അല്ല, അല്ല,
അതുപോലല്ല.
തൂക്കുന്നതിൻമുമ്പുള്ള
തടവുപുള്ളിയുടേതുപോലല്ല.
അല്ല, അല്ല,
അതുപോലല്ല.
കത്തിക്കു മുമ്പിലെ
ഇറച്ചിക്കോഴിയുടേതുപോലല്ല.
അല്ല, അല്ല,
മറ്റൊരാളുടെ
വീട്ടിലേക്കു കടത്താൻ
സഞ്ചിയിൽ പിടിച്ചിടുംമുമ്പുള്ള
പൂച്ചയുടെ
പിടയുന്ന ഞെട്ടൽ
പിളർക്കുക
നമ്മെ.