Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പ്രണയം ദുശ്ശീലമാക്കിയ ഒരു കാമുകന്റെ കവിതകൾ

സന്തോഷ് പല്ലശ്ശന August 26, 2017 0

‘ശീർഷകമില്ലാതെപോയ പ്രണയങ്ങൾ’ എന്ന കവിതാസമാഹാരത്തിൽ
മനോജ് മേനോൻ ആവിഷകരിക്കുന്നത് ഏറ്റവും
പുതിയ ഒരു യുവാവിന്റെ പ്രണയജീവിതമാണ്.
താൻ പ്രണയിക്കുമ്പോൾ ‘ഉന്മൂലനം ചെയ്യപ്പെട്ട എല്ലാ ഭാഷകളും
അതിന്റെ ആദിമലിപികളോടൊപ്പം പുനർജനിക്കുന്നു’
എന്ന് മനോജ് പറയുന്നു.

ആകാശത്ത് ഒരു മഴവില്ലു വിരിയുമ്പോൾ, നിലാവിന്റെ
ചന്ദനനദി ആകാശത്തു
നിന്ന് ഭൂമിയിലേക്ക് ഒഴുകിപ്പര
ക്കുമ്പോൾ, മുറ്റത്തെ പാരിജാതച്ചില്ല
യിൽ ഒരു പൂ വിരിയുമ്പോൾ ലോകത്ത്
എവിടെയൊക്കെയൊ ഒരു ആണും പെ
ണ്ണും പ്രണയിക്കുന്നുണ്ട്. അവർ പ്രണയി
ക്കുന്നതുകൊണ്ടാണ്…. പ്രണയിച്ചു
കൊണ്ടേയിരിക്കുന്നതുകൊണ്ടാണ് ഇ
വിടെ ഇപ്പോഴും മഴവില്ലു വിരിയുന്നത്,
നിലാവുദിക്കുന്നത്, വസന്തത്തിന്റെ നറുംപാൽമണമൊഴുകുന്നത്
എന്നൊക്കെ
ഇന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടാവുമോ?

ആദികവികൾ പ്രണയമെഴുതിയത്
ഭാഷയുടേയും ഭാവനയുടേയും ആകാശത്തേരിൽ
ഇരുന്നുകൊണ്ടായിരുന്നു.

അന്ന് പ്രണയം മണ്ണിലല്ല വിണ്ണിൽ – ശരീ
രംകൊണ്ടല്ല ഭാവനകൊണ്ട് – ഫാന്റസി
യല്ല (fantacy) ഫാല്ലസി (fallacy) ‘കൊ
മ്പനാനപോൽ കാണാനഴകുമായി താഴ്‌വരയെ
തഴുകി വന്നെത്തിടും കാർമുകി
ലിനെ കണ്ടിതാ കാമുകൻ’ എന്ന് വിരഹിയായ
യക്ഷനെ കാളിദാസൻ വര
യ്ക്കുന്നതോർക്കുക. കാമുക ഭാവന എത്രമേൽ
ഉന്മാദാവസ്ഥയിലായിരുന്നു….!
മേഘങ്ങളിൽ സന്ദേശമെഴുതി അയയ്
ക്കുക! – അസാദ്ധ്യം!! പ്രവാസിയായ കാമുകൻ
ജന്മാന്തരങ്ങളിലൂടെ ദേശദേശാ
ന്തരങ്ങളിലൂടെ പ്രണയിനിയെ തേടി നട
ക്കുക! ഗംഭീരം!! സാധാരണക്കാരന് അപ്രാപ്യമായതായിരുന്നു
കവിതകളിലെ
പ്രണയം? ആദികവികൾ എഴുതിയത് മ
ണ്ണിലെ മനുഷ്യന്റെ പ്രണയത്തെക്കുറിച്ച
ല്ല, വിണ്ണിലെ ദൈവങ്ങളുടെ പ്രണയത്തെക്കുറിച്ചാണ്.

പക്ഷെ പ്രണയത്തി
ന്റെ ആഴവും പരപ്പും, അത് സൃഷ്ടിച്ച ഭാഷയും
ഭാവനയും അന്നത്തെ കവിതകളുടെ
ഊടും പാവും നെയ്തു.

