(പെണ്ണെഴുത്തിന് നൽകപ്പെടുന്ന വിഖ്യാതമായ ബെയ്ലി സാഹിത്യ
പുരസ്കാരത്തിന്റെ (2017) അന്തിമ ലിസ്റ്റിൽ ഇടം പിടിച്ച
‘സ്റ്റേ വിത്ത് മി’ എന്ന നോവലിനെ കുറിച്ച്. യുവ നൈജീരിയൻ
നോവലിസ്റ്റ് അയോബാമി അദേബായോയുടെ പ്രഥമ നോവലാണ്
ഈ കൃതി).
കൊളോണിയൽ പൂർവ ആഫ്രിക്കൻ സംസ്കൃതിയിൽ സമൂഹത്തിലെ
എല്ലാ പൊതു സ്ഥാനങ്ങളിലും സ്ത്രീ മികച്ച സാന്നി
ധ്യമായിരുന്നെങ്കിൽ, കൊളോണിയലിസത്തിന്റെ വരവോടെ വി
ക്റ്റോറിയൻ മൂല്യങ്ങൾ ആഫ്രിക്കൻ സംസ്കൃതിയിൽ പിടിമുറുക്കുകയും
വിവാഹവും ഗർഭധാരണവുമാണ് പെണ്ണിടങ്ങൾ എന്ന രീ
തിയിലേക്ക് സ്ത്രീയുടെ സാമൂഹിക സ്ഥാനം പുനർനിർവചിക്ക
പ്പെടുകയും ചെയ്തു. വിവാഹവും ഒട്ടും വൈകാതെ അമ്മയാവലും
ഏറെ മക്കളെ പ്രസവിക്കലും സ്ത്രീയുടെ അന്തസ്സിനുള്ള ഏകാമാർഗമായി
പരിഗണിക്കപ്പെട്ടു. ആഫ്രിക്കൻ കുടുംബജീവിതത്തിലെ
ശ്രേണീവ്യവസ്ഥയിൽ ‘അമ്മയില്ലാകുഞ്ഞ്’ എന്നതിനേക്കാൾ
താഴ്ന്ന ഒരേയൊരു കാര്യം ‘കുഞ്ഞില്ലാത്ത അമ്മ’ എന്ന
തായി കണക്കാക്കപ്പെടുന്ന സാഹചര്യം തായേ സലാസിയുടെ ‘ദി
സെക്സ് ലൈവ്സ് ഓഫ് ആഫ്രിക്കൻ ഗേൾസ്’ എന്ന കഥയിൽ
വിവരിക്കുന്നുണ്ട്. ഒരഭിമുഖത്തിൽ അയോബാമി അദേബായോ
വിവരിക്കുന്നത് പോലെ, ‘നിങ്ങൾ തനിച്ചല്ല നിലനിൽക്കേണ്ടത്
എന്ന ആപ്തവാക്യം ഏറെ മക്കളുണ്ടാവുക
എന്നതാണ് അന്തസ്സിന്റെ ലക്ഷണം എന്ന രീതിയിൽ മനസ്സിലാക്കപ്പെട്ട,
ഇസ്ലാമിക – ക്രൈസ്തവ – പാഗൻ വിശ്വാസങ്ങ
ളുടെയും ജീവിത രീതിയുടെയും സങ്കലനം വ്യക്തമായി കാണാവുന്ന
യൊറൂബ സംസ്കൃതിയിൽ ബഹുഭാര്യത്വവും വലിയ, പടർന്നു
പന്തലിച്ച കുടുംബത്തിന്റെ ഗംഭീരനായ പിതൃ സ്വരൂപസ്ഥൻ
എന്ന പദവിയും പുരുഷന്റെ അന്തസ്സിന്റെ ചിഹ്നമായിത്തീർ
ന്നു.
ആദ്യത്തെ കുഞ്ഞിന്റെ ജനനത്തോടെ മാതാവിന്റെയും പി
താവിന്റെയും പേര് തന്നെ അവന്റെ/അവളുടെ പേരുമായി ചേർ
ത്ത് പുനർ നിർവ്വചിക്കപ്പെടുന്ന സമൂഹത്തിൽ (‘ഇയാ –‘, ‘ബാബാ
–‘) സ്വന്തം പേരിൽ തുടരേണ്ടി വരുന്നവർ വന്ധ്യതയുടെ പേരിൽ
അപമാനിതരായി. അതേസമയം, ആഫ്രിക്കൻ സാഹിത്യ
ത്തിൽ വിലക്കപ്പെട്ട വിഷയങ്ങളിൽ ഒന്നായാണ് വന്ധ്യതയുടെ
പ്രശ്നം പരിഗണിക്കപ്പെടുന്നത്. അഥവാ അത് ആവിഷ്കരിക്ക
പ്പെടുമ്പോൾതന്നെ ഏറ്റവും പതിഞ്ഞ ശബ്ദത്തിലും പ്രതിസ്ഥാനത്ത്
എപ്പോഴും സ്ത്രീയാണെന്നുമുള്ള രീതിയിലും പുരുഷ മേധാവിത്വപരമായ
മൂല്യങ്ങൾ തീർത്തും സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്തിയും
മാത്രമാണ് അത് ചെയ്യുക. സ്ത്രീകഥാപാത്രങ്ങൾ
തന്നെയും തങ്ങളുടെ പുരുഷന്മാരുടെ ‘കഴിവുകേടിനെ’ മൂടി
വയ്ക്കും വിധം വേണ്ടവിധത്തിലുള്ള നീക്കുപോക്കുകൾ നടത്തുകയും
വന്ധ്യത സ്ത്രീ സ്വയം വരുത്തിവച്ചതാണ് എന്ന മട്ടിൽ കുറ്റമേറ്റെടുക്കുകയും
ചെയ്യുന്നു. ലോല ഷോണെയിൻ രചിച്ച ‘ദി സീ
ക്രെറ്റ് ലൈവ്സ് ഓഫ് ബാബ സെഗിസ് വൈവ്സ്’ ഈ അവസ്ഥ
യെ നിശിതമായി സമീപിക്കുന്ന ഒരു മികച്ച സമകാലിക മാതൃകയാണ്.
