അപ്പന്റെ മരണദിവസം
നടന്ന പലതരം ചരമ പ്രസംഗങ്ങളിൽ എ
ന്തുകൊണ്ടും ശ്രദ്ധേയമായത് പാർട്ടി
സെക്രട്ടറിയുടെ വാക്കുകളായിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റായ എന്റെ അപ്പന് മരണാനന്തരം ലഭിച്ച ഉചിതമായ സ്മരണാഞ്ജലിയായിരുന്നു വിപ്ലവ വീര്യം മുറ്റിയ ആ പ്രസംഗം.
ബിഷപ്പും മെത്രാപ്പൊലീത്തയും പള്ളീലച്ചന്മാരും മാറിമാറി പ്രസംഗിച്ചു
കൊണ്ടിരിക്കുമ്പോഴാണ് പാർട്ടി സെക്രട്ടറി വീട്ടിലേക്ക് വന്നത്. പതിഞ്ഞതും വലിഞ്ഞുനീണ്ടതുമായ സ്ഥായിയിൽ പരേതാത്മാവിനെക്കുറിച്ചുള്ള സ്ഥിരംപ്രയോഗങ്ങളോടെ തീർത്തും വിരസമായ അവരുടെ പ്രസംഗങ്ങളിൽ സഹികെട്ടിരിക്കുകയായിരുന്നു ഞാൻ. കൗമാരവും യൗവനവും പ്രസ്ഥാനത്തിന് വേണ്ടി ഹോമിച്ച
ഒരു ഒന്നാന്തരം കമ്മ്യൂണിസ്റ്റുകാരനെക്കുറിച്ച് ഇതൊക്കെയാണോ പറയേണ്ടത്
എന്നൊരു അരിശത്തിൽ ഞാൻ കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ടിരുന്നു. കർ
ത്താവിൽ നിദ്രപ്രാപിച്ച നല്ലനടപ്പുകാരനെക്കുറിച്ചുള്ള ഉപമയിലും ഉൽപ്രേക്ഷയിലും ലയിച്ച് കണ്ണുകൾ പൂട്ടി ഇരിപ്പായി
രുന്നു മറ്റെല്ലാവരും.
അപ്പന്റെ തലയ് ക്കരികിൽ ഗ്രേസി
പ്പെങ്ങൾ, തൊട്ടപ്പുറത്ത് എന്റെ ഭാര്യ ആലീസ്, അപ്പന്റെ നെഞ്ചിന് താഴെ അട്ടിവ
ച്ചിരിക്കുന്ന റീത്തുകളാൽ മറയപ്പെട്ട മാ
ത്തുക്കുട്ടിച്ചായന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മാമ്മ, ദുബായിൽ നഴ്സായ അവരുടെ മകൾ റീത്തക്കൊച്ച്, പന്തൽ നിറഞ്ഞുനിൽക്കുന്ന അയൽക്കാർ, ബന്ധുക്കൾ
എന്നിവരെല്ലാം ധ്യാനാവസ്ഥയിലായി
രുന്നു. ഇടവകയിലെ ആരു മരിച്ചാലും ഒരേ പല്ലവിയാൽ ആവർത്തിക്കപ്പെടുന്ന
ചരമ പ്രസംഗങ്ങളോട് ഇത്രമാത്രം ഭക്തി
നിർഭര ഭാവം പ്രടകിപ്പിക്കാൻ കഴിയുന്നതെങ്ങനെ എന്ന് ഞാൻ അത്ഭുതപ്പെട്ടു.
അപ്പനെപ്പോലെ ഞാനും ഒരു കമ്മ്യൂണി
സ്റ്റായതുകൊണ്ടാകും ഈ വക പാതിരി
പ്രസംഗങ്ങളെ പരിഹസിച്ചുപോകുന്ന
ത്.
കമ്മ്യൂണിസത്തിന്റെ കാര്യത്തിൽ അപ്പന്റെ അനുയായിയായി ഞാൻ മാത്രമേയുള്ളു കുടുംബത്തിൽ. പാർട്ടി മെമ്പറൊന്നുമല്ലെ ങ്കിലും പ്രസ്ഥാനത്തോട് കറതീർന്ന കുറു പുലർത്തുന്നവാണ് ഞാൻ.
അപ്പന്റെ മറ്റ് മൂന്നുമക്കൾക്കും അവരുടെ
ഭാര്യമാർക്കും മക്കൾക്കും കമ്മ്യൂണിസമെന്ന് കേൾക്കുമ്പോഴേ കലിവരും. പഴയ സത്യക്രിസ്ത്യാനികളുടെ പൊതു സ്വ
ഭാവത്തിൽ നിന്ന് അവർ ഒട്ടുമേ മാറിയി
ട്ടില്ല.
എന്റെ മൂത്തചേട്ടൻ മാത്തുക്കുട്ടിച്ചായൻ കേരളാ കോൺഗ്രസ്. മാണിസാറെന്ന് കേട്ടാൽ തലകുത്തിമറിയുന്ന പാലാ
ക്കാരൻ. അതിന് താഴെയുള്ള സണ്ണിച്ചായനും ഗ്രേസിപ്പെങ്ങളും ഉമ്മൻചാണ്ടി
കോൺഗ്രസ്. വേളാങ്കണ്ണിയും ജറുസലേമും പോയെുള്ള ഏതോ പുണ്യസ്ഥലമാണ് പുതുപ്പള്ളിയെന്ന് വിശ്വസിച്ചിരിക്കുന്നവർ.
കോൺഗ്രസിനോടും കേരളാകോ
ൺഗ്രസിനോടുമുള്ള അവരുടെ കൂറ് ഒന്നുകൊണ്ടുമാത്രമാണ് ഒരു കമ്മ്യൂണിസ്റ്റ്
എന്ന നിലയിൽ ഈ നേരത്തുപോലും
അപ്പൻ ആദരിക്കപ്പെടാത്തത്. പാർട്ടിയുടെ ലോക്കൽ കമ്മിറ്റി, ജംഗ്ഷനിലും വീ
ട്ടുപടിക്കലും സ്ഥാപിച്ച ആദരാഞ്ജലി
യുടെ ഫ്ളക്സ് ബോർഡിൽ ഒതുങ്ങി അപ്പന്റെ ചരിത്രം.
പക്ഷേ, പാർട്ടി സെക്രട്ടറി വന്നതോടെ കളി മാറി. അവിടവിടെയായി ചുറ്റിപ്പറ്റി നിന്ന സഖാക്കൾ ജാഗരൂകരായി. അത്രനേരവും മടക്കിപ്പിടിച്ചുനിന്ന പ്ലാസ്റ്റിക്
കവറിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലെ
അനിരുദ്ധൻ സഖാവ് ഒരു ചുവന്ന തുണി
ക്കെട്ട് വലിച്ചെടുത്തു. ഇതെന്തിനുള്ള
പുറപ്പാടാണെന്ന മട്ടിൽ ഇടവക ട്രസ്റ്റി
യും കൂട്ടരും മുഖം ചുളിച്ചു. പള്ളിയിലേ
ക്കുള്ള വിലാപയാത്രയ്ക്കുള്ള വാഹങ്ങ
ളുടെ എണ്ണെമെടുത്തുകൊണ്ടിരുന്ന മാ
ത്തുക്കുട്ടിച്ചായൻ പരിഭ്രാന്തിയോടെ എന്നെ കൈകാട്ടി വിളിച്ചു. ബിഷപ്പിന് യാത്രപ്പടി കൊടുത്ത് കൈമുത്തി യാത്രയയ
ച്ച് തിരിഞ്ഞ സണ്ണിച്ചായൻ വിരണ്ടുനോ
ക്കി. അപ്പന്റെ തലതൊട്ട് കാൽവരെ ദുഖാർദ്രരായി ഇരിക്കുന്ന ഗ്രേസിപ്പെങ്ങ
ളും ആലീസും കൂട്ടരും എന്നോട് കണ്ണുരുട്ടി. ഞാൻ അവരെയാരെയും ശ്രദ്ധിച്ചതേയില്ല. ഈ നേരമെങ്കിലും അപ്പൻ പാർട്ടി
യാൽ ആദരിക്കപ്പെടണമെന്ന അളവറ്റ
ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളു.
അനിരുദ്ധൻ എന്നെ സെക്രട്ടറിക്കരി
കിലേക്ക് വിളിച്ചു.
”മരിച്ച സഖാവിന്റെ മകനാണ്…
റോയി” – അനിരുദ്ധൻ പ രിചയപ്പെടു
ത്തി. കാറിനുള്ളിലെ എ.സി തണുപ്പ് ഇനിയും വിട്ടുമാറിയിട്ടില്ലാത്ത പതുപതു
ത്ത വിരലുകൾ കൊണ്ട് സെക്രട്ടറി എന്റെ കൈ കവർന്നു. ടി.വിയിലും ചാനലി
ലും കാണുമ്പോഴുള്ള ധാർഷ്ട്യവും തലയെടുപ്പുമില്ലാതെ അതീവ ശാന്തനായിരുന്നു അദ്ദേഹം. അപ്പനെക്കുറിച്ചുള്ള ഓർമകളാൽ കനംതൂങ്ങുന്ന ചിന്തകളായിരി
ക്കണം അദ്ദേഹത്തെ മഥിച്ചുകൊണ്ടിരി
ക്കുന്നത്.
”തിരുവല്ലയിലൊരു കല്യാണമുണ്ടായിരുന്നു. അവിടെ നിൽക്കുമ്പോഴാണ്
41
ജനുവരി -മാർച്ച് 2019
എൽ.സിയിൽ നിന്ന് വിളിച്ചുപറയുന്നത്. വരാതിരിക്കാനൊക്കുമോ. സഖാവി
നെപ്പോലുള്ളവരല്ലേ ഈ പാർട്ടിയെ പടുത്തുയർത്തിയത്” – സെക്രട്ടറി പറ
ഞ്ഞു.
അനിരുദ്ധൻ ഞങ്ങളോട് ചേർന്നുനി
ന്ന് മൊബൈൽ ഫോണിൽ ഒരു സെൽ
ഫിയെടുത്തു. സെക്രട്ടറിയുടെ ഇരുവശ
ത്തുമായി ഞങ്ങൾ നിൽക്കുന്ന ചിത്രം
ആസ്വദിച്ച് അനിരുദ്ധൻ പറഞ്ഞു- ”ഇരി
ക്കട്ടെ, റോയിയുടെ അപ്പന്റെ ഓർമയ്
ക്ക്”.
ഞാൻ സെക്രട്ടറിയെ പന്തലിലേക്ക്
നയിച്ചു.
അതുവരെ സംഭവിച്ച പരമ്പരാഗതമായ ആചാരാനുഷ്ഠാന
ങ്ങളിൽ നിന്ന് ഭിന്നമായി എന്തൊക്കെയോ നടക്കാൻ പോകുന്നു എന്നൊരു ഇളകിമറിയൽ പന്തലിലുണ്ടായി. ആലീസിന്റെ അടുത്ത ബന്ധുവായ സഭാ സെക്രട്ടറി മുളംകുന്നേൽ ബെന്നി പ്രസംഗം പാതി
യിൽ നിർത്തി. സെക്രട്ടറിക്ക് ഇരി
പ്പിടം നൽകാൻ പലരും തങ്ങളുടെ
കസേരയിൽ നിന്ന് ചന്തിപൊക്കി.
പത്രത്തിലും ചാനലിലും മാത്രം
കണ്ടുപരിചയമുള്ള ആ ഒറ്റയാൻ
രൂപത്തെ നേരിട്ടു കണ്ടതിന്റെ വി
സ്മയത്തോടെ ചിലർ പുഞ്ചിരി
ച്ചു. കാലങ്ങളായി കണ്ടുശീലിച്ച
പതിവ് ദൃശ്യങ്ങൾ ഒപ്പിയെടുത്ത് മടുത്ത വീഡിയോക്കാരും ക്യാമറ
ക്കാരും സടകുടഞ്ഞുണർന്ന് ഓടി
യടുത്തു.
അവരെയൊന്നും ശ്രദ്ധിക്കാ
തെ ഒപ്പമുള്ള ഞങ്ങൾ സഖാക്ക
ളേപ്പോലും വിസ്മരിച്ച് സെക്രട്ടറി
അപ്പന്റെ മൃതദേഹത്തിനരികിൽ
നിശ്ചലം നിന്നു. തല്ലുകൊണ്ടും തടവിലായും ഒളിച്ചിരുന്നും പിടിക്ക
പ്പെട്ടും അപ്പനെപ്പോലുള്ള സഖാ
ക്കളുടെ കാലം നിർമിച്ചെടുത്ത കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ കൊടുങ്കാറ്റിൽപ്പെട്ട് ഇളകിമറിയും പോലെ അദ്ദേഹം ഒന്നുലഞ്ഞു. പി
ന്നെ വലതുകൈ ഉയർത്തി മുഷ്ടിചുരുട്ടി.
അനിരുദ്ധൻ ഉച്ചത്തിൽ വിളിച്ചു –
”ഈങ്ക്വിലാബ് സിന്ദാബാദ്”.
ഞാൻ ഉൾപ്പെടെയുള്ള മറ്റു സഖാ
ക്കൾ ഏറ്റുവിളിച്ചു.
അനിരുദ്ധൻ ചുവന്ന തുണി സെക്രട്ടറിക്ക് നൽകി. അപ്പന്റെ നെഞ്ചിൻകൂടിന്
താഴെ അടുക്കപ്പെട്ടിരുന്ന പുഷ്പചക്ര
ങ്ങൾ ഞാൻ മാറ്റിക്കൊടുത്തു. മാത്തുക്കുട്ടിച്ചായന്റെ ലയൺസ് ക്ലബുകാരും സ
ണ്ണിച്ചായന്റെ വ്യാപാരി വ്യവസായി സമി
തിക്കാരും ഉൾപ്പെടെ ഇന്നലെ രാത്രി മുതൽ വന്നുംപോയുമിരുന്നവർ കുന്നുകൂട്ടിവച്ചതായിരുന്നു മണമോ ഗുണമോ ഇല്ലാത്ത നിർജീവമായ ആ പുഷ്പചക്ര
ങ്ങൾ.
ചോരനിറമുള്ള തുണി സെക്രട്ടറി അപ്പനെ പുതപ്പിച്ചു. അതിന്റെ ഒത്ത മദ്ധ്യ
ത്തിൽ വെള്ളനിറത്തിൽ ആലേഖനം
ചെയ്ത അരിവാൾ ചുറ്റിക നക്ഷത്രം നി
രവധി ചുളിവുകളോടെ വളഞ്ഞൊടി
ഞ്ഞു കിടന്നു.
തുടർന്ന് പ്രൗഢഗംഭീരമായ ശബ്ദ
ത്തിൽ സെക്രട്ടറി നടത്തിയ പ്രസംഗം,
അപ്പനെ തിരിച്ചറിയാത്ത സഭയ്ക്കും അതിലെ സത്യക്രിസ്ത്യാനികൾക്കും എന്തിന് മാത്തുക്കുട്ടിച്ചായനും സണ്ണിച്ചായനും ഗ്രേസിപ്പെങ്ങൾക്കും ആലീസിനു
മൊക്കെയുള്ള ഒരു പാർട്ടി ക്ലാസ് കൂടിയായിരുന്നു.
ബൂർഷ്വാസികളുടെ ചൂഷണത്തിൽ
നിന്ന് സോഷ്യലിസത്തിലേക്കും ജനാധിപത്യത്തിലേക്കും ഈ നാട് ചുവടുവ
ച്ചതും അതിന് വേണ്ടി ത്യാഗം ചെയ്ത
അപ്പനടക്കമുള്ള സഖാക്കളെക്കുറിച്ചുമുള്ള സമഗ്രമായ ഒരു വിവരണമായിരുന്നു
അത്. സ്ഥാനമാനങ്ങൾ മോഹിക്കാത്ത
കുടിയേറ്റ കർഷകനായ അപ്പൻ ആ
പോർമുഖങ്ങളിൽ നെഞ്ചുവിരിച്ചു നിന്നതിനെക്കുറിച്ച് പറയുമ്പോൾ വിപ്ലവ വീ
ര്യത്താൽ അദ്ദേഹത്തിന്റെ ശബ്ദം വല്ലാതെ പൊന്തിപ്പോയി.
മരണസംബന്ധിയായ സ്ഥലത്തും
സമയത്തും അനിവാര്യമായി പുലർ
ത്തേണ്ട ശോകരസത്തിനു പകരം ഇങ്ങ
നെയൊ രു ഒച്ച പാ ടു ണ്ടോ എന്ന്
കേൾവിക്കാർ സന്ദേഹിക്കുന്നുണ്ടെന്ന്
തോന്നി.
പക്ഷേ, എനിക്ക് സംശയമേയില്ലായിരുന്നു.
