Skip to content

Kairali's Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പ്രിയപ്പെട്ട ഇമ്മാനുവല്‍

പ്രമോദ് പുനലൂര്‍ July 26, 2016 0

നീ എനിക്കായി തെളിയിച്ച
ആറാമത്തെ മെഴുകുതിരിയിലേക്ക്
ഇനി അഞ്ചുസന്ധ്യദൂരം.
ഒന്നാംതിരി കണ്‍പോളയില്‍ ആവേശിച്ചതേ…
പിതൃശാപം
എന്നെ വിഷസര്‍പ്പം കൊത്തി; ഒന്നല്ല.
രണ്ടാംവെളിച്ചത്തില്‍ എന്റെ ലിംഗദേഹത്തെ നീ
അത്തിമരം എന്നു വിളിക്കും.
മൂന്നാംതിരിയില്‍ പത്രോസ് ഒന്നാം ലേഖനം
മൂന്നാമദ്ധ്യായം 12-ാം വാക്യം എനിക്കായി തുറക്കും.
അവസാന അക്ഷരങ്ങള്‍ പെരുവിരലായി
ചുവന്ന പട്ടുടുത്ത് എന്റെ സാക്ഷ്യം പറയും.
നാലാംവെളിച്ചം പ്രാവ് രൂപമാര്‍ന്ന് ശാസിക്കും.
‘കവിത്വത്തിന്റെ കൊമ്പുകുടഞ്ഞിട്ടതല്ലൊരു മണിയൊച്ചയും’
അഞ്ചാംവിളക്കുകാലില്‍ സര്‍പ്പം വിട്ടൊഴിഞ്ഞ
മണ്‍പുറ്റു മാത്രം കാണും.
ഇനി
കവിയില്ല, വിതയില്ല, സമസ്യാപൂരണമില്ല.
അന്തിത്തിരിയും പിണ്ഡം വയ്ക്കാനുമില്ല.
നിന്റെ ആറാംവിളക്കിനെ ഞാന്‍ മനമുരുകി ശമിക്കുന്നു.
‘ദീപനാളത്തിനു ചുറ്റും ആയിരം ഇതളുള്ളൊരു താമര
വിരിയാതെ പോകട്ടെ’.

Previous Post

കഥയിലെ എതിര്‍ സൗന്ദര്യ സംഹിതകള്‍

Next Post

മഴവില്‍ത്തുണ്ടുകള്‍

Related Articles

കവിത

സഹജീവിതം

കവിത

അകമണ്ണ്

കവിത

കായലും തിരുനല്ലൂരും

കവിത

കളിജീവിതം

കവിത

സെയിൽസ്മാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
പ്രമോദ് പുനലൂര്‍

അഷിത

പ്രമോദ് പുനലൂർ  

ഞാനിവിടെയുണ്ട് മണ്ഡപം മറഞ്ഞിട്ടും കാണികൾ ഉറങ്ങിയിട്ടും തിരശ്ശീല വിണ്ടുകീറിയിട്ടും നീമാത്രം അരങ്ങുണർന്നില്ലല്ലോ അഷിത നെഞ്ചിലെ...

പ്രിയപ്പെട്ട ഇമ്മാനുവല്‍

പ്രമോദ് പുനലൂര്‍ 

നീ എനിക്കായി തെളിയിച്ച ആറാമത്തെ മെഴുകുതിരിയിലേക്ക് ഇനി അഞ്ചുസന്ധ്യദൂരം. ഒന്നാംതിരി കണ്‍പോളയില്‍ ആവേശിച്ചതേ... പിതൃശാപം...

Pramod Punalur

പ്രമോദ് പുനലൂര്‍ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven