വിജയ് തെണ്ടുൽക്കറുടെ പ്രമുഖ നാടകമായ ഖാഷിറാം കോട്ട്‌വാൾ
വീണ്ടും കാണുമ്പോൾ ഒരു ചരിത്രത്തെയും അത് രൂപപ്പെടു
ത്തിയ സാഹചര്യത്തെയും സൂക്ഷ്മമായി എങ്ങനെയാണ് തെണ്ടു
ൽക്കറിലെ നാടകകൃത്ത് പുനർവായിച്ചതെന്ന് നമുക്ക് ബോദ്ധ്യമാവും.
ശക്തമായ ആക്ഷേപഹാസ്യത്തിന്റെ വഴിയിലൂടെ സഞ്ചരി
ക്കുന്ന ഈ നാടകം രൂക്ഷമായ സാമൂഹ്യവിമർശനംതന്നെയാണ്
മുന്നോട്ടുവയ്ക്കുന്നത്.
1972-ൽ രചന പൂർത്തിയാക്കി വേദിയിലെത്തിച്ച നാടകം
അന്നുതന്നെ വൻവിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. നിരവധി
പുരസ്‌കാരങ്ങൾ നേടിയ ഈ നാടകം ജനകീയമായതോടെയാണ്,
നിരോധനത്തിനും നാടകത്തിനും നേരെ നടന്ന കൈയേറ്റ
ത്തിനും വിധേയമായത്. ചരിത്രത്തെ പുനർവായിച്ചതി
ലൂടെയാണ് പൊള്ളുന്ന പാതയിലൂടെ ഈ നാടകത്തിന് കടന്നുപോകേണ്ടിവന്നത്.
മഹാരാഷ്ട്രയിൽ ശിവസേനയുടെ വളർച്ചയോടനുബന്ധി
ച്ചാണ് വിജയ് തെണ്ടുൽക്കർ ഈ നാടകം രചിക്കുന്നത്. സേന
കൊട്ടിഘോഷിക്കുന്ന മഹാരാഷ്ട്രീയൻ പൈതൃകത്തെ പൊളിച്ച
ടുക്കാൻ കലയിലൂടെ നടത്തിയ ശക്തമായ മുന്നേറ്റമായിരുന്നു
വിജയ് തെണ്ടുൽക്കറിന്റെ ഈ നാടകം. ബർലിനിലെ അന്താരാഷ്ട്ര
നാടകോത്സവത്തിൽ ഉൾപ്പെടെ എത്തിയ ഈ നാടകം ഈയിടെ
വീണ്ടും മുംബയിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി.
വിജയ് ഗോവിന്ദിന്റെ സംവിധാനത്തിലൂടെ, പൂനെയിലെ നാടകസംഘമാണ്
നാടകം അരങ്ങിലെത്തിച്ചത്.
പതിനെട്ടാം നൂറ്റാണ്ടിലെ പേഷ്വാഭരണത്തിന്റെ പശ്ചാത്തലമാണ്
നാടകത്തിലുള്ളത്. പേഷ്വയുടെ ദിവാനായിരുന്ന നാനാ
ഫട്‌നവിസ് (1741-1800) എന്ന അതിസമർത്ഥനായ ഭരണാധികാരിയുടെ
സ്ര്തീവിഷയതാൽപര്യവും ഒപ്പം അഴിമതിയും മുൻനിർത്തി
യാണ് നാടകം രൂപപ്പെടുത്തിയിട്ടുള്ളത്.
കനീജിൽനിന്ന് ജീവിതവൃത്തിക്കായി പൂനെയിൽ എത്തിച്ചേ
രുന്ന ഖാഷിമാറിനെ കള്ളനെന്ന മുദ്ര കുത്തി ജയിലിലടയ്ക്കുകയാണ്.
പേഷ്വ ബ്രാഹ്മണർക്ക് ഭൂമി ദാനം ചെയ്യുന്നുവെന്ന അറിവിന്റെ
അടിസ്ഥാനത്തിലാണ് അയാൾ പൂനെയിൽ എത്തുന്നത്. തന്നെ
കള്ളനാക്കി ജയിലിലടച്ച അനീതിയിൽ മനം നൊന്ത് അയാൾ
പൂനെയെയും പൂനെനിവാസികളെയും നശിപ്പിക്കുമെന്ന് പ്രതി
ജ്ഞ ചെയ്യുന്നു.
പ്രതികാരം മാത്രം കൈമുതലായ ഖാഷിറാം സ്വന്തം മകളെ
ദിവാനായ നാനാ ഫട്‌നവിസിന് സമർപ്പിച്ച് പൂനെയിലെ
കോട്ട്‌വാൾ (പോലീസ് മേധാവി) പദവി നേടിയെടുക്കുന്നു.
അതിനെ തുടർന്ന് അയാൾ പൂനെ നിവാസികളെ അടിച്ചമർത്തി,
അഴിമതി നിറഞ്ഞ ഭരണത്തിന് തുടക്കം കുറിക്കുകയാണ്.
