ഹൃദിസ്ഥമാക്കിയ പ്രാർത്ഥനകൾ ഉരുവിട്ട് മണലാരണ്യത്തിൽ
മറവു ചെയ്യപ്പെടുന്ന മൃതദേഹത്തെ മിത്രങ്ങൾ അഭിനന്ദിച്ചു: ”ഒരു
സ്വതന്ത്ര വ്യക്തിയായിട്ടാണ് അദ്ദേഹം മരണം വരിച്ചത്” ((He died
as a free man) പീറ്റർ വിയർ (Peter Weir) എന്ന ആസ്രേ്തലിയൻ
ഡയറക്ടറുടെ ‘മടക്കയാത്ര’ The Way Back – 2010 എന്ന ആംഗലേയ
സിനിമയിലെ ഹൃദയസ്പൃക്കായ ഒരു രംഗാവതരണമാണ്
മേലുദ്ധരിച്ചത്. റാവിക്സ് സ്ലവോമിർ (Rawicz Slavomir) എഴുതിയ
‘ദ ലോങ് വോക്ക്’ (The Long Walk – 1955) എന്ന ഗ്രന്ഥത്തെ
ആധാരമാക്കി നിർമിച്ച ആ ചിത്രത്തിന്റെ കഥാതന്തു ഇപ്രകാരമാണ്.
രണ്ടാംലോകമഹായുദ്ധകാലത്ത് സൈബീരിയയിലെ
സോവിയറ്റ് തൊഴിലാളി ക്യാമ്പിലെ തടവുകാരിൽ ഏതാനും പേർ,
തങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ഒളിച്ചോട്ടം ആരംഭിക്കുന്നു.
കഠിനമായ മഞ്ഞുവീഴ്ചയുള്ള ദിവസം രക്ഷപ്പെടുന്ന അവർ,
ടിബറ്റു വഴി 6500 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഇന്ത്യയി
ലെത്തിച്ചേരുന്നിടംവരെയാണ് ചിത്രം വരച്ചുകാണിക്കുന്നത്.
പോളണ്ടുകാരൻ ജാനുസ് (Jim Sturgess), അമേരിക്കൻ എഞ്ചിനീ
യർ സ്മിത്ത് ((Ed Harris), ക്രിമിനൽ പശ്ചാത്തലമുള്ള റഷ്യക്കാരൻ
വോൾക്ക (Colin Farrell), ആർടിസ്റ്റ് തോമസ് (Alexandre
Potocean), നിശാന്ധതയുള്ള പോളണ്ടുകാരൻ ഖാസിക്
((Sebastian Urzendowsky), പുരോഹിതനായ വോസ് ((Gustaf
Skarsgard), അക്കൗണ്ടന്റായ സോറൻ ((Dragos Bucur) എന്നിവരാണ്
രക്ഷപ്പെടാൻ ധൈര്യം കാണിക്കുന്ന യുദ്ധത്തടവുകാർ.
മണലാരണ്യത്തിലൂടെയുള്ള പ്രയാണത്തിൽ ദിശാബോധം
നഷ്ടപ്പെട്ടും, ദാഹവും വിശപ്പും സഹിക്കാനാകാതെയും, ഹിമപാതവും
കൊടുങ്കാറ്റും സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാൻ കഠി
നയത്നം ചെയ്തും അവർ മുന്നേറുന്ന കാഴ്ച അതിഭീകരമാണ്.
പല്ലിയും പാമ്പും പട്ടിയും പഴുതാരയുമെല്ലാം അവർ ഭക്ഷ്യയോഗ്യ
മാക്കി. ഒന്നൊന്നായി സഹചാരികൾ മരിച്ചുവീഴുമ്പോഴും, ശേഷി
ക്കുന്നവർ പ്രത്യാശ കൈവിടാതെ മുന്നേറുകയാണ്. അന്ത്യത്തിൽ,
എത്തിച്ചേരുന്ന മൂന്ന് അഭയാർത്ഥികളെ ഇന്ത്യ സ്വാഗതം ചെയ്യുമ്പോൾ,
തിയേറ്ററിലെ സിനിമാനിരീക്ഷകർ അറിയാതെ ഹസ്താരവം
മുഴക്കി, സ്വാതന്ത്ര്യം പുൽകിയവരെ മനസാ എതിരേൽക്കു
ന്നു.
