പൊതുസമൂഹത്തിൽ സവിശേഷ
സാന്നിദ്ധ്യമായ വ്യക്തികൾ, രാഷ്ട്രീയ
പ്രാധാന്യമുള്ള വിഷയങ്ങൾ, അത്യപൂർ
വമായ ജീവിതങ്ങൾ എന്നിവയെ ആഖ്യാനം
ചെയ്യുന്നവയാണ് ഡോക്യുമെന്റ
റികൾ. ഒരു വ്യക്തിയുടെ സമഗ്ര ജീവിതത്തെ
ആവിഷ്‌കരിക്കുന്ന ഡോക്യു
മെന്ററികൾ ഒരുതലത്തിൽ ഒരു ചരിത്ര
ത്തിന്റെ രേഖപ്പെടുത്തൽ കൂടിയാണ്
നിർവഹിക്കുന്നത്. ഡോക്യുമെന്ററിക
ളെ കേന്ദ്രീകരിച്ചു നിന്നിരുന്ന സാമ്പ്രദായിക
ബോധങ്ങൾ മാറ്റിമറിക്കപ്പെട്ട ഡി
ജിറ്റൽ യുഗത്തിൽ ആരും ഡോക്യുമെന്റ
റിക്ക് വിഷയമായിത്തീരാമെന്ന അവ
സ്ഥ സൃഷ്ടിക്കപ്പെട്ടു. ഇത്തരമൊരു
സാഹചര്യത്തിൽ നിർമിക്കപ്പെടുകയും
രാഷ്ട്രീയമായി അടയാളപ്പെടുത്തപ്പെടുകയും
ചെയ്ത രണ്ടു ഡോക്യുമെന്ററികളാണ്
അഖിൽ സത്യന്റെ ദാറ്റ്‌സ് മൈ
ബോയ്, പി. അഭിജിത്തിന്റെ അവളിലേയ്ക്കുള്ള
ദൂരം എന്നിവ.
സോണിയയെന്ന സ്ത്രീയിൽനി
ന്നും പുരുഷനിലേക്കുള്ള സാഹസികമായ
ശാരീരിക പരിവർത്തനങ്ങൾ സാദ്ധ്യ
മാക്കിയെടുത്ത സോനു നിരഞ്ജന്റെ
സംഭവബഹുലമായ ജീവിതത്തിന്റെ
സൂക്ഷ്മാലേഖനമാണ് ദാറ്റ്‌സ് മൈ
ബോയ്. തിരുവനന്തപുരം വിമെൻസ്
കോളേജിലെ പൂർവ വിദ്യാർത്ഥിനിയായ
സോനു ട്രാൻസ്ജന്റർ ജീവിതങ്ങളുടെ
പതിവ് വഴിയായ അവഹേളനങ്ങൾ
പലായനങ്ങൾ എന്നിവയിലൂടെ സഞ്ച
രിച്ച് പൊതുവിൽ ജന്റർ/ലൈംഗിക ന്യൂനപക്ഷങ്ങൾക്ക്
ഇടത്താവളത്തിനനു
കൂലമായ ബാംഗ്ലൂർ മെട്രോപൊളിറ്റൻ
സിറ്റിയിൽ എത്തി കഠിനാദ്ധ്വാനങ്ങളി
ലൂടെ ജീവിതം കെട്ടിപ്പെടുത്തിയെടുത്ത
വ്യക്തിയാണ്. ബാല്യകാലം മുതൽ അവഹേളനങ്ങളും
പരിഹാസങ്ങളും കേട്ടുവളർന്ന
സോണിയ സോനുവെന്ന പുതിയ
ജീവിതത്തിൽ സംതൃപ്തനാണ്. ഒരു
കുടുംബജീവിതം നയിക്കണമെന്ന
ആഗ്രഹം പുലർത്തുന്ന സോനുവിന്റെ
സ്വപ്‌നങ്ങളെക്കൂടി ദാറ്റ്‌സ് മൈ ബോയ്
അവതരിപ്പിക്കുന്നുണ്ട്.
