ഒളിവിൽ നിന്ന് പ്രണവിനെ നിരിക്ഷിക്കുമ്പോൾ കിട്ടുന്നതായി
രുന്നു രേണുകയ്ക്ക് ദാമ്പത്യം നൽകിയ ആനന്ദം. സ്വകാര്യതയിൽ
തിമിർക്കുന്ന മൃഗഭാവങ്ങൾ കണ്ട്, ചപലതകളിൽ അധമത്വം
ആരോപിച്ച് ഏറെനേരം നിൽക്കുമവൾ. ഒളിവിൽ നിന്നു മാത്രമവൾ
പ്രണവിനെ കണ്ടു. നേരിട്ട് നിൽക്കുമ്പോഴൊക്കെ മറ്റുള്ള
തെല്ലാം നോക്കിക്കാണും രേണുക. അകലെയുള്ളതും അപ്രധാനവുമായ
പലതും – ഇവിടെങ്ങും പ്രണവിനെ കാണുന്നില്ലല്ലോ
എന്ന നാട്യത്തിൽ. ബാൽക്കണിയിലേക്കു തുറക്കുന്ന ഇടനാഴി
യിൽ തന്നോളം വളർന്ന ഒരു മുളങ്കാടിനു മറവിലാണ് രേണുകയി
പ്പോൾ. ഒളിക്കുവാൻ കാടുകളുള്ള മുറികൾ ദാമ്പത്യത്തിന്റെ
താത്വിക മേഖലയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. എമ്പാടും കാടുകൾ
വളർത്തിക്കൊണ്ട് ഏറ്റവും യോജ്യമായ സംവിധാനം
രേണുക ഒരുക്കിയെടുത്തു. പ്രണവ് പക്ഷേ കാടുകൾ കണ്ടില്ല.
ചെടികൾ മാത്രം കണ്ടു. ഓരോന്നും അതാതിന്റെ പ്രകൃതിയിൽ
തിരിച്ചറിഞ്ഞ് ശാസ്ത്രീയനാമങ്ങളിൽ ചേർത്തുവച്ചു. ചെടികൾക്ക്
വെള്ളം പകരുന്ന രേണുകയെ ആകെ നോക്കി നല്ലതെന്നു മതിച്ചു.
അവളുടെ മുഖതലത്തിൽ പ്രതിഫലിച്ച ഹരിതഭേദങ്ങളോ പിണ
ഞ്ഞുകിടന്ന നിഴലുകളിലെ കാളിമയോ കണ്ടതേയില്ല. അവന്റെ
വ്യവകലന സങ്കല്പങ്ങളുടെ വേദപുസ്തകത്തിൽ രേണുക ആഘോഷിക്കപ്പെടേണ്ട
വിജയത്തിനായി ഒരുക്കപ്പെട്ട ഉരുവായി മുമ്പേ
രേഖപ്പെട്ടിരുന്നു. വിപണി വ്യതിയാനങ്ങൾക്കനുസരിച്ച് ക്രമപ്പെടു
ത്തിയ വികാരങ്ങൾ നിക്ഷേപമൂല്യങ്ങൾ ഇരട്ടിക്കുന്ന ദിവസങ്ങ
ളിൽ കൃത്യമായും പ്രണവിൽ കാമോന്മത്തമാകുന്നത് അവന്റെ പരി
സരങ്ങളിൽ മറഞ്ഞിരുന്ന് രേണുക കണ്ടെത്തിയ സത്യമാണ്.
അന്നേദിവസം അവനെ തൃപ്തിപ്പെടുത്തണമെങ്കിൽ അവന് വന്നുചേർന്നിരിക്കുന്ന
വർദ്ധിതമൂല്യത്തിനും മേലെ മുതലുവയ്ക്കണം.
എന്നാൽ ഭാവശൂന്യമായ ശരീരത്തെ അലസമായി അനാവരണം
ചെയ്തുകൊണ്ട് രേണുക എല്ലായ്‌പോഴും പ്രണവിന്റെ മുന്നേറ്റ
ങ്ങളെ അസ്ഥിരപ്പെടുത്തി. തെറ്റിയ കണക്കുകളിൽ പ്രണവിനെ
കുടുക്കിക്കിടത്തുവാൻ കപടമൂല്യങ്ങളുടെ ആകർഷകത്വങ്ങൾ
അവൾ ഒരുക്കിവച്ചു. നഷ്ടചേതനകളുടെ ജഡത്വവും അവിശ്വസനീയതയുടെ
നിത്യതയും പ്രണവിന്റെ രതിയെ പീഡിപ്പിക്കുന്നതറിഞ്ഞ്
മറ്റൊരുൾക്കാട്ടിലേക്ക് കൺതുറന്ന് നിസ്സംഗയായി രേണുക
കിടക്കും.
ഇപ്പോൾ, ചാരിയിട്ടിരിക്കുന്ന വാതിലിനിടയിലൂടെ, മുറിയിൽ
നിറഞ്ഞിരുന്ന സിഗരറ്റ് പുകയിൽ വിദാംശങ്ങളില്ലാത്ത സാമാന്യ
ബോദ്ധ്യമായി പ്രണവിനെ നോക്കിക്കാണുമ്പോൾ അവനു
മുന്നിൽ തുറന്നുവച്ചിരുന്ന ലാപ്‌ടോപ്പിൽ ഒരു ഗ്രാഫ്‌പേപ്പറിൽ
മുഖം കുത്തി വീണുകിടക്കുന്ന കാള രേണുകയ്ക്ക് നൽകിയത്
വ്യക്തമായ സൂചനയാണ്. ഇന്നിനി പ്രണവിനെ നേരിടേണ്ടിവരി
ല്ലെന്നുറപ്പാക്കി രേണുക കിടപ്പുമുറിയിലേക്ക് മടങ്ങി.
എല്ലാം കഴിഞ്ഞ് കിടക്ക വിട്ട് എണീറ്റുപോകുന്ന പ്രണവും മുഖം
കുത്തി വീണു കിടക്കുന്ന കാളയും തമ്മിലുള്ള ചിഹ്നപരമായ ഏകീ
കരണത്തിന്റെ പൊരുത്തം കൊണ്ടോ രേണുകയിലതുണ്ടാക്കിയ
ഗൂഢമന്ദഹാസത്തിന്റെ തിരയിളക്കം കൊണ്ടോ അല്ല – ഭിന്നമായ
രണ്ടു സാഹചര്യങ്ങളിലും, കൊമ്പൊടിഞ്ഞ് വീണുപോയ കാളയുടെ
ഭാരമത്രയും പ്രണവിന്റെ ആത്മാവിലും ബോധത്തിലും അമ
ർന്നിരിക്കയാൽ ഉറപ്പായും പറയാം. വീണുകിടക്കുന്ന കാളയുടെ
ഗ്രാഫിക് ചിത്രത്തിനു മുന്നിൽ – ഒഴിവാക്കാനാവാത്തവിധം അതി
നത്രമേൽ പ്രാധാന്യമുണ്ട് – കസേരയിൽ പിന്നോക്കം തല
ചായ്ച്ചിരിക്കുന്ന പ്രണവ് കടുത്ത സമ്മർദത്തിലാണ്. ഒരു മൃഗ
ത്തിന്റെ ചിത്രം ഒരു മനുഷ്യന്റെ താത്കാലിക മനോനിലയെ സൂചി
പ്പിക്കുന്നു എന്നതൊട്ടും സംസ്‌കൃതമല്ല. എന്നാൽ കുതികുത്തി
നിൽക്കുന്ന കാള, അറച്ചുനിൽക്കുന്ന മുഖം കുത്തി വീണുപോയ
കാള… എന്നിവയോരോന്നും ഒരു വ്യക്തിയുടേതെന്നല്ല ഒരു രാജ്യ
ത്തിന്റെയോ അതിന്റെ ജനതയുടെയോതന്നെ സാമാന്യസ്ഥി
തിയെ സൂചിപ്പിക്കുകയും അവയുടെ ഭാവിഭാഗധേയത്വത്തെ
സ്വാധീനിക്കുകയും ചെയ്യുന്ന പ്രബലവും അംഗീകൃതവുമായ സൂച
കമാകയാൽ പ്രണവിന്റെ ഇപ്പോഴുള്ള സ്ഥിതിയെ കാളയുടെ
ചിത്രത്തിനൊപ്പം ചേർത്തുവയ്ക്കുന്നതിൽ അസംഗതമായി യാതൊ
ന്നുമില്ല. മറിച്ച്, കൂടുതൽ വ്യക്തതയും വാസ്തവികതാബോധവും
അതുണ്ടാക്കുകയും ചെയ്യുന്നു.
ഇന്ത്യൻ ഓഹരിവിപണിയും സാമ്പത്തികവ്യവസ്ഥയും നിർ
ണായക പരിണാമസന്ധിയിൽ പുത്തൻ വെല്ലുവിളികളെ നേരിടു
ന്നു. കൂപ്പുകുത്തുന്ന വളർച്ചാനിരക്ക്, പണപ്പെരുപ്പം, ഉയർന്ന പലി
ശനിരക്കും ധനക്കമ്മിയും. കൂടുതൽ കൂടുതൽ വിദേശനിക്ഷേപം
ആകർഷിക്കുവാനുതകും വിധം നടപടികൾ തിടുക്കത്തിലും
സുതാര്യവുമാക്കുകയല്ലാതെ മറ്റു പോംവഴികളില്ല. എന്നാൽ നയപരമായ
കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കേണ്ട ഗവൺമെന്റിന്റെ
ഭാഗത്തുനിന്നുണ്ടാകുന്ന പിടിപ്പുകേടും കാലതാമസവും പ്രണവിനെ
നിരാശനാക്കി. രേണുക രസിച്ചവഗണിച്ച ബിംബ പ്രതിബിംബത്വത്തിന്റെ
സാമ്യോക്തിയെ അരക്കിട്ടുറപ്പിച്ചുകൊണ്ട് ആ ഇരി
പ്പിൽ, ഏറെനേരത്തെ കണക്കുകൂട്ടലുകൾക്കും വിലയിരുത്തലുക
ൾക്കും ശേഷം ലക്ഷങ്ങളുടെ നഷ്ടത്തിൽ നൂറ്റിയിരുപത്തിനാല്
ഓഹരികൾ ഒറ്റയടിക്കവൻ വിറ്റുകളഞ്ഞു. ഇനിയും വൈകിയാൽ
നഷ്ടം ഇരട്ടിച്ചേക്കും. ഒരാഴ്ച മുമ്പേ ചെയ്തിരുന്നുവെങ്കിൽ ഈ
നഷ്ടം ഒഴിവാക്കാമായിരുന്നുവെന്നോർത്തപ്പോൾ സ്വന്തം നിഗമന
ങ്ങളിൽ സംഭവിച്ച പിഴവിൽ പ്രണവിന് കടുത്ത അമർഷവും
സ്വയം പുച്ഛവും തോന്നി. സ്വന്തം ബോധത്തിന്റെ സൂക്ഷ്മതയെ
ദുർബലപ്പെടുത്തുന്ന അന്തച്ഛിദ്രങ്ങളുടെ അദൃശ്യ സൂചികകൾ
അവനെ അസ്വസ്ഥനാക്കി. ഓരോ സമാഗമത്തിനു ശേഷവും മുറി
വിട്ടു പോരുമ്പോൾ തന്റെ പിന്നിൽ പതിക്കുന്ന രേണുകയുടെ
നോട്ടത്തിലെ പരിഹാസം രഹസ്യമായി ഇപ്പോഴും തന്നെ ഉന്നം
വയ്ക്കുന്നത് പ്രണവറിഞ്ഞു. വെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ വാതി
ലിനപ്പുറം ഇരുണ്ട നിഴലിൽ വളർന്നുനിൽക്കുന്ന മുളംചെടികളിലെ
ഇലയിളക്കം കണ്ടു പ്രണവ്. അവ വെറും ചെടികൾ മാത്രമല്ലെന്നും
രേണുക സ്വയം ഒളിപ്പിച്ചിരിക്കുന്ന കാടുകളാണെന്നും തനിക്കെ
തിരെ ഒളിപ്പോരാട്ടങ്ങൾക്കുള്ള കോപ്പുകൾ ഒരുക്കിക്കൊണ്ട് ഉൾ
ക്കാടുകളിൽ എവിടെയോ രേണുകയുണ്ടെന്നും പ്രണവിനാദ്യമായ്
തോന്നി.
ഒളിവിൽ വച്ച് പിടികൂടണമെന്ന വ്യഗ്രതയോടെ കുതിച്ചെ
ത്തിയ പ്രണവിനു മുന്നിൽ ജീവചേതനകൾ തമസ്‌കരിച്ച രേണുകയുടെ
അതേ ഉടലടവുകളോടെ, അഭൗമമായ അതേ നിർവികാരതയോടെ
മുളങ്കൂട്ടം മാത്രം ഒറ്റപ്പെട്ടുനിന്നു. ചലനങ്ങൾ പിൻവലിച്ച
അവയുടെ നീണ്ടുമെലിഞ്ഞ ഇലച്ചാർത്തുകളിൽ തങ്ങിനിന്ന
രേണുകയുടെ ഗന്ധം എന്നിട്ടും പ്രണവ് മണത്തെടുത്തു. ചെടിക
ൾക്കെന്നും രേണുകയുടെ ഗന്ധമുണ്ടായിരുന്നു. പ്രണവിനായി കരുതിയ
പ്രണയത്തിന്റെ അക്ഷയഖനികളുടെ നിലങ്ങളിലാണവ തഴ
ച്ചുവളർന്നതെന്ന സത്യവും അവനറിഞ്ഞിരുന്നില്ല. ഇനി അതൊരിക്കലും
സാദ്ധ്യമാകാത്തവിധം രേണുക പരിപാലിച്ചു വളർത്തിയ
ചെടികളെ അവൻ വെറുക്കുവാനാരംഭിച്ചു. മരവിപ്പിക്കുന്ന മൈനസുകളുടെ
ചതുപ്പിലേക്ക് വഴി നയിച്ചേക്കാവുന്ന ഉൾവനങ്ങളുടെ
തഴപ്പിൽ അവൻ കാടുകളെ ഭയപ്പെട്ടു. കിടപ്പുമുറിയുടെ ഗുഹാമുഖ
ത്തിനു കുറുകെ വിശാലമായ അകത്തളം മുറിച്ചു കടക്കുമ്പോൾ
മുറിക്കുള്ളിൽ മറ്റൊരു പച്ചിലപ്പടർപ്പിനപ്പുറം നിശബ്ദയായി രേണുകയുണ്ടായിരുന്നു.
