ സംസാരിക്കുന്ന
ഭാഷയായിരുന്നു. സുകൃതക്ഷയം,
ഓപ്പോള്, ഒരുമ്പെട്ടോള്, അസുരവിത്ത്
മുതലായ പദങ്ങൾ എനിക്ക്
സുപരിചിതമായിരുന്നു. എം.ടിയുടെ
അപ്പുണ്ണിയേയും ഗോവിന്ദൻകുട്ടിയേയും
സേതുവിനേയും കുട്ട്യേടത്തിയേയും
ഞങ്ങളുടെ ഗ്രാമത്തിലും
കണ്ടെത്താമായിരുന്നു. അതു കൊണ്ട്
എം.ടി.യുടെ എഴുത്ത് മനസ്സിലേക്ക്
നേരിട്ട് പ്രവേശിച്ചു.
‘മുത്തച്ഛൻ എം.ടി.യെ
കണ്ടിട്ടുണ്ടോ?’
‘ഉവ്വ്, രണ്ടു മൂന്ന് തവണ.
ഹൃസ്വമായ കൂടിക്കാഴ്ചകൾ.’
1970-ൽ എം.ടി.യുടെ വിത്തുകൾ
എന്ന സിനിമയെടുത്ത ഒരു ഭാസ്കരൻ
നായർ എന്റെ നഗരത്തിന്റെ മുഖം എന്ന
നോവൽ സിനിമയാക്കുവാൻ
താൽപര്യം പ്രകടിപ്പിച്ച് എെന്ന
സമീപിച്ചു. എം.ടി.യെപ്പോലെ
പ്രസിദ്ധനായ ഒരാൾ തന്റെ കഥ
നൽകിയ ഒരാൾക്ക് നോവൽ നൽകാൻ
എനിക്ക് രണ്ടാമതൊന്ന്
ആലോചിക്കേണ്ടി വന്നില്ല. അതിന്റെ
തിരക്കഥ എം.ടി. തെന്ന എഴുതണമെ
ന്നായിരുന്നു, എന്റെ മോഹം. എന്നാൽ
എം.ടി., നോവലെഴുതിയ ആൾ തന്നെ
തിരക്കഥയും രചിക്കുന്നതാണ് നല്ലതെ
ന്ന് പറഞ്ഞു. അതു കൊണ്ട് എനിക്ക്
അറിയാത്ത ആ പണി ഭാസ്കരൻ
നായർ ഞായറാഴ്ചതോറും വന്ന് എെ
ന്നക്കൊണ്ട് ചെയ്യിച്ചു. എഴുതി തീർ
ന്നപ്പോൾ ഞങ്ങൾ രണ്ടാളും കൂടെ
ബൈക്കുളയിലെ ഹോട്ടൽ ഹെറി
റ്റേജിൽ താമസിച്ചിരുന്ന എം.ടിയെ
തിരക്കഥ കാണിച്ചു. ദൈർഘ്യം
കൂടിപ്പോയി. വെട്ടിച്ചുരുക്കണം എന്ന്
നിർദേശിച്ചു. അതൊക്കെ
ചെയ്തെങ്കിലും സാമ്പത്തിക പ്രശ്നം
മൂലം ആ പരിപാടി നടന്നില്ല. ആ
തിരക്കഥ ഇന്നും എന്റെ കയ്യിൽ
എവിടെയോ കിടപ്പുണ്ട്.
രണ്ടാമതായി
എം.ടി.യെ കണ്ടത്
ജ്ഞാനപീഠസമ്മാനം നേടിയതിനു
ശേഷം ബോംബെ കേരളീയ
സമാജം അദ്ദേഹത്തിന്
സ്വീകരണം നൽകിയപ്പോഴാണ്.
അന്ന് കേരളീയ സമാജത്തിന്റെ
സെക്രട്ടറി സി.വി.
ശശീന്ദ്രനായിരുന്നു. സ്വീകരണ
യോഗത്തിൽ എം.ടി.യുടെ
കൃതികളെക്കുറിച്ച് സംസാരിക്കണമെന്ന്
ശശി ആവശ്യപ്പെട്ടു.
മറാത്തി സാഹിത്യകാരന്മാരും,
പി.കെ. രവീന്ദ്രനാഥ്,
സിനിമാസംവിധായകൻ ഗോവിന്ദ്
നിഹലാനി മുതലായ പ്രഗത്ഭരും
പ്രശസ്തരും അലങ്കരിക്കു വേദിയിൽ
എം.ടി.യുടെ കൃതികളെക്കുറിച്ച്
സംസാരിക്കാനുള്ള യോഗ്യത
എനിക്കുണ്ടോ എന്ന് ഞാൻ
സംശയിച്ചു. സംശയം
പ്രകടിപ്പിച്ചെങ്കിലും
ശശി തന്റെ
തീരുമാനത്തിൽ ഉറച്ചു
നിന്നു. അതിഗംഭീരമായ
സ്വീകരണമായിരുന്നു
എം.ടി.ക്ക് നൽകിയത്.
കേരളീയ സമാജത്തിൽ
നിന്ന് സൗത്തിന്ത്യൻ
വെൽഫെയർ സ്കൂളിലേക്ക്
വാദ്യമേളങ്ങളോടെയുള്ള
ഘോഷയാത്രയിൽ എം.ടി.യുടെ
കഥാപാത്രങ്ങളായ ഇരുട്ടിന്റെ
ആത്മാവിലെ വേലായുധൻ,
നിർമാല്യത്തിലെ വെളിച്ചപ്പാട്, അസുരവിത്തിലെ
ഗോവിന്ദൻകുട്ടി
മുതലായവരായി വേഷംമാറിയവർ
കാണികളുടെ പ്രത്യേക പ്രശംസയ്ക്ക്
അർഹരായി. എം.ടി.യുടെ
മറുപടിപ്രസംഗത്തിലെ ഒരു വാചകം
ഇന്നും ഞാനോർമിക്കുന്നു.
‘നിങ്ങൾ എന്നെ ആദരിക്കുമ്പോൾ
ഒരു വ്യക്തിയല്ല ആദരിക്കപ്പെടുന്നത്,
ഒരു ഭാഷയാണ്. ആ ഭാഷയുടെ
പേരിലാണ് ഞാൻ നിങ്ങൾക്ക്
അഭിമതനാകുന്നത്’. എന്തായാലും
എം.ടി.യോടൊപ്പം ഒരു വേദി പങ്കിടാൻ
കഴിഞ്ഞു എന്നുള്ളത് ജീവിതത്തിലെ
അവിസ്മരണീയമായ ഒരു
സംഭവമാണ്. അതിന് ഞാൻ
കടപ്പെട്ടിരിക്കുന്നത്, അകാലത്തിൽ
പൊലിഞ്ഞു പോയ ആ നക്ഷത്രത്തി
നോടാണ്, സി.വി. ശശീന്ദ്രനോട്.
കോളേജ് ജീവിതത്തിൽ,
മറവിയിലേക്ക് മായാൻ കൂട്ടാക്കാത്ത
ചില ഓർമകളുണ്ട്. അതിലൊന്ന്
കോളേജിന്റെ തൊട്ടടുത്ത് ഞങ്ങൾ
ഉച്ചയൂണ് കഴിച്ചിരുന്ന കടത്തനാടൻ
നമ്പ്യാരുടെ ചെറിയ ഹോട്ടലാണ്.
ദൃഢമായ ശരീരവും ധാരാളം
നർമബോധവും ചുറുചുറുക്കും ചുരുണ്ട
മുടിയുമുള്ള ഉയരം കുറഞ്ഞ ഒരാളായിരു
ന്നു, നമ്പ്യാർ. കോളേജ് കുട്ടികൾക്ക്
വേണ്ടി മാത്രം നടത്തിയിരുന്ന
ഹോട്ടലിൽ ഏറ്റവും തിരക്കുള്ള സമയം
ഉച്ചയ്ക്കായിരുന്നു. അപ്പോൾ കൂ
ട്ടത്തോടെ വന്നുകയറുന്ന കുട്ടികൾക്ക്
ഒന്നിച്ച് ഭക്ഷണം വിളമ്പുന്നത്
ആയാസകരമായ ജോലിയായിരുന്നു.
ഒന്നു രണ്ടു പേരെ സഹായികളായി
നിർത്തിയെങ്കിലും അവരൊന്നും
നമ്പ്യാരുടെ പ്രതീക്ഷയ്ക്കൊത്ത്
ഉയർന്നില്ല. ആ പ്രതിസന്ധിയെ
തരണം ചെയ്യാനാണ് നമ്പ്യാർ പെണ്ണുകെട്ടിയത്.
അയാൾ കണ്ടെത്തിയ വധു
‘കുന്നത്തിളം കൊന്ന പൂത്ത പോലെ’
മനോഹരിയായിരുന്നു.
വടക്കൻപാട്ടിലെ വർണനപോലെ,
വയനാടൻ മഞ്ഞൾ മുറിച്ച
നിറമായിരുന്നു. നമ്പ്യാരെപ്പോലെ
നവവധുവും അത്യദ്ധ്വാനം ചെയ്തു.
നമ്പ്യാരുടെ പുത്തൻ മണവാട്ടി പഴയ
മലയാളം സിനിമയിലെ
നായികമാരെപ്പോലെ മുണ്ടും
ബ്ലൗസുമാണ് ധരിക്കാറ്. കുട്ടികൾ
ഊണു കഴിയ്ക്കാനിരുന്നാൽ നമ്പ്യാർ,
ഇപ്പോഴത്തെ സിനിമകളിൽ
കേൾക്കാറുള്ള
ദ്വയാർത്ഥപ്രയോഗങ്ങൾ തുടങ്ങും.
‘രണ്ടാമത്തെ ബെഞ്ചിലിരിക്കണ
സാറിന് വെള്ളം വച്ചോന്ന് നോക്ക്.’
‘മൂന്നാം ബെഞ്ചിലെ സാറിന് കടി മാറ്റി
കൊടുക്ക്’ എന്നിങ്ങനെ നിർദേശങ്ങൾ.
നമ്പ്യാർ വായ്ത്താരി പോലെ പറയു
ന്നതൊന്നും അവരുടെ മുഖത്ത്
യാതൊരു ഭാവവ്യത്യാസവും
ഉണ്ടാക്കാറില്ല. നമ്പ്യാരുടേയും ഭാര്യയുടേ
യും കഠിനാദ്ധ്വാനം കൊണ്ട് ഞാൻ
കോളേജ് വിടുന്നതിന് മുമ്പുതെന്ന
‘നമ്പ്യാർ ഹോട്ടൽ’ പച്ചപിടിച്ച് വളർന്ന്
വികസിച്ചിരുന്നു.
ഞാൻ കോളേജിൽ പഠിച്ചത്
ഹോസ്റ്റലിൽ താമസിച്ചല്ല. അതിന്റെ
കാരണങ്ങൾ രണ്ടാണ്. ഒന്ന്, ഹോസ്റ്റൽ
ചെലവ് താങ്ങാനുള്ള സാമ്പത്തിക
ശേഷി ഉണ്ടായിരുന്നില്ല. അച്ഛൻ
എണ്ണിച്ചുട്ട അപ്പം പോലെ തരുന്ന പണം
അതിന് തികയുമായിരുന്നില്ല. രണ്ട്,
ഹോസ്റ്റലിൽ ചീത്ത കൂട്ടുകെട്ട് കൊണ്ട്
ദുശ്ശീലങ്ങൾ പഠിക്കുമെന്നുള്ള പേടി.
അതുകൊണ്ട് ആരുടെയെങ്കിലും ഔ
ട്ട്ഹൗസിലോ, ചെറിയ
ലോഡ്ജുകളിലോ ആക്കി താമസം.
മിക്കവാറും ഞങ്ങൾ മൂന്നു പേരു
ണ്ടായിരുന്നു. അമ്മാമന്റെ മകൻ അപ്പു േ
ചട്ടൻ, തൊട്ടിപ്പാൾകാരനായ രഘു. പിന്നെ ഞാനും. ആദ്യത്തെ കൊല്ലം,
കോളേജിനടുത്തുള്ള,
തൃക്കുമാരംകുടത്ത് ഒരു
വീട്ടിലായിരുന്നു താമസം. സീതാറാം
മില്ലിലെ തൊഴിലാളികളായ
കൊടകരക്കാരൻ അനിയനും ശങ്കരനും
കൂടിയാണ് വീട് വാടകയ്ക്കെടുത്തിരുന്ന
ത്. അതിന് ‘എവർമെറി ലോഡ്ജ്
‘എന്നു പേരിട്ടതും അവർ തന്നെ.
താഴത്തെ രണ്ട് മുറികളിലായി ഞങ്ങൾ
മൂന്നുപേരും മറ്റത്തൂർക്കാരനായ
ശിവശങ്കരനും.
മുകളിൽ അന്തിക്കാട്ടുകാരൻ ഗംഗാധരൻ, കവി സി.ജി. ശാന്തകുമാർ,
അനിയൻ മേനോനും ശങ്കരനും.
ഞങ്ങൾക്ക് ഭക്ഷണം പാചകം ചെയ്യാൻ
മെലിഞ്ഞ് മുന്നോട്ടു വളഞ്ഞ
എഴുത്തച്ഛനും. അയാളെ ഞങ്ങൾ
സൗകര്യം പോലെ എഴ്ശ്ശനെന്നും
അരിവാളെന്നും വിളിച്ചു പോന്നു.
എഴ്ശ്ശന്റെ പാചകമൊക്കെ കൊള്ളാം.
പക്ഷേ അങ്ങോട്ട് ഒരഭിപ്രായവും
പറയരുത്. കറികളോ
മെഴുക്കുപുരട്ടിയോ ഒരു വട്ടം വിളമ്പുന്ന
തുകൊണ്ട് തൃപ്തിപ്പെടണം. ‘രണ്ടാമട്ടം
ഇല്ലേ ഇല്ല്യ’. എഴ്ശ്ശനെ ശുണ്ഠി
പിടിപ്പിക്കരുതെന്ന് ലോഡ്ജ്
മാനേജരായ അനിയൻ
മേനോൻ ഇടയ്ക്കിടെ
ഞങ്ങളെ ഓർമിപ്പിച്ചു
കൊണ്ടിരുന്നു.
‘ചെകുത്താൻ
പോയാൽ മറ്റൊിനെ കിട്ടാൻ
ബുദ്ധിമുട്ടാണ്.
മുൻശുണ്ഠിയുണ്ടെങ്കിലും
ആളൊരു പാവമാണ്.
കക്കില്ല. നുണ പറയില്ല.
പാചകവും മോശമല്ല’.
അതുകൊണ്ട് ഞങ്ങളെല്ലാം
എഴ്ശ്ശനെ ക്ഷമയോടെ
കൈകാര്യം ചെയ്തു.
അന്നദാതാവല്ലേ.
എഴ്ശ്ശന് തീരെ
പറ്റാത്തവർ കവിയും അന്തി
ക്കാടനുമായിരുന്നു. കവിക്ക്
വൃത്തിയില്ല. നേരാംവണ്ണം
അടിച്ച് നനച്ച് കുളിക്കില്ല.
അന്തിക്കാടൻ
ശാസനാസ്വരത്തിലേ
സംസാരിക്കൂ.
ഡോക്ടർ സി.ജി.
ശാന്തകുമാർ പിന്നീട്
മുൻനിര കേരള ശാസ്ത്ര
സാഹിത്യ
പ്രവർത്തകനാവുകയും,
കുട്ടികൾക്ക് വേണ്ടി പ്രശസ്ത
കൃതികൾ രചിക്കുകയും,
ഗ്രീൻ ബുക്സ് എന്ന
പ്രസിദ്ധീകരണസ്ഥാപന
ത്തിന്റെ ഡയറക്ടർമാരി
ലൊരാളാവുകയും ചെയ്തു.
2006-ൽ അദ്ദേഹം
ഹൃദയാഘാതം മൂലം
മരണപ്പെട്ടതായി ഞാൻ
പത്രവാർത്തയിൽ
നിന്നാണ് അറിഞ്ഞത്.
എവർമെറി
ലോഡ്ജിലെ
താമസക്കാരിൽ ഞാനും
രഘുവും അരവിന്ദാക്ഷനും
(അപ്പുചേട്ടൻ) കൂടിയാണ്
പിന്നീടുള്ള കൊല്ലങ്ങളിൽ
താമസിച്ചത്. രണ്ടാംകൊല്ലം
കോട്ടപ്പുറത്ത് പ്ളാക്കാട്ട്
ബിൽഡിങ്ങിലെ ഒന്നാം നിലയിൽ ഒരു
മുറി വാടകയ്ക്കെടുക്കുകയായിരുന്നു.
ഒരു പഴയ സ്റ്റൗവിൽ ഗുസ്തി പിടിച്ചാണ്
ഞങ്ങൾ കാലത്ത് ചായയുണ്ടാക്കിയിരു
ന്നത്. കെട്ടിടത്തിന്റെ നേരെ എതിർ
വശത്ത് വെളുത്ത് ഉരുണ്ട ഒരു
കർത്താവിന്റെ ചെറിയ
ചായക്കടയുണ്ടായിരുന്നു. കാലത്ത്
കോളേജിൽ പോകുന്നതിന് മുമ്പ്
പ്രാതൽ അവിടുന്നാണ് കഴിച്ചിരുന്നത്.
പുസ്തകത്തിൽ കണക്കെഴുതി
മാസാമാസം കണക്കു
തീർക്കുകയായിരുന്നു പതിവ്.
വൈകുന്നേരം അത്താഴവും അവിടെ
തന്നെ. യൂസഫലി കേച്ചേരിയും
വൈകുേന്നരം അത്താഴത്തിന് അവിടെ
വരുമായിരുന്നു. അങ്ങിനെയാണ്
ഞങ്ങൾ പരിചയപ്പെടുന്നത്. ആ
കൊല്ലം അവസാനം അദ്ദേഹം എന്റെ
ഓ ഓട്ടോഗ്രാഫിൽ നാലുവരി കവിത
എഴുതിതന്നു:
ജീവിതത്തിന്റെയടർക്കളത്തിൽ
ഭാവിയിൽ നീവെട്ടുമങ്കമെല്ലാം
വെന്നിക്കൊടി പറപ്പിച്ചു ഭൂവിൽ
മിന്നട്ടെ മേൽക്കുമേലെൻ
സുഹൃത്തേ.
യൂസഫലി എന്നേക്കാൾ
സീനിയറായതു കൊണ്ട് പിന്നീട്
ഞങ്ങൾ തമ്മിൽ കാണാനോ
പരിചയം നിലനിർത്താനോ
കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം
പ്രശസ്തനായ വക്കീലും, കവിയും
ഗാനരചയിതാവും
സിനിമാനിർമാതാവും ഒക്കെ ആയ
വിവരം ഞാനറിഞ്ഞിരുന്നു.
മാത്രമല്ല, ഞാൻ കല്യാണം കഴിച്ചത്
കുന്നംകുളത്തിനടുത്തുള്ള
ചൊവ്വന്നൂരു നിന്നാണ്.
ചൊവ്വന്നൂരിൽ പോകുന്നത്
എപ്പോഴും കേച്ചേരിയിൽ
കൂടിയാണ്. റോഡരികിൽ തെന്ന
യൂസഫലി പണികഴിപ്പിച്ച
മനോഹരമായ വീട് ബസ്സിലിരുന്ന്
ഞാൻ കാണാറുണ്ട്. എന്നാൽ
ഒരിക്കലെങ്കിലും അവിടെ കയറി
ചെന്ന് പരിചയം പുതുക്കാൻ
ഞാനൊരുങ്ങിയില്ല. പ്രശസ്തിയുടെ
പടവുകൾ കയറിക്കൊണ്ടിരുന്ന
അദ്ദേഹത്തെ പേരും
പെരുമയുമില്ലാത്ത ഞാൻ എന്തു
പറഞ്ഞാണ് പരിചയപ്പെടുത്തുക
എന്ന അപകർഷതാബോധമാവാം
എെന്ന പിന്തിരിപ്പിച്ചത്. 2015 മാർച്ച്
21-ന് കൊച്ചിയിലെ
അമൃതാഹോസ്പിറ്റലിൽ വച്ച് ആ
ജീവിതം പൊലിഞ്ഞു എന്നു
കേട്ടപ്പോൾ അനല്പമായ ഖേദം തോ
ന്നി. കേരളവർമ കോളേജിന്റെ
പരിസരങ്ങളിൽ ശ്രീകെ.പി.
നാരായണ പിഷാരോടിക്കൊപ്പം
കാണാറുള്ള അദ്ദേഹത്തിന്റെ ചിത്രം
മനസ്സിൽ മിന്നി മറഞ്ഞു.
യൂസഫലിയുടെ ‘അന്ന് നിന്റെ
നുണക്കുഴി തെളിഞ്ഞിട്ടില്ല’, ‘കൃഷ്ണകൃപാസാഗരം’,
‘പതിനാലാം
രാവുദിച്ചത്’ മുതലായ അനശ്വര
ഗാനങ്ങൾ എനിക്ക് ചുറ്റും മാറ്റൊലി
കൊള്ളുന്നതായി തോന്നി.
(തുടരും)