കേരളത്തിലെ ജനാധിപത്യം മതാധിപത്യമായി രൂപം
മാറിയിരിക്കുന്നു. മതപ്രസരണം ഏൽക്കാത്ത ഒരു മേഖലയും
ബാക്കിയില്ലെന്നായി. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന
ആഹാരത്തിലും പഠിക്കുന്ന പുസ്തകങ്ങളിലും മതം പൊട്ടി
യൊലിക്കുന്നു. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും
തിരിച്ചുവരവിൽ അമ്പരന്നുപോയ മതങ്ങൾ അന്ധവി
ശ്വാസ വിരുദ്ധ സെമിനാറുകൾ സ്വയം നടത്തുന്ന കാഴ്ചയ്ക്കും
കേരളം സാക്ഷ്യം വഹിച്ചു തുടങ്ങി. വിവിധ മതവിഭാഗങ്ങൾ
തമ്മിലാണ് ഇക്കാര്യത്തിൽ മത്സരം! അന്യരുടെ വിശ്വാസമാണ്
അവരൊക്കെ അന്ധവിശ്വാസമായി തോന്നുന്നത്
എന്നതാണ് ഇതിലെ പ്രകടമായ വിരോധാഭാസം. തീർച്ച
യായും പരിതാപകരവും ഭീതിതവുമായ മത-ജാതിവത്കരണത്തിന്
മലയാളി വിധേയനാകുമ്പോൾ എവിടെ യുക്തി
വാദി എന്ന എളുപ്പമുള്ള ചോദ്യം ചോദിച്ച് പലരും മുഖം
മണ്ണിൽ പൂഴ്ത്തുന്നു. നരേന്ദ്ര ദാഭോൽക്കറുടെ മരണത്തെ
കുറിച്ച് എഡിറ്റോറിയൽ എഴുതുന്ന ദേശീയപത്രത്തിൽ
നിറയെ ദാബോൽക്കർ ആജീവനാന്തം എതിർത്തിരുന്ന
മതതട്ടിപ്പുകളുടെയും ആൾദൈവമാഹാത്മ്യത്തിന്റെയും
പരസ്യങ്ങളും വാർത്തകളും നിറഞ്ഞുതുളുമ്പുന്നത് കണ്ട
പ്പോഴും മലയാളിക്ക് ഒരുതരം മരവിപ്പ് മാത്രം.
കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ കേരളസമൂഹത്തിൽ യുക്തി
ചിന്തയ്ക്ക് സംഭവിച്ച ഗ്രഹണത്തെക്കുറിച്ച് അവലോകനം
ചെയ്യുമ്പോൾ ഇവിടെ നിലനിന്ന യുക്തിവാദപ്രസ്ഥാനങ്ങ
ളുടെ സ്വത്വവും ആശയപരിസരവും നിശ്ചയമായും പരിശോധിക്കപ്പെടണം.
സഹോദരൻ അയ്യപ്പനും എം.സി.ജോസഫും
എ.ടി. കോവൂരുമൊക്കെ നേതൃത്വം നൽകിയ കേരളത്തിലെ
യുക്തിവാദപ്രസ്ഥാനം പിൽക്കാലത്ത് കനത്ത തോതിൽ
കമ്മ്യൂണിസ്റ്റ്വത്കരണത്തിന് വിധേയമായി. കമ്മ്യൂണിസത്തോടുള്ള
സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് കേരള
ത്തിലെ യുക്തിവാദ പ്രസ്ഥാനത്തിൽ ഭിന്നതകളുണ്ടായതും.
യുക്തിവാദം പാർട്ടിപ്രവർത്തനത്തിന് അടിപ്പെടണമെന്ന
നിർദേശമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്നത്.
കേവലമായ യുക്തിബോധനം പ്രയോജനരഹിതമാണെന്നും
ഭൗതികമായ സാഹചര്യങ്ങൾ അട്ടിമറിക്കാതെ മതവിമുക്തി
സാദ്ധ്യമാകില്ലെന്നും പാർട്ടി സിദ്ധാന്തിച്ചു. യുക്തിവാദം
അപ്രായോഗികവുമാണെന്ന ബോധം ഒരു വിഭാഗം യുക്തി
വാദികൾക്കിടയിൽ പോലും സൃഷ്ടിക്കാൻ ഈ നിലപാട്
ഹേതുവായി. മതത്തെ സംബന്ധിച്ച തികച്ചും അയുക്തിപരമായ
ഈ വീക്ഷണത്തെ തിരുത്താൻ ശ്രമിക്കാതിരുന്നതാണ്
കേരളത്തിലെ യുക്തിവാദത്തിന് തിരിച്ചടിയുണ്ടാക്കിയ മുഖ്യ
കാരണങ്ങളിലൊന്നെന്ന് തോന്നുന്നു.
ലോകത്തെങ്ങും യുക്തിവാദപ്രസ്ഥാനങ്ങൾ കമ്മ്യൂണിസ
ത്തിന്റെ അനുബന്ധമായി വർത്തിക്കുന്നില്ല. എന്താണ്
മതവിശ്വാസം? മദ്യവും ലഹരിമരുന്നും പുകയിലയും പോലെ
മനുഷ്യന്റെ ബോധവും ചിന്താശേഷിയും നശിപ്പിക്കുന്ന ഒരു
ലഹരി കുത്തിവയ്പ് തന്നെയാണത്. ദിവസവും കുത്തിവയ്പ്
എടുക്കുന്നവൻ സമ്പൂർണ അടിമയായി തീരുന്നു. മറ്റ്
ലഹരികൾ പ്രസക്തമാകുന്നത് മിക്കപ്പോഴും പ്രായപൂർത്തി
ആയതിന് ശേഷമായിരിക്കും. മതം ബാല്യത്തിലേ ഉപഭോ
ക്താവിനെ അടിമയാക്കുന്നു. മതം മനുഷ്യനെ മയക്കുന്ന
കറപ്പാണ് (Die Religion … ist das Opium des Volkes) എന്ന
മാർക്സിന്റെ നിർവചനം പ്രസക്തമാകുന്നത് അവിടെയാണ്.
ഹെഗലിന്റെ രചകൾക്കൊരു ആമുഖം (A Contribution to the
Critique of Hegel’s Philosophy of Right) എന്ന നിലയിൽ
രചിക്കാൻ ലക്ഷ്യമിട്ടിരുന്ന ഒരു പുസ്തകത്തിന് 1843ൽ
തയ്യാറാക്കിയ ആമുഖത്തിലാണ് മാർക്സ് ഈ വിശകലനം
നടത്തിയത്. 1844 ൽ ഇതദ്ദേഹം സ്വന്തം ജേർണലിൽ
(Deutsch-Französische Jahrbücher) പ്രസിദ്ധീകരിക്കുകയു
ണ്ടായി. ആമുഖം പുറത്തുവന്നെങ്കിലും ലക്ഷ്യമിട്ടിരുന്ന
പുസ്തകം ഒരിക്കലും പ്രസിദ്ധീകരിക്കപ്പെട്ടില്ല. ”നിങ്ങൾ
നിങ്ങളുടെ ജനത്തെ തീറ്റിക്കുന്ന കറപ്പ്”എന്നൊരു പ്രയോഗം
സെയ്ഡെ (Marquis de Sade) 1797¤ L’Histoire de Juliette and
Novalis’s എന്ന ഗ്രന്ഥത്തിൽ നടത്തിയിരുന്നു. ഒരുപക്ഷെ ഈ
വാചകം മാർക്സിന് പ്രചോദനമായിട്ടുണ്ടാവാം.
മതം കറപ്പാണെന്ന അന്തിമനിഗമനം ശരിയാണെങ്കിലും
ഈ നിർവചനത്തിൽ അനുബന്ധമായി മാർക്സ് പറയാൻ
ശ്രമിക്കുന്ന കാര്യങ്ങളിൽ സമാനമായ കൃത്യതയില്ല.
മതവിശ്വാസത്തിന്റെ ഉല്പത്തിയും പരിണാമവും വിശകലനം
ചെയ്യുന്നിടത്ത് മാർക്സിയൻ നിരീക്ഷണങ്ങൾ യുക്തിസഹമല്ലെന്ന്
പ്രസ്തുത നിർവചനം വ്യക്തമാക്കും. മതപരമായ
യാതന/അനുഭവം ഒരേസമയം യഥാർത്ഥ യാതന/അനുഭവത്തിന്റെ
പ്രകാശനവും അതിനെതിരെയുള്ള പ്രതിഷേധവുമാണ്.
മതം അടിച്ചമർത്തപ്പെട്ടവന്റെ നെടുവീർപ്പാകുന്നു.
ഹൃയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത
സാഹചര്യങ്ങളുടെ ആത്മാവുമാണത്. അത് ജനത്തെ
മയക്കുന്ന കറപ്പാകുന്നു (“Religious suffering is, at one and
the same time, the expression of real suffering and a protest
against real suffering. Religion is the sigh of the oppressed
creature, the heart of a heartless world, and the soul of soulless
conditions. It is the opium of the people”.) എന്നാണ്
മാർക്സ് എഴുതിയത്.
യഥാർത്ഥ ആനന്ദം ലഭിക്കാനായി ഈ ഭ്രമാത്മകമായ
ആനന്ദം നിർമാർജനം ചെയ്യേണ്ടതുണ്ട്. തങ്ങളുടെ സാഹച
ര്യങ്ങൾ സംബന്ധിച്ച മിഥ്യാധാരണകൾ കയ്യൊഴിയാൻ
അവരോട് ആവശ്യപ്പെടുക എന്നത് അത്തരം മിഥ്യാധാരണകളുടെ
ഉല്പത്തികാരണങ്ങൾ വിട്ടെറിയാനുള്ള
ആഹ്വാനം ചെയ്യലാകുന്നു. ചുരുക്കത്തിൽ മതവിമർശനം
എന്നത് മതം പ്രഭാവലയം തീർക്കുന്ന കണ്ണീർ താഴ്വരയ്ക്കെതി
രെയുള്ള വിമർശനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു (The
abolition of religion as the illusory happiness of the people is
the demand for their real happiness. To call on them to give
up their illusions about their condition is to call on them to
give up a condition that requires illusions. The criticism of
religion is, therefore, in embryo, the criticism of that vale of
tears of which religion is the halo).
ഈ വിശകലനം കാവ്യാത്മകവും ഉത്തരാധുനികച്ചുവയു
ള്ളതുമാണെങ്കിലും ഇവിടെ യാഥാർത്ഥ്യവുമായുള്ള ഹസ്ത
ദാനം സംഭവിക്കുന്നില്ല. ണെഫധഥധമഴല ലഴതതണറധഭഥ എന്നതിനെ
മതാനുഭവം എന്ന് തർജമ ചെയ്യുന്നതാവും ഉചിതമെന്ന്
തോന്നുന്നു. മതാനുഭവം ഒരേസമയം യഥാർത്ഥ അനുഭവത്തിന്റെ
പ്രകാശനവും അതിനെതിരെയുള്ള പ്രതിഷേധവുമാകുന്നു
എന്ന വിലയിരുത്തൽ കേവലമായ വാചകക്ക
സർത്ത് മാത്രമാണ്. ഒരു വസ്തു ഒരേസമയം അതാകുകയും
അല്ലാതിരിക്കുകയും ചെയ്യുന്നുവെന്ന മാർക്സിസ്റ്റ് കാവ്യഭാവനയുടെ
ചുവടുപിടിച്ചാണ് ഈ വാക്യങ്ങളെല്ലാം നിർമിക്ക
പ്പെട്ടിരിക്കുന്നത്. ഒരു വസ്തു ഒരേ സമയം അതിന്റെ പ്രകാശനവും
അതിനോടുള്ള പ്രതിഷേധവുമാകുന്നത് എങ്ങനെയാണ്?!
വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ഭാവനാവ്യായാമ
ത്തിന്റെ സഹായമുണ്ടെങ്കിലേ ഇത്തരം താത്വിക അഭ്യാസ
ങ്ങൾ സഹനീയമായി തോന്നുകയുള്ളൂ.
ഒരു വസ്തുവിന്റെ പ്രകാശനം അതിനെതിരെയുള്ള പ്രതി
ഷേധമാണെന്ന കല്പന ശരിയാണെന്ന് വെറുതെ സങ്കല്പിക്കുക.
അങ്ങനെയെങ്കിൽ അത് മതത്തിന്റെ കാര്യത്തിൽ
ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മതാനുഭവം
സത്യത്തിൽ യഥാർത്ഥ അനുഭവത്തിന്റെ പ്രകാശനമാണോ?
പ്രകാശിപ്പിക്കുക ഏതാണ്ട് സമാന രൂപത്തിൽ വെളിവാക്കുക
എന്ന അർത്ഥത്തിലാണ് നാം മനസ്സിലാക്കുന്നത്. അതായത്,
ഉള്ളിലുള്ള ഒരു വികാരം അപ്പടി പുറത്തുകാട്ടുക. അങ്ങനെയെങ്കിൽ
മതാനുഭവങ്ങൾ യാഥാർത്ഥ അനുഭവത്തിന്റെ
പ്രകാശനമാണെന്ന വാദം ശരിയല്ല. മതാനുഭവം മിക്കപ്പോഴും
മിഥ്യയാണ്. യഥാർത്ഥ അനുഭവങ്ങൾ അങ്ങനെയല്ല.
കന്യാമറിയത്തെ സ്വപ്നം കാണുന്നതും ജ്യോതിഷപ്രവചനം
ശരിയാണെന്ന് തോന്നുന്നതും ബാധ ഒഴിഞ്ഞുപോയതായി
സങ്കല്പിക്കുന്നതും കൃഷ്ണനെ പേര് ചൊല്ലി വിളിക്കുന്ന
തുമൊക്കെ മതാനുഭവങ്ങളായിരിക്കാം. പക്ഷെ ഇവ യഥാ
ർത്ഥ അനുഭവങ്ങൾക്ക് വിപരീതമാണ്. ഇവ യഥാർത്ഥമാണെന്ന
വിഭ്രാന്തിയാണ് മതവിശ്വാസമെന്ന ഓമനപ്പേരിൽ
അറിയപ്പെടുന്നത്. വിഭ്രാന്തി യഥാർത്ഥമല്ലാത്തതിനാൽ
മതാനുഭവം യഥാർത്ഥ അനുഭവങ്ങളുടെ പ്രകാശനമല്ല മറിച്ച്
അവയിൽ നിന്നുള്ള വിടുതലാണ്. ഒരുതരം രക്ഷാമാർഗമാണത്.
എള ധല ടഭ ണലഡടയണബണഭള റടളദണറ ളദടഭ ടഭ ണഷയറണലലധമഭ.
മതാനുഭവം യഥാർത്ഥ അനുഭവങ്ങളോടുള്ള പ്രതിഷേധമാണെന്ന
രണ്ടാമത്തെ സങ്കല്പവും വിചിത്രമാണ്. ഒളിച്ചോട്ടം
പ്രതിഷേധമാകുന്നതെങ്ങനെ? മദ്യപിക്കാതിരിക്കലും
ഒരുതരം ലഹരി ഉപഭോഗമാണെന്ന് വാദിക്കുന്നതുപോലെ
ഇനി ഒളിച്ചോട്ടവും ഒരിനം പ്രതിഷേധമാണെന്ന് വരുമോ?!!
യഥാർത്ഥ അനുഭവങ്ങളോട് പ്രതിഷേധിക്കാനായി യഥാ
ർത്ഥ കലാപങ്ങൾ തന്നെ വേണ്ടിവരും. സ്വപ്നജലം അസ്സൽ
ദാഹമകറ്റില്ല. സ്വപ്നം കണ്ടോ മായികമായ വിഭ്രാന്തികൾ
ജനിപ്പിച്ചോ യഥാർത്ഥ അനുഭവങ്ങളോട്/യാതനകളോട്
പ്രതിഷേധിക്കാനാവില്ല. അങ്ങനെ ചെയ്താൽ അത്
അയഥാർത്ഥമായ, മിഥ്യയായ പ്രതിഷേധമാണ്. മിഥ്യയായ
പ്രതിഷേധം പ്രതിഷേധമല്ല.
മതാനുഭവം അടിച്ചമർത്തപ്പെട്ടവന്റെ നെടുവീർപ്പാണ്
എന്ന വാദവും ശരിയല്ല. അടിച്ചമർത്തപ്പെട്ടവന് മാത്രമേ
മതാനുഭവം ഉണ്ടാവൂ എന്ന ധ്വനി അവിടെ കടന്നുവരുന്നുണ്ട്.
അടിച്ചമർത്തപ്പെടുന്നവന്റെ നിശ്വാസം മതവിശ്വാസമായി
മാറുന്നു എന്ന വ്യഖ്യാനവും പരിഗണിക്കാം. പക്ഷെ ഈ രണ്ട്
നിഗമനങ്ങളും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടില്ല.
അടിച്ചമർത്തപ്പെടാത്തവനും അടിച്ചമർത്തുന്നവനും മതാനുഭവം
ഇല്ലേ?! ഉത്തരം തീർച്ചയായും ഉണ്ട് എന്നുതന്നെയാണ്.
സാമ്പത്തികമായും സാമൂഹികപരമായും ഉന്നതി പ്രാപിച്ച
കോടിക്കണക്കിന് ജനങ്ങൾ ലോകമെമ്പാടുമുണ്ട്. അവരുടെ
നിശ്വാസത്തിലും മതമുണ്ടെന്നറിയണം. ഉന്നതവിദ്യാഭ്യാസം
സിദ്ധിക്കുന്നവനും മതവിശ്വാസം കയ്യൊഴിയുന്നില്ല. ആദ്യം
വിളക്ക് കത്തിക്കാൻ എണ്ണ വാങ്ങി ക്ഷേത്രത്തിൽ കൊടുത്തി
രുന്നവൻ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമ്പോൾ സ്വർണവിളക്ക്
വഴിപാടായി കൊടുക്കുന്നു. സമൃദ്ധി കനക്കുമ്പോൾ
ഇതേ വ്യക്തി ക്ഷേത്രംതന്നെ പുതുക്കി പണിതുകൊടുക്കു
ന്നു. കാൽനടയായി ക്ഷേത്രത്തിലെത്തിയിരുന്നവൻ ക്രമേണ
ഓട്ടോയിലേക്കും കാറിലേക്കും യാത്ര മാറ്റുന്നു. സാമ്പത്തിക
– സാമൂഹിക അഭിവൃദ്ധി വരുന്നതനുസരിച്ച് ഭക്തിയുടെ
ആഴവും വിസ്തൃതിയും വർദ്ധിക്കുകയാണവിടെ. അന്ധവിശ്വാസങ്ങൾ
നിർലജ്ജം പിന്തുടർന്നവർ വിദ്യാഭ്യാസം സിദ്ധിക്കു
ന്നതോടെ ക്വാണ്ടം സിദ്ധാന്തവും സ്ട്രിംഗ് തിയറിയും വച്ച്
സ്വന്തം അന്ധവിശ്വാസങ്ങൾക്ക് ന്യായീകരണം കണ്ടെത്തി
ജനത്തെ ചിരിപ്പിക്കുന്നു. അടിച്ചമർത്തപ്പെട്ടവൻ അധികാരി
യാകുമ്പോൾ മലകയറ്റം ഒഴിവാക്കി വി.ഐ.പി. ക്യൂവിൽ
നിന്ന് ദർശനം നേടുന്നു. അന്ധവിശ്വാസി സാങ്കേതികവിദ്യ
സിദ്ധിക്കുമ്പോൾ തേങ്ങയടിച്ചും തേരു വലിച്ചും റോക്കറ്റ്
വിടാൻ പഠിക്കുന്നു.
അമേരിക്ക ഉൾപ്പെടെയുള്ള പല സമ്പന്ന-ക്ഷേമ രാജ്യ
ങ്ങളിലും മതവിശ്വാസം ശക്തമാണ്. ഇവിടെയൊന്നും
മേല്പറഞ്ഞ മാർക്സിയൻ സിദ്ധാന്തം സാധൂകരിക്കപ്പെടുന്നില്ല.
നിസ്വരുടെ നിശ്വാസം മതമായിരിക്കുമെന്ന വാദവും വസ്തുതാ
വിരുദ്ധമാണ്. ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ
വിയറ്റ്നാമിൽ ഭൂരിപക്ഷവും അവിശ്വാസികളാണെന്ന്
മിക്ക സർവെ ഫലങ്ങളും ആവർത്തിച്ച് സ്ഥിരീകരിക്കുന്നു.
അടിച്ചമർത്തൽ കാലഘട്ടത്തിൽ ഉത്ഭൂതമായ മതവിശ്വാസം
പിന്നീട് നീക്കംചെയ്യപ്പെടാനാവില്ലെന്ന് വന്നു-എന്നൊരു
ഭേദഗതി ഈ സിദ്ധാന്തത്തിന് നിർദേശിച്ചാലോ? എന്നാലും
സിദ്ധാന്തം യുക്തിസഹമാകില്ല. കാരണം, അങ്ങനെയെ
ങ്കിൽ അടിച്ചമർത്തപ്പെട്ടവന്റെ സമ്പന്നരായ തുടർതലമുറകൾ
മതവിശ്വാസത്തിൽ നിന്നും വിമുക്തി നേടേണ്ടതാണ്.
പക്ഷെ അതല്ല യാഥാർത്ഥ്യം. ഉദാഹരണമായി വ്യവസായ
ഭീമൻമാരായ ടാറ്റാ കുടുംബത്തെ പരിഗണിക്കുക. ആദ്യത്തെ
അടിച്ചമർത്തപ്പെട്ട ടാറ്റ മതവിശ്വാസം തുടങ്ങിവച്ചുവെന്നും
കരുതുക. അങ്ങനെയെങ്കിൽ നിരവധി തലമുറകൾക്ക് ശേഷവും
ടാറ്റാ കുടുംബത്തിൽ ജനിച്ചവരിലും മതം തഴയ്ക്കുന്നതെ
ങ്ങനെ? ടാറ്റാ കുടുംബത്തിൽ ഭാവിയിൽ ജനിക്കാനിരിക്കുന്ന
വരും മതവിശ്വാസികളായിരിക്കാൻ നല്ല സാദ്ധ്യതയുമുണ്ട്.
എന്തുകൊണ്ട്? ഇപ്പോഴും ടാറ്റകൾ അടിച്ചമർത്തലും ദാരി
ദ്ര്യവും അനുഭവിക്കുന്നുണ്ടോ?!!
ഇനി, ആദ്യത്തെ മതവിശ്വാസി അടിച്ചമർത്തപ്പെട്ടവനാണെന്ന്
സങ്കല്പിക്കുക. അങ്ങനെയെങ്കിൽ ആദ്യത്തെ
പുരോഹിതൻ ആരായിരുന്നു? അയാളും അടിച്ചമർത്തപ്പെട്ട
വനായിരുന്നോ? പുരോഹിതന് മതവിശ്വാസം ഇല്ലായിരുന്നുവോ?
രാജാക്കന്മാരും നാടുവാഴികളും മതവിശ്വാസികളും
മതപ്രചാരകരും ആയിർത്തീർന്നതെങ്ങനെ?