പടിഞ്ഞാറുനിന്ന് ചാഞ്ഞുവീഴുന്ന വർണവെളി
ച്ചം ചില്ലുജാലകത്തിലൂടെ മുറിക്കുള്ളിൽ ചിത്രങ്ങൾ തീർത്തു –
കന്യാവനങ്ങളും പച്ചയിൽ ലയിച്ച മിഴികളും. എന്നാൽ പിൻവാ
ങ്ങുന്ന പ്രകാശത്തിന്റെ നിറംകെട്ട നിഴലുകളായ് അവയെ വിട്ടുകളഞ്ഞുകൊണ്ട്
പ്രണവ് അരക്ഷിത നഷ്ടങ്ങളുടെ ആ വേനൽ ദൂരം
താണ്ടി പകയുടെ തീക്കടൽ തീരത്തെത്തി.
രേണുകയുടെ ശരീരത്തിൽ നീളത്തിൽ വരഞ്ഞ ഒരു മുറിവായി
രുന്നു വഴിത്താര. അസഹിഷ്ണുതയുടെ കോളുകൊണ്ട പ്രണവ്
ചവിട്ടിമെതിച്ച് അതിലേ കടന്നുപോയി. പച്ചിലകൾകൊണ്ട് രേണുകയാ
മുറിവിന് പുതയിട്ടു. മേലെ മന്ദസ്മിതത്തിന്റെ പൂക്കൾ വിരി
ച്ചു. തീരാപ്പകയുടെ അന്ധതയിൽ ലിവിംഗ് സ്‌പെയ്‌സിൽ മുക്രയിട്ടു
ചുറ്റിത്തിരിയുന്ന പ്രണവിനെതിരെ വാതിലടച്ച് മുറിയിൽ പ്രകാശ
ത്തിന്റെ നേർക്ക് തിരിഞ്ഞുനിന്നു. മുറിവുകളുടെയും പൂക്കളുടെയും
നിറങ്ങളും ഗന്ധങ്ങളും വെളിച്ചത്തിൽ കലർന്നിറ്റുവീണ് മുറിയിൽ
തളം കെട്ടി. അതിൽ കൈകൾ രണ്ടും വിടർത്തി വിരിച്ചാടി വൃത്ത
ത്തിൽ വളരുന്ന നൃത്തച്ചുവടുകളോടെ രുദ്രവർണങ്ങൾ ചവിട്ടി
ത്തെറിപ്പിച്ച് വനഗർഭത്തിലൊരു മുളങ്കൂമ്പു മുളയ്ക്കുന്നതായി ചമ
ഞ്ഞുകൊണ്ട് കിടക്കയിലേക്കവൾ മലർന്നുവീണു. ജീവിതത്തിൽ
കൊഴുക്കേണ്ട താളപ്പൊരുത്തവും പൊട്ടിത്തളിർക്കേണ്ട പച്ചില
ത്തഴപ്പും രേണുകയുടെ സ്വകാര്യ ദു:ഖമായിരുന്നു. അതവളെ
മികച്ച ഒരു ഗാർഡനറാക്കി. വീടിനകത്തും പുറത്തും സ്വപ്നലൗകി
കങ്ങളുടെ ഹരിതലോകം അവൾ സൃഷ്ടിച്ചെടുത്തു.
ഓരോ കുതിപ്പിലും ഇരട്ടിച്ചുകൊണ്ട് ഒപ്പംനിന്ന സംഖ്യാരൂപങ്ങ
ളെല്ലാം അനിശ്ചിതത്വത്തിന്റെ ഒളിവിദ്യയിൽ ചതിവിന്റെ ആൾരൂപങ്ങളായി
പ്രണവിന്റെ വഴിതെറ്റിച്ചു. വിപണിയുടെ അസ്ഥിരതയിൽ
സംഭവിക്കുന്ന മാറിമറിയലുകളല്ല, രേണുക കെട്ടിപ്പൊക്കിയ
മായക്കാഴ്ചകളുടെ കുഴമറിയലുകളിലാണ് യഥാർത്ഥ നഷ്ടങ്ങ
ളെന്ന് അവൻ ഉറപ്പിച്ചു. രേണുകയും അവളുടെ പച്ചിലക്കാടും
അവന് ശത്രുക്കളായി. നഷ്ടക്രിയകളുടെ പരിഹാരത്തിനായി
പുത്തൻ സൂത്രവാക്യങ്ങളും പ്രതിക്രിയകളും തേടി വെറിപിടിച്ച
പ്രണവ് ലിവിംഗ് സ്‌പെയ്‌സിലെ പോളിഷ് ചെയ്ത കരിങ്കൽഭി
ത്തിക്കുള്ളിൽ ഉറപ്പിച്ചിരുന്ന തേക്കിൻകാതലിന്റെ പൗരാണിക
ഭംഗിയുള്ള അലമാര തുറന്ന് വിദേശമദ്യത്തിന്റെ ഒരു നിറകുപ്പി പുറത്തെടുത്തു.
തൊട്ടു മാത്രം അറിയാവുന്ന ചില്ലുഗ്ലാസിൽ രണ്ട് പെഗ്
തികച്ചൊഴിച്ച് അതിൽ ഏതാനും ഐസ്‌ക്യൂബുകൾ മാത്രം എടു
ത്തിട്ട് കലിപ്പോടെ കുടിച്ചിറക്കി. എരിഞ്ഞുപടരുന്ന തീയിൽ പച്ച
മുളന്തണ്ടുകൾ പൊട്ടിക്കീറുമ്പോൾ അകത്തളത്തിൽ ഒരു മലമുഴക്കി
വേഴാമ്പലിന്റെ ശബ്ദം മുഴങ്ങി. ചങ്കു വിലങ്ങിയ ഞെട്ടലിൽ
നിന്ന് മോചിതനാകുമ്പോൾ കോളിംഗ്‌ബ്ലെിന്റെ ഈ ശബ്ദവും
ഏറെ താൽപര്യത്തോടെ രേണുക തന്നെ തിരഞ്ഞെടുത്തതാണല്ലോ
എന്നോർമിച്ച്, കടുത്ത ശാപവാക്കുകൾ ക്രുദ്ധനായി മുര
ണ്ടുകൊണ്ട് പ്രണവ് മുഖവാതിൽ തുറന്നു. ചടച്ച് ഉയരം കുറഞ്ഞ
ഒരു നോർത്തിന്ത്യൻ യുവാവായിരുന്നു പുറത്ത്.
”എന്തു വേണം?”
രൂക്ഷമായിരുന്നു പ്രണവിന്റെ ശബ്ദം. പുറത്ത് നിന്നവനെ വന്ന
വഴിയിലേക്ക് പിന്തിരിപ്പിക്കാനല്ല, ചവിട്ടിക്കൂട്ടി വലിച്ചെറിയാൻ
പോന്ന വെറുപ്പും പുച്ഛവും അതിലുണ്ടായിരുന്നു. എന്നാൽ വന്ന
വന്റെ ആവശ്യം വ്യത്യസ്തമായ മറ്റൊന്നായിരുന്നു. ദയനീയവും
അപഹാസ്യവുമായ ഏതിഴുക്കലിലും പറ്റിച്ചേർന്ന് ഏതറ്റംവരെയും
പോകാൻ പ്രേരിപ്പിക്കുന്ന ജീവിതമെന്ന തുച്ഛമായ പ്രലോഭനമായി
രുന്നു അവന്റെ പ്രശ്‌നം. അവനു വേണ്ടത് എന്തെങ്കിലും ഒരു ജോലി
യായിരുന്നു. എന്തും ചെയ്യാൻ തയ്യാറായി പടിവാതിൽക്കൽ വന്നു
നിൽക്കുന്നവൻ ഉപയോഗപ്പെടുത്താവുന്ന ഒരു ഉപകരണമായി
പ്രണവിന് പെട്ടെന്നു തോന്നി. ഉള്ളിൽ എരിഞ്ഞുനിന്ന തീയിൽ
നിന്ന് പ്രണവ് ഒരു സിഗരറ്റിന് തീ പിടിപ്പിച്ചു. അത്രയ്‌ക്കൊന്നും ഉയരം
കുറവായിരുന്നില്ലെങ്കിലും ആകാരഘടനയിലെ ചില സവിശേഷതകൾ
ആഗതനെ ഉയരമില്ലാത്തവനും നിസ്സാരനുമാക്കുന്നുവെന്ന്
പ്രണവ് നിരീക്ഷിച്ചു. പൊതുവായ പൂർവന്യായങ്ങളില്ലാത്ത ഒരു
ചോദ്യംകൊണ്ട്, അവനെത്ര ഉപയോഗയോഗ്യമായിരിക്കുമെന്ന്
പ്രണവ് വിലയിരുത്തി. ‘നിനക്ക് കാടുകൾ പരിചയമുണ്ടോ?’