മേല്പറഞ്ഞപോലെ ഇന്ന് പ്രണയ
ത്തിന്റെ, വിരഹത്തിന്റെ, കാവ്യഭാവനയുടെ
ഉന്മത്തസ്ഥായിയിൽ ഏതെങ്കിലും
കാമുകൻ മേഘസന്ദേശമെഴുതുമോ –
അല്ലെങ്കിൽ വേണ്ട, എഴുത്തിൽ മാത്രം
സാധ്യമായ ഒരു പ്രണയാനുഭൂതി ഇന്നു
സാധ്യമാണോ? പ്രണയിച്ചവളെ കിട്ടിയി
ല്ലെങ്കിൽ കിട്ടിയവളെ കെട്ടുന്ന പുതുകാലത്തിൽ!
കാമുകിയെ നയത്തിൽ ഒഴി
വാക്കി പിന്നെ വീട്ടുകാരുടെ സമ്മർദ
ത്തിനു വഴങ്ങി മറ്റൊരു പെണ്ണിനെ കെട്ടു
ന്നു. അനന്തരം ദാമ്പത്യജീവിതത്തിൽ
വിരക്തി പ്രാപിച്ച് വീണ്ടും പൂർവകാമുകി
യെ ഓർത്ത് മനസ്സുകൊണ്ട് ഉഭയജീവി
തം നടത്തുന്ന കാമുകന്മാർ പ്രണയമെഴുതുമ്പോൾ
എഴുത്തുകളിൽ നർമം പടരും.

ജീവിതത്തിൽ ആസക്തിയും, അസൂയയും,
പകയും കൊണ്ട് പ്രണയങ്ങൾ വലിയൊരു
സംഘർഷത്തെ അഭിമുഖീകരിക്കുന്നു.
കേട്ടാൽ രക്തം മരവിച്ചുപോകുന്ന
തരത്തിലുള്ള കൊലപാതകങ്ങളി
ലേക്കുവരെ എത്തിനിൽക്കുന്നു. ‘നി
ന്നെ എനിക്കു ലഭിച്ചില്ലെങ്കിൽ നീമറ്റൊരാളുടേതാകുന്നത്
എനിക്കും സഹിക്കാനാവുന്നില്ല’. നി.കൊ.ഞാ.ച. (നിന്നെ
യും കൊന്ന് ഞാനും ചാകും) എന്ന് പ്രണയനദി
രക്തപങ്കിലമാകുന്നു.

ഉത്തരാധുനിക കവികൾ അവരുടെ
ഹൃദയത്തിൽ വന്നുപെട്ട, അപകർഷ
ബോധത്തിൽപെട്ട് ഞെരിയുന്ന പ്രണയത്തെക്കുറിച്ച്
എഴുതുകയാണ്. അവരു
ടെ പ്രണയം ഇവരുടെ എഴുത്തിന്റെ ഉപ്പായി
മാറുന്നു. എന്തിലും ലയിക്കുന്നു!. അതിതീക്ഷ്ണമായ
ജീവിത ശൈത്യത്തി
ലെ നെരിപ്പോടുപോലെ പ്രണയത്തെ
അവതരിപ്പിച്ചിരിക്കുന്നു. ജിജ്ഞാസയുടെ
ദിവസങ്ങളിൽ പ്രേമത്തിന്റെ ആത്മ
തത്വം പറഞ്ഞു തന്നവളുടെ ഉപഹാരമായ
ഒരു പൂവ് ഞാൻ മരിച്ചു കഴിഞ്ഞാലും
തന്റെ ശവപ്പെട്ടിക്കു മുകളിൽ, ഹൃദയ
ത്തിന്റെ സ്ഥാനത്ത്, ഒരു പൂവ് വയ്ക്ക
ണമെന്ന് അയ്യപ്പൻ പറയുമ്പോൾ പ്രണയം
ചോര തുപ്പി വിലപിക്കുന്ന തുടുത്ത
ഹൃദയമാവുകയാണ്. ‘പ്രണയം’ എന്നെ
ഴുതുമ്പോഴേക്കും മറിവേറ്റ ഓർമകളിൽ
പല കവികളും നിന്നു കിതയ്ക്കുകയാണ്.

‘ചൂടാതെ പോയ് നീ, നിനക്കായി
ഞാൻ ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ
പൂവുകൾ’ എന്ന് ബാലചന്ദ്രൻ.
‘നിൻ കണ്ണിൽ നിറയുന്നു നിബിഢാന്ധ
കാരം, നിൻ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം,
നിന്നിൽ പിറക്കുന്നു രാത്രികൾ,
പകലുകൾ നിന്നിൽ മരിക്കുന്നു സ
ന്ധ്യേ’ എന്ന് അയ്യപ്പപ്പണിക്കർ. ‘കരളു പ
ങ്കിടാൻ വയ്യ എന്റെ പ്രേമമേ… പകുതി
യും കൊണ്ടുപോയ് ലഹരിയുടെ പക്ഷി
കൾ’ എന്ന് വീണ്ടും വിലപിക്കുന്ന എ.
അയ്യപ്പൻ.

സോഷ്യൽ മീഡിയകൾ സജീവമാകുന്നതിനും
മുന്നെ ‘പ്രണയമീഡിയ’ങ്ങ
ളിൽ, കവിഹൃദയങ്ങൾ തലതല്ലിക്കര
ഞ്ഞ ദുരിതകാലങ്ങൾക്കും മുന്നെ എഴുതപ്പെട്ട
ചില കവിതകളാണ് മേല്പറഞ്ഞത്.
പിന്നീടും പ്രണയത്തിന്റെ ലേബലിൽ കവിതകൾ
വന്നുകൊണ്ടിരുന്നു, സോ
ഷ്യൽ മീഡിയകളിലായിരുന്നു അതൊക്കെ
എന്നുമാത്രം. പെരുച്ചാഴിയെ കൊല്ലാൻ
വീടിനു ചുറ്റും ഒതുക്കുകളിൽ മരു
ന്നു വയ്ക്കുന്നതുപോലെ സമൂഹത്തിൽ
അവശേഷിക്കുന്ന ഇത്തിരി പ്രണയ
ത്തെ കൊല്ലാനായി പാഷാണം പോലെ
ചില നേരംകൊല്ലിക്കവിതകൾ ‘പ്രണയകവിതകൾ’
എന്ന ലേബലിൽ എഴുതി
ത്തുടങ്ങി. ഫേസ്ബുക്കിൽ സൈബർ കുമാരന്മാരും
കുമാരികളും ഒറ്റയ്ക്കിരുന്ന് തലയിലെ
പ്രണയമെന്ന പേനിനെ ചൊറി
ഞ്ഞുകൊണ്ടിരിക്കുമ്പോഴും സച്ചിദാനന്ദ
നും വീരാൻകുട്ടിയും മോഹനകൃഷ്ണൻ
കാലടിയുമൊക്കെ പ്രണയത്തിന്റെ പുതിയൊരു
ഭാവുകത്വത്തെ സൃഷ്ടിക്കാനു
ള്ള തങ്ങളുടെ യത്‌നം തുടർന്നുകൊണ്ടേ
യിരിക്കുന്നുണ്ടായിരുന്നു.

അങ്ങി നെയൊ രു കാലത്താണ്
സോഷ്യൽ മീഡിയയിൽ ചെറിയ ചില
പ്രണയകവിതകളിലൂടെ ഒരു യുവാവ് ശ്രദ്ധേയനാകുന്നത്.
തന്റെ കവിതയുടെ അലകും
പിടിയും പ്രണയംകൊണ്ടുള്ളതാണെന്ന്
ഉറച്ചു വിശ്വസിക്കുന്ന ഒരു യുവാവ്
– മനോജ് മേനോൻ. പ്രണയമില്ലാതെ
ഒരു വാക്കും വാക്കാകില്ലെന്ന് അദ്ദേഹം
ഉറച്ചു വിശ്വസിക്കുന്നതുപോലെ തോ
ന്നും അദ്ദേഹത്തിന്റെ കാവ്യസപര്യയിലൂടെ
സഞ്ചരിക്കുമ്പോൾ. ‘ശീർഷകമില്ലാതെപോയ
പ്രണയങ്ങൾ’ എന്ന കവി
താസമാഹാരത്തിൽ അദ്ദേഹം ആവി
ഷകരിക്കുന്നത് ഏറ്റവും പുതിയ ഒരു യുവാവിന്റെ
പ്രണയജീവിതമാണ്. താൻ
പ്രണയിക്കുമ്പോൾ ‘ഉന്മൂലനം ചെയ്യപ്പെ
ട്ട എല്ലാ ഭാഷകളും അതിന്റെ ആദിമലി
പികളോടൊപ്പം പുനർജനിക്കുന്നു’ എ
ന്ന് മനോജ് പറയുന്നു.