‘ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയം’, ‘ആത്മാവി
ല്ലാത്ത ലോകത്തിന്റെ ആത്മാവ്’ തുടങ്ങിയ പ്രയോഗങ്ങൾ
കേൾക്കാനിമ്പമുള്ളവയാണ്. രൂപകാർത്ഥത്തിൽ നമുക്ക
തിനെ വ്യാഖ്യാനിക്കുകയും ചെയ്യാം; പക്ഷെ അത്രയേയുള്ളൂ.
അമ്മയില്ലാത്തവർക്ക് അവൾ അമ്മയായി ജീവിച്ചു
എന്നൊക്കെ നാം പറയാറില്ലേ. അമ്മയില്ലാത്ത കുട്ടിക്ക് ഒരു
പോറ്റമ്മയെ നൽകാമെന്നല്ലാതെ അമ്മയെ നൽകാനാവില്ല
ല്ലോ! കാരണം അമ്മയില്ലാത്തതിനാലാണ് പ്രസ്തുത കുട്ടി
അമ്മയില്ലാകുട്ടിയാകുന്നത്. മതം ലഹരിയാണെന്നതിൽ
തർക്കമില്ല. പക്ഷെ അതങ്ങനെ ആയിത്തീരുന്നത് മാർക്സ്
ചൂണ്ടിക്കാട്ടിയ കാരണങ്ങൾ മൂലമല്ല. ദാരിദ്ര്യവും നിരക്ഷരതയും
വികസനമില്ലായ്മയും മറ്റും മതവിശ്വാസത്തിന്റെ
യഥാർത്ഥ കാരണങ്ങളല്ല. അവയൊക്കെ പരിഹരിക്ക
പ്പെട്ടാൽ മതാനുഭവം റദ്ദാക്കപ്പെടുകയുമില്ല. അതുകൊണ്ടുതന്നെ
മതവിഭ്രാന്തിയെ വിശകലനം ചെയ്യാൻ മാർക്സിയൻ
നിർവചനം സഹായകരമല്ലാതെയായി തീരുന്നു.
മതവിഭ്രാന്തിയിൽ ആശ്രയം കണ്ടെത്താൻ സഹായി
ക്കുന്ന സാഹചര്യങ്ങൾ നീക്കം ചെയ്യണമെന്ന നിരീക്ഷണം
തത്വത്തിൽ ശരിയാണ്. പക്ഷെ അത് സാമ്പത്തിക – സാമൂഹിക
അട്ടിമറികളിലൂടെ നിർവഹിക്കാനാവില്ലെന്ന് ചരിത്രം
സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബാല്യത്തിലേയുള്ള നിർബന്ധിത
മതബോധനം ഒഴിവാക്കുക, ശാസ്ത്രീയവും യുക്തിസഹവുമായ
ജീവിതവീക്ഷണം കൈവരിക്കാൻ സഹായമെത്തിക്കുക,
യാഥാർത്ഥ്യബോധവും ആത്മവിശ്വാസവും ആർജിക്കാൻ
ഉതകുന്ന വിദ്യാഭ്യാസ-ഉദ്ബോധന പ്രക്രിയകൾ അനുസ്യൂതമായി
നടപ്പിലാക്കുക തുടങ്ങിയവയാണ് ഈ വിഭ്രാന്തി
ക്കെതിരെയുള്ള പോരാട്ടത്തിലെ സുപ്രധാനപ്പെട്ട അടവുക
ൾ. അത്തരം ദൗത്യങ്ങളിലൂടെ മാത്രമേ ക്രമേണയുള്ള മാറ്റം
കൊണ്ടുവരാനാവൂ. ഒരാളെ അന്ധവിശ്വാസിയാക്കാൻ
എളുപ്പമാണെങ്കിലും അതിൽ നിന്നുള്ള മുക്തി ടൂത്ത്പേസ്റ്റ്
തിരികെ ട്യൂബിൽ കയറ്റുന്നതുപോലെ പ്രയാസകരമാണ്.
മതാനുഭവത്തെ നേർപ്പിക്കാൻ ശാസ്ത്രജ്ഞാനത്തിനും
യുക്തിചിന്തയ്ക്കും സാധിച്ചതു പോലെ മറ്റൊന്നിനുമായിട്ടി
ല്ല. ഗറില്ലാപ്പോരാട്ടങ്ങളും വിപ്ലവങ്ങളും മതവിഭ്രാന്തിക്കോ
അനുബന്ധ ചൂഷണങ്ങൾക്കോ മറുമരുന്നാവില്ല.
കുടുംബക്ഷേത്രത്തിലെ പൂജാരിയായി ജീവിതം തുടങ്ങിയ
രാഷ്ട്രപതി പ്രണാബ് മുഖർജി ഇന്നും പൂജ കൈവിടാത്ത
തിൽ അത്ഭുതപ്പെടേണ്ടതില്ല. സ്ട്രിംഗ് തിയറിയും ക്വാണ്ടം
സിദ്ധാന്തവും കൊണ്ട് തങ്ങളുടെ ചക്കരവിശ്വാസങ്ങളെ
സാധൂകരിക്കാൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞരുണ്ട്. വിശ്വാസം
അടിസ്ഥാനപരമായി മസ്തിഷ്കപരമാണ്. അവിടെ സംഭവി
ക്കുന്നത് സ്വാഭാവികമായ നിർധാരണമാണ്. V. It is a natural selection.
ആന്തരികമായി ഉരുത്തിരിയുന്ന ചിന്താവ്യതിയാന
ങ്ങൾ (thought mutations) അനുകൂലമായ ബാഹ്യപരിസ്ഥി
തികളിൽ ബലപ്പെടുകയോ സ്ഥിരീകരിക്കപ്പെടുകയോ
ചെയ്യാം. പക്ഷെ ചിന്താവ്യതിയാനം ഉരുത്തിരിയാത്ത
മസ്തിഷ്കങ്ങളെ സ്വർണത്തിൽ പൊതിഞ്ഞാലും പാലിൽ
കുളിപ്പിച്ചാലും പ്രയോജനമില്ല. കൈ കഴുകിയാൽ കാൻസർ
പോകില്ല. മതവിശ്വാസം തൊലിപ്പുറത്ത ചികിത്സ വഴി
ഭേദമാക്കാമെന്ന മാർക്സിയൻ വീക്ഷണം അബദ്ധമാണ്.
യുക്തിചിന്ത വളർത്താൻ സഹായകരമായ ഉദ്ബോധനവും
ശാസ്ത്രവിദ്യാഭ്യാസവുമാണ് വ്യക്തിയുടെ മസ്തിഷ്ക
ത്തിൽ മാറ്റമുണ്ടാക്കുക. ഇത്തരം ബാഹ്യസഹായമില്ലാതെ
സ്വയമേ മാറി ചിന്തിക്കുന്നവരുണ്ടെങ്കിലും അവരുടെ എണ്ണം
കുറവാണ്. ശാസ്ത്രം പഠിപ്പിക്കുക മാത്രമല്ല ശാസ്ത്രീയ
മനോവൃത്തി വളർത്തിയെടുക്കാനും പരിശ്രമിക്കണം.
ശാസ്ത്രജ്ഞനായതുകൊണ്ട് ശാസ്ത്രീയ മനോവൃത്തി
ഉണ്ടായിക്കൊള്ളണമെന്നില്ല. ശാസ്ത്രീയ മനോവൃത്തിയു
ണ്ടാകാൻ ശാസ്ത്രജ്ഞനാകേണ്ട കാര്യവുമില്ല.To be scientist
doesn’t necessarily make one scientific. One doesn’t necessarily
need to be a scientist to be scientific either. പ്രണാബ്
മുഖർജിയും മൻമോഹൻസിംഗും ഐ.എസ്.ആർ.ഒ. ശാസ്ര്ത
ജ്ഞരും ശാസ്ത്രം പഠിച്ചിട്ടുണ്ട്, ജനകോടികൾ അത്
ചെയ്തിട്ടുണ്ട്. പക്ഷെ അവരാരും ശാസ്ത്രീയമനോവൃത്തി
ആർജിച്ചിട്ടില്ല. ഒന്നുകിൽ ശാസ്ത്രീയമനോവൃത്തി ആർജി
ക്കാൻ സഹായകരമായ സാഹചര്യങ്ങളിലൂടെ അവർ
വേണ്ടത്ര കടന്നുപോയിട്ടില്ല. അല്ലെങ്കിൽ അന്ധവിശ്വാസ
ത്തിന്റെ കാഠിന്യം കാരണം അവർ അത്തരം അവസരങ്ങൾ
ബോധപൂർവം അവഗണിച്ചു.
പൂജാരിയെ ശാസ്ത്രം പഠിപ്പിക്കുന്നതിനേക്കാൾ യുക്തി
സഹം ആദ്യമേ പൂജാരിപരിശീലനം ഒഴിവാക്കുകയാണ്. മതം
രൂപംകൊള്ളുകയും ശക്തി പ്രാപിക്കുകയും ചെയ്ത സാമൂഹി
ക-സാമ്പത്തിക സാഹചര്യങ്ങൾ കണ്ടെത്തി അവയെ
വർഗസമരത്തിന്റെ പൊതുസിലബസ്സിൽ ഉൾച്ചേർത്ത്
പോരാടി ഇല്ലാതാക്കുക എന്ന മാർക്സിയൻ കാഴ്ചപ്പാട്
യുക്തിഭദ്രമല്ല. മതനിർമാണത്തിന്റെ അടിത്തട്ട് കാരണങ്ങൾ
സ്ഥലകാലമനുസരിച്ച് വ്യതിയാനപ്പെടും. മതനിർമിതിയുടെ
കാരണം തന്നെയാവണമെന്നില്ല മതവിശ്വാസത്തിന്റെ
നിലനില്പിനെയും അതിജീവനത്തെയും പിന്തുണയ്ക്കുന്നത്.
അജ്ഞതയും ദാരിദ്ര്യവും മുതലാക്കി ഉല്പാദനശക്തികൾക്ക്
മതം, ദൈവം തുടങ്ങിയ വ്യാജസന്ദേശങ്ങൾ നൽകി
ജനത്തെ ചൂഷണവിധേയമാക്കിയിരുന്നുവെന്നതിനാൽ
വർഗസമരത്തിന്റെ പൊതുഭൂമികയിൽ മതവിരുദ്ധസമര
ത്തിന് സ്ഥാനമുണ്ടാവുക സ്വാഭാവികമാണ്. കമ്മ്യൂണിസ്റ്റുകാരന്റെ
മതവിശ്വാസം പുരുഷന്റെ സ്തനാർബുദമായി വിശേഷി
പ്പിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.
പക്ഷെ മതത്തെ നിർമിക്കുന്ന സാഹചര്യങ്ങളെ സംബ
ന്ധിച്ച സിദ്ധാന്തം എത്രമാത്രം ശരിയാണ്? ഏതാനും ആയിരം
വർഷം മുമ്പ് രൂപംകൊണ്ട പ്രധാന മതങ്ങളൊക്കെ അന്ന
ത്തെ സാമ്പത്തിക-സാമൂഹിക അവസ്ഥയിലാണ് ജനിതക
പദാർത്ഥം കണ്ടെത്തിയത്. ആ സാമൂഹിക സാഹചര്യങ്ങൾ
ഇന്നില്ല. അതുകൊണ്ടുതന്നെ അതിനെതിരെ സമരം ചെയ്യാനുമാവില്ല.
