പ്രവാസം ഏതുതരത്തിലും ഒരു വിരഹവേദന
സമ്മാനിക്കുന്നുണ്ട്. അത്
രാജ്യാതിർത്തികൾ കടക്കുന്നതോ,
അതിന്റെ ദൈർഘ്യം ഏറുന്നതോ, പ്രവാസജീവിതത്തിന്റെ
സ്വഭാവമോ ഒക്കെ
ഈ നൊമ്പരങ്ങളുടെ തീവ്രത ഏറ്റു
കയോ കുറയ്ക്കുകയോ ചെയ്യും. പണ്ട്
നാട്ടിൽ നിന്ന് ഭ്രഷ്ടരാക്കപ്പെടുന്നവർ
ക്കായി നീക്കിവച്ചിരുന്ന ഒരു വാക്കായി
രുന്ന അതെങ്കിൽ ഇന്ന് ജീവിതം കരുപ്പി
ടിപ്പിക്കുവാനായി പിറന്ന മണ്ണ് വിട്ടു
പോവേണ്ടിവരുന്ന എല്ലാവരും പ്രവാസി
കളായി പരിഗണിക്കപ്പെടുന്നു. കേരളച
രിത്രത്തിൽ അത്തരം സാഹസിക പ്രയാണങ്ങൾ
പലതുണ്ടെങ്കിലും, ലോക
ത്തിന്റെ എല്ലാ ഭാഗത്തേക്കും മലയാളി
കൾ കുടിയേറിയിട്ടുണ്ടെങ്കിലും ഗൾഫി
ലേക്ക് കുടിയേറിയവരെയാണ് നമുക്ക്
ഈ വാക്ക് പെട്ടെന്ന് ഓർമയിലേക്ക്
കൊണ്ടുവരി ക. പണ്ട് മലേഷ്യ യി
ലേക്കും സിംഗപ്പൂരിലേക്കും ഒക്കെ മലയാളികൾ
പോയെങ്കിലും ഗൾഫിലേക്ക്
പോയവരെയാണ് ഇന്നത്തെ തലമുറ
കണ്ടറിഞ്ഞത്. പേർഷ്യക്കാർ എന്ന
പൊതുവി ശേഷണത്തിൽ ഇവരെ
യെല്ലാം ചേർത്തുവച്ച് അവരുടെ ആർഭാട
ങ്ങൾ നിറഞ്ഞ രീതി ക ളിൽ വാ
പൊളിച്ച് നിന്നു. അവരെ സംബന്ധി
ക്കുന്ന എല്ലാറ്റിനും ഒരു പൊതുസുഗന്ധ
മായിരുന്നു. എന്റെ ബാല്യകാലത്തെ
വലിയ ഒരു മോഹമായിരുന്നു ഒരു മണമുള്ള
റബ്ബർ. കുടുംബത്തിൽ ഗൾഫുകാരാരും
ഇല്ലാത്തതിനാൽ അതൊരു സ്വപ്ന
മായി അവശേഷിച്ചു.
ഗൾഫുകാരുടെ നിറങ്ങളും മണ
ങ്ങളും വേഗം യാഥാർത്ഥ്യങ്ങളുമായി
ഏറ്റുമുട്ടുകയും ഈ പത്രാസിനകത്ത് മരുഭൂമിയേക്കാൾ
പൊള്ളുന്ന യാഥാർത്ഥ്യ
ങ്ങൾ ഉണ്ടെന്നും പല മുന്നറിയിപ്പുകളും
കടന്നുവന്നു. ആദ്യം പ്രവാസികളിൽ
നിന്നുതന്നെ ഉണ്ടായി. ഒരു ഗൾഫുകാരനും
പൊന്മു ട്ട യി ടുന്ന താറാവല്ല
എന്നുള്ള ഓർമപ്പെടുത്തലായിരുന്നു
ഇതിൽ മുഖ്യം. പക്ഷേ അതിനെപ്പറ്റി
അനേകം അനു ഭവങ്ങളുണ്ടായിട്ടും
അതേ പരാമർശവുമായി സാഹിത്യകൃതി
കളും സിനി മയും ഉണ്ടാ യിട്ടും
അതൊന്നു ഇക്കരെയിരുന്നവർക്ക് മന
സ്സിലായില്ല. ഗൾഫ് ഇന്നൊരു സ്വപ്നഭൂമി
യല്ല എന്ന് അറിയാമായിരുന്നിട്ടും മലയാളി
എങ്ങനെയും അവിടെയെത്താൻ
വെപ്രാളപ്പെട്ടുകൊണ്ടേ ഇരിക്കുന്നു.
