പ്രശസ്ത കഥാകാരിയും നോവലിസ്റ്റുമായ ലളിതാംബിക അന്തർജനം രണ്ടു നാടകങ്ങൾ കൂടി എഴുതിയിട്ടുണ്ട്. അതിൽ ഒന്ന് ‘സാവിത്രി അഥവാ വിധവാവിവാഹം’ യോഗക്ഷേമസഭാവാർഷികങ്ങളിൽ 3-4 പ്രാവശ്യം അവതരിപ്പിച്ചിട്ടുള്ളതും മറ്റൊന്ന് ആരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്തതുമാണ്. ‘നമ്പൂതിരി നാടകത്രയ’മെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്തമായ മറ്റു മൂന്നു നാടകങ്ങളെ – അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, മറക്കുടയ്ക്കുള്ളിലെ മഹാനരകം, ഋതുമതി – ചരിത്രകാരന്മാരും സാമൂഹ്യപരിഷ്‌കർത്താക്കളും നാടകപ്രവർത്തകരുമൊക്കെ കൊണ്ടാടിയപ്പോഴൊന്നും ‘സാവിത്രി’യുടെ കാര്യം പരാമർശിക്കപോലും ചെയ്തിട്ടില്ല.
മലയാള നാടകരംഗത്തെ സ്ത്രീ സാന്നിധ്യം മറ്റു സാഹിത്യമേഖലകളെ അപേക്ഷിച്ച് തുലോം തുച്ഛമാണ്. അഭിനയരംഗത്തു മാത്രമാണ് തങ്ങളുടെ സ്ഥാനം വേണ്ടവിധം അടയാളപ്പെടുത്തിയിട്ടുള്ളത്. അഭിനയരംഗം പോലും ആദ്യഘട്ടത്തിൽ പുരുഷന്മാരാണ്
കൈയടക്കി വച്ചിരുന്നത്. നാടക രചന സംവിധാന രംഗങ്ങളിലാകട്ടെ 21 -ാം നൂറ്റാണ്ടെത്തിയിട്ടും വേണ്ടത്ര മുന്നേറാൻ സ്ത്രീകൾക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല,
രചനാരംഗത്ത് ശ്ലാഘിക്കത്തക്ക എഴുത്തുകാരികളെയോ എഴുത്തിനെയോ ചൂണ്ടിക്കാണിക്കാനില്ലാതാനും. നാടകനിരൂപണരംഗത്തെ അദൃശ്യതയും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. നാടകരംഗത്തെ സ്ത്രീകളുടെ ഈ അവസ്ഥയെക്കുറിച്ചുള്ള എന്റെ അന്വേഷണങ്ങൾക്കിടയിൽ അവിസ്മരണീയമായ ഒരനുഭവം ഉണ്ടായി. പ്രശസ്ത കഥാകാരിയും നോവലിസ്റ്റുമായ ലളിതാംബിക അന്തർജനം രണ്ടു നാടകങ്ങൾ കൂടി എഴുതിയിട്ടുണ്ടെന്നും അവ അപ്രകാശിതങ്ങളാണെന്നുമുള്ള സത്യം. അതിൽ ഒന്ന് ‘സാവിത്രി അഥവാ വിധവാവിവാഹം’ യോഗക്ഷേമസഭാവാർഷികങ്ങളിൽ 3-4 പ്രാവശ്യം അവതരിപ്പിച്ചിട്ടുള്ളതും മറ്റൊന്ന് ആരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്തതുമാണെന്നും എന്റെ അന്വേഷണങ്ങൾക്കിടയിൽ കണ്ടെത്തി. യോഗക്ഷേമസഭാ വാർഷികങ്ങളിലും മറ്റു പൊതുവേദികളിലും അവതരിപ്പിച്ചിട്ടുള്ളതും ‘നമ്പൂതിരി നാടകത്രയ’മെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്തമായ മറ്റു മൂന്നു നാടകങ്ങളെ – അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, മറ
ക്കുടയ്ക്കുള്ളിലെ മഹാനരകം, ഋതുമതി – ചരിത്രകാരന്മാരും സാമൂഹ്യപരിഷ്‌കർ
ത്താക്കളും നാടകപ്രവർത്തകരുമൊക്കെ കൊണ്ടാടിയപ്പോഴൊന്നും ‘സാവിത്രി’യുടെ കാര്യം പരാമർശിക്കപോലും ചെയ്തിട്ടില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. മറ്റു മൂന്ന് നാടകങ്ങളിലെ പ്രമേയത്തോടൊപ്പമോ അതിനേക്കാളേറെ യോ കാലിക പ്രസക്തിയുണ്ടായിരുന്ന വിധവാവിവാഹം നാടകത്തിന്റെ പ്രമേയമായിട്ടും സാവിത്രി ശ്രദ്ധിക്കപ്പെടാതെ പോയതെന്തേ? ഇതുപോലെതന്നെയാണ് ഒരു കൂട്ടം അന്തർജനങ്ങൾ ചേർന്നെഴുതി അവതരിപ്പിച്ച ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ എന്ന നാടകത്തിന്റെ അവസ്ഥയും.
വിധവാവിവാഹമെന്ന പുരോഗമനാശയം പ്രാവർത്തികമാക്കിക്കൊണ്ട് എം.ആർ.ബി. ഒരു വിധവയെ സ്വീകരിച്ച സന്ദർഭത്തിൽത്തന്നെ രചിക്കപ്പെട്ട ‘സാവിത്രി’ക്ക് ഈ ദുര്യോഗം സംഭവിക്കാനിടയായതെന്തേ? അന്തർജനം നാടകമെഴുതിത്തുടങ്ങി 10 അധ്യായം ആയ സന്ദർഭത്തിലാണത്രേ ചരിത്രപ്രസിദ്ധമായ ആ [1] വിവാഹം നടന്നത് . കേവലം രണ്ടോ മൂന്നോ
പ്രാവശ്യം മാത്രമേ അരങ്ങേറപ്പെട്ടി
ട്ടുള്ളൂ എന്നതിനാലും താനെഴുതിയത്
നാടകമായില്ലേ എന്ന ആശങ്കയുള്ളതി
നാലും ആ നാടകം പ്രസിദ്ധീകരിക്കാൻ,
കൈനിക്കര കുമാരപിള്ള അവതാരിക
എഴുതിക്കൊടുക്കാമെന്നേറ്റിട്ടും, അന്തർ
ജനം തയ്യാറായില്ല. എന്നാൽ പ്രേംജിയുടെ
‘ഋതുമതി’യ്ക്കും (1938) മുമ്പേ അവതരിപ്പിക്കപ്പെട്ട
‘സാവിത്രി’ (1935) നേരിൽക്കണ്ട്
പ്രോത്സാഹിപ്പിച്ച കൈനിക്ക
രയെപ്പോലുളവരുടെ അഭിപ്രായം മാനി
ച്ച്, അന്തർജനത്തിന്റെ ആശങ്ക അസ്ഥാനത്താണെന്നു
സ്ഥാപിക്കാൻ ചരിത്രകാരന്മാർക്കു
കഴിഞ്ഞിരുന്നെങ്കിൽ ആറു പതിറ്റാണ്ടിലധികം
കാലം ‘സാവിത്രി’ വി
സ്മൃതിയിലാണ്ടുകിടക്കില്ലായിരുന്നു
(1996-ൽ ഗ്രന്ഥാലോകം മാസികയിലൂടെ
ഈ ലേഖികയാണ് അതു വെളിച്ച
ത്തുകൊണ്ടു വന്നത്). എന്നാൽ എഴുതി
യ കാലത്തുതന്നെ മംഗളോദയം പ്ര
സ്സിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടും
‘തൊഴിൽ കേന്ദ്രത്തിലേ’യ്ക്കിന്റെ സ്ഥി
തിയും തഥൈവ. രണ്ടു സ്ത്രീനാടകങ്ങ
ളേയും ചരിത്രം മറന്നു എന്നു സാരം.
പ്രമേയപരമായി ‘നമ്പൂതിരി നാടകത്രയ’ത്തോളംതന്നെ
പ്രസക്തിയില്ലാ
ത്ത നാടകമായിരുന്നു ഇവയെങ്കിൽ ചരി
ത്രത്തിലിടം കിട്ടാതെ പോയതിനെ നമു
ക്കു ന്യായീകരിക്കാമായിരുന്നു. എന്നാൽ
രണ്ടു മഹാസംഭവങ്ങൾക്ക് – വിധവാവി
വാഹവും തൊഴിൽ കേന്ദ്രത്തിലേയ്ക്കു
ള്ള സ്ത്രീകളുടെ കടന്നുവരവും – പ്രമേയമാക്കിയ
നാടകങ്ങൾ എന്ന നിലയിൽ
ഈ അവഗണന അക്ഷന്തവ്യമാണ്. കാരണം
വിധവാവിവാഹത്തെക്കുറിച്ച് ചി
ന്തിക്കാൻ പോലും കഴിയാത്ത ഒരു കാലഘട്ടത്തിൽ
ഒരു സ്ത്രീ, അതും ഒരു അ
ന്തർജനം ആണ് ഈ നാടകം രചിച്ചതെ
ന്ന യാഥാർത്ഥ്യം നാം മറന്നു. സമൂഹ
ത്തിൽ കോളിളക്കം സൃഷ്ടിക്കാവുന്ന
ഈ വിഷയം അരങ്ങിലെത്തിക്കുക എ
ന്ന ചരിത്രദൗത്യം ഏറ്റെടുത്ത വനിതയേയും
അവരുടെ വിപ്ലവചിന്തയേയും ധൈര്യത്തേയും
നാടകചരിത്രകാരന്മാർ മാനിക്കേണ്ടതായിരുന്നു.
പക്ഷേ അതും
സംഭവിച്ചില്ല.
ചരിത്രത്തിലെ ഈ അവഗണന, സ്ത്രീയുടെ
അദൃശ്യത, മലയാളത്തിലെന്ന
ല്ല ലോകനാടകചരിത്രത്തിലും വ്യത്യസ്തമല്ല.
നാടകമെഴുതി നൂറ്റാണ്ടുകൾക്കുശേഷമാണ്
ലോകനാടകചരിത്രത്തിൽ
ഒരു വനിതാനാടകകൃത്തിന്റെ സ്ഥാനം
അടയാളപ്പെട്ടത്2
.
സ്ത്രീവാദവും സ്ത്രീപക്ഷചിന്തയും
രൂപപ്പെട്ടതിനുശേഷമാണ് പാശ്ചാത്യ
നാടുകളിലെപ്പോലെ ഇവിടെയും അര
ങ്ങിലെ സ്ത്രീസാന്നിധ്യം തിരിച്ചറിയപ്പെ
ടുന്നത്. പ്രശസ്ത നാടക നിരൂപകയായ
Alain Astone ചൂണ്ടിക്കാണിച്ച പോലെ ച
രിത്രം പുരുഷാധിപത്യ സമൂഹത്തിലെ
പുരുഷന്റെ നിർമിതിയായതിനാലാണ്
ഇവയൊക്കെ ‘കുഴിച്ചുമൂടപ്പെടുന്നത്’
(burried by man made history). ഓരോ
സാഹിത്യത്തിലെയും തങ്ങളുടെ
മുൻഗാമികളെക്കുറിച്ചും അവരുടെ സൃഷ്ടികളെക്കുറിച്ചുമുള്ള
സ്ത്രീകളുടെ അന്വേഷണമാണ്
എവിടെയും ഇത്തരം പുതിയ
കണ്ടെത്തലുകൾക്കും ‘കുഴിച്ചെടു
ക്കലുകൾക്കും’ കാരണമാകുന്നത്. അ
ങ്ങിനെയാണ് ‘സാവിത്രി’ 1997-ലും
‘തൊഴിൽ കേന്ദ്രത്തിലേക്ക്’ 2004-ലും പുറത്തുവന്നത്.
നാടകരചനയുടെ പിന്നാമ്പുറം
അന്തർജനങ്ങൾ അഭിമുഖീകരിക്കു
ന്ന പാരതന്ത്ര്യവും ജീവിതവ്യഥകളും അതിനെതിരെയുള്ള
പോരാട്ടങ്ങളുടെ നേർ
ക്കാഴ്ചയും ചെറുത്തുനില്പിന്റെ രീതി
ഭേദങ്ങളുമാണ് ഈ രണ്ടു നാടകങ്ങളി
ലും കാണാൻ കഴിയുന്നതെന്ന് സാമാന്യ
മായി പറയാം. എന്നാൽ രണ്ടിന്റേയും ര
ചനാപശ്ചാത്തലവും ഉദ്ദേശ്യലക്ഷ്യങ്ങ
ളും ഭിന്നമാണ്. വിധവാവിവാഹമെന്ന
പുരോഗമനാശയത്തെ എങ്ങനെ പ്രാവർത്തികമാക്കാ
മെന്ന് ‘സാവി ത്രി’
ബോദ്ധ്യപ്പെടുത്തുന്നുമ്പോൾ, അന്ത:പുരങ്ങളിലെ
അനാഥരും അഗതികളുമായ
സ്ത്രീകളെ എപ്രകാരം വിദ്യാഭ്യാസത്തി
ലേക്കും തൊഴിലിലൂടെ സാമ്പത്തിക
സ്വാശ്രയത്വത്തിലേക്കും നയിക്കാമെന്ന്
‘തൊഴിൽകേന്ദ്ര’വും ലക്ഷ്യമാക്കുന്നു.
സാമുദായികോദ്ധാരണ പ്രവർത്ത
നങ്ങൾ വി.ടിയുടെയും മറ്റും നേതൃത്വ
ത്തിൽ കേരളക്കരയാകെ ശക്തമായി നടത്തിയിരുന്ന
കാലത്താണ് ‘സാവിത്രി’
ജനിക്കുന്നത്. ”ചോരയ്ക്കു ചൂടും മന
സ്സിൽ ആവേശവും എതിർക്കുവാൻ നാലുപാടും
അനീതികളുമുള്ള കാലത്താണ്
എഴുതുവാൻ കണ്ണീരും തീപ്പൊരിയും
ഉപകരണമാക്കി”ക്കഴിയുന്ന അന്തർജനത്തോട്
(1109 തുലാത്തിൽ) കുളക്കട സ്‌പെഷ്യൽ
സ്‌കൂളിലെ പ്രാധാനാധ്യപകനും
കവിയും സാഹിത്യനിപുണനുമായ
സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ
വിരമിക്കൽ വേളയിൽ ഒരു നാടകമവതരിപ്പിക്കണമെന്നും
അത് അന്തർജനം തന്നെ
എഴുതണമെന്നും സുഹൃത്തും കുടുംബാംഗവുമായ
ശിവരാമകൃഷ്ണയ്യർ
നിർബന്ധിക്കുന്നതും അവർ നാടകമെഴുതുന്നതും.
ഒരു പ്രത്യേക സാഹചര്യ
ത്തിൽ നാടകമെഴുതാൻ നിർബന്ധിതയായെങ്കിലും
താൻ അടുത്തറിഞ്ഞ ഇല്ല
ങ്ങളിലെ ബാലവിധവകളുടെ ദുരന്തജീ
വിതമാണ് അവർ നാടകത്തിനു പ്രമേയമാക്കിയത്.
സമുദായത്തിൽ വെള്ളിടി
വീഴ്ത്തിക്കൊണ്ട് എം.ആർ.ബി. വിധവയെ
വിവാഹം കഴിച്ചത് തന്റെ എഴുത്തി
നു കരുത്തും വേഗവും കൂട്ടിയെന്ന് അവർ സാക്ഷ്യപ്പെടത്തുന്നു . ശക്തമായൊരു
ബാഹ്യപ്രേരണയ്ക്കു വശംവദയായാണ്
നാടകമെഴുതിയതെങ്കിലും ആ പ്രമേയത്തിന്റെ
കരുത്തും കാലികപ്രസക്തി
യുമാണ് ചരിത്രം തിരിച്ചറിയാതെ പോയത്.
ബാലവിധവയായ സാവിത്രിയെ
(താത്രി) അവളുടെ മുറച്ചെറുക്കനും ഇഷ്ട
തോഴനുമായ നാരായണന് വിവാഹം കഴിച്ചുകൊടുക്കുന്നതാണ്
‘സാവിത്രി’യു
ടെ പ്രമേയം. ഷഷ്ടിപൂർത്തി കഴിഞ്ഞ തുരുത്തിപ്പിള്ളി
നമ്പൂതിരിയുടെ അഞ്ചാം
വേളിയായി താത്രിയെ കൊടുക്കാൻ അവളുടെ
പിതൃസഹോദരപുത്രനായ പാലപ്പിള്ളി
മൂസ്സ് തീരുമാനിക്കുന്നു. സാവി
ത്രിയുടെ ജാതകദോഷ പരിഹാരാർ
ത്ഥം പിതാവ് കാശിക്കു പോയ തക്കം
നോക്കി അവളുടെ വിവാഹം നടത്തു
ന്നു. എന്നാൽ വിവാഹചടങ്ങുകൾ പൂർ
ത്തിയാകും മുമ്പ്, രണ്ടാം നാൾ വരൻ മരിക്കുന്നു.
ഭർതൃഗൃഹത്തിൽ സപത്‌നി
മാരുടെ പോരും പരാതികളും താത്രിയെ
വീർപ്പുമുട്ടിക്കുന്നു. അവളുടെ ദയനീയാവസ്ഥ
കേട്ടറിഞ്ഞെത്തിയ സഹോദരി
ദേവകിയെ ‘തേവിടിശ്ശി’യെന്നാക്ഷേപി
ച്ച് സപത്‌നിമാർ ആട്ടിയോടിക്കുന്നു. തുടർന്ന്
ഒരുനാൾ ദേവകി കൊടുത്തയച്ച
കത്ത് ജാരന്റേതെന്ന് മുദ്ര കുത്തി ഒരു രാത്രി
സാവിത്രിയെ പടിക്കു പുറത്താക്കു
ന്നു. രണ്ടാം വേളിക്കു സമ്മതിക്കാത്ത സഹോദരപുത്രനെയും
കുടുംബത്തെയും
മൂസ്സ് നേരത്തേതന്നെ പുറത്താക്കിയിരു
ന്നു. ഇരുകൂട്ടരേയും താത്രിയുടെ പിതൃസഹോദരീപുത്രനും
ബാല്യകാലസഖാവുമായ
നാരായണൻ ദേവകിയുടെ വീട്ടി
ലെത്തിക്കുന്നു. സാമൂഹ്യപ്രവർത്തക
രും ഉല്പതിഷ്ണുക്കളുമായ സഹോദരി
യും ഭർത്താവും നാരായണനും ചേർന്ന്
നിയമപരമായി സാവിത്രിക്ക് ഭർതൃഗൃഹത്തിലുള്ള
അവകാശം വാങ്ങിക്കൊടു
ക്കുന്നു. കാശീയാത്ര കഴിഞ്ഞ് തിരിച്ചെ
ത്തിയ അവളുടെ പിതാവ് തന്റെ അസാ
ന്നിധ്യത്തിൽ തെറ്റു ചെയ്തവരെയൊക്കെ
വിളിച്ചു ചേർത്ത് തെറ്റുകൾ ബോധ്യപ്പെടുത്തി
നാരായണനു താത്രിയെ
വിവാഹം ചെയ്തു കൊടുക്കുന്നു.
ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ വി
ജ യാ ഘോഷവേള യിലാണ് ‘തൊ
ഴിൽകേന്ദ്രത്തിലേക്ക്’ രചിക്കപ്പെടുന്ന
ത്. സാമൂഹികസാംസ്‌കാരിക മണ്ഡല
ങ്ങളിലെ വിവിധങ്ങളായ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടും
അവയ്ക്ക് പരിഹാരം
തേടിക്കൊണ്ടും സാമൂഹ്യപരിഷ്‌കർ
ത്താക്കളും രാഷ്ട്രീയ പ്രവർത്തകരും മു
ന്നിട്ടിറങ്ങിയിരുന്നു. നമ്പൂതിരി സമുദായ
ത്തിൽ നിലനിന്നിരുന്ന അത്യന്തം നീച
വും അന്ധവിശ്വാസകേന്ദ്രിതവുമായ ദുരാചാരങ്ങളെ
എതിർത്തു തോല്പി
ക്കാൻ യോഗക്ഷേമ സഭ ശക്തമായ പ്രവർത്തനം
നടത്തിക്കൊണ്ടിരിക്കുന്നു. ന
മ്പൂതിരിമാർ കുടുമ മുറിച്ചും പൂണൂൽ
പൊട്ടിച്ചും പന്തിഭോജനം നടത്തിയും
വിധവാവിവാഹം യാഥാർത്ഥ്യമാക്കാൻ
അക്ഷീണം പ്രയത്‌നിച്ചും സന്ധിയില്ലാസമരത്തിനിറങ്ങി.
തങ്ങളുടെ പോരാട്ട
ങ്ങൾക്ക് കരുത്തു പകരാൻ അവർ കവി
തയും പാട്ടും നാടകങ്ങളും പ്രയോഗിച്ചുകൊണ്ടിരുന്നു.
ഇതിലൊക്കെ ആവേശം
പൂണ്ട അന്തർജനങ്ങളും യുവജനസംഘം
പ്രവർത്തകരും മുന്നോട്ടുവന്നു. വി
പ്ലവാവേശം പൂണ്ട അന്തർജനങ്ങൾ മറ
ക്കുട തല്ലിപ്പൊളിച്ചു. ഘോഷ ബഹിഷ്‌കരിച്ചു.
ചെറുപ്പക്കാർ കുട്ടികളെ സ്‌കൂളി
ലയച്ചു പഠിപ്പിക്കുവാൻ തയ്യാറായി. സ്ത്രീകൾ
കാതു മുറിച്ച് കമ്മലിട്ടു; ഓട്ടുവളയൂരി
സ്വർണവളയിട്ടു. മുണ്ടുടുത്ത് ബ്ലൗസ്
ധരിച്ചു. എന്തിനേറെ യുവജനസംഘത്തിന്റെ
അദ്ധ്യക്ഷപദം അലങ്കരി
ക്കാൻ വരെ അന്തർജനങ്ങൾ തയ്യാറായി.
സമരപഥങ്ങളിൽപ്പോലും (പാലിയം സമരം) പുരുഷനോടൊപ്പം അറസ്റ്റു
വരിക്കാൻ സ്ത്രീകളും മുന്നോട്ടുവന്നു.
ഇങ്ങനെ ആവേശം പൂണ്ടു മുന്നോട്ടുവന്ന
അന്തർജനങ്ങൾ വളരെ കുറച്ചുപേർ
മാത്രമേയുണ്ടായിരുന്നുള്ളൂ. അര
ങ്ങത്തേക്കു വന്നാൽ പോരാ, ഒരു സംഘടിതശക്തിയായി
തങ്ങൾ മാറേണ്ടതുണ്ടെന്ന്
തിരിച്ചറിഞ്ഞതിന്റെ ഫലമായി
ട്ടാണ് 1931-ൽ ചേറ്റുപുഴയിലെ നെന്മേ
നിമംഗലം മനയിൽ പാർവതി നെന്മേനി
മംഗലത്തിന്റെ അധ്യക്ഷതയിൽ ഒരു അ
ന്തർജനസമാജം ചേർന്നത്. അതോടെ
അതൊരു വൻ ശക്തിയായി മാറി. സമാ
ജത്തിന്റെ മൂന്നാം സമ്മേളനം വി.ടി. ഭട്ട
തിരിപ്പാടിന്റെ വീട്ടിൽ ചേർന്നശേഷം
പാർവതി നെന്മേനിമംഗലം, പാർവതി
നിലയങ്ങോട് തുടങ്ങിയവർ തൊട്ടടു
ത്ത സ്‌കൂളിലെ വാർഷിക യോഗത്തിൽ
വി.ടി. സംസാരിച്ചുകൊണ്ടിരിക്കെ ഘോഷ
ബഹിഷ്‌കരിച്ച് കയറിച്ചെന്നത് വലി
യൊരു ചരിത്രസംഭവമായി മാറി.