ഈ ഒച്ചകൂട്ടലും ചോരചിന്തുന്ന ഓർ
മകളുടെ വേലിയേറ്റവും അപ്പന് ഈ അവസരത്തിൽ കൂടിയേ തീരു. കാരണം മരിച്ചുകിടക്കുന്നത് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്
”ഇ.എം.എസ് സർക്കാരിന്റെ
അറുപതാംവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇഹലോക വാസം വെടിഞ്ഞ സഖാവിന് വിപ്ലവാഭിദാനങ്ങൾ” എന്ന്
സെക്രട്ടറി ഉപക്രമിച്ചതോടെ അനിരുദ്ധൻ വീണ്ടും ഈങ്ക്വിലാബ്
സിന്ദാബാദ് വിളിച്ചു. ഞങ്ങൾ ഏറ്റുവിളിച്ചു
സഭയുടെ പരമ്പരാഗതമായ
അനുഷ്ഠാനങ്ങൾ തുടരാൻ അപ്പനെ വിട്ടുകൊടുത്ത് സെക്രട്ടറിയും
ഞങ്ങളും പുറത്തേക്ക് നടന്നു. ഗ്രേസിപ്പെങ്ങളുടെ വലിയവായിലു
ള്ള സമയമാം രഥത്തിൽ മൈക്കി
ലൂടെ മുഴങ്ങിത്തുടങ്ങി.
കാറിനടുത്ത് സഭാ സെക്രട്ടറി
മുളംകുന്നേൽ ബെന്നി കാത്തുനിൽക്കുന്നുണ്ടായിരുന്നു. വിശാലമായ ചിരിയോടെ സെക്രട്ടറി അദ്ദേഹത്തിന് നമസ്കാരം പറ
ഞ്ഞു. ആലീസിനേക്കാൾ പതിന്മടങ്ങ് ഉമ്മൻചാണ്ടി കോൺഗ്രസുകാരനായ സഭാ സെക്രട്ടറിയും
പാർട്ടി സെക്രട്ടറിയും തമ്മിൽ ഇ
ങ്ങനെയൊരു ദൃഢബന്ധം വിപ്ലവ മുന്നേറ്റങ്ങളുടെ ഏത് ഊടുവഴി
യിൽ വച്ചായിരിക്കുമെന്ന് ഞാൻ
ആലോചിച്ചു.
”ഞാൻ തിരുവനന്തപുരത്തേക്ക് വന്ന് നേരിട്ട് കാണണമെന്ന് കരുതിയിരി
ക്കുകയായിരുന്നു” – ബെന്നി പറഞ്ഞു.
”സാരമില്ല. സഭയുടെ കാര്യമല്ലേ.
പാർട്ടിക്ക് ഉപേക്ഷിക്കാനൊക്കില്ലല്ലോ…
ഞാൻ റവന്യു മന്ത്രിയോട് പറഞ്ഞിട്ടുണ്ട്.
അറിയാമല്ലോ, അങ്ങേര് ഒരു കടുംപിടി
ത്തക്കാരനാ…” – സെക്രട്ടറി പറഞ്ഞു.
”അവിടം കൂടി പതിച്ചുകിട്ടിയാൽ
കോളേജിന് ഒരു പുതിയ ബ്ലോക്ക് പണി
യാമായിരുന്നു. കോളേജ് മാനേജരെന്ന
നിലയ്ക്ക് അത് എന്റെ പ്രസ്റ്റീജ് ഇഷ്യുവാ…” – ബെന്നി സെക്രട്ടറിക്ക് കയറാൻ
കാറിന്റെ ഡോർ തുറന്നു കൊടുത്തു.
”എനിക്കറിയാം ” – സെക്രട്ടറി പറ
ഞ്ഞു. ”പാർട്ടിയല്ലേ അവസാന വാക്ക്.
നമുക്ക് കൈകാര്യം ചെയ്യാം…”
രാത്രി അത്താഴത്തിന് ചപ്പാത്തിയും
ചിക്കൻ കറിയുമായിരുന്നു. എണ്ണം നോ
ക്കാതെ പാത്രത്തിലേക്ക് ചപ്പാത്തി പെറുക്കിയിട്ട് മാത്തുക്കുട്ടിച്ചായൻ അഭിമാനത്തോടെ പറഞ്ഞു – ”അടുത്തിടെക്കണ്ട
ഗംഭീരമായ അടക്കമായിരുന്നു അപ്പന്റേ
ത്. വിലാപയാത്ര പള്ളീലെത്തുംവരെ
എത്ര മണിക്കൂറാന്നറിയുമോ റോഡ്
ബ്ലോക്കായത്”.
”പന്തലുകാർക്കും പട്ടക്കാർക്കുമുള്ളത് ഞാൻ കൊടുത്തു” – സണ്ണിച്ചന് പറ
ഞ്ഞു – ”സ്വല്പം കൈപൊള്ളിയാലെന്താ. ബിഷപ്പ് നേരിട്ട് വന്ന് സംബന്ധിച്ച
ഒരു മരിപ്പ് അടുത്തിടെ വേറെ ഏതുണ്ട്.
പന്തലുകാരൻ സ്വല്പം ജാസ്തിയാണോ
വാങ്ങിയതെന്നേയുള്ളു. അവനെ കുറ്റം
പറഞ്ഞിട്ടു കാര്യമില്ല. മുറ്റമടക്കമുള്ള പന്തലല്ലായിരുന്നോ”.
എന്റെ പാത്രത്തിലേക്ക് ചപ്പാത്തി
യിടുമ്പോൾ ഗ്രേസിപ്പെങ്ങൾ പറഞ്ഞു –
”നാല്പത്തൊന്നിന്റെ ചെലവ് ഞാനെടുത്തോളാം. എത്രാന്നുവച്ചാ അതുമുഴു
വൻ. മോൻ ദുബായീന്ന് ഇപ്പഴും വിളിച്ചതേയുള്ളു. അപ്പച്ചന്റെ കാര്യത്തില് പിശു
ക്ക് കാണിക്കരുതെന്ന്”.
”ആ പാർട്ടിക്കാരുടെ കാര്യത്തിലേയുള്ളു എനിക്ക് നീരസം” – മാത്തുക്കുട്ടി
ച്ചായൻ എന്നെ പാളി നോക്കിക്കൊണ്ടുപറഞ്ഞു.
ഞാൻ മുഖം കുനിച്ചിരുന്നു. ഹോട്ടലിൽ നിന്ന് നേരത്തെ വാങ്ങി വച്ചതി
നാൽ ചപ്പാത്തിയും കറിയും വല്ലാതെ തണുത്തിരുന്നു. ചിക്കൻ ചാറിൽ കുറേനേരം മുക്കിവച്ചിട്ടും ചപ്പാത്തിക്ക് ഒട്ടുമേ മാർ
ദവമില്ലായിരുന്നു.
”അതിപ്പൊ അച്ചായന് മാത്രമല്ല, അവിടെ നിന്നവർക്കെല്ലാമുണ്ട് ” – സണ്ണി
ച്ചായൻ പറഞ്ഞു. ”ഈങ്ക്വിലാബ് വിളീം,
കവല പ്രസംഗോം… നാണക്കേടായി
പ്പോയി”.
വാ നിറഞ്ഞ ചപ്പാത്തി തിടുക്ക
ത്തിൽ ചവച്ചരച്ച് വെള്ളംകുടിച്ച് വിഴു
ങ്ങി ഗ്രേസിപ്പെങ്ങൾ പറഞ്ഞു – ”അപ്പൻ
കമ്മ്യൂണിസ്റ്റാരുന്നൂന്നുള്ളത് ശരിയാ. അതിന്റെ ദോഷം നമ്മള് ഇഷ്ടംപോലെ അനുഭവിക്കുവേം ചെയ്തു. കുടുംബം നോ
ക്കാതെ അപ്പൻ രാഷ്ട്രീയം കളിച്ചു നടക്കുമ്പൊ നമുക്ക് പട്ടിണീം പരിവട്ടോം മാത്രമേയുള്ളായിരുന്നു. നമ്മളൊക്കെ ഇ
ന്നീനിലയിലായത് സ്വപ്രയത്നം കൊണ്ടാ. മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഒരാളെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് ശരിയല്ലെന്നറിയാം. പക്ഷേ
സങ്കടം കൊണ്ട് പറയുവാ. അന്ന് ഞാൻ
തോമാച്ചായന്റെ കൂടെ ഒളിച്ചോടീല്ലാരുന്നെങ്കി എന്റെ ഗതി എന്താകുമായിരുന്നു. കെട്ടിച്ചുവിടാൻ അപ്പന്റെ കൈയില്
വല്ലതുമുണ്ടാരുന്നോ?”
മാത്തുക്കുട്ടിച്ചായൻ എഴുന്നേറ്റു.
കൈകഴുകി വായിൽ വെള്ളമൊഴിച്ച് അ
ണ്ണാക്കിൽ വിരലിറക്കിത്തേച്ച് വികൃതമായ ശബ്ദങ്ങൾ പുറപ്പെടുവിച്ച് പലതവണ തുപ്പി അച്ചായൻ പറഞ്ഞു – ”കള… പറയാനാണെങ്കി എല്ലാവർക്കുമുണ്ട് അതുപോലുള്ള പരാതികൾ. ഏതായാലും കമ്മ്യൂണിസോം പൊക്കിപ്പിടിച്ച് നടക്കാൻ
ഇളയമോനുണ്ടല്ലോ അപ്പന്റെ സമ്പാദ്യ
മായിട്ട്. എന്റെ റോയീ, പറയാനുള്ളത് പറഞ്ഞേക്കാം. അപ്പന്റെ കാലം കഴിഞ്ഞു.
