വർണഗേഹങ്ങളുടെയും പൊന്നുടയാടകളുടെയും പുറമോടി
യിലഭിരമിക്കുന്ന ഭൂമിമലയാളത്തിന്റെ മയക്കങ്ങളെയോ സംതൃപ്തി
കളെയോ അഭിസംബോധന ചെയ്യുക എളുപ്പമല്ല. മാവോയിസ്റ്റ്
പ്രശ്‌നത്തെക്കുറിച്ച് മലയാളത്തിൽ സംവദിക്കുമ്പോൾ ഈ എളുപ്പ
മില്ലായ്മ അതിന്റെ പാരമ്യത്തിൽ വരികയും ചെയ്യും. ചെറിയൊരു
ജനതയാണെങ്കിലും രാഷ്ട്രീയാനുഭവങ്ങളുടെ കാര്യത്തിൽ മലയാളികൾക്ക്
പൊതുവായുള്ളത് വലിയ അവസരങ്ങൾതന്നെയാണ്.
ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തിലേതിനേക്കാളും ആഴത്തിലും
പരപ്പിലും ആഞ്ഞടിച്ച നവോത്ഥാന പ്രസ്ഥാനം. സോഷ്യലി
സ്റ്റ്-കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങൾ, ഐക്യകേരള പ്രക്ഷോഭണം,
ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ, വിമോചന സമരം, ഐക്യമു
ന്നണി, ‘വിപ്ലവപ്രയോഗത്തിന്റെ’ പാർലമെന്ററി രൂപമായിരുന്ന ‘ഭരണവും
സമരവും’, കമ്മ്യൂണിസ്റ്റുകാരിലൊരു വിഭാഗം പിന്തുടർന്ന
‘പാർലമെന്ററി പാത’യും അച്യുതമേനോൻ സർക്കാരും, തലശ്ശേ
രി-പുല്പള്ളിയും വയനാട്-കോങ്ങാടും മുതൽ ജനകീയ വിചാരണകളും
സാംസ്‌കാരികവേദിയും വരെ നീളുന്ന ‘തീവ്രവിപ്ലവ’ക്കാരുടെ
പ്രയോഗപരീക്ഷണങ്ങൾ, കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ ഭരണപക്ഷത്തുറച്ചുപോയപ്പോൾ
പോരാട്ടങ്ങളുടെ ദീപശിഖ കെടാതെ
സൂക്ഷിച്ച ആദിവാസി-പരിസ്ഥിതി പ്രക്ഷോഭണങ്ങൾ, സാമൂഹ്യ
പരിവർത്തനത്തിന്റെ പാർലമെന്ററി സാദ്ധ്യതകളെക്കുറിച്ച് വൻ
പ്രതീക്ഷകളുയർത്തി പൊടിപടലങ്ങളെപ്പോലെ അമർന്നുപോയ
ജനകീയാസൂത്രണ പദ്ധതി – ഉപഭോഗ ധാരാളിത്തത്തിന്റെ വർ
ത്തമാന കേരളത്തിനു പിറകിൽ ഇങ്ങനെ അനുഭവ ധാരാളിത്ത
ത്തിന്റെയും കുറെ കഥകൾ.
ലാൽഗർ, ഛത്തിസ്ഗർ, ഝാർഖണ്ഡ് എന്നിങ്ങനെയൊക്കെ
കേൾക്കുമ്പോൾ നമ്മുടെ പ്രതികരണം ആരംഭിക്കുന്നത് രാഷ്ട്രീയ
പദാവലികളുടെ കുത്തൊഴുക്കിലൂടെയാകും. ‘അർദ്ധ കൊളോണി
യൽ അർദ്ധ ഫ്യൂഡൽ’ എന്ന വിശകലനത്തിൽ അള്ളിപ്പിടിച്ച അറുപഴഞ്ചന്മാരായ
മാവോയിസ്റ്റുകളെപ്പറ്റി ചിലർ പറയും. പ്രസക്തി
നഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ ലോകത്ത് മാവോയിസ
ത്തിന് എന്തു പ്രസക്തി എന്ന് മറ്റു ചിലർ ചോദിക്കും. ലോകത്തിന്
ഇതൊന്നും ആവശ്യമില്ല എന്ന് വേറൊരു കൂട്ടർ വിധിയെഴുതുകയും
ചെയ്യും. മാവോചിന്തകളുടെ അജയ്യതയിൽ വിശ്വസിച്ചുകൊണ്ടാണ്
ആദിവാസികൾ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതെന്ന്
ആരെങ്കിലും വിശ്വസിക്കുന്നു എന്നു കരുതുക
വയ്യ. എന്നാൽ മാവോയിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കേരളത്തിൽ
പലരും നടത്തുന്ന പ്രതികരണങ്ങൾ കാണുമ്പോൾ അവർ
അങ്ങനെ വിശ്വസിക്കുന്നവരാണ് എന്നാണ് തോന്നുക.
ഈയിടെ ഇക്കണോമിസ്റ്റ് പത്രത്തിൽ ഉദ്ധരിക്കപ്പെട്ട പരിചി
തമായ സ്ഥിതിവിവര കണക്ക് ഇങ്ങനെയാണ്. ലോകത്തിലെ
സുമാർ ഏഴു ബില്യൻ (എഴുനൂറു കോടി) ജനങ്ങളിൽ 1.1 ബില്യൻ
(110 കോടി) അന്താരാഷ്ട്ര ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നു.
(പ്രതിദിനം 1.25 ഡോളറിനു താഴെ വരുമാനമുള്ളവരെയാണ്
അന്താരാഷ്ട്ര ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കണക്കാക്കുന്ന
ത്). ഇതോടൊപ്പം ഇക്കണോമിസ്റ്റ് ഉദ്ധരിക്കുന്ന ഒരു പ്രസ്താവനയുണ്ട്.
1949-ലെ അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാന്റേത്. ”ദുരിതസമാനമായ
സാഹചര്യങ്ങളിലാണ് ഇന്ന് ലോകജനതയുടെ
പകുതിയിൽ കൂടുതലും ജീവിക്കുന്നത്. ചരിത്രത്തിൽ ഇതാദ്യമായി
ഈ ജനതയുടെ ദുരിതം മാറ്റാനുള്ള അറിവും വൈദഗ്ദ്ധ്യവും മാനവരാശി
ആർജിച്ചുകഴിഞ്ഞിരിക്കുന്നു”. ട്രൂമാൻ സൂചിപ്പിച്ച തരത്തി
ലുള്ള അറിവിന്റെയും വൈദഗ്ദ്ധ്യത്തിന്റെയും പ്രയോഗംകൊണ്ടാകാം,
അതുകൊണ്ടു മാത്രമല്ലാതാകാം, ദാരിദ്ര്യരേഖയ്ക്ക് കീഴെ ജീവി
ക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞ പ്രദേശങ്ങളിൽ
ഒന്നാണ് കേരളം. അട്ടപ്പാടിയിലെയോ വയനാട്ടിലെയോ ആദിവാസികേന്ദ്രങ്ങളിൽ
മാത്രം നിലനിൽക്കുന്ന ഒന്നായിട്ടാണ് കൊടിയ
ദാരിദ്ര്യം പൊതുവെ ഇപ്പോൾ മനസിലാക്കപ്പെടുന്നത് എന്നു പറയുന്നത്
അതിശയോക്തിയാകില്ല. അതുകൊണ്ടുതന്നെയാകണം
മാവോയിസ്റ്റ് പ്രസ്ഥാനം എന്നു കേൾക്കുന്ന മാത്രയിൽ വിപ്ലവത്തെക്കുറിച്ചുള്ള
ശാസ്ര്തീയഗതികളെക്കുറിച്ചും ചിലപ്പോൾ വിപ്ലവ
ത്തിന്റെ അഭികാമ്യതയെക്കുറിച്ചുമുള്ള കേവല ചിന്തകളുടെ രൂപ
ത്തിൽ മരവിച്ച വാക്കുകൾ വിക്ഷേപിക്കപ്പെടുന്നത്. പ്രതിദിനം
ഇരുപതു രൂപയോടടുത്തു വരുമാനമുള്ള ആദിവാസികൾ താമസി
ക്കുന്ന മേഖലകളിൽ മാത്രം ഒതുങ്ങുന്ന ഒരു മാവോയിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചാണ്
ഇപ്പോൾ നമ്മൾ സംസാരിക്കുന്നത്. അതായത്
ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ജനങ്ങൾ താമസിക്കുന്ന
മേഖലകൾ. മാംഗനീസും ബോക്‌സൈറ്റും കൽക്കരിയുമെല്ലാം
മൺമറഞ്ഞുകിടക്കുന്ന മേഖലകൾ കൂടിയാണവ. ആദിവാസിയുടെ
ദാരിദ്ര്യമല്ല, ഈ ഭൂഗർഭഖനികളുടെ സമൃദ്ധിയാണ്
ഛത്തിസ്ഗഡും ഝാർഖണ്ഡും കോർപറേറ്റ് ഭീമന്മാരുടെയുമ
ആസൂത്രണ കമ്മീഷൻ ഉദ്യോഗസ്ഥരുടെയും കണ്ണിൽ പെടാൻ
കാരണം. ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തുമുള്ള ഏറ്റവും ധനികരായ
കോർപറേറ്റ് ഭീമന്മാർ ഒരു വശത്തും, ഏറ്റവും ദരിദ്രരായ ആദിവാസികൾ
മറുവശത്തുമായി ധ്രുവീകരിക്കപ്പെടുമ്പോഴാണ് കൂട്ടക്കൊലകൾ
സംഭവിക്കുന്നത്. ഈ കൂട്ടക്കൊലകൾ വഴിയാണ് ആദിവാസികളുടെ
ലോകത്തെക്കുറിച്ച് പുറംലോകം അഥവാ പൗരസമൂഹം
മനസിലാക്കുന്നത്. പ്രത്യേകം ക്ഷണിക്കപ്പെട്ട പത്രാധിപ
ന്മാരുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്
2010 സെപ്തംബർ 6-ാം തിയ്യതി പ്രധാനമന്ത്രി മൻമോഹൻ സിംഗ്
പറഞ്ഞത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ അതിപ്രധാനമാണ്
മദ്ധ്യ ഇന്ത്യയിലെ ഖനിശേഖരണങ്ങൾ എന്നാണ്. അതേവർഷം
ഡിസംബർ 24-ാം തീയതി പുതുതായി തെരഞ്ഞെടുക്ക
പ്പെട്ട ഐ.പി.എസ്. ഓഫീസർമാരെ അഭിസംബോധന ചെയ്തുകൊണ്ട്
അദ്ദേഹം പറഞ്ഞു: ”മാവോയിസ്റ്റുകളെ അമർച്ച
ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ 10-11 ശതമാനം സാമ്പത്തിക വളർ
ച്ചയെന്നത് ദിവാസ്വപ്നമായി അവശേഷിക്കും”. ഇന്ത്യയുടെ ആഭ്യ
ന്തര സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന്
അദ്ദേഹം മുമ്പേ പറഞ്ഞിട്ടുള്ളതാണ്. ഏറ്റവും ദരിദ്രനും
ഏറ്റവും ധനികനും തമ്മിലുള്ള യുദ്ധത്തിൽ പ്രധാനമന്ത്രി രണ്ടാമത്തെ
കൂട്ടരോടൊപ്പമാണെന്ന് മാവോയിസ്റ്റുകൾ പറയുന്നു.