യോഗക്ഷേമസഭയുടെ ഓങ്ങല്ലൂർ വ
ച്ച് നടന്ന 34-ാം വാർഷികത്തിലെ (1944)
‘നമ്പൂതിരിയെ മനുഷ്യനാക്കാൻ’
ഇ.എം.എസ്. നടത്തിയ ചരിത്രപ്രസിദ്ധ
മായ പ്രസംഗമാണ് അന്തർജനങ്ങളെയും
യുവജനസംഘം പ്രവർത്തകരെ
യും ആവേശം കൊള്ളിച്ചത്. ഇതിനോടകം
രൂപപ്പെട്ടിരുന്ന 200-ൽപരം വരുന്ന
സ്ത്രീകളുടെ കൂട്ടായ്മ അന്തർജനസമാ
ജത്തിന് കരുത്തായി. നമ്പൂതിരിസ്ത്രീ
കളെ വിദ്യാസമ്പന്നകളാക്കാൻ അദ്ദേ
ഹം ആഹ്വാനം ചെയ്തു.
സ്ത്രീകൾ വിദ്യാസമ്പന്നരാവുക,
തൊഴിലെടുത്ത് മാന്യമായി ജീവിക്കുക,
അതിലൂടെ സ്ത്രീധനം വിവാഹത്തിന്
തടസ്സമാകാതിരിക്കുക, അതിനുവേണ്ടി
ശക്തമായി പ്രവർത്തിക്കുക എന്ന ഇ.
എം.എസ്സിന്റെ വാക്കുകളാണ് സ്ത്രീ
കൾക്കുവേണ്ടി ഒരു പരിശീലനകേന്ദ്രം
സ്ഥാപിക്കണെന്ന തീരുമാനത്തിൽ അന്തർജനസമാജത്തെ എത്തിച്ചത്. 1947
ജൂൺ 21-ന് ലക്കിടിയിൽ സി.എം.സി.
നാരായണൻ നമ്പൂതിരിപ്പാട് സൗജന്യ
മായി നൽകിയ അദ്ദേഹത്തിന്റെ മംഗല
ത്തുമനയിൽ പരിശീലനകേന്ദ്രം സ്ഥാപിക്കുന്നു.
ഈ കേന്ദ്രത്തിന്റെ ധനശേഖരണാർത്ഥം
നടത്തിയ യാചനായാത്രയാണ്
ഇല്ലങ്ങളിലെ സ്ത്രീകളുടെ ദയനീയാവസ്ഥ
പ്രവർത്തകർക്ക് ബോധ്യ
പ്പെടുത്തിക്കൊടുത്തത്. അശരണരും ദരിദ്രരുമായ
പെൺകിടാങ്ങളെ വിവാഹ
ത്തിന്റെ പേരിൽ കരിഞ്ചന്തയിൽ വിൽ
ക്കുക, ഋതുമതിയായ പെൺകുടാങ്ങളെ
സ് കൂളിലയയ്ക്കാതിരിക്കുക, അവരെ
ശാരീരികവും മാനസികവുമായ പീഡന
ങ്ങൾക്ക് ഇരയാക്കുക തുടങ്ങിയ ദുരിത
ങ്ങൾക്ക് ഇരയാവുന്ന അന്തർജനങ്ങളെ
തൊഴിലെടുത്ത് മാന്യമായി ജീവിക്കാൻ
പ്രാപ്തമാക്കുക, അതിലൂടെ അധ്വാന
ത്തിന്റെ മഹത്വവും മനുഷ്യനായി ജീവി
ക്കുവാനുള്ള അവകാശവും നേടിക്കൊടുക്കുക
എന്നതായിരുന്നു പരിശീലനകേന്ദ്രത്തിലൂടെ
ലക്ഷ്യമാക്കിയത്. ഈ ഉദ്ദേ
ശ്യലക്ഷ്യങ്ങളുടെ പ്രചാരണാർത്ഥമാ
ണ് ‘തൊഴിൽകേന്ദ്രത്തിലേക്ക്’ എന്ന
നാടകം ഉണ്ടാക്കുന്നതും അരങ്ങേറപ്പെ
ടുന്നതും.
യോഗക്ഷേമസഭയുടെ 37-ാം വാർ
ഷിക സമ്മേളനത്തിലാണ് ചേർപ്പിൽ വ
ച്ച് 1948 ജൂൺ 12-ന് ഈ നാടകം അരങ്ങേറപ്പെടുന്നത്.
സ്ത്രീകൾതന്നെ രച
നയും സംവിധാനവും അവതരണവും
നിർവഹിച്ച ആദ്യനാടകമെന്ന ബഹുമതി
ഈ നാടകത്തിനു സ്വന്തം. അടിമച്ച
ങ്ങല പൊട്ടിച്ചെറിഞ്ഞ്, സ്വതന്ത്രമായ
പുതുജീവിതം തേടി തൊഴിൽകേന്ദ്രത്തി
ലെത്തിയ അവിടത്തെ അന്തേവാസി
കൾ തങ്ങളുടെ ജീവിതംതന്നെ അരങ്ങി
ലെത്തിക്കുകയായിരുന്നു.
തൊഴിൽ
കേന്ദ്രം നാടകത്തിന്റെ പ്രമേയം
അന്തർജനങ്ങളുടെ മോചനംതന്നെ.
സ്വന്തം വീട്ടിൽ ബുദ്ധിക്കും ചിന്തയ്
ക്കും കൂച്ചുവിലങ്ങിടപ്പെട്ട് ജീവിക്കാൻ
നിർബന്ധിതയായ ദേവകി വിദ്യാസമ്പ
ന്നനും ധനാഢ്യനുമായ ഭർത്താവിന്റെ
അഹന്തയ്ക്കും അവഗണനയ്ക്കുമെതി
രെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അഗതികൾ
ക്കും അശരണർക്കും വേണ്ടി ഇറങ്ങി
ത്തിരിക്കാൻ തീരുമാനിക്കുന്നു. എന്നാൽ
ഭാര്യ അവളുടെ സുഹൃത്തിനൊപ്പം തൊഴിൽ
കേന്ദ്രത്തിൽ പോകുന്നതിനെ ഭർ
ത്താവ് തടയുന്നു. അവൾ കേന്ദ്രത്തിന്റെ
പ്രവർത്തനത്തിനു സംഭാവന നൽകു
ന്നതിനെ വിലക്കുന്നു. ഉപസഭയുടെ
വാർഷികത്തിന് പോകുന്നതിനേക്കാൾ
ഭേദം രണ്ടു വാഴക്കുഴി കുത്തുന്നതാണെ
ന്നു പരിഹസിക്കുവാനും അയാൾ മടിച്ചി
ല്ല. എന്നാൽ താൻ വാഗ്ദാനം ചെയ്ത
പണം കൊടുക്കുന്നതിനെ വിലക്കിയപ്പോൾ
ദേവകി സ്വന്തം മാലയൂരി നൽകുകയും
വാർഷികത്തിൽ പങ്കെടുക്കുമെ
ന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
അഗതിയായ ദേവസേനയെന്ന
പെൺകുട്ടി 3500 രൂപയ്ക്ക് ഏതോ നമ്പൂതിരിയുടെ
രണ്ടാം വേളിയായി വിൽക്ക
പ്പെടാൻ പോകുന്നുവെന്നറിഞ്ഞു. അവളുടെ
അഭ്യർത്ഥന പ്രകാരം അവിടെയെ
ത്തി അവളെ തൊഴിൽ കേന്ദ്രത്തിലെ
ത്തിക്കാൻ ദേവകിയും സുഹൃത്ത് പാർ
വതിയും തീരുമാനിക്കുന്നു. അവരുടെ തീ
രുമാനത്തെ എതിർക്കുകയും ഭീഷണി
പ്പെടുത്തുകയും ചെയ്യുന്നു, ദേവകിയുടെ
വക്കീലായ ഭർത്താവ്.
”നമ്മൾ ഭാര്യേം ഭർത്താവുമാണ്, അടിമേം
ഉടമേം അല്ല. ഇത്ര നാളും ഞാൻ
സഹിച്ചു. എന്റെ ഇഷ്ടം പോലെ ജീവി
ക്ക ാൻ എനിക്കവകാശമുണ്ട്” എന്ന്
ധൈര്യപൂർവം പറഞ്ഞപ്പോൾ ”ഭ്രാന്ത
ത്തി പുവ്വേ നീയ് കേന്ദ്രത്തിലേക്ക് എന്റെ
സമ്മതമില്ലാണ്ടെ, എന്നാ കാണാലോ.
ആ വ്യഭിചാരശാലേലേയ്‌ക്കൊള്ള പോ
ക്ക്”6 എന്നാക്രോശിച്ചുകൊണ്ട് അവളെ
പിടിച്ചുനിർത്തുന്നു. അപമാനിതയായ
ദേവകി ‘താൻ വ്യഭിചരിക്കാൻ വരു
മ്പോൾ ഇതും കൂടി കൊണ്ടുവരാൻ’ പറ
ഞ്ഞ് അയാളുടെ പൂണൂൽ പൊട്ടിച്ച് മുഖത്തെറിഞ്ഞ്
ഇറങ്ങിപ്പോയി.
ദേവകിയുടെ ആ ഏറ് മാമൂലുകളെ
മുറുകെ പിടിക്കുന്ന കർക്കശ സ്വഭാവമു
ള്ള നമ്പൂതിരിസമുദായത്തിന്റെ നേർക്കു
ള്ളതായിരുന്നു. സാവിത്രി എന്ന വിധവയുടെ
വിവാഹവും നമ്പൂതിരിസമുദായ
ത്തിലെ ദുരാചാരങ്ങൾക്ക് ഏല്പിച്ച പ്രഹരമായിരുന്നു.
ഈ രണ്ടു നാടകങ്ങളും
സ്ത്രീകളുടെ ഉന്നമനത്തിനും സ്വാത
ന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തി
ന്റെ ഉത്തമ മാതൃകകൾ തന്നെയാണ്.
സ്ത്രീവിരചിത നാടകങ്ങൾ സ്ത്രീ
പക്ഷനാടകങ്ങളോ?
സ്ത്രീപക്ഷനാടകം, സ്ത്രീപക്ഷനാടകവേദി
(എണബധഭധലള ഉറടബട, എടബധഭധലള
ൗദണടളറണ) എന്നീസങ്കല്പനങ്ങൾക്കു വഴി
തെളിച്ചത് സ്ത്രീകളുടെ മേല്പറഞ്ഞ തരത്തിലുള്ള
ചെറുത്തു നില്പിന്റെയും വി
മോചനത്തിന്റെയും സ്ത്രീപക്ഷചിന്തകളാണ്.
പുരുഷാധിപത്യ സമൂഹത്തിൽ
അടിച്ചമർത്തപ്പെടുന്ന സ്ത്രീകൾ നാടകരചനയിലൂടെയും
അവതരണത്തിലൂടെയും
പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ
ചെയ്യുന്നത് സ്വാഭാവികമാണ്.
ലോകനാടകചരിത്രം പരിശോധിച്ചാ
ലും ഇത്തരം ചെറുത്തുനില്പുകൾ അര
ങ്ങിലൂടെ പ്രകടമായിട്ടുണ്ടെന്നു കാ
ണാൻ കഴിയും. ഒരു ഫെമിനിസ്റ്റ് തീയേ
റ്റർ കൊണ്ടർത്ഥമാക്കുന്നത് ഇതാ
ണോ? സ്ത്രീപ്രശ്‌നങ്ങൾ സ്ത്രീകളുടെ
നേതൃത്വത്തിൽ നാടകവത്കരിച്ച് അരങ്ങേറപ്പെടുന്നതാണെന്നും
സാമാന്യമായി
പറയാം. എന്നാൽ സ്ത്രീകൾ സ്വത്വാവിഷ്‌കാരത്തിനായി
പ്രത്യേക താത്പര്യ
ത്തോടെ നാടകരചനയും സംവിധാനവും
അവതരണവും നിർവഹിക്കുക, അതിൽ
സ്ത്രീപ്രശ്‌നങ്ങൾക്ക് ഊന്നൽ
നൽകുക, എല്ലാറ്റിലുമുപരി നാടകത്തി
ലെ കേന്ദ്രകഥാപാത്രമായി സ് ത്രീയെ
ത്തന്നെ അവരോധിക്കുകയും7
ചെയ്യുന്ന
താണ് സ്ത്രീപക്ഷനാടകവേദി കൊണ്ട്
അർത്ഥമാക്കുന്നതെന്ന ഹെലൻ കെയ്‌സറുടെ
അഭിപ്രായം ‘തൊഴിൽ കേ
ന്ദ്ര’ത്തിന് പൂർണമായും യോജിക്കുന്നു.
കാരണം ഒരുകൂട്ടം അന്തർജനങ്ങൾ രചി
ച്ച് അവർതന്നെ സംവിധാനം ചെയ്ത്
സ്ത്രീയെത്തന്നെ കേന്ദ്രകഥാപാത്രമാ
ക്കി അവതരിപ്പിച്ചു എന്നതുതന്നെ. ‘ലിംഗവ്യവസ്ഥയെ
പുനർനിർണയം ചെയ്യു
ന്നതും പരമ്പരാഗതമായി അടിച്ചേല്പിക്ക
പ്പെട്ട ആൺകോയ്മയുടെ അടിത്തറയി
ളക്കുന്ന രീതിയിലുള്ള രചനയും രംഗപാഠവും
തയ്യാറായി സിദ്ധാന്തപരമായി ഒരു
പൊളിച്ചെഴുത്തുതന്നെ നടത്തുന്നതാ
ണെ’ന്നുള്ള ഹെലന്റെ മറ്റൊരഭിപ്രായത്തോടും
ഈ നാടകം ഏതാണ്ടടുത്തു
നിൽക്കുന്നു. വക്കീലായ ഭർത്താവിന്റെ
ആധിപത്യസ്വഭാവത്തെ ചോദ്യം ചെയ്യു
ന്നതിലുപരി സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഇറങ്ങിപ്പോകുന്ന
ദേവകി സ്ത്രീയെന്നാൽ
അടുക്കളയിൽ തളച്ചിടപ്പെടാനുള്ളവള
ല്ല താനെന്ന് പ്രഖ്യാപിക്കകൂടി ചെയ്യു
ന്നു.
ഇങ്ങനെയെല്ലാം തൊഴിൽകേന്ദ്ര
ത്തിലേക്ക് എന്ന നാടകം സ്ത്രീപക്ഷ
നാടകസങ്കല്പനത്തോടടുത്തു നിൽ
ക്കുന്നുവെന്നു ചൂണ്ടിക്കാട്ടാമെങ്കിലും സ്ത്രീസ്വത്വാവിഷ്‌കാരത്തിന്
ഊന്നൽ
നൽകുന്നതിനേക്കാൾ സ്ത്രീയുടെ സാ
മ്പത്തിക സ്വാശ്രയത്വത്തിനാണ് ഇ
തിൽ മുൻതൂക്കം നൽകിയിരിക്കുന്നത്.
നമ്പൂതിരിസമുദായത്തിലെ മാത്രം സ്ത്രീകളുടെ
സ്വാതന്ത്ര്യവും ഉന്നമനവും
എന്നതിലുപരി സ്ത്രീവർഗത്തെയൊ
ന്നാകെ വിമോചനത്തിലേക്ക് നയിക്കു
ന്നതിനുള്ള ആഹ്വാനം അതിലില്ലെന്ന
ന്യൂനതയും ഇതോടൊപ്പം കാണേണ്ടതു
ണ്ട്. അതുപോലെ സ്ത്രീയുടെ സ്വത്വാവിഷ്‌കാരം
സാദ്ധ്യമാക്കും വിധം പുതിയ
രംഗഭാഷയ്ക്കും ശരീരഭാഷയ്ക്കും ഇടം
നൽകുക എന്ന തത്വവും ദീക്ഷിക്കുന്നി
ല്ലെന്നു കാണാം.
സ്ത്രീപക്ഷ നാടകത്തിന്റെ സവി
ശേഷതകൾ ഏതാണ്ടെല്ലാം സാവിത്രി
യിലും ആരോപിക്കാനാവും. സ്ത്രീകൾ
അവതരിപ്പിച്ചില്ല എന്നുണ്ടെങ്കിലും സ്ത്രീകഥാപാത്രത്തിനു
തന്നെയാണ് ഇതിലും
പ്രാധാന്യം. സ്ത്രീപ്രശ്‌നത്തിനുതന്നെയാണ്
പരിഹാരം കാണുന്നതും.