പെണ്ണെഴുത്തിന് നൽകപ്പെടുന്ന വിഖ്യാതമായ ബെയ്ലി
സാഹിത്യ പുരസ്കാരത്തിന്റെ (2017) അന്തിമ ലിസ്റ്റിൽ ഇടം പിടി
ച്ച ‘സ്റ്റേ വിത്ത് മി’ എന്ന തന്റെ പ്രഥമ നോവലിലൂടെ യുവ നൈജീരിയൻ
നോവലിസ്റ്റ് അയോബാമി അദേബായോ ഈ ‘പൊള്ളുന്ന’
വിഷയത്തെയാണ് വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ
ഒരു പോലെ നേടിയെടുക്കുന്ന വിധത്തിൽ ആവിഷ്കരിക്കുന്നത്.
വന്ധ്യതയെന്നാൽ പെണ്ണെന്ന നാട്ടു നടപ്പ്
പ്രഥമദൃഷ്ട്യാ അനുരാഗത്തിന്റെ ക്ലാസ്സിക് മാതൃകയായാണ് അകിൻ
– യജീദെ വിവാഹ ജീവിതം ആരംഭിക്കുന്നത്. വിദ്യാസമ്പ
ന്നരും ആധുനിക വീക്ഷണങ്ങൾ ഉള്ളവരുമായ ദമ്പദികളുടെ ജീ
വിതം കലുഷമാകുന്നത് വർഷങ്ങൾ കഴിഞ്ഞും യെജീദേയുടെ ഗർ
ഭപാത്രം തരിശു കിടക്കുന്നത് അവരിലേറെ അകിനിന്റെ മാതാവ്
‘മൂമി’യെ അസ്വസ്ഥയാക്കിത്തുടങ്ങുന്നതോടെയാണ്. യൊറൂബ
സമൂഹത്തിൽ പതിവുള്ള ബഹുഭാര്യത്വം തങ്ങളുടെ കാര്യത്തിൽ
ഒരിക്കലും ഉണ്ടാവില്ലെന്ന ദമ്പതികളുടെ തീരുമാനം തിരുത്തേണ്ടി
വരുന്നത് അവരുടെ നിർബന്ധം മൂലമാണ്. ”സ്ത്രീകൾ കുഞ്ഞുങ്ങളെ
നിർമിക്കുന്നു, നിനക്കതിനു കഴിയുന്നില്ലെങ്കിൽ നീയൊരു
പുരുഷൻ മാത്രമാണ്, നിന്നെയാരും ഒരു സ്ത്രീയെന്നു വിളിക്കരുത്”
എന്ന് ഓർമിപ്പിക്കുന്ന മൂമി ബഹുഭാര്യത്വത്തെ പഴഞ്ചൻ ആയിക്കാണുന്ന
യൂണിവേഴ്സിറ്റി ഗ്രാജുവേറ്റിനോട് കൂട്ടിച്ചേർക്കുന്നു,
”ഈ ജീവിതം പ്രയാസകരമല്ല, യജീദെ. നിനക്ക് കുട്ടികൾ ഉണ്ടാവില്ലെങ്കിൽ
എന്റെ മകന് ഫുൻമിയിൽ കുറച്ച് ഉണ്ടാവാൻ അനുവദിക്കുക.
നോക്ക്, നിന്നോട് അവന്റെ ജീവിതത്തിൽ നിനക്കുള്ള
ഇടത്തിൽ നിന്ന് മാറിനിൽക്കാനല്ല ഞങ്ങൾ പറയുന്നത്. നീയവി
ടെ നിന്ന് ഒന്നിളകി മറ്റൊരാൾക്ക് ഇരിക്കാൻ ഇടം നൽകുകയേ
വേണ്ടൂ.”
എന്നാൽ, ഫുൻമിയും ഗർഭിണിയാകാതെ വരുന്നതോടെ
അതിനും അവൾ തന്നെയാണുത്തരവാദിയെന്നു ശഠിക്കുന്ന
മൂമി യജീദേയോടുള്ള വാത്സല്യം മാറ്റിവച്ചും അഭ്യർത്ഥനയുമായെത്തുന്നു:
”എന്റെ മകനെ രണ്ടുമാസം കൂടി നിന്റെ കാലുകൾക്കിടയിൽ
കിട്ടിയിട്ടും നിന്റെ വയർ കാലിയായിത്തന്നെ കിടക്കുന്നു”
എന്നു പരാതിപ്പെടുന്ന മൂമി, ”നിന്റെ തുടകൾ അവന്റെ മുന്നിൽ
അടയ്ക്കുക, ഞാൻ യാചിക്കുന്നു… ഇല്ലെങ്കിൽ അവൻ കുട്ടികളി
ല്ലാതെ മരിക്കും. എന്റെ ജീവിതം തകർക്കരുത്. അവനെന്റെ ആദ്യ
മകനാണ്, യജീദെ”. യജീദെയുടെ പിതാവിന്റെ ആദ്യഭാര്യ ഇയാ
മാർത്തയും അകിനിന്റെ അമ്മാവൻ ബാബാ ലോലയും അവളെ
ഉപദേശിക്കുക ഫുൻമിയെ അനിയത്തി, സുഹൃത്ത്, മകൾ എന്ന
നിലയിൽ കാണണമെന്നും നീ അവളുടെ ‘ഇയാലെ’ (ആദ്യ
ഭാര്യ) ആണെന്നുമാണ്. ഫുൻമി പ്രസവിക്കുന്നതോടെ യജീദെയും
ഉർവരയാകുമെന്നു മൂമി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു: ”കുഞ്ഞുങ്ങൾക്ക്