എന്നാൽ സംഗതികൾ അങ്ങനെയല്ലെന്നും, ആദിവാസി മേഖലകളിലെ
ധാന്യസമ്പത്ത് സമൂഹത്തിന് പൊതുവായി ഉപയോഗി
ക്കണമെങ്കിൽ ബഹുരാഷ്ട്ര കമ്പനികളുടെ സാങ്കേതികവിദ്യ ആവശ്യമാണെന്നും
ധാന്യവിപണനം വഴി ഈ കമ്പനികൾ ലാഭമുണ്ടാ
ക്കുമ്പോൾ നമ്മുടെ രാജ്യത്തിനും സാമ്പത്തികവളർച്ചയുണ്ടാകു
ന്നുവെന്നും ഈ വളർച്ചയുടെ ഒരംശം സമൂഹത്തിന്റെ താഴേക്കിടയിലേക്ക്
തെറിച്ചുവീഴുമെന്നും അതുവഴി ദാരിദ്ര്യം പൊതുവായി
നിർമാർജനം ചെയ്യപ്പെടുമെന്നും ഉദാര ജനാധിപത്യവാദികളിൽ
ഒരു വിഭാഗവും പറയുന്നു. ആദിവാസികൾ നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന
ഭൂമിയിൽനിന്ന് അവരെ ആട്ടിയോടിച്ചുകൊണ്ടുള്ള
വികസനം അനുവദിക്കില്ലെന്നു വാദിക്കുന്ന മാവോയിസ്റ്റുകളുടെ
ഭാഷ അവർക്ക് മനസിലാക്കുന്നു. അങ്ങനെ ആദിവാസികൾ
മാവോയിസ്റ്റ് അനുകൂലികളാകുന്നു. ഇന്ത്യൻ സാഹചര്യത്തിലെ
മുഖ്യവൈരുദ്ധ്യത്തെക്കുറിച്ച് മാവോയിസ്റ്റ് പാർട്ടിക്ക് പറ്റിയ
സൈദ്ധാന്തിക പിഴ ചൂണ്ടിക്കാണിക്കുന്നവരെ ആദിവാസികൾ
ഗൗനിച്ചെന്നുവരില്ല.
അമ്പതു കഴിഞ്ഞ മലയാളിബുദ്ധിജീവികളിൽ ഒരു വിഭാഗ
ത്തിന് ഗൃഹാതുരതയാണ് എഴുപതുകൾ. ഗൃഹാതുരതയുടെ മാനസിക
ലോകത്തിൽനിന്നും തിരിച്ചറിയുന്നത് വിപ്ലവം ആവേശിച്ച
വഴികൾ ഇപ്പോൾ അനാഥവും ശൂന്യവുമാണ് എന്നാണ്. യോദ്ധാ
ക്കളില്ലാത്ത കമാന്റർമാരായിരുന്നു തങ്ങളെന്ന തിരിച്ചറിവു പകർ
ന്നത് ഭരണകൂടത്തിന്റെ കിരാതത്വമായിരുന്നു. സ്വപ്നങ്ങൾ ശിഥിലമായപ്പോൾ
പുനർവിചിന്തനത്തിന്റെ വഴികൾ മലർക്കെ തുറന്നുകിടന്നു.
കെ. വേണുവിന്റെ തുറന്ന ജനാധിപത്യം മുതൽ
മാർക്‌സിസ്റ്റ് പാർട്ടി പ്രയോഗിച്ചതിന്റെ തനിയാവർത്തനങ്ങൾ
വരെ പുതിയ കണ്ടെത്തലുകളായി ജനസമക്ഷമെത്തി. പുതിയ
ജനാധിപത്യത്തെയും സായുധ വിപ്ലവത്തെയും കുറിച്ചു പറഞ്ഞുകൊണ്ടിരിക്കാൻ
ആർക്കും സാധിക്കാതായി. ഒരു ഛത്തിസ്ഗറും
ലാൽഗറും സമീപഭാവിയിലെങ്ങും കേരളത്തിൽ ജനിക്കാൻ
സാദ്ധ്യതയില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു മലയാളിമ
ണ്ണിന്റെയും മനസിന്റെയും മാറ്റങ്ങൾ. അസ്തിത്വമാണ് ബോധത്തെ
നിർണയിക്കുന്നത് എന്ന മാർക്‌സിയൻ വചനം ഒരിക്കൽകൂടി.
നക്‌സൽബാരി, ഗോപി വല്ലഭ്പ്പൂർ, ഭോജ്പ്പൂർ, ശ്രീകാകുള
തുടങ്ങി വ്യാപകമായ ജനപങ്കാളിത്തത്തോടെ വിപ്ലവസമരങ്ങൾ
ഉയർന്നുവന്ന പ്രദേശങ്ങളോട് താരതമ്യപ്പെടുത്താൻ മാത്രം കേരളത്തിൽ
നക്‌സൽപ്രസ്ഥാനത്തിന് ശക്തിയുണ്ടായിരുന്നില്ല.
എന്നാൽ വിപ്ലവ വേലിയിറക്കത്തിന്റെ കാര്യത്തിൽ കേരളത്തോട്
സദൃശമായ പല സ്ഥലങ്ങളുമുണ്ടായി. അയൽസംസ്ഥാനമായ
തമിഴ്‌നാട്ടിലെ ധർമപുരി എൺപതുകളുടെ തുടക്കത്തിൽ
പോലീസ് ഭൂപടത്തിലെ ചുവന്ന പ്രദേശമായിരുന്നു. ഇന്ന് അവിടം
ശ്രദ്ധിക്കപ്പെടുന്നത് ഒരുപക്ഷേ വിപ്ലവപ്രസ്ഥാനങ്ങളുടെ അസാ
ന്നിദ്ധ്യംകൊണ്ടായിരിക്കും. ഏറ്റവും വലിയ സുരക്ഷാഭീഷണി
യെന്നു പ്രധാനമന്ത്രി വിശേഷിപ്പിക്കുന്ന പ്രസ്ഥാനത്തിന് ഇന്ത്യ
യലെ ഏതാനും സംസ്ഥാനങ്ങളിൽ മാത്രമേ വേരോട്ടമുള്ളൂ എന്ന
താണ് രസാവഹമായ മറ്റൊരു കാര്യം. ഛത്തിസ്ഗറിൽ ഈയിടെ
കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി
യിൽ വിളിച്ചുചേർക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ
ഒമ്പതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേ പങ്കെടുത്തുള്ളൂ.
ആന്ധ്രാപ്രദേശ്, ബിഹാർ, ഛത്തിസ്ഗർ, ഝാർഖണ്ഡ്, മദ്ധ്യപ്രദേശ്,
മഹാരാഷ്ട്രാ, ഒറീസ, യു.പി., പശ്ചിമബംഗാൾ എന്നിവയാണ്
പ്രസ്തുത സംസ്ഥാനങ്ങൾ. അസമിൽനിന്ന് ചില മാവോയിസ്റ്റ്
നേതാക്കളെ പിടികൂടിയ വാർത്തകൾ പ്രത്യക്ഷപ്പെട്ടത്
മാസങ്ങൾക്കു മുമ്പാണ്. വടക്കുകിഴക്കൻ മേഖലയിൽ ദേശീയ
സ്വയം നിർണയാവകാശത്തിനുവേണ്ടി ഇന്ത്യൻ ഭരണകൂടത്തി
നെതിരെ പോരാടുന്ന ഗ്രൂപ്പുകളുമായി സി.പി.ഐ. മാവോയിസ്റ്റ്
സ്ഥാപിച്ച ബന്ധവും, അത്തരം ഗ്രൂപ്പുകൾ വഴിയുള്ള ആയുധക്ക
ടത്തും പോലീസ്‌വൃത്തങ്ങൾ മാധ്യമങ്ങൾക്കു നൽകുന്ന വാർത്ത
കളിലെ ആവർത്തിത വിഷയമാണ്. മുകളിൽ സൂചിപ്പിച്ച ഒമ്പതു
സംസ്ഥാനങ്ങളിൽ മിക്കവയിലും തിരിച്ചടി നേരിട്ട അവസ്ഥയി
ലാണ് മാവോയിസ്റ്റുകൾ എന്നു പൊതുവെ വിലയിരുത്തപ്പെടു
ന്നുണ്ട്. സമീപകാലത്ത് വലിയ പ്രതീക്ഷകളോടെ മാവോയിസ്റ്റ
നുഭാവികൾ ഉയർത്തിക്കാട്ടിയിരുന്ന പശ്ചിമബംഗാളിലെ ലാൽ
ഘർ വലിയ തിരിച്ചടിയിൽ കലാശിച്ചതിന് കിഷൻജിയുടെ
സെക്‌റ്റേറിയൻ സമീപനങ്ങൾ വിമർശന വിധേയമാകുന്നുണ്ട്.
2011 നവംബറിലാണ് കിഷൻജി ‘ഏറ്റുമുട്ടലി’ൽ കൊല്ലപ്പെട്ടത്.