പുരുഷാധിപത്യസമൂഹത്തിലെ ആചാര
ങ്ങളാൽ അടിച്ചമർത്തപ്പെട്ട സ്ത്രീത്വ
ത്തിന്റെ ഉയർച്ചയ്ക്കാണ് മുൻതൂക്കം. പക്ഷേ
അവിടെ സ്ത്രീ മാത്രമല്ല പുരുഷനും
സ്ത്രീയും ചേർന്നുള്ള പോരാട്ടമാണെന്ന
വ്യത്യാസമുണ്ട്. ഇത്തരം ചില
ന്യൂനതകളോ വ്യതിചലനങ്ങളോ സ്ത്രീ
പക്ഷനാടകമെന്ന തട്ടിൽ വയ്ക്കു
മ്പോൾ രണ്ടു നാടകങ്ങൾക്കും ഉണ്ടെന്നു
സമ്മതിക്കാം. പക്ഷേ അതിനുപലകാരണങ്ങളും
നമുക്കു ചൂണ്ടിക്കാട്ടാനാകും.
– മലയാളനാടകം എന്താവണം, എ
ങ്ങനെയാവണം എന്ന ചിന്തയിലേക്ക്
നാടകം വളരുന്നതിനും മുമ്പ് എഴുതിയ
നാടകങ്ങളാണിവ രണ്ടും.
– കേവലം ആശയ പ്രചാരണോപാധി
എന്നതിലുപരി നാടകത്തിന്റെ സാങ്കേതിക
വശങ്ങളെക്കുറിച്ച് അറിവോ മാനദണ്ഡങ്ങളോ
മുന്നിൽ കണ്ടല്ല നാടകര
ചന നടത്തിയത്.
– നാടകരചനയിൽ കൈത്തഴക്കം വ
ന്നവരുമല്ല നാടകകൃത്തുക്കൾ.
– സ്ത്രീവാദവും സ്ത്രീപക്ഷ സമീപനവും
നിരൂപകരും ഗവേഷകരും കണ്ടെ
ത്തിയതാണ്. നാടകകൃത്തുക്കൾക്ക് ഇതുമായി
യാതൊരു ബന്ധമോ പരിചയമോ
ഇല്ല.
– സ്ത്രീപക്ഷനാടകമെന്ന സങ്കല്പനം
തന്നെ 20-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലാണുണ്ടായത്.
വിധവാവിവാഹമാണ് മുഖ്യപ്രമേയമായി
അന്തർജനം സ്വീകരിച്ചതെങ്കിലും
അതുപോലെ പ്രസക്തമായ ഒന്നിലധി
കം ആശയങ്ങൾ നാടകത്തിലുടനീളം
ദർശിക്കാൻ കഴിയും. മാമൂലുകളോട് പ്രതിക്രിയ
ചെയ്യുവാനുള്ള യുവതലമുറയുടെ
തീരുമാനവും അധികാരത്തിന്റെ പേരിൽ
സ്വത്തുവച്ചനുഭവിക്കുന്ന തറവാട്ടുകാരണവരിൽ
നിന്ന് നിയമത്തിലൂടെ
അവകാശികൾക്ക് നേടിക്കൊടുക്കാൻ
കാട്ടുന്ന ഇച്ഛാശക്തിയും ഇതിനുദാഹരണമാണ്.
ഇത്തരത്തിലുള്ള പരിഷ്‌കരണ
പ്രയത്‌നങ്ങളേറെയൊന്നും തൊ
ഴിൽ കേന്ദ്രത്തിൽ കാണുന്നില്ല. എ
ന്നാൽ സ്വന്തം അഭിമാനത്തെ ചോദ്യം
ചെയ്യുന്ന പുരുഷനെ, അതു ഭർത്താവായാലും
ശരി, ഉപേക്ഷിക്കാൻ തയ്യാറാകു
ന്ന സ്ത്രീയുടെ സ്വാതന്ത്ര്യാഭിവാഞ്ഛയും
പുരോഗമന ചിന്താഗതിയും തൊഴിൽ
കേന്ദ്രത്തിലൂടെ ആവിഷ്‌കൃതമാകു
ന്നു. ഒപ്പം അശരണയായ സഹജീവിയെ
സുരക്ഷിതസ്ഥാനത്തെത്തിക്കാനുള്ള
താത്പര്യവും.
ഉള്ളടക്കം എന്തുതന്നെയായാലും
സമീപനങ്ങൾ വ്യത്യസ്തങ്ങളാണെങ്കി
ലും ഒരു കാലഘട്ടത്തിന്റെ സ്പന്ദനമായി
തുടിച്ചു നിൽക്കേണ്ടിയിരുന്ന ഈ ര
ണ്ടു നാടകങ്ങൾക്കും അതിന്റെ രചയി
താക്കൾക്കും അർഹിക്കുന്ന പരിഗണനയും
പ്രോത്സാഹനവും നൽകേണ്ടിയിരു
ന്നു. അതു നൽകാത്ത കാലവും ചരിത്രവും
മാപ്പർഹിക്കുന്നില്ല.
കുറിപ്പുകൾ
1. ആത്മകഥയ്‌ക്കൊരാമുഖം, ലളിതാംബികാ അന്തർജ്ജനം, പേ. 79
2. എ.ഡി. 10-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആദ്യവനിതാ നാടകകൃത്തായ HrostvitVon Gandersheim എന്ന കന്യാസ്ത്രീയുടെ ആറു നാടകങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്നത് 1501-ൽ മാത്രമാണ്. ആദ്യമായി അവതരിപ്പിക്കപ്പെട്ട നാടകം
(1670-ൽ) Arfa behen-ന്റെ The Forced Marriage, The Jealous Bridegroom എന്നിവയാണ്.
3. ആത്മകഥയ്‌ക്കൊരാമുഖം, പേ. 79
4. തൊഴിൽ കേന്ദ്രത്തിലേക്ക്, പേ. 95, സമത പ്രസിദ്ധീകരണം
5. തൊഴിൽ കേന്ദ്രത്തിലേക്ക്, പേ. 86
6. തൊഴിൽ കേന്ദ്രത്തിലേക്ക്, പേ. 86
7. New Case Book, Feminst Theatre and Theory; Helen Keyser p.1