മലയാള കവിതയിൽ വീടും വീട്ടിലേക്കുള്ള സഞ്ചാരങ്ങളും വി
ഷയമായി നിരവധി കവിതകൾ എഴുതപ്പെട്ടിട്ടുണ്ട്. മനുഷ്യർ പാർ
ക്കാതെ ഒഴിഞ്ഞുകിടക്കുന്ന വീട് പലതരത്തിലുള്ള അസാന്നിധ്യ
ങ്ങളുടെയും സൂചകങ്ങളാണ്. പുതുകവിത ഈ വിധം അസാന്നി
ധ്യങ്ങളെ ആവിഷ്‌കരിക്കുമ്പോൾ അദൃശ്യതയും അസാന്നിധ്യങ്ങ
ളും ദൃശ്യതയുടെയും സാന്നിധ്യത്തിന്റെയും അടയാളമായി മാറു
ന്നു. അതാവട്ടെ അരാഷ്ട്രീയമായ ഗൃഹാതുരതയാവുന്നില്ല.
ബിനു എം പള്ളിപ്പാടിന്റെ ‘പുകപ്പടങ്ങൾ’ (മലയാളം ഓണ
ക്കാഴ്ച 2017) എന്ന കവിത ചില മനുഷ്യരുടെ അസാന്നിധ്യങ്ങളെയും
അദൃശ്യതകളെയും ആവിഷ്‌കരിക്കാൻ ചില ദൃശ്യങ്ങൾ വയ്ക്കുകയാണ്.
കവിയുടെ ഓർമയിൽ തെളിയുന്ന പുകപ്പടങ്ങളാണത്.
”എനിക്കറിയാം ആ വീട്
ആറ്റുവഞ്ചിക്കും
മോട്ടോർ തറയ്ക്കും ചേർന്ന്
വരമ്പോടി വന്നുകേറും
കിഴക്കായി മൂന്നു പെണ്ണുങ്ങളുള്ള
ആ ഒറ്റമുറിവീട്”
ഈ ഒറ്റ മുറി വീട്ടിൽ ആ മൂന്നു പെണ്ണുങ്ങൾ ഇന്നില്ല. അവരുടെ
അദൃശ്യതകളെയും അഭാവത്തെയുമാണ് ബിനു ആവിഷ്‌കരിക്കു
ന്നത്. പൊട്ടിപ്പോയ പട്ടത്തിനു പിന്നാലെ ഓടിയോടിയാണ് മൂന്നു
പെണ്ണുങ്ങൾ പാർത്തിരുന്ന വീട്ടിൽ അവൻ എത്തിയത്. അവിടെ
അവൻ ചില അചേതന വസ്തുക്കൾ കാണുന്നു. ഈ വസ്തു
ക്കൾ കൊണ്ടാണ് ബിനു മുന്നൂപെണ്ണുങ്ങളുടെ ജീവിതം പറയുന്ന
ത്. പൊട്ടിപ്പോയ പട്ടം എന്നത് കാല്പനികതയുടെ ആകാശത്തി
ലല്ല, മണ്ണുതൊടുന്ന യാഥാർത്ഥ്യത്തിലേക്കുള്ള സഞ്ചാരമാണ്.
ഈ സഞ്ചാരമാണ് ഓലമേഞ്ഞ് ചളിമണ്ണ് തേച്ച മൺഭിത്തികളു
ള്ള വീട്ടിലേക്ക് എത്തിക്കുന്നത്. അവിടെ ചൂഷിതരും നിസ്സഹായരുമായി
കഴിഞ്ഞിരുന്ന സ്ത്രീകളുടെ മുഖമരിച്ചുപോയ ചില്ലിട്ട ചി
ത്രങ്ങൾ കാണുകയാണ്. ആ ചിത്രങ്ങളിൽ തൂങ്ങുന്ന നിറം കെട്ട
പ്ലാസ്റ്റിക് മാല, താഴെ ഒരു കട്ടിൽ, മൂലയിൽ തെറുത്തു വച്ചിരിക്കു
ന്ന പായ, അടുപ്പുകല്ലിൽ ചൂടാറാതെ ഒരു തീപ്പെട്ടി എന്നിങ്ങനെയുള്ള
വസ്തുക്കളൊക്കെ ജീവിച്ചിരുന്നവരുടെ അടയാളങ്ങളാണ്.
ജീവിച്ചിരുന്ന കാലത്തും അദൃശ്യതയിൽ മാത്രം കഴിയേണ്ടിവരു
ന്ന കീഴാളരും ദലിതരുമായ ഈ സ്ത്രീകളെ കവിതയിലൂടെ പ്രത്യക്ഷമാക്കുകയാണ്
കവി.
