”നിങ്ങളെപ്പോലൊരാളെ മുമ്പിവിടെക്കണ്ട ഓർമ എനി
ക്കൊണ്ട്. അയാളും അന്നെന്നോടൊപ്പം ഈ മല കയറാൻ
ഒണ്ടാരുന്നു. ഇതുപോലെ മുതുകിൽ ഒരു വലിയ യാത്രാസഞ്ചീം
ചുമന്ന് തണുത്തുമരവിച്ച വഴീടെ വഴുക്കലിലൂടെ
അയാൾ മുഴുവൻ മലേം കയറി. പിന്നെ കാറ്റ് മൂളിപ്പാഞ്ഞുവരുന്ന
ആ ഇടനാഴിയില്ലേ? അവിടെ വച്ച് അയാൾ താഴേക്ക്
കൊഴിഞ്ഞുവീണു”.
ഗുരുദാസ് അതു പറഞ്ഞിട്ട് വലിയ കുടയുടെ ചുവട്ടിൽ ഒതു
ങ്ങിനിന്ന് ഒരു നാടൻ ചുരുട്ട് കത്തിച്ചു. മത്സരിച്ചു വളർന്നു
ജയിച്ച ഒരു കാട്ടുമരത്തിന്റെ ചുവട്ടിലാണ് അവർ വിശ്രമിക്കുവാൻ
നിന്നത്. മഴമേഘങ്ങളിൽ തലയണച്ച് മല ദൂരെ ഉയ
ർന്നു നിൽക്കുന്നത് അവിടെനിന്നും കാണാം.
”നിങ്ങൾ ആദ്യമായല്ല മല കയറുന്നത്… അല്ലെ?”
അയാൾ ഗുരുദാസിനോട് ചോദിച്ചു.
ഗുരുദാസ് ഒരു നീണ്ട പുക വലിച്ചെടുത്തിട്ട് ചുരുട്ട് അയാ
ൾക്ക് നീട്ടിക്കൊണ്ട് പറഞ്ഞു: ”ഒരുപക്ഷെ ഇനി ഒരു വട്ടം
ഉണ്ടാവില്ല… അല്ലെങ്കിലും ഇനി എന്തിന് കയറണം? ആർക്കുവേണ്ടി?”
അയാൾ പുകവലിക്കില്ല എന്ന് ക്ഷമയോടെ വെളിപ്പെടു
ത്തി. അയാളുടെ വലിയ ബാഗ് പുല്ലിൽ മറിഞ്ഞുകിടന്ന് നനയുന്നുണ്ട്.
”മഴക്കാലത്ത് ആരും അങ്ങനെ ഈ മല കേറാറില്ല.
നിങ്ങൾ എന്തിനാണ് ഈ മഴേത്ത് മല കേറുന്നത്? നേർച്ചയാണോ?”
ഗുരുദാസ് ചോദിച്ചു.
അയാൾ ‘അല്ല’ എന്ന് തലകുലുക്കി. ”ഞാൻ നഫീസ്…
ഒരു പ്രകൃതിനിരീക്ഷകനാണ്” അയാൾ മെല്ലെ തുടർന്നു: ”ഇവിടെ
മാത്രം കാണുന്ന ഒരിനം മഴശലഭങ്ങളെ തേടി വന്നതാണ്”.
”പൂമ്പാറ്റകളെ…! എന്നിട്ട് കണ്ടോ?”
നഫീസ് നിരാശയോടെ തലയിളക്കി. എന്നിട്ട് പറഞ്ഞു:
”ഇനി നാളെ ഒരിക്കൽക്കൂടി മല കയറണം. ഇന്ന് ഇവിടെ
താഴ്‌വാരത്തിൽ തന്നെ തങ്ങുവാൻ കഴിഞ്ഞാൽ കൊള്ളാരു
ന്നു. സിറ്റിയിലേക്ക് മടങ്ങിയാൽ നാളെ എത്തുമ്പോൾ
പിന്നെയും വെകും. മഴ മാറുന്ന മട്ടുമില്ല” അയാൾ തോളിൽ
ഞാന്നു കിടന്ന സഞ്ചി തുറന്ന് ക്യാമറ നനഞ്ഞിട്ടില്ല എന്ന് ഉറ
പ്പുവരുത്തി.
”മാനം തെളിഞ്ഞിട്ടുണ്ട്. മലയുടെ മുകളിലാണ് മഴ.
താഴേക്ക് ഒത്തിരിയൊന്നും പെയ്യില്ല. പിന്നെ…” അല്പം നിർ
ത്തിയിട്ട് ഗുരുദാസ് തുടർന്നു: ”ഇവിടെ എനിക്ക് പരിചയമുള്ള
ഒരു വീടുണ്ട്. രങ്കസാമി… ഞാൻ അവിടെ രാത്രി കൂടീട്ടൊണ്ട്”.
മഴ തോർന്നിരുന്നു. നഫീസ് മഴക്കോട്ട് അഴിച്ചു മടക്കി കവറിലാക്കി.
അയാൾ തണുത്ത് ചുളുങ്ങിപ്പോയ ഉള്ളങ്കൈകൾ
തിരുമ്മി ചൂടാക്കി. ഒരു പാറയിൽ ഇരുന്ന് ഷൂസുകൾ ഊരി.
കുതിർന്ന കാലുറകൾ അഴിച്ചെടുത്ത് പാദങ്ങളെ സ്വതന്ത്രമാ
ക്കി.
