പുതിയ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, പുതിയ പുതിയ
മേച്ചില്‍പുറങ്ങള്‍ ലക്ഷ്യമാക്കി മുന്നേറുക; ടെര്‍മിനല്‍ ടെക്‌നോള
ജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭരതവാക്യം അതാണ്. വാഹനങ്ങള്‍ക്കാവശ്യമായ
ടെര്‍മിനല്‍സും കണക്‌ടേഴ്‌സുമുണ്ടാക്കുന്ന
ഇന്ത്യയിലെ ചുരുക്കം ചില സ്ഥാപനങ്ങളില്‍ പ്രമുഖ സ്ഥാനത്തെ
ത്താന്‍ ടെര്‍മിനല്‍ ടെക്‌നോളജിയെ സഹായിച്ചതും ഈ ആശയംതന്നെ.
”എല്ലായിടത്തും സുലഭമായുള്ള സാധനങ്ങള്‍ നിര്‍മിക്കുന്ന
തില്‍ യാതൊരു കാര്യവുമില്ല. അതാണ് ഈ കമ്പനി തുടങ്ങാന്‍
എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം”, കമ്പനിയുടെ ഡയറക്ടറായ
അന്തിക്കാട് പുത്തന്‍പീടികയില്‍ ചിറയത്ത് വീട്ടില്‍ സി.എ.
ആന്റോ പറഞ്ഞു. വളര്‍ന്നുവരുന്ന മേഖലകള്‍ കണ്ടുപിടിച്ച്
അവിടെ ആവശ്യമുള്ള സാധനങ്ങള്‍ നിര്‍മിച്ചാല്‍ അതിന് എന്നും
ആവശ്യക്കാരുണ്ടാകും, ആന്റോ തന്റെ കച്ചവടതന്ത്രം വെളിപ്പെടു
ത്തി.
1994-ലാണ് ഗുജറാത്തിയായ സഞ്ജയ് ഗാന്ധിയുമൊത്ത്
ആന്റോ ഈ സ്ഥാപനം ആരംഭിക്കുന്നത്. ഏകദേശം രണ്ടു ദശാബ്ദങ്ങള്‍ക്കുശേഷവും
ആ പങ്കുകച്ചവടം വിജയകരമായി തുടരാനാകുന്നത്
പരസ്പരവിശ്വാസവും സ്‌നേഹവും മൂലമാണ്.
”ഈ രംഗത്ത് മലയാളികള്‍ തീരെയില്ല. അല്ലെങ്കില്‍തന്നെ മലയാളിക്ക്
പ്രൊഡക്ഷന്‍ രംഗത്ത് താല്‍പര്യം തീരെയില്ലെന്ന അവ
സ്ഥയാണ്. എല്ലാവര്‍ക്കും എഞ്ചിനീയറും ഡോക്ടറുമാവണം.
അല്ലെങ്കില്‍ ഐ.ടി. രംഗത്ത് ശോഭിക്കണം. നമ്മുടെ വിദ്യാഭ്യാസംതന്നെ
ആ രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്”, ആന്റോ
ചൂണ്ടിക്കാട്ടി.
ചുരുങ്ങിയ കാലത്തിനിടയില്‍ 50-കോടിയിലധികം വില്പനയുള്ള
ഒരു സ്ഥാപനമായി ടെര്‍മിനല്‍ ടെക്‌നോളജീസിനെ വളര്‍
ത്തിയെടുക്കാനായത് ആന്റോയുടെ കഠിനപ്രയത്‌നംകൊണ്ടു മാത്രമാണ്.
ടാറ്റ, ബജാജ് തുടങ്ങി പല പ്രമുഖ കമ്പനികളും തങ്ങളുടെ
ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും ടെര്‍മിനല്‍ ടെക്‌നോളജിയെയാണ്
ആശ്രയിക്കുന്നത്. പൂനെയിലെ ചാക്കനില്‍ പുതിയ ഒരു
ഫാക്ടറി കൂടി തുറക്കുന്ന തിരക്കിലാണ് ആന്റോ ഇപ്പോള്‍.
ഏകദേശം ഇരുനൂറോളം ജീവനക്കാര്‍ പണിചെയ്യുന്ന ഈ
സ്ഥാപനത്തില്‍ മലയാളികള്‍ വെറും 5 ശതമാനം പോലുമില്ല.
