സ്വപ്നങ്ങൾ പോലും റദ്ദാക്കപ്പെടുന്ന ഇക്കാലത്ത് എല്ലാ കലാരൂപവും
പ്രതിരോധത്തിന്റെ കരുത്താർജിക്കുമെന്നാണ് നാം കണക്കുകുട്ടുന്നത്.
എന്നാൽ ചിലർ സമരസത്തിന്റെ പാത തിരഞ്ഞെടുക്കുമ്പോൾ,
തീക്ഷ്ണമായ പ്രതിരോധത്തിന്റെ കരുത്താർ
ജിക്കാൻ ചില ശ്രമങ്ങൾ സമൂഹത്തിലുണ്ടാവുന്നുണ്ട്. അത്തരം
പ്രതിരോധത്തിന്റെ, കുതറിമാറലിന്റെ മുഖമാണ് പ്രിയനന്ദനന്റെ
പുതിയ ചിത്രം പാതിരാക്കാലം വെളിപ്പെടുത്തുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിയും ജാഥയും രണ്ട് മുദ്രാവാക്യങ്ങളും
ഉശിരൻ സംഭാഷണവും ഉൾപ്പെട്ട ചിത്രങ്ങളെ
നാം രാഷ്ട്രീയചിത്രങ്ങളുടെ ഗണത്തിലേറ്റി ആഘോഷിക്കുമ്പോൾ,
മലയാളത്തിൽ സത്യസന്ധമായ രാഷ്ട്രീയ സിനിമകളുടെ
ഇടം അന്യമായി കിടക്കുകയായിരുന്നു. അവിടേക്കാണ് പാതിരാ
ക്കാലവുമായി പ്രിയനന്ദനൻ എത്തുന്നത്. പ്രിയനന്ദനന്റെ എല്ലാ
ചിത്രങ്ങൾക്കും രാഷ്ട്രീയ സ്വഭാവമുണ്ടെങ്കിലും, കേരളീയ വർത്ത
മാനാവസ്ഥയെ, അതിന്റെ കാപട്യത്തെ തുറന്നുകാണിക്കാൻ പാതിരാക്കാലത്തിനായിട്ടുണ്ടെന്നതാണ്
കാര്യം. മലയാളത്തിൽ ഇറങ്ങിയ
രാഷ്ട്രീയ സിനിമകളുടെ സത്യസന്ധമായ മുഖത്തെയാണ്
പാതിരാക്കാലം തുറന്നുകാണിക്കുന്നത്.
കേരളത്തിൽ നടന്ന സമരങ്ങൾക്ക് തുണയായി നിന്ന ഹുസൈൻ
എന്ന മനുഷ്യസ്നേഹിയുടെ തിരോധാനവും അയാളെ
അന്വേഷിച്ച് വർത്തമാന കേരളീയാവസ്ഥയിൽ മകൾ ജഹനാര
നടത്തുന്ന യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. കേരളം എല്ലാ
പ്രതിരോധപ്രസ്ഥാനങ്ങളുടെയും ശവപ്പറമ്പായി മാറിയ കാല
ത്താണ്, അച്ഛൻ പകർന്നു നൽകിയ മനുഷ്യസ്നേഹത്തിന്റെ കൊടിയടയാളവുമായി
മകൾ യാത്ര ചെയ്യുന്നത്. വിദേശത്തെ കോളേ
ജിൽ ഗവേഷണവിദ്യാർത്ഥിയായ ജഹനാരയ്ക്ക് മാറിയ കേരളീ
യ അന്തരീക്ഷം സാവധാനം ബോദ്ധ്യപ്പെടുന്നുണ്ട്. പഴയ വിപ്ലവകാരികളുടെ
സ്വപ്നങ്ങളുടെ നൂലുകളുടെ ഇഴകൾ പൊട്ടിപ്പോയതും,
സാവധാനം വലതുപക്ഷത്തേക്കും ഒറ്റുകാരന്റെ ജീവിതത്തി
ലേക്കും വഴി മാറി നടന്ന എത്രയോ ജീവിതങ്ങളെ ജഹനാര ക
ണ്ടുമുട്ടുന്നു. അന്യന്റെ വേദന ആർക്കും വേദനയാവാത്ത കാല
ത്ത്, ജാതിയും മതവും അതിന്റെ വിരാട് രൂപം കാട്ടി അരങ്ങ് തകർ
ക്കുമ്പോൾ, സ്ത്രീ പുരുഷബന്ധത്തെ ലൈംഗികതയുടെ കാഴ്ച
യിൽ മാത്രം കാണുന്ന കേരളീയ മനസ്സിനെയും, നമ്മെ നോവി
ക്കുന്ന, ഒപ്പം ഓർമപ്പെടുത്തുന്ന നിരവധി കാഴ്ചകളെയാണ് ഈ
ചിത്രം വെളിവാക്കുന്നത്.