നരകതുല്യമായ തടവറയിൽ കഴിയുന്ന അസംഖ്യം യുദ്ധത്തടവുകാർ,
സാഹചര്യം ലഭിച്ചപ്പോൾപോലും സ്വതന്ത്രരാകാൻ ശ്രമി
ക്കാതെ, അതിനുള്ള ആഗ്രഹംപോലും തിരസ്കരിച്ച് പാരതന്ത്ര്യ
ത്തിൽ സംതൃപ്തി കണ്ടെത്തുന്നത് ചിന്തനീയമാണ്. സ്വാതന്ത്ര്യക്കുതിപ്പിൽ
ജീവൻ വെടിയേണ്ടിവന്നതുപോലും അഭിമാനകരമായി
ഹിറോയിസം ഉള്ളിലുള്ളവർ കരുതുമ്പോഴും, ബഹുഭൂരിപക്ഷവും
ബന്ധനാവസ്ഥയെ പുൽകുന്നതാണ് പൊതുവെ നിലവിലുള്ള
അവസ്ഥാവിശേഷം. ഗാന്ധിജിയും മറ്റു മഹദ്വ്യക്തികളും ഭാരതത്തെ
പാശ്ചാത്യാധിപത്യത്തിൽനിന്ന് മോചിപ്പിച്ചില്ലായിരുന്നെ
ങ്കിൽ ഇപ്പോഴത്തേക്കാൾ സുഖസമൃദ്ധിയിൽ പാശ്ചാത്യഭരണസംവിധാനത്തിന്റെ
വർണശബളിമയിൽ അല്ലലില്ലാതെ കഴിയാമായി
രുന്നു എന്ന് സ്വകാര്യമായും പരസ്യമായും അഭിപ്രായപ്പെടുന്ന
ധാരാളം ഇന്ത്യക്കാരെ കണ്ടുമുട്ടാനിടയായിട്ടുണ്ട്. ‘ഒരേ തൂവൽപ്പ
ക്ഷികൾ’ എന്ന ചിത്രത്തിൽ ദ്യോതിപ്പിക്കുന്നതുപോലെ,
പാശ്ചാത്യ അധിനിവേശകാലത്തുള്ളതിനേക്കാൾ അഴിമതിയും
അക്രമവും വഞ്ചനയും ധൂർത്തും ഇക്കാലഘട്ടത്തിലാണെന്ന്
സമ്മതിക്കേണ്ടിവരുന്നത് ഗതികേടുതന്നെ. അന്നാഹസാരെ
തരംഗം വിസ്മരിക്കാൻ തത്കാലം സമയമായിട്ടില്ല.
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചില ചിന്തകരുടെ കാഴ്ചപ്പാട്
ഇവിടെ ഉദ്ധരിക്കുന്നത് പ്രയോജനകരമാണ്. റൂസ്സോ ഉദ്ഘോഷി
ച്ചത്, ഏവർക്കും പ്രത്യേകിച്ച് മാർക്സിസ്റ്റ് അനുയായികൾക്കും
സുപരിചിതമാണ്. ‘മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു;
എന്നാൽ എല്ലായിടത്തും അവൻ ബന്ധനസ്ഥനാണ് ((Man is born
free; yet everywhere he is in chains). ഈ ആപ്തവാക്യം നൽകിയ
പ്രചോദനമാണ്, തൊഴിലാളിവർഗത്തിന്, ‘നഷ്ടപ്പെടുവാൻ വില
ങ്ങുകൾ; കിട്ടാനുള്ളത് പുതിയൊരു ഭൂമി’ എന്ന് സംഘടിച്ച് പാടാൻ
വീര്യം നൽകിയത്. മുതലാളി-തൊഴിലാളി സംഘർഷത്തിനൊടുവിൽ,
അന്നോളം കിട്ടാക്കനിയായ സ്വാതന്ത്ര്യലബ്ധി സ്വപ്നം കണ്ട്
അദ്ധ്വാനവർഗം, പൊരുതാൻ മുന്നിട്ടിറങ്ങി.