വൈയക്തിക മനോവ്യാപാരങ്ങളുടെ സംഘർഷഭൂമിയിൽ നിന്ന്
പകയുടെ തീക്ഷ്ണരസങ്ങൾ കൊണ്ടലങ്കരിച്ച് പ്രണവിൽനിന്ന്
പുറത്തുവന്ന ആ ചോദ്യം അർത്ഥത്തിലും സൗന്ദര്യത്തിലും പ്രണവിനു
സ്വന്തം. ക്രമബദ്ധമായി വികസിച്ച അസുഖഭാഷണത്തിന്റെ
ഭാവപ്രകൃതിയെ തെറ്റിച്ചുകൊണ്ട് കടന്നുവന്ന ആ അസ്വാഭാവിക
ചോദ്യം പക്ഷേ, ആഗതന്റെ മനസ്സിനെ പ്രതീക്ഷയുടെ ഏതോ ദുർ
ബല പാരിസ്ഥിതിക മേഖലയിലേക്ക് വഴി നടത്തി. ദീർഘദൂരങ്ങ
ൾക്കപ്പുറത്തുനിന്ന് എത്തിനോക്കുന്ന ഇമവെട്ടിപ്പിടയുന്ന മിഴികളുമുള്ള
അവന്റെ മങ്ങി കരിവാളിച്ച മുഖത്ത് സൂക്ഷ്മ സസ്യജീവിജാലങ്ങളുടെ
അടിക്കാടിളകി. അത്യുത്സാഹത്തോടെ അവനാ പരി
ചിത പ്രകൃതിയിലേക്ക് ഓടിക്കയറി.
”ഉവ്വ് സർ, കാടിന്റെ അതിർത്തിയിലാണ് ഞങ്ങളുടെ ഗ്രാമം.
എന്റെ വീട്ടിലിരുന്നാൽ കാട്ടിലെ പക്ഷികളുടെ പാട്ടും മൃഗങ്ങളുടെ
ശബ്ദവും കേൾക്കാം”.
”കൊള്ളാം. എങ്കിൽ നിനക്കിവിടെ പണിയുണ്ട്”.
ലഹരി കല്ലിച്ച കണ്ണുകളിൽനിന്നൂറി പരന്ന ഒരു വൃത്തികെട്ട
ചിരി പ്രണവിന്റെ കടവായിൽ പറ്റിക്കിടന്നു. ഉള്ളിലേക്ക് തിരിഞ്ഞു
നടക്കുമ്പോൾ പ്രണവ് അവനെ അകത്തേക്ക് ക്ഷണിച്ചു. എന്തു
വേണമെന്നറിയാതെ ആഗതൻ തെല്ലിട മുറ്റത്തറച്ചുനിന്നു.
എന്നാൽ ജീവിതമാർഗം തേടി അന്യദേശത്തെത്തിയ ഒരുവന്
ഏറെനേരം മടിച്ചുനിൽക്കുവാനോ ആരെയും അവിശ്വസിക്കാനോ
സാദ്ധ്യമായിരുന്നില്ല. പ്രണവിന് പിന്നാലെ, ആഡംബരപൂർവം
ക്രമീകരിച്ചിരിക്കുന്ന അകത്തളങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ
ഉള്ളിലെ സംവിധാനങ്ങൾ കണ്ടവൻ അത്ഭുതപ്പെട്ടു.
മറ്റൊരു ചില്ലുഗ്ലാസ് കൂടി എടുത്തുവച്ച് പ്രണവ് രണ്ടിലും മദ്യം
പകർന്നു. അതിൽ ഐസ്‌ക്യൂബുകൾ പെറുക്കിയിടുമ്പോൾ
അവൻ ആഗതന്റെ ഊരും പേരും ചോദിച്ചറിഞ്ഞു. ലാൽഛന്ദ്. ജാർ
ഖണ്ഡിലെ ഏതോ വടക്കൻ ഉൾനാട്ടിൽ നിന്നായിരുന്നു അവന്റെ
വരവ്. വറുതിയുടെ കാലിനിലങ്ങളിൽ നോട്ടമിട്ടുകൊണ്ട് മദ്യം
നിറച്ച ഗ്ലാസുകളിലൊന്ന് പ്രണവ് ലാൽഛന്ദിന് നീട്ടി.
”അയ്യോ സാർ, ഞാൻ മദ്യപിക്കില്ല”.
”വേണം. ഇന്നു നീ കുടിക്കണം”
പ്രണവ് ലാൽഛന്ദിന്റെ കൈയിൽ നിർബന്ധപൂർവം ഗ്ലാസ്
പിടിച്ചേല്പിച്ചു. ഐസ്‌ക്യൂബുകൾ അലിഞ്ഞുചേർന്ന മദ്യം വലിച്ച്
കുടിക്കുന്ന പ്രണവിനെ നോക്കി ലോലമായ ഗ്ലാസ് ഇരുകൈകൾ
കൊണ്ടും കൂട്ടിപ്പിടിച്ച് ലാൽഛന്ദ് വെറുതെ നിന്നു. അവന് ആകാം
ക്ഷയുണ്ടായിരുന്നു.
”സാർ, ഞാൻ ചെയ്യേണ്ട പോലി എന്താണെന്നു പറഞ്ഞില്ല”
”വനനശീകരണം” പ്രണവ് പൊട്ടിച്ചിരിച്ചു. ”ഈ കാണുന്ന
കാടുകളെല്ലാം വെട്ടി തീയിട്ടു നശിപ്പിക്കണം”
അതിൽ സ്വയം സുഖിച്ചവൻ കത്തിക്കയറി.
എന്നിട്ടും, അകത്തളങ്ങളിലെങ്ങും പച്ച വിരിച്ച് തഴച്ചു നിൽ
ക്കുന്ന ഭംഗിയുള്ള മുളംചെടികൾ അരുമയോടെ ശ്രദ്ധിച്ച്, ഉച്ചാടന
കർമത്തിന്റെ ഹോമകുണ്ഡങ്ങളെരിയുന്ന പ്രണവിന്റെ കണ്ണുകളിലെ
കനലുകൾ ശ്രദ്ധിക്കാതെ പാവം ലാൽഛന്ദ് പക്ഷേ, പറ
ഞ്ഞുപോയി:
”ഇതെല്ലാം വളരെ മനോഹരമായ ചെടികളാണല്ലോ സാർ”
ലാൽഛന്ദിനവിടെ പിഴച്ചു. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാൻ
അർഹതയും തിരഞ്ഞെടുക്കപ്പെട്ട സമയങ്ങളുമുണ്ട്. ലാൽഛന്ദ്
അത്തരമൊരു വ്യക്തിയോ സന്ദർഭം ഉചിതമോ ആയിരുന്നില്ല.