ഈ കൊലപാതകത്തെക്കുറിച്ച് മാവോയിസ്റ്റ്പാർട്ടി നടത്തിയ
അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തിയത് ചില പത്രമാധ്യമ
ങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. സുചിത്ര മഹ്‌തോ എന്ന വനി
താസഖാവാണ് ബിൻപൂർ പ്രദേശത്തേക്ക് നീങ്ങാൻ കിഷൻ
ജിയെ പ്രേരിപ്പിച്ചതെന്നും, അങ്ങനെ ചെയ്യുമ്പോൾ സാധാരണ
രീതിയനുസരിച്ച് കിഷൻജി തന്റെ മൊബൈൽ ഫോൺ
സ്വിച്ചോഫ് ചെയ്തിരുന്നുവെന്നും എന്നാൽ സുചിത്ര അങ്ങനെ
ചെയ്യാതിരുന്നത് ബോധപൂർവമാണെന്നും അന്വേഷണ റിപ്പോർട്ട്
പറയുന്നു. പ്രവർത്തനക്ഷമമായിരുന്ന അവരുടെ മൊബൈലിന്റെ
സ്ഥാനനിർണയം വഴിയാണ് കിഷൻജി സഞ്ചരിച്ച സ്ഥലം
പോലീസുകാർക്ക് മനസിലായതും അദ്ദേഹം പിടിക്കപ്പെട്ടതും
എന്നാണ് വിലയിരുത്തൽ. കിഷൻജിയുടെ മരണത്തിന് മാസങ്ങ
ൾക്കുശേഷം 2012 മാർച്ചിൽ സുചിത്ര മഹ്‌തോ പോലീസിന് കീഴടങ്ങുകയും
ചെയ്തു. സുചിത്രയെ മാത്രമല്ല, ഇതിനെല്ലാം പിന്നിൽ
കളിച്ച മമതാബാനർജിയെയും വെറുതെ വിടില്ലെന്ന ഭീഷണിയും
മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നുണ്ടെന്ന് മാധ്യമങ്ങൾ പറയു
ന്നു. ഏറ്റവുമൊടുവിൽ നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനുശേഷം
സർക്കാർ എത്തിച്ചേരുന്ന നേരിടൽ രീതി വ്യത്യസ്തമാകി
ല്ലെന്ന് സൂചനകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിരവധി ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തുകവഴി വിവാദങ്ങളുണ്ടാക്കാതെ
നേതൃത്വത്തെ എങ്ങനെയും വളഞ്ഞുപിടിച്ച്
ഇല്ലാതാക്കുക എന്നതത്രെ ഈ തന്ത്രം. 2009-ൽ ഓപ്പറേഷൻ
ഗ്രീൻ ഹണ്ട് ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട ആസാദും കിഷ
ൻജിയും സി.പി.ഐ. മാവോയിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗങ്ങ
ളായിരുന്നു. ഝാർഖണ്ഡ് സംസ്ഥാനങ്ങൾ രൂപംകൊണ്ടിട്ടുള്ള
തൃതീയ സമ്മേളൻ പ്രസ്തുതി കമ്മിറ്റി (ടി.എസ്.പി.സി.) എന്ന
സംഘടന മാവൊയിസ്റ്റ്പാർട്ടിയിൽനിന്ന് വിട്ടു വന്നവർ രൂപീകരി
ച്ചതാണ്. ഔദ്യോഗികമായി ഈ സംഘടനയും മാവോയിസ്റ്റ് പാർ
ട്ടിയെപ്പോലെ നിരോധിതമാണ്. എന്നാൽ അവർ പ്രവർത്തിക്കു
ന്നത് സർക്കാരുദ്യോഗസ്ഥരുമായും പോലീസുമായും സഹകരിച്ചുകൊണ്ടാണ്
എന്ന് മാവോയിസ്റ്റ് പാർട്ടി കുറ്റപ്പെടുത്തുന്നു. ഈ
വർഷം മാർച്ചിൽ പത്ത് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത്
ടി.എസ്.പി.സി. ആയിരുന്നു. ഇതേക്കുറിച്ച് അന്വേഷണത്തിന്
പോലീസ് തുനിയുന്നില്ല എന്ന മാവോയിസ്റ്റ് കുറ്റാരോപണം സൂചി
പ്പിക്കുന്നതുപോലെ തങ്ങളും പോലീസും തമ്മിൽ തത്കാലം ധാരണകളുണ്ട്
എന്ന കാര്യം ടി.എസ്.പി.സി.യും നിഷേധിക്കുന്നില്ല.
ഝാർഖണ്ഡിലെ ഈ ശ്രമം വിജയിക്കുകയാണെങ്കിൽ തങ്ങൾക്ക്
ശക്തിയുള്ള മറ്റിടങ്ങളിലും മാവോയിസ്റ്റുകൾക്ക് ഇത്തരം
പോലീസ് ബന്ധിത സംഘടനകളെ അഭിമുഖീകരിക്കേണ്ടിവന്നേ
ക്കാം. ആന്ധ്രാപ്രദേശിൽ മാവോയിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാ
ക്കിയത് ഗ്രെ ഹൗണ്ട്‌സ്, കോബ്ര എന്നീ സമാന്തര പോലീസ്
സംഘവും ചാരന്മാരുടെ വലിയ ശൃംഖലയുമാണ് എന്നത് പരസ്യ
മായ കാര്യമാണ്. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ പോലീസ്
ചാരന്മാരെന്നു കാണുന്നവരെ കൊല ചെയ്യുന്നതിന്റെ പേരിൽ
മാവോയിസ്റ്റുകൾ അവരുടെ അനുഭാവികളിൽനിന്നുതന്നെ വിമ
ർശനങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ആവർത്തിച്ചുള്ള മുന്നറിയി
പ്പുകളെ അവഗണിച്ചുകൊണ്ട് ചാരപ്പണി തുടരുന്നവർ മാത്രമാണ്
കൊലചെയ്യപ്പെടുന്നതെന്ന് ഗൗതം ഗൗലാഖയുമായുള്ള തന്റെ
അഭിമുഖത്തിൽ ഗണപതി പറയുകയുണ്ടായി.
‘എഴുപതുകളെ വിമോചനത്തിന്റെ ദശകമാക്കുക’ എന്നത്
പാർലമെന്ററി രാഷ്ട്രീയത്തിന്റെ തടയണകൾ കൊണ്ട് ബന്ധിതമാ
ക്കപ്പെട്ട വിപ്ലവാവേശത്തെ വിജയത്തിന്റെ കാട്ടാറുകളിലേക്ക്
സന്നിവേശിപ്പിച്ചു കഴിഞ്ഞു എന്നു കരുതിയ പടനായകന്റെ ആഗ്രഹചിന്തയായിരുന്നു.
കൽക്കത്തയിലെ പോലീസ് വലയത്തിൽ
ശുദ്ധവായു നിഷേധിക്കപ്പെട്ട് വിങ്ങിമരിക്കുമ്പോഴും ഈ സ്വപ്നം
അദ്ദേഹത്തിന്റെ വിശ്വാസങ്ങൾ കാവൽ നിന്നോ എന്ന ചോദ്യം
അപ്രസക്തമാണ്. പിളർപ്പുകളും ശൈഥില്യങ്ങളും താണ്ടി ’67-ലെ
ആര്യഗർജനത്തിനുശേഷം അഞ്ചു പതിറ്റാണ്ടുകൾക്ക് നാലുവർ
ഷങ്ങൾ മാത്രം ബാക്കിയിരിക്കെ ഇടിച്ചും കുത്തിയും വെടിവച്ചും
വെടിവയ്പിച്ചും ‘തീവ്രവാദി’കളെ നിർമാർജനം ചെയ്ത ഭരണകൂടത്തിന്
ഇപ്പോഴും ഭീഷണിയായി മാവോയിസ്റ്റ് പ്രസ്ഥാനം നിലനിൽക്കുന്നത്
രാജ്യത്തിനകത്തും പുറത്തുമുള്ളവരെ അത്ഭുതപ്പെ
ടുത്തുന്നുണ്ട്. എൺപതു കഴിഞ്ഞ ജാൻ മിർദൽ പരസഹായത്തോടെ
ഛത്തിസ്ഗറിലെ വിമോചിത മേഖലയിൽ താമസിച്ച്
‘ഇന്ത്യയ്ക്കു മുകളിൽ ചുവപ്പുതാരം’ എന്ന പുസ്തകമെഴുതി. ഒരാസന്നവിപ്ലവത്തെക്കുറിച്ച്
ഒരിന്ത്യക്കാരനും മോഹങ്ങളോ വ്യാമോഹങ്ങളോ
ഇല്ലാത്ത കാലത്താണ് ഇത് സംഭവിക്കുന്നത്. ഇതോടൊപ്പം
ചേർത്തു വായിക്കാം, ഏപ്രിൽ മാസത്തിൽ പുറത്തുവന്ന
ഇന്ത്യൻ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ഒരു വിലയിരുത്തൽ. കൃത്യമായി
പറഞ്ഞാൽ സ്ഥാനനിർണയം. ഏറ്റവും പ്രതാപശാലികളായ നൂറ്
ഇന്ത്യക്കാരെ തെരഞ്ഞെടുത്തപ്പോൾ ഒന്നാംസ്ഥാനത്ത് പ്രതീക്ഷി
ച്ചതുപോലെ സോണിയാഗാന്ധി. രാഹുൽഗാന്ധി, മൻമോഹൻ,
നരേന്ദ്ര മോഡി എന്നീ ക്രമത്തിൽ പോകുന്ന സ്ഥാനങ്ങൾ 25-ൽ
എത്തുമ്പോൾ കാണുന്ന പേര് എ.കെ. ആന്റണി എന്ന രാജ്യര
ക്ഷാമന്ത്രിയാണ്. 27-ാമത്തേത് ആരാണെന്നല്ലേ? ഗണപതിയെ
ന്നറിയപ്പെടുന്ന സി.പി.ഐ. മാവോയിസ്റ്റിന്റെ സെക്രട്ടറി മുപ്പല്ല
ലക്ഷ്മൺ റാവു എന്ന ആന്ധ്രാപ്രദേശുകാരൻ. സ്ഥാനനിർണയം
നടത്തിയവർ നൽകിയ കാരണങ്ങൾ എന്തെന്നാണെങ്കിൽ, അടി
ച്ചമർത്തലുകളെ നേരിട്ടുകൊണ്ട് നിലനിൽക്കാൻ മാവോയിസ്റ്റ്
പ്രസ്ഥാനം കാണിച്ച അതിജീവനശേഷി. ഓപ്പറേഷൻ ഗ്രീൻ ഹണ്ട്
നാലുവർഷങ്ങൾക്കു മുമ്പ് ആരംഭിച്ചപ്പോൾ എല്ലാവരും കരുതി
യത് വളരെ പെട്ടെന്ന് മാവോയിസ്റ്റ് പ്രസ്ഥാനം അവസാനിക്കുമെ
ന്നായിരുന്നുവെന്നും അങ്ങനെ സംഭവിച്ചില്ലെന്നു മാത്രമല്ല തങ്ങ
ളുടെ നേതൃത്വത്തെ സംരക്ഷിച്ചുകൊണ്ട് വലിയ കേടുപാടുകളി
ല്ലാതെ സംഘടനാബലം നിലനിർത്തിയത് പ്രസ്ഥാനത്തിന്റെ
ശക്തി തെളിയിക്കുന്നുവെന്നും പറയുന്ന വിലയിരുത്തൽ കൂട്ടിച്ചേ
ർക്കുന്ന കാര്യം, ഒറീസയിലെ കലക്ടറെ തട്ടിക്കൊണ്ടുപോയതുപോലുള്ള
സംഭവങ്ങൾ എപ്പോൾ വേണമെങ്കിലും കടന്നാക്രമി
ക്കാനുള്ള മാവോയിസ്റ്റുകളുടെ തയ്യാറിനെയാണ് കാണിക്കുന്നതെ
ന്നാണ്. ഈ വിലയിരുത്തൽ പുറത്തിറങ്ങി ഒരു മാസത്തിനുള്ളി
ൽതന്നെയാണ് ഛത്തിസ്ഗറിൽ സൽവാജുദം സ്ഥാപകനും, അടി
യന്തരാവസ്ഥയിൽ വാർത്താവിതരണമന്ത്രി വി.സി. ശുക്ലയുമടക്കം
കോൺഗ്രസ് നേതൃതം കൂട്ടത്തോടെ വധിക്കപ്പെട്ടത്.