വിനോദെന്ന പുരുഷനിൽ നിന്നും
സൂര്യയെന്ന സ്ത്രീയിലേക്കു പ്രതിസ
ന്ധികളിലൂടെ സഞ്ചരിച്ച സൂര്യയുടെ അനുഭവാഖ്യാനങ്ങളാണ്
അവളിലേയ്ക്കു
ള്ള ദൂരം. പേട്ട സെന്റ് ജോസഫ് സ്‌കൂളിൽ
നിന്നു തുടങ്ങിയ ജീവിതത്തിന്റെ
വ്യത്യസ്ത കൈവഴികൾക്കൊടുവിൽ
സൂര്യ എത്തിച്ചേർന്നത് സ്റ്റേജ് ആർട്ടിസ്റ്റ്
എന്ന അപൂർവ നേട്ടത്തിലാണ്. വ്യത്യ
സ് തങ്ങളായ കൂലിപ്പണികൾ തുടങ്ങി
സെയിൽസ് റെപ്പ് ആയി വരെ ജോലി
ചെയ്ത് സൂര്യ സ്ത്രീയാവണമെന്ന ആഗ്രഹത്തിന്റെ
പൂർത്തീകരണത്തിനായി
ആരുടെ മുമ്പിലും കൈനീട്ടാതെ സ്റ്റേജ്
പ്രോഗ്രാമുകളിലൂടെ സമ്പാദിച്ച സാമ്പ
ത്തികമുപയോഗിച്ച് ശസ്ത്രക്രിയ നട
ത്തി. ട്രാൻസ്ജന്ററുകളുടെ അതിജീവന
ത്തിന്റെ വഴികൾ പങ്കുവയ്ക്കുന്ന സൂര്യ
ദുരന്തങ്ങളിൽ ഒടുങ്ങുമായിരുന്ന ജീവിതത്തെ
ആർജവത്തോടെ തിരിച്ചു പിടിച്ച
തിൽ അഭിമാനം കൊള്ളുന്നു. തന്റെ കലാപരമായ
കഴിവുകളെ ഉപയോഗപ്പെ
ടുത്തി മുഖ്യധാരാ സമൂഹത്തിൽ മാന്യ
മായൊരു ഇടം നേടിയ സൂര്യ തന്റെ നേട്ട
ങ്ങളിലൂടെ തന്റെ കമ്യൂണിറ്റിയുടെ പൊതു
സ്വീകാര്യതയ്ക്കുള്ള വഴികൾ തെളി
ച്ചു കൊടുക്കുക കൂടി ചെയ്തു.
അഖിൽ സത്യൻ, പി. അഭിജിത്ത് എ
ന്നിവരുടെ ആത്മാർത്ഥമായ സമീപന
ങ്ങൾ ട്രാൻസിനെ സംബന്ധിച്ചുള്ള കൗതുകങ്ങളെ
ഒഴിവാക്കി നിർത്തി സോനു-സൂര്യമാരുടെ
ജീവിതത്തെ ആവി
ഷ്‌കരിച്ചു. ആണിൽ നിന്ന് പെണ്ണിലേ
ക്കും പെണ്ണിൽ നിന്ന് ആണിലേക്കും ദൂര
ങ്ങൾ ഹ്രസ്വമാണെങ്കിൽതന്നെയും അത്
സങ്കീർണവും സാഹസികവുമാണെ
ന്ന് ഇരുവരുടെയും ജീവിതങ്ങൾ പൊതുസമൂഹത്തെ
ബോധ്യപ്പെടുത്തുന്നു.
ട്രാൻസ് ജന്ററിൽ നിന്നും ട്രാൻസ്
മെൻ/ട്രാൻസ്‌വുമണിലേക്കു മാറുന്ന
വർക്ക് സാധാരണ പുരുഷൻ/സ്ത്രീയുടേതുപോലെ
പ്രത്യുല്പാദന പ്രക്രിയയുടെ
ഭാഗമായി മാറുവാൻ കഴിയില്ല. ഇത്ത
രമൊരു വസ്തുതയെ കൂടി സോനു-സൂര്യമാരുടെ
ജീവിതം ഓർമപ്പെടുത്തുന്നു
ണ്ട്.
സ്ത്രീ/പുരുഷൻ (female/male) എ
ന്നീരണ്ടു ലിംഗമാതൃകകൾ പരിചയിച്ചും
പരിലാളിച്ചും പോരുന്ന മനുഷ്യസമൂഹം
പുരുഷനെ അധികാരത്തിന്റെ ഉറവിടമായും
സ്ത്രീയെ വിധേയത്വത്തിന്റെ വാർ
പ്പുമാതൃകയായും സൃഷ്ടിച്ചെടുത്തും വ്യ
വസ്ഥാപിതമായ ആൺ/ പെൺ ലിംഗമാതൃകകൾക്കപ്പു
റത്ത് മറ്റുള്ളവർ
(others) ഉണ്ടാകാൻ പാടില്ലായെന്ന
പൊതുധാരണയെ കുടുംബം/മത
ങ്ങൾ/ഭരണകൂടം എന്നിവയുടെ സ്ഥാപിത
മാതൃകകൾ ബോധപൂർവമായി
നിർമിക്കപ്പെട്ടു. സ്ത്രീ/പുരുഷൻ എ
ന്നീമാതൃകകൾക്കപ്പുറത്ത് മറ്റവസ്ഥ
കൾ സാധ്യമാണെന്ന യാഥാർത്ഥ്യത്തെ
ട്രാൻസ്ജന്റർ/ ട്രാൻസ്‌മെൻ/ട്രാൻസ്
വുമൺ/ഇന്റർ സെക്ഷ്വൽ/ബൈ സെ
ക്ഷ്വൽ എന്നിവരുടെ ജീവിതങ്ങൾ തെളി
യിക്കുന്നു. പ്രകടിതമായ, ബാഹ്യമായ
ശാരീരികഘടനകളിൽ ആൺ/പെൺ
രൂപങ്ങളെ പ്രതിനിധീകരിക്കുമ്പോൾതന്നെ
അപരലിംഗ വിഭാഗത്തിന്റെ പ്രകടനപരതകളെ
സ്വയമേവ, സ്വാഭാവികമായി
എടുത്തു പെരുമാറുന്ന ട്രാൻസ്ജന്ററുകൾ
വ്യവസ്ഥാപിതമായ ലിംഗബോധ
ങ്ങളെ നിഷേധിക്കുന്നതോടൊപ്പം പുതി
യ സംവിധാന ക്രമങ്ങളിലേക്കു മാറുന്നു.
പുരുഷ കേന്ദ്രീകൃതമായ ഫ്യൂഡൽ
ബോധങ്ങളെ, സ്ത്രീകേന്ദ്രീകൃതമായ
സദാചാര പാതിവ്രത്യ സങ്കല്പങ്ങളെ, മത-കുടുംബ
വാഴ്ചയ്ക്കുള്ളിൽ പരിലാളിക്കപ്പെടുന്ന
പ്രത്യുല്പാദന ധാരണകളെ
ട്രാൻസ്ജന്ററുകൾ ഒരു പുനരാലോചനയ്ക്കും
സാദ്ധ്യത നൽകാത്ത വിധത്തിൽ
നിരാകരിക്കുന്നു. മാനസിക, ശാരീരിക
അവസ്ഥകളുടെ പൂർത്തീകരണത്തിനായി
നിർദിഷ്ട രൂപത്തിൽ നിന്നും അപരലിംഗ
വിഭാഗത്തിലേക്കു പരാവർത്തന
ങ്ങൾ നിർണയിക്കുന്ന ട്രാൻസ്ജന്ററു
കൾ വൈവിധ്യങ്ങളുടെ രാഷ്ട്രീയത്തെ
യാണ് വിളിച്ചു പറയുന്നത്. സ്ത്രീ/പുരുഷൻ/കുടുംബം/മതം/അധികാരം/പ്ര
ത്യുല്പാദനം എന്നീസാമ്പ്രദായിക വഴി
കൾ പുറംതള്ളി മാനുഷികമൂല്യങ്ങൾ അനുവദിക്കാതെ
കീഴാളരായി കഴിയാൻ വി
ധിക്കപ്പെട്ട ട്രാൻസ് വിഭാഗങ്ങളുടെ വി
മോചനത്തിന്റെ രാഷ്ട്രീയം ദാറ്റ്‌സ് മൈ
ബോയിലും അവളിലേയ്ക്കുള്ള ദൂരത്തി
ലുമുണ്ട്. ഇത്തരമൊരു രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്ന,
തുടർ സംവാദങ്ങ
ളെ ഒരുക്കിയെടുത്ത സാംസ്‌കാരിക
പഠന ഗ്രന്ഥമാണ്
രശ്മി ജി, അനിൽകുമാറിന്റെ
ട്രാൻസ്ജന്റർ: ചരി
ത്രം സംസ്‌കാരം പ്രതിനി
ധാനം. സാംസ്‌കാരിക പഠനങ്ങൾ,
ചലച്ചിത്രങ്ങൾ,
ഡോക്യുമെന്ററികൾ, ക
ഥ/കവിത/നോവൽ, സാ
ഹിത്യരൂപങ്ങൾ എന്നിവ
യെല്ലാം തന്നെ ജന്റർ ന്യൂനപക്ഷങ്ങളുടെ
പൊതുപ്രശ്‌നങ്ങളോട്
ഐക്യദാർഢ്യപ്പെടുന്നുവെ
ങ്കിലും അവയിൽ ചിലതു മാത്രമാണ് രാഷ്ട്രീയതലത്തിലേക്കു
മാറുന്നത്.