യഥാർത്ഥ ജീവിതത്തിന് കാഴ്ചക്കാരനില്ലാതാവുന്നതുപോലെ,
കേരളീയ സമൂഹത്തിലെ ദുരന്ത ജീവിതങ്ങളെ, അവരെത്തി
യ പുതിയ കാലവും അതിന്റെ സമസ്യകളും സിനിമയുടെ പ്രമേയമാകുന്നുണ്ട്.
ഹുസൈന്റെ തിരോധാനം തേടി മകൾ ജഹനാര നടത്തുന്ന
യാത്രയിൽ കാലത്തിന്റെ മാറ്റത്തെ ജഹനാര തൊട്ടറിയുന്നുണ്ട്.
അവളുടെ സഹയാത്രികൻ യാത്രയിൽ അവളെ ഓർമപ്പെടുത്തു
ന്നുണ്ട്, ഒരു രാജ്യത്തിന് മാറാൻ അത്രയധികം കാലയളവ് ആവശ്യമില്ലെന്ന്.
കാലവും ജനവും സമൂഹമനസ്സിന്റെയും മാറ്റം ഈ
സിനിമയിലുടനീളമുണ്ട്. വർത്തമാനകാലത്തെ രേഖപ്പെടുത്തുന്ന
തോടൊപ്പം സാമൂഹ്യമായ ആകുലതകളെ ഒപ്പിയെടുക്കുന്നതിൽ
സിനിമ വിജയിച്ചിട്ടുണ്ട്.
സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ നായിക
മൈഥിലിയാണ്. ജഹനാരയെ അവതരിപ്പിച്ചത് മൈഥിലിയാണ്.
ആ കഥാപാത്രത്തിന്റെ ഗരിമ ഉൾക്കൊള്ളാൻ മൈഥിലിക്കായിട്ടു
ണ്ട്. കലേഷ് കണ്ണാട്ടിന്റെ സഹയാത്രികൻ, കലേഷിന് കിട്ടിയ നല്ല
കഥാപാത്രമാണ്. ഇന്ദ്രൻസിന്റെ കോയ എന്ന കഥാപാത്രവും
നല്ല അഭിനയമാണ് കാഴ്ചവച്ചത്. ബാബു അന്നൂർ, ശിവജി ഗുരുവായൂർ,
ജോസ് പി. റാഫേൽ ഉൾപ്പെടെയുള്ള താരനിര ഈ ചി
ത്രത്തിന്റെ ശക്തിയാണ്.
കേരളീയ പ്രകൃതിയെ ഈ സിനിമ ഒപ്പിയെടുത്തിട്ടുണ്ട്. പ്രിയനന്ദനന്റെ
മകൻ അശ്വഘോഷനാണ് ഈ ചിത്രത്തിൽ ക്യാമറ
കൈകാര്യം ചെയ്തിട്ടുള്ളത്. ഛായാഗ്രഹകനെന്ന നിലയിൽ അശ്വഘോഷൻ
തന്നെ രേഖപ്പെടുത്തുന്ന ചിത്രം കൂടിയാണിത്. കാടും
മലയും കടലും കേരളത്തിന്റെ സമതലവും കഥാപാത്രമായി
ഈ ചിത്രത്തിലുണ്ട്. കവി പി.എൻ. ഗോപികൃഷ്ണന്റേതാണ് തി
രക്കഥയും സംഭാഷണവും. സർഗാത്മക സഹായവുമായി പത്രപ്രവർത്തകൻ
എൻ. ശ്രീജിത്തുമുണ്ട്.
ആദിവാസി ജീവിതവും കലാപം അട്ടിമറിച്ച ദേശത്തിലൂടെ
സ്ത്രീ ജീവിതം മാറി മറിയുന്നതും, ബഹുരാഷ്ട്ര കുത്തക കമ്പനികൾ ജല ചൂഷണം നടത്തിയ ഒരു നാടിന്റെ ജീവിതത്തിലൂടെ സിനിമ സഞ്ചരിക്കുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് സഞ്ചരിച്ച ദൂരത്തിലൂടെയാണ് ഈ സിനിമയും സഞ്ചരിക്കുന്നത്. ഒപ്പം എന്നും പാർശ്വവത്കൃതമായ ജീവിതങ്ങൾക്ക്, ഇത്തരം സ്വപ്നങ്ങളുണ്ടായിരുന്നുവെന്നും പാതിരാക്കാലം എന്ന പ്രിയന്ദനൻ ചിത്രം നമ്മെ ഓർമപ്പെടുത്തുന്നു.