”നമുക്ക് രങ്കസാമീടെ വീട്ടിലേക്ക് പോയാലോ?” ഒരു
ചെറിയ ഇടവേളയ്ക്കു ശേഷം ഗുരുദാസ് വീണ്ടും ചോദിച്ചു. നഫീ
സ് സമ്മതിച്ച മട്ടിൽ എഴുന്നേറ്റ് ഷൂസ് ധരിച്ചു. പിന്നെ ബാഗ്
എടുത്തണിഞ്ഞു. അവർ ഇളംകാടുകൾക്ക് വലം ചുറ്റി ഒരു
വീട്ടിലെത്തി. പനയോലകളാൽ വെടിപ്പായി മേഞ്ഞ മേൽക്കൂര.
വെട്ടുകല്ലുകൾ കെട്ടിപ്പണിത തേയ്ക്കാത്ത ചുവരുകൾ.
ചെറിയ വാതിൽ. ആ ചുറ്റുവട്ടത്ത് വേറെയും ചില വീടുകൾ
കണ്ടിരുന്നു.
”രങ്കസ്സാമീ…” മരവാതിലിന്റെ മുന്നിൽ നിന്ന് ഗുരുദാസ്
ഉറക്കെ വിളിച്ചു.
വാതിൽ അടഞ്ഞുതന്നെ കിടന്നു. ഗുരുദാസ് പലവട്ടം വിളി
ച്ചുനോക്കി.
”അയാൾ ഇവിടെ എവിടെങ്കിലും ഒണ്ടാകും. വൈകി
യാലും വരാതിരിക്കില്ല. നമുക്ക് ഇവിടെ കാത്തിരിക്കാം”
എന്ന് ഗുരുദാസ് പറഞ്ഞപ്പോൾ വെട്ടം മങ്ങിവരുന്ന മാനത്തെ
നോക്കി സംശയത്തോടെ നഫീസ് തലകുലുക്കി.
”നിങ്ങൾ ആ പൂമ്പാറ്റകളെ എന്തിനാണ് നിരീക്ഷിക്കുന്ന
ത്? അവയെ പഠിച്ചിട്ട് നിങ്ങക്ക് എന്തു കിട്ടും?”
നഫീസ് കാട്ടുകാച്ചിലിന്റെ ഇലകളുടെ ഇടയിൽ ഇരുള്
നോറ്റിറങ്ങിയ ഒരു ഇലമുങ്ങി ശലഭത്തെ നോട്ടംകൊണ്ട്
പിന്തുടരുകയായിരുന്നു.
”ശലഭങ്ങൾ പ്രകൃതിയുടെ ആദ്യ അടയാളങ്ങൾ ആണ്.
പ്രകൃതിയുടെ ചെറിയ ചലനങ്ങൾ കൂടി ആദ്യം പ്രതിഫലി
ക്കുന്ന ദർപ്പണങ്ങൾ. പക്ഷികൾക്കും മൃഗങ്ങൾക്കും മരങ്ങ
ൾക്കും മുമ്പേ ലോകത്തിന്റെ വിധി പറയുവാൻ പോന്ന പ്രവാ
ചകർ. അവയെ കുറിച്ച് പഠിക്കണം. ചിത്രങ്ങൾ പകർത്ത
ണം”.
”ഇതിനൊക്കെ ചെലവില്ലേ? അതിനൊക്കെ പണം…”
”ഒരു ചെറിയ ജോലിയുണ്ട്. അത്യാവശ്യം ജീവിക്കുവാനു
ള്ളത് കിട്ടും. വലിയ ജോലി ചെയ്യുവാൻ പോയാൽ ഇത്രയും
സ്വാതന്ത്ര്യം കിട്ടില്ല. അതുകൊണ്ട് ശ്രമിച്ചില്ല”.
ഗുരുദാസ് ആ മുഖത്ത് സൂക്ഷിച്ചുനോക്കി. ചെയ്യുന്ന ജോലി
യിൽ താൻ സംതൃപ്തനാണ് എന്ന് ആ മുഖഭാവം വ്യക്തമായി
പറയുന്നുണ്ട്. നഫീസ് സഞ്ചി തുറന്ന് ക്യാമറ പുറത്തെടുത്തു.
അടുത്തുനിന്ന വലിയ മരത്തിൽ അള്ളിപ്പിടിച്ച് വളരുന്ന ‘കുറുക്കന്റെ
വാൽ’ എന്ന് വിളിപ്പേരുള്ള ഓർക്കിഡുകളുടെ ചിത്രം
പകർത്തി.
അതിനുശേഷം അയാൾ ക്യാമറ ഗുരുദാസിന് നേരെ തിരി
ച്ചു.
”ഫോട്ടോ എടുക്കുവാണോ? പക്ഷെ എനിക്ക് പുഞ്ചിരി
ക്കാനൊന്നും അറിഞ്ഞുകൂടാ” ഗുരുദാസ് മെല്ലെ പറഞ്ഞു.
പകരം നഫീസ് പുഞ്ചിരിച്ചു. ക്യാമറ രണ്ടുമൂന്നുവട്ടം മിഴി തുറ
ന്നടച്ചു.
”കല്യാണം കഴിഞ്ഞ നാളിൽ ഒരു ഫോട്ടോ എടുത്തതാണ്.
മുപ്പത് വർഷമെങ്കിലും കഴിഞ്ഞു. പിന്നെ ഇപ്പൊ നിങ്ങളാണ്
എന്റെ ഫോട്ടോ പിടിക്കുന്നത്”.