ഈ സംഭവം നടന്നശേഷം അവിടം സന്ദർശിച്ച് ആക്രമണം നടന്നതെ
ങ്ങനെയെന്ന് പഠിക്കാൻ ശ്രമിച്ചവരിൽ മുൻ പോലീസ് മേധാവി
കെ.പി.എസ്. ഗില്ലും ഉൾപ്പെടുന്നു. എഴുപതുകളിൽ ബംഗാളിലും
എൺപതുകളിലും തൊണ്ണൂറുകളിലും പഞ്ചാബിലും ചെയ്തതുപോലെ
പോലീസ്‌സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കലും
അവയെ നല്ല രീതിയിൽ സജ്ജീകരിക്കലുമാണ് ഗില്ലിന് നൽകാനുള്ള
നിർദേശങ്ങൾ. വർഷങ്ങൾക്കു മുമ്പ് ഛത്തിസ്ഗറിൽ ചെന്ന
പ്പോൾ തന്റെ നിർദേശങ്ങൾ കൂട്ടാക്കാതിരുന്ന മുഖ്യമന്ത്രി രമൺ
സിംഗിന്റെ നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് അദ്ദേഹം
തന്ത്രപൂർവം ഒഴിഞ്ഞുമാറി.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നുവെന്ന് വിലയിരുത്ത
പ്പെട്ട സംസ്ഥാനങ്ങളിൽ മിക്ക സ്ഥലങ്ങളിലും പ്രസ്ഥാനം അടിച്ച
മർത്തപ്പെടുകയോ നിയന്ത്രിതമാവുകയോ ചെയ്തു. എന്തുകൊണ്ട്
ഛത്തിസ്ഗറിലെ ബസ്തർ മേഖലയിൽ മാത്രം അത് നിലനിൽക്കു
ന്നു? അസംബ്ലി തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ചില മാധ്യ
മപ്രവർത്തകരോടൊപ്പം വാഹനത്തിൽ സഞ്ചരിച്ച രമൺ സിംഗ്
ബസ്തർ മേഖലയിലെ മലകൾ ചൂണ്ടി പറഞ്ഞുവത്രെ: ‘അതീവ
മൂല്യവത്തായ ഖനികളാണ് മുഴുവൻ. ഈ മാവോയിസ്റ്റുകൾ അവയെ
തൊടാൻ സമ്മതിക്കുന്നില്ല. പക്ഷേ അവരുടെ ഭീഷണി അധി
കകാലം വിലപ്പോവില്ല. രണ്ടുവർഷത്തിനുള്ളിൽ അവർ തുടച്ചുനീ
ക്കപ്പെടും. ഖനനം ആരംഭിക്കുകയും ചെയ്യും’. ഇരുനൂറിൽപരം
ധാരണാപത്രങ്ങൾ ഒപ്പിട്ടശേഷം കാത്തിരിപ്പിന്റെ നീണ്ട വർഷ
ങ്ങൾ മാത്രം ബാക്കിയായപ്പോൾ കോർപറേറ്റ് ഭീമന്മാർ അക്ഷമരാവുകയാണ്.
അവരുടെ രോഷം കൂടിയാണ് രമൺസിംഗ് പ്രകടി
പ്പിച്ചത്. രണ്ടുവർഷത്തിന്റെ ഉറപ്പും അവർക്കുവേണ്ടിയായിരു
ന്നിരിക്കണം. മുഖ്യമന്ത്രിയുടെ ഈ യാത്ര കഴിഞ്ഞ് കഷ്ടിച്ച് ഒരാഴ്ച
കഴിയുമ്പോഴാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ആക്രമണമുണ്ടായത്.
ഓപ്പറേഷൻ ഗ്രീൻ ഹണ്ട് തുടങ്ങിയ കാലത്ത് ചിദംബരം
പറഞ്ഞത് നാലുവർഷമായിരുന്നു. ഇപ്പോൾ രമൺസിംഗിന്റെ
വക രണ്ടും. തോക്കുകൊണ്ടല്ല പ്രശ്‌നം പരിഹരിക്കേണ്ട
തെന്ന് ഭരണകൂടത്തെ ഉപദേശിച്ചവരുണ്ട്. പക്ഷേ മാവോയിസ്റ്റുകൾ
ഓരോ തവണ തിരിച്ചടിക്കുമ്പോഴും കൂടുതൽ കർശനമായി
നേരിടുമെന്നുതന്നെയാണ് ഏതു ഭരണകൂടത്തിനും സഹജമായ
രീതിയിൽ ഇവിടെയും മുഴങ്ങുന്ന വാക്കുകൾ. മൻമോഹൻ
സിംഗിന്റെ വാക്കുകളും വ്യത്യസ്തമായിരുന്നില്ല.
ബസ്തർ മേഖലയെ മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമാക്കുന്ന
ഘടകങ്ങളിലേക്കുതന്നെ മടങ്ങുക. കെ.പി.എസ്. ഗിൽ പറയുന്ന
ഉത്തരമുണ്ട്. ബ്രിട്ടീഷ്‌രാജിന്റെ കാലത്ത് ആദിവാസികളെ സാധാരണ
ഭരണകാര്യങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന ഏർപ്പാടുണ്ടായിരു
ന്നു. ബ്രിട്ടീഷുകാർ വിട്ടതിനുശേഷവും അതേ നിലപാട് തുടർന്നു.
നക്‌സലുകൾ അത്തരം സ്ഥലങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
ഇന്ത്യയിലെ മറ്റു പല ആദിവാസി മേഖലകളിലും ഭരണയന്ത്രം കട
ന്നുചെന്നത് മന്ദഗതിയിലായിരുന്നുവെന്നിരിക്കെ ബസ്തറിൽ
മാത്രം കാര്യങ്ങൾ വ്യത്യസ്തമായതിന് ഇത് മതിയായ വിശദീകരണമല്ല.
പക്ഷേ ബസ്തറിന്റെ പല മേഖലകളിലും മറ്റു പല മാവോയിസ്റ്റ്
മേഖലകളിലുമെന്നപോലെ ഭരണകൂടത്തിന് നാമമാത്രമായ
സാന്നിദ്ധ്യംപോലും ഇല്ലായിരുന്നുവെന്നത് വ്യക്തമായിക്കഴിഞ്ഞ
വസ്തുതയാണ്. ആദിവാസികൾക്കിടയിൽ മാവോയിസ്റ്റുകൾ
സജീവമായപ്പോഴാണ് കാക്കിസൈന്യങ്ങളിലൂടെ ഭരണകൂടം
അതിന്റെ സാന്നിദ്ധ്യമറിയിക്കുന്നതും ഉറപ്പിക്കുന്നതും.
ബസ്തർ എന്നത് അവിഭക്ത മദ്ധ്യപ്രദേശിലെ ഒരു ജില്ലയായിരു
ന്നു. (ഛത്തിസ്ഗർ, മദ്ധ്യപ്രദേശിൽനിന്നാണ് പിൽക്കാലത്ത് രൂപംകൊണ്ടത്).
ആ ജില്ല ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലകളിൽ
ഒന്നായിരുന്നു – കേരള സംസ്ഥാനത്തേക്കാൾ വലുത്. ഇപ്പോൾ
ഛത്തിസ്ഗറിലെ ഭാഗമായ ബസ്തർ മേഖലയിൽ ഏഴു ജില്ലകളുണ്ട്.
ബസ്തർ, ദന്തേപാഡ, കൻകർ, നാരായൺപൂർ, ബിജാപ്പൂർ, സുക്മ,
കൊണ്ടാഗാവ്. ഈ ജില്ലകൾ ഓരോന്നും തീവ്ര മാവോബാധിതം
എന്ന് വിലയിരുത്തപ്പെട്ട ഇന്ത്യയിലെ 26 ജില്ലകളിൽ പെടുന്നു.
നാരായൺപൂർ ജില്ലയുടെ ഭൂരിഭാഗവും ബിജാപ്പൂർ ജില്ലയുടെ ചില
ഭാഗങ്ങളും ചേർന്നതാണ് അബുജാംദ് എന്ന മേഖല. ഇവിടെയാണ്
മാവോയിസ്റ്റുകളുടെ ഉന്നത നേതൃത്വം പ്രവർത്തിക്കുന്നത്.
മാനവ വികസന സൂചിക ഏറ്റവും കുറഞ്ഞ ഒരു പ്രദേശമാണ്
ബസ്തർ. സാക്ഷരത 42 ശതമാനം. പോലീസിന്റെയോ ഭരണകൂട
ത്തിന്റെ മറ്റേതെങ്കിലും ഏജൻസിയുടെയോ സാന്നിദ്ധ്യമില്ലാത്ത
നൂറുകണക്കിന് മൈലുകൾ. ബസ്തറിന്റെ തെക്കുപടിഞ്ഞാറായാണ്
ചുവപ്പൻ മേഖലയായി അറിയപ്പെടുന്ന പ്രദേശം. ഇത്
ബിജാപ്പൂർ ജില്ലയിലാണ്. കൃത്യമായി എത്ര വിസ്തൃതി എന്നു പറയാനാകില്ലെങ്കിലും
ഏറ്റവും ചുരുങ്ങിയത് 2000 ചതുരശ്ര കി.മീ.
എന്നാണ് പറയപ്പെടുന്നത്. അനന്തമായി നീണ്ടുകിടക്കുന്ന വനപ്രദേശങ്ങളും
അവികസിതമായ ഗതാഗത സംവിധാനവും തങ്ങ
ൾക്ക് അനുകൂല ഘടകങ്ങളാകയാൽ തങ്ങളുടെ സ്വാധീന മേഖലകളിൽ
യാതൊരു തരത്തിലുള്ള വികസന പ്രവർത്തനങ്ങളും
നടത്താൻ സർക്കാർ ഏജൻസികളെ മാവോയിസ്റ്റുകൾ അനുവദി
ക്കുന്നില്ല എന്ന ആരോപണം നിലവിലുണ്ട്. ഇതേക്കുറിച്ച് ഇന്ത്യൻ
എക്‌സ്പ്രസ്സിന്റെ ഒരു ലേഖകൻ ഈയിടെ പുറത്തുകൊണ്ടുവന്ന
സ്ഥിതിവിവര കണക്കുകൾ ശ്രദ്ധേയമാണ്. പോലീസിന്റെതന്നെ
റെക്കോർഡുകൾ അനുസരിച്ച് 2000-ത്തിനും 2012-നുമിടയ്ക്ക്
ഛത്തിസ്ഗർ സംസ്ഥാനത്തിൽ മാവോയിസ്റ്റുകൾ കേടുവരുത്തി
യത് ആകെ മൂന്ന് ആരോഗ്യകേന്ദ്രങ്ങളാണ്. 114 സ്‌കൂളുകളും
ആക്രമണവിധേയമായി. ഇതിൽ 92 എണ്ണവും ആക്രമിക്കപ്പെട്ടത്
സൽവാശുഭം അതിസജീവമായി നിലനിന്ന 2006-2008 കാലഘട്ട
ത്തിലാണ്. ഈ സ്‌കൂളുകൾ സൽവാജുദം അവരുടെ പ്രവർത്തനകേന്ദ്രങ്ങളും
ക്യാമ്പുകളുമാക്കി മാറ്റിയതാണ് വൻതോതിലുള്ള
ആക്രമണത്തിനിടവരുത്തിയത്. 2008-നുശേഷമുള്ള അഞ്ചുവർ
ഷങ്ങളിൽ മൂന്നു സ്‌കൂളുകൾ മാത്രമാണ് ആക്രമണവിധേയമായത്.
