മഞ്ഞമോരും ചുവന്ന മീനും
നിർമല
കറന്റ് ബുക്‌സ്, തൃശൂർ
2014
വില: 110
നാമോരോരുത്തരും ഓരോ വീടിന്റെ ഓർമ ഉള്ളിൽ
കൊണ്ടുനടക്കുന്നുണ്ട്. അതിന്റെ വർണം, ഗന്ധം, ആരവം
അങ്ങനെ ഓരോ ഘടകങ്ങളും മറക്കാതെ സൂക്ഷിച്ചുകൊ
ണ്ടാണ് ജീവിതം മുന്നോട്ടുപോവുന്നത്. തിരക്കിലും പ്രാരാബ്ധ
ത്തിലും ഈ ജീവിതം തട്ടിമുട്ടി മുന്നോട്ടുപോവുമ്പോഴും
അത്തരം സജീവമായ ഒരു ഓർമയുടെ സാന്നിദ്ധ്യമാണ് പലപ്പോഴും
ചിലരെയെങ്കിലും നിലനിർത്തുന്നത്. സ്വന്തം രാജ്യം
വിട്ട് പരദേശിയാവേണ്ടിവരുന്നതിന് അനേകം കാരണങ്ങളു
ണ്ടാവാം. സാമ്പത്തികംതന്നെയാവും മുഖ്യം. അത്തരം ഒരവ
സ്ഥയിൽ പരദേശത്ത് ചുവടുറപ്പിക്കാൻ വെമ്പുന്ന ഒരു
പ്രവാസി സ്വന്തം നാടിനെ ഇവിടെ ജീവിച്ചിരുന്നപ്പോൾ അറി
ഞ്ഞതിൽ നിന്നും സ്‌നേഹിച്ചതിൽ നിന്നും എത്രയോ അധികമായി
അറിയുകയും ഓർക്കുകയും അഭിമാനിക്കുകയും ചെയ്‌തേ
ക്കാം. ചെന്നെത്തിയ ഇടത്തെ നൊമ്പരങ്ങളും അനുഭവങ്ങളും
ഏകാന്തതയിലെയും നിരാലംബതയിലെയും സ്വപ്നവും അനുഭവവുമായി
നീറ്റുമ്പോഴാണ് പ്രവാസസാഹിത്യം ഉണ്ടാവുന്ന
ത്. ക്യാനഡയിലെ തണുപ്പിൽ ഡോളർ കായ്ക്കുന്ന മരമുണ്ട്
എന്ന വിശ്വാസത്തിൽ എന്തിനെയും നേരിടാനുള്ള മനോധൈര്യവും
കരുത്തുമായി മലയാളികൾ അവിടേക്ക് പോയത്
കുടുംബം രക്ഷിക്കാൻ തന്നെയായിരുന്നു. അവർ ജോലി
ചെയ്ത് ഓവർടൈം ചെയ്ത് എന്തു കിട്ടിയാലും മതിയാവാത്ത
ബാക്കി ബന്ധുക്കളെ കരകയറ്റി. ഇതിനിടയിൽ ചോർന്നുപോയ
ആ പാവം മനുഷ്യരുടെ ജീവിതം മാത്രം ആരും ഓർ
ത്തില്ല. അതികഠിനമായ തണുപ്പും അതു സമ്മാനിച്ച ശാരീരിക
വ്യഥകളും ജോലിഭാരങ്ങളും പരാതികളും നൽകിയ മാനസിക
വ്യഥകളുമായിരുന്നു അവർക്ക് കൂട്ട്. അത്തരം വ്യഥിതരായ ഒരുകൂട്ടം
മനുഷ്യരെയാണ് നിർമല തന്റെ കൃതികളിലൂടെ പരിച
യപ്പെടുത്തുന്നത്.