ഗൾഫുകാരുടെ സങ്കടങ്ങളും യാഥാർ
ത്ഥ്യങ്ങളും പൊങ്ങച്ചവും നിറഞ്ഞ ജീവി
തത്തെ മറനീക്കി കാണിക്കുന്ന ഒരു പുസ്ത
കമാണ് എൻ.പി. ഹാഫീസ് മുഹമ്മ
ദിന്റെ ‘പ്രവാസികളുടെ പുസ്തകം’.
ഹാഫീസ് മുഹമ്മദ് തന്റെ ഗൾഫ്
പര്യടനങ്ങളിൽ നിന്ന് സ്വാംശീകരിച്ച
അനുഭവങ്ങൾ, സ്വന്തം കൗൺസിലിങ്
മുറിയിൽ കണ്ട നെഞ്ചുപൊട്ടിയ നിലവി
ളികൾ, ഫോണിലൂടെ അറിഞ്ഞ നൊമ്പ
രം മുറ്റിയ വാക്കുകൾ ഇവയെല്ലാമാണ്
ഈ പുസ്തകം. അത്തരം സ്വാനുഭവങ്ങ
ളുടെ ചൂടും ചൂരും ഈ പുസ്തകത്തെ വ്യത്യ
സ്തമാക്കുന്നു. മറ്റൊന്ന് താൻ മനസ്സിലാ
ക്കിയതും ബോദ്ധ്യമുള്ളതുമായ ചില
വസ്തുതകൾ അത് അറിയില്ല എന്ന് നടി
ക്കുന്ന ഒരു സമൂഹത്തിനോട് പറയുകയാണ്
ഈ പുസ്തകത്തിലൂടെ. ഈ പറ
ച്ചിൽ ഒരേസമയം ഗൾഫുകാരോടും
അതേസമയം നാട്ടിലിരിക്കുന്നവരോടു
മാണ് ഗ്രന്ഥകാരൻ സംസാരിക്കുന്നത്.
ഈ രണ്ട് സമൂഹത്തിനുമിടയിൽ എവി
ടെയൊക്കെയോ ചില വ്യക്തമാക്കപ്പെ
ടാത്ത അവസ്ഥകളുണ്ടെന്ന തിരിച്ചറി
വാണ് ഇതിലെ ഓരോ വരിയേയും
വ്യത്യസ്തമാക്കുന്നത്.
പ്രവാസി എന്ന പദത്തിന്റെ പരിധി
യിൽ നിന്നും മാറി നിൽക്കുന്ന ഗൾഫ്
കുടിയേറ്റക്കാരെപ്പറ്റി എഴുതിയ ഈ
പുസ്തകത്തിന് ആറ് ഭാഗങ്ങളുണ്ട്. ഇക്ക
രെനിന്നും അക്കരയ്ക്ക് എന്ന ഒന്നാംഭാഗ
ത്തുനിന്നും അക്കരെ നിന്നും ഇക്കരയ്ക്ക്
എന്ന അവസാന ഭാഗത്തെത്തുമ്പോ
ഴേക്കും ഗൾഫ് മലയാളി സമൂഹത്തിന്റെ
മാനസികവും ശാരീരികവും സാമ്പത്തി
കവും ആരോഗ്യപരവുമായ സകല മേഖലകളെയും
അത് സ്പർശിക്കുന്നുണ്ട്.
പുസ്തകം സമർപ്പിക്കുന്നത് മറ്റുള്ളവർക്ക്
നന്മ ചെയ്യാൻ സ്വയം ഹോമിക്കുന്ന
ഗൾഫ് മലയാളികൾക്കാണ്. അല്പമെ
ങ്കിലും മന:സാക്ഷി ഉണ്ടെങ്കിൽ ഈ സമ
ർപ്പണ വാചകംതന്നെ അല്പം വേദനിപ്പി
ക്കും. ഞാനും അവരെ ഏതൊക്കെയോ
വിധത്തിൽ ചൂഷണം ചെയ്യുകയോ വേദനിപ്പിക്കുകയോ
ചെയ്‌തോ എന്നൊരു
സങ്കടം ഉള്ളിലടിച്ചുവരും. ‘അക്കരെയെ
ത്തിയവരും ഇക്കരെയിരുന്ന് സ്വപ്നം
കാണുന്നവരും’ എന്ന ആദ്യലേഖനത്തി
ൽ ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ
എവിടെയെന്നുപോലും തിട്ടമി
ല്ലാതെയിരുന്ന സ്വപ്നഭൂമി തേടി യാത്ര
തിരിച്ച ആദ്യകാല ഗൾഫ് കുടിയേറ്റക്കാരായ
സാഹസികരെ സ്മരിക്കുന്നുണ്ട്.