”ഈ ക്യാമറയിൽ വ്യക്തികളുടെ ഫോട്ടോ അങ്ങനെ എടു
ത്തിട്ടില്ല. ഒരു മനുഷ്യന്റെ ചിത്രം പകർത്തുവാൻ കഴിഞ്ഞതിൽ
ക്യാമറ ഏറെ സന്തോഷിക്കുകയുണ്ടാവും. അതും… കാടറിയു
ന്ന, പ്രകൃതിയെ സ്‌നേഹിക്കുന്ന ഒരാളുടെ ചിത്രം ആയത് കൂടുതൽ
നന്നായി”.
ഒടടപപട മഡളമഠണറ 2014 ഛടളളണറ 02 2
”ഈ കാടും മലയും ഞാൻ ഒത്തിരി കണ്ടതാണ്. എനി
ക്കൊരു മകളും മകനുമാണ്. രണ്ടാളും നല്ല ഉദ്യോഗത്തിലും.
കല്യാണൊക്കെ കഴിഞ്ഞു. അവർക്ക് ഞാൻ മല കയറുന്ന
തൊന്നും ഇഷ്ടമല്ല. എങ്കിലും ഞാൻ ഇടയിലൊക്കെ ഈ മല
ചവിട്ടിക്കയറും. ഓരോ വട്ടവും മല ഇറങ്ങിച്ചെല്ലുമ്പോൾ –
‘എന്റെ കാര്യം പറഞ്ഞോ’ എന്ന് എന്റെ ഭാര്യ ചോദിക്കുമായി
രുന്നു. അപ്പോൾ – ‘ഇല്ല… മറന്നുപോയി, അടുത്തവട്ടം പറയാം’
എന്ന് ഞാൻ കളി പറയും”. ഒന്നു നിർത്തിയിട്ട് അയാൾ
തുടർന്നു: ”ഇത്തവണ വീട്ടിൽ ചെല്ലുമ്പോൾ അത് ചോദിക്കുവാൻ
അവൾ ഇല്ല. അതിനാൽ ഇനിയീ മലചവിട്ടൽ ഉണ്ടാവി
ല്ല”.
വൈകിയപ്പോൾ ഇരുട്ടും തണുപ്പും പന്തയം വച്ച് ഒരുമിച്ച്
ഓടിവന്നു. രങ്കസാമിയെ എന്നിട്ടും കണ്ടില്ല. ഗുരുദാസ് കാട്ടുപാതയിലൂടെ
അല്പദൂരം നടന്നിട്ട് തിരികെ വന്നു. ഏതോ കാട്ടുപൂക്കളുടെ
മണം കാറ്റിൽ അവിടെ ഇരുട്ടിനൊപ്പം പരക്കുന്നു
ണ്ടായിരുന്നു.
അയാൾ ആ വീടിന്റെ മരവാതിലിൽ ശക്തിയായി തള്ളി
നോക്കി. ഫലമുണ്ടായില്ല. പിന്നെ വീടിനെ ഒന്ന് വലം വച്ച്
നിരീക്ഷിച്ചു. പിന്നാമ്പുറത്ത് മറ്റൊരു ചെറിയ വാതിൽ കണ്ടു.
അതിന്റെ വശത്തുണ്ടായിരുന്ന ജാലകത്തിന്റെ ഔദാര്യത്തി
ലൂടെ കൈ കടത്തി ആ വാതിൽ തുറക്കുവാൻ അവർക്ക്
സാധിച്ചു. വൈദ്യുതി എത്തിയിട്ടില്ലാത്ത ആ ഭവനത്തിൽ
ഇരുട്ട് ഉരുകി നിറഞ്ഞിരുന്നു.
നഫീസ് ബാഗിൽനിന്നും ടോർച്ച് എടുത്ത് മുറി പരിശോധിച്ചു.
ടോർച്ചിന്റെ വെട്ടം അലക്ഷ്യമായി ചെന്നു പതിച്ചത്
ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ചയിലേക്ക് ആയിരുന്നു. ഒരു വന്യമൃഗത്തിന്റെ
മുഖം! അയാൾ നിലവിളിച്ചു.
”പേടിക്കണ്ട. അതൊരു കാട്ടുപോത്തിന്റെ തലയോട്ടിയാണ്”
ഗുരുദാസ് വിളിച്ചുപറഞ്ഞു. അയാൾ തീപ്പെട്ടി ഉരച്ച് ആ
വെളിച്ചത്തിൽ ഒരു മണ്ണെണ്ണവിളക്ക് കണ്ടെടുത്തു. ചെറിയ
രണ്ടു മുറികൾ മാത്രമുള്ള ആ വീട്ടിൽ പറയത്തക്ക സാധന
സാമഗ്രികൾ ഒന്നുമുണ്ടായിരുന്നില്ല. പല വലിപ്പത്തിലുള്ള
പാത്രങ്ങൾ വരിതെറ്റിക്കിടന്ന ഒരു മൂല അടുക്കളയെ അടയാളപ്പെടുത്തി.
”വിശക്കുന്നില്ലെ? ഈ വലിയ ബാഗിൽ തിന്നാനൊന്നുമി
ല്ലേ?” ഗുരുദാസ് ചോദിച്ചു. നഫീസ് ബിസ്‌കറ്റുകൾ സൂക്ഷിച്ചി
രുന്ന ഒരു ടിൻ പുറത്തെടുത്ത് തുറന്നു.