അർദ്ധസൈനികബലങ്ങളുടെ കേന്ദ്രങ്ങളാക്കി സ്‌കൂളുകളെ
മാറ്റുമ്പോൾ, സ്‌കൂൾകെട്ടിടങ്ങൾ ആക്രമിക്കപ്പെടുന്നത് സ്വാഭാവി
കമാണ് എന്നാണ് മാവോയിസ്റ്റുകൾ നൽകുന്ന വിശദീകരണം.
വസ്തുതകൾ ഇതായിരിക്കെ, മാവോയിസ്റ്റുകൾ എതിർക്കുന്നതുകൊണ്ടാണ്
തങ്ങൾ സ്‌കൂളുകൾ നിർമിക്കാത്തതെന്നും മറ്റു വികസനപ്രവർത്തനങ്ങൾ
ആസൂത്രണം ചെയ്യാത്തതെന്നും വിശദീകരിക്കുന്ന
സർക്കാർ വക്താക്കൾ മുഖവിലയ്‌ക്കെടുക്കപ്പെടാത്തത്
സ്വാഭാവികം.
ഛത്തിസ്ഗറിൽ കോൺഗ്രസ് നേതൃത്വം ആക്രമിക്കപ്പെട്ടതിനുശേഷം
പട്ടികജാതി ക്ഷേമത്തിനുള്ള കേന്ദ്രമന്ത്രി വി. കിഷോർച
ന്ദ്രദേവ് ഒരഭിമുഖത്തിൽ പറഞ്ഞത്, ഞാൻ വരുന്നത് അറുപതുകളിൽതന്നെ
നക്‌സലിസം ആരംഭിച്ച ഒരു പ്രദേശത്തുനിന്നാണ്
എന്നും ഇന്ന് അവിടങ്ങളിലൊന്നും നക്‌സലിസമില്ല എന്നുമാണ്.
ആശുപത്രികളും റോഡുകളും സ്‌കൂളുകളുമെല്ലാം നിർമിക്കപ്പെടുകയും
പൊതുവായ വികസനം സംഭവിക്കുകയും ചെയ്തപ്പോൾ
നക്‌സലിസം അപ്രത്യക്ഷമായി എന്നാണ് അദ്ദേഹം വിശദീകരി
ച്ചത്. ഛത്തിസ്ഗർ ഗവൺമെന്റിന്റെ മാവോയിസ്റ്റ് നേരിടൽ രീതി
യെയും അദ്ദേഹം വിമർശിച്ചു. സൽവാജുദത്തിന്റെ രൂപീകരണവും
മാവോയിസത്തെ ഇല്ലായ്മ ചെയ്യാൻ ആ സേനയെ ഉപയോഗി
ച്ചതും പാപപൂർണമായ തന്ത്രമായിരുന്നുവെന്ന് ഈ മന്ത്രി പറ
ഞ്ഞത് കോൺഗ്രസിലെയും ബി.ജെ.പിയിലെയും പല ഉന്നതന്മാ
ർക്കും ഇഷ്ടപ്പെട്ടിരിക്കാനിടയില്ല. 2004-ൽ അധികാരത്തിൽ വന്ന
രമൺസിംഗ് ചെയ്ത ആദ്യകാര്യങ്ങളിലൊന്ന് പ്രതിപക്ഷത്തുള്ള
കോൺഗ്രസ് പാർട്ടി നേതാവ് മഹേന്ദ്ര കർമയ്ക്ക് സൽവാജുദം
രൂപീകരിക്കാനുള്ള അനുമതി നൽകലായിരുന്നു. ആദിവാസി വിഭാഗത്തിൽ
നിന്നുവരുന്ന മഹേന്ദ്ര കർമയ്ക്ക് തന്റെ സമുദായത്തിൽ
നിന്നും കുറെ യുവാക്കളെ സംഘടിപ്പിക്കുന്നത് വിഷമകരമായ
കാര്യമായിരുന്നില്ല. ഇങ്ങനെ സംഘടിപ്പിക്കപ്പെട്ട യുവാക്കൾക്ക്
പ്രതിമാസം ആയിരം രൂപ വാഗ്ദാനം ചെയ്യപ്പെടുകയും പോലീ
സിന്റെ യൂണിഫോം ലഭ്യമാവുകയും കൂടിയായപ്പോൾ അധികാരീ
കരിക്കപ്പെട്ട ആദിവാസി യുവാക്കളുടെ സംഘം അഴിഞ്ഞാട്ടം
ആരംഭിച്ചു. ഭൂഖനനത്തിനുവേണ്ടി അക്ഷമരായി കാത്തുനിൽ
ക്കുന്ന കോർപറേറ്റ് ഭീമന്മാരും കമ്മീഷൻ തുകകൾ കണക്കുകൂട്ടി
മടുപ്പു ബാധിച്ച ബ്യൂറോക്രാറ്റുകളും ദൂരങ്ങളിൽ നിശ്ശബ്ദരായി
കണ്ടും കേട്ടും നിൽക്കവെ നിസ്സഹായരായ ആദിവാസികളെ കൂട്ട
ത്തോടെ അവരുടെ ജന്മഗേഹങ്ങളിൽനിന്ന് ആട്ടിയോടിച്ചു. അവ
ർക്കായി പ്രത്യേക ക്യാമ്പുകൾ തുറന്നു. എല്ലാവരെയും ഇറക്കിവിട്ട്
മാറ്റിപ്പാർപ്പിച്ചുകഴിയുമ്പോൾ ഖനനം തുടങ്ങാമെന്ന ആശ കൊഴു
ത്തു. മലയയിൽ പണ്ട് കലാപകാരികളെ ജനങ്ങളിൽനിന്ന് അക
റ്റാൻ ഈ തരത്തിലുള്ള മാറ്റിപ്പാർപ്പിക്കൽ തന്ത്രം വിജയകരമായി
നടത്തപ്പെട്ടിട്ടുണ്ട് എന്ന ചരിത്രകഥ പലരെയും ആവേശം
കൊള്ളിച്ചിരിക്കാം. പക്ഷേ ഛത്തിസ്ഗർ നീങ്ങിയത് ആ ദിശയി
ലേക്കായിരുന്നില്ല. ആദിവാസികളിൽ പലരും തങ്ങളുടെ വീടുകൾ
ഉപേക്ഷിച്ചുപോകാൻ വിസമ്മതിച്ചു. സൽവാജുദവും പോലീസും
സംയുക്തമായി അത്തരക്കാരെ ക്രൂരപീഡനങ്ങൾക്കും സ്ര്തീകളെ
ബലാത്സംഗത്തിനുമിരയാക്കി. ചെറുത്തുനില്പിന് സഹായിച്ചത്
മാവോയിസ്റ്റുകൾ. രക്തച്ചൊരിച്ചിലിന്റെയും കൊടിയ ദുരന്തങ്ങളുടെയും
മാസങ്ങൾ കടന്നുപോയപ്പോൾ വാർത്തകൾ പുറത്തുവരാതിരിക്കാനുള്ള
സർക്കാർശ്രമങ്ങളെ അതിജീവിച്ചുകൊണ്ട് നീതി
ക്കുവേണ്ടി നിലവിളിച്ചവരുടെ ശബ്ദമുയർന്നു. ബിനായക്
സെന്നിന്റെ അറസ്റ്റ് അന്താരാഷ്ട്രതല ശ്രദ്ധ നേടി.
മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരായി ഉയർന്ന ബുദ്ധിജീ
വിശബ്ദങ്ങൾ കുറവായിരുന്നു. പക്ഷേ രാമചന്ദ്രൻ ഗുഹയെ പോലു
ള്ളവർ അവരിൽ ഉൾപ്പെട്ടിരുന്നു. തുടക്കത്തിൽ അജയ്യമെന്നു
തോന്നിച്ച നിഷ്ഠൂരമായ സൽവാജുദം മാവോയിസ്റ്റ് ചെറുത്തുനി
ല്പിന്റെയും മനുഷ്യസ്‌നേഹികളുടെ ചെറുതെങ്കിലും കരുത്തുള്ള
കൂട്ടായ്മയുടെയും മുന്നിൽ ദുർബലമായിത്തുടങ്ങി. ഇസ്തിരിമാന്യ
തയിലും സഭ്യമായ ഇംഗ്ലീഷ് പ്രയോഗങ്ങളിലും പ്രദർശിപ്പിക്കപ്പെട്ട
ജനാധിപത്യ പരസ്യ വാചകങ്ങളക്കു പിറകിൽ നരാധമത്വം
നൃത്തം ചെയ്തതെങ്ങനെ എന്നതിന്റെ സാക്ഷ്യപത്രമാകും ഭാവി
ചരിത്രത്തിൽ ഛത്തിസ്ഗറിലെ സൽവാജുദത്തിന്റെ കാലം. ആദി
വാസികളെ മാവോയിസ്റ്റുകളിൽനിന്ന് രക്ഷിക്കാനെന്ന വ്യാജേന
നടത്തപ്പെട്ട നിയമവിരുദ്ധ സേനയുടെ സാമൂഹ്യവിരുദ്ധ ചെയ്തികളെക്കുറിച്ച്
തങ്ങളുടെ മുന്നിലെത്തിയ തെളിവുകൾ തള്ളിക്കളയാൻ
നീതിപീഠത്തിനും കഴിയുമായിരുന്നില്ല. 2011 ജൂലൈ മാസ
ത്തിൽ സൽവാജുദം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി
വിധിച്ചു. ജുദത്തിന്റെ ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും
വിധേയരായവർക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതിയു
ത്തരവ് ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ല എന്ന പരാതികൾ നിലനി
ൽക്കുന്നു. സൽവാജുദത്തിന്റെ പിന്തുണയോടെ ബലാത്സംഗത്തി
ലേർപ്പെട്ടുവെന്ന ആരോപണങ്ങൾക്ക് വിധേയരായ പ്രത്യേക
പോലീസ് ഓഫീസർമാർ ഇപ്പോഴും പ്രതിബന്ധങ്ങളൊന്നുമി
ല്ലാതെ ജോലിയിൽ തുടരുകയും ചെയ്യുന്നു.