നിഷ്‌കളങ്കമായ ആ ഒറ്റ പ്രസ്താവനയിലൂടെ കാടുകളെ വെറും ചെടി
കളായി തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലാൽഛന്ദ് വ്യക്തമായും രേണുകയുടെ
പക്ഷത്തുനിന്ന് സംസാരിക്കുന്നതായി പ്രണവിന് തോന്നി.
ചട്ടം കെട്ടിയതുപോലെ അവന്റെ വരവ് എത്ര കൃത്യമായിരുന്നുവെന്ന്
സംശയിച്ചു. തനിക്കെതിരെ ആൾബലം വർദ്ധിപ്പിക്കുവാൻ
രേണുക അവതരിപ്പിച്ച മറ്റൊരു കപടവേഷമായി പ്രണവ് ലാൽ
ഛന്ദിനെ കണ്ടു. ഉറഞ്ഞുതുള്ളിക്കൊണ്ട് അവൻ ലാൽഛന്ദിന് നേർ
ക്കടുത്തു.
”പട്ടീടെ മോനേ, നീയിവിടെ പണിയന്വേഷിച്ചുവന്നതോ
അതോ എനിക്കിട്ടു പണിയാൻ വന്നതോ”
കഷ്ടം. അപ്രിയസത്യം അത്യാപത്തുകളെ വിളിച്ചുവരുത്തുന്നുവെന്ന
നിർമിത ലോകയുക്തി ലാൽഛന്ദിന്റെ കേവല ജീവിതാവബോധത്തിന്റെ
ശുദ്ധതയ്ക്കു്‌മേൽ എഴുതിച്ചേർക്കപ്പെട്ടു. അപരിചിത
പരിസരങ്ങളിൽ ജീവിതത്തിനു സംഭവിക്കുന്ന അനർത്ഥങ്ങളിൽ
പകച്ചുപോയ അവന്റെ കൈയിൽനിന്ന് മദ്യം നിറച്ച ചില്ലുഗ്ലാസ്
താഴെ മാർബിൾതറയിൽ പൊട്ടിവീണു.
ഒരു ചിതറൽ. ഒരു വിടരൽ.
ലാൽഛന്ദിന്റെ കൈയിൽനിന്ന് വഴുതി തറയിൽ വീണുടഞ്ഞ
ചില്ലുഗ്ലാസ് പ്രണവിന് മൗലികമായ മറ്റൊരാശയം നൽകി. വിനാശത്തിൽ
വിടർന്ന ഭാവോദ്ദീപകമായ പൂവായിരുന്നു ചിതറിത്തെ
റിച്ച ആ ചില്ലുപാത്രം. വസ്തുതലത്തിൽനിന്ന് ഉജ്ജ്വലമായ വികാരവിസ്‌ഫോടനത്തിലേക്ക്,
നാശത്തെയും ചേതോഹരമാക്കുന്ന
ചില ജ്യാമിതികളുടെ വിടരലുകൾ. ആശയത്തിൽ ആർജവത്തിൽ
സ്വയം സംശയം തോന്നിത്തുടങ്ങും മുമ്പ് എല്ലാം പൂർത്തീകരിക്ക
ണം. ആത്മോന്മാദത്തിന്റെ ഇടിവെട്ടു നിമിഷങ്ങളിൽ പിഴവുകളി
ല്ലാത്ത ഒരവതരണം. നഷ്ടപ്പെട്ടതിനെല്ലാം മേൽ പിടിച്ചെടുക്ക
ലിന്റെ തുല്യം ചാർത്തൽ. സ്തബ്ധനായ ലാൽഛന്ദിനു മുന്നിൽ
പ്രണവ് സ്വന്തം കൈയിലിരുന്ന ഗ്ലാസ് നിലത്തിട്ടുടച്ചു. മാർബിൾ
വെള്ളയിൽ മറ്റൊരു പൂ വിരിഞ്ഞു. ചില്ലുചീളുകൾ കൊണ്ട് പ്രണവ്
പൊട്ടിയ പൂന്തോട്ടത്തിന്റെ അരങ്ങൊരുക്കി. ലാൽഛന്ദിന്റെ
ബോധവേഗത്തെ കടന്ന് കയറി അലമാരയുടെ അടിത്തട്ടിൽനിന്ന്
ഒരു കൈത്തോക്ക് വലിച്ചെടുത്തവൻ ലാൽഛന്ദിന്റെ നെഞ്ചിനു
നേർക്ക് ഉന്നം പിടിച്ചു. അവന്റെ ശരീരത്തിൽ തോക്കിൻകുഴൽ
ചേർത്തുവച്ച് ആജ്ഞാപിച്ചു.
”നടക്ക്”
ജീവനിലമർന്ന തോക്കിൻകുഴലിന്റെ മർദവ്യതിയാനങ്ങൾ നിർ
ണയിച്ച ഗതിയിൽ മുളയിലകൾ തട്ടി മുന്നോട്ടു നടക്കുമ്പോൾ, ഇവ
വെറും ചെടികൾ മാത്രമല്ലെന്നും തന്റെ ഗ്രാമാതിർത്തിയിലെ പച്ച
ക്കാടാണെന്നും ലാൽഛന്ദിന് തോന്നി. തോക്കിൻമുനയിൽ നിന്ന
വൻ പക്ഷികളുടെ പാട്ടിനും മൃഗങ്ങളുടെ മുരൾച്ചയ്ക്കും കാതോർ
ത്തു. ഇരുമ്പിന്റെ തണുപ്പിൽ, ജനിച്ചുവളർന്ന നാട് സ്വപ്നം കണ്ടു.
കിടപ്പുമുറിയുടെ വാതിലിനു മുന്നിലേക്ക് ലാൽഛന്ദിനെ നീക്കി
നിർത്തി പ്രണവ് പിന്നിൽനിന്ന് കാലുയർത്തി അടച്ചിട്ട വാതിൽ
ചവിട്ടിത്തുറന്നു. മലർക്കെ തുറന്ന വാതിലിലൂടെ ലാൽഛന്ദിനെ
മുറിക്കുള്ളിലേക്ക് ശക്തിയായി തള്ളിവിട്ട് പിന്നാലെ കയറി വാതി
ലടച്ചു. വെളിച്ചവും നിറങ്ങളും മുറിയൊഴിഞ്ഞിരുന്നു. ചില്ലുജാലക
ത്തിനപ്പുറം ആകാശം വിദൂര സായന്തനത്തിന്റെ തിരശ്ശീല വിരിച്ചു.
അതിൽ പിന്നോട്ട് പറക്കുന്ന പക്ഷികളുടെ ശബ്ദമില്ലാത്ത ചുണ്ട
നക്കങ്ങൾ പോറലുകൾ വീഴ്ത്തി. നീട്ടിപ്പിടിച്ച തോക്കുമായി നിൽ
ക്കുന്ന പ്രണവിനെയും മുറിയിലേക്കെറിയപ്പെട്ട അപിരിചിതനെയും
കണ്ട് നിലവിളിച്ചുകൊണ്ട് രേണുക കിടക്കയിൽനിന്ന് ചാടി
യെഴുന്നേറ്റു.
”പ്രണവ്, നീ എന്തു ഭ്രാന്താണീ കാണിക്കുന്നത്, ആരാണിയാ
ൾ?” അവൾ അലറി ചോദിച്ചു.
”ശബ്ദിക്കരുത്” ചുണ്ടിൽ ചൂണ്ടുവിരലമർത്തി പ്രണവ് രേണുകയ്ക്കു
നേരെ തോക്കു ചൂണ്ടി. വീണ്ടും ഒച്ചവയ്ക്കുവാനിടം കൊടു
ക്കാതെ കഴുത്തിൽ കുത്തിപ്പിടിച്ച് കിടക്കയിലേക്ക് അവളെ തള്ളി
യിട്ടു. മലർന്നു വീണ അവളുടെ നെഞ്ചിൽ കാൽമുട്ടു കുത്തി,
ശ്വാസം മുട്ടി തുറന്ന വായിൽ തോക്കിൻകുഴൽ തിരുകി, മുഖത്തോട്
മുഖമടുപ്പിച്ച്, പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: ”നിങ്ങൾ കെട്ടിയ
വേഷങ്ങൾകൊണ്ട് ഇനി കഥ ഞാനുണ്ടാക്കാം”.
ഭ്രാന്ത്തന്നെയായിരുന്നു പ്രണവിന്. കഥ മെനയുന്നതിന്റെ
തീവ്രാവേശത്തിലും അവാസ്തവികതയെ യുക്തിഭദ്രതയുടെ പൂർ
ണതയിലെത്തിക്കുവാനുള്ള കുശാഗ്രത അവൻ കൈയൊഴിഞ്ഞി
ല്ല. അപ്രതീക്ഷിതവും നിരന്തരവുമായ കടന്നേറ്റങ്ങളിലൂടെ മനസ്ഥൈര്യം
നഷ്ടപ്പെടുത്തി പ്രതിയോഗികളെ വരുതിയിലാക്കുവാനുള്ള
ഉത്സുകത അവൻ പ്രകടിപ്പിച്ചു. ശക്തമായ ഒരു പിടിത്ത
ത്തിൽ രേണുകയുടെ മേൽവസ്ത്രം അവൻ വലിച്ചുകീറി. കൈയി
ലിരുന്ന തോക്കവന് വർദ്ധിതവീര്യവും അനിഷേധ്യതയും നൽകി.
രേണുകയെ ഭീഷണിപ്പെടുത്തി ഒതുക്കി പ്രണവ് വീണ്ടും ലാൽഛ
ന്ദിന് നേർക്ക് തിരിഞ്ഞു. സംഭവിക്കുന്നതെന്തെന്നറിയാതെ ഉടലിൽ
വെറുതെ സ്പന്ദിച്ചുനിൽക്കുന്ന ലാൽഛന്ദിനോട്
വസ്ത്രങ്ങളഴിക്കുവാൻ നിർദേശിച്ചു. എവിടെ! തിരിച്ചറിവിന്റെ
ക്ഷമതകൾ ലാൽഛന്ദിൽ നശിച്ചുപോയിരുന്നു.
പാവകണക്ക് നിന്ന ലാൽഛന്ദിന്റെ ശരീരത്തിൽ ഇറുകിപ്പിടിച്ചി
രുന്ന ഷർട്ടിന്റെ ബട്ടണുകൾ തോക്കിൻകുഴൽ കടത്തി പ്രണവ്
ഒന്നൊന്നായി തിക്കി പൊട്ടിക്കുവാൻ തുടങ്ങി. നാഭിയിൽ മരണ
ത്തിന്റെ തട്ടറിഞ്ഞ ലാൽഛന്ദ് പിടഞ്ഞുണർന്ന് പാന്റ്‌സിന്റെ കുടു
ക്കഴിച്ച് സ്വയം നഗ്നനായി. വസ്ത്രത്തിന്റെ സുരക്ഷകളഴിഞ്ഞുപോയ
അവന്റെ നഗ്നശരീരത്തിൽ മരണഭീതി തല്ലിക്കളഞ്ഞ
ജീവന്റെ കുരുപ്പുകൾ വാടിനിന്നു. വഷളൻചിരിയോടെ ഒരു കസേര
വലിച്ചടുപ്പിച്ച് പ്രണവ് അതിലിരുന്നു. മുന്നിൽനിന്നു നീക്കം ചെയ്യ
പ്പെട്ട ഭാവിയുടെ വെണ്ണീറിൽ വീണു കിടന്ന ലാൽഛന്ദിന്റെ ലിംഗം
തോക്കിൻകുഴൽകൊണ്ടവൻ തട്ടിക്കളിച്ചു. ഒരു സിഗരറ്റ് കത്തിച്ചു
വലിച്ച് പുക ലാൽഛന്ദിന്റെ മുഖത്തേക്ക് ഊതിപ്പറപ്പിച്ചുകൊണ്ട്,
രേണുകയ്‌ക്കൊപ്പം കട്ടിലിൽ കയറിക്കിടന്ന് അവളെ ഭോഗിക്കുവാൻ
പ്രണവ് ലാൽഛന്ദിനോട് ആവശ്യപ്പെട്ടു.
നിറതോക്കിന്റെ ഉന്നത്തിൽനിന്ന് അതേ തോക്കിന്റെ ഉന്നത്തി
ലായിരിക്കുന്ന ഭയചകിതയും നിസ്സഹായയുമായ ഒരു സ്ര്തീയെ മരണഭയത്തോടെ
പ്രാപിക്കുക. ഈശ്വരാ, അത് സാദ്ധ്യമാണോ! മരണഭീതി
രതിക്ക് ഉപയുക്തമായ പ്രേരണയാണോ? നിശ്ചയിച്ചുറ
പ്പിച്ച പരിസമാപ്തിയിലേക്കെത്തുവാൻ സ്വയം നിർണയിച്ച നീതി
സാരങ്ങൾ കഥാപാത്രങ്ങൾക്ക് പ്രണവ് കല്പിച്ചുകൊടുത്തു. വിനാശകരമായ
സന്ദിഗ്ദ്ധതകളുടെ മരണമുഖത്തേക്ക് ആട്ടിത്തെളിച്ച
ഗതികെട്ട ജീവനുകൾക്ക് ഉണർവിന്റെ രസഭാവങ്ങൾ കെട്ടിയാടു
ന്നതിലൂടെ നിലനിൽക്കുവാനുള്ള അവസാന സാദ്ധ്യത അവൻ
കനിഞ്ഞുനൽകി. വാഗ്ദാനങ്ങളിലെ അതിഭാവുകത്വത്തിന്റെ
കോമാളിത്തരങ്ങൾക്ക് വഴങ്ങി പ്രതീക്ഷകൾ വീണ്ടെടുത്ത് സ്വയം
രക്ഷപ്പെടുവാൻ ഉന്മൂലനത്തിന്റെ ഇടവേള ഒരുക്കിക്കൊടുത്തു.
ജീവിക്കുന്നതിനല്ല, വെറും കാലം കഴിച്ചുപോകുന്നതിന് ജനിച്ച
നാടും വീടും വിട്ടുപോരുമ്പോൾ ശരീരവും സാന്നിദ്ധ്യംകൊണ്ടതിന്
അർത്ഥം നൽകിയ ജീവനുമായിരുന്നു ലാൽഛന്ദിന് കൈമുതൽ.