ഇനി കുടുംബത്തിലേക്കുള്ള സഹായ
മെന്ന് പറഞ്ഞ് ഞങ്ങള് വല്ലതും തരുമെന്ന പ്രതീക്ഷ വേണ്ട. എന്തെങ്കിലും ബി
സിനസ് ചെയ്ത് നേരേചൊവ്വേ ജീവി
ക്കാൻ നോക്ക്”.
എല്ലാവരും തീൻമേശ വിട്ടു.
ആലീസ് ഒഴിഞ്ഞ പാത്രങ്ങൾ പെറു
ക്കാൻ തുടങ്ങി.
ചപ്പാത്തിയുടെ കാഠിന്യത്തോട് പൊരുത്തപ്പെടാനാവാതെ ഞാൻ പിന്നെയും
അതിനോട് മല്ലിട്ടുകൊണ്ടിരുന്നു.
അത്രനേരവും മിണ്ടാതിരുന്ന ആലീ
സ് എന്നെ രൂക്ഷമായി നോക്കിപ്പറഞ്ഞു –
”ചേട്ടന്മാരും പെങ്ങളും പറഞ്ഞത് കേട്ടല്ലോ. അപ്പന്റേം കമ്മ്യൂണിസത്തിന്റേം
കാലം കഴിഞ്ഞെന്ന്. ഇനി സ്വന്തം കാര്യം നോക്കി ജീവിച്ചോളാൻ…”
വല്ലാത്തൊരു ആധി ആലീസിന്റെ മുഖത്ത് തിണർത്തു നിൽക്കുന്നതായി എനിക്കുതോന്നി. ചപ്പാത്തിയുടെ ഒരു കീറ്
ഞാൻ ചിക്കൻകറിയിൽ മുക്കി വായിലേ
ക്കിട്ടു. കടും ചുവപ്പ് നിറമല്ലാതെ, ചി
ക്കൻ കറിക്ക് എരിവ് ഒട്ടുമേയില്ലായിരുന്നു.
മാത്തുക്കുട്ടിച്ചായനും സണ്ണിച്ചായ
നും ഗ്രേസിപ്പെങ്ങളും പോയി മൂന്നാം നാളാണ് ഞാൻ അപ്പന്റെ മുറി വൃത്തിയാ
ക്കിയത്. വാർദ്ധക്യത്തിന്റെ പൊറുതി
കേടിൽ അപ്പൻ തൂറിപ്പടുത്ത കിടക്ക മാറ്റി. പലതരം തൈലങ്ങളുടെയും കുഴമ്പുകളുടെയും ഗന്ധം പടർന്ന തറ തുടച്ചു.
അലമാരയിലെ മരുന്നുകുപ്പികളും ഗുളി
കക്കവറുകളും പെറുക്കിമാറ്റി. അന്നേരമാണ് ഏറ്റവും മുകളിലത്തെ തട്ടിൽ ഒരു
കോണിലായി ഇത്രകാലവും ആരാലും
ശ്രദ്ധിക്കപ്പെടാതെ കിടന്ന അപ്പന്റെ സമ്പാദ്യം ഞാൻ കണ്ടത്.
വളരെക്കുറച്ചേയുള്ളായിരുന്നു അത്.
എ.കെ.ജിയുടെ ഒരു ഫോട്ടോ. കാലം കരണ്ടുതിന്നുതുടങ്ങിയിട്ടും സഖാവ്
പഴമയുടെ പൊടിപടലങ്ങൾക്കിടയിൽ
സഗൗരവം നിലകൊണ്ടു. താളുകൾ കു
ത്തഴിഞ്ഞ, പല പേജുകളും കീറിയ രണ്ട്
പുസ്തകങ്ങൾ. മൂലധനവും തോപ്പിൽ
ഭാസിയുടെ ഒളിവിലെ ഓർമകളും. പി
ന്നെ കുറേ പേപ്പറുകളായിരുന്നു. മഷി പടർന്ന അക്ഷരങ്ങളിൽ എഴുതപ്പെട്ട അവ
ശ്രമപ്പെട്ട് ഞാൻ വായിച്ചുനോക്കി. പണ്ടെപ്പോഴൊക്കെയോ കൂടിയ പാർട്ടി
യോഗങ്ങളുടെ മിനിറ്റ്സും നരച്ച നോട്ടീ
സുകളും.
അപ്പന്റെ ബാക്കിയായി ഇനി ഇത്രയേയുള്ളു എന്ന അറിവിൽ എനിക്ക് സങ്കടം തോന്നി. ഇവ ബാക്കിവയ്ക്കാനായിരുന്നോ ഒരു ജീവിതമത്രയും അപ്പൻ
ജീവിച്ചു തീർത്തത് എന്നൊരു ചിന്ത
യിൽ നൊന്ത് ഞാൻ അപ്പനെ നോക്കി.
ചുവരിൽ അപ്പനുണ്ടായിരുന്നു. പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയായിരുന്നു അത്. ഇറുകിയ ജൂബാക്കഴുത്തിനു മുകളിൽ പഴുതാര മീശയും പറ്റെവെട്ടിയ മുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള അപ്പൻ
സഖാവ്. ഭിത്തിയിൽ തറഞ്ഞിരുന്ന് വിപ്ലവത്തിന്റെ വീരസ്യങ്ങളൊന്നുമില്ലാതെ
ഇപ്പോൾ അപ്പൻ അടക്കം പറയുന്നത് എനിക്കു കേൾക്കാം. ഇത്രേയുള്ളു. ഇത്രമാത്രമേയുള്ളു എന്നായിരുന്നു അത്.
അപ്പന്റെ ശേഷിക്കുന്ന ഓർമകൾ എന്തു ചെയ്യണമെന്ന് ഞാൻ ആലോചിച്ചത് അനിരുദ്ധൻ സഖാവിനോടാണ്.
പ്രാകൃതമായ ആ കടലാസുകളും
ഫോട്ടോയും വീട്ടിൽ വയ്ക്കാൻ ഏതായാലും ആലീസ് സമ്മതിക്കുമെന്ന് തോന്നുന്നില്ല. ധീരനായ സഖാവിന്റെ സ്മരണകൾ വരും തലമുറയുമായി പങ്കുവയ്
ക്കാൻ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസിൽ അപ്പന്റെ ശേഷിപ്പുകൾക്ക് ഒരി
ടം മാറ്റിവയ്ക്കാവുന്നതേയുള്ളു.
അനിരുദ്ധൻ ഒട്ടുനേരം ആലോചിച്ച
ശേഷം പറഞ്ഞു – ”ഇല്ല, പാർട്ടിക്ക് അ
ങ്ങനെയൊരു നയമില്ല റോയീ. വല്ല രാഷ്ട്രീയ സംഘർഷങ്ങളിലുംപെട്ട് വെട്ടോകുത്തോകൊണ്ട് ചത്താൽ രക്തസാക്ഷി
സ്മാരകം പണിയാമായിരുന്നു. ഇതി
പ്പൊ അങ്ങനല്ലല്ലോ. ഈ പറയുന്ന കടലാസുകെട്ട് പാർട്ടി കാത്തുസൂക്ഷിക്കാൻ
റോയിയുടെ അപ്പൻ അങ്ങനൊരു നേതാവല്ലാരുന്നല്ലോ… ചത്തുകെട്ടുപോയ എത്രയോ പ്രവർത്തകരിലൊരാൾ. സഖാവ് ഒരു കാര്യം ചെയ്യ്. വീട്ടുകാർക്ക് ബാദ്ധ്യ
തയാണെങ്കി അതങ്ങ് കത്തിച്ചുകള”.
മൂലധനവും ഒളിവിലെ ഓർമകളും
നോട്ടീസുകളുമൊക്കെ കത്തിച്ചാരമാ
കാൻ ഒട്ടുമേ നേരം വേണ്ടായിരുന്നു. പക്ഷേ നല്ല കട്ടിയുള്ള കാഡ്ബോർഡായതുകൊണ്ടാകാം എ.കെ.ജിയുടെ ചിത്ര
ത്തിന്റെ വക്കുംമൂലയും വെന്തുനീറി കനൽ കെടാതെ കിടന്നു. ഞാൻ അതിലേ
ക്ക് അല്പം മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടിയുര
ച്ചു. <
മൊബൈൽ: 994610205പ്പന്റെ മരണദിവസം
നടന്ന പലതരം ചരമ അപ്രസംഗങ്ങളിൽ എ
ന്തുകൊണ്ടും ശ്രദ്ധേയമായത് പാർട്ടി
സെക്രട്ടറിയുടെ വാക്കുകളായിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റായ എന്റെ അപ്പന് മരണാനന്തരം ലഭിച്ച ഉചിതമായ സ്മരണാഞ്ജലിയായിരുന്നു വിപ്ലവ വീര്യം മുറ്റിയ ആ പ്രസംഗം.
