പീഡനത്തിന്റെ
കഥകൾ കേട്ട് വളരുേമ്പാൾ
ഒരു കുഞ്ഞും ഭയക്കുന്നില്ല.
അറിയാത്തതിനെക്കുറിച്ച്
ആശങ്കകളില്ലാതെ
വെളുത്ത ചിരികളിലേക്കും
ചോേക്ലറ്റു തുണ്ടുകളിലേക്കും
നടന്നടുക്കുേമ്പാൾ
മനസ്സിൽ ഒരു മഴവില്ല്
വിരിഞ്ഞുനില്പുണ്ടാവും
ചുണ്ടത്തെ പാൽച്ചിരി
പേടിച്ചരണ്ട നിലവിളിയായ്
പരിണമിക്കുേമ്പാൾ
വാർത്തകളിൽ അവർ നിറയും
പീഡിപ്പിക്കപ്പെടുന്ന
ഓരോ കുരുന്നും
പൂമ്പാറ്റകളില്ലാത്ത ലോകത്തേക്കാണ്
നാടുകടത്തപ്പെടുന്നത്.