ക്യാനഡയിൽ ഇരുന്നെഴുതുന്ന മലയാളിയുടെ കഥകൾ
എന്നു പറയുമ്പോൾ കേരളം പുഴ-വയൽ-നിലാവ്-പച്ച
പ്പ്-ആതിര നക്ഷത്രം ഇതൊക്കെയാവും ആ കഥകളിലുള്ളത്
എന്നൊരു മുൻധാരണ വായനക്കാർക്കുണ്ടാവും. ഈ കഥകൾ
അത്തരം ഗൃഹാതുരതയെ തള്ളിക്കളയുന്നു. പകരം നിർ
മല മലയാളിയെത്തന്നെ അവതരിപ്പിക്കുന്നു. രണ്ടുതരം പ്രമേയങ്ങളാണ്
ഈ കഥകളിലുള്ളത്. അമേരിക്കയിലും കേരളം
സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന ഒരു തലമുറയുടെ ചെയ്തികളാണ്
കഥകളുടെ പ്രധാന പ്രമേയം. മറ്റൊന്ന് ക്യാനഡയിലെ രണ്ടാം
മലയാളി തലമുറയുടെ ആന്തരിക സംഘർഷങ്ങളാണ്. അവ
ർക്ക് മലയാളികളാവാനാവുന്നില്ല. അമേരിക്കക്കാരാവാൻ
മമ്മി ഡാഡിമാർ സമ്മതിക്കുന്നുമില്ല. അവർക്ക് എല്ലാം
പൊട്ടിച്ച് എറിയണം എന്നുണ്ട്. അതിനുള്ള ധൈര്യം സംഭരി
ക്കാനുള്ള ശ്രമമാണ് യഥാർത്ഥത്തിൽ ഈ രണ്ടാംതലമുറ നട
ത്തുന്നത്. പാക്കി എന്ന പേരിൽ പരിഹസിക്കപ്പെടുന്ന വേണ്ട
പ്രായത്തിൽ ഗേൾഫ്രണ്ടും ബോയ്ഫ്രണ്ടും ഇല്ലാത്ത
ബ്രൗൺ തൊലിയുള്ള ഈ കുട്ടികൾ തികഞ്ഞ അപകർപ്പ
ബോദ്ധ്യത്തിന്റെ ബാക്കികളുമാവുന്നു.
‘തീവണ്ടി കൂവാതെ പായുന്നൊരു തീവണ്ടി’ എന്ന കഥയിലെ
ഗ്രേസിനെ പുറത്തിറങ്ങാൻ തുടങ്ങിയ കാലം തൊട്ടേ
കറമ്പരുമായുള്ള കൂട്ടൊന്നും വേണ്ട എന്ന വലിയ ഉപദേശം
കൊടുത്താണ് വളർത്തിയത്. അവൾക്ക് നൈജൽ എന്ന ചെറു
പ്പക്കാരനെ ഇഷ്ടമാണ്. തികഞ്ഞ വിശ്വാസിയും ദന്തഡോക്ട
റുമാണവൻ. പക്ഷെ അമേരിക്കയിൽ കറുത്ത വംശജനായ
പ്രസിഡന്റ് വന്നതിനെപ്പറ്റി ആവേശത്തോടെ സംസാരിക്കുകയും
അതിൽ അഭിമാനിക്കുകയും ചെയ്യുമെങ്കിലും തന്റെ
കാമുകനെ ഒരിക്കലും അവർ സ്വീകരിക്കുകയില്ല എന്ന അവ
ൾക്കറിയാം. അപ്പനെയും അമ്മയെയും ഇട്ടെറിഞ്ഞ് ഓടിപ്പോവാനും
അവൾക്കാവുന്നില്ല. കാരണം ക്യാനഡയിൽ വന്ന് ആ
രണ്ടുപേർ സഹിച്ച ത്യാഗത്തിന്റെ കഥകളാണ് എന്നും അവൾ
കേട്ടത്. ഗ്രേസിന് ഒബാമയുടെ അമ്മയോട് എന്നതിനേക്കാൾ
മുത്തശ്ശിയോടാണ് ബഹുമാനം. ഒരു കരിവിത്തിനെ സംര
ക്ഷിച്ച ആ വെളുത്ത അമ്മച്ചിയോട് പിന്നെ അത്രയും ഹൃദയവിശാലത
തനിക്കൊരിക്കലും കിട്ടില്ല എന്നറിയാവുന്ന അവൾ
നൈജലിനയയ്ക്കുന്ന ഒരു സന്ദേശമുണ്ട്. ”ഈ വീട്ടിൽ ഒരിക്കലും
ഒരു ബറാക്ക് ഒബാമ ഉണ്ടാവില്ല”. ഗ്രേസിന് ബന്ധനങ്ങളിൽ
നിന്ന് ഊരിപ്പോരാൻ ധൈര്യവും ഇല്ല. പക്ഷെ പ്രമീളയുടെ
മകൾ കരീനയാവട്ടെ അവളുടെ ഇഷ്ടംപോലെതന്നെ ചെയ്തു
(വേലി ചാടിപ്പോയ പശുവിന്റെ കഥ). പ്രമീളയും അങ്ങനെ
ചെയ്തവളായിരുന്നു. കാമുകനൊപ്പം ഡൽഹിയിലേക്കും
പിന്നെ അതുവഴി ക്യാനഡയിലും എത്തിയവളാണ്. അവിടെ
എത്തിയപ്പോഴേക്കും കൂട്ടുകാരൻ ഉപേക്ഷിച്ചു. പക്ഷെ ഒറ്റയ്ക്ക്
പതറാതെ നിന്ന് എല്ലാം ചെയ്തു എന്നും മകളെ നന്നായി വള
ർത്തി എന്നും സ്വയം അഭിമാനിച്ച പ്രമീളയ്ക്ക് മകൾക്ക് ആൺകു
ട്ടികളുമായി അടുപ്പമില്ല എന്നത് ഒരുതരത്തിൽ അഭിമാനമായി
രുന്നു. അവളുടെ കൂട്ടുകെട്ടിലെ പെൺസംഘം എപ്പോഴും
ആൺകുട്ടികളെ തോല്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയവരായിരുന്നു.