മറ്റു കുഞ്ഞുങ്ങളെ ഈ ലോകത്തേക്ക് വിളിച്ചു വരുത്താൻ
ഒരു മാർഗമുണ്ട്”. അകിനിന്റെ പ്രണയം തന്നിൽ മാത്രം ഒതുക്കാനും
ഇത്തരം സമ്മർദങ്ങളും കുഞ്ഞുണ്ടായിക്കാണാനുമുള്ള അത്യാഗ്രഹവും
തന്നെയാണ് തന്റെതന്നെ തിരിച്ചറിവുകൾക്കെതിരായിട്ടും
ആൾദൈവം യോസയ്യായുടെ പ്രവചന കേന്ദ്രമായ ‘വാ പി
ളർന്നു പോകുന്ന അത്ഭുതങ്ങളുടെ പർവത’ത്തിലേക്കുള്ള ആ
തീർത്ഥയാത്രയിലേക്കും ആടിനെ മുലയൂട്ടുന്ന, ‘ഞാൻ വിശ്വസി
ച്ചു പോയി’ എന്ന അതീതാവസ്ഥ(ളറടഭലഫധപണ ലളടളണ )യുടെ ഒരേസമയം
ദയനീയവും ഹാസ്യാത്മകവുമായ അസംബന്ധത്തിലേക്കും
തുടർന്ന് ഗർഭിണിയാണ് എന്ന ഭ്രമ ചിന്തയിലേക്കും യജീദിയെ
എത്തിക്കുക. ഗതികേടിന്റെയും അപാരമായ നഷ്ടങ്ങളുടെയും മുഖാമുഖത്തിൽ
മനുഷ്യർ എന്തിലും വിശ്വസിച്ചു പോകും എന്ന അവസ്ഥ
ചിമാമാൻഡാ അദീചിയുടെ ‘ഹാഫ് ഓഫ് എ യെല്ലോ
സൺ’ എന്ന നോവലിലും കാണാം. സംഘർഷ കാലത്ത് കാണാതാവുന്ന
പ്രിയപ്പെട്ട കൂടപ്പിറപ്പിനെ തിരിച്ചു കിട്ടാൻ വഴിപാടും
മറ്റും നടത്താൻ തയ്യാറാകുന്ന ഉന്നത ബിരുദധാരിണി അങ്ങ
നെയാണ് അതിനെ ന്യായീകരിക്കുക: ”ഞാൻ വിശ്വസിക്കുന്നു.
ഞാൻ എല്ലാത്തിലും വിശ്വസിക്കുന്നു. എന്റെ സഹോദരിയെ തി
രികെ കൊണ്ടുവരുന്ന എന്തിലും ഞാൻ വിശ്വസിക്കുന്നു….” (ഹാഫ്
ഓഫ് എ യെല്ലോ സൺ).
ശാരീരികമായിപ്പോലും ഒരു ഗർഭിണിയിൽ ഉണ്ടാകുന്ന മാറ്റങ്ങ
ളും താത്പര്യങ്ങളും ചൊരുക്കുകളും അനുഭവപ്പെട്ടു തുടങ്ങുന്ന യജീദിയുടെ
അവസ്ഥ ഏതാണ്ടൊരു മാജിക്കൽ റിയലിസ്റ്റിക് ഭാവം
പ്രാപിക്കുന്നുണ്ട്. പാളിപ്പോവുന്ന ആ ഭ്രമ ചിന്തയിൽ നിന്ന് ഏറെ
ചികിത്സകൾക്കും കൗൺസിലിംഗിനും അതിലേറെ ഹൃദയ വ്യഥകൾക്കും
ശേഷമാണ് അവൾ മോചിതയാവുക. എന്നാൽ ഇതി
വൃത്ത കേന്ദ്രത്തിലെ മലീമസ രഹസ്യങ്ങളിൽ പ്രമുഖമായ ചില
വികാസങ്ങൾക്ക് ശേഷം ശരിക്കും ഗർഭിണിയാകുന്നതോടെ മുമ്പി
ല്ലാത്ത മാറ്റങ്ങൾ യജീദേയിൽ സംഭവിക്കുന്നു: ഫുൻമിയോടുള്ള
സന്മനോഭാവമാണ് അതിൽ മുഖ്യം. ”ഒരു പുരുഷൻ എന്നത് പൂഴ്ത്തിവയ്ക്കാനുള്ള
എന്തെങ്കിലുമല്ല, അയാൾക്ക് പല ഭാര്യമാർ
ആവാം. എന്നാൽ ഒരു കുഞ്ഞിന് ഒരേയൊരു യഥാർത്ഥ അമ്മയെ
ഉണ്ടാവൂ”. നോവലിന്റെ സാകല്യത്തിൽ യജീദേയുടെ പുതിയ തി
രിച്ചറിവിന് ഒരു സ്വയം ന്യായീകരണത്തിന്റെ സ്വരവും കല്പിക്കാവുന്നതാണ്.
ഒപ്പം, മാതാവ് എന്ന അനിഷേധ്യവും സ്ഥായിയുമായ
സ്ഥാനലബ്ധി നൽകുന്ന അപാരമായ അവകാശ, സുരക്ഷിതത്വ
ബോധവുമാണ് യജീദെയെ അത്രയ്ക്കങ്ങു ഉദാരവതിയാക്കുന്നത്.
ഇതേ അവകാശബോധത്തിന്റെ മറ്റൊരു തലത്തിൽ നിന്ന്
രോഗപീഡയിൽ തന്റെ കയ്യിൽ അമർത്തിപ്പിടിക്കുന്ന സെസാനി
ന്റെ വേദന പകർന്നെടുക്കാൻ ഒരു ഘട്ടത്തിൽ യജീദെ ആഗ്രഹി
ക്കും, ”അവന്റെ കൈകൾ വേദനയിൽ പിറന്ന ഒരു തരം കരുത്തോടെ
കൈക്കുഴയെ ഞെരിക്കും വിധം എന്റെ കൈകളിൽ പിടിച്ചു.