യാതൊരുവിധ യാത്രാസൗകര്യങ്ങളും
ഇല്ലാതെയിരുന്ന കാലത്ത് ജീവന്റെ
ബലം കൊണ്ടു മാത്രം അക്കരെ എത്തി
പ്പെട്ടവരായിരുന്നു ഇവർ. അന്നുമുതൽ
ഇന്നുവരെ കുടിയേറ്റത്താൽ രക്ഷപ്പെട്ട
വർ തങ്ങൾ കഴിയുന്നത്ര ആൾക്കാരെ
ആ സ്വപ്നഭൂമിയിലേക്ക് എത്തിക്കുവാ
നാണ് ശ്രമിക്കുന്നത്. ഇതാവട്ടെ ലോക
ത്തിന്റെ മറ്റൊരു ഭാഗത്തും ഇല്ലാത്ത
പ്രത്യേകതയാണെന്നും എഴുത്തുകാരൻ
ചൂണ്ടിക്കാണിക്കുന്നു. തന്റെ ഒരു വിദ്യാർ
ത്ഥിയിൽ നിന്നുണ്ടായ ഗൾഫ് കുടിയേറ്റ
ത്താലുണ്ടായ ഏറ്റവും വലിയ മാനു
ഷിക പ്രശ്‌നമേത് എന്ന ചോദ്യത്തിന്
ഉത്തരം കിട്ടാതെ ഒരു നിമിഷം പതറിയ
അനുഭവം ഫാഹീസ് പങ്കുവയ്ക്കുന്നുണ്ട്.
പിന്നെ വളരെവേഗം അദ്ദേഹത്തിന്
അതിന്റെ ഉത്തരത്തിൽ എത്തി ച്ചേ
രാനും കഴിഞ്ഞു. കുടി യേ റ്റത്തിൽ
ഉണ്ടായ കുടുംബബന്ധങ്ങളിലെ വേർ
പിരിയലാണ് അതെന്ന് അദ്ദേഹം വളരെപ്പെട്ടെന്ന്
തിരിച്ചറിയുന്നു. ആ ചോദ്യവും
അതിനു തേടിയ ഉത്തരവും പിന്നെ
അതിന്റെ നാനാവശങ്ങളെപ്പറ്റിയുള്ള
പഠനങ്ങളും ഗവേഷണങ്ങളും എഴുത്തും
ഒക്കെയായി മാറി. വേർപാട് പ്രവാസി
യുടെ നിയോഗമാണെങ്കിൽ അതിന്റെ
തീവ്രത കുറയ്ക്കാൻ നമുക്കിടയിൽ നിന്നും
എന്നോ അപ്ര ത്യക്ഷമാ യി പ്പോയ
കത്തെഴുത്ത് പുനരുജ്ജീവിപ്പിക്കാൻ
എഴുത്തു കാ രൻ ഉപ ദേ ശിക്കു ന്നു.
അത്തരം കത്തുകൾ പകർന്നുനൽകിയി
രിക്കുന്ന സാന്ത്വനസ്പർശത്തിന്റെ ചില
ഓർമകളും പങ്കുവയ്ക്കുന്നു.
ഗൃഹാതുരത എന്ന വാക്ക് അല്പം
പുച്ഛത്തോടെ പൊതുവെ സ്വീകരിക്കപ്പെ
ടുന്ന ഒന്നാണ്. ഈ പുസ്തകത്തിലും
അതിനെ പരാമർശിക്കുന്ന ഒരദ്ധ്യായമു
ണ്ട്. അതിൽ വളരെ വ്യക്തമായി പറയുന്ന
ഒരു കാര്യം പഴയ ഗൾഫ് മലയാളി
യുടെ ഗൃഹാതുരത ഇന്നത്തെ ഗൾഫ്
പ്രവാസിക്കില്ല എന്നതാണ്. കാരണവും
വ്യക്തമാക്കുന്നുണ്ട്. ദൂരങ്ങളെ ഇല്ലാതെയാക്കുന്ന
സാങ്കേതികവിദ്യ വളർന്നതി
നാലാണിങ്ങനെ സംഭവിക്കുന്നത്.
എന്തുകൊണ്ടാണ് ആദ്യകാല മലയാളി
ഇത്ര ഗൃഹാതുരത പ്രകടിപ്പിച്ചതെന്ന്
അക്കമിട്ട് പറയുന്നു എഴുത്തുകാരൻ.