മഹേന്ദ്ര കർമയെ വെട്ടിനുറുക്കാൻ വേണ്ടിയായിരുന്നു കോൺ
ഗ്രസ് നേതൃവാഹനം ആക്രമിക്കപ്പെട്ടത് എന്നാണ് സംഭവത്തെ
ക്കുറിച്ച് അന്വേഷിക്കുന്നവരുടെ പ്രാഥമിക നിഗമനം. സൽവാജുദത്തിന്റെ
സ്ഥാപകനെന്ന നിലയ്ക്ക് അദ്ദേഹത്തോട് മാവോയിസ്റ്റുകൾ
അടങ്ങാത്ത പക വച്ചുപുലർത്തിയെന്നതിന്റെ സാക്ഷ്യമായി
രുന്നു വർഷിക്കപ്പെട്ട എണ്ണമറ്റ വെടിയുണ്ടകളും ആവർത്തിച്ചുള്ള
വെട്ടലുകളും. കർമയുടെ ഒരനുയായി ഗോതാ ചിന്ന കഴിഞ്ഞവ
ർഷം മാവോയിസ്റ്റുകളാല കൊലചെയ്യപ്പെട്ടു. ചിന്നയുടെ സഹായത്തോടെയായിരുന്നു
സൽവാജുദത്തിനുവേണ്ടി മഹേന്ദ്ര കർമ
ഒരു സ്മാരകം പണിയിച്ചിരുന്നത്.
കോൺഗ്രസ് നേതൃത്വം ആക്രമിക്കപ്പെടുന്നതിന് ഏതാനും
ദിവസങ്ങൾക്കു മുമ്പാണ്, മെയ് 13-ന് ബിജാപ്പൂർ ജില്ലയിലെ
എസ്‌മേറ്റ ഗ്രാമത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ എട്ടുപേർ കൊല
ചെയ്യപ്പെട്ടത്. ഇത് അർദ്ധസൈനികസംഘമാണ് നടത്തിയത്.
മാവോയിസ്റ്റുകളാണവർ എന്ന് തുടക്കത്തിൽ പറഞ്ഞുവെങ്കിലും
പിന്നീട് മരണപ്പെട്ടവരിൽ ഒരാൾ പോലും മാവോയിസ്റ്റായിരുന്നില്ല
എന്ന് അധികൃതർക്ക് സമ്മതിക്കേണ്ടിവന്നു. മുളങ്കമ്പിൽ കൈകാലുകൾ
കൂട്ടിക്കെട്ടിയാണ് മൃതശരീരങ്ങൾ ചുമന്നുകൊണ്ടുവന്ന്
പൊതുസ്ഥലത്ത് വച്ചത്. ദുർഗന്ധം വമിച്ചുതുടങ്ങിയിരുന്ന ശവ
ങ്ങൾ പൊതുസ്ഥലത്തു വച്ച്, ദൂരത്തിൽ മാറിനിന്ന് വെട്ടിയാണ്
ഡോക്ടർമാർ പോസ്റ്റ്‌മോർട്ടം നടത്തിയത്. ഏതാണ്ട് ഒരു വർഷ
ത്തിനു മുമ്പ് 2012 ജൂണിൽ ബിജാപ്പൂർ ജില്ലയിലെതന്നെ സർക്കേ
ഗുഡ എന്ന ഗ്രാമത്തിൽ നടത്തപ്പെട്ട അബദ്ധ കൊലപാതക
ത്തിന്റെ തനിയാവർത്തനമായിരുന്നു ഈ സംഭവം. സർക്കേഗുഡ
യിൽ 17 പേരെയാണ് സി.ആർ.പി.എഫുകാർ വെടിവച്ചുകൊന്നത്.
ഇന്നേവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ മാവോയിസ്റ്റ് ഏറ്റുമുട്ടൽ,
അർദ്ധസൈനിക ശക്തികളുടെ മികച്ച നേട്ടം എന്നിങ്ങനെ
പ്രകീർത്തനങ്ങളോടെയാണ് വാർത്ത പുറത്തുവന്നിരുന്നത്.
മരിച്ച 17 പേരും സി.ആർ.പി.എഫ്. ഭാഷയിൽ ‘കടുത്ത’ മാവോയിസ്റ്റുകളായിരുന്നുവെങ്കിലും,
അവരിൽ രണ്ടുപേരുടെ പേരിൽ
മാത്രമാണ് എന്തെങ്കിലും കുറ്റകൃത്യത്തിന്റെ നേരിയ റെക്കോർഡു
പോലുമുണ്ടായിരുന്നതെന്ന് പോലീസ്തന്നെ സമ്മതിച്ചതോടെ
മികച്ച നേട്ടങ്ങളുടെ കഥകൾ അപ്രത്യക്ഷമായി. പക്ഷേ അബദ്ധ
ങ്ങൾ ആവർത്തിക്കപ്പെടുന്നു. നിരപരാധികളായ ഗ്രാമീണർ
മാവോയിസ്റ്റുകൾ എന്ന പേരിൽ വെടിവച്ചുവീഴ്ത്തപ്പെടുന്നു.
അതാണ് മെയ് 13-ന് എസ്‌മേറ്റയിൽ നടന്നത്. ഈ കൊലപാതകങ്ങളുടെ
ക്രിമിനൽ സ്വഭാവം മാധ്യമ ചർച്ചകളിൽ ഇടം കണ്ടെ
ത്തുന്നില്ല. കാരണങ്ങൾ പലതാകാം. കൊല്ലപ്പെടുന്നവർ നിസ്സാരരായതുകൊണ്ടും,
ഏതു യുദ്ധത്തിലും പാർശ്വനാശങ്ങൾ ഒഴിവാ
ക്കാൻ കഴിയാത്തതുകൊണ്ടും സാമാന്യബോധം അനുവദിച്ചുകൊടുക്കുന്ന
നരഹത്യകളുടെ കൂട്ടത്തിലാകുന്നു ഇത്തരം കൊലപാതകങ്ങളുടെ
സ്ഥാനം.
അർദ്ധസൈനിക വിഭാഗങ്ങൾ, പോലീസ്, സൽവാജുദം ഇവയെല്ലാം
മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് കടുത്ത പ്രത്യാക്രമണം
ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ള മേഖലയായ ഛത്തിസ്ഗറിലെ
ബസ്തർമേഖല, നക്‌സൽബാരി പ്രസ്ഥാനത്തിന്റെ ചരിത്ര
ത്തിൽ ഏറ്റവും ദീർഘമായ കാലയളവിൽ തങ്ങൾക്ക് പോരടിച്ച്
നിലനിർത്താൻ കഴിഞ്ഞ താവളപ്രദേശമാണെന്ന് മാവോയിസ്റ്റുകൾക്ക്
തീർച്ചയായും അവകാശപ്പെടാം. സൽവാജുദവുമായി
നടന്ന ജീവന്മരണപോരാട്ടത്തിറെ അവസാന നാളുകളിൽ ഓപ്പ
റേഷൻ ഗ്രീൻഹണ്ടിന്റെ ഭാഗമായി വൻതോതിലുള്ള അർദ്ധസൈനിക
വ്യൂഹങ്ങൾ ഈ മേഖലയിൽ അണിനിരന്നു. അത്യാധുനികമായ
ആയുധശേഖരങ്ങളും വാഹനവ്യൂഹങ്ങളും ഹെലികോപ്റ്ററുകളും
ഇന്ത്യൻ വ്യോമസേനയുടെ സഹായവുമുള്ള ഒരു ലക്ഷം അർ
ദ്ധസൈനികർ ഒരു വശത്തും, പരിമിതമായ ആയുധങ്ങൾ മാത്രമുള്ള
പത്തായിരം മാവോയിസ്റ്റ് ഗറില്ലാ പോരാളികൾ മറുവശ
ത്തും. ഇരുവശത്തുമുള്ളത് ഒരേ രാജ്യത്തിലെ സാധാരണക്കാരുടെ
മക്കൾ. ഛത്തിസ്ഗറിലെ ചിത്രം ഇതാണ്. പ്രതിബന്ധങ്ങൾ
നീങ്ങി ഖനനം തുടങ്ങുന്ന ശുഭമുഹൂർത്തത്തിന് കാതോർത്ത് ഭീമ
ന്മാർ വിശ്രമിക്കുമ്പോൾ കൗമാരം കഷ്ടിച്ച് പിന്നിടുക മാത്രം ചെയ്തി
ട്ടുള്ള അനേകം ശരീരങ്ങൾ അടക്കം ചെയ്യപ്പെടുകയാണ്. ഓരോ
ആക്രമണവും കൂടുതൽ ശക്തമായ പ്രത്യാക്രമണത്തിലേക്കു നയി
ക്കുന്നു. തങ്ങൾ ആരെയും ആക്രമിക്കുന്നില്ല എന്ന് മാവോയിസ്റ്റുകൾ
പറയും. ആദിവാസികളുടെ മണ്ണ് സംരക്ഷിച്ച് ഒരു പുത്തൻ
ജീവിതം കെട്ടിപ്പൊക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നത്. അർദ്ധ
സൈനിക ബലങ്ങൾക്ക് ഇവിടെയെന്താണ് കാര്യം. ഇതാണ്
അവർ ചോദിക്കുക. ഖനികൾ തുരക്കാതെ ഇരട്ട അക്ക വളർച്ചാനിരക്ക്
സാദ്ധ്യമല്ലെന്ന് അക്ഷമനായി പറയുന്ന പ്രധാനമന്ത്രിയുടെയും
ധനമന്ത്രിയുടെയും ആജ്ഞകളാണ് അർദ്ധസൈനിക
ബലങ്ങൾക്ക് ശിരസാ വഹിക്കാനുള്ളത്. ഭരണകൂടത്തിന്റെ സമീ
പനം മാറാതെ സമാധാനത്തിന്റെ പാത ഒരു ഗാന്ധിയനും ചൂണ്ടി
ക്കാണിക്കാനാകില്ലെന്ന് പറയുന്നവരുണ്ട്. ആയുധം വച്ചു കീഴടങ്ങി
സർക്കാരുമായി ചർച്ചയ്ക്ക് ചെല്ലാൻ മാവോയിസ്റ്റുകളെ ഉപദേശിക്കുന്നവരുണ്ട്.
ഈ നിർദേശങ്ങളും ഉപദേശങ്ങളുമെല്ലാം നട
ന്നുകൊണ്ടിരിക്കവെ പോരടിച്ചു നിലനിൽക്കുന്നതിൽ തങ്ങളുടെ
മികവ് പ്രദർശിപ്പിച്ച മാവോയിസ്റ്റുകളുടെ പ്രത്യാക്രമണത്തിന്റെ
കണക്കുകൾ നോക്കുക.
2005 സെപ്തംബറിൽ ഒരു വനിതാസഖാവിന്റെ നേതൃത്വത്തിൽ
മാവോയിസ്റ്റുകളുടെ ജനകീയ വിമോചന ഗറില്ലാസൈന്യം (ൂാഏഅ
ൂണമയഫണ’ല ാധഠണറടളധമഭ ഏഴറണധഫഫട അറബസ) ഒരു സി.ആർ.പി.എഫ്.
വാഹനത്തെ ആക്രമിച്ച് 24 സി.ആർ.പി.എഫുകാർ മരിച്ചു. (പഡേഡ,
ബിജാപ്പൂർ ജില്ല). 2006 ഫെബ്രുവരിയിൽ ദന്തേവാഡയിലെ
സൈന്യത്തിന്റെ സ്‌ഫോടകശേഖരം കയ്യേറിയ മാവോയിസ്റ്റുകൾ
8 സി.ഐ.എസ്.എഫുകാരെ കൊന്നു. 19 ടൺ സ്‌ഫോടകവസ്തു
ക്കളും വെടിക്കോപ്പുകളും നിരവധി ആയുധങ്ങളും കൊള്ളയടിച്ചു.