അത് അവൻ അനുഭവിച്ചുകൊണ്ടിരുന്നതിന്റെ ചെറിയൊരംശം മാത്രമായിരുന്നു
എന്ന ബോധ്യത്തോടെ ഞാനെന്റെ കൈകളിലെ
വേദനയെ സ്വാഗതം ചെയ്തു. എന്നെ പിടിക്കുന്നതിലൂടെ അവന്റെ
ദുസ്സഹ വേദന എന്റെ ഉടലിലേക്ക് സന്നിവേശിപ്പിക്കാനും അത്
വഴി അതിൽ നിന്ന് മോചനം നേടാനും അവനു കഴിഞ്ഞിരുന്നെ
ങ്കിൽ എന്ന് ഞാനാശിച്ചു”. നോവലിലുടനീളം ഇത്തരം കരുത്തു
പ്രകടിപ്പിക്കുന്നത് സ്ത്രീകളാണെങ്കിൽ അകിൻ എല്ലാം കുഴച്ചു മറിക്കുകയും
കൊടിയ ദുരന്തങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്യുന്ന
തേയുള്ളൂ; അയാളുടെ ലൈംഗിക ദുർബലത ഒരർത്ഥത്തിൽ ആ
കഴിവുകേടിന്റെയും പുരുഷ മേധാവിത്ത സമൂഹത്തിന്റെ രോഗാതുര
കാപട്യത്തിന്റെയും രൂപകംതന്നെയാണ് താനും. ദോതൂൻ ആകട്ടെ,
ഒരു സ്ത്രീലമ്പടൻ ആയിരിക്കുമ്പോൾ തന്നെ അകിനിന്റെ
പദ്ധതിയിലെ കരുവെന്ന നിലയിൽ സ്വയം നിർവചിക്കാൻ പോലും
കഴിയാത്തവനുമാണ്.
ദുര്യോഗങ്ങളുടെ തുടർച്ചകൾ
ഒളിഞ്ഞും തെളിഞ്ഞുമുള്ള ലൈംഗികച്ചുവ മുറ്റി നിൽക്കുന്ന മൂമിയുടെ
ഭാഷണ രീതിയിലും കുടുംബ കാരണവത്തിയുടെ അധി
കാര ഭാവങ്ങളിലും യൊറൂബ സമൂഹത്തിന്റെ പരമ്പരാഗത മൂല്യ
വ്യവസ്ഥയാണ് അടയാളപ്പെടുത്തപ്പെടുന്നത്. പിറവിയിലേ അമ്മ
യെ ഒടുക്കിയവൾ എന്ന ശാപം ഉള്ളിലൊളിപ്പിച്ചുള്ള യജീദേയുടെ
ഇതര പിതൃ ഭാര്യമാരുടെ അവഗണന ഉണ്ടാക്കുന്ന അനാഥത്വ
ബോധത്തെ മറികടക്കാൻ മൂമിയുടെയും അകിനിന്റെയും സ്നേഹം
യജീദെയ്ക്ക് തുണയാവുന്നുണ്ടെങ്കിലും സ്നേഹം കൊണ്ട്
മാത്രം എല്ലാമാവില്ലെന്ന് തിരിച്ചറിയുന്ന ഘട്ടത്തിലാണ് അപ്രതീ
ക്ഷിത ഇതിവൃത്ത വികാസങ്ങളിലെക്കും ഒന്നിന് പിറകെ ഒന്നായി
സംഭവിക്കുന്ന ദുരന്തങ്ങളിലെക്കും നയിക്കുന്ന നിഗൂഢ തീരുമാനങ്ങളിലേക്ക്
അകിൻ എത്തിച്ചേരുന്നത്. എന്നാൽ, കണക്കുകൂട്ടലുകളുടെ
ചതുരവടിവുകളിൽ ഒതുങ്ങാൻ വിസമ്മതിക്കുന്ന ജീ
വിതസന്ധികൾ അയാളുടെയും യജീദേയുടെയും മാത്രമല്ല, മുറി
വേറ്റ മനസ്സോടെ ആസ്ത്രേലിയയിലേക്ക് പലായനം ചെയ്യാൻ
നിർബന്ധിതനാകുന്ന അകിനിന്റെ സഹോദരൻ ദോതൂൻ, ‘സീ
ക്രട്ട് ലൈവ്സ് ഓഫ് ബാബ സെഗിസ് വൈവ്സ്’ എന്ന നോവലിലെ
സെഗിയെന്ന പെൺകുട്ടിയെ പോലെ, ഒന്നിനുമല്ലാതെ ജീ
വൻ പൊലിയുന്ന ബലിയാടായി ഫുൻമി, പുതുതലമുറയുടെ ജീ
വിതപ്പൊടിപ്പായിത്തീരുന്ന റൊതിമി (ടിമി) എന്നിവരുടെയൊക്കെ
ജീവിതം ഉഴുതുമറിക്കും. ജനിതക വൈകല്യത്തോടെ പിറന്നു വീ
ണ് കുരുന്നിലേ ഒടുങ്ങുന്ന ഒലാമിദേയും സെസാനും അതേ ദുരന്തത്തോട്
ഏറെ മല്ലിടേണ്ടി വരുന്ന റൊതിമിയും അകിൻ – യജീ
ദെ – ദോതൂൻ ജീവിത ചൂതാട്ടത്തിന് വിലയൊടുക്കുന്നവർ തന്നെ.
സന്തുഷ്ടമായ കുടുംബജീവിതത്തിന്റെ ചെറിയ ഇടവേള കുറഞ്ഞൊരു
കാലം അനുഭവിക്കാനാവുന്നുണ്ട് യജീദെയ്ക്കും അകി
നിനും. മൂന്നു മാസം മാത്രം പ്രായമുള്ള ഒലാമിദേയ്ക്ക് പത്രവും
ജേർണലുകളും വായിച്ചു കൊടുക്കുന്ന അകിനിനെ നോക്കി നിൽ
ക്കുമ്പോൾ യജീദേയ്ക്ക് തോന്നുന്നു: ”അതേറ്റവും മനോഹരമായ
ദൃശ്യമായിരുന്നു, എന്റെ ഭർത്താവ് എന്റെ മകളോട് അവൾക്ക്
മനസ്സിലാവാത്ത കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നത്. അതത്രയ്ക്ക്
പരിപൂർണമായിരുന്നു, അത്രയ്ക്ക് അതിയഥാർത്ഥം, എനിക്കപ്പോൾ
ആ നിമിഷങ്ങളിൽ ജീവിതത്തിൽ പോസ് ബട്ടൻ അമർത്താൻ
തോന്നി”.
ജനിതക വൈകല്യമായ സിക്കിൾ സെൽ അസുഖത്തെ തുടർ
ന്ന് ഒലാമിദേ മരിക്കുമ്പോൾ, ഇളം പ്രായത്തിൽ തന്നെ മരിക്കാൻ
വേണ്ടി ജനിക്കുന്ന ‘അബികു’ (ലയധറധള ഡദധഫഢ) ദുഷ്ടാത്മാവാണെന്ന്
ചിന്തിക്കുന്ന മൂമിയോട് ഒരു വേള യജീദെയ്ക്ക് വെറുപ്പ് തോന്നുന്നുണ്ട്.
ആ മരണം അവരുടെ കാൽക്കീഴിൽ നിന്ന് ഭൂമിയെ അപഹരിച്ചതായി
ദമ്പതികൾക്ക് തോന്നുന്നു. ‘ബാബാ സെഗി’യിൽ
ഇയാ സെഗി നിരീക്ഷിക്കുന്നത് പോലെ മാതാപിതാക്കൾ കാണരുതാത്ത
ഏറ്റവും മോശപ്പെട്ട കാര്യമെന്ന നിലയിൽ കുഞ്ഞുമകളുടെ
കുഴിമാട സ്ഥലം യജീദേയും അകിനും കാണുന്നില്ല. എന്നാൽ
ഇനിയൊരു ഘട്ടത്തിൽ ആ പരമ്പരാഗത ക്രമത്തെ യജീ
ദെ ബോധപൂർവം വെല്ലുവിളിക്കും – ദുരന്തങ്ങളുടെ തനിയാവർ
ത്തനത്തിനു ശേഷം ഇനിയൊന്നും നഷ്ടപ്പെടാനില്ല എന്ന ഘട്ട
ത്തിൽ. സെസാൻ ജനിക്കുമ്പോഴും അവനെ ഒമാനിക്കുമ്പോഴും
അത്തരമൊരു വിധി അവർക്കറിയില്ല. കാലത്തുണരുമ്പോൾ അവന്റെ
ശബ്ദമല്ല, ഓലാമിദേയുടെ ശബ്ദം തന്നെയാണ് തന്നെ തേടിയെത്തുന്നത്
എന്ന് യജീദെ കണ്ടെത്തുന്നു. പക്ഷെ, സെസാനും
മൂമിയുടെ വാക്കുകളിൽ കഴിയും വേഗം മരിക്കാനായി ഭൂമിയിൽ വന്ന
‘അബികു’ ആണെന്ന നിലപാട് പതിയെ യജീദെയെ സ്വാധീ
നിക്കുന്നുണ്ട്. ആശുപത്രിയെന്നാൽ വെള്ളക്കാരന്റെ കൺകെട്ടാണെന്നും
പരമ്പരാഗത മാർഗങ്ങളിലുള്ള ചികിത്സയാണ് ‘അബി
കു’വിന് ആവശ്യമെന്നും ശഠിക്കുന്ന മൂമിയെ മറികടന്നു കിട്ടാവുന്ന
ചികിത്സയെല്ലാം നൽകിയിട്ടും ഒലാമിദേയുടെ വഴി സെസാനും
പിന്തുടരുന്നതോടെയാണ് ഒരു തരം വൈരാഗ്യബുദ്ധി യജീ
ദെയിൽ ഉണ്ടാവുന്നത്. സെസാന്റെ ജഡത്തിൽ ചാട്ടവാറടിച്ചു മുറിവേല്പിക്കണമെന്നും
അപ്പോൾ ഇനിയും പിറക്കാനിരിക്കുന്ന കുഞ്ഞ്
ആ അബികുവിന്റെ പുനർജനിയാണോ എന്ന് തിരിച്ചറിയാനാവും
എന്നുമുള്ള മൂമിയുടെ ആവശ്യം യജീദെ അംഗീകരിക്കുന്ന
ത് അകിനിനെപോലും അമ്പരപ്പിക്കുന്നുണ്ട്. എന്നാൽ, കുറ്റമറ്റ,
പാടുകൾ ഒന്നുമില്ലാത്ത എല്ലാം തികഞ്ഞ കുഞ്ഞായാണ് മൂന്നാം
നമ്പരുകാരി പിറക്കുക. കുഞ്ഞിനെ ഓരോ ഇഞ്ചും പരിശോധി
ക്കുന്ന യജീദേയിൽ മനോവ്യാപാരങ്ങളുടെ പിരിമുറുക്കം പ്രകടമാണ്:
”ഞാൻ തോമസ് ആണ്, സന്തോഷിക്കാനുള്ളതായി ഒരു കാര്യത്തെ
തിരിച്ചറിയും മുമ്പ് എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞ കാര്യ
ത്തിന് തൊട്ടറിയാവുന്ന തെളിവ് തേടുന്നയാൾ”. കഴിയും വേഗം
തിരിച്ചു പോകാനായി വന്ന അബികുവിന്റെ പുനരവതാരം എന്ന
ഒടടപപട അയറധഫ 2018 ഛടളളണറ 03 6
യർത്ഥത്തിൽ റോതിമി എന്ന് അവൾക്ക് പേരിടുക മൂമിയാണ്. പുതിയ
ലോകത്തെ അഭിമുഖീകരിക്കാനായി പിൽക്കാലം അവൾ സ്വ
യം ടിമി എന്ന് സ്വന്തം പേരിനെ പുനർ വിന്യസിക്കും.