എന്നാൽ, താമസംവിനാ അസ്തിത്വവാദികൾ ശിരസ്സുയർത്തി
ചുറ്റുപാടും നോക്കി പുലമ്പാൻ തുടങ്ങിയത് മറ്റൊരു സൂക്തമാണ്
– ‘മനുഷ്യൻ സ്വാതന്ത്ര്യത്താൽ അഭിശപ്തനായിരിക്കുന്നു’ (ഛടഭ ധല
ഢമമബണഢ ളമ തറണണഢമബ). മനുഷ്യന് സ്വാതന്ത്ര്യമുണ്ട്; അതിനാൽ തെരഞ്ഞെടുപ്പും
അതിന്റെ പരിണതഫലങ്ങളോടെയുള്ള ഏറ്റെടു
ക്കലും അനിവാര്യമാകുന്നു. കാരണം തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും
അതിന്റെ ഉത്തരവാദിത്വവും അവന്റെമേൽ അടിച്ചേല്പിച്ചി
രിക്കുകയാണ്. അവന്റെ മുമ്പിൽ നിരത്തിവച്ചിരിക്കുന്ന പദ്ധതികളെല്ലാം
നാശോന്മുഖമാണ്. നിഷേധാത്മകമായ അത്തരം ചേരുവകളിൽനിന്നാണ്
തെഞ്ഞെടുപ്പ് നടത്തേണ്ടത് എന്നുള്ളതിനാൽ
ഏതെടുത്താലും ഫലം നിരാശാജനകമായിരിക്കും. എങ്കിലും തെരഞ്ഞെടുപ്പ്
നടത്തേണ്ടത് നിർബന്ധവുമാണ്. ഴാൻ പോൾ സാത്രെ
(Jean Paul Sartre 1905-80) എന്ന ഫ്രഞ്ച് തത്വചിന്തകൻ ഈ
സ്ഥിതിവിശേഷത്തെ ശക്തമായി അപലപിക്കുന്നു. ഏതു തെരഞ്ഞെടുത്താലും
ദുരിതം മാത്രമാണ് സമ്മാനമെങ്കിൽ പിന്നെ തെരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യം അഭിശപ്തമാണ്.
നീചേ(Nietzche)യുടെ വാദവും സമാനംതന്നെ. ജീവിതം ജീവിതയോഗ്യമല്ലാത്തതിനാൽ
ആത്മഹത്യ ചെയ്യുകയാണ് കരണീയം
എന്ന ആഹ്വാനത്തോടെ യുവാക്കളെ സമീപിച്ചതിന്റെ ഫലമായി
അനേകം യുവാക്കൾ ആവേശത്തോടെ മരണം പുൽകുകയാണു
ണ്ടായത്. എന്നാൽ, നീചേയുടെ പ്രഭാഷണങ്ങൾ ശ്രവിച്ചവരിൽ
ഒരു യുവാവിന്റെ ചോദ്യത്തിനു മുന്നിൽ നീചേയ്ക്ക് പരാജയം സമ്മ
തിക്കേണ്ടിവന്നു. ‘നിങ്ങൾ എന്തുകൊണ്ടാണ് ഇതുവരെ ആത്മ
ഹത്യ ചെയ്യാതിരുന്നത്?’ എന്നതിന് നീചേയുടെ മറുപടി, ‘ഈ
ആശയം മറ്റുള്ളവരെ അറിയിക്കാനാണ് ഞാൻ ജീവിച്ചിരിക്കുന്നത്’
എന്നായിരുന്നു. യുവാവ് പതറാതെ തിരിച്ചടിച്ചു, ‘താങ്കളുടെ ജീവി
തത്തിന് ഒരു ലക്ഷ്യമുള്ളതുപോലെ ഞങ്ങളുടെ ജീവിതത്തിനും
ലക്ഷ്യമുള്ളതുകൊണ്ട് ഞങ്ങളും ജീവിച്ചിരിക്കാൻ തീരുമാനിച്ചിരി
ക്കുന്നു’. നീചേയെക്കുറിച്ച് ഈശ്വരവാദികൾ ഒരു തമാശ പ്രചരി
