മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം പതിനാറു വയ
സ്സായി നിശ്ചയിക്കണം എന്ന വാദത്തിന് തന്റേതായ യുക്തികൾ
നിരത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ പുരോഗമന
പക്ഷക്കാരായ ഒട്ടേറെപ്പേരുടെ ശകാരം ഏറ്റുവാങ്ങിയിരുന്നു.
വിവിധ പ്രസിദ്ധീകരണങ്ങളിലും സോഷ്യൽ മീഡിയ സൈറ്റുകളിലും
സ്ര്തീപക്ഷവിമർശനം എന്ന നിലയിലാണ് ഈ ശകാരങ്ങൾ
അവതരിപ്പിക്കപ്പെട്ടത്. പ്രത്യക്ഷത്തിൽ പുരോഗമനപരമായ ഈ
നിലപാടിലെ സ്ര്തീരാഷ്ട്രീയം പുന:പരിശോധിക്കേണ്ടതുണ്ട്.
സർക്കാർ അനുശാസിക്കുന്ന തരത്തിൽ നിയമാനുസൃതമായി
പതിനെട്ട് വയസ്സ് എന്നത് സ്ര്തീകളുടെ വിവാഹപ്രായമായി ജാതി
മതവ്യത്യാസമന്യേ പാലിക്കപ്പെടേണ്ടതാണ് എന്ന ലിബറൽ വാദമാണ്
പലരും ഉയർത്തുന്നത്. വയസ്സ് പതിനാറ് ആയാലും പതി
നെട്ട് ആയാലും ചർച്ച ആത്യന്തികമായി അനിവാര്യമായ വിവാഹത്തെക്കുറിച്ചാണ്
എന്നത് ഇക്കാര്യത്തിൽ പിന്തിരിപ്പൻ മതപ്രയോക്താക്കളും
പുരോഗമനവാദികളും തമ്മിലുള്ള അകലം ഇല്ലാതാക്കുന്നുണ്ട്.
കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിൽ
വിവാഹം എന്ന സ്ഥാപനത്തെ പ്രശ്‌നവത്കരിക്കുന്നതിനും വിവാഹത്തിനുമുള്ള
ചർച്ചകൾ ഉണ്ടാവുന്നതേയില്ല.
വിവാഹം സ്ര്തീജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്
എന്ന ധാരണ പൊതുസമൂഹത്തിൽ അത്രയേറെ രൂഢമൂലമാണ്.
കേരളത്തിൽ കൊട്ടിഘോഷിക്കപ്പെടുന്ന സ്ര്തീകളുടെ ഉയർന്ന
വിദ്യാഭ്യാസം പലപ്പോഴും വിവാഹക്കമ്പോളത്തിൽ അവരുടെ
നില ഉയർത്തുന്നതിനും അനുയോജ്യനായ വരനെ ലഭിക്കുന്ന
തിനും മാത്രമാണ് സഹായകമാവുന്നത്. പൊതുവെ വിവാഹത്തെ
സ്ര്തീകളുടെ തുടർ ജീവസന്ധാരണത്തിനുള്ള മാർഗമായി
(ഫധവണഫധദമമഢ മയളധമഭ) കാണുന്നതുകൊണ്ട് എത്ര കഷ്ടപ്പെട്ട് ധനം
സമ്പാദിച്ചും വിവാഹം നടത്തണം എന്നതാണ് കാഴ്ചപ്പാട്. ഈ
അർത്ഥത്തിൽ, ഒറ്റത്തവണയായി നൽകപ്പെടുന്ന സ്ര്തീധനം
ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. മുമ്പ് സമൂഹവിവാഹങ്ങൾ
ജാതിമത വിഭജനങ്ങളോടുള്ള വെല്ലുവിളി ആയിരുന്നെങ്കിൽ
ഇന്നവ ജാതി സംഘടനകൾ ദരിദ്രർക്കായി നടത്തുന്ന അനുഷ്ടാനമായി
മാറിയിരിക്കുന്നു എന്നത് മേല്പറഞ്ഞവയോട് ചേർത്തു
വായിക്കാവുന്നതാണ്.