സ്ത്രീയിൽ നിന്നു പുരുഷനായ,
ട്രാൻസ്‌മെൻ സോനു, പുരുഷനിൽ നി
ന്നു സ്ത്രീയായി മാറിയ, ട്രാൻസ്‌വുമൺ
സൂര്യ എന്നീവൈരുധ്യങ്ങളുടെ കാഴ്ച
കൾ ‘ട്രാൻസ്’ എന്ന പൊതുബോധ
ത്തെക്കു റിച്ചുള്ള സദാചാ ര (പു രു
ഷൻ/സ്ത്രീ) മലയാളിയുടെ അജ്ഞതയെന്ന
അഹങ്കാരത്തെ നിർവീര്യമാക്കുവാൻ
പര്യാപ്തമാണ്. ഒമ്പത്/ചാന്തു
പൊട്ട്/നപുംസകം/ഹിജഡയെന്ന അപമാനവത്കൃത
രൂപത്തിന്റെ ലിംഗരൂപത്തെക്കുറിച്ച്
നിർമിതമായ കൗതുകങ്ങ
ളും ഭാവനകളും തിരുത്തിക്കുറിച്ച് ട്രാൻ
സ്ജീവിതം അഭിമാനകരമാണ് എന്നു പ്രതിസന്ധികൾക്കിടയിൽ
നിന്നും ബോധ്യ
പ്പെടുത്തുവാൻ സോനു, സൂര്യ എന്നിവർ
ക്കു കഴിഞ്ഞു. കേരളത്തിൽ സൂര്യ, ഹരി
ണി ഉൾപ്പെടെയുള്ള ട്രാൻസ്‌വുമൺ ജീ
വിതം ഒരു ഭാഗത്ത് സ്വാഭാവികമായി സ്വീ
കരിക്കപ്പെടുമ്പോൾ മറുഭാഗത്ത് മലയാളിയുടെ
കപട സദാചാര ബോധങ്ങൾ
സാമൂഹ്യ പ്രതിസന്ധികൾ സൃഷ്ടിക്കു
ന്നുവെന്ന വസ്തുതകൂടി സൂര്യയുടെ ജീ
വിതത്തിൽ നിന്നും വായിച്ചെടുക്കാവു
ന്നതാണ്.
ജന്റർ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള
വികല ധാരണകളെ അട്ടിമറിച്ച ദാറ്റ്‌സ്
മൈ ബോയ്, അവളിലേയ്ക്കുള്ള ദൂരം
എന്നിവ ജന്റർ പൊളിറ്റിക്‌സിന്റെ ഇടപെടലുകളെ
കൂടുതൽ അർത്ഥവത്താ
ക്കി മാറ്റുന്നതിൽ വലിയൊരു പങ്കു വഹി
ക്കുന്നു. വായനയേക്കാളുപരി കാഴ്ചയുടെ
പാഠങ്ങൾ സംവാദത്തിന്റെ ബഹുമുഖ
സാധ്യതകളെ തുറന്നിടുമ്പോൾ
ആൺ/പെൺ രൂപ മാതൃകകൾക്കപ്പുറ
ത്ത് ഒട്ടനവധി മാതൃകകൾ സാദ്ധ്യമാണെന്നും
അവ ഫ്യൂഡൽ പുരുഷ കേന്ദ്രീ
കൃത വ്യാജനിർമിതികളെ ഒട്ടാകെ നിഷ്പ്രഭമാക്കിക്കൊണ്ട്
പുതിയൊരു സാമൂഹ്യ
സമ്പ്രദായങ്ങളെ സൃഷ്ടിക്കുമെന്നും
ഈ ട്രാൻസ് ഡോക്യുമെന്ററികൾ വ്യക്ത
മാക്കുന്നു.