”ഇതൊക്കെ കൊച്ചുപിള്ളാർക്ക് തിന്നാൻ കൊള്ളാം”
എന്ന് പറഞ്ഞിട്ട് അയാൾ രംഗസാമിയുടെ വീടിന്റെ ഉള്ളറക
ൾ തിരയുവാൻ തുടങ്ങി. ”അതിക്രമിച്ചു കടക്കുന്നവർക്കായി
എല്ലാ വീടുകളും എന്തെങ്കിലും സൂക്ഷിച്ചുവയ്ക്കാറുണ്ട്” എന്ന്
അയാൾ ഉറക്കെ തന്നോടുതന്നെ പറയുന്നുണ്ടായിരുന്നു.
”അവിടെ കുറച്ചു താഴെ വണ്ടിയിറങ്ങുന്ന ജങ്ഷനിൽ കടകൾ
കണ്ടായിരുന്നു. അവിടെ കഴിക്കാൻ എന്തെങ്കിലും കിട്ടാതിരിക്കില്ല”
നഫീസ് അഭിപ്രായപ്പെട്ടു.
അപ്പോഴേക്കും അടുപ്പും വിറകുകളും ഉരുളക്കിഴങ്ങും ചാമയരിയും
വെള്ളവും കണ്ടെടുത്തു കഴിഞ്ഞ് ഗുരുദാസ് ഉപ്പിനുവേണ്ടി
തിരയുകയായിരുന്നു. ഉപ്പും മുളകുപൊടിയും കിട്ടിയപ്പോൾ
അയാൾ കൂടുതൽ സന്തോഷവാനായി. നഫീസിന്റെ
ബാഗിൽ മൂർച്ചയുള്ള കത്തി ഉണ്ടായിരുന്നു. അത് വാങ്ങി
അയാൾ ഉരുളക്കിഴങ്ങിന്റെ തൊലി ചെത്തി.
”ഇനി വീട്ടുകാരൻ വരുമ്പോൾ അയാൾക്ക് ഇതൊക്കെ
ഇഷ്ടമാകുമോ?” തങ്ങളുടെ കടന്നുകയറ്റം അതിരു കടക്കുന്നെന്ന്
തോന്നിയപ്പോൾ അയാൾ സംശയം പ്രകടിപ്പിച്ചു.
മറുപടിയായി ഗുരുദാസ് വെറുതെ ഒന്നു നോക്കി. തനിക്ക്
രംഗസാമിയുമായുള്ള അടുപ്പത്തെയാവാം ആ നോട്ടത്തിൽ
അയാൾ ഒതുക്കിയത്. ഇരുട്ട് മുറുകിയപ്പോളേക്കും, ചാമയരി
ക്കഞ്ഞിയും കിഴങ്ങ് പൊള്ളിച്ചതും ഭക്ഷണമായി ഒരുങ്ങി.
രാത്രിയിൽ എപ്പോഴോ വന്നെത്തുവാൻ ഇടയുള്ള വീട്ടുടമയ്ക്കു
വേണ്ടി ഒരു ഭാഗം മാറ്റിവച്ചിട്ട് ഇരുവരും ഭക്ഷിച്ചു. വിശപ്പും
ക്ഷീണവും തീരെ ഇല്ലാത്ത ഒരാൾക്കുപോലും വളരെ രുചി
തോന്നുമായിരുന്നു ആ കാട്ടുപാചകം.
ചാമക്കഞ്ഞി വായിൽ അലിഞ്ഞിറങ്ങിയപ്പോൾ നഫീസ്
രുചിയുടെ ഒരു പുതിയ ലോകത്ത് എത്തി. പാകത്തിന് ഉപ്പും
മുളകും ചേർത്ത് തീയിൽ ചുട്ടെടുത്ത കിഴങ്ങിന്റെ മണവും
വിശേഷപ്പെട്ടതായി അയാൾക്ക് അനുഭവപ്പെട്ടു. അയാൾ
ഭക്ഷണം കഴിച്ച പിഞ്ഞാണം കഴുകുവാൻ എടുത്തപ്പോൾ
”ഞാൻ എല്ലാം വൃത്തിയാക്കിക്കൊള്ളാം… നിങ്ങൾ ടോർച്ച്
അടിച്ചു തന്നാൽ മതി” എന്നു പറഞ്ഞ് ഗുരുദാസ് അത് ബലമായി
വാങ്ങിച്ചു.
വീടിന്റെ വശത്തുകൂടി ഒഴുകുന്ന കാട്ടുചോലയിൽ അയാൾ
പാത്രങ്ങൾ വൃത്തിയാക്കിയെടുത്തു. അപ്പോൾ ബീഡിപ്പുക
വലിച്ചുകൊണ്ട് വഴിയിലൂടെ ആരോ വരുന്നുണ്ടായിരുന്നു.
അത് രംഗസാമി ആയിരിക്കുമെനന്ന് കരുതി ഇരുവരും ആകാം
ക്ഷയോടെ വഴിയിലേക്ക് ഉറ്റുനോക്കി. പക്ഷെ ഇരുട്ടിൽ നടന്ന
ടുത്ത ആൾ അല്പദൂരെ നിന്ന് ”ആരാ… രങ്കസാമിയല്ലേ” എന്ന്
ഉറക്കെ വിളിച്ചുചോദിച്ചു.
”അല്ല. ഇത് കൂട്ടുകാരാണ്. രങ്കസാമി ഇതുവരെ എത്തിയി
ല്ല” ഗുരുദാസ് ഉത്തരം നൽകി. അയാൾ അടുത്തുവന്ന് രണ്ടാളെയും
സൂക്ഷിച്ചുനോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ ഒന്ന് നീട്ടി
മൂളിയിട്ട് തിരികെ നടന്ന് ഇരുട്ടിൽ ലയിച്ചു.
”പോവാൻ പറ…” ഗുരുദാസ് മെല്ലെ പറഞ്ഞു. എന്നിട്ട് ഒരു
നാടൻ ചുരുട്ടിന് തീ കൊളുത്തി.
തിരികെ മുറിയിൽ എത്തിയ നഫീസ് തന്റെ ബാഗ്
അവിടെ ഉണ്ടോ എന്ന് പിരിമുറുക്കത്തോടെ നോക്കി. വിലയുള്ള
സാധനങ്ങൾ ആണ് അതിൽ എനന്ന് അയാൾ ചെറിയ
ഞെട്ടലോടെ ഓർത്തു. ലാപ്‌ടോപ് ഉൾപ്പെടെ വിലയേറിയ
പലതും! പട്ടണത്തിലെ സുരക്ഷിതമായ ലോഡ്ജിലേക്ക്
പോകാതെ പരിചയമില്ലാത്ത ഒരു സ്ഥലത്ത് ആരോ ഒരാൾ
ക്കൊപ്പം രാത്രി കഴിയുവാൻ തോന്നിയ ബുദ്ധിയെ അയാൾ
ശപിച്ചു.
”അയാളിനി രാത്രി വരില്ലെ?” രംഗസാമിയെ കുറിച്ച്
നഫീസ് ചോദിച്ചു.
”വന്നില്ലെങ്കിൽ വരണ്ട. നമുക്ക് രാവിലെ എഴുന്നേറ്റ്
സ്ഥലം കാലിയാക്കാം”. അവിടെ ഉണ്ടായിരുന്ന ചണച്ചാക്കുകൾ
രണ്ടാൾക്ക് കിടക്കുവാൻ വേണ്ടി തറയിൽ വീതിയിൽ
വിരിച്ചുകൊണ്ട് അയാൾ തുടർന്നു: ”ഇവിടെ കട്ടിലൊന്നും
ഇല്ല. തറയിൽ കിടക്കാൻ മടിയുണ്ടോ?”
”അതൊന്നും കുഴപ്പമില്ല” നഫീസ് പറഞ്ഞു.
തന്റെ വിലയേറിയ വസ്തുക്കൾ പേറുന്ന ബാഗിന്റെ സുര
ഒടടപപട മഡളമഠണറ 2014 ഛടളളണറ 02 3
ക്ഷയെ കുറിച്ചായിരുന്നു അയാൾക്ക് ആകെയുള്ള വേവലാതി.
അത് അയാൾ മറച്ചുവച്ചില്ല. ”ഈ കതകുകൾ നന്നായി
അടയ്‌ക്കേണ്ടേ? രാത്രി ആരെങ്കിലും വന്നാൽ? ബാഗിൽ ക്യാമറയൊക്കെ
ഇരിക്കുന്നു”.
”ഈ പെരുമഴക്കാലത്ത് രങ്കസാമി അല്ലാതെ ഇവിടെ
വേറെയാര് വരാൻ? ഇത് അയാൾടെ വീടല്ലെ? അയാൾക്ക്
ഇവിടെ എപ്പോൾ വേണമെങ്കിലും വരാമല്ലൊ”.
അത് ശരിയാണ് എന്ന് വിശ്വസിക്കുവാൻ നഫീസ് ശ്രമിച്ചു.
”മണ്ണെണ്ണ കഴിയാറായി. വിളക്ക് കെടുന്നതിനു മുമ്പ് കിട
ക്കാം… അല്ലേ?” ഒരു വിരിപ്പ് മടക്കു നിവർത്തി എടുത്തുകൊണ്ട്
ഗുരുദാസ് പറഞ്ഞു. മണ്ണെണ്ണവിളക്കിന്റെ കരിവെട്ടം
വെട്ടുകല്ലുകൾ അടർന്നുതുടങ്ങിയ ചുവരുകളിൽ തീർത്ത നിഴലുകൾ
ഉറക്കം തൂങ്ങുന്നു. അവർ കിടന്നു.
പുറത്ത് വീണ്ടും മഴ ശക്തമായി. പനയോലകളിൽ വീണ
മഴത്തുള്ളികൾ അദ്ധ്യാപകൻ ഇല്ലാത്ത ക്ലാസ്മുറിയിലെ ഇടവേളപോലെ
ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കി. ഇടയിൽ
ശക്തമായ കാറ്റ് വീശി. മേൽക്കൂര പറന്നുപോകുമെന്ന് നഫീ
സിന് തോന്നി.
”പേടിക്കണ്ട. കാട്ടിലെ മഴ ഇങ്ങനെയൊക്കെയാണ്. കുറ
ച്ചുനേരം കഴപ്പ് തീർത്ത് പെയ്യും. പിന്നെ ഏതെങ്കിലും മലമട
ക്കിൽ പോയി അടങ്ങിക്കൊള്ളും”.
”എനിക്ക് സൗമ്യമായി പെയ്യുന്ന മഴയെ ഇഷ്ടമാണ്. ഇത്
പക്ഷെ ഒരു വല്ലാത്ത മഴതന്നെ. ഒരുതരം ദുരിതമഴ” നഫീസ്
പറഞ്ഞു.
”ഈ കിളികളും പൂമ്പാറ്റകളുമൊക്കെ മഴേത്ത് എന്തു
ചെയ്യുമെന്ന് വിചാരിച്ചിട്ടാണോ?”