രഹസ്യങ്ങളുടെ തിരിച്ചടികൾ
എന്നാൽ, രഹസ്യങ്ങളുടെ പടിപടിയായുള്ള വെളിപ്പെടലും അകിൻ
തന്നിൽ നിന്ന് പലതും ഒളിക്കുകയായിരുന്നു എന്ന തിരിച്ച
റിവും കുഞ്ഞുങ്ങളുടെ ജനനങ്ങൾക്ക് പിറകിലെ അവിശുദ്ധ ബാന്ധവങ്ങൾ
ഉണ്ടാക്കുന്ന കുറ്റബോധവും ആത്മനിന്ദയും അസഹ്യ
മാവുന്നതും അതൊക്കെ സഹിച്ചിട്ടും പിറക്കുന്ന കുഞ്ഞുങ്ങൾ ഓരോന്നായി
കൊടുംവേദനയുടെ പിടിയിൽ ഒടുങ്ങുന്നതു കാണേണ്ടി
വരുന്ന നിസ്സഹായതയും അതേ വിധിയിലേക്ക് പോകുമെന്നുറപ്പുള്ള
റൊതീമിയെ സ്നേഹിച്ചു പോവാതിരിക്കാനുള്ള മുൻകരുതലുമാണ്
കടുത്ത തീരുമാനത്തിൽ യജീദെയെ എത്തിക്കുന്നത്.
ഇഫെയിലെ യൂണിവേഴ്സിറ്റി പഠന കാലം മുതൽ നല്ലൊരു കേശാലങ്കാര
വിദഗ്ദയായിരുന്ന യജീദെക്കു സ്വന്തമായി ഒരു സലൂൺ
തന്നെ ഉണ്ടായിരുന്നത് അവളുടെ സ്വാശ്രയത്വ ബോധത്തെ ബലപ്പെടുത്തിയ
ഘടകവുമാണ്. അകിനിനു നൽകാനുള്ള ശിക്ഷ കൂടിയായാണ്
രോഗപീഡയുള്ള കുഞ്ഞുമകളെ അയാളെ ഏല്പിച്ച് അവൾ
വീട് വിട്ടു പോകുന്നതും. അന്തർ നാടകങ്ങളെ കുറിച്ചു ഒന്നുമറിയാത്ത
മൂമി പക്ഷെ അവൾ പോയതിൽ വേദനിക്കുന്നുണ്ട്. ”ഒരു
സ്ത്രീക്ക് ഒരു ചീത്ത ഭാര്യയാവാൻ കഴിയും, പക്ഷെ അവളൊരി
ക്കലും ഒരു ചീത്ത അമ്മയായിക്കൂടാ”. യജീദെ തന്റെ മനസ്സിൽ
റോതിമിയെ കൊന്നുകളയാൻ പാടില്ല എന്ന് ഇയാ ബോലുവും
കരുതുന്നു. അകിനിനെ വിട്ടു പോകുമ്പോൾ യജീദെ ഓർക്കുന്നുണ്ട്:
തന്റെ പിതാവിന്റെ മരണ സമയത്ത് തനിക്കുപോലും തോന്നാത്ത
വിഷമത്തോടെ വിതുമ്പിനിന്ന അകിനിന്റെ കൈ പിടി
ച്ചാശ്വസിപ്പിച്ച സന്ദർഭം: ”അകിൻ, ഇന്ന് നീ നിശ്ശബ്ദമായി കരയുമ്പോൾ
ആരാണ് നിന്റെ കൈ പിടിക്കുക?” അതേ സമയം താൻ
ചലിപ്പിച്ചു വിട്ടതെന്തോ അത് തടഞ്ഞു നിർത്താൻ ഇനി ഏറെ
വൈകിപ്പോയി എന്ന് അകിൻ സ്വയം പഴിക്കുന്നു. ഒലാമിദേയുടെയും
സെസാനിന്റെയും മരണം ഫുൻമിയെ മരണത്തിലേക്ക് തള്ളി
വീഴ്ത്തിയത്തിനു തനിക്കുള്ള ശിക്ഷയാണെന്നും അയാൾ കരുതുന്നു.
അകിൻ – ദോതൂൻ രഹസ്യങ്ങളിൽ രണ്ടുപേരെയും ഒരേ വ്യ
ക്തിഭിന്നങ്ങളായി – ”ഞാൻ ജെകിലും അവൻ ഹൈഡും” യെജീ
ദെ കരുതുന്നുണ്ടാവും എന്ന് അയാൾ അനുമാനിക്കുന്നു. ദോതൂനിനെയും
യജീദെയെയും പിടികൂടുന്ന സന്ദർഭത്തിൽ അയാൾ പ്രകടിപ്പിക്കുന്ന
വന്യമായ കോപം ഒരു നാട്യമായിരുന്നെന്നു യജീദെ
കണ്ടെത്തുന്നുണ്ട്. ”കോപം നാണക്കേടിനേക്കാൾ സഹനീയമാണ്”.