പ്പിക്കാറുണ്ട്. ”1883-ൽ നീചേ പറഞ്ഞു: ‘ദൈവം മരിച്ചു’. പക്ഷേ
നീചേയുടെ പക്കൽ അതിന് തെളിവൊന്നുമില്ലായിരുന്നു. 1990-ൽ
ദൈവം അരുൾ ചെയ്തു. ‘നീചേ മരിച്ചു’. റോക്കൻ സിമി
ത്തേരിയിലെ നീചേയുടെ ശവകുടീരം തെളിവായി ദൈവം ചൂണ്ടി
ക്കാണിക്കുകയും ചെയ്തു”.
ഡാനിഷ് തത്വചിന്തകനും പുരോഹിതനുമായ സോറൻ കീർ
ക്കെഗാർഡ് (Soren Kierkegaard 1813-55) ഭാവാത്മകമായ അസ്തി
ത്വവാദമാണ് പ്രചരിപ്പിച്ചത്. നിരാശയിൽ നീറിപ്പുകയുന്ന മനുഷ്യന്
ചെയ്യാനുള്ളത് ഒന്നേയുള്ളൂ. പഴയ നിയമത്തിലെ വിശ്വാസികളുടെ
പിതാവെന്ന് വിളിക്കപ്പെടുന്ന അബ്രാഹം, തന്റെ ഏകമകൻ
ഇസ്ഹാക്കിനെ ബലികഴിക്കാൻ യഹോവ ആവശ്യപ്പെട്ടപ്പോൾ,
അന്ധകാരത്തിലേക്ക് വിശ്വാസത്തോടെ എടുത്തുചാടിയത് പ്രശ്ന
പരിഹാരത്തിലേക്ക് വഴിതെളിച്ചു. അതുപോലെ വിശ്വാസത്തോടെ
മുന്നിലെ അന്ധകാരത്തിലേക്ക് ചാടുക എന്ന ഒരേയൊരു പോംവഴിയാണ് കീർക്കെഗാർഡ് നിർ
ദേശിക്കുന്നത്.
1957-ൽ നോബൽ സമ്മാനജേതാവായ ആൽബർട്ട് കാമു
എന്ന ഫ്രഞ്ച് അസ്തിത്വവാദിയായ എഴു
ത്തുകാരൻ, നിഷേധാത്മകമായ അസ്തിത്വവാദത്തിലാണ്
എഴുത്തും ചിന്താധാരയും ആരംഭിച്ചത്. കാലിഗുള (ഇടഫധഥഴഫട) എന്ന
നാടകത്തിൽ ഒരു റോമൻ ചക്രവർത്തിയുടെ തോന്ന്യാസഭരണ
ത്തിന്റെ ഭവിഷ്യത്തുകളാണ് കാമു ചിത്രീകരിക്കുന്നത്. കൊലപാതകവും
വ്യഭിചാരവും ബലാത്സംഗവും അക്രമവും കാലിഗുള
എന്ന ഭരണാധികാരിയുടെ നിത്യചെയ്തികളായിരുന്നു. അധികാരം
കയ്യാളുന്ന ചക്രവർത്തിയുടെ മുമ്പിൽ നിഷ്ക്രിയരായി നിൽക്കുവാനേ
പ്രജകൾക്ക് കഴിഞ്ഞുള്ളൂ. ക്രൂരതാണ്ഡവമാടുന്ന അധീശശക്തിയാണ്
പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് എന്നതിന്റെ പ്രതീ
കമായാ ‘കാലിഗുള’യെ കാമു അവതരിപ്പിച്ചത്. ലോകത്തിലെ
പല രാജ്യങ്ങളിലായി നടമാടുന്ന കൊടുംഭീകരതീവ്രത നമുക്ക് മന
സ്സിലാകുക എന്നതാണ് കാമുവിന്റെ പക്ഷം. ‘വാസന്തിയും
ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിൽ വിനയൻ,
നാട്ടിലെ ദുരിതങ്ങളും വൈകല്യങ്ങളും പ്രശ്നങ്ങളും ഒരു മേൽക്കൂരയ്ക്കു
കീഴെ കൊണ്ടുവന്നത് അതുകൊണ്ടാകാം.
നീചേ സമർത്ഥിക്കുന്നതുപോലെ, വ്യക്തിയുടെ ആത്മഹത്യ
ജീവിതപ്രശ്നത്തിന് പരിഹാരമല്ലെന്നാണ് കാമുവിന്റെ അഭിമതം;
കാരണം പ്രശ്നം വ്യക്തിയിൽ നിക്ഷിപ്തമല്ല. ലോകത്തെ നശിപ്പിക്കു
ന്നതുകൊണ്ടും പ്രയോജനമില്ല; എന്തെന്നാൽ പ്രശ്നം ലോകത്തി
ന്റേതുമല്ല; പിന്നെയോ വ്യക്തിയും ലോകവും തമ്മിലുള്ള ബന്ധ
ത്തിലാണ് തകരാറ്. ആ ബന്ധത്തെ വിശകലനം ചെയ്ത് പരിഹാരം
കണ്ടെത്തുകയാണ് വേണ്ടത്. ‘ദ മിത്ത് ഓഫ് സിസിഫസ്’ (ൗദണ
ബസളദ മത ധേലസയദമല) എന്ന ഫിലോസഫിക് ഗ്രന്ഥത്തിൽ കാമു പരി
ഹാരമാർഗം വിശകലനം ചെയ്യുന്നുണ്. നാറാണത്തു ഭ്രാന്തന്റെ
സങ്കല്പത്തോട് സമാനതയുള്ള മിത്താണ് കോറിന്ത് രാജാവായ
സിസിഫസിന്റേത്. ദേവന്മാരുടെ കോപം സമ്പാദിച്ചതിനാൽ
ശിക്ഷിക്കപ്പെട്ടവനാണ് സിസിഫസ്. ദിവസവും രാവിലെ ഭാരമുള്ള
ഒരു പാറക്കല്ല് ഉരുട്ടി മലമുകളിലെത്തിക്കുക, ഉടനെ അത്
താഴോട്ടിടുക. ഇത് ജീവിതകാലം മുഴുവൻ ആവർത്തിക്കാനാണ്
സിസിഫസ് വിധിക്കപ്പെടുന്നത്. ആവർത്തനവിരസമായ ജീവിതശൈലി
നയിക്കുന്ന മനുഷ്യന്റെ പ്രതീകമായാണ് ‘സിസിഫസ്
മിത്ത്’ ആരംഭിക്കുന്നത്. എന്നാൽ കാലക്രമേണ ആ വിരസതയുടെ
പുതിയ അർത്ഥവും മാനവും നൽകാൻ സിസിഫസിന്
(കാമുവിന്) കഴിയുന്നു. ഭീമാകാരമായ പാറക്കല്ല് ഉന്തിക്കയറ്റി മലമുകളിൽനിന്ന്
താഴേക്ക് എറിയുമ്പോൾ അതിന്റെ ഉരുണ്ടുരുണ്ടുള്ള
വീഴ്ചയുടെ കാഴ്ച സിസിഫസ് ആസ്വദിക്കാൻ തുടങ്ങി. ആ ദൃശ്യ
വിരുന്നിൽ ഹരംകൊണ്ട് സിസിഫസ് പൊട്ടിപ്പൊട്ടിച്ചിരിക്കുകയാണ്.
ശിക്ഷിക്കപ്പെട്ടവന്റെ ആനന്ദവും അട്ടഹാസവും കേട്ട ദേവന്മാരാണ്
ഒരുതരത്തിൽ ശിക്ഷിക്കപ്പെടുന്നത്. വിരസതയും വേദനയും
ആസ്വദിക്കുകവഴി ശിക്ഷകന്റെ ശിരസ്സിൽ തീകോരിയിടുകയാണ്
ശിക്ഷിക്കപ്പെടുന്നവൻ ചെയ്യുന്നത്. മാത്രമല്ല, ദിവസവും കല്ലുരു
ട്ടിക്കയറ്റുന്ന സിസിഫസിന്റെ മാംസപേശികൾക്ക് ബലംവയ്ക്കുന്നതി
നാൽ ശിക്ഷയുടെ കാഠിന്യം ദിനംപ്രതി ലഘൂകരിക്കപ്പെടുകയും
ചെയ്യുന്നു. ഇതിൽനിന്ന് കാമു ഭാവനാത്മകമായ ഒരു പരിഹാരത്തി
ലാണെത്തിച്ചേരുന്നത്. സംഭവിക്കുന്നതെല്ലാം അഭിമാനത്തോടെ
വരവേൽക്കുക (അഡഡണയള ണവണറസളദധഭഥ ശധളദ ഢധഥഭധളസ). അതുവഴി അദൃശ്യശക്തിയാൽ
ശിക്ഷിക്കപ്പെട്ടവൻ, അഥവാ എന്തു തെരഞ്ഞെടു
ത്താലും സഹനത്തിൽ കലാശിക്കുന്നതിന്റെ ഉത്തരവാദിത്വം
പേറുന്നവൻ, അതിന്റെ ആസ്വാദനം വഴി ജീവിതവിജയം കൈവരിക്കുന്നു.
അങ്ങനെ സ്വാതന്ത്ര്യം അഭിശപ്തമല്ലാതാകുന്നു.
തടവറയിൽനിന്ന് സ്വാതന്ത്ര്യം തേടിയുള്ള ദുഷ്കര യാത്രയ്ക്കിടയിൽ
മരണമടഞ്ഞവനെ നോക്കി ‘അദ്ദേഹം സ്വതന്ത്രനാണ്’
എന്ന് ആശ്വസിക്കുന്ന മിത്രങ്ങൾ, മോഹിപ്പിക്കുന്ന മരീചിക നൽ
കുന്ന നിരാശയും, ദിക്കറിയാൻ കഴിയാത്തവിധം നീണ്ടുപരന്നുകി
ടക്കുന്ന മണലാരണ്യത്തില നിസ്സഹായതയും, വിശപ്പും ദാഹവും
മറ്റെല്ലാ ക്ലേശങ്ങളും ഒന്നിനു പുറകെ മറ്റൊന്നായുള്ള മിത്രങ്ങളുടെ
അകാലമൃതിയും മനസ്സാ സ്വീകരിച്ച് മുന്നേറുമ്പോഴും സ്വാതന്ത്ര്യ
ത്വരയുണർത്തുന്ന മാനസികാശ്വാസത്തിന്റെ കുളിർതെന്നലിൽ
രമിക്കുന്നത് കാണുന്ന, ‘ദ വേ ബേക്ക്’ എന്ന ചിത്രത്തിന്റെ പ്രേക്ഷ
കർ, സ്വാതന്ത്ര്യത്തിന്റെ മധുരിമ നുണഞ്ഞിറക്കുന്നു. എന്നാൽ ഒഴു
ക്കിനൊത്തു മാത്രം നീന്തുന്നവർ – സ്വയം അടിമത്വം ഏറ്റുവാങ്ങു
ന്നവർ – സ്വാതന്ത്ര്യസാദ്ധ്യത മുന്നിൽ കൊണ്ടുവച്ചാലും തട്ടിത്തെ
റിപ്പിച്ച് പാരതന്ത്ര്യം നൽകുന്ന സുഖസുഷുപ്തിയുമായി ചുരുണ്ടുകഴിയുന്നവർ,
ചങ്ങലകളാൽ സ്വയം ബന്ധിതരാകുന്നവർ – ഇക്കൂട്ട
രാണ് മനുഷ്യരിൽ ഭൂരിഭാഗവും. റിസ്കെടുക്കുവാൻ ചങ്കൂറ്റമില്ലാത്ത
വർ ജീവിതവും വല്ലവിധവും ജീവിച്ചുതീർക്കുന്നു. ‘ഹായ്’ എന്നും
‘ഹാവൂ’ എന്നും പറയിക്കാതെ അടങ്ങിയൊതുങ്ങിക്കഴിയുന്നതി
ലാണ് അക്കൂട്ടരുടെ ആനന്ദവും സ്വർഗവും. ഒഴുക്കിനെതിരെ നീന്തുവാൻ
അവസരവും ആഹ്വാനവും ലഭിക്കുമ്പോൾ അതിനെ നിരാകരിക്കുന്നവർ,
തങ്ങൾക്ക് ലഭ്യമാകാമായിരുന്ന പല അമൂല്യനിധി
കളും തട്ടിത്തെറിപ്പിക്കുകയാണ്. ശുഭാപ്തിവിശ്വാസമില്ലാത്ത അസ്തി
ത്വചിന്തയ്ക്കനുസൃതം ജീവിതത്തേക്കാൾ മരണത്തെ പുൽകാൻ
ആവേശമുള്ളവരുടെ സംഖ്യ ഏറുന്നുണ്ടോ എന്ന് സംശയിക്കേണ്ടി
യിരിക്കുന്നു. സ്വാതന്ത്ര്യമില്ല എന്ന് പരിതപിക്കുന്നവരേക്കാൾ
സ്വാതന്ത്ര്യം വേണ്ട എന്നു തീരുമാനിക്കുന്ന അലസരുടെ അനുപാതം
വർദ്ധിക്കുന്ന നാടിന്റെ ഗതി അധോഗതിതന്നെ! സ്ഥാപനപരതയിൽ
കുടുങ്ങി ആത്മാവു നഷ്ടപ്പെട്ട മതത്തിന്റെയോ രാഷ്ട്ര
ത്തിന്റെയോ സംഘടനകളുടെയോ പ്രസ്ഥാനങ്ങളുടെയോ അംഗ
ങ്ങൾ തങ്ങളുടെ വൈയക്തിക സ്വാതന്ത്ര്യം, ദുഷിച്ചതും കാലഹരണപ്പെട്ടതുമായ
വ്യവസ്ഥിതിക്ക് അടിയറ വച്ച് ഉത്തരവാദിത്വബോധമില്ലാത്ത
വെറും അടിമകളായി അധ:പതിക്കുന്നത്, ഗുണത്തേ
ക്കാളേറെ ദോഷം ചെയ്യും എന്നുള്ളതിനാൽ, തങ്ങളുടെ ഉള്ളിൽ
കൊളുത്തിവച്ച ദീപങ്ങൾ കരിന്തിരി കത്താൻ ഇടയാക്കാതെ,
ജാഗരൂകരായിരിക്കാൻ ശ്രദ്ധിക്കുന്നത് വ്യക്തിക്കും അതുവഴി സമൂഹത്തിനും
നന്മ ചെയ്യും എന്നതിന് രണ്ടുപക്ഷമില്ല. ജാഗ്രതയാണ്
സ്വാതന്ത്ര്യത്തിന്റെ കാവലാൾ.