അവർ അവധിക്ക് വരുമ്പോൾ സ്വപ്ന
ങ്ങൾ സ്വാംശീകരിക്കാൻ ശ്രമിച്ചിരു
ന്നതും എത്തിപ്പെട്ടയിടത്ത് സ്വന്തം
സ്വപ്നക്കൂടുകൾ നിർമിക്കാൻ ശ്രമിച്ചതും
ഓർത്തെടുക്കുന്നു. ഇന്നത്തെ തലമുറ
മലയാളനാട്ടിൽ നിന്ന് അകലുന്നു എന്ന
യാഥാ ർത്ഥ്യത്തെ ഉൾ ക്കൊ ള്ളുന്ന
ഹാഫീസ് അത് അവരിൽ കുത്തിച്ചെലു
ത്താൻ ശ്രമിക്കരുതെന്നും ക്രിയാത്മകമായി
സ്വാംശീകരിക്കാനാണ് ശ്രമിക്കേ
ണ്ടതെന്നും പറയുന്നു. ഗൾഫ് മലയാളി
യുടെ ഉറക്കം എന്ന ഒരദ്ധ്യായം ഈ പുസ്ത
കത്തിലുണ്ട്. ഉറക്കത്തിന്റെ വില അറി
യാൻ ഉറക്കം നഷ്ടപ്പെടണം എന്ന് ഓർമപ്പെടുത്തുന്ന
ഈ അദ്ധ്യായം ഗൾഫിലെ
ജോലി സമയം, വിശ്രമം എന്നിവയുടെ
കഠിനതകളിലേക്ക് ഒരു ഓർമപ്പെടുത്ത
ലാവുന്നു. മഴയെക്കുറിച്ച് പറയുമ്പോഴും
മഴയുടെ വില അറിയാൻ മരുഭൂമിയിൽ
എത്തണം എന്ന് അദ്ദേഹം പറയുന്നു.
ഗൾഫുകാരുടെ കുടുംബം എന്ന
മൂന്നാംഭാഗം വളരെ വിപുലമായി പല
കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഗൾഫുകാരന്റെ
ഗർഭിണിയായ ഭാര്യയെക്കുറി
ച്ചുള്ള വേവലാതികളും പഴയകാല
പ്രണയം പിന്നീട് ജീവിതത്തിലേക്ക് കട
ന്നുവരുന്ന ദുരന്താനുഭവങ്ങളും മുൻകരുതലുകളും
അമ്മായിയമ്മയും ഗൾഫുകാരന്റെ
ഭാര്യയും തമ്മിലുള്ള അന്തർസംഘ
ർഷങ്ങൾ മുതൽ ഗൾഫുകാരന്റെ രണ്ടാംവിവാഹത്തിലെ
പ്രശ്‌നങ്ങൾ വരെ ഇവി
ടെ ചർച്ചയ്ക്കു വരുന്നു. ഓരോ വിഷയവും
ഉദാഹരണങ്ങളിലൂടെ വിശദമാക്കിയ
ശേഷം ഹാഫീസ് മുന്നോട്ടുവയ്ക്കുന്ന നിർ
ദേശങ്ങളുണ്ട്. അതാണ് ഈ പുസ്തക
ത്തിന്റെ ആധാരം എന്ന് ഞാൻ കരുതു
ന്നു. വളരെ പ്രായോഗികമായ നിർദേശ
ങ്ങളാണിവ. ഗൾഫുകാരുടെ രക്ഷാകർ
തൃത്വം എന്ന നാലാമത്തെ ഭാഗത്ത് കുട്ടി
കളുടെ വളർച്ച, വിദ്യാഭ്യാസം, നിയ
ന്ത്രണം എന്നിവ പരാമർശിക്കുന്നിട
ത്താണ് ഇവ തീർച്ചയായും ഏറ്റവും
പ്രായോഗികമാകുന്നത്. കാര ണം പിതാവിന്റെ
അഭാവം കുട്ടികളിൽ ഏല്പിക്കുന്ന
ആഘാതം വളരെ നന്നായി ഇവിടെ
ചർച്ച ചെയ്യപ്പെടുന്നു.
ഗൾഫുകാ രുടെ സാംസ്‌കാരിക
ലോകം എന്ന ഭാഗത്ത് ഗൾഫ് മലയാളി
യുടെ ഉള്ളിലെ ദേശസ്‌നേഹത്തെപ്പറ്റിയും
അതിനെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന
വരെപ്പറ്റിയും പറയുന്നുണ്ട്. ഗൾഫ് മലയാളിയുടെ
സാമൂഹ്യക്ഷേമപ്രവർത്തന
ങ്ങളെപ്പറ്റി പറയുന്നയിടത്തും അവരെ
ചൂഷണം ചെയ്യുന്നവരോടുള്ള അമർഷമുണ്ട്.