ആധുനികീകരിക്കപ്പെട്ട ഒരു സാമൂഹിക പശ്ചാത്തലത്തിൽ തന്നെയാണ്
ഈ സ്ത്രീകൾ ദാരിദ്ര്യത്തിലും അദൃശ്യതയിലും കഴി
ഞ്ഞിരുന്നത് എന്ന സൂചന കവിതയിലുണ്ട്. ‘മോട്ടോർ തറയ്ക്കു
ചേർന്ന് വരമ്പോടി വന്നു കേറും കിഴക്കായിട്ടാണ്’ മൂന്നു പെണ്ണു
ങ്ങൾ പാർക്കും ആ ഒറ്റമുറി വീടുള്ളത്. മോട്ടോർ തറയെന്നത് ആധുനികമായ
കാലത്തിന്റെ വസ്തുവായി കവിതയിൽ പ്രതിഷ്ഠാപനം
ചെയ്യപ്പെട്ടിരിക്കുന്നു. വയലും കുന്നും അതിന്റെ ഓരങ്ങളി
ലെ ചെറുകുടിലുകളുമുള്ള വിദൂരദൃശ്യത്തിന്റെ ലാന്റ്‌സ്‌കേപ്പ് ചി
ത്രമല്ല ബിനു കവിതയിലൂടെ വരയ്ക്കുന്നത്. പൊതുബോധത്തി
ന്റെ ഇത്തരം വിദൂരകാഴ്ചകളിലേക്കല്ല കവിയുടെ സഞ്ചാരം. പരമാവധി
സൂം ചെയ്‌തെടുത്ത ഒരു കാഴ്ചയ്ക്കുള്ളിലേക്ക് കയറി
നിന്നുകൊണ്ട് വായനക്കാരനെ ക്ഷണിക്കുകയാണ്. ആധുനികതയുടെ
രചനകളിലും മറ്റും കീഴാളരുടെ ജീവിതം മേല്പറഞ്ഞതുപോലെയുള്ള
വിദൂര കാഴ്ചയാണ്. പ്രധാന ഇതിവൃത്തത്തിന്റെ പശ്ചാ
ത്തലമായി വെറുതെ പറഞ്ഞുപോകുന്ന മനുഷ്യജീവിതമായി അവർ
തുടരുകയായിരുന്നു. പുതിയ കാലത്ത് അത്തരം അദൃശ്യരിൽ
നിന്ന് പുതിയ കാഴ്ചകളും കാഴ്ചപ്പാടുകളും തെളിഞ്ഞുവരികയാണ്.
അതുകൊണ്ടുതന്നെ ബിനു എം പള്ളിപ്പാടിന്റെ ‘പുകപ്പട
ങ്ങൾ’ എന്ന കവിത പുകമറയ്ക്കുള്ളിൽ അദൃശ്യമായ മനുഷ്യജീ
വിതങ്ങളെ തെളിയിച്ചെടുക്കുന്ന കവിതയായി നിലനിൽക്കും.
മനോജ് കുറൂർ എഴുതിയ ഒളിനോട്ടം എന്ന കവിതയും (മലയാള
മനോരമ വാർഷികപ്പതിപ്പ് – 2017) മേല്പറഞ്ഞ കവിത പോലെ
വീട്ടിലേക്കുള്ള ചെന്നുകേറലാണ്. മനോജ് ചെന്നു കയറുന്ന
വീട് തന്റെ പഴയ വീടാണ് എന്നുമാത്രം. പഴയവീട് എന്നത് പുതി
യ വീടിന്റെ സാന്നിധ്യത്തെ ഉറപ്പിക്കുന്നുണ്ട്. പതിവായി പഴയ വീ
ട് സന്ദർശിക്കുന്നവനാണ് കവി. പഴയ വീട് എന്നത് കഴിഞ്ഞുപോയ
പലതിന്റെയും ഓർമകൾ കൂടിയാണ്. പുതിയ വീട്ടിൽ താമസി
ക്കുമ്പോഴും പഴയ വീടിനെ ഓർമിക്കുകയും അവിടെ സന്ദർശിക്കുകയും
ചെയ്യുക എന്നത് ആധുനികീകരിക്കപ്പെടുമ്പോഴും ഉള്ളിൽ
സൂക്ഷിക്കുന്ന ചില ഫ്യൂഡൽ നൊസ്റ്റാൾജിയ തന്നെയാണ്.
”പതിവുപോലെന്റെ
പഴയ വീട്ടിൽ ഞാൻ
തിരിച്ചു ചെല്ലുന്നു
പുതുതായി വന്ന
പകിട്ടുകൾ നോക്കാ-
നകത്തുകേറുന്നു”.
പഴയ വീട്ടിൽ പുതിയതായി വന്ന പകിട്ടുകൾ എന്തെന്നറിയാൻ
എത്തുന്ന കവിയെ ‘പുറത്തിറങ്ങടോ, തിനിക്കിവിടെന്താണിനി
യും കാര്യമെന്നൊരു നോട്ടം മുന്നിൽ’ വന്ന് തുറിച്ചു നിൽക്കുകയാണ്.