നോവലിന്റെ പ്രധാന പരിമിതികളിൽ ഒന്നായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള
യജീദേയുടെ പാത്രസൃഷ്ടിയിൽ കടന്നു വരുന്ന
അടിസ്ഥാനപരമായ ഒരു ദൗർബല്യം ഇതിനോട് ചേർത്തുകാണാം:
വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധങ്ങൾ ഉണ്ടാവരുതെന്നും
താൻ കന്യകയാണെന്ന കാര്യം അകിനിന്റെ മാതാവ് അറിയണമെന്നും
അഭിമാനിച്ചിരുന്ന ‘നിഷ്കളങ്കത’യുടെ തലത്തിൽ
പോലും അകിനിന്റെ കഴിവുകേടും ദോതൂനിന്റെ കാര്യത്തിൽ അയാളുടെ
പങ്കാളിത്തവും അവൾക്ക് ഊഹിക്കാൻ കഴിയുന്നില്ല എന്നത്
വിശ്വസനീയതയുടെ അതിരുകൾ വല്ലാതെ വലിച്ചു നീട്ടുന്നുണ്ട്.
എന്നാൽ ഒന്നൊന്നായി ചുരുളഴിയുന്ന സംഭവങ്ങളും സങ്കടങ്ങളുടെ
കുത്തൊഴുക്കും വായനക്കാരന്റെ ഫോക്കസിൽ നിന്ന് ഈ
പരിമിതികളെ മാറ്റിനിർത്തുന്നുണ്ട്.
തുളുമ്പുന്ന ചരിത്രവും ആഖ്യാന ധാരയും
യജീദേയുടെയും അകിനിന്റെയും മാറിമാറി വരുന്ന സ്വരത്തി
ലുള്ള അധ്യായങ്ങളിലായി ആഖ്യാനം ചെയ്യപ്പെടുന്ന നോവലിന്റെ
കഥാലോകം തെക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ഒസൂൻ സ്റ്റേ
റ്റിലെ ഇയേസയിലാണ്. എൺപതുകളുടെ സംഘർഷ കാലത്ത്
വിദ്യാർഥികൾ കൊല്ലപ്പെടുകയും സൈനിക ഭരണകൂടത്തിന്റെ
താത്പര്യങ്ങൾക്ക് അനുസരിച്ച് തെരഞ്ഞെടുപ്പുഫലങ്ങൾ തമസ്കരിക്കപ്പെടുകയും
ചെയ്യുന്ന കാലം. നടത്താൻ പോകുന്ന പി
ടിച്ചുപറിക്കും പകൽ കൊള്ളയ്ക്കും സൗകര്യമൊരുക്കി തയ്യാറായി
രിക്കാൻ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്ന സംഘങ്ങളും അവർ
ക്ക് വേണ്ടി സൗകര്യപൂർവം ലീവ് എടുത്തു മാറിനിൽക്കുന്ന നിയമപാലകരുടെയും
കാലം. തേജു കോലിന്റെ ‘എവെരി ഡേ ഈസ്
ഫോർ ദി തീഫ്’, അദാവോബി ട്രിഷിയ നോബാനിയുടെ ‘ഐ
ഡു നോട്ട് കം ടു യു ബൈ ചാൻസ്’ തുടങ്ങിയ കൃതികൾ കൂടുതൽ
വിശദമായി പരിശോധിക്കുന്ന ഈ തസ്കര സംസ്കൃതിയുടെ സൂക്ഷ്മമായ
തുടക്കങ്ങളാണ് ഇവിടെ സൂചിതമാകുന്നത്. എൺപതുകളിലെ
രാഷ്ട്രീയ കാലുഷ്യങ്ങളുടെ കാലം മുതൽ 2008 വരെയുള്ള
ഇരുപതു വർഷക്കാലമാണ് നോവലിന്റെ കാലഘട്ടം എന്ന
തുകൊണ്ടുതന്നെ ദേശ ചരിത്രവും കഥാഗതിയുടെ അന്തർധാരയായി
വരുന്നുണ്ട്. ബിയാഫ്രൻ യുദ്ധം കുട്ടിക്കാലത്ത് കേട്ട കഥകളിലൂടെ
ഓർക്കുന്ന യജീദെ പുതിയ കാലത്തെ സംഘർഷങ്ങൾ
ഏറെ ഉത്കണ്ഠയോടെ ശ്രദ്ധിക്കുന്നുണ്ട്. ജനറൽ ബുഹാരിയെ
സ്ഥാനഭ്രഷ്ടനാക്കിയ അട്ടിമറിയും ഇബ്രാഹിം ബാബാൻഗിഡ പുതിയ
സൈനിക മേധാവിയാവുന്നതും (1985) സ്വയം പ്രസിഡന്റ്
ആയി അവരോധിക്കാനുള്ള ശ്രമവും നാഷണൽ കൗൺസിൽ രൂപീകരണവും
ബാബാൻഗിഡയ്ക്കെതിരെ അരങ്ങേറിയ മേജർ
ഓർക്കാറിന്റെ പരാജയപ്പെട്ട അട്ടിമറിയും (1990) നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്.