ഗൾഫിലെ മലയാളി എഴുത്തുകാർ,
സാംസ്‌കാരിക സംഘടനകൾ
എന്നിവയെ പരിചയപ്പെടുത്തുകയും
ചെയ്യുന്നുണ്ട്. ഒഴിവുവേളകൾ ഉല്ലാസപ്രദമാക്കാൻ
വളരെ ഫലപ്രദമായ
യാത്ര ചെയ്യാൻ ഹാഫീസ് അനേകം
നിർദേശങ്ങൾ നൽകുന്നു. അതോ
ടൊപ്പം വായന കുറയുന്നുവോ എന്ന
അന്വേഷണം നടത്തുന്നു. ഒഴിവുസമയം
മുഴുവനും ഷോപ്പിംഗ് മാളുകളിൽ കറ
ങ്ങാനും ഭക്ഷണം കഴിക്കാനുമല്ല വിനി
യോഗിക്കേണ്ടതെന്ന് ഓർമപ്പെടുത്തു
ന്നു. തന്നെ ഏറ്റവും അത്ഭുതപ്പെടു
ത്തിയ ഒരു മലയാളിസ്വഭാവത്തെക്കു
റിച്ച ് ആശ്ചര്യപ്പെടുന്നുണ്ട്. ലോക
ത്തിലെ എല്ലാത്തരം മനുഷ്യരോടും
സംസ്‌കാരത്തോടും ഇടപഴകാം എന്നി
രിക്കെ ആരോടും ഇടപെടാതെ എന്തുകൊണ്ടാണ്
മലയാളികൾ തങ്ങളുടെ
സംഘത്തിൽ മാത്രമായി ഒതുങ്ങുന്നത്?
അതൊരു കുറവായി അദ്ദേഹം കാണുകയും
ആ ശീലം മാറേണ്ടതിന്റെ ആവശ്യ
കത ഊന്നിപ്പറയുകയും ചെയ്യുന്നു.
ഗൾഫുകാരുടെ സാമ്പത്തികഭദ്രത
എന്നൊരു ലേഖനവും അതിനോട് ചേർ
ത്തുവയ്ക്കാവുന്ന ഗൾഫുകാരുടെ വീടുവയ്പ്,
മക്കളുടെ കല്യാണം എന്നീലേഖന
ങ്ങളിലൂടെ കടന്നുപോയപ്പോൾ ഇതി
നെ പ്രവാസികളുടെ പുസ്തകം എന്നല്ല
പ്രവാസികളുടെ യാഥാർത്ഥ്യങ്ങളുടെ
തുറന്ന പുസ്തകം എന്നു പേര് മാറ്റിക്കൊടു
ത്തു. ഈ പുസ്തകത്തിൽ ഉടനീളം ഒരേയൊരു
ലേഖനത്തിലൊഴികെ സ്ര്തീക
ളോട് അതീവ കാരുണ്യം നിറഞ്ഞ ഒരു
മനോഭാവം ഈ എഴുത്തുകാരൻ പുലർ
ത്തുന്നുണ്ട്. ഗൾഫ്‌നാടുകളിലെ വീട്ടു
ജോലിക്കാരികളെപ്പറ്റി പറയുന്നിടത്തായാലും
ചുവരുകൾക്കുള്ളിലെ ഏകാകി
നിമാർ എന്ന ഗൾഫ് ഭാര്യമാരെപ്പറ്റി എഴുതുമ്പോഴും
നാട്ടിലെ ഏകയായി സകല
കാര്യങ്ങളും ചെയ്തുതീർക്കുന്ന സ്ര്തീകളെ
പ്പറ്റി എഴുതുമ്പോഴും ഇതേ അനുഭവം
കാണാം. ആദ്യം പറഞ്ഞത് ഒരിക്കൽ
കൂടി ആവർത്തിക്കുന്നതിൽ ക്ഷമിക്കുക.
ഗൾഫിലെ ജീവിതം അതിന്റെ സകല
യാഥാർത്ഥ്യത്തോടെയും അക്കരെയും
ഇക്കരെയും ഇരിക്കുന്നവരെ ഓർമപ്പെടു
ത്തുവാനുതകുന്ന ഒന്നായി ഈ പുസ്തകം
മാറുന്നു.
പ്രവാസികളുടെ
പുസ്തകം, എൻ.പി. ഹാഫീസ്
മുഹമ്മദ്, ഡി.സി. ബുക്‌സ്, കോട്ടയം , 375 രൂപ