ബിഷപ്പും മെത്രാപ്പൊലീത്തയും പള്ളീലച്ചന്മാരും മാറിമാറി പ്രസംഗിച്ചു
കൊണ്ടിരിക്കുമ്പോഴാണ് പാർട്ടി സെക്രട്ടറി വീട്ടിലേക്ക് വന്നത്. പതിഞ്ഞതും വലിഞ്ഞുനീണ്ടതുമായ സ്ഥായിയിൽ പരേതാത്മാവിനെക്കുറിച്ചുള്ള സ്ഥിരംപ്രയോഗങ്ങളോടെ തീർത്തും വിരസമായ അവരുടെ പ്രസംഗങ്ങളിൽ സഹികെട്ടിരിക്കുകയായിരുന്നു ഞാൻ. കൗമാരവും യൗവനവും പ്രസ്ഥാനത്തിന് വേണ്ടി ഹോമിച്ച
ഒരു ഒന്നാന്തരം കമ്മ്യൂണിസ്റ്റുകാരനെക്കുറിച്ച് ഇതൊക്കെയാണോ പറയേണ്ടത്
എന്നൊരു അരിശത്തിൽ ഞാൻ കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ടിരുന്നു. കർ
ത്താവിൽ നിദ്രപ്രാപിച്ച നല്ലനടപ്പുകാരനെക്കുറിച്ചുള്ള ഉപമയിലും ഉൽപ്രേക്ഷയിലും ലയിച്ച് കണ്ണുകൾ പൂട്ടി ഇരിപ്പായി
രുന്നു മറ്റെല്ലാവരും.
അപ്പന്റെ തലയ് ക്കരികിൽ ഗ്രേസി
പ്പെങ്ങൾ, തൊട്ടപ്പുറത്ത് എന്റെ ഭാര്യ ആലീസ്, അപ്പന്റെ നെഞ്ചിന് താഴെ അട്ടിവ
ച്ചിരിക്കുന്ന റീത്തുകളാൽ മറയപ്പെട്ട മാ
ത്തുക്കുട്ടിച്ചായന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മാമ്മ, ദുബായിൽ നഴ്സായ അവരുടെ മകൾ റീത്തക്കൊച്ച്, പന്തൽ നിറഞ്ഞുനിൽക്കുന്ന അയൽക്കാർ, ബന്ധുക്കൾ
എന്നിവരെല്ലാം ധ്യാനാവസ്ഥയിലായി
രുന്നു. ഇടവകയിലെ ആരു മരിച്ചാലും ഒരേ പല്ലവിയാൽ ആവർത്തിക്കപ്പെടുന്ന
ചരമ പ്രസംഗങ്ങളോട് ഇത്രമാത്രം ഭക്തി
നിർഭര ഭാവം പ്രടകിപ്പിക്കാൻ കഴിയുന്നതെങ്ങനെ എന്ന് ഞാൻ അത്ഭുതപ്പെട്ടു.
അപ്പനെപ്പോലെ ഞാനും ഒരു കമ്മ്യൂണി
സ്റ്റായതുകൊണ്ടാകും ഈ വക പാതിരി
പ്രസംഗങ്ങളെ പരിഹസിച്ചുപോകുന്ന
ത്.
കമ്മ്യൂണിസത്തിന്റെ കാര്യത്തിൽ അപ്പന്റെ അനുയായിയായി ഞാൻ മാത്രമേയുള്ളു കുടുംബത്തിൽ. പാർട്ടി മെമ്പറൊന്നുമല്ലെ ങ്കിലും പ്രസ്ഥാനത്തോട് കറതീർന്ന കുറു പുലർത്തുന്നവാണ് ഞാൻ.
അപ്പന്റെ മറ്റ് മൂന്നുമക്കൾക്കും അവരുടെ
ഭാര്യമാർക്കും മക്കൾക്കും കമ്മ്യൂണിസമെന്ന് കേൾക്കുമ്പോഴേ കലിവരും. പഴയ സത്യക്രിസ്ത്യാനികളുടെ പൊതു സ്വ
ഭാവത്തിൽ നിന്ന് അവർ ഒട്ടുമേ മാറിയി
ട്ടില്ല.
എന്റെ മൂത്തചേട്ടൻ മാത്തുക്കുട്ടിച്ചായൻ കേരളാ കോൺഗ്രസ്. മാണിസാറെന്ന് കേട്ടാൽ തലകുത്തിമറിയുന്ന പാലാ
ക്കാരൻ. അതിന് താഴെയുള്ള സണ്ണിച്ചായനും ഗ്രേസിപ്പെങ്ങളും ഉമ്മൻചാണ്ടി
കോൺഗ്രസ്. വേളാങ്കണ്ണിയും ജറുസലേമും പോയെുള്ള ഏതോ പുണ്യസ്ഥലമാണ് പുതുപ്പള്ളിയെന്ന് വിശ്വസിച്ചിരിക്കുന്നവർ.
കോൺഗ്രസിനോടും കേരളാകോ
ൺഗ്രസിനോടുമുള്ള അവരുടെ കൂറ് ഒന്നുകൊണ്ടുമാത്രമാണ് ഒരു കമ്മ്യൂണിസ്റ്റ്
എന്ന നിലയിൽ ഈ നേരത്തുപോലും
അപ്പൻ ആദരിക്കപ്പെടാത്തത്. പാർട്ടിയുടെ ലോക്കൽ കമ്മിറ്റി, ജംഗ്ഷനിലും വീ
ട്ടുപടിക്കലും സ്ഥാപിച്ച ആദരാഞ്ജലി
യുടെ ഫ്ളക്സ് ബോർഡിൽ ഒതുങ്ങി അപ്പന്റെ ചരിത്രം.
പക്ഷേ, പാർട്ടി സെക്രട്ടറി വന്നതോടെ കളി മാറി. അവിടവിടെയായി ചുറ്റിപ്പറ്റി നിന്ന സഖാക്കൾ ജാഗരൂകരായി. അത്രനേരവും മടക്കിപ്പിടിച്ചുനിന്ന പ്ലാസ്റ്റിക്
കവറിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലെ
അനിരുദ്ധൻ സഖാവ് ഒരു ചുവന്ന തുണി
ക്കെട്ട് വലിച്ചെടുത്തു. ഇതെന്തിനുള്ള
പുറപ്പാടാണെന്ന മട്ടിൽ ഇടവക ട്രസ്റ്റി
യും കൂട്ടരും മുഖം ചുളിച്ചു. പള്ളിയിലേ
ക്കുള്ള വിലാപയാത്രയ്ക്കുള്ള വാഹങ്ങ
ളുടെ എണ്ണെമെടുത്തുകൊണ്ടിരുന്ന മാ
ത്തുക്കുട്ടിച്ചായൻ പരിഭ്രാന്തിയോടെ എന്നെ കൈകാട്ടി വിളിച്ചു. ബിഷപ്പിന് യാത്രപ്പടി കൊടുത്ത് കൈമുത്തി യാത്രയയ
ച്ച് തിരിഞ്ഞ സണ്ണിച്ചായൻ വിരണ്ടുനോ
ക്കി. അപ്പന്റെ തലതൊട്ട് കാൽവരെ ദുഖാർദ്രരായി ഇരിക്കുന്ന ഗ്രേസിപ്പെങ്ങ
ളും ആലീസും കൂട്ടരും എന്നോട് കണ്ണുരുട്ടി. ഞാൻ അവരെയാരെയും ശ്രദ്ധിച്ചതേയില്ല. ഈ നേരമെങ്കിലും അപ്പൻ പാർട്ടി
യാൽ ആദരിക്കപ്പെടണമെന്ന അളവറ്റ
ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളു.
അനിരുദ്ധൻ എന്നെ സെക്രട്ടറിക്കരി
കിലേക്ക് വിളിച്ചു.
''മരിച്ച സഖാവിന്റെ മകനാണ്...
റോയി'' - അനിരുദ്ധൻ പ രിചയപ്പെടു
ത്തി. കാറിനുള്ളിലെ എ.സി തണുപ്പ് ഇനിയും വിട്ടുമാറിയിട്ടില്ലാത്ത പതുപതു
ത്ത വിരലുകൾ കൊണ്ട് സെക്രട്ടറി എന്റെ കൈ കവർന്നു. ടി.വിയിലും ചാനലി
ലും കാണുമ്പോഴുള്ള ധാർഷ്ട്യവും തലയെടുപ്പുമില്ലാതെ അതീവ ശാന്തനായിരുന്നു അദ്ദേഹം. അപ്പനെക്കുറിച്ചുള്ള ഓർമകളാൽ കനംതൂങ്ങുന്ന ചിന്തകളായിരി
ക്കണം അദ്ദേഹത്തെ മഥിച്ചുകൊണ്ടിരി
ക്കുന്നത്.
''തിരുവല്ലയിലൊരു കല്യാണമുണ്ടായിരുന്നു. അവിടെ നിൽക്കുമ്പോഴാണ്
41
ജനുവരി -മാർച്ച് 2019
എൽ.സിയിൽ നിന്ന് വിളിച്ചുപറയുന്നത്. വരാതിരിക്കാനൊക്കുമോ. സഖാവി
നെപ്പോലുള്ളവരല്ലേ ഈ പാർട്ടിയെ പടുത്തുയർത്തിയത്'' - സെക്രട്ടറി പറ
ഞ്ഞു.
അനിരുദ്ധൻ ഞങ്ങളോട് ചേർന്നുനി
ന്ന് മൊബൈൽ ഫോണിൽ ഒരു സെൽ
ഫിയെടുത്തു. സെക്രട്ടറിയുടെ ഇരുവശ
ത്തുമായി ഞങ്ങൾ നിൽക്കുന്ന ചിത്രം
ആസ്വദിച്ച് അനിരുദ്ധൻ പറഞ്ഞു- ''ഇരി
ക്കട്ടെ, റോയിയുടെ അപ്പന്റെ ഓർമയ്
ക്ക്''.
ഞാൻ സെക്രട്ടറിയെ പന്തലിലേക്ക്
നയിച്ചു.
അതുവരെ സംഭവിച്ച പരമ്പരാഗതമായ ആചാരാനുഷ്ഠാന
ങ്ങളിൽ നിന്ന് ഭിന്നമായി എന്തൊക്കെയോ നടക്കാൻ പോകുന്നു എന്നൊരു ഇളകിമറിയൽ പന്തലിലുണ്ടായി. ആലീസിന്റെ അടുത്ത ബന്ധുവായ സഭാ സെക്രട്ടറി മുളംകുന്നേൽ ബെന്നി പ്രസംഗം പാതി
യിൽ നിർത്തി. സെക്രട്ടറിക്ക് ഇരി
പ്പിടം നൽകാൻ പലരും തങ്ങളുടെ
കസേരയിൽ നിന്ന് ചന്തിപൊക്കി.
പത്രത്തിലും ചാനലിലും മാത്രം
കണ്ടുപരിചയമുള്ള ആ ഒറ്റയാൻ
രൂപത്തെ നേരിട്ടു കണ്ടതിന്റെ വി
സ്മയത്തോടെ ചിലർ പുഞ്ചിരി
ച്ചു. കാലങ്ങളായി കണ്ടുശീലിച്ച
പതിവ് ദൃശ്യങ്ങൾ ഒപ്പിയെടുത്ത് മടുത്ത വീഡിയോക്കാരും ക്യാമറ
ക്കാരും സടകുടഞ്ഞുണർന്ന് ഓടി
യടുത്തു.
അവരെയൊന്നും ശ്രദ്ധിക്കാ
തെ ഒപ്പമുള്ള ഞങ്ങൾ സഖാക്ക
ളേപ്പോലും വിസ്മരിച്ച് സെക്രട്ടറി
അപ്പന്റെ മൃതദേഹത്തിനരികിൽ
നിശ്ചലം നിന്നു. തല്ലുകൊണ്ടും തടവിലായും ഒളിച്ചിരുന്നും പിടിക്ക
പ്പെട്ടും അപ്പനെപ്പോലുള്ള സഖാ
ക്കളുടെ കാലം നിർമിച്ചെടുത്ത കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ കൊടുങ്കാറ്റിൽപ്പെട്ട് ഇളകിമറിയും പോലെ അദ്ദേഹം ഒന്നുലഞ്ഞു. പി
ന്നെ വലതുകൈ ഉയർത്തി മുഷ്ടിചുരുട്ടി.
അനിരുദ്ധൻ ഉച്ചത്തിൽ വിളിച്ചു -
''ഈങ്ക്വിലാബ് സിന്ദാബാദ്''.
ഞാൻ ഉൾപ്പെടെയുള്ള മറ്റു സഖാ
ക്കൾ ഏറ്റുവിളിച്ചു.
അനിരുദ്ധൻ ചുവന്ന തുണി സെക്രട്ടറിക്ക് നൽകി. അപ്പന്റെ നെഞ്ചിൻകൂടിന്
താഴെ അടുക്കപ്പെട്ടിരുന്ന പുഷ്പചക്ര
ങ്ങൾ ഞാൻ മാറ്റിക്കൊടുത്തു. മാത്തുക്കുട്ടിച്ചായന്റെ ലയൺസ് ക്ലബുകാരും സ
ണ്ണിച്ചായന്റെ വ്യാപാരി വ്യവസായി സമി
തിക്കാരും ഉൾപ്പെടെ ഇന്നലെ രാത്രി മുതൽ വന്നുംപോയുമിരുന്നവർ കുന്നുകൂട്ടിവച്ചതായിരുന്നു മണമോ ഗുണമോ ഇല്ലാത്ത നിർജീവമായ ആ പുഷ്പചക്ര
ങ്ങൾ.
ചോരനിറമുള്ള തുണി സെക്രട്ടറി അപ്പനെ പുതപ്പിച്ചു. അതിന്റെ ഒത്ത മദ്ധ്യ
ത്തിൽ വെള്ളനിറത്തിൽ ആലേഖനം
ചെയ്ത അരിവാൾ ചുറ്റിക നക്ഷത്രം നി
രവധി ചുളിവുകളോടെ വളഞ്ഞൊടി
ഞ്ഞു കിടന്നു.
തുടർന്ന് പ്രൗഢഗംഭീരമായ ശബ്ദ
ത്തിൽ സെക്രട്ടറി നടത്തിയ പ്രസംഗം,
അപ്പനെ തിരിച്ചറിയാത്ത സഭയ്ക്കും അതിലെ സത്യക്രിസ്ത്യാനികൾക്കും എന്തിന് മാത്തുക്കുട്ടിച്ചായനും സണ്ണിച്ചായനും ഗ്രേസിപ്പെങ്ങൾക്കും ആലീസിനു
മൊക്കെയുള്ള ഒരു പാർട്ടി ക്ലാസ് കൂടിയായിരുന്നു.
ബൂർഷ്വാസികളുടെ ചൂഷണത്തിൽ
നിന്ന് സോഷ്യലിസത്തിലേക്കും ജനാധിപത്യത്തിലേക്കും ഈ നാട് ചുവടുവ
ച്ചതും അതിന് വേണ്ടി ത്യാഗം ചെയ്ത
അപ്പനടക്കമുള്ള സഖാക്കളെക്കുറിച്ചുമുള്ള സമഗ്രമായ ഒരു വിവരണമായിരുന്നു
അത്. സ്ഥാനമാനങ്ങൾ മോഹിക്കാത്ത
കുടിയേറ്റ കർഷകനായ അപ്പൻ ആ
പോർമുഖങ്ങളിൽ നെഞ്ചുവിരിച്ചു നിന്നതിനെക്കുറിച്ച് പറയുമ്പോൾ വിപ്ലവ വീ
ര്യത്താൽ അദ്ദേഹത്തിന്റെ ശബ്ദം വല്ലാതെ പൊന്തിപ്പോയി.
മരണസംബന്ധിയായ സ്ഥലത്തും
സമയത്തും അനിവാര്യമായി പുലർ
ത്തേണ്ട ശോകരസത്തിനു പകരം ഇങ്ങ
നെയൊ രു ഒച്ച പാ ടു ണ്ടോ എന്ന്
കേൾവിക്കാർ സന്ദേഹിക്കുന്നുണ്ടെന്ന്
തോന്നി.
പക്ഷേ, എനിക്ക് സംശയമേയില്ലായിരുന്നു.
ഈ ഒച്ചകൂട്ടലും ചോരചിന്തുന്ന ഓർ
മകളുടെ വേലിയേറ്റവും അപ്പന് ഈ അവസരത്തിൽ കൂടിയേ തീരു. കാരണം മരിച്ചുകിടക്കുന്നത് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്
''ഇ.എം.എസ് സർക്കാരിന്റെ
അറുപതാംവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇഹലോക വാസം വെടിഞ്ഞ സഖാവിന് വിപ്ലവാഭിദാനങ്ങൾ'' എന്ന്
സെക്രട്ടറി ഉപക്രമിച്ചതോടെ അനിരുദ്ധൻ വീണ്ടും ഈങ്ക്വിലാബ്
സിന്ദാബാദ് വിളിച്ചു. ഞങ്ങൾ ഏറ്റുവിളിച്ചു
സഭയുടെ പരമ്പരാഗതമായ
അനുഷ്ഠാനങ്ങൾ തുടരാൻ അപ്പനെ വിട്ടുകൊടുത്ത് സെക്രട്ടറിയും
ഞങ്ങളും പുറത്തേക്ക് നടന്നു. ഗ്രേസിപ്പെങ്ങളുടെ വലിയവായിലു
ള്ള സമയമാം രഥത്തിൽ മൈക്കി
ലൂടെ മുഴങ്ങിത്തുടങ്ങി.
കാറിനടുത്ത് സഭാ സെക്രട്ടറി
മുളംകുന്നേൽ ബെന്നി കാത്തുനിൽക്കുന്നുണ്ടായിരുന്നു. വിശാലമായ ചിരിയോടെ സെക്രട്ടറി അദ്ദേഹത്തിന് നമസ്കാരം പറ
ഞ്ഞു. ആലീസിനേക്കാൾ പതിന്മടങ്ങ് ഉമ്മൻചാണ്ടി കോൺഗ്രസുകാരനായ സഭാ സെക്രട്ടറിയും
പാർട്ടി സെക്രട്ടറിയും തമ്മിൽ ഇ
ങ്ങനെയൊരു ദൃഢബന്ധം വിപ്ലവ മുന്നേറ്റങ്ങളുടെ ഏത് ഊടുവഴി
യിൽ വച്ചായിരിക്കുമെന്ന് ഞാൻ
ആലോചിച്ചു.
''ഞാൻ തിരുവനന്തപുരത്തേക്ക് വന്ന് നേരിട്ട് കാണണമെന്ന് കരുതിയിരി
ക്കുകയായിരുന്നു'' - ബെന്നി പറഞ്ഞു.
''സാരമില്ല. സഭയുടെ കാര്യമല്ലേ.
പാർട്ടിക്ക് ഉപേക്ഷിക്കാനൊക്കില്ലല്ലോ...
ഞാൻ റവന്യു മന്ത്രിയോട് പറഞ്ഞിട്ടുണ്ട്.
അറിയാമല്ലോ, അങ്ങേര് ഒരു കടുംപിടി
ത്തക്കാരനാ...'' - സെക്രട്ടറി പറഞ്ഞു.
''അവിടം കൂടി പതിച്ചുകിട്ടിയാൽ
കോളേജിന് ഒരു പുതിയ ബ്ലോക്ക് പണി
യാമായിരുന്നു. കോളേജ് മാനേജരെന്ന
നിലയ്ക്ക് അത് എന്റെ പ്രസ്റ്റീജ് ഇഷ്യുവാ...'' - ബെന്നി സെക്രട്ടറിക്ക് കയറാൻ
42
ജനുവരി -മാർച്ച് 2019
കാറിന്റെ ഡോർ തുറന്നു കൊടുത്തു.
''എനിക്കറിയാം '' - സെക്രട്ടറി പറ
ഞ്ഞു. ''പാർട്ടിയല്ലേ അവസാന വാക്ക്.
നമുക്ക് കൈകാര്യം ചെയ്യാം...''
രാത്രി അത്താഴത്തിന് ചപ്പാത്തിയും
ചിക്കൻ കറിയുമായിരുന്നു. എണ്ണം നോ
ക്കാതെ പാത്രത്തിലേക്ക് ചപ്പാത്തി പെറുക്കിയിട്ട് മാത്തുക്കുട്ടിച്ചായൻ അഭിമാനത്തോടെ പറഞ്ഞു - ''അടുത്തിടെക്കണ്ട
ഗംഭീരമായ അടക്കമായിരുന്നു അപ്പന്റേ
ത്. വിലാപയാത്ര പള്ളീലെത്തുംവരെ
എത്ര മണിക്കൂറാന്നറിയുമോ റോഡ്
ബ്ലോക്കായത്''.
''പന്തലുകാർക്കും പട്ടക്കാർക്കുമുള്ളത് ഞാൻ കൊടുത്തു'' - സണ്ണിച്ചന് പറ
ഞ്ഞു - ''സ്വല്പം കൈപൊള്ളിയാലെന്താ. ബിഷപ്പ് നേരിട്ട് വന്ന് സംബന്ധിച്ച
ഒരു മരിപ്പ് അടുത്തിടെ വേറെ ഏതുണ്ട്.
പന്തലുകാരൻ സ്വല്പം ജാസ്തിയാണോ
വാങ്ങിയതെന്നേയുള്ളു. അവനെ കുറ്റം
പറഞ്ഞിട്ടു കാര്യമില്ല. മുറ്റമടക്കമുള്ള പന്തലല്ലായിരുന്നോ''.
എന്റെ പാത്രത്തിലേക്ക് ചപ്പാത്തി
യിടുമ്പോൾ ഗ്രേസിപ്പെങ്ങൾ പറഞ്ഞു -
''നാല്പത്തൊന്നിന്റെ ചെലവ് ഞാനെടുത്തോളാം. എത്രാന്നുവച്ചാ അതുമുഴു
വൻ. മോൻ ദുബായീന്ന് ഇപ്പഴും വിളിച്ചതേയുള്ളു. അപ്പച്ചന്റെ കാര്യത്തില് പിശു
ക്ക് കാണിക്കരുതെന്ന്''.
''ആ പാർട്ടിക്കാരുടെ കാര്യത്തിലേയുള്ളു എനിക്ക് നീരസം'' - മാത്തുക്കുട്ടി
ച്ചായൻ എന്നെ പാളി നോക്കിക്കൊണ്ടുപറഞ്ഞു.
ഞാൻ മുഖം കുനിച്ചിരുന്നു. ഹോട്ടലിൽ നിന്ന് നേരത്തെ വാങ്ങി വച്ചതി
നാൽ ചപ്പാത്തിയും കറിയും വല്ലാതെ തണുത്തിരുന്നു. ചിക്കൻ ചാറിൽ കുറേനേരം മുക്കിവച്ചിട്ടും ചപ്പാത്തിക്ക് ഒട്ടുമേ മാർ
ദവമില്ലായിരുന്നു.
''അതിപ്പൊ അച്ചായന് മാത്രമല്ല, അവിടെ നിന്നവർക്കെല്ലാമുണ്ട് '' - സണ്ണി
ച്ചായൻ പറഞ്ഞു. ''ഈങ്ക്വിലാബ് വിളീം,
കവല പ്രസംഗോം... നാണക്കേടായി
പ്പോയി''.
വാ നിറഞ്ഞ ചപ്പാത്തി തിടുക്ക
ത്തിൽ ചവച്ചരച്ച് വെള്ളംകുടിച്ച് വിഴു
ങ്ങി ഗ്രേസിപ്പെങ്ങൾ പറഞ്ഞു - ''അപ്പൻ
കമ്മ്യൂണിസ്റ്റാരുന്നൂന്നുള്ളത് ശരിയാ. അതിന്റെ ദോഷം നമ്മള് ഇഷ്ടംപോലെ അനുഭവിക്കുവേം ചെയ്തു. കുടുംബം നോ
ക്കാതെ അപ്പൻ രാഷ്ട്രീയം കളിച്ചു നടക്കുമ്പൊ നമുക്ക് പട്ടിണീം പരിവട്ടോം മാത്രമേയുള്ളായിരുന്നു. നമ്മളൊക്കെ ഇ
ന്നീനിലയിലായത് സ്വപ്രയത്നം കൊണ്ടാ. മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഒരാളെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് ശരിയല്ലെന്നറിയാം. പക്ഷേ
സങ്കടം കൊണ്ട് പറയുവാ. അന്ന് ഞാൻ
തോമാച്ചായന്റെ കൂടെ ഒളിച്ചോടീല്ലാരുന്നെങ്കി എന്റെ ഗതി എന്താകുമായിരുന്നു. കെട്ടിച്ചുവിടാൻ അപ്പന്റെ കൈയില്
വല്ലതുമുണ്ടാരുന്നോ?''
മാത്തുക്കുട്ടിച്ചായൻ എഴുന്നേറ്റു.