പ്രസ്തുത സാഹചര്യങ്ങളിൽ പലതും കാലാനന്തര
ത്തിൽ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്ക് മാറിയ സാഹചര്യങ്ങ
ളുടെ വിലയിരുത്തലും അതിനെ ഇല്ലാതാക്കാനുള്ള പരിശ്രമവുമാണ്
വേണ്ടതെന്ന് വെളിപ്പെടുന്നു. മതം മർദകോപാധി
യാണെന്നതിൽ തർക്കമില്ല. മർദിതവർഗത്തിന്റെ പരിതോവ
സ്ഥയാണ് മതമെന്ന കറുപ്പിന് അടിമപ്പെടാൻ പ്രേരണയുണ്ടാ
ക്കുന്നതിൽ ഒരു ഘടകമെന്ന് വാദിച്ചാലും തെറ്റില്ല. പക്ഷെ
ദരിദ്രനും സമ്പന്നനും പരമ്പരാഗതമായി മതവിശ്വാസിയാകു
ന്നതെങ്ങനെയെന്ന് വിശദീകരിക്കാൻ ആ സിദ്ധാന്തത്തിന്
സാധിക്കില്ല.
പക്ഷെ മാർക്സ് വിഭാവനം ചെയ്ത സാഹചര്യം ബൗദ്ധിക
വ്യതിയാനം സംഭവിച്ച ഒരാളുടെ കാര്യത്തിൽ നിർണായകമാണ്.
അതായത് സാമ്പത്തികവും സാമൂഹികവുമായി
സുരക്ഷിതത്വം അനുഭവിക്കുന്നവർക്കേ തങ്ങളുടെ നാസ്തി
കത പരസ്യമാക്കി മതാധിഷ്ഠിത സമൂഹങ്ങളിൽ അതിജീവി
ക്കാനാവൂ. അല്ലാത്തവരില്ലെന്നല്ല, പക്ഷെ അവർക്ക്
ജീവിതം കനത്ത വെല്ലുവിളികൾ ഉയർത്തുമെന്നുറപ്പാണ്.
പട്ടിണിക്കാരൻ നാസ്തികജീവിതം നയിച്ചാൽ മതം അവനെ
കഠിനമായി ഒറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യും.
കർഷകർ, മത്സ്യത്തൊഴിലാളികൾ, പട്ടിണിക്കാർ എന്നിങ്ങ
നെയുള്ള താഴെക്കിടക്കാർക്കിടയിൽ നിന്നും നാസ്തികർ
അധികം ഉയർന്നുവരാത്തതിന്റെ കാരണവും മറ്റൊന്നല്ല.
നാസ്തികത മിക്കപ്പോഴും സാമ്പത്തിക-സാമൂഹിക സുരക്ഷി
തത്വമുള്ളവന്റെ ചിന്താസ്വാതന്ത്ര്യമായി മാറാറുണ്ട്. ചിന്താവ്യ
തിയാനം സംഭവിച്ചിട്ടും അവിശ്വാസം പരസ്യമാക്കാതെ മതത്തോടൊപ്പം
നീങ്ങാൻ നിർബന്ധിതരായവർ നിരവധിയാണ്.
ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം മാർക്സിയൻ
നിരീക്ഷണം ശരിയായി വന്നേക്കാം. പക്ഷെ അങ്ങനെ
സംഭവിക്കണമെങ്കിൽ ചിന്താപരമായ ഉൾപരിവർത്തനം
മുന്നേതന്നെ സംഭവിച്ചിരിക്കണമെന്ന് മാത്രം.
അതായത് അനിയതമായി സൃഷ്ടിക്കപ്പെടുന്ന ഒരു ചിന്താവ്യതിയാനത്തെ
സ്ഥിരീകരിക്കാനും പോഷിപ്പിക്കാനും ((confirm
and consolidate) ഭൗതികസാഹചര്യത്തിലെ അനുകൂല
മാറ്റത്തിന് സാധിക്കും. അതല്ലാതെ ഭൗതികസാഹചര്യം
മാത്രം മാറിയിട്ടോ സമ്പത്ത് കുന്നുകൂടിയിട്ടോ വിശേഷിച്ച്
ഗുണമൊന്നുമില്ല. അപ്പോൾ മറ്റൊരു ചോദ്യം തിരിച്ച് ചോദി
ക്കാം: ചിന്താവ്യതിയാനം ഉണ്ടാക്കാൻ അതിന് അനുസരണമായ
മാറ്റം ഭൗതിക സാഹചര്യത്തിൽ ഉണ്ടാകേണ്ടതായിട്ടി
ല്ലേ? തീർച്ചയായും അങ്ങനെ സംഭവിക്കേണ്ടതായിട്ടുണ്ട്.
സാംസ്കാരികവും ബൗദ്ധികവുമായ അനുകൂല സാഹചര്യ
ങ്ങളുടെ നിർമിതിയാണ് അത്തരം മാറ്റങ്ങൾ കൊണ്ടുവരുന്ന
ത്. അന്റോണിയോ ഗ്രാംഷിയുടെ സാസ്കാരിക അധിനി
വേശ സിദ്ധാന്തം (cultural hegemony) അടിസ്ഥാനപരമായി
വിരൽ ചൂണ്ടുന്നതും സാംസ്കാരിക വിപ്ലവത്തിന്റെ പ്രാധാന്യത്തിലേക്കും
സമൂഹത്തിന്റെ പൊതുബോധം അട്ടിമറിക്ക
പ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കുമാണല്ലോ.
പുസ്തകങ്ങൾ, ആശയതലത്തിലുള്ള ബോധവത്കരണ
പ്രക്രിയ, ദിവ്യാത്ഭുത അനാവരണങ്ങൾ, മതവുമായുള്ള
സംവാദങ്ങൾ എന്നിവയൊക്കെ പ്രസക്തമാകുന്നത് അവി
ടെയാണ്. ഒരുപക്ഷെ അതുതന്നെയാണ് യുക്തിവാദി പ്രസ്ഥാനങ്ങൾ
ചെയ്യാൻ ശ്രമിക്കുന്നതും. വമ്പിച്ച വിജയസാദ്ധ്യ
തയില്ലെങ്കിലും അതുമാത്രമാണ് മതത്തിനെതിരെ കരണീ
യമായ ഏക പ്രതിരോധ മാർഗമെന്ന് കാണാം. അതല്ലാതെ
ഞെക്കിക്കൊന്നോ നക്കിത്തുടച്ചോ മതവിശ്വാസം നീക്കം
ചെയ്യാനാവില്ല.
ബോധവത്കരണ പ്രവർത്തനങ്ങളുടെ പ്രഭാവം പരിമി
തപ്പെടുത്തുന്നതിൽ മതത്തിന്റെ ആന്തരികസ്വഭാവം ഒരു
പ്രധാനഘടകം തന്നെയാണ്. മതവിശ്വാസം ഒരു വൈകാരിക
നിക്ഷേപമാണ്. വിശ്വാസം ശരിയാണെന്നതല്ല ശരിയാകണമെന്ന
ആഗ്രഹമാണ് വിശ്വാസിയെ മുന്നോട്ട് നയിക്കുന്നത്.
കുട്ടിക്കാലത്തേ ഒരവയവമായി മാറുന്ന വിശ്വാസം വസ്തുതാപരമായി
തെറ്റാണെന്ന് ബോധ്യപ്പെട്ടാലും അതിൽനിന്ന്
കുതറിമാറാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ടുതന്നെ
യുക്തിവാദപ്രചരണവാദങ്ങൾ എത്രതന്നെ വസ്തുനിഷ്ഠവും
ശരിയുമാണെങ്കിൽകൂടി വിശ്വാസി അതൊക്കെ ശ്രദ്ധാപൂർവം
ഒഴിവാക്കും. വെണ്ണത്തലയൻ വെയിലത്ത് നടക്കാൻ കൊതി
ക്കില്ലല്ലോ.
നിരീശ്വരവാദം പ്രചരിപ്പിക്കുന്നേ എന്ന് പുരോഹിതർ
മുറവിളിക്കുന്നതും ഈ സാദ്ധ്യത മുന്നിൽ കണ്ടാണ്. ഒരു
ന്യൂനപക്ഷത്തനെ മാത്രമെ ആകർഷിക്കാനുകുന്നുള്ളൂ
എങ്കിലും നാസ്തികപ്രചരണവുമായി ബന്ധപ്പെടുന്നവരിൽ
ഭൂരിപക്ഷവും മതവിമുക്തരായി തീരാറുണ്ട്. ലോകമെമ്പാടുമുള്ള
സാമൂഹികശാസ്ത്രജ്ഞർ ഇക്കാര്യം സ്ഥിരീകരിക്കും.
മതനവോത്ഥാനം നടപ്പിലാക്കാൻ മതനേതാക്കൾക്ക് കഴിയുമെന്ന
തെറ്റിദ്ധാരണ പലർക്കുമുണ്ട്. സതി അടക്കമുള്ള
അനാചാരങ്ങൾ റദ്ദാക്കിയത് അന്നത്തെ സ്റ്റേറ്റിന് അതിനുള്ള
ഇച്ഛാശക്തിയുള്ളതു കൊണ്ടായിരുന്നു. ബ്രിട്ടീഷുകാരാണ്
തന്നെ സന്യാസിയാക്കിയതെന്നാണ് ശ്രീനാരായണഗുരു
വാദിച്ചത്. സ്വാതന്ത്ര്യാനന്തര ജനാധിപത്യത്തിൽ കളി മാറി.
ജനാധിപത്യം ജാതി-മത ശക്തികളുടെ നീരാളിപ്പിടുത്ത
ത്തിൽ അമർന്നതോടെ മതവിമർശനവും പരിഷ്കരണവും
മുന്നോട്ടുവയ്ക്കുന്ന മതനേതാക്കൾക്ക് സ്വമതത്തിൽ നിന്ന്
മാത്രമല്ല രാഷ്ട്രീയപാർട്ടികളിൽ നിന്നുപോലും പിന്തുണ
ലഭിക്കില്ലെന്നായി.
സന്ദീപാനന്ദഗിരിയെപ്പോലുള്ളവർക്ക് പരസ്യമർദനം
ഏറ്റപ്പോൾ ചേകന്നൂർ മൗലവിക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടു.
ബ്രഹ്മാനന്ദശിവയോഗി ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളി
ലേക്ക് തഴയപ്പെട്ടു. മതത്തോടൊപ്പം നീങ്ങുന്നവരും ചൂഷകരുമായ
ആത്മീയനേതാക്കൾ മാത്രം ആഘോഷിക്കപ്പെട്ടു.
രാംദേവ് മുതൽ അമൃതാനന്ദമയി വരെയുള്ളവർക്ക് രാഷ്ട്രീ
യ-മാധ്യമ പ്രഭുക്കൾ ഓശാന പാടിയപ്പോൾ പരിഷ്കരണവും
പുരോഗമനവും മുന്നോട്ടു വച്ചവരൊക്കെ കച്ചവടം പൂട്ടി
വീട്ടിലിരിക്കേണ്ടി വരുമെന്ന അവസ്ഥയുണ്ടായി. സ്വാമി
വിവേകാനന്ദനെപ്പോലെയുള്ളവരെ പരിഷ്കർത്താക്കളുടെ
പട്ടികയിൽ പെടുത്താൻ പലരും ശ്രമിച്ചുകാണുന്നുണ്ട്. 19-ാം
നൂറ്റാണ്ടിന്റെ സാംസ്കാരികപരിസരവും അക്കാലത്ത് ബ്രഹ്മ –
ആര്യ സമാജങ്ങൾ മുന്നോട്ടു വച്ച നവോത്ഥാന ആശയ
ങ്ങളും പരിഗണിക്കുമ്പോൾ വിവേകാനന്ദൻ ഒരു പരിഷ്കരണവാദി
ആയിരുന്നില്ലെന്നതാണ് വസ്തുത. അദ്ദേഹത്തിന്റെ
ജനകീയതയുടെ അടിസ്ഥാന കാരണങ്ങളിലൊന്ന് ഹിന്ദുമതത്തെ
നവീകരിക്കാനോ അതിലെ വിശ്വാസമാലിന്യങ്ങളെ
തള്ളിപ്പറയാനോ അദ്ദേഹം കാര്യമായി ശ്രമിച്ചില്ല എന്നതാണ്.
ബ്രഹ്മസമാജവും ആര്യസമാജവും തള്ളിയ വിഗ്രഹാരാധനയെ
പോലും ന്യായീകരിച്ചാണ് അദ്ദേഹം ശരാശരി ഭക്തന്റെ
കണ്ണിലുണ്ണിയായത്. ബ്രഹ്മസമാജവും ആര്യസമാജവുമൊക്കെ
വിവേകാനന്ദനെക്കാൾ എത്രയോ മുന്നേ സഞ്ചരി
ച്ചു! മതം നല്ലതാണ്, വേദം നല്ലതാണ്, ഉപനിഷത്തുകൾ
മഹത്തരമാണ്….. എന്നൊക്കെ പാടി നടന്നാൽ സ്വീകാര്യ
തയുണ്ടാവും. മതം സ്വീകരിക്കണമെങ്കിൽ അത് താലോലി
ക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പിന്തുണച്ചേതീരൂ.
മതനേതാക്കൾ മതത്തെ നവീകരിക്കുമെന്നത്
ഒരു മിഥ്യയാണ്. അവർക്ക് നവീകരണഭ്രമം ഉണ്ടാകണമെ
ങ്കിൽ അത്തരം ചില അഭിപ്രായങ്ങൾ സമൂഹത്തിൽ നിലനി
ൽക്കണം. അതായത് ജ്യോതിഷവും മകരവിളക്കും തട്ടിപ്പാണെന്ന്
ഒരു ആത്മീയക്കാരൻ പറയണമെങ്കിൽ അത്തരമൊരു
ധാരണ സമൂഹത്തിൽ നിലനിൽക്കേണ്ടതുണ്ട്. അങ്ങനെ ഒരു
ധാരണ ആരെങ്കിലും സൃഷ്ടിക്കേണ്ടതുണ്ടെന്ന് സാരം.
മതനേതാക്കൾ നടത്തുന്ന മതവിരുദ്ധമെന്ന് തോന്നുന്ന
പ്രസ്താവങ്ങൾ വിശ്വാസികൾ അവഗണിക്കും. അതിന് സാധി
ക്കാതെ വന്നാൽ അവർ പ്രസ്തുത നേതാവിനെ അവഗണി
ക്കും! അതാണ് വിശ്വാസിയുടെ മാനസികതലം. ശ്രീനാരായണഗുരു
നടത്തിയത് വിഗ്രഹപ്രതിഷ്ഠയാണ്. വിഗ്രഹ
പ്രതിഷ്ഠയും ഭക്തിശ്ലോകരചനയുമൊന്നും മതവിരുദ്ധമല്ല.
പക്ഷെ അയ്യപ്പന്റെ പന്തിഭോജനമാണ് അട്ടിമറി കൊണ്ടുവന്ന
ത്. അയ്യപ്പനെതിരെ ഗുരുഭക്തർ നിരന്തരം ഗുരുവിനോട്
പരാതിപ്പെട്ടിരുന്നുവെന്ന് ഓർക്കുക. ഗുരു നടത്തിയ സാമൂഹിക
പരിഷ്കാരങ്ങളൊന്നും മതത്തെ പരിഷ്കരിക്കുന്നവ
ആയിരുന്നില്ലെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സി
ലാകും. സാമൂഹിക പരിഷ്കരണങ്ങൾ ഇത്തരം നേതാക്ക
ളുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഫലമാണ്. അയിത്തം
ഒരു സാമൂഹിക തിന്മയായിരുന്നു. അതായത് ഗുരു ആദരിക്ക
പ്പെടേണ്ടത് ഒരു സാമൂഹിക പരിഷ്കർത്താവ് എന്ന നിലയി
ലാണ്. മതത്തെ തിരുത്താൻ അദ്ദേഹത്തിന് അധികമൊന്നും
സാധിച്ചിട്ടില്ല. മതത്തെ തിരുത്തണമെങ്കിൽ വിശ്വാസത്തെ
തിരുത്തണം. മതത്തിന് ഉള്ളിൽ നിൽക്കുന്നവർക്ക് അത്
സാധിക്കില്ല.
ഇത്തരക്കാർക്ക് ആകെ സാധിക്കുന്നത് വിശ്വാസി നട
ത്തുന്ന പ്രായോഗികമായ ഒത്തുതീർപ്പുകളെ സുഖത്തി
ന്റെയും സൗകര്യത്തിന്റെയും പേരിൽ പിന്തുണയ്ക്കുക എന്ന
തു മാത്രമാണ്. ദുർമന്ത്രവാദം നടത്തി ആളെക്കൊല്ലരുത്,
ചൊവ്വാദോഷം പറഞ്ഞ് കല്യാണം മുടക്കരുത്, ആർത്ത
വത്തിന്റെ പേരിൽ ക്ഷേത്രദർശനം തടയരുത്….. എന്നൊക്കെയുള്ള
പ്രായോഗിക പ്രസ്താവങ്ങൾക്കപ്പുറമൊന്നും മത
ത്തിന് അകത്തുനിന്ന് പറയാനാവില്ല. ഇപ്പറഞ്ഞതൊക്കെ
ബാഹ്യസമ്മർദം കൊണ്ടും കാലാനുസാരിയായ മാറ്റംകൊണ്ടും
മതം സ്വീകരിക്കാൻ നിർബന്ധിതമാകുന്ന കാര്യങ്ങ
ളാണ്. ചുരുക്കത്തിൽ മതംകൊണ്ട് ജീവിക്കുന്നവർക്ക്
മതത്തെ കളി പഠിപ്പിക്കാനാവില്ല. കാരണം മതജീവി എത്ര
വിശുദ്ധനായാലും അടിസ്ഥാനപരമായി ഒരു അന്ധവിശ്വാസി
തന്നെയാണ്.
മതേതര മൂല്യങ്ങളും ശാസ്ത്രജ്ഞാനവും യുക്തിബോധവും
സമൂഹത്തിൽ പടർത്താനും പ്രചരിപ്പിക്കാനും
കുറഞ്ഞത് മൂന്ന് മാതൃകകളെങ്കിലും നമ്മുടെ മുന്നിലുണ്ട്.
പഴയ കമ്മ്യൂണിസ്റ്റ്പാർട്ടികളുടെ രീതിയാണ് ഒന്നാമത്തേത്.
ഇന്നതിനെ കുറിച്ച് സംസാരിക്കുന്നതിൽ പ്രസക്തിയില്ല.
അനുസ്യൂതമായി മതപ്രീണനം നടത്തുക, അവരുടെ ആഘോഷങ്ങൾ
ഏറ്റെടുക്കുക, മതം നടത്തുന്ന മനുഷ്യാവകാശ
ലംഘനങ്ങൾ അവഗണിക്കുക, മതത്തിനെതിരെയുള്ള
വിമർശനങ്ങളെ പ്രാണൻ കൊടുത്തും എതിർക്കുമെന്ന്
പ്രചരിപ്പിക്കുക, വിമർശനം ഭൂരിപക്ഷവിഭാഗത്തിനെതിരായി
മാത്രം പരിമിതപ്പെടുത്തുക, ഞങ്ങൾ വിശ്വാസത്തിന്
എതിരല്ല എന്ന് ശ്വാസോച്ഛാസത്തോടൊപ്പം സദാ ആവർ
ത്തിക്കുക… തുടങ്ങിയ അടവുകൾ ഉൾക്കൊള്ളുന്ന ഒരു
പ്രവർത്തന രീതിയാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ വിജയസമവാക്യമായി
കാണുന്നത്. മതപ്പേടി മൂലം മതത്തിന്
വേണ്ടി പ്രവർത്തിക്കുന്ന പാർട്ടികളായി അവർ മാറിക്കൊണ്ടി
രിക്കുന്നു. മുസ്ലീം സമ്മേളനം, വേദപഠനക്യാമ്പ് തുടങ്ങി മതം
തിരിച്ചും ജാതി തിരിച്ചും സമ്മേളനങ്ങൾ നടത്തുന്നവർ
സ്വത്വവാദികൾക്കെതിരെ നിലപാട് സ്വീകരിച്ച് സ്വയം
ഖണ്ഡിക്കുകയും ചെയ്യുന്നു. ശാസ്ത്രബോധവും യുക്തിചി
ന്തയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യംനേടാൻ ഈ
നിലപാട് ഒട്ടും സഹായകരമല്ലെന്ന് വ്യക്തമാണ്. പള്ളിയിൽ
നുഴഞ്ഞുകയറാനും അമ്പലംപിടിക്കാനും നിയോഗിക്കപ്പെട്ട
സഖാക്കൾ പള്ളിക്കും അമ്പലത്തിനും സ്വന്തമായി. പാർ
ട്ടിയിൽ ക്രമേണ ഉപ്പുവെള്ളം കയറുകയും പാർട്ടിയെ മതം
വിഴുങ്ങുകയും ചെയ്തു.
സി.പി.എമ്മിന്റെ സംസ്ഥാനസമിതിയിൽ എത്ര നാസ്തികരുണ്ടാവും?!
അങ്ങനെയുള്ളവരിൽ നല്ലൊരു പങ്കും മതത്തെ
പ്രണയിക്കുന്നവരാണ്. കടുത്ത യാഥാസ്ഥിതിക നിലപാടുള്ള
വർ തൊട്ട് പഴവങ്ങാടിയിൽ തേങ്ങയടിക്കുന്നവർ വരെ ഈ
ഉന്നതനേതൃത്വ നിരയിലുണ്ടെന്ന് പറയുമ്പോൾ കീഴ്ഘടക
ങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. മതേതര –
ശാസ്ത്ര – യുക്തിബോധം ജനങ്ങളിൽ നിർമിക്കാൻ ചില
വഴിപാട് പ്രകടനങ്ങളോ മൈലേജ് സമരങ്ങളോ നടത്താമെ
ന്നല്ലാതെ വർദ്ധിച്ച് വരുന്ന മതവത്കരണത്തിനെതിരെ
കാര്യമായൊന്നും ചെയ്യാനില്ലെന്ന അവസ്ഥയിൽ കമ്മ്യൂണിസ്റ്റ്
പാർട്ടികൾ എത്തിപ്പെട്ടിരിക്കുന്നു. ദേവസ്വം ബോർഡി
ലേക്കുള്ള വോട്ടെടുപ്പിൽ ഹിന്ദുവാണെന്ന് സ്വയം പ്രഖ്യാപി
ക്കണമെന്ന ശാസനം കൈക്കൊള്ളാൻ മടിച്ചത് കോൺഗ്രസ്സ്
എം.എൽ. എ. ആയ വി.ടി. ബലറാം മാത്രമാണെന്നത്
പലതും പറയാതെ പറയുന്നുണ്ട്. മതം നല്ല വസ്തുവാണെന്ന്
പ്രഖ്യാപിക്കുകയും മറുവശത്ത് യുക്തിബോധവും നാസ്തികതയുമൊക്കെ
അനാവശ്യമാണെന്ന് സൂചിപ്പിക്കുകയും
ചെയ്യുന്നവർ ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വ
ത്തിൽ ഏറെയുണ്ട്. യുക്തിബോധമുള്ള ഒരു സമൂഹത്തിന്റെ
നിർമിതിക്ക് ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല മതം തെളിച്ച
വഴിയെ സമൂഹം സഞ്ചരിക്കണമെന്ന വാശിയും ഈ പാർ
ട്ടികൾ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എങ്ങനെയും അധികാര
ത്തിലെത്തുക, വോട്ട് ബാങ്ക് ഭദ്രമാക്കുക എന്ന അജണ്ടയ്ക്ക്
പരമപ്രാധാന്യം നൽകുന്ന തലത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാർ
ട്ടികൾ കൂപ്പകുത്തിയത് കേരളസമൂഹത്തെ പിന്നോട്ടടിച്ചിരി
ക്കുന്നു.
കാവിസുനാമിയിൽ അണികൾ തീവ്ര വലതു പക്ഷത്തി
ലേക്ക് ഒഴുകിപ്പോകുമെന്ന ഭീതിയും ഈ പാർട്ടികളുടെ
ഒടടപപട ഏടഭഴടറസ 2015 ഛടളളണറ 6 6
മതപ്രീണനക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ട്. അധ:കൃതരുടെയും
അദ്ധ്വാനിക്കുന്നവരുടെയും ഉന്നമനത്തിനായി സ്ഥാപിതമായ
ഒരു പ്രസ്ഥാനത്തിന്റെ പിൻഗാമികൾ ബി.ജെ.പിയെ നോക്കി
പുഞ്ചിരിക്കുന്നു! നീതിബോധമില്ലാത്ത ന്യൂനപക്ഷ മതപ്രീണനവും
പ്രസ്ഥാനത്തിന് മേൽ ആരോപിക്കപ്പെടുന്നു.
അയ്യപ്പൻവിളക്കും ശ്രീകൃഷ്ണജയന്തിയും ആഘോഷിച്ച്
സംഘപരിവാർ ഭീഷണി മറികടക്കാമെന്നാണ് പാർട്ടി
കരുതുന്നതെന്ന് തോന്നുന്നു. കമ്യൂണിസത്തെ ബാധി
ച്ചിരിക്കുന്ന മതപ്രീണന അർബുദത്തെ ഹിന്ദുക്കൾ ഇതുവരെ
അത്ര കണ്ട് പരിഗണിച്ചിരുന്നില്ലെന്നും ഇന്ന് ചിത്രമാകെ
മാറുകയാണെന്നുമാണ് രണ്ടാംനിര നേതാക്കളുടെ കുമ്പ
സാരം. എതാണ് നേർവഴി? പക്ഷരഹിതമായി പെരുമാറാനും
വിമർശാനാത്മകമായ നിലപാടെടുക്കാനും മറന്ന പാർട്ടിക്ക്
ഒറ്റ വഴിയേ ഉള്ളൂ – ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ
പ്രീണനവും ഒരുപോലെ കൊണ്ടുപോകുക എന്നതാണത്.
വരുംകാലത്ത് ഒരുപക്ഷെ അതായിരിക്കും പാർട്ടി ചെയ്യാനി
ടയുള്ളത്. സ്വഭാവികമായും ശാസ്ത്രചിന്തയും യുക്തിബോധവുമുള്ള
ഒരു മലയാളിസമൂഹത്തെ വാർത്തെടുക്കാനുള്ള
ദൗത്യം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇനി ഏറ്റെടുക്കാനാവി
ല്ലെന്ന് മാത്രമല്ല അത്തരം ശ്രമങ്ങൾക്കെതിരെ വെല്ലുവിളികളുയർത്താനും
അവർ തയ്യാറായേക്കുമെന്ന സാദ്ധ്യത ഉരുത്തി
രിയുന്നുണ്ട്.
രണ്ടാമത്തെ മാതൃക കേരള ശാസ്ത്രസാഹിത്യ പരിഷ
ത്തിന്റേതാണ്. മതത്തെ തീരെ നോവിക്കാതെ എല്ലാത്തരം
ആൾക്കാരെയും കൂട്ടി ശാസ്ത്രം പ്രചരിപ്പിക്കാനാണ് പരി
ഷത്ത് ശ്രമിച്ചത്. ഫലമോ? പരിഷത്തിലും മതസ്വാധീനം
വല്ലാതെ വർദ്ധിച്ചു. കപടശാസ്ത്രപ്രചാരകരെ വരെ പിന്തുണയ്ക്കേണ്ട
ബാദ്ധ്യത വന്നു. ശുദ്ധശാസ്ത്രം പഠിപപ്പിക്കു
ന്നതുകൊണ്ടോ ബഹിരാകാശയാത്രകളെ കുറിച്ച് പുസ്തകം
ഇറക്കുന്നത് കൊണ്ടോ വർദ്ധിച്ചുവന്ന മതാത്മകത തടയാനാവില്ലെന്നും
വ്യക്തമായി. പരിഷത്ത് എന്നാൽ അടുപ്പും
സോപ്പും ഉണ്ടാക്കി വിലകുറച്ച് വിൽക്കുന്ന സംഘടന എന്ന
ധാരണ ചിലരിലെങ്കിലും ജനിച്ചു. ഇന്ന് പരിഷത്തിലെ
ഭൂരിഭാഗം അംഗങ്ങളും മതവിശ്വാസികളോ അർദ്ധവിശ്വാസികളോ
ആണ്. ചില കപടശാസ്ത്രങ്ങൾ പരിഷത്ത്
മൗനാനുവാദം നൽകുകയോ തള്ളിക്കളയാതിരിക്കുകയോ
ചെയ്യുന്നു. എല്ലാത്തരം ഏറ്റമുട്ടലുകളും ഒഴിവാക്കി യുക്തി
ബോധവും ശാസ്ത്രാവബോധവുമുള്ള ഒരു സമൂഹം കെട്ടിപ്പ
ടുക്കണമെന്ന മോഹം അത്യുഗ്രമാണ്. മതവിശ്വാസികളെ
നേരിട്ട് വിമർശിച്ചാൽ പ്രയോജനമില്ല, അവരുടെ വിശ്വാസം
ശക്തമാകുകയേ ഉള്ളൂ എന്ന പ്രായോഗികവാദങ്ങൾ ഉന്ന
യിച്ച് സമയംപാഴാക്കിയതുകൊണ്ട് കേരളത്തിൽ എന്തെ
ങ്കിലും പ്രയോജനം ഉണ്ടോ എന്ന ചോദ്യത്തിന് പാർട്ടിയിലും
പരിഷത്തിലും മതവും കപടശാസ്ത്രങ്ങളും നേടിയ
സ്വാധീനം പരിശോധിച്ചാൽ ഉത്തരം ലഭിക്കും. കാലിനടിയിൽ
നിന്നും മണ്ണ് ഏറെ വാർന്നുപോയതിന് ശേഷം കഴിഞ്ഞ
ഏതാനും വർഷങ്ങളായി പരിഷത്ത് യുക്തിബോധം
വളർത്താൻ ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യാൻ
തുടങ്ങിയത് ശുഭോദർക്കമാണ്.
മൂന്നാമത്തെ വഴി യുക്തിവാദി പ്രസ്ഥാനങ്ങളുടേതാണ്.
മതവുമായി സന്ധി ചെയ്യാത്ത ഏകപ്രസ്ഥാനം എന്ന നിലയിൽ
അവർ വലിയതോതിൽ ഒറ്റപ്പെട്ടു. താനൊരു യുക്തിവാദിയാണെന്ന്
പറയാൻ യുക്തിവാദികൾ പോലും മടിക്കുന്ന
സാഹചര്യമുണ്ടായി. സി.പി.എം യുക്തിവാദികൾക്കെതിരെ
രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അത് കൃത്യമായ
ഇടവേളകളിൽ റീപ്രിന്റ് ചെയ്ത് പുറത്തിറക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഒരുപക്ഷെ ലോകത്താദ്യമായി യുക്തിവാദിക
ൾക്കെതിരെ പുസ്തകം പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി
യെന്ന ഖ്യാതി സി.പി.എമ്മിനുള്ളതാണ്. മതവൃത്തങ്ങളിൽ
തങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കാനും വോട്ട് ബാങ്ക്
ഭദ്രമാക്കാനുമാണ് അവരത് ചെയ്തതെന്ന് പറഞ്ഞാലും
യുക്തിവാദ പ്രവർത്തനം നടത്തുന്ന സഖാക്കളോട് അതവസാനിപ്പിക്കാനുള്ള
നിർദേശം നൽകിയത് പരമ്പരാഗത
യുക്തിവാദികളെ തളർത്തിയിട്ടുണ്ട്; വിശേഷിച്ചും സി.പി.
എമ്മിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്നവരാണ്
അവരെന്നത് പരിഗണിക്കുമ്പോൾ. മതത്തിന് വേണ്ടി
പോരാടാൻ പോലും തങ്ങൾ തയ്യാറാണെന്ന് പാർട്ടി മാതൃകയിലുള്ള
പ്രസ്താവനകളുമായി ചില യുക്തിവാദി നേതാക്കൾ
മതചാനലുകൾക്ക് അഭിമുഖം നൽകുന്നതിലേക്ക് കാര്യങ്ങൾ
അധ:പതിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങൾ ഒഴിച്ചുനിറുത്തിയാൽ
യുക്തിവാദിപ്രസ്ഥാനത്തിന് കേരളത്തിൽ തിരിച്ചടി നേരി
ടേണ്ടി വന്നിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. സോവിയറ്റ്
യൂണിയന്റെ പതനത്തോടെ ലോകമെമ്പാടും കമ്മ്യൂണിസം
പ്രതിസന്ധിയിലകപ്പെടുകയും മതം രാജകീയമായ തിരിച്ചുവരികയും
ചെയ്തതോടെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ
അധിഷ്ഠിതമായി നിലകൊണ്ട കേരളത്തിലെ യുക്തിവാദ
പ്രസ്ഥാനം ഗ്രഹണത്തിന് വിധേയമായി. എല്ലാവരും മതമെന്ന
മദായാനയെ പ്രീണിപ്പിക്കാൻ ഒളിഞ്ഞുംതെളിഞ്ഞും
പണിയെടുക്കാൻ തുടങ്ങിയതോടെ എല്ലാവരും അവഗണി
ക്കേണ്ട ഒന്നാണ് യുക്തിവാദമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു.
തങ്ങൾക്ക് നിരീശ്വരപ്രസ്ഥാനങ്ങളുമായി നേരിട്ട് ബന്ധമി
ല്ലെന്ന് കാണിക്കാൻ ഇടതുകക്ഷികളും നേതാക്കളും വല്ലാതെ
ആയാസപ്പെട്ടു. മതത്തെ വിമർശിക്കാൻ ആഗ്രഹിക്കുന്നവർ
പോലും യുക്തിവാദവിമർശനം നടത്തി സായൂജ്യമടഞ്ഞു.
അനന്തമായ നിഷ്പക്ഷതയുടെയും അപാരമായ മതസഹി
ഷ്ണുതയുടെയും വിളറിയ തോലണിഞ്ഞ് മിടുക്കൻമാർ
വെളുക്കെച്ചിരിക്കാൻ തുടങ്ങി. അതേസമയം മതം സമൂഹത്തിലേക്ക്
വലിച്ചെറിയുന്ന അന്ധവിശ്വാസങ്ങളും
മാലിന്യങ്ങളും നീക്കംചെയ്യാനായി യുക്തിവാദികൾക്ക്
ബാദ്ധ്യതയുണ്ടെന്നും അവരവരുടെ ധർമം നിറവേറ്റാത്തതി
നാലാണ് അന്ധവിശ്വാസങ്ങൾ പെരുകുന്നതെന്നും ഇതേ
വിരുതൻമാർ എഴുതിമറിച്ചു.
എൺപതുകളോടെ കേരളത്തിലെ യുക്തിവാദം ഒരുതരം
മുദ്രാവാക്യംവിളിയായി മാറിയിരുന്നു. കാലികമായി പരിഷ്കരി
ക്കപ്പെടാഞ്ഞത് തിരിച്ചടിയുടെ ആക്കംകൂട്ടി. ഒന്നിലധികം
സംഘടനകൾ യുക്തിവാദികൾക്കിടയിൽ ഉണ്ടായതുകൊ
ണ്ടാണ് യുക്തിവാദത്തിന് തിരിച്ചടിയുണ്ടായതെന്ന് ചില
ലളിതമാനസർ പറഞ്ഞുവയ്ക്കാറുണ്ട്. ഒരൊറ്റ പ്രസ്ഥാനമായിരുന്നെങ്കിൽ
എന്തോ വലിയ സംഭവമായേനെ എന്നൊ
ക്കെയാവാം ഇക്കൂട്ടർ ആത്മാർത്ഥമായി വിശ്വസിക്കുന്നത്.
ആളുള്ളതും ഇല്ലാത്തതുമായ എല്ലാ സംഘടനകളിലും
വിഭാഗീയത സാധാരണമാണ്. ഇസ്ലാം മുതൽ മാവോയിസം
വരെ അങ്ങനെയാണ്. വൈവിധ്യവും അധികാരവികേന്ദ്രീകരണവും
ഇല്ലാതാകുമെന്നതല്ലാതെ ഒറ്റ സംഘടന കൊണ്ട്
യുക്തിചിന്താപ്രചരണത്തിന്റെ കാര്യത്തിൽ വലിയ ഗുണമു
ണ്ടാകുമെന്ന് കരുതാൻ വയ്യ. ഒരു മതാധിഷ്ഠിത സമൂഹ
ത്തിൽ യുക്തിവാദം എല്ലായ്പോഴും പൊതുബോധത്തിന്
വിരുദ്ധമായിരിക്കും. അവിടെപ്പിന്നെ സംഘടന ഒന്നോ
ഒമ്പതോ എന്നതൊന്നും വിഷയമല്ല.
മതം കരുത്താർജിച്ചത് ഗ്രൂപ്പുകളും സംഘടനകളും കുറ
ഞ്ഞതുകൊണ്ടല്ലല്ലോ. വളരുന്നതനുസരിച്ച് ഗ്രൂപ്പുകളും
സംഘടനകളും മത-രാഷ്ട്രീയ കക്ഷികളിലും വർദ്ധിക്കുന്നു
ണ്ട്. എണ്ണം നിർണായകമാകുന്നിടത്ത് മാത്രമേ (ഉദാ: തെരഞ്ഞെടുപ്പ്)
സംഘടനകളുടെ ഛിന്നവത്കരണം കാര്യമായ
പ്രശ്നം സൃഷ്ടിക്കാറുള്ളൂ. ഒന്നിലധികം സംഘടനകൾ വന്ന
ത് യുക്തിചിന്തയുടെ അതിജീവനത്തെ സഹായിച്ചുവെന്ന
താണ് വാസ്തവം. വികേന്ദ്രീകരണ സ്വഭാവം ബോധനപ്രക്രിയയിൽ
അനിവാര്യമായ മാറ്റമുണ്ടാക്കി. ഒന്നിലധികം സംഘടനകൾ
വിവിധകേന്ദ്രങ്ങളിലായി പ്രവർത്തിക്കാൻ തുടങ്ങി
യത് പ്രചരണ-ബോധവത്കരണ പരിപാടികളുടെ എണ്ണവും
തോതും വർദ്ധിപ്പിക്കുകയായിരുന്നു.
പരമ്പരാഗത യുക്തിവാദസംഘടനകളുടെ ഭാവി അത്ര
ആവേശകരമാകണമെന്നില്ല. പുതിയ യുക്തിവാദി ഉണ്ടാകാൻ
യുക്തിവാദിയുടെ ഭാര്യ പ്രസവിക്കണമെന്ന അവസ്ഥ
അഭികാമ്യമല്ല. ചെറുപ്പക്കാരെ ആകർഷിക്കാനും ആധുനിക
ശാസ്ത്ര-സാങ്കേതികവിദ്യയുടെ ജ്ഞാനപരിസരവുമായി
പൊരുത്തപ്പെടാനും സാധിക്കുന്നില്ലെങ്കിൽ വിജയകരമായ
മുന്നേറ്റം ബുദ്ധിമുട്ടാകുന്നതിൽ അതിശയമില്ല. എൺപതുക
ൾക്കു മുമ്പ് അതാത് കാലത്തിന് അനുസൃതമായ യുക്തി
വാദം കേരളത്തിൽ നിലവിലുണ്ടായിരുന്നു. പക്ഷെ ആ
പ്രവർത്തനരീതി ഇന്നിന്റെ സമവാക്യങ്ങളുമായി ഒത്തുപോകില്ല.
സൈബർ സ്പേസിലെ യുക്തിവാദമാണ് ഇന്ന് ശ്രദ്ധേ
യമാകുന്നത്. വൻ കുതിപ്പാണ് ഈ രംഗത്ത് കാണാനാവുന്ന
ത്. ഫ്രീ തിങ്കേഴ്സ് പോലുള്ള ഫേസ് ബുക്ക് യുക്തിവാദ
ഗ്രൂപ്പിൽ ലക്ഷത്തിലധികം അംഗങ്ങളുണ്ടായ അവസരമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സൈബർ
രംഗത്ത് യുക്തിവാദ-നാസ്തിക ആശയങ്ങളുടെ സ്വാധീനം
ശക്തമായെന്ന് പറയാം. ഈ മേഖലയിൽ ദിനംപ്രതി ധാരാളം
പുതിയ ചെറുപ്പക്കാർ ആകൃഷ്ടരായി കാണപ്പെടുന്നു. ഫ്രീ
തിങ്കേഴ്സ്- സ്വതന്ത്രലോകം തുടങ്ങിയ സൈബർ കൂട്ടായ്മകളിൽ
എല്ലാ മേഖലകളിലും പ്രാഗത്ഭ്യമുള്ളവർ ധാരാളമായു
ണ്ട്. പ്രത്യേകിച്ച് ഒരു സംഘടനാ സംവിധാനമോ പ്രത്യയശാസ്ര്ത
വിഴുപ്പുകളോ ഇല്ലാതെ സക്രിയമായി മുന്നേറാൻ ഈ
കൂട്ടായ്മകൾക്ക് സാധിച്ചിരിക്കുന്നു.
സൈബർലോകത്തെ പ്രവർത്തനം തെരുവിലെത്തി
ല്ലെന്ന ആക്ഷേപം പൂർണമായും തള്ളാനാവില്ല. പക്ഷെ
മത്സ്യം സൈക്കിൾ ചവിട്ടണമെന്ന വാശിയും പാടില്ല. യുക്തി
വാദപ്രവർത്തനം തെരുവിൽ മാത്രമേ സാദ്ധ്യമാകൂ എന്ന
അന്ധവിശ്വാസം പൊളിച്ച് കാണിക്കാനും സൈബർ കൂട്ടായ്മ
കൾക്കായി. ചുംബനസമരം പോലുള്ള ചരിത്രസമരങ്ങൾ
നിർമിക്കാൻ അവർക്ക് കഴിഞ്ഞത് വേണമെങ്കിൽ പോരാട്ടം
തെരുവിലെത്തിക്കാനും സാധിക്കുമെന്നതിന്റെ ദൃഷ്ടാന്തമായി.
യുക്തിവാദ വിഡിയോകൾക്കും പുസ്തകങ്ങൾക്കും പ്രഭാഷണങ്ങൾക്കും
കേരളചരിത്രത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള
കാലഘട്ടമാണിതെന്ന് നിസംശയം പറയാം.
പരമ്പരാഗത സംഘടനകൾ ദുർബലപ്പെടുമ്പോഴും യുക്തി
ചിന്ത കേരളത്തിൽ വളരുകയാണെന്ന് സാരം.
രാഷ്ട്രീയകക്ഷികൾക്ക് നയത്തിൽ വെള്ളംചേർത്തും
പ്രായോഗകതന്ത്രങ്ങൾ പയറ്റിയും പിടിച്ചുനിൽക്കാം. പക്ഷെ
യുക്തിവാദിക്ക് വിട്ടുവീഴ്ചയില്ലാതെ ചില കാര്യങ്ങൾ
പറഞ്ഞേ മതിയാകൂ. സ്വഭാവികമായും അവന് ജനകീയതയും
പൊതുസമ്മതിയും കുറയും. കൂടെ ജനക്കൂട്ടമില്ലാത്തത്
യുക്തിചിന്താപ്രസ്ഥാനത്തിന് തിരിച്ചടിയാവില്ലെങ്കിലും
പ്രവർത്തിക്കാനും ചിന്തകൾ പ്രസരിപ്പിക്കാനും കൂട്ടായ്മകളും
സംഘടനകളും ആവശ്യമാണ്. ഒരു പിടി വ്യക്തികളും
സംഘടനകളും ഇന്ന് ഈ മേഖലയിൽ സജീവമാണ്.
കൂടുതൽ ചെറുപ്പക്കാർ കടന്നുവരുന്നു, യുക്തിവാദികൾ
തന്നെ ശാസ്ത്രീയമായ തിരിച്ചറിവുകളും ജ്ഞാനസമ്പാദനവും
നടത്തുന്നു. നല്ല പങ്കാളിത്തത്തോടെ 2012, 2013, 2014
വർഷങ്ങളിൽ അരങ്ങേറിയ മൂന്ന് സ്വതന്ത്രലോകം ദേശീയ
സെമിനാറുകളും ഫ്രീ തിങ്കേഴ്സിന്റെ രണ്ട് മേഖലാ കൂട്ടായ്മ
കളും നിർമുക്തയുടെ സംവാദപരമ്പരയുമൊക്കെ സ്വതന്ത്ര
ചിന്തയുടെയും സമരോത്സുക നാസ്തികതയുടെയും നവീന
മുഖം മലയാളിക്ക് കാട്ടിക്കൊടുത്തു.
വളരെ അയഞ്ഞ, സംഘടനാസംവിധാനങ്ങൾ ആവശ്യമി
ല്ലാത്ത സ്വതന്ത്ര ചിന്താ കൂട്ടായ്മകളായിരിക്കും കേരളത്തിൽ
യുക്തിചിന്തയുടെ ഭാവി നിർവചിക്കുകയെന്ന് വ്യക്തമായിട്ടുണ്ട്.