പൊതുസമൂഹത്തിന്റെ ഈ കാഴ്ചപ്പാട് സർക്കാരും ഏറ്റെടു
ക്കുന്നു എന്നതാണ് കൂടുതൽ അപകടകരം. പല പഞ്ചായത്തുകളും
വിവാഹസഹായത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത്
നടപ്പിലാക്കിവരുന്നു. കണ്ണൂർ ജില്ലയിലെ ഒരു പഞ്ചായത്തിൽ
വിവാഹപ്രായം (?) കഴിഞ്ഞ സ്ര്തീകളെ ഭർതൃമതികളാക്കാൻ
പ്രത്യേക പദ്ധതി രൂപീകരിച്ചിരുന്നു. പല കുടുംബശ്രീ യൂണിറ്റുകളും
ലോണുകൾ അനുവദിക്കുമ്പോൾ മുന്തിയ പരിഗണന നൽ
കുന്നത് ചികിത്സാ ആവശ്യങ്ങളോടൊപ്പം തന്നെ വിവാഹാവശ്യ
ങ്ങൾക്കുമാണ് ‘കുടുംബശ്രീ’ എന്നതുതന്നെ പ്രതീകവത്കരിക്കു
ന്നത് കുടുംബത്തിന്റെ പുരോഗതി ഉറപ്പാക്കാൻ സദാ ത്യാഗസന്ന
ദ്ധയായ കുടുംബിനിയെ ആണല്ലോ.
സർക്കാർ പുതുതായി രൂപീകരിക്കുന്ന മംഗല്യനിധി എന്ന പദ്ധ
തിതന്നെ ദരിദ്രരായ യുവതികൾക്ക് വിവാഹ ആവശ്യത്തിനായി
50000 രൂപ നൽകുന്നതിനാണ്. ഇതിനുള്ള തുക കണ്ടെത്താനുള്ള
ഒരു മാർഗമായി ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്തും.
ഇത് വളരെ പുരോഗമനപരവും സാമ്പത്തിക പുനർവിതരണ
ത്തിൽ ഊന്നിയതുമായ നടപടിയായാണ് അവതരിപ്പിക്കപ്പെട്ടത്.
ദരിദ്രരായ സ്ര്തീകളുടെ വിവാഹം അവരുടെ ദാരിദ്ര്യവുമായി ബന്ധ
പ്പെട്ട മറ്റു പ്രശ്‌നങ്ങളേക്കാൾ ഉപരിയായിത്തീരുന്നു. ഇങ്ങനെ കെട്ടുപ്രായം
തികഞ്ഞ, പുര നിറഞ്ഞു നിൽക്കുന്ന പെണ്ണുങ്ങൾ വീടിനും
നാടിനും സർക്കാരിനും ഒരുപോലെ ആധിയായിത്തീരുന്നു.
ഇങ്ങനെ എല്ലാ പ്രതീക്ഷകളും അർപ്പിക്കപ്പെടുന്ന വിവാഹം
എന്ന സ്ഥാപനം സത്യത്തിൽ പലപ്പൊഴും സ്ര്തീകളുടെ തുടർജീ
വിതത്തെ പ്രശ്‌നരഹിതവും ഉറപ്പാർന്നതും ആയി മാറ്റുന്നില്ല എന്ന്
നമുക്കറിയാം. ഇത് തിരിച്ചറിയാനും സ്വയം നിർണയിക്കാനും
സ്ര്തീകളെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുന്നില്ല എന്നതാണ്
പ്രശ്‌നം. തന്നെയുമല്ല, വിവാഹത്തോടെ കൂടുതൽ ദാരിദ്ര്യത്തിലാവുന്ന
രക്ഷിതാക്കൾക്ക്, ദാമ്പത്യതകർച്ചയെ തുടർന്ന് സ്വന്തം
വീട്ടിൽ തിരിച്ചെത്തുന്ന പെൺകുട്ടികൾ അധികബാദ്ധ്യതയും
ആവുന്നു. ഇതുവഴി നിരാലംബരാവുന്ന സാഹചര്യവും സംജാതമാവുന്നു.