കോട്ട്‌വാളിനെതിരെ ശക്തമായ പരാതികൾ ഉയർന്നുവന്ന
പ്പോഴും അയാളുടെ മകളുടെ ലാവണ്യത്തിലും മാദകത്വത്തിലും
മയങ്ങിപ്പോയ ദിവാന് ആ പരാതികൾ കേൾക്കാനുള്ള ക്ഷമയു
ണ്ടാവുന്നില്ല. സ്ര്തീവിഷയത്തിൽ രമിച്ച്, സുഖിച്ച് ജീവിതം തള്ളിനീ
ക്കുക എന്നതിൽ കവിഞ്ഞ ചിന്ത ദിവാനെ ബാധിക്കുന്നിലനെ
ഇതിനിടയിൽ ഖാഷിറാമിന്റെ മകൾ ഗർഭിണിയാവുകയും
പ്രസവസമയത്ത് മരണപ്പെടുകയും ചെയ്യുന്നു. ഇതോടെ കോട്ട്‌വാളിനെതിരെയുള്ള
പരാതികൾക്ക് ശക്തിയുണ്ടാവുകയും
കോട്ട്‌വാൾ അതിക്രൂരമായി വധിക്കപ്പെടുകയും ചെയ്യുന്നു.
അധികാരസ്ഥാനത്തിരിക്കുന്നവർ തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി
വ്യക്തികളെയും ആശയങ്ങളെയും എങ്ങനെ ഉപയോഗി
ക്കുന്നുവെന്നും, കാര്യം സാധിച്ചാൽ മാനുഷികതയുടെ അംശം
തൊട്ടുതീണ്ടിയിട്ടില്ലാത്ത അത്യാഗ്രഹം മാത്രം കൈമുതലാക്കിയ
ഈ വർഗം യാതൊരു മനോവിഷമവുമില്ലാതെ എങ്ങനെ വലിച്ചെ
റിയുന്നുവെന്നും ഈ നാടകം കാണിച്ചുതരുന്നുണ്ട്.
മഹാരാഷ്ട്രീയൻ സംസ്‌കൃതിയുടെ ശക്തമായ വിമർശനമാണ്
ഈ നാടകം കാഴ്ചവയ്ക്കുന്നത്. അധികാരം ഏത് വ്യക്തിയെയും
ഹിംസാത്മകമാക്കുന്നുവെന്ന് ദിവാനിലൂടെയും കോട്ട്‌വാളിലൂടെയും
നാടകം നമുക്ക് വ്യക്തമാക്കിത്തരുന്നു.
അധികാരത്തിലേക്ക് എത്താനുള്ള വഴികൾ, സ്വന്തം മകളെപ്പോലും
കാഴ്ചവച്ച് നേടുന്ന അധികാരം, അത് സൃഷ്ടിക്കുന്ന മൂല്യ
ങ്ങൾ, അധികാരത്തിലെത്തുന്നതോടെ ഹിംസാത്മകമാവുന്ന മന
സ്സ് തുടങ്ങി എക്കാലവും പ്രസക്തമാണ് ഈ നാടകത്തിന്റെ വഴി
കൾ. മഹാരാഷ്ട്രീയൻ കലാരൂപങ്ങളായ ലാവണി, തമാശ, അഭംഗുകൾ
ഉൾപ്പെടെയുള്ള സാംസ്‌കാരിക ധാരകളെയും ഈ നാടക
ത്തിൽ മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്. നാടകത്തിന്റെ
സംഗീതം ഇതിന്റെ ആത്മാവായി വർത്തിക്കുന്നു.
ജബ്ബാർ പട്ടേലാണ് ആദ്യം ഈ നാടകം പൂനെയിൽ അവതരി
പ്പിക്കുന്നത്. ചിത്പവൻ ബ്രാഹ്മണന്മാരെ അധിക്ഷേപിക്കുന്നുവെന്ന
ശക്തമായ ആരോപണം ആദ്യകാലത്ത് ഉയർന്നതിനെ
തുടർന്നാണ് മഹാരാഷ്ട്രയിൽ ഈ നാടകം കുറെക്കാലം നിരോധി
ക്കപ്പെട്ടത്.
തന്റെ രചനകൾ വഴി സത്യസന്ധമായ പുനർവായനയാണ് നട
ത്തുന്നതെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വിജയ് തെണ്ടുൽക്കർ
വ്യക്തമാക്കിയിരുന്നു. കലാകാരനായ ബാൽ താക്കറെ എങ്ങനെ
ജനകീയ നേതാവാകുകയും അധികാരത്തിലെത്തുകയും ചെയ്തുവെന്ന
ചിന്ത തന്റെ ഖാഷിറാമിന്റെ രചനയ്ക്ക് വളമായിട്ടുണ്ടെന്നും
തെണ്ടുൽക്കർ വ്യക്തമാക്കിയിട്ടുണ്ട്. വേശ്യാവൃത്തി, അഴിമതി,
അധികാരം, കഴിവില്ലായ്മ എല്ലാം ഈ നാടകത്തിൽ കണ്ണിചേർ
ക്കപ്പെട്ടിട്ടുണ്ട്. അധികാരവുമായി ബന്ധപ്പെട്ട് എക്കാലവും പ്രസ
ക്തമായ ഈ നാടകം ശക്തമായ സംവേദനമാണ് പുതിയ കാല
ത്തിലും പ്രേക്ഷകനിൽ സൃഷ്ടിക്കുന്നത്.