”അവയൊക്കെ പ്രകൃതിയുടെ ഭാഗമായാണ് എന്നും ജീവി
ക്കുന്നത്. പ്രകൃതിക്ക് മുഖം തിരിഞ്ഞുനിൽക്കുന്ന മനുഷ്യന്
മാത്രമാണ് ദുരിതങ്ങൾ…”
”നിങ്ങൾക്ക് പൂമ്പാറ്റകളോട് ഇത്ര ഇഷ്ടം തോന്നുവാൻ
കാരണം എന്ത്?” വിളക്ക് കെടുത്തിയിട്ട് ഗുരുദാസ് ചോദിച്ചു.
”അത് ഓരോരുത്തരുടെയും നിയോഗമാണ്. അവർ എവി
ടൊക്കെ ചുറ്റിത്തിരിഞ്ഞാലും അവസാനം അവിടെയെ
ത്തും”.
”മനുഷ്യനോട് മാത്രം ആർക്കും വലിയ ഇഷ്ടം തോന്നാറി
ല്ല” എന്നോ മറ്റോ അപ്പോൾ ഗുരുദാസ് പറഞ്ഞത് നഫീസിന്
വ്യക്തമായി കേൾക്കുവാൻ കഴിഞ്ഞില്ല. ഇരുട്ടിൽ മഴയുടെ
ശബ്ദം മാത്രം ഉയർന്നു. ഇടയനിൽ ആരോ കതക് തള്ളിത്തുറക്കുന്ന
ശബ്ദം കേട്ടപോലെ തോന്നി പലവട്ടം നഫീസ്
ഞെട്ടി. മൂന്നാമത് ഒരാൾ മുറിയിൽ ഉണ്ടെന്നുപോലും അയാ
ൾക്ക് ഒരുവേള തോന്നിപ്പോയി. അയാൾ ഗുരുദാസിനെ വിളി
ച്ചുനോക്കി. മറുപടി കിട്ടാതെ വന്നപ്പോൾ ടോർച്ചെടുത്ത്
തെളിച്ചു. ഗുരുദാസ് ഉറങ്ങിയിരുന്നു. അയാളുടെ ശ്വാസനാളം
പുറപ്പെടുവിച്ചു തുടങ്ങിയ വിചിത്ര ശബ്ദങ്ങളിൽ കുരുങ്ങി
നഫീസ് തെല്ലിട ഇരുന്നു.
ടോർച്ചിന്റെ വെട്ടത്തിൽ കാട്ടുപോത്തിന്റെ തല നഫീ
സിനെ ഉറ്റുനോക്കി. അയാൾ വെളിച്ചം കെടുത്തിയിട്ട് ഭീതി
യോടെ കണ്ണുകൾ അടച്ചു. അടച്ച കണ്ണുകളിൽ നൂറുകണക്കിന്
പോത്തുതലകൾ തെളിഞ്ഞപ്പോൾ നഫീസ് ഞെട്ടലോടെ
കണ്ണുകൾ തുറന്നു.
ഉറങ്ങുവാൻ കഴിയാതെ അയാൾ മെല്ലെ എഴുന്നേറ്റു. തല
യ്ക്കൽ ഇരുന്ന ബാഗ് വലിച്ചെടുത്ത് തുറന്ന് ലാപ്‌ടോപ് ഓൺ
ചെയ്തു. അതിന്റെ മങ്ങിയ വെട്ടം മുറിയിൽ പരന്നു. അടുത്ത്
കിടന്നുറങ്ങുന്നയാൾ ശ്വാസം വലിച്ചുവിടുന്ന ശബ്ദം മഴയുടെ
ശബ്ദത്തിനോട് മത്സരിച്ചു. ആ മങ്ങിയ വെട്ടത്തിൽ ഗുരുദാസിന്റെ
നെഞ്ചിൻകൂട് താളത്തിൽ ഉയർന്നുതാഴുന്നത് നഫീ
സിന് കാണാം.
അയാൾ ക്യാമറ എടുത്ത് അന്നു പകൽ പകർത്തിയ ചിത്ര
ങ്ങൾ കംപ്യൂട്ടറിലേക്ക് പകർന്നു. അതിൽ മിക്കതും പക്ഷി
കളും ശലഭങ്ങളുമാണ്. അവസാനത്തെ ചിത്രങ്ങൾ ഗുരുദാസിന്റെയായിരുന്നു.
അതിലൊന്ന് അയാൾ വലുതാക്കി
നോക്കി. ചിരിക്കാത്ത ഗുരുദാസ്!
”ഒറങ്ങാതെ അതും നോക്കി ഇരിക്കയാണ്… അല്ലെ?”
ഗുരുദാസ് ഉണർന്ന് എഴുന്നേറ്റിരുന്ന് ചോദിച്ചു. അയാൾ ഒരു
ചുരുട്ടിനായി പരതി.
”ഉറക്കം വരുന്നില്ല…”
”പരിചയമില്ലാത്തയെടം ആയതുകൊണ്ടാണ്…”
”ആണെന്ന് തോന്നുന്നു…”
”ഞാൻ എവിടെ കിടന്നാലും ഒറങ്ങും. ഈ പരിചയം
എന്നത് ഒന്നാലോചിച്ചാൽ വലിയ കാര്യമൊന്നുമല്ല. എത്ര
വർഷം ഒരുമിച്ച് കഴിഞ്ഞാലും രണ്ടാളുകൾ തമ്മിൽ വലിയ
പരിചയം ഉണ്ടായി എന്ന് വരില്ല. നിങ്ങള് ഇതുവരെ കണ്ടെ
ത്താത്ത ഒരു പൂമ്പാറ്റയൊണ്ടാവും. നിങ്ങള് കണ്ടിട്ടേയില്ല.