കരീന എന്ന തന്റെ മകൾ ഒരു സ്വവർഗവിവാഹ
ത്തിനാണ് ഒരുങ്ങുന്നത് എന്ന്. അറിയുന്നതോടെയാണ് പ്രമീള
നടുങ്ങുന്നത്. പിന്നെ മകളുടെ പങ്കാളിക്ക് നല്ല ഒരു കട്ടിമീശ വര
ച്ചുകൊടുത്ത് അവർ സ്വയം സമാധാനിക്കുന്നു.
ആയകാലത്ത് തണുപ്പിന്റെ സകല കഷ്ടതകളും ഏറ്റുവാങ്ങി
ജീവിച്ച് ഇപ്പോൾ ഒറ്റപ്പെട്ടുപോവുന്ന വാർദ്ധക്യത്തിന്റെ
കഠിനതകൾ അവതരിപ്പിക്കുന്ന ചില കഥകളുമുണ്ട് ഈ സമാഹാരത്തിൽ.
മക്കളെ വളർത്തി അവർ വളർന്ന് സ്വന്തം
ജീവിതം കരുപ്പിടിപ്പിക്കുന്നതോടെ ഒറ്റപ്പെട്ടുപോവുന്ന മാതാപിതാക്കൾ.
അവർ ഓൾഡ് ഏയ്ജ് ഹോമിലേക്കും മറ്റും
പോവാൻ നിർബന്ധിക്കപ്പെടുന്നതിന്റെ നൊമ്പരങ്ങൾ
നാളെ… നാളത്തെ യാത്ര ഈ അവസ്ഥയ്ക്ക് ഉദാഹരണമാണ്.
തിരക്ക്… തിരക്ക്… വല്ലാത്ത തിരക്ക്
ഉണ്ണാനും ഉറങ്ങാനും നേരം തികയാത്തത്ര തിരക്ക്
തിരക്കിന്റെയൊടുക്കം വാർദ്ധക്യം
പിന്നെ സമയം ആവശ്യത്തിലേറെ വിശപ്പിനും
ഉറക്കത്തിനും പിണക്കം
പരാതികൾക്ക് നിറം മാറുന്നു.
നടക്കുമ്പോൾ കിതയ്ക്കുന്ന
എഴുന്നേൽക്കാൻ ബുദ്ധിമുട്ട്
മുട്ടിനും തോളിനും വേദന.
ഇത് ആ ജീവിതത്തിന്റെ നേർചിത്രങ്ങളാണ്. അമ്മുക്കുട്ടി
യമ്മ എന്ന വൃദ്ധ എവർഗ്രീൻ സീനിയേഴ്‌സ് ഹോമിലേക്ക്
പോവുന്നതിനു മുൻപ് ഓർമകളിലേക്കും വർത്തമാനകാല
ത്തിന്റെ പരുഷമായ സത്യങ്ങളിലേക്കും നടത്തുന്ന യാത്രയാണ്
ഈ കഥ. ക്യാൻസറിന്റെ പിടിയിലമർന്നപ്പോൾ പഴയ
ബന്ധങ്ങളെയും കൂട്ടുകാരെയും ഓർത്തെടുത്ത് യാഥാർത്ഥ്യ
ങ്ങളെ മറക്കാൻ ശ്രമിക്കുന്ന ‘തണൽ നിശ്ശബ്ദമാണല്ലോ’
എന്ന കഥയിലെ രമണിയും ഇതേ അവസ്ഥയിലാണ്. അതി
ൽ ഈ വാർദ്ധക്യത്തിലും രോഗത്തിലും എത്തിയ കാലത്ത്
അവൾ തന്നോടുതന്നെ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. തന്റെ
നാട് ഏതായിരുന്നു എന്നതായിരുന്നു എന്ന വളരെ പ്രസക്ത
മായൊരു ചോദ്യം. ഇത്രകാലവും അത് ചോദിക്കാനുള്ള സമയമോ
അവസരമോ അവർക്കുണ്ടായിട്ടുണ്ടാവില്ല. കൂട്ടുകാരി
യുടെ തണൽ എന്നു പേരുള്ള വീട് തേടിയെത്തുമ്പോഴാണ്
അവൾ ഒന്നും സംസാരിക്കാൻ പോലും വയ്യാത്ത അവസ്ഥ
യിലാണെന്ന യാഥാർത്ഥ്യത്തിലേക്കവർ കൂപ്പുകുത്തുന്നത്.
അവിടെനിന്നും മടങ്ങിപ്പോരുമ്പോൾ താൻ ക്യാൻസറിന്റെ
പിടിയിലാണെന്നോ ഇനിയൊരിക്കലും തമ്മിൽ കാണില്ല
എന്നോ ഒന്നും രമണി കൂട്ടുകാരിയോട് പറയുന്നില്ല. പകരം
പഴയ സ്‌കൂൾകുട്ടികളാവാൻ ഇനിയൊരിക്കലും സ്വപ്നം
കൊണ്ടുപോലും തങ്ങൾക്കാവില്ല എന്ന യാഥാർത്ഥ്യത്തെ
അവർ സ്വയം സ്വീകരിക്കുന്നു. ആ തിരിച്ചറിവിലൂടെ കൂടുതൽ
നിശ്ശബ്ദയാവുന്നു. വാർദ്ധക്യത്തിൽ മരണത്തോട് മല്ലിടുന്ന
സ്വന്തം അമ്മയെ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങുന്ന
ഒരു ജോയിയുണ്ട്. ‘ചില തീരുമാനങ്ങളിൽ’ നാട്ടിൽ ഒറ്റയ്ക്കായി
പ്പോയ അമ്മ ക്യാനഡയിലേക്ക് കൂട്ടിയവനാണ് ജോയി.
ഇപ്പോൾ പക്ഷേ അത്രയും പ്രായമായ ഒരാൾക്കായി ഒരു
കിടക്ക നീക്കിവയ്ക്കാനോ കാത്തിരിക്കാനോ തയ്യാറല്ലാത്ത
അമേരിക്കൻ നീതികൾക്കു മുമ്പിൽ അയാൾ കുഴങ്ങുന്നു. ഒരു
വാക്കു മതി ഒരു തീരുമാനത്തിന്. പക്ഷേ അവിടെ എത്താനുള്ള
ദൂരം എത്രയാണെന്ന് അപ്പോഴാണ് ജോയി മനസ്സിലാ
ക്കുന്നത്. ഇതൊക്കെയാണ് യഥാർത്ഥ പ്രവാസ നൊമ്പരങ്ങ
ൾ. ഒരുപക്ഷേ പണത്തിലും സൗകര്യങ്ങളിലും ആറാടിയാണ്
അവർ ജീവിക്കുന്നതെന്ന് വിശ്വസിക്കുന്ന നമുക്കൊരിക്കലും
ഇത് മനസ്സിലാക്കാനാവില്ല. തന്റെ കൊച്ചുമകൾ വളർന്ന് വലുതാവുമ്പോൾ
അവളെ ആക്രമിക്കാൻ കാത്തിരിക്കാവുന്ന
കാമാന്ധനിൽ നിന്ന് രക്ഷിക്കാനായി കൊലപാതകം ചെയ്യാൻ
പുറപ്പെടുന്ന പോൾ എന്നൊരു പഴമക്കാരൻ വല്യപ്പച്ചന്റേ
തുമാണ് ഈ കഥാലോകം (തലച്ചോറിന്റെ രസതന്ത്രം).
