നീയെത്ര കേട്ടിരിക്കുന്നു
വേദനയുടെ
വിള്ളലിന്റെ
ക്രമം തെറ്റിപ്പോയ
ഹൃദയ താളങ്ങൾ.
ചില്ലുകൂട്ടിൽ നിന്നും
പിടഞ്ഞു ചാടുന്ന
ജീവനെ
എത്രയോ
തിരികെ
ചേർത്തിരിക്കുന്നു.
തണുത്തു തുടങ്ങിയ
എന്റെ ശരീരത്തിലേക്ക്
പ്രാണന്റെ വൈദ്യുതി
കടത്തി വിടും മുൻപേ
ചെവിയോർക്കുക.
പാതി തുറന്ന
ചുണ്ടുകളിൽ
കൂട് വിട്ടൊഴിഞ്ഞ
പക്ഷിയുടെ
ശബ്ദമില്ലാത്ത
ചിറകടികൾ.
തൂവലുകൾ കൊഴിയുന്നു