പക്ഷെ മനസ്സുകൊണ്ട് വലിയ പരിചയം കാണും” ഗുരുദാസ്
പറഞ്ഞു.
നഫീസ് മിഴിച്ചുനോക്കി.
”എന്റെ പടം കണ്ടോ…” കംപ്യൂട്ടർ ചൂണ്ടി ഗുരുദാസ് തുടർ
ന്നു. ”ഒന്ന് ചിരിക്കാരുന്നു എനിക്ക്… അല്ലെ? അതങ്ങനാ…
ചിരിക്കാതെ ചിരിക്കാതെ ജീവിച്ച് അതിപ്പൊ മറന്നുപോയി.
അത് പോട്ടെ… ഈ പടം എനിക്ക് കിട്ടാൻ എന്താ മാർഗം?”
”മേൽവിലാസം തന്നാൽ മതി. ഞാൻ കോപ്പിയെടുത്ത്
അയച്ചുതരാം” നഫീസ് ഉറപ്പുകൊടുത്തു.
ഗുരുദാസ് വീണ്ടും കിടന്ന് ഉറങ്ങുവാൻ തുടങ്ങി. അയാൾ
പുതപ്പുകൊണ്ട് തലയുൾപ്പെടെ മൂടി. നഫീസ് താൻ പകർ
ത്തിയ ചിത്രങ്ങളിലേക്ക് മടങ്ങി. അയാൾ ഓരോ ചിത്രങ്ങളി
ലൂടെ പിന്നിലേക്ക് സഞ്ചരിച്ചു. ചിത്രങ്ങൾ അയാളെ മറ്റൊരു
ലോകത്തേക്ക് തെളിച്ചുകൊണ്ടുപോയി. അവിടെ അസംഖ്യം
ചിത്രപതംഗങ്ങൾ പാറിപ്പറക്കുന്നു. ജാലകത്തിനപ്പുറത്ത് മഴ
മോഹിപ്പിച്ചുകൊണ്ട് നൃത്തം ചെയ്യുന്നു.
ഭാരം നിറച്ച ഒരു വണ്ടി മലമുകളിൽ നിന്ന് താഴേക്ക് ഇറ
ങ്ങിവരുന്നുവോ? അത് വലിക്കുന്നത് കാളകളാണോ അതോ
മനുഷ്യനാണോ എന്ന് നഫീസ് സൂക്ഷിച്ചുനോക്കി. വീണ്ടും
കാട്ടുപാതയിൽ പുതഞ്ഞ് മുന്നോട്ടു നീങ്ങുവാൻ കഷ്ടപ്പെടുന്ന
പോലെ! സഹായവഴിയിലേക്ക് ഓടിച്ചെല്ലുമ്പോൾ കാടിറങ്ങു
ന്നവരെ പോലെ, ഭാരം നിറച്ച വണ്ടിയെപ്പോലെ, കാടും
മലയും മഴയും ആ ചെറുപ്പക്കാരനും അറിഞ്ഞില്ല.
മഴവെള്ളം മേൽക്കൂരയിലെ ചില പഴുതുകൾ വഴി വീടിന്റെ
ചില ഭാഗത്ത് കടന്നുകയറുന്നുണ്ട്. ഇടയിൽ ശക്തമായി
വീശിയും ചിലപ്പോൾ പൊടുന്നനെ കാട്ടിലൊളിച്ചും കാറ്റ്
കുറുമ്പ് കാട്ടി. മഴയുടെ ഭേരീരവം പൊടുന്നനെ വർദ്ധിച്ചതു
ഒടടപപട മഡളമഠണറ 2014 ഛടളളണറ 02 4
പോലെ തോന്നി. എന്തൊക്കെയോ വലിയ ശബ്ദങ്ങൾ.
ആ ഘോരശബ്ദം അതിഭയങ്കരമായ മലവെള്ളപ്പാച്ചി
ലായി വന്ന് രംഗസാമിയുടെ വീടിനെ ഗാഢമായി പുണർന്നു.
അതോടെ ആ വീട് ഒലിച്ചുപോയി. ജലത്തോടൊപ്പം പാറകളും
വൻമരങ്ങളും മലമുകളിൽ നിന്ന് ഒലിച്ചിറങ്ങിയിരുന്നു.
മുകളിലെ ഏതോ അറയിൽ നിറഞ്ഞുകവിഞ്ഞ ജലഭാരം
താങ്ങാനാവാതെ മല ഹൃദയം പൊട്ടി തകർന്ന് ഇറങ്ങിയതാണ്.
ജലത്തോടൊപ്പം മലയുടെ കൊഴുപ്പും ഓജസ്സും താഴ്‌വാര
ത്തിലേക്ക് ഒലിച്ചിറങ്ങി.
വലിയ നിലവിളികളോടെ മനുഷ്യർക്കൊപ്പം പക്ഷിമൃഗാദികളും
ആ ദുരന്തത്തിൽ പെട്ടിരുന്നു. മലഞ്ചെരിവിലെ കുറച്ചു
വീടുകൾ പൂർണമായി തകർന്നു.
ഒരു ആശുപത്രിക്കിടക്കയിലാണ് ഗുരുദാസ് ഉണർന്നത്. ‘ഉണർവ്’
അയാൾക്ക് അനുഭവപ്പെട്ടത് മെല്ലെ ഭൂമിയിലെ സമതലത്തിലേക്ക്
മലയിൽ നിന്ന് ഇറങ്ങിവരുന്നതുപോലെയാണ്.
കണ്ണുകൾ ആദ്യം കാഴ്ച ഉറപ്പിച്ചെടുത്തത് കഴുത്തിൽ
സ്റ്റെതസ്‌കോപ്പണിഞ്ഞ ഡോക്ടറുടെ മുഖത്തായിരുന്നു.
”ആർ യു ഓക്കെ?” ഡോക്ടർ ചോദിക്കുന്നു.
പിന്നെയും കുറച്ചധികം സമയമെടുത്തു അയാൾക്ക്
ബോധം പൂർണമായി ലഭിക്കുവാൻ. കുറച്ച് മണവും ജലവും
ഉള്ളിൽ ചെന്നതൊഴിച്ചാൽ കാര്യമായ കേടൊന്നും ആ ദുരന്തം
അയാളുടെ ശരീരത്തിന് സമ്മാനിച്ചില്ല.
പിന്നെയും കുറച്ചധികം സമയമെടുത്തു അയാൾക്ക്
ബോധം പൂർണമായി ലഭിക്കുവാൻ. കുറച്ച് മണലും ജലവും
ഉള്ളിൽ ചെന്നതൊഴിച്ചാൽ കാര്യമായ കേടൊന്നും ആ ദുരന്തം
അയാളുടെ ശരീരത്തിന് സമ്മാനിച്ചില്ല. അവിടെ വന്ന ആശുപത്രി
ജീവനക്കാരോടെല്ലാം ‘നഫീസ്’ എന്ന ചെറുപ്പക്കാരനെ
കുറിച്ച് അയാൾ തിരക്കി. ആരും കൃത്യമായ മറുപടി നൽകിയി
ല്ല.
”അപകടം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടു. ഇതുവരെ നാല്
മൃതദേഹങ്ങൾ കണ്ടുകിട്ടി. അവശിഷ്ടങ്ങളുടെ ഇടയിൽ തെര
ച്ചിൽ നടക്കുന്നുണ്ട്” ഒരു പോലീസുകാരൻ ഗുരുദാസിനെ
അറിയിച്ചു.
വിവരം അറിഞ്ഞ് ഗുരുദാസിന്റെ മകനും ഭാര്യയും ഓടിയെ
ത്തി. തൊട്ടുപിന്നാലെ മകളും ഭർത്താവും. അവർ അയാളെ
നഗരത്തിലുള്ള ഒരു വമ്പൻ സ്വകാര്യ ആശുപത്രിയിലേക്ക്
മാറ്റി.
”അച്ഛന് പഴയ പ്രായമാണോ ആ മല കയറി അമ്പലത്തി
ലൊക്കെ പോകുവാൻ” മകൻ കയർത്തു.
”ഒരു പ്രായം കഴിഞ്ഞാൽ മക്കൾ പറയുന്നത് പ്രായമായവർ
കേൾക്കണം. അമ്മ പോയിക്കഴിഞ്ഞതു മുതൽ അച്ഛൻ
എല്ലാം തോന്നിയ പോലാ…” മകൾ.
അയാൾ മറുത്തൊന്നും പറഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞ്
വീട്ടിലെത്തിയപ്പോൾ അയാൾ മകനോട് ഒരു സഹായം
ചോദിച്ചു. ആ അപകട ദിവസത്തിന്റെ അടുത്ത ദിവസങ്ങ
ളിലെ പത്രങ്ങൾ കിട്ടുമോ എന്ന്. മകൻ തന്റെ തിരക്കുകളിൽ
അതൊക്കെ മറക്കും. അല്ലെങ്കിൽ അതിനൊന്നും മിനക്കെടുവാൻ
ആ ചെറുപ്പക്കാരന് മനസ്സില്ല. പുറത്തിറങ്ങാം എന്നായപ്പോൾ
ഗുരുദാസ് ഗ്രന്ഥശാലകളിലും ചില പരിചയക്കാരുടെ
ഭവനങ്ങളിലും ആ പത്രങ്ങൾ തിരക്കി. കിട്ടിയ പത്രങ്ങളി
ലൊന്നും നഫീസിനെ കുറിച്ച് പരാമർശങ്ങളൊന്നും കണ്ടില്ല.
രാജ്യം മുഴുവനും ആ ദിവസങ്ങളിൽ മഴക്കെടുതിയുടെ നാനാവിധ
വാർത്തകളാൽ നിറഞ്ഞതിനാൽ ആ ദുരന്തത്തിന് മാത്രമായി
വലിയ പ്രാധാന്യം ലഭിച്ചുകാണില്ല.
നഫീസിനെ മെല്ലെ മറന്നുവരികയായിരുന്നു ഗുരുദാസ്. മഴ
സൗമ്യമായി പെയ്ത ഒരു ദിവസമാണ് അയാളുടെ മേൽവി
ലാസം തേടി ഒരു തപാൽ ഉരുപ്പടി വന്നെത്തിയത്. അത് തുറ
ന്നപ്പോൾ അതിൽ ഗുരുദാസിന്റെ മൂന്ന് ബഹുവർണ ചിത്രങ്ങ
ൾ!
ആ ചിത്രങ്ങളിൽ നോക്കിനിൽക്കെ നല്ല ഭംഗിയുള്ള ഒരു
പുഞ്ചിരി ആ വരണ്ട ചുണ്ടുകളിൽ പറന്നെത്തി.
ശലഭമഴ