ഇതേവർഷം, ഇതേ മാസം സുക്മയിലെ രണ്ടു ഗ്രാമങ്ങൾക്കി
ടയിൽ വച്ച് സൽവാജുദത്തിലും പ്രത്യേക പോലീസ് ഓഫീസർമാരിലും
ഉൾക്കൊണ്ട 25 പേരെ കൊന്നു.
ഇതേവർഷം, ഇതേ മാസം സുക്മയിൽതന്നെ കോണ്ട എന്ന
സ്ഥലത്ത് അർദ്ധസൈനികരുടെ നാഗാ ബറ്റാലിയൻ ആക്രമിച്ച്
മരണം 12 (സൈനികർ).
ഏപ്രിൽ 2006: ബിജാപ്പൂർ ജില്ലയിലെ മുർകിനാർ പോലീസ്
പോസ്റ്റ് ആക്രമിച്ചു. കൊല്ലപ്പെട്ടത് 11 പോലീസുകാർ.
ജൂലൈ 2006: ഇറാമ്പോറെയിലെ സൽവാജുദം ക്യാമ്പ് അക്രമം.
മരണം 31 (ജുദം അംഗങ്ങളും, പ്രത്യേക പോലീസ് ഓഫീസർ
മാരും).
മാർച്ച് 2007: റാനിബോഡി, ബിജാപ്പൂർ. 29 സ്‌പെഷൽ ഓഫീ
സർമാർ. 16 പോലീസുകാരും കൊല്ലപ്പെട്ടു.
ഡിസംബർ 2007: ദന്തേവാന്തേ ജയിലിൽ നിന്ന് 299 തടവുകാർ
രക്ഷപ്പെടുന്നു. രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും മാവോയിസ്റ്റ് തടവുകാർ.
2010 ഏപ്രിലിൽ സി.ആർ.പി.എഫിനെ കടന്നാക്രമിച്ച് 76
സൈനികരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ആക്ഷൻ എല്ലാവരും
കേട്ടിട്ടുള്ളതാണ്. കൊല്ലപ്പെട്ട സൈനികരുടെ എണ്ണംകൊണ്ട്
ഏതെങ്കിലും സായുധ ഗ്രൂപ്പ് നടത്തിയിട്ടുള്ള, ഇന്ത്യയിൽ
രണ്ടാംസ്ഥാനത്തു നിൽക്കുന്ന ആക്ഷനായാണ് ഇത് കണക്കാ
ക്കപ്പെടുന്നത്. 1984-ലെ ബ്ലൂസ്റ്റാർ ഓപ്പറേഷന്റെ ആദ്യദിവസം
സിഖ് ഭീകരരുമായി ഏറ്റുമുട്ടി 149 സൈനികർ കൊല്ലപ്പെട്ടു.
അതാണ് ഒന്നാംസ്ഥാനത്തുള്ളത്. 2011 ആഗസ്റ്റിൽ 11 സൈനികർ
കൊല്ലപ്പെട്ടതും, 2012 ഏപ്രിലിൽ സുക്മയിലെ കലക്ടറെ തട്ടി
ക്കൊണ്ടുപോയതുമാണ് മറ്റു പ്രധാനപ്പെട്ട ആക്ഷനുകൾ. ഏറ്റവുമൊടുവിൽ
ഈ വർഷം മെയ് മാസത്തിൽ നടന്ന 26 കോൺഗ്രസ്
നേതാക്കളുടെ മരണത്തിലവസാനിച്ച സംഭവം. പോലീസിന്റെ
യോ, അർദ്ധസൈനിക വിഭാഗങ്ങളുടെയോ ആക്ഷനിലൂടെ / മർ
ദനങ്ങളിലൂടെ കൊല്ലപ്പെടുന്നവരുടെ കൃത്യമായ കണക്കുകൾ ലഭ്യ
മായി കൊള്ളണമെന്നില്ല. പോലീസ് രേഖകളിൽ അത്തരം മരണ
ങ്ങൾക്ക് കാരണങ്ങൾ മറ്റു പലതാകാം. മാവോയിസ്റ്റുകളെ സംബ
ന്ധിച്ചിടത്തോളം അതാതു പ്രദേശങ്ങളിൽ കെട്ടിപ്പൊക്കുന്ന രക്ത
സാക്ഷിമണ്ഡപങ്ങളിലൂടെയാണ് കൊല്ലപ്പെട്ട തങ്ങളുടെ സഖാ
ക്കളുടെ എണ്ണവും ഓർമയും നിലനിൽക്കുന്നത്. മാവോയിസ്റ്റ് മുദ്ര
ചാർത്തി കൊലപ്പെടുത്തപ്പെടുന്ന സാധാരണക്കാർ ഒരുപക്ഷേ
ഒരു പട്ടികയിലും ഉൾപ്പെട്ടെന്നുവരില്ല. ഒരുപക്ഷേ ചരിത്രനിർമാണ
ത്തിന്റെ ക്രൂരമായ തമാശകളിലൊന്ന്.
ഈ യുദ്ധം എങ്ങനെ അവസാനിക്കും?
നൂറുകണക്കിന് ആളുകളെ മർദിച്ചും പീഡിപ്പിച്ചും കൊലപ്പെടു
ത്തിയും ആയിരങ്ങളെ ജയിലറകളിൽ തള്ളിയുമാണ് ഇന്ത്യയിലെ
ഏറ്റവും ഏറ്റവും ദുർബലരായ മനുഷ്യർക്കുവേണ്ടി അവരുടെ ജന്മ
ഭൂമിയിൽ നടക്കുന്നൊരു പോരാട്ടത്തെ ഭരണകൂടം നേരിടുന്നത്.
ഒരുവിധത്തിലും കീഴടങ്ങില്ല എന്ന ദൃഢനിശ്ചയം ചെയ്ത പോരാളികൾ
സൈനികരെ കടന്നാക്രമിക്കുമ്പോൾ, അത്തരത്തിലുള്ള
ഓരോ ആക്രമണവും പോസ്റ്റ്‌മോർട്ടം ചെയ്യപ്പെടുമ്പോൾ ഇരുവി
ഭാഗവും കൂടുതൽ വാശിയോടെ പൂർവനിലപാടുകളിലേക്ക് പിന്മാറുന്നു
എന്നു തോന്നിക്കുന്ന പ്രക്രിയ ആവർത്തിച്ചുകൊണ്ടേയിരി
ക്കുകയാണ്. ഇന്ത്യൻ അർദ്ധസൈനിക വിഭാഗങ്ങളോട് കിടപിടി
ക്കത്തക്ക മികവ് മാവോയിസ്റ്റുകളുടെ ജനകീയ സേനയ്ക്കുണ്ടാകുമെന്ന്
ആർക്കും സങ്കല്പിക്കാൻ കഴിയില്ല. എന്നിട്ടും എന്തുകൊണ്ട്
ഈ യുദ്ധത്തിൽ താത്കാലികമായെങ്കിലും ജയിച്ചുനിൽക്കുന്നുവെന്ന
പ്രതീതി ജനിപ്പിക്കാൻ മാവോയിസ്റ്റുകൾക്ക് കഴിയുന്നു?
പ്രത്യയശാസ്ര്തം പകർന്നുനൽകുന്ന ആത്മധൈര്യത്തിനു മുമ്പിൽ
സൈനികപ്രവർത്തനം കൂലിവേലയായി സ്വീകരിച്ചിട്ടുള്ള
സൈനികർക്ക് ഏറെ പിടിച്ചുനിൽക്കാനാവില്ലെന്ന പഴയ ഉത്തരം
നിലവിലുണ്ട്. കൊച്ചുരാജ്യമായ വിയറ്റ്‌നാമിൽ നിന്ന് അമേരിക്കൻ
സൈന്യത്തിനു കെട്ടുകെട്ടേണ്ടിവന്നത് വിയറ്റ്‌നാമിലെ വിപ്ലവ
പോരാളികളുടെ കമ്മ്യൂണിസ്റ്റ്‌ബോധംകൊണ്ടായിരുന്നുവെന്ന
വിലയിരുത്തലും പരിചിതമാണ്. ഒരുപക്ഷേ അഭിപ്രായ പ്രകടന
ങ്ങൾ വളരെ നേരത്തെയായിപ്പോയേക്കാം. ഭരണകൂടം അതിന്റെ
സാദ്ധ്യതകളിൽ വളരെ ചെറിയൊരംശം മാത്രമേ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ.
രാഷ്ട്രീയ വ്യവഹാരത്തിൽ ഇപ്പോൾ ഇടയ്ക്കിടെ പ്രയോഗിക്കപ്പെ
ടുന്ന പദമാണ് ഥമവണറഭടഭഡണ. ഏമമഢ ഥമവണറഭടഭഡണ എന്നതിന് സൽ
ഭരണം എന്ന് മലയാളം പ്രയോഗിക്കാമെങ്കിൽ അത് ഒരു പുതിയ
വാക്കല്ലെന്നു കാണാം. പുതിയൊരു സങ്കല്പമാണ് ഈ പദപ്രയോഗത്തിനു
പിറകിൽ എന്ന ധ്വനിയോടെയാണ് പലപ്പോഴും അത്
പ്രയോഗിക്കപ്പെടുന്നത്. സർക്കാരിന്റെ ഭരണം കാര്യക്ഷമമായത്
/ കാര്യക്ഷമമല്ലാത്തത് എന്ന ദ്വന്ദ്വത്തിൽ വിഭജിച്ച് വേർതിരിക്ക
പ്പെടുകയാണിവിടെ. രണ്ടു മുന്നണികളുടെ സർക്കാരുകളെ താരതമ്യപ്പെടുത്തുമ്പോൾ,
അവയെ വേർതിരിക്കാൻ കാര്യക്ഷമതയ്ക്കപ്പുറം
ഒന്നുമില്ലെന്ന് കരുതപ്പെടുന്ന കാലത്തെ പ്രയോഗമാണിത്.
പ്രത്യയശാസ്ര്തത്തിന്റെയോ നയപരിപാടികളുടെയോ അടി
സ്ഥാനത്തിലല്ല മറിച്ച് കാര്യക്ഷമതയുള്ളവരും അതില്ലാത്തവരും
ഭരണം കയ്യാളുമ്പോഴാണ് വ്യത്യാസങ്ങളുണ്ടാകുന്നത് എന്നാണ്
ധ്വനി. അതുകൊണ്ട് ഉരുക്കുപോലുറച്ച പ്രധാനമന്ത്രിക്ക്, ദുർബലനായ
പ്രധാനമന്ത്രിയേക്കാള കാര്യങ്ങൾ മെച്ചപ്പെടുത്താൻ കഴി
യും. ഇരുകൂട്ടർക്കും നടപ്പിൽ വരുത്താനുള്ളത് ആഗോളവത്കരണ
ത്തിന്റെ അജണ്ട മാത്രമാണ്. കാര്യക്ഷമ ഭരണത്തിലൂടെ മാവോയിസ്റ്റുകളെ
നേരിടാമെന്നു കരുതുന്ന രാഷ്ട്രീയനേതാക്കളുണ്ട്.