ഈ കവിയുടെ പ്രണയം
പൂവരശും പൂക്കൈതയും മുക്കൂറ്റി
യും ഇടതൂർന്നു വളർന്ന ഒരു തൊടിയാണ്.
മരുഭൂമിയിലൂടെ തന്റെ പ്രണയനി
യെ അന്വഷിച്ചു നടക്കുകയാണ് കവി. മനസ്സിൽ
ചെന്തെങ്ങുകളും, മണപ്പാട്ടെ കുളവും,
കുറുന്തോട്ടിയും കീഴാർനെല്ലിയും
തുമ്പയും മുക്കൂറ്റിയും, കാഞ്ഞിരമുക്കി
ലെ സ്‌കൂളുമൊക്കെ അദ്ദേഹം എവിടെ
പോകുമ്പോഴും അദ്ദേഹത്തോടൊപ്പം
പോകുന്നു.

മനോജിന് പ്രണയമെന്നാൽ കറുപ്പി
നും കഞ്ചാവിനും അപ്പുറത്തെ ലഹരി
യാണ്. പ്രണയത്തെക്കുറിച്ച ് ഒരിടത്ത്
‘നിന്നിലും മുന്തിയ മയക്കുമരുന്ന് ഏത്
അന്താരാഷ്ട്ര മാർക്കറ്റിൽ ലഭ്യമാകും?’
എന്ന് ചോദിക്കുന്നു. കാമുകി ഒരു ദുശ്ശീലമാണ്.
വലിക്കാറോ കുടിക്കാറോ ഇല്ലാ
ത്ത തനിക്ക് ആകെക്കൂടിയുള്ള ഒരു ദുശ്ശീ
ലം നീമാത്രമാണ്. അതാണെങ്കിൽ മാറു
ന്നുമില്ല (കവിത ‘ദുശ്ശീലം’). പക്ഷെ ‘ഇരുട്ടാണ്…
ലോകത്തിന്റെ ഏത് കോ
ണിൽ ജീവിച്ചാലും/ അതുകൊണ്ടാണ്,
ഒരു വാതിൽ നിന്നിലേക്ക് എപ്പോഴും തുറന്നിടുന്നത്’
എന്നും കവി പറയുന്നുണ്ട്.

തന്റെ ഭാഷ, സ്പർശം, മണം, സ്വപ്‌ന
ങ്ങൾ, ഹൃദയമിടിപ്പുകൾ, പ്രണയ നൈരാശ്യങ്ങൾ,
പുതുകാലത്തെ പ്രണയ
ത്തിന്റെ സഹജമായ ദ്വേഷങ്ങൾക്കൊ
പ്പം സമഗ്രമായി അദ്ദേഹം കവിതകളിൽ
നിറച്ചുവയ്ക്കുന്നു.