ഇതാ, ഇവിടെ സ്വന്തം രാജ്യത്തിന്റെ അപരിചിതമായ ഇരുണ്ട മറുപക്ഷത്ത്
വെറിപിടിച്ച ഒരുത്തന്റെ വിഭ്രമത്തിന് അത് ഇരയായിരി
ക്കുന്നു. ലാൽഛന്ദ് ജീവിക്കുവാനാശിച്ചു. സ്വന്തം ജീവനും ശരീര
ത്തിലടക്കിപ്പിടിച്ച് ജനിച്ച നാട്ടിൽ തിരിച്ചെത്താൻ കൊതിച്ചു. മരണഭീതി
ജീവിതാസക്തിയായി ശരീരത്തിൽ പ്രവർത്തിക്കുകയാൽ
കഠിനമായ ആ പരീക്ഷണഘട്ടത്തിലും അത്യുഗ്രമായ ലാൽഛന്ദ്
ഉത്തേജിതനായി. പച്ചക്കാടുകൾ അതിരിട്ട തന്റെ ഗ്രാമത്തിലേക്കു
നീണ്ട ഏകപാതയായി ലാൽഛന്ദ് രേണുകയെ കണ്ടു. അവളോടവന്
അതിയായ സ്‌നേഹം തോന്നി. ജീവിതത്തോടുള്ള സ്‌നേഹമത്രയും
രേണുകയിൽ പ്രകടിപ്പിക്കണമെന്നാഗ്രഹിച്ച്, അവളെ
തെല്ലും വേദനിപ്പിക്കരുതെന്ന കരുതലോടെ നഗ്നനായ ലാൽഛന്ദ്
രേണുകയിലേക്ക് മെല്ലെ ചാഞ്ഞിറങ്ങി.
പ്രതിഷേധിച്ച് സംരക്ഷിക്കേണ്ടതായി ശരീരത്തിലെന്തെങ്കിലും
ഉള്ളതായി രേണുകയ്ക്ക് തോന്നിയില്ല. പ്രതിഷേധത്തിലൂടെ സംര
ക്ഷിക്കപ്പെടുന്ന ജീവിതത്തിൽ അവൾക്ക് തീരെ വിശ്വാസവുമില്ലായിരുന്നു.
അംഗീകൃത ദാമ്പത്യത്തിന്റെ ഊഹക്കച്ചവടത്തിൽ ഇവ
രണ്ടും അവൾ പണ്ടേ ഇറക്കിക്കളിച്ചിരുന്നു. ഉയർച്ചയിൽ വച്ച് വീഴ്
ചയുടെ അത്യഗാധങ്ങൾ ശരീരത്തിൽ പ്രണവിനവൾ കാട്ടിക്കൊടുത്തു.
മൂല്യങ്ങളും മൂല്യരാഹിത്യവും കൂട്ടിക്കലർത്തി നഷ്ടങ്ങളുടെ
ആധികൾ സമ്മാനിച്ചു. ഇരട്ടിപ്പുകൾ സാദ്ധ്യമല്ലാത്ത ക്ഷുദ്രധാതു
ക്കളുടെ ചപ്പുകൂനയായി ശരീരം പ്രണവിനായവൾ എപ്പോഴും
സജ്ജമാക്കിയിരുന്നു. ഇന്ന് അപരിചിതനായ ഈ ചെറുപ്പക്കാരനുമായി
ചേർന്ന് പ്രണവിനുവേണ്ടി വിഷലിപ്തമായ ഒരു വിരുന്നൊരു
ക്കണമെന്ന് രേണുക നിശ്ചയിച്ചു. തന്നിലേക്കു ചാഞ്ഞുവന്ന
ലാൽഛന്ദിനെ കൈകൾ വിടർത്തി രേണുക നെഞ്ചിലേക്ക് ഏറ്റുവാങ്ങി.
ലാൽഛന്ദുമായി ചേർന്ന് കിടക്കയിൽ അവൾ കൃത്യവും
സൂക്ഷ്മവുമായ ഒരു കൂട്ടുണ്ടാക്കി.
ചെറുത്തുനില്പും മൽപിടിത്തവും കീഴടക്കലും പ്രതീക്ഷിച്ചിരുന്ന
പ്രണവിന് മുന്നിൽ അരങ്ങേറിയത് തിരിച്ചടിയുടെ മറ്റൊരു രഹസ്യ
ഉടമ്പടിയായിരുന്നു. എരിഞ്ഞുകത്തുന്ന സിഗരറ്റ് കടിച്ചുപിടിച്ച്,
ഇരുകൈകൾകൊണ്ടും മുറുക്കിപ്പിടിച്ച തോക്ക് നാഭിയിൽ അമർ
ത്തിക്കുത്തി, വലിഞ്ഞുമുറുകി പ്രണവിരുന്നു. അറിയപ്പെടാത്ത
രതിയിലെ ശരീരങ്ങളുടെ സമ്മോഹന മേളനം കണ്ട് അവൻ നിലവിളിച്ചു.
നഷ്ടപ്പെട്ടതിനൊക്കെയുംമേൽ കയറിയിരുന്ന് ഒരു ഭീരുവി
നെപ്പോലെ അവൻ പോർവിളി നടത്തി. മ്ലാനതയിലേക്ക് മലക്കം
മറിയുന്ന മുഖത്തോടെ അത്യപൂർവ ശബ്ദങ്ങളിൽ കൂക്കിവിളിച്ചു.
അർത്ഥജടിലമായ ഏതോ പുതിയ ഭാഷയിലെ ഇരട്ടിച്ചിട്ടും ദുർബലമായിപ്പോയ
ചില സ്വരങ്ങളായിരുന്നു അത്. അരക്കെട്ടിൽ ഉയർ
ന്നുനിന്നു വിറയ്ക്കുന്ന കൈത്തോക്ക് പ്രണവിന് നൽകുന്ന
കറുത്ത ഹാസ്യത്തിന്റെ അധികമാനങ്ങൾ രതിമൂർഛയ്ക്കിടയിലും
ഒളികണ്ണിട്ടു കണ്ട് അതിഗൂഢമായ മന്ദഹാസത്താൽ അസാധാരണ
മദഗന്ധങ്ങൾ വമിപ്പിക്കുന്ന ഒരു കാനനപുഷ്പമായ് ലാൽഛ
ന്ദിനു താഴെ രേണുക വിടർന്നു കിടന്നു. വിട്ടുപോന്ന ജീവിതത്തി
ലേക്കുള്ള മടക്കയാത്രയുടെ അതിവേഗത്തിലായിരുന്നു ലാൽഛ
ന്ദ്. കഥാഗതിയുടെ അചിന്തനീയമായ ഉൾത്തിരിവുകളിൽ തനിക്കുമേലെ
മേധാവിത്വം സ്ഥാപിക്കുന്ന പാത്രങ്ങളുടെ തത്ഭാവങ്ങൾ
പ്രണവിനെ വെല്ലുവിളിച്ചു. ‘നായിന്റെ മക്കളേ’ എന്നാക്രോശിച്ചുകൊണ്ട്
ചാടിയെഴുന്നേറ്റ പ്രണവ് ലാൽഛന്ദിന്റെ മുടിയിൽ കുത്തി
പ്പിടിച്ച് രേണുകയിൽനിന്ന് അവനെ വലിച്ചുയർത്തി. തന്നിൽ
നിന്ന് പറിഞ്ഞുപോകുന്ന ജീവന്റെ ആളലും മറഞ്ഞുപോയ കാഴ്
ചകൾ തങ്ങിനിൽക്കുന്ന മിഴികളുടെ പിടച്ചിലും കണ്ട് ഇരുകൈക
ൾകൊണ്ടും മുഖംപൊത്തി കിടക്കയിൽ കമിഴ്ന്നു കിടന്ന് ഒരു മുളംതണ്ടു
ചീന്തുംപോലെ രേണുക പൊട്ടിക്കരഞ്ഞു. മുളംകാടുകൾക്കു
ള്ളിൽ ഇരുൾ നിറഞ്ഞിരുന്നു. നിറങ്ങൾ കെട്ടുപോയ രേണുകയുടെ
നഗ്നമേനിയിൽ ചുമലുകൾ മാത്രം ദുർബലമായി വിറകൊണ്ടു.
അന്തമില്ലാതെ ആവർത്തിക്കപ്പെടുന്ന ദുർഗതിയുടെ ആരോഹണാവരോഹണങ്ങളിൽ
തല്ലിത്തെറിച്ചുനിന്ന ലാൽഛന്ദിന്റെ മുന്നി
ലേക്ക് അവന്റെ വസ്ര്തങ്ങൾ പ്രണവ് ചവിട്ടിത്തൊഴിച്ചിട്ടു. നഷ്ടപ്പെട്ട
സുരക്ഷയുടെ പിഞ്ചിപ്പോയ പഴകിയ ആവരണത്തിലേക്ക് ലാൽ
ഛന്ദ് വീണ്ടും തിരുകിക്കയറുമ്പോൾ ഒരു ഉരുക്കലമാരയുടെ
ലോക്കർ തുറന്ന് കുറച്ചധികം നോട്ടുകൾ വലിച്ചെടുത്ത് പ്രണവ്
ലാൽഛന്ദിന്റെ കുപ്പായക്കീശകളിൽ കുത്തിനിറച്ചു. അലക്ഷ്യമായി
മാറിയിൽ കൊഴിഞ്ഞുവീണ നോട്ടുകൾ പ്രണവിന്റെ മനോക്ഷോഭം
കൊണ്ടായിരുന്നില്ല, പെരുപ്പിച്ചെടുക്കുന്ന വിശ്വസനീയതയ്ക്ക്
അലങ്കാരത്തിന്റെ മേലൊപ്പുകൾ പിൻബലമേകുമെന്ന നയതന്ത്രജ്ഞതയായിരുന്നു.
ലാൽഛന്ദ് പക്ഷേ ഒന്നും മനസ്സിലാക്കി
യില്ല. മുറിയുടെ വാതിൽ തുറന്നുപിടിച്ച്, രക്ഷപ്പെട്ട് പൊയ്‌ക്കൊള്ളുവാൻ
പറഞ്ഞ പ്രണവിനെപോലും അവൻ വിശ്വസിച്ചു. ജന്മം നൽ
കിയ തന്റെ ഗ്രാമത്തിൽനിന്നെന്നപോലെ രേണുകയെ വിട്ട് തുറ
ന്നുകിട്ടിയ രക്ഷയിലേക്ക് ജീവനും നുള്ളിപ്പിടിച്ച് ലാൽഛന്ദ് ഓടി
പ്പോയി.
എരിയുന്ന സിഗരറ്റ് മുളംചെടികൾക്കിടയിലേക്ക് വലിച്ചെറി
ഞ്ഞതിനുശേഷം പ്രണവ്, കിടപ്പുമുറിയും അകത്തളവും കടന്നുപോയ
ലാൽഛന്ദിനു പിന്നാലെ അതിവേഗം പാഞ്ഞുചെന്നു.
പുറത്ത് ശുക്ലപക്ഷത്തിലെ നിലാവായിരുന്നു. നിലാവിൽ മുറ്റം മുറി
ച്ചുകടക്കുന്ന ലാൽഛന്ദിന് അത്ര ലളിതവും മായികവുമായ ഒരു
രക്ഷ പ്രണവ് അനുവദിച്ചിരുന്നില്ല. ഒരുക്കിക്കൊടുത്ത മോചനത്തി
ന്റെ സമയദൈർഘ്യവും സ്വാതന്ത്ര്യത്തിന്റെ ദൂരപരിധിയും ഒരു
പിസ്റ്റൽ ടാർജറ്റിന്റേതായിരുന്നു. ലാൽഛന്ദ് ഇപ്പോഴും ആ സ്വപ്നപരിധിക്കുള്ളിൽതന്നെ
എന്നുറപ്പാക്കി പിന്നിൽ നിന്ന് പ്രണവ് നിറയൊഴിച്ചു.
വെടിയുണ്ട ലാൽഛന്ദിന്റെ ശരീരത്തിൽ ഒരു സുഷിരമു
ണ്ടാക്കി കടന്നുപോയി. ചന്ദനവെളിച്ചത്തിൽ രക്തം തൂകിത്തെറു
പ്പിച്ച് യാതൊരു ശബ്ദകോലാഹലവും ഇല്ലാതെ ഒരു പൂ വിടരുന്ന
തുപോലെ, നെഞ്ചു തകർന്ന ലാൽഛന്ദ് ഫ്‌ളോറിംഗ് ബ്രിക്‌സ്
പാകിയ മുറ്റത്ത് മറിഞ്ഞുവീണു. നിലാവു കണ്ടുണർന്ന ഒരു നിശാപുഷ്പമായിരുന്നു
ലാൽഛന്ദ്. വീടിനുള്ളിൽ മുളംചെടികൾക്കിടയിൽ
തെറിച്ചുവീണ തീപ്പൊരി പച്ചിലകളിൽ കാട്ടുതീയായി വളർന്നിരു
ന്നു. രേണുകയ്ക്കപ്പോൾ നിറം തീമഞ്ഞയായിരുന്നു.
മറ്റൊരു ബുള്ളറ്റുകൊണ്ട് ലാൽഛന്ദിന്റെ മരണം ഉറപ്പു വരുത്തി
പ്രണവ് പോലീസ് കൺട്രോൾ റൂമിലേക്ക് ഇങ്ങനെ വിളിച്ചറിയി
ച്ചു:
”Hello, I am Pranav. റോസ് ഗാർഡൻ വില്ല നാല്പത്തിമൂന്നിൽ
നിന്നും വിളിക്കുന്നു. എന്റെ വീട്ടിൽ നുഴഞ്ഞുകയറി അതിക്രമം
കാണിച്ച ഒരുത്തനെ ഞാൻ വെടിവച്ചിട്ടിരിക്കുന്നു. A filthy bastard
from some other state… seems to be a terrorist”
ആകസ്മികമായ ഒരു പൊട്ടിച്ചിതറലിൽ വിരിഞ്ഞുകിട്ടിയ ആശയത്തെ
കിറുകൃത്യവും സുതാര്യവുമായ പരിസര സൃഷ്ടിയിലൂടെ
അനിവാര്യമായ അന്ത്യത്തിലെത്തിച്ചതിന്റെ ആത്മവിശ്വാസത്തി
ലായിരുന്നു പ്രണവ്. കഥാപാത്രങ്ങൾക്ക് അവൻ നേടിക്കൊടുത്ത
അനശ്വരതയും അതിലൂടെ അവനു വന്നുചേർന്നേക്കാവുന്ന സർ
വസമ്മതിയും തോക്കിലുള്ള അവന്റെ വിശ്വാസവും മുറുക്കവും
കൂടുതൽ ദൃഢതരമാക്കി. അവധാനതയോടെ, തികഞ്ഞ ശാന്തതയോടെ
സിറ്റൗട്ടിലെ ചൂരൽക്കസേരയിലേക്ക് അവൻ ചാഞ്ഞമ
ർന്നു കിടന്നു. ആ കിടപ്പിലും സാന്ധ്യമേഘങ്ങൾ ഒഴിഞ്ഞുതെളിഞ്ഞ
ആകാശത്ത് ഉദിച്ചുനിന്ന ചന്ദ്രബിംബത്തെ അതിലാരോപി
തമായ എല്ലാവിധ മനോഹാരിതകളോടും കൂടി പ്രണവ് ആസ്വദി
ക്കുവാൻ തുടങ്ങി.