പ്രശ്‌നത്തെ സൈനികമായി മാത്രം നേരിടാനാകില്ലെന്നും വികസന
പ്രവർത്തനങ്ങൾ സൽഭരണ മാതൃകയിൽ കാര്യക്ഷമമായി
നടപ്പാക്കൽ സമാന്തരമായി സംഭവിച്ചെങ്കിൽ മാത്രമേ അതു
സാധിക്കൂ എന്ന വിശ്വാസമാണ് ജയ്‌റാം രമേശിനെപ്പോലെയുള്ള
കോൺഗ്രസ്മന്ത്രിമാർക്ക്. നേരത്തെ സൂചിപ്പിച്ച പട്ടികജാതി
ക്ഷേമമന്ത്രി കിഷോർ ദേവിന്റെ അഭിമുഖം ഓർമിക്കുക. ആരോഗ്യ-ഗതാഗത-വിദ്യാഭ്യാസ
സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന വികസന
മാതൃക, കൃഷിയേക്കാൾ വ്യവസായങ്ങൾക്കും സർവീസ്
മേഖലകൾക്കും മുൻഗണന നൽകുന്ന സാമ്പത്തിക ദർശനം
എന്നിവയുടെ സഹായത്തോടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ
ജീവിതനിലവാരം ഉയർത്താൻ കഴിയുമെന്നാണ് ആഗോളവത്കരണപക്ഷക്കാരായ
ആസൂത്രകരും ഭരണാധിപന്മാരും പറ
ഞ്ഞുകൊണ്ടിരിക്കുന്നത്. ഇടയ്ക്കിടെ അടിത്തട്ടു മുതൽ മുകൾ വരെ
തെരഞ്ഞെടുപ്പുകൾ നടക്കുകയും, അടിസ്ഥാന വികസനം
കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ, മാവോയിസം
തനിയേ ഇല്ലാതാകും എന്നാണ് അത്തരം ആളുകളെല്ലാം പറയുക.
ഒരുകാലത്ത് നക്‌സൽപ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളായ
പ്രദേശങ്ങളിൽനിന്ന് പ്രസ്ഥാനം തുടച്ചുനീക്കപ്പെട്ട്ത ഉദാഹരണമായി
ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യും. അത്തരം പ്രദേശങ്ങ
ളിലെ വർത്താമാനാവസ്ഥ ശാശ്വതമായി നിലനിൽക്കുമോ,
സുസ്ഥിരവികസനമാണോ അവിടങ്ങളിൽ നടന്നത് എന്നീ ചോദ്യ
ങ്ങൾ മാറ്റിവച്ചാലും താത്കാലികമായെങ്കിലും സമാധാനപരമായി
മിനിമം ആവശ്യങ്ങൾ പ്രദാനം ചെയ്യുന്ന ഭരണത്തിനെ
വെല്ലുവിളിച്ച് വളരാൻ മാവോയിസ്റ്റുകൾക്ക് കഴിയില്ല എന്ന് ആശ്വ
സിക്കുകയുമാകാം. ഈ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ പാർലമെന്ററി
ജനാധിപത്യത്തെ ആധാരമാക്കുന്ന നിയോ ലിബറൽ
വികസന പാതയേക്കാൾ മേന്മയേറിയ മാർഗം കാഴ്ചവയ്ക്കാൻ കഴി
യുന്നില്ലെങ്കിൽ മാവോയിസ്റ്റുകൾക്കെന്നല്ല മറ്റൊരു വിപ്ലവശ
ക്തിക്കും ജനപിന്തുണ ആർജിക്കൽ അസാദ്ധ്യമാണെന്നു
കാണാം. തങ്ങളുടെ താവളപ്രദേശമായ ബസ്തറിൽ മറ്റെന്തു ദൗർ
ബല്യങ്ങളുണ്ടായാലും കൃഷിയെയും കുടിൽവ്യവസായത്തെയും
ആസ്പദമാക്കി പ്രവർത്തിക്കുന്ന സമ്പദ്‌വ്യവസ്ഥയാണുള്ളതെന്നും
രാജ്യത്തിലെ ബഹുഭൂരിപക്ഷം ഗ്രാമങ്ങൾക്കും അതിനെ മാതൃകയാക്കാൻ
കഴിയുമെന്നും മാവോയിസ്റ്റുകൾ വാദിച്ചേക്കാം. അത്തം
വികസനത്തെക്കുറിച്ച് ജനങ്ങളോട് സംവദിക്കത്തക്ക അംഗീകാരത്തിന്റെ
തലങ്ങളിലെത്താൻ എങ്ങനെ വഴികൾ അന്വേഷി
ക്കുന്നു എന്നതാണ് പ്രശ്‌നം. ഭരണകൂടത്തിന്റെ ഹിംസാത്മകമായ
മർദകയന്ത്രങ്ങളെ മാത്രമല്ല, നിയോ ലിബറൽ ആശയ പരിസരത്ത്
ഷണ്ഡീകരിക്കപ്പെടുന്ന ചിന്താശക്തിയും ചില്ലറകൾ കൊണ്ട്
തൃപ്തരാകാൻ നിരന്തരം പ്രേരിപ്പിക്കുന്ന ജീവിതാവസ്ഥയും, കപടമായ
സ്വപ്നങ്ങളും വാഗ്ദാനങ്ങളും ചാരപ്പണിയും ഫണ്ടിംഗുമടക്കം
നിരവധി പ്രതിബന്ധങ്ങളെ മറികടക്കുമ്പോൾ മാത്രമാണ് സമകാലീനാവസ്ഥയിൽ
സമാന്തര സമൂഹത്തെ കുറിച്ചുള്ള ഭാവനകൾ
പോലും കരുപ്പിടിപ്പിക്കാൻ കഴിയൂ എന്നു തോന്നുന്നു. സമരങ്ങളും
പ്രതിഷേധങ്ങളും എന്തിനെന്നും എങ്ങനെയെന്നും പോലും ദൃശ്യ
മാധ്യമങ്ങൾ വഴി ആരൊക്കെയോ നിർദേശിക്കുന്ന സ്ഥലകാല
ങ്ങൾ ഒരു ദു:ഖഗാഥ മാത്രമല്ല ദുസ്സഹാവസ്ഥ കൂടിയാണ്.
ജനാധിപത്യ ബഹുത്വത്തിന്റെയും സൽഭരണ കുത്തൊഴുക്കി
ന്റെയും സംഗമബലത്താൽ മാവോയിസ്റ്റ് പ്രസ്ഥാനം മാഞ്ഞുപൊയ്‌ക്കൊള്ളുമെന്ന്
ദീർഘദർശനം ചെയ്യുന്ന ആളുകൾ നിരവധിയുണ്ട്.
അപ്പോഴും ബസ്തർ ഒരു പ്രശ്‌നമായി അവശേഷിക്കും.
എന്തുകൊണ്ട് ബസ്തറിൽ മാത്രം മാവോയിസ്റ്റ് പ്രസ്ഥാനം
സാമാന്യം ശക്തിയോടെ നിലനിൽക്കുന്നുവെന്നതിന് ഖനനലോബിയും
ആദിവാസികളും ചേരിതിരിഞ്ഞുനിൽക്കുന്ന വൈരുദ്ധ്യസമാഹാരത്തിലല്ലാതെ
ഉത്തരങ്ങളില്ല. ബസ്തർ മേഖലയിൽ മുഴുവൻ
സ്‌കൂളുകളും റോഡുകളും ആശുപത്രികളും വന്നാലും ധാന്യഖനനത്തിന്
തങ്ങളനുവദിക്കില്ലെന്ന നിലപാടെടുക്കാൻ ആദിവാസി
കൾക്ക് അവകാശമില്ലേ? ഒരു പ്രദേശത്തെ പ്രകൃതിവിഭവങ്ങൾ
എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം
ആ പ്രദേശത്ത് കാലാകാലമായി താമസിച്ചുപോരുന്നവർ
ക്കാണെന്ന വകുപ്പ് നിയമ പുസ്തകങ്ങളിൽ എഴുതിച്ചേർക്കണമെന്ന്
അവർക്കാവശ്യപ്പെട്ടുകൂടെ? ആ വകുപ്പ് പാലിക്കപ്പെടുന്ന
തിനായി പോരാടുമെന്ന് പ്രഖ്യാപിക്കുന്നത് ഭരണഘടനാവിരുദ്ധ
മാകുമോ?
ഇവയെല്ലാം ഭാവനാചോദ്യങ്ങൾ മാത്രമാണ്. കാരണം, അങ്ങ
നെയൊരു വകുപ്പുണ്ടാക്കുന്നതിനെ കുറിച്ച് ഭരണാധിപന്മാർ
ചിന്തിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ദൃശ്യമാകുന്നത് ഖനന
ത്തിനും അതുവഴിയുള്ള ദേശീയവരുമാനവർദ്ധന, സാമ്പത്തികവളർച്ച
എന്നിവയ്ക്കുമായുള്ള അക്ഷമയാണ്. അതുകൊണ്ട് ബസ്ത
റിന്റെ ഭാവി രക്തരൂക്ഷിതമായി നിർണയിക്കണമെന്ന് ശക്തിശാലികൾ
നിർബന്ധം പിടിച്ചേക്കാം. വികസന മഹായജ്ഞങ്ങൾക്കുവേണ്ടി
എല്ലാ വൻകരകളിലും എല്ലാ കാലഘട്ടങ്ങളിലും പിഴുതെറിയപ്പെടുകയോ,
പുതിയ ധാതുലവണങ്ങൾ സൃഷ്ടിക്കപ്പെടാൻ
വേണ്ടിയെന്നപോലെ മണ്ണിലേക്ക് ചേർത്തരയ്ക്കപ്പെടുകയോ
ചെയ്ത തദ്ദേശവാസികളുടെ കഥകൾ ഉദ്ധരിക്കപ്പെട്ടേക്കാം.
കാര്യങ്ങൾ അത്രയുമെത്താൻ സാദ്ധ്യമായിക്കൊള്ളണമെ
ന്നില്ല എന്ന മറുപക്ഷവാദവും കേൾക്കാതിരുന്നുകൂടാ. പട്ടാള
ബൂട്‌സും അഎൂഅേയും വച്ചു ഭരിക്കപ്പെടുന്ന ഇന്ത്യയിൽ വടക്കുകിഴ
ക്കൻ സംസ്ഥാനങ്ങളെപ്പോലെ മറ്റൊരു നിത്യസംഘർഷഭൂമി മദ്ധ്യ
ഇന്ത്യയിലും ജന്മംകൊള്ളുകയാവാം. ആർത്തികൾക്ക് ശമനമില്ല.
ചരിത്രത്തിന് അവസാനവാക്കും.