എ. അയ്യപ്പനും, ബാലചന്ദ്രനും എഴുതുമ്പോൾ
ഒരുപക്ഷെ പ്രണയത്തിന് ചാവുകടൽ
വെള്ളത്തിന്റെ ഗാഢത അനുഭവപ്പെടുന്നുണ്ട്.
മനോജിന്റെ കവിത
യിൽ അദ്ദേഹം ചെയ്യുന്നത് അദ്ദേഹ
ത്തിന്റെ ഹൃദയത്തിലെ പ്രണയത്തെ കണ്ടെത്തുകയാണ്.
തന്റെ സ്പർശം, ഭാഷ,
ശീലങ്ങൾ…. എല്ലാത്തിലും പ്രണയത്തെ
തേടുകയും അനുഭവിക്കുകയും
ചെയ്യുകയാണ്. അതിനപ്പുറത്തേക്കുള്ള
ജീവിത സമസ്യകൾ അദ്ദേഹത്തിന്റെ വഴിയല്ല.
ഒരുപക്ഷെ അതുകൊണ്ടാവും
എ. അയ്യപ്പന്റെയും ബാലചന്ദ്രൻ ചുള്ളി
ക്കാടിന്റെയും കവിതകളുടെ അമ്ലതീക്ഷ്ണത
ഈ കവിതകളിൽ അനുഭവപ്പെടാ
ത്തത്. പക്ഷെ ‘ഞാനും നീയും പ്രണയി
ക്കുമ്പോൾ ഒരു ഭാഷ പുനർജനിക്കുന്നു’
എന്ന തിരിച്ചറിവാണ് മനോജ് മേനോന്റെ
കവിതകളുടെ ആധാരം.

വാനിറ്റി
ബാഗിൽ ഗർഭനിരോധന ഉറകളുമായി
പ്രണയം ഊരുചുറ്റുന്നതിനെക്കുറിച്ചുള്ള
എഴുത്തുകൾ വായിച്ച് പ്രണയകവികൾ
ഞെട്ടിത്തരിച്ചു നിൽക്കുന്ന ഈ കാലഘട്ടത്തിൽ
മനോജിന്റെ ഓരോ വാക്കും
പ്രണയധീരതയാണ്. സത്യസന്ധമായി
തന്റെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന
പ്രണയം പറയുക എന്നത് ഇന്നത്തെ
ക്കാലത്ത് വെല്ലുവിളിതന്നെയാണ്. മനോജ്
മേനോൻ ആ വെല്ലുവിളി ഏറ്റെടു
ക്കുന്നു – വളരെ വിജയകരമായിത്ത
ന്നെ!! ഒരേ സമയം ഒന്നിനെ അകറ്റുകയും
മറ്റൊന്നിനെ ചേർത്തുപിടിക്കുകയും
ചെയ്യുന്ന ഉപഭോഗ സംസ്‌കാരത്തി
ലെ പ്രണയത്തെക്കുറിച്ച് പരാതി പറയുമ്പോൾ
പോലും മനോജിന്റെ കവിതകളിൽ
നർമം വേദനയുടെ മേമ്പൊടിയുമായി
വന്നുനിൽക്കുന്നു.

‘ഇനിയൊരിക്ക
ലും അവളെ സ്വന്തമാക്കാൻ കഴിയില്ലെ
ന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രണയി
ക്കുക! പ്രണയിച്ച് പ്രണയിച്ച്, വേദനി
ച്ച്… വേദനിച്ച്… മരിക്കാതെ മരിച്ചുകൊ
ണ്ടിരിക്കുക’ (പ്രണയം അനശ്വരമാകു
ന്നത് എങ്ങനെ?).

മനോജിന്റെ കവിതകൾ വായിച്ചു
തീരുമ്പോൾ എനിക്ക് മനസ്സിലാകുന്നു –
മനോജിന് ‘പ്രണയം’ എന്നൊരു ദുശ്ശീലമുണ്ട്.
അത് മനോജിനെക്കൊണ്ട് ഇങ്ങി
നെ നിരന്തരം കവിതകൾ എഴുതിക്കുകയാണ്.
പ്രണയം മാത്രമല്ല മനോജിന്റെ
‘ദു’ശ്ശീലങ്ങൾ. പുതുകവിതയുടെ ലളിതമായ
അംഗവടിവും ഭാഷാസുഗന്ധവും മനോജിന്റെ
ഇഷ്ടങ്ങളിൽ ഒന്നാണ് എന്നു
തോന്നുന്നു. ഈ ദുശ്ശീലങ്ങൾ വെടി
ഞ്ഞാൽ മനോജിന് പിന്നെ തന്റെ അസ്തി
ത്വംതന്നെ നഷ്ടപ്പെടും.

