നമ്മുടെ സമൂഹത്തിലെ കാഴ്ചകളെ, ജീവിതത്തിന്റെ വ്യതിയാനങ്ങളെ
ആക്ഷേപഹാസ്യരീതിയിൽ വിമർശനാത്മകമായി അവതരിപ്പിക്കുന്ന
പ്രിയനന്ദനന്റെ പുതിയ ചിത്രമാണ് ഭക്തജനങ്ങളുടെ
ശ്രദ്ധയ്ക്ക്.
സർക്കാർജോലിക്കാരനാണെങ്കിലും ശമ്പളം മുഴുവൻ മദ്യശാലയിൽ
തീർക്കുന്ന വിശ്വനാഥൻ എന്ന ഉദ്യോഗസ്ഥൻ, ചായക്കട
നടത്തി കുടുംബം പുലർത്തുന്ന സുമംഗല, അവരുടെ രണ്ടു കുട്ടി
കൾ. ഇവരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം പുരോഗമിക്കു
ന്നത്. ദൈവവിശ്വാസിയായ വിശ്വനാഥന്റെ മദ്യപാനം മാറ്റാൻ
പ്രതിരോധമാർഗമെന്ന നിലയിൽ തറവാട്ടിലെ ദൈവം ആവേശിച്ച
സുമംഗല ഉറഞ്ഞുതുള്ളി വിശ്വനാഥനെതിരെ കല്പനകൾ നട
ത്തുന്നു. പിന്നീട് സംഭവിക്കുന്ന വിശ്വനാഥന്റെ വീഴ്ചകളെ പ്രതി
രോധിക്കാനും, സാമ്പത്തിക ദുരിതത്തിൽനിന്ന് രക്ഷ നേടാനും
സുമംഗലയെ വിശ്വനാഥന്റെ അമ്മാവൻ (കലാഭവൻ മണി) ആൾ
ദൈവത്തിന്റെ പാതയിലേക്ക് നയിക്കുകയാണ്. അത് വലിയ നിലയിൽ
വളരുന്നു. ഭർത്താവുമായും കുട്ടികളുമായും സമ്പർക്കമി
ല്ലാതെ ആൾദൈവ സ്പോൺസർമാരുടെ തടവറയിൽ കഴിയുന്ന
സുമംഗല പിന്നീട് വ്യത്യസ്ത മാർഗങ്ങളിലൂടെ രക്ഷപ്പെടുമ്പോഴും
അവരിലൂടെ ഉണ്ടായ വിശ്വാസഗോപുരങ്ങൾ അതേപടി നിലനി
ൽക്കുന്ന നിരർത്ഥകമായ അവസ്ഥയെ, അവർക്കുതന്നെ അഭിമുഖീകരിക്കേണ്ടിവരുന്ന
അവസ്ഥയെ സാക്ഷ്യപ്പെടുത്തിയാണ് ഈ
ചിത്രം പര്യവസാനിക്കുന്നത്.
ഹാസ്യത്തിന്റെ അടിയൊഴുക്കാണ് ഈ ചിത്രത്തിന്റെ പ്രത്യേ
കത. കറുത്ത ഹാസ്യം എന്ന് നാം പറയുന്നത് ജീവിതത്തിൽനിന്ന്
പുതിയ ഉൾക്കാഴ്ചയോടെ ഈ ചിത്രത്തിൽ പകർത്തിനൽകുന്നു
ണ്ട്.
നമ്മുടെ കേരളീയ നവോത്ഥാന കുതിപ്പുകളെ പിറകിലേക്ക്
വലിക്കുന്ന നിരവധി കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ നടമാടു
ന്നുണ്ട്. ഇടതുപക്ഷംതന്നെ വിശാലമായ അർത്ഥത്തിൽ വലതുപക്ഷമാകുമ്പോൾ
സമൂഹത്തിലെ പ്രതിരോധത്തിന്റെ കണ്ണികൾ
തീർത്തും ദുർബലമാകുന്നു. അത്തരം മണ്ണിലും മനസ്സിലുമാണ് മദ്യ
പാന, മയക്കുമരുന്ന്, ആൾദൈവ, ലാവ്ലിൻ മനോഭാവങ്ങൾ
എല്ലാം ഉദയംകൊള്ളുന്നത്. ഈ ചിത്രത്തിൽതന്നെ ഇടതുപക്ഷ
സഹയാത്രികനായ നേതാവ് ആൾദൈവത്തിന്റെ അടുത്ത അനുയായിയായി
മാറുന്നത് ചിത്രീകരിക്കുന്നുണ്ട്.
മദ്യപാനം, സാഹിത്യം, കുടുംബബന്ധങ്ങൾ, ഭക്തി, കുട്ടികളുടെ
അവസ്ഥ അങ്ങനെ നിരവധി മേഖലകളിലൂടെ ഈ ചിത്രം
കടന്നുപോകുന്നുണ്ട്. വിശാലമായ സ്ര്തീപക്ഷചിത്രംകൂടിയാണിത്.
സുമംഗല എന്ന വീട്ടമ്മയെയും പിന്നീട് സുമംഗലാദേവിയായി
മാറുന്ന വേഷവും കാവ്യാമാധവൻ ഭംഗിയായി അവതരിപ്പിച്ചിട്ടു
ണ്ട്. ഗദ്ദാമയ്ക്കുശേഷം കാവ്യ ചെയ്യുന്ന ശ്രദ്ധേയമായ വേഷമാണ്
ഈ ചിത്രത്തിലേത്. വിശ്വനാഥനായെത്തുന്ന ഇർഷാദിനും തന്റെ
വേഷത്തെ ഉജ്ജ്വലമാക്കാനായിട്ടുണ്ട്. മുല്ലനേഴി, റഫീഖ് അഹമ്മ
ദ്, ജയകുമാർ ചെങ്ങമനാട് എന്നിവരുടെ പാട്ടുകളും നടേശ്കുമാറിന്റെ
സംഗീതവും മികച്ചതായി. ക്യാമറ കൈകാര്യം ചെയ്ത പ്രതാപ്
പ്രഭാകറും ചിത്രത്തിന്റെ മൂഡിനെ ഉൾക്കൊണ്ടിട്ടുണ്ട്. കലാഭവൻ
മണി ഉൾപ്പെടെ ശ്രദ്ധേയ താരങ്ങൾ അണിനിരന്ന ഈ ചിത്ര
ത്തിൽ അമ്മവേഷം ചെയ്ത വനിത, ഓട്ടോഡ്രൈവറായ കുമാരേ
ട്ടന്റെ വേഷം ചെയ്ത ബാബു അനൂർ, ഭാര്യായി അഭിനയിച്ച ഗീതാവിജയൻ
എന്നിവർ തങ്ങളുടെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
സുമംഗലയ്ക്ക് താങ്ങാവുന്ന ഓട്ടോഡ്രൈവർ കുമാരേ
ട്ടനെ അവതരിപ്പിച്ച ബാബു അനൂർ എന്ന നടന്റെ അഭിനയജീവി
തത്തിൽ എക്കാലവും ഓർക്കപ്പെടാവുന്ന വേഷമാണിതെന്നു പറയുന്നതിൽ
അതിശയമില്ല. അത്രയ്ക്കും മികച്ച രീതിയിലാണ് ബാബു
അനൂർ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
സംവിധായകൻ രഞ്ജിത്തിന്റെ കഥയ്ക്ക് മനോജാണ് തിരക്ക
ഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. നാടകത്തെ അനുസ്മരി
പ്പിക്കുന്ന ചില സീനുകൾ ഉണ്ടെങ്കിലും സമീപകാലത്ത് മലയാള
ത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ എന്തുകൊണ്ടും നല്ല ചിത്രംതന്നെ
യാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്. ജഹാംഗീർ ഷംസാണ് ചിത്രം നിർമിച്ചിട്ടുള്ളത്.