പഴയ വീട്ടിൽ പുതിയ കൗതുകങ്ങളെ തിരയുന്ന കവിയുടെ മനസ്സ്
ചാഞ്ചാട്ടമുള്ളതാണ്. പുതിയതിനെ സ്വീകരിക്കുമ്പോഴും പഴയതിനോടുള്ള
ഇഷ്ടവും കൗതുകവുമാണ് കവിയെ പഴയ വീട്ടി
ലേക്കെത്തിക്കുന്നത്. അവിടെ കവിയെ പുറത്താക്കുന്ന തുറിച്ച
നോട്ടം കണ്ട് കവി ഭയക്കുന്നുണ്ട്. ഈ തുറിച്ചു നോട്ടം തന്നെയാണ്
ഒരു ജനതയെ ഒരു ദേശത്തുനിന്നും ദേശീയതയിൽ നിന്നും
ആട്ടിപ്പുറത്താക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കവി ഇങ്ങനെ പുറത്താക്കപ്പെട്ടവരുടെ
കൂടെയാണ് നിൽക്കുന്നത്. പക്ഷേ ഒളിനോ
ട്ടക്കാരന്റെ ഒരു മനസ്സ് കവിക്കുണ്ട്. പാരമ്പര്യത്തോടുള്ള ഒരിഷ്ടവും
ഉത്കണ്ഠയും കവി അബോധത്തിൽ സൂക്ഷിക്കുന്നു. പക്ഷേ
ആ പഴയവീട് കവി പോലുമറിയാതെ ചിലർ സ്വന്തമാക്കിയിരിക്കു
ന്നു. പാരമ്പര്യങ്ങളിൽ ഹൈജാക്ക് ഇവിടെ സംഭവിച്ചു. അല്ലെ
ങ്കിൽ പാരമ്പര്യം എന്നത് രോഗാതുരമായ ഒരവസ്ഥയിലെത്തിയി
രിക്കുന്നു. ഇനി പഴയ വീട്ടിലെ പുതിയ താമസക്കാർ പറയുന്നതുപോലെ:
”ഇതെന്റെ വീടാണ്
പഴയ വാടക-
ക്കുടിശ്ശിക തീർത്തു
പിരിഞ്ഞുപോവുക’
അങ്ങനെ അവിടെനിന്നും പുറത്തുകടക്കുന്ന കവിയെ ആരൊക്കെയോ
ചുമർപ്പഴുതിലൂടെ തുറിച്ചുനോക്കുകയാണ്. പാരമ്പര്യ
ത്തിന്റെയും പഴഞ്ചൻ ബോധ്യങ്ങളുടെയും ശക്തികൾ ഇന്ന് പ്രബലരാണ്.
അവരാൽ അടിത്തട്ടു മനുഷ്യരെപ്പോലെ നിരീക്ഷി
ക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുകയാണ് കവി.
അടിസ്ഥാന ജനതയ്ക്ക് പഴയവീട് എന്ന ഗൃഹാതുരത അസാ
ഒടടപപട ുഡളമഠണറ 2017 ഛടളളണറ 10 2
ധ്യമാണ്. കാരണം അവർക്ക് വീടുകൾ ഇല്ലായിരുന്നു. പക്ഷേ ഇ
ന്നവർ ചില പുതിയ വീടുകൾ നിർമിച്ചിരിക്കുന്നു. അതുപോലെ
കവിയും ഒരു പുതിയ വീട് നിർമിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്
പഴയ വീട്ടിലേക്കുള്ള പതിവ് സന്ദർശനം. അതായത്, പഴയ
ഇടം നിലനിൽക്കുന്ന പുതിയ ഇടത്തെ ദൃശ്യപ്പെടുത്തുന്നുണ്ട്.
അത്തരം ഇടത്തിലേക്ക് തിരിച്ചുപോകാനാവാതെ സ്വയം കെട്ടുപോകുന്നതായാണ്
കവിത അവസാനിക്കുന്നത്.
”തെളിച്ചമൂറ്റിയി-
ട്ടൊടുവിൽ ശേഷിച്ച
നിഴലുപോലെന്റെ
യുടലും മായുന്നു”.
ഉടൽ എന്നത് ഭൗതികമായ സാന്നിധ്യത്തിന്റെയും ദൃശ്യതയുടെയും
ഇടപെടലാണ്. ആ ഇടപെടലുകൾ പരാജിതമാവുമ്പോൾ
അദൃശ്യതയിലേക്കും അസാന്നിധ്യത്തിലേക്കും മാഞ്ഞുപോവുകയാണ്
ഉടൽ. ആന്തരികമായ അരക്ഷിതാവസ്ഥയും സങ്കോചവും
നിസ്സഹായതയും ഈ കവിതയെ അവനവനിലേക്ക് തന്നെ റദ്ദു
ചെയ്യുകയാണ.