പ്രസിഡൻറ് ആയി സ്വയം അവരോധിക്കാനുള്ള
ബാബാൻഗിഡയുടെ ശ്രമത്തെ കുറിച്ച് ”നൈജീരിയായിൽ
സാധ്യമല്ല… ഇതൊരു ബനാനാ റിപ്പബ്ലിക്ക് അല്ല” എന്ന് അകിൻ
അഭിപ്രായപ്പെടുമ്പോൾ സോകോതോ, ബോർനോ, കാനോ തുടങ്ങി
അഞ്ച് വടക്കൻ പ്രവിശ്യകളെ ഫെഡറേഷനിൽ നിന്ന് പുറത്താക്കാനുള്ള
റേഡിയോയിൽ കേൾക്കുന്ന നിർദേശം യജീദെയെ
ചകിതയാക്കുന്നു. ദോതൂനിന്റെ ഭാര്യ അജോകി കുഴപ്പങ്ങൾ പടരാതിരിക്കുമെങ്കിൽ
ബാബാൻഗിഡ തുടർന്നാലും മതിയായിരുന്നു
എന്ന് കരുതുന്നു. കലാപകാരികളെ തുരത്തിയതായി കേണൽ
സിദോനിന്റെ ഉറപ്പൊന്നും ആരെയും ആശ്വസിപ്പിക്കുന്നില്ല. ആഭ്യന്തര
സംഘർഷങ്ങൾ ആരെയും വെറുതെ വിടുന്നില്ല. നോവലിൽ
അതേറ്റവും ശക്തമായ ഭീഷണ സാന്നിധ്യമാകുന്നത് പരമ്പ
രയിലെ ജനിതക വൈകല്യത്തിന്റെ അവസാന വേട്ടയായ റോതിമിയുടെ
രോഗം മൂർച്ഛിക്കുന്ന ഘട്ടത്തിൽ കലാപം പടരുന്ന തെരുവുകളിലൂടെ
അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ
പാടുപെടുന്ന അകിനിനാണ് അനുഭവപ്പെടുക.
വ്യഭിചാരം, മിഥ്യാഗർഭം, ഉപേക്ഷിക്കപ്പെടുന്ന ശൈശവം, മാരക
കയ്യേറ്റങ്ങൾ, നരഹത്യ, ചരിത്രപരവും വൈയക്തികവുമായ
ദുരന്തങ്ങൾ, മൂടിവയ്ക്കപ്പെട്ട ഇരുണ്ട രഹസ്യങ്ങൾ, യാഥാർത്ഥ്യ
ത്തിനും അതീത യാഥാർത്ഥ്യത്തിനും ഇടയിൽ നേർത്ത അതിർ
വരമ്പിലെ താളം പിഴയ്ക്കുന്ന, ദു:സ്വപ്ന സമാനമായ മനോവ്യാപാരങ്ങൾ,
ഭ്രാന്തു പിടിച്ചേക്കുമോ എന്ന ഭയപ്പാടിൽ സ്വയം ഒളി
ച്ചോടാൻ ശ്രമിച്ചു പരാജയപ്പെടുന്ന നിസ്സഹായതകൾ – ഒരു പ്രഥമ
നോവലിന് താങ്ങാനാവുന്നതിലേറെ പ്രമേയ പരിസരങ്ങളിലൂടെയാണ്
ഇനിയും മുപ്പതു തികഞ്ഞിട്ടില്ലാത്ത നോവലിസ്റ്റിന്റെ സഞ്ചാരം.
ഇതിവൃത്തത്തിൽ ഏറെ വേദനയും ദുരന്തങ്ങളും തിങ്ങി
നിറയുന്നതുകൊണ്ടാവാം നോവലന്ത്യം ചില പുതിയ തുടക്കങ്ങൾ
സൂചിതമാകുന്ന ഇത്തിരി ശുഭാപ്തിയുടെ ചെറുവെളിച്ചത്തിലേക്ക്
ഉറ്റു നോക്കുന്നതും. ചിമമാൻഡാ അദീചിയുടെയും മാർഗരെറ്റ്
ഒടടപപട അയറധഫ 2018 ഛടളളണറ 03 7
അറ്റ്വുഡിന്റെയും ശിഷ്യയായ നോവലിസ്റ്റ് തന്റെ സ്വന്തം ആഖ്യാന
ശൈലി കണ്ടെത്തിക്കഴിഞ്ഞുവെന്ന് ഇതിനോടകം നിരൂപകരുടെ
അംഗീകാരം നേടിക്കഴിഞ്ഞു. അതേ സമയം, ആഫ്രിക്കൻ കഥ
പറച്ചിൽ പാരമ്പര്യത്തിന്റെ ചുവടു പിടിച്ചു കുട്ടിക്കാലത്ത് തങ്ങൾ
കേട്ടു പഠിച്ച മൃഗകഥകളും മാന്ത്രിക കഥകളും പോലെ തങ്ങൾ
ക്കു പറയാനുള്ള കഥകൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകാൻ
വ്യഗ്രതയുള്ളവരാണ് മുഖ്യ കഥാപാത്രങ്ങളായ യജീദെയും അകി
നും. യജീദെ താൻ പറയുന്ന കഥകളിൽ ദേശ ചരിത്രവും സ്വന്തം
കഥകളും ചേർത്തു വിളക്കി പരിഷ്കരിക്കും. ഈ കഥകളിലേതു
പോലെ വികാര വിക്ഷുബ്ധവും അപ്രതീക്ഷിത സംഭവ ഗതികൾ
നിറഞ്ഞതുമായ ഒരു കഥയായാണ് നോവൽ വികസിക്കുന്നത്. ”ഒരേ
സമയം അഹന്തയേയും വഞ്ചനയേയും കുറിച്ചുള്ള ഒരു ഗോഥിക്
ദൃഷ്ടാന്ത കഥയും, ആഴത്തിൽ മഥിക്കുന്ന ഒരു സമകാലിക
വൈവാഹിക ചിത്രീകരണവും; ചിനുവ അച്ചബെയുടെയും ചിമമാൻഡാ
എൻഗോസി അദീചിയുടെയും മഹത്തായ രചനകളുടെ
താവഴിയിൽ പാരമ്പര്യത്തിനും ആധുനികതയ്ക്കും, പൗരുഷത്തെ
യും സ്ത്രീത്വത്തെയും കുറിച്ചുള്ള പഴയ നിർവചനങ്ങൾക്കും സ്വ
യം നിർവചിക്കുന്നതിന്റെയും സ്വതത്തിന്റെയും പുതു മൂല്യസങ്കല്പങ്ങൾക്കും
ഇടയിലെ സമ്മർദങ്ങൾ നേരിടുന്ന നൈജീരിയയെ
കുറിച്ചുള്ള ഒരു നോവലുമാണ്”