സ്ര്തീ എന്നും എവിടെയും അടുക്കളക്കാരിയാണ് എന്ന്
അവളെ ഓർമപ്പെടുത്തുന്ന സാഹചര്യങ്ങൾ ഒന്നാംലോകരാ
ജ്യത്തും മലയാളികൾ സുഖമായി പിൻതുടരുന്നു എന്നതിന്
പല ഉദാഹരണങ്ങൾ ഈ കഥകളിലുണ്ട്. ഒരു പ്രതിയും കുറെ
അന്യായക്കാരും എന്ന കഥയിലെ ചിത്രയ്ക്ക് ജോലി നൽകുന്ന
മാനസിക സംഘർഷങ്ങൾക്കിടെ കുടുംബം ‘ഭംഗിയായി’
കൊണ്ടുപോവാനാവുന്നില്ല. സാന്ത്വനത്തിന്റെ ഒരു സ്പർശമോ
വാക്കോ അവൾക്ക് നഘൽകാൻ ആരുമില്ല. കുറ്റപ്പെടു
ത്തുവാനാകട്ടെ ധാരാളം പേരും. ‘ഡിസംബറി’ൽ എല്ലാവശവും
കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്നൊരു വീട്ടമ്മയുണ്ട്. അവർ
ക്കാണെങ്കിൽ ഒരാവശ്യവും ഇല്ലാത്ത ഒരസുഖം കൂടിയുണ്ട്
കവിതയെഴുത്ത്. കണ്ണെഴുതുവാൻ പോലും സമയം തികയു
ന്നില്ലെങ്കിലും നെഞ്ചിലെ ക്ലേശക്കടലിനെ അടക്കിവയ്ക്കാനുള്ള
ഒരു മാർഗമായതിനാൽ അവർ എഴുതിപ്പോവുന്നു. എന്നാലും
അവർ ഒത്തുകൂടുന്നു ആരുമില്ലാത്തയിടത്ത്. എല്ലാവരും
ഉണ്ടെന്ന് സ്വയം ബോദ്ധ്യപ്പെടുത്തുന്നു. കറിവേപ്പു വളർത്തു
ന്നു. അതിന്റെ വളർച്ചയെപ്പറ്റി പൊങ്ങച്ചം പറയുന്നു. അങ്ങനെ
തണുപ്പിലും തിരക്കിലും മറ്റൊരു ജീവിതം കെട്ടിപ്പൊക്കുന്നു.
അതിൽ സന്തോഷിക്കുന്നു.
നിർമല കാണിച്ചുതരുന്ന പ്രവാസലോകത്തിന് സത്യസ
ന്ധതയുണ്ട്. ദുരിതത്തിലേക്കാണ് ഞാൻ വലതുകാൽ വച്ചു
കയറിയത് എന്ന് തുറന്നുപറയുന്ന (വെണ്ടയ്ക്കാത്തോരൻ)
കഥാപാത്രങ്ങളുണ്ട്. വേണ്ടതെല്ലാമുണ്ടെങ്കിലും ആഗ്രഹിച്ച
തൊന്നുമില്ല എന്ന് മനസ്സിലാക്കുന്ന ആനിമാരുണ്ട്. ക്യാനഡയിലാണെങ്കിലും
തിരുവിതാംകൂറും മലബാറും തമ്മിലുള്ള
സാംസ്‌കാരിക വ്യതിയാനങ്ങൾ അവിടെയും നന്നായി നിലനി
ൽക്കുന്നു എന്നു പറഞ്ഞുതരുന്നു. തിരുവിതാംകൂറുകാരുടെ ‘മ
ഞ്ഞമോരിനെയും ചുവന്ന മീനി’നെയും അംഗീകരിക്കാനാവാതെ
വിഷമിച്ചുപോവുന്ന സ്വപ്ന താൻ ഛർദിച്ചുപോവുമോ
എന്നുപോലും ഭയക്കുന്നു.
‘തല കീഴായി കെട്ടിയ ഉണക്കപൂവുകൾ’ ഈ സമാഹാര
ത്തിലെ ഒരു കഥ മാത്രമല്ല. അങ്ങനെ നീരു വറ്റിപ്പോയ പ്രവാസജീവിതങ്ങൾ
എല്ലാമാണ്. കുടിയേറിയ രാജ്യത്ത് അടിമയെപ്പോലെ
പണിയെടുത്ത് ജീവിക്കുമ്പോഴും നാട്ടിൽ പ്രവാസി
ഒരിക്കലും ബഹുമാന്യനാവുന്നില്ല. ആരുടെയും ആവശ്യ
ങ്ങളും പരിഭവങ്ങളും തീരുന്നുമില്ല. ഇവയെല്ലാമറിഞ്ഞ് ഇതൊ
ന്നുമറിഞ്ഞില്ല എന്ന മട്ടിലെ ജീവിതം… അതാണ് പ്രവാസജീ
വിതം…