എങ്കിലും വിവാഹിതയാവാതെ കഴിയുക എന്നത്
അനഭലഷണീയവും അസാദ്ധ്യവുമായിതന്നെ കണക്കാക്കപ്പെടു
ന്നു. കുടുംബത്തിനുള്ളിലെ ജനാധിപത്യവത്കരണം എന്നതും
നിലവിലുള്ള സാമൂഹ്യ സാഹചര്യങ്ങളിൽ ചർച്ച അസാദ്ധ്യമാവുന്ന
വിഷയമായിത്തീരുന്നു.
വികസിത രാജ്യങ്ങളിൽ, സർക്കാരുകൾ സാമൂഹ്യസുരക്ഷ ഉറ
പ്പാക്കുന്നതിന്റെ ഭാഗമായി അവിവാഹിതരായ അമ്മമാർ നയി
ക്കുന്ന കുടുംബം, മറ്റു ലൈംഗിക ന്യൂനപക്ഷങ്ങൾ നയിക്കുന്ന
കുടുംബസംവിധാനങ്ങൾ എന്നിവയെ ഭൂരിപക്ഷ പുരുഷ കേന്ദ്രീ
കൃത കുടുംബത്തോടൊപ്പം ഒരേ നിലയിൽ കണക്കാക്കാനും
സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ കീഴിൽ എത്തിക്കാനുമുള്ള
ശ്രമം നടത്തുന്നുണ്ട്. ഇത് ഒരു കുടുംബ സംവിധാനത്തിന്
പ്രത്യേകമായ ഉയർന്ന പദവി കല്പിക്കുന്ന അവസ്ഥ ഇല്ലാതാവാൻ
ഒരു പരിധി വരെ സഹായിക്കും. ന്യൂയോർക്ക് സിറ്റിയിലെ
ബ്രോൻക്‌സ് എന്ന പ്രവിശ്യയിൽ 2010ലെ കണക്കനുസരിച്ച് ആ
വർഷം ജനിച്ച കുട്ടികളിൽ പത്തിൽ ഏഴുപേരും വിവാഹബന്ധ
ത്തിനു പുറത്ത് ജനിച്ചവരാണ്. ഈ കുട്ടികളുടെ സുരക്ഷിതത്വം
ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സ്റ്റേറ്റ് ഏറ്റെടുക്കാൻ തയ്യാറാവു
ന്നു. നമ്മുടെ നാട്ടിലാവട്ടെ, വിവാഹം നടത്താൻ ധനസഹായം
നൽകുമ്പോൾ വിവാഹബന്ധം തകരാറിലായോ മറ്റു കാരണങ്ങ
ളാലോ നിരാലംബരാവുന്ന സ്ര്തീകളെയും കുട്ടികളെയും സംരക്ഷി
ക്കാൻ സംവിധാനങ്ങൾ നിലവിലില്ല.
കേരളത്തിലെ കുടുംബസംവിധാനം ഇത്രയേറെ അയവില്ലാതായിത്തീർന്നത്
1970കളുടെ അവസാനവും 1980കളുടെ ആദ്യവുമാണ്.
ഗൾഫിൽ നിന്നുള്ള പണത്തിന്റെ വരവ്, അതിന്റെ ഫലമായി
കൂടി ഉടലെടുത്ത ഉപഭോഗ സംസ്‌കാരം, കുടുംബാസൂത്രണ
പരിപാടികളുടെ വിജയഫലമായി രൂപംകൊണ്ട ചെറുകുടുംബങ്ങ
ൾ, വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം എന്നിവയെല്ലാം പഴയ കുടുംബവ്യവസ്ഥയിൽനിന്ന്
പുതിയതിലേക്കുള്ള ചുവടുമാറ്റത്തെ
സ്വാധീനിച്ചു. വ്യക്തിയുടെ സാമൂഹ്യനില എന്നത് പഴയതിനേ
ക്കാൾ വിഭിന്നമായി കുടുംബത്തിന്റെ (ചെറു) സാമൂഹ്യനിലയായി
മാറി. ഈ നില ഉയർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന
തിന്റെ അടിസ്ഥാനം കുടുംബസംവിധാനത്തിന്റെ സംരക്ഷണം
കൂടിയാണ്. കുടുംബത്തിന്റെ സാമൂഹിക നില ഉല്പാദിപ്പിക്കുന്ന
പ്രധാന ഘടകങ്ങൾ ഉയർന്ന വിദ്യാഭ്യാസവും തൊഴിലും സാമ്പ
ത്തിക നിലയും വിവാഹബന്ധങ്ങളും ഒക്കെയായി മാറുന്നു. ഇത്
നേടിയെടുക്കാൻ കുടുംബം ഒറ്റക്കെട്ടായി നിന്നേ മതിയാവൂ.
എന്നാൽ കുടുംബാംഗങ്ങളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ
സംരക്ഷിക്കാൻ അനുകൂലമായ ഘടന ഇതിനില്ല. വിദ്യാഭ്യാസവും
അതിന്റെ ഫലമായി സംഭവിച്ച വ്യക്തിവത്കരണവും വലിയ
പരിധി വരെ നടന്ന കേരള സമൂഹത്തിൽ ഇത് സൃഷ്ടിക്കുന്ന
ഒടടപപട ഏടഭ 2014 ഛടളളണറ 7 3
സംഘർഷങ്ങൾ ചെറുതല്ല.
നിലനിൽക്കുന്ന കുടുംബ-വിവാഹ ബന്ധങ്ങളുടെ സ്വഭാവ
ത്തിൽ കാര്യമായ അഴിച്ചുപണി നടത്താതെ, അതിനെ നിലനിർ
ത്തിക്കൊണ്ട് തങ്ങളുടെ വ്യക്തിതാൽപര്യങ്ങൾക്കനുസൃതമായി
ജീവിതം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ പലപ്പോഴും ഉല്പാദിപ്പിക്കു
ന്നത് മറ്റുള്ളവരെയും സ്വയം തന്നെയും നശിപ്പിക്കുന്ന തരം അക്രമങ്ങളാണ്.
അടുത്തകാലത്തെ നമ്മുടെ പൊതുസമൂഹത്തിൽ
വാർത്തയായ ചില സംഭവങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടു
ന്നത്. സോളാർ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്
കാമുകിയോടൊപ്പം ജീവിക്കാൻ ഭാര്യയെ കൊല്ലേണ്ടിവന്നു.
ജോസ് തെറ്റയിൽ എം.എൽ.എയുമായി ലൈംഗികബന്ധത്തിൽ
ഏർപ്പെടാൻ ഒരു യുവതി തയ്യാറായത് അയാളുടെ മകനെ
വിവാഹം കഴിച്ച് സുരക്ഷിതമായ ജീവിതം ഉറപ്പാക്കാം എന്ന പ്രതീ
ക്ഷയിൽ മാത്രമായിരുന്നു. പൊതുസമൂഹത്തിന് യുവതിയുടെ
വാദം സ്വീകാര്യമാവാഞ്ഞത് നിലവിലുള്ള പൊതുബോധത്തിന്റെ
യുക്തിക്കകത്തു നിന്നല്ല, യുവതിയുടെ നടപടികൾ എന്നതിനാലാണ്.
അടുത്തകാലത്തുണ്ടായ തികച്ചും മനുഷ്യത്വരഹിതമായ രണ്ടാനമ്മ
പീഡനങ്ങൾ കേവല ദാരിദ്ര്യത്തിന്റെ മാത്രം അടയാളങ്ങൾ
അല്ല. മറിച്ച് ഈ കുട്ടികളെ പുതിയ ചെറുകുടുംബത്തിലെ അംഗ
ങ്ങളായി കണക്കാക്കി സംരക്ഷണബാദ്ധ്യത ഏറ്റെടുക്കാനുള്ള
വിമുഖതയാണ്. പഴയ കുടുംബഘടനയിലെ അവഗണനയും
വേർതിരിവുകളും ചെറുപീഡനങ്ങളും പുതിയതിലേക്ക് എത്തുമ്പോൾ
കൂടുതൽ അക്രമാസക്തമാവുന്നു.
