”അർപ്പണബോധമുള്ള അദ്ധ്യാപകരുടെ അഭാവമാണ് ഇന്ന്
വിദ്യാഭ്യാസമേഖല നേരിടുന്ന ഏറ്റവും ഭീകരമായ പ്രശ്നം. അല്ലാതെ
പാഠ്യപദ്ധതിയുടെ നിലവാരത്തകർച്ചയോ വിദ്യാർത്ഥികളുടെ
ഉത്സാഹക്കുറവോ അല്ല” – പ്രൊഫസർ ഷിബു നായർ തന്റെ
അഭിപ്രായം വെട്ടിത്തുറന്നു പറയുന്നു.
മുംബയിൽ വസായ് നഗരത്തിൽ മൂവായിരത്തിലധികം കുട്ടി
കളും 137-ലധികം അദ്ധ്യാപകരുമുള്ള കാർമൽ എഡ്യൂക്കേഷൻ
ഗ്രൂപ്പിന്റെ ചെയർമാനായ ഷിബു കഠിനാദ്ധ്വാനത്തിലൂടെയാണ്
ഈ സ്ഥാപനം ഈ നിലയിൽ കെട്ടിപ്പടുത്തത്. ഏകദേശം 20
വർഷം മുമ്പ് വസായ് തോമസ് ബാപ്റ്റിസ്റ്റ കോളേജിൽ ഇംഗ്ലീഷ്
ലക്ചററായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച ഷിബുവിന്
കോളേജ് പഠനം മാത്രം ഒരു വിദ്യാർത്ഥിയെ ജീവിതത്തിലെ പരീ
ക്ഷകൾ നേരിടാൻ സജ്ജമാക്കുന്നില്ല എന്നു മനസിലാക്കാൻ
അധികകാലമെടുത്തില്ല. അദ്ധ്യാപനജോലിയോടുള്ള അദമ്യമായ
ആഗ്രഹം കുട്ടിക്കാലത്തുതന്നെ ഷിബുവിൽ നിറഞ്ഞുനിന്നിരുന്നു.
അതിനു പ്രധാന കാരണം അച്ഛനുമമ്മയും അദ്ധ്യാപകരായിരുന്നു
എന്നതുതന്നെ. അച്ഛൻ നാരായണൻ നായർ ഇടുക്കിയിൽ കല്ലാറിലെ
ഒരു സർക്കാർ സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്നപ്പോൾ അമ്മ
ചെല്ലമ്മയാകട്ടെ മലയാളം അദ്ധ്യാപികയായിരുന്നു.
വിദ്യാധനം സർവധനാൽ പ്രധാനം എന്ന ആപ്തവാക്യം മുൻനി
ർത്തി 1994-ൽ വെറും 12 കുട്ടികളുമായി കാർമൽ ക്ലാസ് ആരംഭി
ക്കാൻ ഷിബുവിന് പ്രചോദനം നൽകിയത് വളർന്നുവന്ന സാഹ
ചര്യങ്ങൾതന്നെ. ചുരുങ്ങിയ കാലയളവിനുള്ളിൽതന്നെ വസായ്
പ്രദേശത്തെ യുവജനതയിൽ, അവരുടെ രക്ഷിതാക്കളിൽ
തികഞ്ഞ വിശ്വാസമുണർത്താൻ കാർമൽ ക്ലാസിന് കഴിഞ്ഞു.
”മറ്റു ജോലികളൊന്നും കിട്ടാതെ വരുമ്പോൾ താത്കാലികമായി
അദ്ധ്യാപനവൃത്തി ഏറ്റെടുക്കുന്ന ഒരു രീതി എല്ലായിടത്തുമുണ്ട്.
അതാണ് അർപ്പണമനോഭാവമില്ലായ്മയെന്ന് ഞാനാദ്യം
സൂചിപ്പിച്ചത്. വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിച്ച് അവ
ർക്ക് നേരായ വഴി കാട്ടാൻ ശ്രമിക്കാതെ ഒരു സാധാരണ ജോലി
യായി അദ്ധ്യാപനത്തെ കണക്കാക്കിയാൽ വിദ്യാർത്ഥികൾ പെരുവഴിയിലാവും.
കാർമലിലെ അദ്ധ്യാപകർ അതിൽനിന്ന് തികച്ചും
വ്യത്യസ്തരാണ്. അതാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം”
– ഷിബു പറഞ്ഞു.
ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ക്യാബിനിലെത്തിയ കുട്ടി
കൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയശേഷം ഷിബു തുടർന്നു:
”ഇവിടെ എന്റെയടുത്ത് കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും
വരാം. എന്റെ മുന്നിലുള്ള സന്ദർശകർ അതിനവർക്കൊരു തടസ്സ
മല്ല. കുട്ടികളുടെ പ്രശ്നങ്ങൾക്കാണ് ഈ സ്ഥാപനത്തിൽ മുൻതൂ
ക്കം. മറ്റ് അദ്ധ്യാപകരുടെ കാര്യത്തിലും ഇങ്ങനെതന്നെ”.
എസ്.എസ്.സി., എച്ച്.എസ്.സി., ആർട്സ്, സയൻസ്,
കൊമേഴ്സ് തുടങ്ങി മെഡിക്കൽ, എഞ്ചിനീയറിംഗ്, ഐ.ഐ.ടി./
ജെ.ഇ.ഇ., ചാർട്ടേഡ് അക്കൗണ്ടിംഗ് എന്നിങ്ങനെ എല്ലാവിധ
കോച്ചിംഗ് ക്ലാസുകളും കാർമലിലുണ്ട്. ഐ.എസ്.ഒ. 9001:2008
സ്റ്റാൻഡേർഡ് ലഭിച്ചിട്ടുള്ള ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങ
ളിലൊന്നാണ് കാർമൽ ക്ലാസസ് എന്നത് ക്ലാസ് നടത്തുന്ന അന്ത
രീക്ഷത്തിന്റെയും ക്ലാസ്മുറികളുടെ മികവിനെയും കാണിക്കുന്നു.
ഇത്രയധികം കുട്ടികളുണ്ടെങ്കിലും ഓരോ കുട്ടിയെയും
പ്രത്യേകം ശ്രദ്ധിക്കാൻ അദ്ധ്യാപകർ സമയം കണ്ടെത്തുന്നു. അതുകൊണ്ടുതന്നെ
എസ്.എസ്.സിക്കും എച്ച്.എസ്.സിക്കും കാർമലിന്
100 ശതമാനം വിജയമുണ്ട്.
ഇടുക്കിയിൽ കല്ലാറിൽ ജനിച്ച ഷിബുവിന്റെ കോളേജ് വിദ്യാഭ്യാസം
ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിലും പന്തളം
എൻ.എസ്.എസ്. കോളേജിലുമായിരുന്നു. ഇംഗ്ലീഷ് സാഹിത്യ
ത്തിൽ ബിരുദാനന്തര ബിരുദം എടുത്തശേഷം ബി.എഡ് പാസായിട്ടാണ്
ഷിബു മുംബയിലേക്ക് വണ്ടികയറുന്നത്. കോളേജ് വിദ്യാഭ്യാസകാലത്ത്
കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ
വൈസ് ചെയർമാനായിരുന്നു ഷിബു നായർ.
”ഇപ്പോഴത്തെ കുട്ടികളിൽ കാണുന്ന ഒരു പ്രധാന കുഴപ്പം
സാമൂഹ്യപ്രശ്നങ്ങളോടുള്ള അവരുടെ താൽപര്യക്കുറവാണ്.
മൊബൈലും ഫേസ്ബുക്കും കംപ്യൂട്ടറുമാണ് മിക്കവരുടെയും
ജീവിതം. കായികരംഗത്തും കാര്യമായ ശ്രദ്ധയില്ല. വായനയും കുറവുതന്നെ.
നമ്മുടെയൊക്കെ പഠനകാലത്ത് ക്ലാസിലിരിക്കുന്ന
തിലും കൂടുതൽ സമയം നമ്മൾ പുറത്താണ് ചെലവഴിച്ചിരുന്നത്”
– ഷിബു ഒരു ചിരിയോടെ പറഞ്ഞു. ”ഇപ്പോഴാകട്ടെ ക്ലാസ് വിട്ടുകഴിഞ്ഞാൽ
കുട്ടികൾക്ക് തങ്ങളുടെ മൊബൈലിലെ
എസ്.എം.എസിലാണ് ശ്രദ്ധ. കൂട്ടുകെട്ടുകളിൽപോലും താൽപര്യ
ക്കുറവ്”.
”അദ്ധ്യാപകരുടെ വേതന വ്യവസ്ഥകൾ വളരെ പരിതാപകരമാണ്.
അതാണ് ഈ രംഗത്തേക്ക് വരുന്നതിൽനിന്ന് യുവാക്കളെ
അകറ്റിനിർത്തുന്ന ഒരു പ്രധാന കാരണം” – ഷിബു പറഞ്ഞു.
കാർമലിൽ സ്ഥിരമായി മീറ്റിംഗുകളും സെമിനാറുകളും നടത്തു
ന്നു. ഇതിൽ കുട്ടികളും രക്ഷിതാക്കളുമെല്ലാം പങ്കെടുക്കാറുണ്ട്.
കുട്ടികൾക്ക് കരിയർ ഗൈഡൻസ്, ഉന്നത വിദ്യാഭ്യാസത്തിനുള്ള
പ്രത്യേക ക്ലാസുകൾ തുടങ്ങി തങ്ങളുടെ കുട്ടികളെ നല്ല പൗരന്മാരാക്കി
ഉയർത്തിക്കൊണ്ടുവരുന്നതിൽ എല്ലാ ശ്രദ്ധയും നൽകാൻ
ഷിബുവിന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസിലാക്കി അതിനനുസരിച്ച്
അവരുമായി ഇടപെടുന്നതുകൊണ്ട് രക്ഷിതാക്കൾക്കും ഷിബു
നായർ പ്രിയപ്പെട്ടവൻതന്നെ. സാമ്പത്തിക പ്രശ്നങ്ങൾ അനുഭവി
ക്കുന്ന കുട്ടികൾക്ക് ഫീസിനത്തിൽ വേണ്ട എല്ലാവിധ സഹായ
ങ്ങളും കാർമൽ ചെയ്തുകൊടുക്കുന്നുണ്ട്.
”യുവതലമുറയോട് ഏറ്റവും പ്രധാനമായി പറയാനുള്ള രണ്ടു
കാര്യങ്ങളുണ്ട്”- ഷിബു പറഞ്ഞു: ”ഒന്ന്, രക്ഷിതാക്കളെ സ്നേഹി
ക്കുക. അവരാണ് നിങ്ങൾ നല്ല നിലയിലാവാൻ ഏറ്റവുമധികം
ആഗ്രഹിക്കുന്നതും, അതിനായി പരിശ്രമിക്കുന്നതുമെന്ന തിരിച്ച
റിവ് എല്ലാവർക്കും ഉണ്ടാകണം. രണ്ടാമത്, കിട്ടുന്ന അവസരങ്ങൾ
പൂർണമായും ഉപയോഗിച്ച് ജീവിതത്തിൽ മുന്നേറുക”.
കാർമലിന്റെ പടിയിറങ്ങുമ്പോൾ വിദ്യാഭ്യാസമുള്ള ഒരു പുതുതലമുറയെ
വാർത്തെടുക്കാനുള്ള നിശ്ചയദാർഢ്യവുമായി കേരള
ത്തിന്റെ മലയോരപ്രദേശമായ കല്ലാറിൽനിന്നും ഇന്ത്യയുടെ
വ്യാവസായിക തലസ്ഥാനമായ മുംബയിൽ വന്ന് പ്രവർത്തി
ക്കുന്ന ഷിബുവിന്റെ വാക്കുകളാണ് ചെവിയിൽ മുഴങ്ങിയത്.