അതുകൊണ്ടുതന്നെയാവാം തൊഴിലാളിപ്രശ്‌നങ്ങള്‍ ഇതുവരെയും
ഇവിടെ ഉണ്ടായിട്ടില്ല. അല്ലെങ്കിലും കേരളത്തിന്റെ അതിര്‍ത്തി
വിട്ടുകഴിഞ്ഞാല്‍ ഇത്ര അദ്ധ്വാനശീലരായ ഒരു ജനവിഭാഗം വേറെയില്ലെന്നുതന്നെ
പറയാം. സംഘടനാബോധം പിന്നില്‍ ഉപേക്ഷി
ച്ചാണ് ഓരോ മലയാളിയും മറുനാട്ടിലേക്ക് വണ്ടികയറുന്നത്.
”കേരളത്തിലെ ഹ്യൂമന്‍ വാല്യൂ ഇന്‍ഡക്‌സ് കൂടുതലാണ്. ഏകദേശം
യൂറോപ്യന്‍ രാജ്യങ്ങളിലെ അവസ്ഥ”, വിദേശരാജ്യങ്ങളില്‍
സ്ഥിരമായി യാത്ര ചെയ്യാറുള്ള ആന്റോ പറഞ്ഞു. ”കേരളത്തിന്റെ
തൊഴില്‍മേഖലയില്‍ ശമ്പളനിരക്ക് വളരെ കൂടുതലാണ്. ചെറിയ
തൊഴിലുകള്‍ ചെയ്യാന്‍ ആര്‍ക്കും താല്‍പര്യമില്ല. എല്ലാറ്റിനും മറ്റു
ള്ളവരെ ആശ്രയിക്കും. എന്നാല്‍ മറുനാട്ടില്‍ പോയി ഉയര്‍ന്ന
ഉദ്യോഗം നേടാനുള്ള പരിശീലനവും പഠനവും കേരളീയര്‍ക്ക്
വേണ്ടത്ര ലഭിക്കുന്നുമില്ല. എല്ലാ മേഖലയിലും ശക്തമായ കോമ്പ
റ്റീഷനാണ്”, ആന്റോ ചൂണ്ടിക്കാട്ടി. ”സാക്ഷരതകൊണ്ട് മാത്രം
ഒന്നും പൂര്‍ണമാവുന്നില്ല. ജോലി നേടാനുള്ള കഴിവും സാക്ഷരതയും
തികച്ചും വ്യത്യസ്തമായ രണ്ടു ധ്രുവങ്ങളാണ്”, അദ്ദേഹം തുട
ര്‍ന്നു.
”കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം ഇനിയും മാറേ
ണ്ടിയിരിക്കുന്നു”, ആന്റോ പറഞ്ഞു. ”പഴയതുപോലെ പദ്ധതികള്‍
ചുവപ്പുനാടകളില്‍ കുടുങ്ങിപ്പോകുന്നത് ഇക്കാലത്ത് കുറവാണെന്നു
തോന്നുന്നു. പക്ഷെ, പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള
ഒരു സൗഹൃദപരമായ സമീപനമാണ് വളര്‍ത്തിയെടുക്കേണ്ടത്.
ഒരു വലിയ കമ്പനി വന്നാല്‍ നൂറുകണക്കിന് ചെറിയ
കമ്പനികള്‍ ഉയര്‍ന്നുവരും. അതാണ് നമ്മള്‍ മനസിലാക്കേണ്ടത്.
ആയിരക്കണക്കിന് ആള്‍ക്കാര്‍ക്കാണ് ടാറ്റയുടെ നാനോപോലൊരു
കമ്പനി വന്നാല്‍ ജോലി തരമാവുന്നത്. ഗുജറാത്തില്‍ നരേന്ദ്രമോഡി
അതു മനസ്സിലാക്കുന്നു. നമുക്കാകട്ടെ എല്ലാം രാഷ്ട്രീയപ്രശ്‌നങ്ങളും”,
ആന്റോ ദീര്‍ഘമായി കാര്യകാരണസഹിതം സംസാരിച്ചു.
”പുതിയ മേഖലകളിലേക്ക് ധൈര്യപൂര്‍വം കടന്നുവരിക. അന
ന്തസാദ്ധ്യതകള്‍ എവിടെയും നമുക്കായ് കാത്തിരിപ്പുണ്ട്. അതെ
ന്താണെന്നു മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്”, ആന്റോ പറ
ഞ്ഞുനിര്‍ത്തി.