തമിഴ്‌നാട്ടിലെ ധർമപുരിയിൽ സാമുദായിക സംഘർഷങ്ങൾ
ക്കിടയാക്കിയ ദിവ്യ-ഇളവരശൻ വിവാഹവും അതേതുടർന്ന്
പെൺകുട്ടിയുടെ പിതാവും ഇളവരശൻതന്നെയും ആത്മഹത്യ
ചെയ്തതും വലിയ വാർത്തയായിരുന്നു. മകന്റെ മരണശേഷം ഇളവരശന്റെ
പിതാവ് മാധ്യമങ്ങളോട് പറഞ്ഞത് ദിവ്യ തന്റെ മകന്റെ
വിധവ ആണെന്നും അവളുടെ പുനർവിവാഹം തന്റെ മുൻകയ്യി
ൽതന്നെ നടത്തുമെന്നുമാണ്. സാമുദായിക വിദ്വേഷം മൂലം തക
ർന്നുപോയ ഒരു വിവാഹബന്ധത്തിന്റെ ഇരയെ രക്ഷിക്കാൻ
മറ്റൊരു വിവാഹം കൊണ്ടേ സാധിക്കൂ എന്ന പുരുഷാധികാരയു
ക്തിയാണത്. വിവാഹം എന്നത് സ്ര്തീയെ സംബന്ധിച്ച് ഏകസുരക്ഷാ
ആശ്രയം ആണെന്ന പൊതുബോധം ദിവ്യ എന്ന യുവതി
യുടെ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അവകാശത്തെയും
വ്യക്തിത്വത്തെയുംതന്നെ അപ്രസക്തമാക്കുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികവു കാട്ടുകയും
സ്വന്തം അക്കാദമിക ഭാവിയെ സംബന്ധിച്ച തീരുമാനങ്ങൾ രൂപപ്പെടുത്തുകയും
ചെയ്യുന്ന ഒട്ടേറെ മലയാളി വിദ്യാർത്ഥിനികളും
വിവാഹത്തിന്റെ ഇരകളായി തീരാറുണ്ട്. പ്രായപൂർത്തിയാവുന്ന
തിനു മുമ്പേ വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ തീരുമാനിക്കുന്നത്
പെൺകുട്ടികളുടെ മാനസികാവസ്ഥ തകരാറിലാക്കുന്നതിന്റെ
നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും. ഉപരിപഠനം
നടത്താനുള്ള അവസരം നിഷേധിക്കപ്പെടുന്നത് ചെറുതല്ലാത്ത
മാനസികാഘാതമാണ് അവരിലുണ്ടാക്കുക. ഇവയെല്ലാം ചൂണ്ടി
ക്കാണിക്കുന്നത് ഇന്നത്തെ വിവാഹ കുടുംബ സംവിധാനങ്ങളുടെ
ദൗർബല്യവും പരിമിതിയും തന്നെ.
അതിനാൽ ചർച്ചകൾ വിവാഹപ്രായത്തെക്കുറിച്ചുള്ള പതിനാറിനും
പതിനെട്ടിനും ഇടയിലുള്ള രണ്ടു വർഷങ്ങളിൽ അല്ല തട്ടി
നിൽക്കേണ്ടത്. ജനാധിപത്യസ്വഭാവത്തോട് കൂടിയതും വിവിധ
തരത്തിലുള്ള കുടുംബസംവിധാനങ്ങളെ ഉൾക്കൊള്ളുന്നതും
ആയ കാഴ്ചപ്പാടിൽ ഊന്നിയാൽ മാത്രമേ ഈ വിഷയത്തെക്കുറി
ച്ചുള്ള ആലോചനകൾ അർത്ഥവത്താവൂ. വിവാഹത്തിന്
പുറത്തു ജീവിക്കാനുള്ള സ്ര്തീ-പുരുഷന്മാരുടെ താൽപര്യത്തെയും
അവകാശത്തെയും പടിക്കു പുറത്ത് നിർത്തിക്കൊണ്ടാവരുത്
ഇതുസംബന്ധിച്ച സംവാദം എന്നതും പ്രധാനമാണ്.