കൈകഴുകി വായിൽ വെള്ളമൊഴിച്ച് അ
ണ്ണാക്കിൽ വിരലിറക്കിത്തേച്ച് വികൃതമായ ശബ്ദങ്ങൾ പുറപ്പെടുവിച്ച് പലതവണ തുപ്പി അച്ചായൻ പറഞ്ഞു - ''കള... പറയാനാണെങ്കി എല്ലാവർക്കുമുണ്ട് അതുപോലുള്ള പരാതികൾ. ഏതായാലും കമ്മ്യൂണിസോം പൊക്കിപ്പിടിച്ച് നടക്കാൻ
ഇളയമോനുണ്ടല്ലോ അപ്പന്റെ സമ്പാദ്യ
മായിട്ട്. എന്റെ റോയീ, പറയാനുള്ളത് പറഞ്ഞേക്കാം. അപ്പന്റെ കാലം കഴിഞ്ഞു.
ഇനി കുടുംബത്തിലേക്കുള്ള സഹായ
മെന്ന് പറഞ്ഞ് ഞങ്ങള് വല്ലതും തരുമെന്ന പ്രതീക്ഷ വേണ്ട. എന്തെങ്കിലും ബി
സിനസ് ചെയ്ത് നേരേചൊവ്വേ ജീവി
ക്കാൻ നോക്ക്''.
എല്ലാവരും തീൻമേശ വിട്ടു.
ആലീസ് ഒഴിഞ്ഞ പാത്രങ്ങൾ പെറു
ക്കാൻ തുടങ്ങി.
ചപ്പാത്തിയുടെ കാഠിന്യത്തോട് പൊരുത്തപ്പെടാനാവാതെ ഞാൻ പിന്നെയും
അതിനോട് മല്ലിട്ടുകൊണ്ടിരുന്നു.
അത്രനേരവും മിണ്ടാതിരുന്ന ആലീ
സ് എന്നെ രൂക്ഷമായി നോക്കിപ്പറഞ്ഞു -
''ചേട്ടന്മാരും പെങ്ങളും പറഞ്ഞത് കേട്ടല്ലോ. അപ്പന്റേം കമ്മ്യൂണിസത്തിന്റേം
കാലം കഴിഞ്ഞെന്ന്. ഇനി സ്വന്തം കാര്യം നോക്കി ജീവിച്ചോളാൻ...''
വല്ലാത്തൊരു ആധി ആലീസിന്റെ മുഖത്ത് തിണർത്തു നിൽക്കുന്നതായി എനിക്കുതോന്നി. ചപ്പാത്തിയുടെ ഒരു കീറ്
ഞാൻ ചിക്കൻകറിയിൽ മുക്കി വായിലേ
ക്കിട്ടു. കടും ചുവപ്പ് നിറമല്ലാതെ, ചി
ക്കൻ കറിക്ക് എരിവ് ഒട്ടുമേയില്ലായിരുന്നു.
മാത്തുക്കുട്ടിച്ചായനും സണ്ണിച്ചായ
നും ഗ്രേസിപ്പെങ്ങളും പോയി മൂന്നാം നാളാണ് ഞാൻ അപ്പന്റെ മുറി വൃത്തിയാ
ക്കിയത്. വാർദ്ധക്യത്തിന്റെ പൊറുതി
കേടിൽ അപ്പൻ തൂറിപ്പടുത്ത കിടക്ക മാറ്റി. പലതരം തൈലങ്ങളുടെയും കുഴമ്പുകളുടെയും ഗന്ധം പടർന്ന തറ തുടച്ചു.
അലമാരയിലെ മരുന്നുകുപ്പികളും ഗുളി
കക്കവറുകളും പെറുക്കിമാറ്റി. അന്നേരമാണ് ഏറ്റവും മുകളിലത്തെ തട്ടിൽ ഒരു
കോണിലായി ഇത്രകാലവും ആരാലും
ശ്രദ്ധിക്കപ്പെടാതെ കിടന്ന അപ്പന്റെ സമ്പാദ്യം ഞാൻ കണ്ടത്.
വളരെക്കുറച്ചേയുള്ളായിരുന്നു അത്.
എ.കെ.ജിയുടെ ഒരു ഫോട്ടോ. കാലം കരണ്ടുതിന്നുതുടങ്ങിയിട്ടും സഖാവ്
പഴമയുടെ പൊടിപടലങ്ങൾക്കിടയിൽ
സഗൗരവം നിലകൊണ്ടു. താളുകൾ കു
ത്തഴിഞ്ഞ, പല പേജുകളും കീറിയ രണ്ട്
പുസ്തകങ്ങൾ. മൂലധനവും തോപ്പിൽ
ഭാസിയുടെ ഒളിവിലെ ഓർമകളും. പി
ന്നെ കുറേ പേപ്പറുകളായിരുന്നു. മഷി പടർന്ന അക്ഷരങ്ങളിൽ എഴുതപ്പെട്ട അവ
ശ്രമപ്പെട്ട് ഞാൻ വായിച്ചുനോക്കി. പണ്ടെപ്പോഴൊക്കെയോ കൂടിയ പാർട്ടി
യോഗങ്ങളുടെ മിനിറ്റ്സും നരച്ച നോട്ടീ
സുകളും.
അപ്പന്റെ ബാക്കിയായി ഇനി ഇത്രയേയുള്ളു എന്ന അറിവിൽ എനിക്ക് സങ്കടം തോന്നി. ഇവ ബാക്കിവയ്ക്കാനായിരുന്നോ ഒരു ജീവിതമത്രയും അപ്പൻ
ജീവിച്ചു തീർത്തത് എന്നൊരു ചിന്ത
യിൽ നൊന്ത് ഞാൻ അപ്പനെ നോക്കി.
ചുവരിൽ അപ്പനുണ്ടായിരുന്നു. പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയായിരുന്നു അത്. ഇറുകിയ ജൂബാക്കഴുത്തിനു മുകളിൽ പഴുതാര മീശയും പറ്റെവെട്ടിയ മുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള അപ്പൻ
സഖാവ്. ഭിത്തിയിൽ തറഞ്ഞിരുന്ന് വിപ്ലവത്തിന്റെ വീരസ്യങ്ങളൊന്നുമില്ലാതെ
ഇപ്പോൾ അപ്പൻ അടക്കം പറയുന്നത് എനിക്കു കേൾക്കാം. ഇത്രേയുള്ളു. ഇത്രമാത്രമേയുള്ളു എന്നായിരുന്നു അത്.
അപ്പന്റെ ശേഷിക്കുന്ന ഓർമകൾ എന്തു ചെയ്യണമെന്ന് ഞാൻ ആലോചിച്ചത് അനിരുദ്ധൻ സഖാവിനോടാണ്.
പ്രാകൃതമായ ആ കടലാസുകളും
ഫോട്ടോയും വീട്ടിൽ വയ്ക്കാൻ ഏതായാലും ആലീസ് സമ്മതിക്കുമെന്ന് തോന്നുന്നില്ല. ധീരനായ സഖാവിന്റെ സ്മരണകൾ വരും തലമുറയുമായി പങ്കുവയ്
ക്കാൻ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസിൽ അപ്പന്റെ ശേഷിപ്പുകൾക്ക് ഒരി
ടം മാറ്റിവയ്ക്കാവുന്നതേയുള്ളു.
അനിരുദ്ധൻ ഒട്ടുനേരം ആലോചിച്ച
ശേഷം പറഞ്ഞു - ''ഇല്ല, പാർട്ടിക്ക് അ
ങ്ങനെയൊരു നയമില്ല റോയീ. വല്ല രാഷ്ട്രീയ സംഘർഷങ്ങളിലുംപെട്ട് വെട്ടോകുത്തോകൊണ്ട് ചത്താൽ രക്തസാക്ഷി
സ്മാരകം പണിയാമായിരുന്നു. ഇതി
പ്പൊ അങ്ങനല്ലല്ലോ. ഈ പറയുന്ന കടലാസുകെട്ട് പാർട്ടി കാത്തുസൂക്ഷിക്കാൻ
റോയിയുടെ അപ്പൻ അങ്ങനൊരു നേതാവല്ലാരുന്നല്ലോ... ചത്തുകെട്ടുപോയ എത്രയോ പ്രവർത്തകരിലൊരാൾ. സഖാവ് ഒരു കാര്യം ചെയ്യ്. വീട്ടുകാർക്ക് ബാദ്ധ്യ
തയാണെങ്കി അതങ്ങ് കത്തിച്ചുകള''.
മൂലധനവും ഒളിവിലെ ഓർമകളും
നോട്ടീസുകളുമൊക്കെ കത്തിച്ചാരമാ
കാൻ ഒട്ടുമേ നേരം വേണ്ടായിരുന്നു. പക്ഷേ നല്ല കട്ടിയുള്ള കാഡ്ബോർഡായതുകൊണ്ടാകാം എ.കെ.ജിയുടെ ചിത്ര
ത്തിന്റെ വക്കുംമൂലയും വെന്തുനീറി കനൽ കെടാതെ കിടന്നു. ഞാൻ അതിലേ
ക്ക് അല്പം മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടിയുര
ച്ചു.
മൊബൈൽ: 994610205