യുക്തിവാദികൾക്ക് തെരുവിൽ പ്രവർത്തിക്കാൻ
വിഷമകരമായതും അത്തരം പ്രവർത്തനങ്ങൾ വൻതോതി
ലുള്ള ത്യാഗബോധവും സേവനസന്നദ്ധതയും പ്രവർത്തകരിൽ
നിന്ന് ആവശ്യപ്പെടുന്നുണ്ടെന്നതും സൈബർ ആക്ടിവി
സത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. കമ്മ്യൂണിസ്റ്റുകാരും
പരിഷത്തും യുക്തിവാദികളും സ്വതന്ത്ര ചിന്തകരും മതേതര
വാദികളുമടക്കമുള്ള പുരോഗമന ശക്തികൾ ഏകമനസ്സോടെ
പ്രവർത്തിക്കേണ്ട മേഖലയാണ് യുക്തിവാദ-ശാസ്ര്തപ്രചരണമെന്ന
കാര്യത്തിൽ തർക്കമില്ല. അവിടെ വിട്ടുവീഴ്ചകൾ
നിരോധിക്കപ്പെടണം. ക്ഷണിക നേട്ടങ്ങൾ ഈ രംഗത്ത്
അപൂർവമാണ്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ശബരിമലയിൽ മകരവിള
ക്കിനോട് അനുബന്ധിച്ച് നൂറിലധികം പേർ ചവിട്ടുകൊണ്ട്
മരിച്ചതിൽ മഹാഭൂരിപക്ഷവും തമിഴരും കന്നടക്കാരും തെലു
ങ്കരുമായിരുന്നു. അന്ന് അന്യ സംസ്ഥാനത്തെ വീടുകളിൽ
ഉയർന്ന നിലവിളി ശരിക്കും ഉയരേണ്ടിയിരുന്നത് മലയാളികളുടെ
വീട്ടിലാണ്. പക്ഷെ രണ്ടോ മൂന്നോ മലയാളികൾ
മാത്രമാണന്ന് കൊല്ലപ്പെട്ടത്. അതും അവിടെ കച്ചവടം
നടത്താൻ പോയവർ! ഭക്തി മൂത്ത് പരിഹാസ്യമായ പലതും
കാട്ടിക്കൂട്ടുമെങ്കിലും മകരവിളക്ക് തട്ടിപ്പാണെന്ന ഒരു പരോ
ക്ഷബോധം കേരളത്തിലെ വിശ്വാസികൾക്കിടയിൽ
ഒടടപപട ഏടഭഴടറസ 2015 ഛടളളണറ 6 8
പൊതുവെയുണ്ട്. ആ ബോധം ഭക്തനുണ്ടായത് അവൻ
അങ്ങേയറ്റം നിരാകരിക്കാൻ ആഗ്രഹിക്കുന്ന യുക്തിവാദികളുടെ
ദശകങ്ങളായുള്ള പ്രചരണം മൂലവും! തള്ളിക്കളയുമ്പോഴും
പരോക്ഷമായി യുക്തിവാദം ഭക്തനെ സ്വാധീനിക്കു
ന്നുണ്ട്. ഒന്നും പാഴായിപ്പോകുന്നില്ലെന്നർത്ഥം. തോൽക്കുമെ
ന്നുറപ്പുള്ള യുദ്ധങ്ങൾക്കും പടയാളികളെ ആവശ്യമുണ്ടെന്ന്
നാമറിയണം.
കേരളസമൂഹത്തിൽ യുക്തിവാദത്തിന് എന്ത് ഭാവി എന്ന്
ചോദിക്കുമ്പോൾ ഉത്തരം വളരെ ലളിതമാണ്-കേരളത്തിന്
ഭാവിയുണ്ടാകണമെങ്കിൽ ഇവിടെ ശാസ്ത്രബോധവും
യുക്തിചിന്തയും അവലംബമാക്കുന്ന ഒരു സമൂഹം വളർന്നുവരണം.യുക്തിബോധമുള്ളവർ
ന്യൂനപക്ഷമായാലും പ്രശ്ന
മില്ല. പക്ഷെ അതൊരു സക്രിയ ന്യൂനപക്ഷമായിരിക്കണം.
നിയമനിർമാണസഭ മുതൽ ചായപ്പീടിക വരെയുള്ള അഭിപ്രായരൂപീകരണത്തെയും
നിയമനിർമ്മാണത്തെയും സ്വാധീനി
ക്കാനും സമൂഹത്തെ പുരോഗമനത്തിന്റെ പാതയിലേക്ക്
നയിക്കാനും ആ ന്യൂനപക്ഷത്തിന് സാധിക്കും. തീർച്ചയായും
അത് അസംഭവ്യമല്ല.
ബാല്യത്തിലെ നിർബന്ധിത മതബോധനം (റണഫധഥധമഴല ധഭഢമഡളറധഭടളധമഭ
ടള ളദണ ഡദധഫഢദമമഢ) ഉൾപ്പെടെ മതവിശ്വാസം
രൂപീകരിക്കാനും നിലനിറുത്താനുമുള്ള എല്ലാ അധികാരവും
അവകാശവും മതത്തിന് ദാനംചെയ്യുകയും സർവമത
പ്രീണനം എന്നാണ് മതേതരത്വത്തിന്റെ അർത്ഥമെന്ന് സ്റ്റേറ്റ്
തന്നെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ
യുക്തിവാദത്തിന്റെ ഭാവി ശോഭനമല്ലെന്ന് ആർക്കുമറിയുന്ന
കാര്യമാണ്. ബാല്യത്തിൽ ചിറകു മുറിച്ച കിളിയെ യുക്തിവാദി
പറപ്പിക്കണമെന്ന വാശിയെ മാരകമെന്നേ വിളിക്കാവൂ. സർ
ക്കാരിന്റെ സർവ ആനുകൂല്യങ്ങളും ജാതി-മത അടിസ്ഥാന
ത്തിൽ മാത്രം വിതരണം ചെയ്യുന്ന ഒരു സമൂഹത്തിലാണ്
യുക്തിവാദി മികവ് തെളിയിക്കേണ്ടത്. മതവിശ്വാസമെന്നത്
അടിസ്ഥാനപരമായി ഒരു വൈകാരിക നിക്ഷേപമാണ്. വികാരംകൊണ്ട്
ഉറച്ചതിനെ വിചാരം കൊണ്ട് നീക്കം ചെയ്യാനാവില്ല.
തെളിവ് കണ്ട് മനസ്സിലാക്കിയിട്ടോ യുക്തിസഹമാണെന്ന്
ബോദ്ധ്യപ്പെട്ടിട്ടോ അല്ല ആരും വിശ്വാസികളാകുന്നത്.
തെളിവ് ഹാജരാക്കിയാലോ തർക്കിച്ച് തോല്പിച്ചാലോ അത്
ഇല്ലാതാവുകയും ചെയ്യില്ല. ആരെങ്കിലും തർക്കത്തിൽ തോറ്റ്
അവിശ്വാസിയായതായി കേട്ടിട്ടുണ്ടോ? വിശ്വാസം സംബന്ധി
ച്ച ഇത്തരം മസ്തിഷ്കപരമായ കാര്യങ്ങൾ പരിഗണിക്കാതെ
ഒക്കെ യുക്തിവാദത്തിന്റെ കുഴപ്പമാണ് എന്ന് വാദിക്കുന്ന
ബുദ്ധിരാക്ഷസരെ ഫലിതപ്രഭുക്കൾ എന്നേ വിളിക്കാനാവൂ.
വ്യക്തിയിൽ ചിന്താവ്യതിയാനം സൃഷ്ടിക്കാനും സ്വതവെ
അങ്കുരിക്കുന്ന ചിന്താവ്യതിയാനങ്ങൾ ബാഹ്യമായി തെരഞ്ഞെടുക്കപ്പെടാനുള്ള
സാഹചര്യമൊരുക്കാനുമാണ് യുക്തി
ചിന്തകർ ശ്രമിക്കേണ്ടത്. പട്ടിണിയും തൊഴിലില്ലായ്മയും
മാറി വികസനാത്മകമായി തീരുന്ന സമൂഹം ആന്തരികമായ
ചിന്താവ്യതിയാനങ്ങളെ സ്ഥിരീകരിക്കാൻ സഹായിക്കുമെന്ന
തിൽ സംശയമില്ല. വിശ്വാസമില്ലാത്തവരെല്ലാം പരസ്യമായി
നിരീശ്വരവാദികളാകാൻ തയ്യാറല്ലെന്നോർക്കുക. ഒത്തുതീർ
പ്പുവാദികളും മതപ്രീണനവാദികളുമായി അറിയപ്പെടുന്നവരിൽ
ഭൂരിപക്ഷവും മതവിശ്വാസമില്ലാത്തവരും അന്ധവിശ്വാസവിരുദ്ധ
നിലപാടുള്ളവരുമാണ്. പക്ഷെ അവരാരും
പുറത്തുവരുന്നില്ല എന്നതാണ് പ്രശ്നം.Because it is irrational
to be rational when the rational is irrational!
അഴിമതിക്കെതിരെ നിയമങ്ങളും പ്രതിരോധങ്ങളും
വർദ്ധിച്ചുവരുമ്പോഴും അഴിമതി ഭീദിതമായി വളരുകയാണ്.
സ്ത്രീധനം വാങ്ങാനും കൊടുക്കാനും പാടില്ലെന്ന നിയമത്തെ
ഇരുകൂട്ടരും ചേർന്ന് എത്ര സുന്ദരമായാണ് നിർവീ
ര്യമാക്കുന്നത്! മദ്യപാനവിരുദ്ധപ്രചരണങ്ങൾ കൂടുതൽ
മദ്യപരെ സൃഷ്ടിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു!
ഇതിലും എത്രയോ ദുഷ്കരമാണ് യുക്തിവാദത്തിന്റെ കാര്യം.
അഴിമതിവിരുദ്ധപോരാട്ടത്തിനും മദ്യവിരുദ്ധപ്രചരണത്തിനുമുള്ള
പ്രവർത്തന സ്വാതന്ത്ര്യവും പൊതുസ്വീകാര്യതയും
യുക്തിവാദത്തിനില്ല. കാരണം എതിർഭാഗത്ത് മതമാണ്!
യുക്തിവാദം നിരോധിക്കണമെന്ന ആവശ്യമുയർന്നാൽ
നിലവിലുള്ള രാഷ്ട്രീയകക്ഷികളൊക്കെ പ്രത്യക്ഷവും പരോ
ക്ഷവുമായ രീതിയിൽ അനുകൂലമായ നിലപാട് സ്വീകരിച്ചാൽ
പോലും അത്ഭുതപ്പെടേണ്ടതില്ല എന്നതാണ് അവസ്ഥ! കൈ
നഷ്ടപ്പെട്ടവൻ കൈ വെട്ടിയവനെ പ്രകോപിച്ചതാണ്
പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ട് കേസിലെ യഥാ
ർത്ഥ പ്രശ്നം എന്നാണ് പുരോഗമനപക്ഷത്ത് നിൽക്കുന്ന
ചില നേതാക്കൾ പ്രസ്താവനയിറക്കിയത്.
ഭക്തനും ദൈവവും പരസ്പരം ഇരക്കുമ്പോൾ യുക്തിവാദിയുടെ
സാദ്ധ്യത മങ്ങുകയാണ്. പട്ടിണിയും പകർച്ചവ്യാധിയും
യുദ്ധവും കൊലവിളി നടത്തുമ്പോൾ വിശപ്പും
ക്ഷീണവും പേടിയും മൂലം മയക്കം സ്വീകരിക്കുന്ന ദൈവം
മനുഷ്യൻ സമാധാനവും സമൃദ്ധിയും തിരിച്ചുപിടിക്കുമ്പോൾ
വഴി നീളെ തോർത്തു വിരിച്ച് വെളുക്കെച്ചിരിച്ച് കൈ നീട്ടി
പങ്കുചോദിക്കും. അതിനെതിരെ യുക്തിവാദി ചമയ്ക്കുന്ന
പ്രതിരോധങ്ങൾ പുരോഗമന ശക്തികളുടെ ഉപാധിരഹിതമായ
പിന്തുണ ആവശ്യപ്പെടുന്നു. യുക്തിവാദിയുടെ അത്താഴത്തിൽ
വിഷമൊഴിച്ച് സമൂഹത്തിന്റെ മഹോദരം ചികിത്സി
ക്കാമെന്ന് കിനാവ് കാണുന്നവർ സത്യത്തിൽ സ്വന്തം വാലു
വിഴുങ്ങി പരിശീലിക്കുകയാണ്.