‘പ്രണയം അനശ്വരമാകുന്നത് എ
ങ്ങിനെ?’ എന്ന ഒറ്റക്കവിതമതി മനോജ്
മേനോൻ എന്ന കവിയുടെ കയ്യൊതു
ക്കം അടുത്തറിയാൻ. ഏറ്റവും മികച്ച തന്റെ
സമകാലികരുടെ കവിതകളുമായി
നിരന്തര സഹവാസത്തിലൂടെ അദ്ദേ
ഹം കാലികമായ കാവ്യഭാവുകത്വത്തെ
ഉൾക്കൊള്ളുകയും അതിനെ ഹൃദയ
ത്തിൽ ആവാഹിച്ചിരുത്തുകയും ചെയ്തിട്ടുണ്ട്.
ക്ലിഷ്ടത, ഭാഷയുടെ നവസൗന്ദ
ര്യം, ഇതാണ് ഈ കവിതകളുമായി അനുവാചകനെ
അടുപ്പിക്കുന്നതിലെ മുഖ്യ
ഘടകം. പിൻകുറിപ്പിൽ കവി വീരാൻകു
ട്ടി പറയുന്നതുപോലെ ‘മേതിൽ ഭാഷയുടെ
ദുർബലാനുകരണങ്ങൾ പുതുകവി
ത എന്ന മട്ടിൽ പെരുകുന്ന ഇക്കാലത്ത്’
മനോജിന്റെ ലളിത കവിതകൾ വല്ലാത്തൊരു
ആശ്വാസം പകരുന്നു. കവിതയുമായി
ഒരു തരത്തിലും സഹവസിച്ചി
ട്ടില്ലാത്ത ഒരാളിലേക്കുപോലും, എ
ന്നാൽ പ്രണയം മനസ്സിൽ കൊണ്ടുനട
ക്കുന്ന ഏതൊരു അനുവാചകനിലേ
ക്കും വളരെ പെട്ടെന്ന് കടന്നു ചെല്ലുന്ന
കവിതകൾ. അതാണ് ഈ കവിതാസമാഹാരത്തിന്റെ
ഏറ്റവും വലിയ നന്മ.

ശീർഷകമില്ലാതെപോയ
പ്രണയങ്ങൾ, മനോജ് മേനോൻ, ഗ്രീൻ പെപ്പർ പബ്ലിക്ക,

വില: 82 ക.

Previous Post

പി. എൻ. ഗോപീകൃഷ്ണൻ: ഫാസിസത്തിനെതിരെയുള്ള ഒരു സമരവും പരാജയമല്ല

Next Post

ഗ്രിഗോർ സാംസ തെരുവിലിറങ്ങുന്നില്ല

Related Articles

വായന

നരഭോജികളും കോമാളികളും – അധികാരത്തിന്റെ മുതല ജന്മങ്ങൾ

വായന

‘മലയാളികൾ’ – വിശകലനാത്മക വിശദീകരണം

വായന

ഉന്മാദത്തിന്റെ ഒരു വിചിത്ര പുസ്തകം

വായന

അർത്ഥത്തിന് അടുത്ത് കിടക്കുന്ന അർത്ഥം

വായന

പി.കെ.പാറക്കടവിന്റെ കഥകളിലെ രാഷ്ട്രീയ വായന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

[php snippet=8]

Latest Updates

  • പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവുംOctober 29, 2023
    വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്‌നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ […]
  • ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമOctober 18, 2023
    ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, […]
  • പച്ചനിറം മാഞ്ഞ ഇലകൾ October 17, 2023
    ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന […]
  • ഹിറോഷിമ യുദ്ധസ്മാരകവും ക്യോട്ടയിലെ മുളംകാടുംOctober 17, 2023
    നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. […]
  • ആയിരത്തി ഒന്നു കഥകൾ: എം ടി യൂടെ പത്രാധിപ ജീവിതത്തിൽ നിന്ന്October 17, 2023
    എം ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോൾ കടന്നുവന്ന ഒരൂ പത്തോളം കഥാകൃത്തുക്കളിൽ പ്രമുഖനായ […]
  • എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല: പട്വർധൻ-3October 13, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]

[php snippet=7]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven