സമകാലീനലോകത്തെ സ്ത്രീയുടെ അസ്തിത്വനിർമിതി, സമൂഹ
ശരീരത്തിന്റെ സമയസങ്കീർണതയിൽ കൂടിയുള്ള അവളുടെ
യാത്രയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പലപ്പോഴുമവൾ തന്റെ
രാത്രികളും രാവിലെകളും നിർലോഭം പകുത്തു കൊടുക്കാൻ വി
ധിക്കപ്പെടുന്നു. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ചുറ്റുപാടിൽ
സമയമെന്നതെന്നും സ്ത്രീകൾക്ക് ഒരു പ്രഹേളികയാണ്.
ഇരുപത്തിനാല് മണിക്കൂറും ഒരു പുരുഷന് സ്വന്തമെന്ന് അവകാശപ്പെടാൻ
ലഭിക്കുമ്പോൾ ഒരു സ്ത്രീക്ക് അവളുടേതെന്ന് കരുതാൻ
ലഭ്യമാകുന്ന സമയം കുടുംബത്തിലും സമൂഹത്തിലും പരിമിതമാണ്.
കേരളത്തിലെ മിക്ക സ്ത്രീകളുടെയും രാവിലെകൾ കുടുംബത്തിനു
വേണ്ടിയുള്ള അദ്ധ്വാനത്തിലാണ് ചെലവഴിക്കപ്പെടുക. പലപ്പോഴും,
വ്യായാമമോ വായനയോ ചെയ്യുന്ന പുരുഷന്റെ മുന്നി
ലേക്ക് നീട്ടുന്ന ഒരു കപ്പ് ചായയിൽ അവളുടെ ഒരു ദിവസത്തെ സമയഭാവി
കുറിക്കപ്പെടുന്നു. അടുക്കളയിന്നും ഒരു ശരാശരി മലയാളിസ്ത്രീയുടെ
സമയഭൂമി മാത്രമായി മാറുന്നു. മിക്ക സ്ത്രീകളും
തന്റെ ജീവിതത്തിന്റെ പകുതിയിലേറെ സമയം അടുക്കളയിൽ
ചെലവഴിക്കാൻ വിധിക്കപ്പെട്ടവൾ ആണ്. തെറ്റി പോകുന്ന എരി
വിന്റെയും ഉപ്പിന്റെയും കണക്കുകൾ പലപ്പോഴും അവളുടെ ജീവി
തത്തിന്റെ അളവുകോലുകൾ തെറ്റിക്കുന്നു. പുരുഷാധിപത്യ കേന്ദ്രീകൃതമായ
കുടുംബ വ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്റെ
സമയം അവൾ നിരന്തരം മറ്റുള്ളവർക്കായി വിഭജിക്കേണ്ടി വരുന്നു.
രാവിലെ എണീറ്റ് കുടുംബത്തിനു കറികളും ഭക്ഷണവും ഒരുക്കി
മിക്കപ്പോഴും അവൾ പായുന്നത് തൊഴിലിടത്തേക്കാണ്. വൈകുന്നേരം
വരെ അദ്ധ്വാനിച്ചു തിരിച്ചെത്തുമ്പോൾ അവളെ കാത്തി
രിക്കുന്നത് കുടുംബത്തിലെ ബാക്കി ജോലികളാണ്. മധ്യവർഗ
കുടുംബത്തിലെ പല സ്ത്രീകളും വീട്ടുജോലിക്കും മറ്റും അന്യ
സ്ത്രീകളെ നിയോഗിച്ചു സ്വന്തം തൊഴിൽ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും
സമൂഹം പതിച്ചു നൽകിയ ഗൃഹനായികാബിംബം
അവളുടെ മേൽനോട്ടം ആവശ്യപ്പെടുന്നു. തൊഴിലാളി
വർഗത്തിലുള്ള സ്ത്രീകളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്.
സ്വന്തം വീട്ടിലെ ജോലികൾ തീർത്ത് ശേഷം രണ്ടും മൂന്നും
വീടുകളിലെ പണിക്കു പോയി സമയം ജീവിതമാക്കി മാറ്റി തിരി
ച്ചെത്തുമ്പോഴും അവളുടെ സ്ഥിതി വിഭിന്നമല്ല. സ്വന്തം ഗൃഹത്തി
നും അന്യ ഗൃഹങ്ങൾക്കും ഇടയിലായി അവളുടെ അസ്തിത്വം വിഭജിക്കപ്പെടുന്നു.
ഒരു സ്ത്രീ സമൂഹത്തിനു നൽകുന്ന സംഭാവന പലപ്പോഴും
അവളുടെ സമയവിനിയോഗത്തിന്റെ അടിസ്ഥാനത്തിലാണ് നി
ർണയിക്കപ്പെടുന്നത്. അവൾ സ്വയം ചെലവഴിക്കുന്ന സമയം അനാവശ്യ
ആത്മരതിയായും അവൾ മറ്റുള്ളവർക്കായി ചെലവാക്കുന്ന
സമയം അവളുടെ കർമമായിട്ടും സമൂഹം വിധി കല്പിക്കുന്നു.
ഫലത്തിൽ സമകാലീന സമൂഹം അവളിൽ നിന്ന് ഒരുപാട് സമയം
മറ്റുള്ളവർക്കായി പ്രതീക്ഷിക്കുമ്പോൾ അവൾ അവൾക്കു വേണ്ടി
ചെലവിടണം എന്ന് പ്രതീക്ഷിക്കുന്ന സമയത്തിന്റെ തോത്
വളരെ കുറച്ചാണ്, അല്ലെങ്കിൽ സ്ത്രീക്ക് അവളുടേത് മാത്രമായി
ഒരു സമയമില്ല. പല വേദികളിലും അടുക്കളയിൽ ചെലവഴിക്കുന്ന
സമയത്തിന്റെ തോതനുസരിച്ചാണ് ഒരു സാധാരണ സ്ത്രീക്ക്
വില കല്പിക്കപ്പെടുന്നത്. പാചകത്തിന് താരതമ്യേന കൂടുതൽ സമയം
വിനിയോഗിക്കുന്ന സ്ത്രീ സമൂഹത്തിനു മുതൽക്കൂട്ടായി ചി
ത്രീകരിക്കപ്പെടുമ്പോൾ വീടിനു പുറത്തും പൊതുവേദികളിലും
അധികനേരം ചെലവിടുന്ന സ്ത്രീ ഇന്നും പരോക്ഷമായും പ്രത്യ
ക്ഷമായും അപഥസഞ്ചാരിണിയായി കണക്കാക്കപ്പെടുന്നു. രാത്രി
യിൽ സ്ത്രീകൾക്ക് നേരെ അതിക്രമമുണ്ടായാൽ അസമയത്ത്
സ്ത്രീകൾക്ക് നേരെ ആക്രമണം എന്ന വിശേഷണത്തോടുകൂടി
യായിരിക്കും സമൂഹം ആ സംഭവമേറ്റെടുക്കുക. എന്നാൽ രാത്രി
ഉപദ്രവം നേരിടേണ്ടി വരുന്ന പുരുഷന് ലഭിക്കുന്ന വിശേഷണം
നടുറോഡിൽ ആക്രമിക്കപ്പെട്ടു എന്നതു മാത്രമാവും. ഈ വിശേഷണങ്ങളിൽതന്നെ
ഒളിഞ്ഞിരിക്കുന്ന സഹജമായ സ്ത്രീവിരുദ്ധ
തയെ കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് കൂടാതെ ഇരയായി
വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീക്ക് പലപ്പോഴും സമൂഹ പി
ന്തുണ ലഭിക്കില്ല എന്ന് മാത്രമല്ല സഹജീവികളുടെ ‘ദുരാചാര’
വിചാരണയും നേരിടേണ്ടി വരും.
ആധുനിക ഉപഭോഗ സംസ്കാരം സ്ത്രീയുടെ സമയ പരിമി
തിയെ കുറച്ചു കൂടി സങ്കീർണമാക്കുന്നു. തൊഴിലിടങ്ങളിലും സാംസ്കാരിക
വേദികളിലും അവളുടെ സമയ ഉപഭോഗം നിശ്ചയി
ക്കുന്നവർതന്നെ അവളുടെ സ്വത്വവും നിർണയിക്കുന്ന വിധികർ
ത്താക്കളായി അവതരിക്കുന്നു. രാത്രിയിലേക്ക് നീളുന്ന കലാ സാഹിത്യ
സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്ന സ്ത്രീകൾ
ഇന്നും കഴുകൻകണ്ണുകളുടെ ഇരയാണ്. ധൈര്യശാലിയും പ്രബുദ്ധയുമെന്ന്
സ്വയം കരുതുന്ന സ്ത്രീ പോലും നേരം വൈകിയുള്ള
പരിപാടികളിൽ പങ്കെടുക്കുമ്പോൾ, സ്വന്തം വാഹനമില്ലെങ്കിൽ
പ്രായോഗിക ബുദ്ധിയുടെ അടിസ്ഥാനത്തിൽ സുരക്ഷിതമായി വീ
ട്ടിൽ തിരിച്ചു കൊണ്ട് ചെന്ന് ആക്കുന്ന ഒരു സുഹൃത്തിന്റെ സഹായം
സ്വീകരിക്കുകയാണ് മിക്കപ്പോഴും ചെയ്യുക. രാത്രിയിൽ പൊതുനിരത്തിലോടുന്ന
ഓട്ടോറിക്ഷകളെയും ബസുകളെയും അവൾ
ഭയക്കേണ്ടി വരുന്നെങ്കിൽ നമ്മുടെ നാട്ടിലെ സാഹചര്യം എത്ര പരിതാപകരമാണ്
എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഐ.ടി മേഖലയിലും
ആശുപത്രികളിലും പണിയെടുക്കുന്ന പല സ്ത്രീകളും
ചില സന്ദർഭങ്ങളിലെങ്കിലും സ്വന്തം ജീവിതം പോലും പണയപ്പെടുത്തിക്കൊണ്ടാണ്
അവരുടെ ജോലിക്ക് പോകുന്നത്. അർദ്ധരാത്രി
ഷിഫ്റ്റ് കഴിഞ്ഞു തിരിച്ചു വീട്ടിലെത്തുന്ന പല സ്ത്രീകളും തങ്ങളുടെ
തൊഴിൽസ്ഥാപനത്തിന്റെ വാഹനത്തിലുള്ള യാത്ര പോലും
ആശങ്കയോടു കൂടിയാണ് കാണുന്നത്.
മുൻപുള്ളതിനേക്കാൾ സമയവും കാലവും ഈ കാലഘട്ടത്തി
ലെ സ്ത്രീക്ക് പല തരത്തിലും വെല്ലുവിളിയായി മാറിക്കൊണ്ടിരി
ക്കയാണ്. പുരുഷന്റെ സമയത്തിന് അളവുകോൽ ഉപയോഗിക്കാത്ത
സമൂഹം സ്ത്രീക്ക് സമയപരിധികൾ നിശ്ചയിക്കുന്നു. ഒരു ശരാശരി
സ്ത്രീ ഇന്നും എപ്പോൾ പുറത്തിറങ്ങണമെന്നും എപ്പോൾ
തിരിച്ചു വരണമെന്നും ഉള്ള ഗാർഹിക നിയമക്കെട്ടിൽ കുരുക്കപ്പെ
ടുന്നു അല്ലെങ്കിൽ കുടുങ്ങേണ്ടി വരുന്നു.
പലപ്പോഴും സ്വന്തമാവശ്യങ്ങൾ പോലും ത്യജിച്ച് അവൾ മറ്റുള്ളവർക്കായി
പ്രയത്നിക്കണം എന്നാവശ്യപ്പെടുന്നവർ എന്തുകൊണ്ട്
അതേ നിബന്ധന പുരുഷന് വയ്ക്കുന്നില്ല എന്ന് ചി
ന്തിച്ച് പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഒരു സ്ത്രീയുടെ സമയ ചെലവിൽ കൈ കടത്തുന്ന സമൂഹം
അവൾ ഏതൊക്കെ സമയം അവൾക്കായി വിനിയോഗിക്കണം എന്നും
പലപ്പോഴും നിഷ്കർഷിക്കുന്നു. വൈകുന്നേരം ആറു മണി
ക്ക് മുൻപുതന്നെ വീട്ടിൽ എത്തണം എന്ന് അമ്മമാരെയും പെങ്ങ
ന്മാരേയും ഉപദേശിക്കുന്ന അല്ലെങ്കിൽ ഉപദേശിക്കേണ്ടി വരുന്ന
സമൂഹത്തിൽ ജീവിക്കുമ്പോൾ നമുക്കതിന്റെ കാഠിന്യം മനസി
ലാകുന്നു. ഇന്നും പ്രബുദ്ധ കേരളത്തിലെ പൊതുയിടങ്ങളിൽ നേ
ഒടടപപട ഏടഭ 2018 ഛടളളണറ 01 16
രം വൈകിയുമല്ലാതെയും സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതി
ക്രമങ്ങൾ ധാരാളമാണ്. ഇങ്ങനെയുള്ള അവസ്ഥകളിൽ കാലോചിതമായ
ഇടപെടലുകൾ സമൂഹത്തിൽ നിന്ന് സ്ത്രീയുടെ സമയരക്ഷയ്ക്ക്
ഉണ്ടാകേണ്ടതാകുന്നു. ഇന്നത്തെ സമൂഹത്തിൽ സ്വ
ത്വവളർച്ചയ്ക്കും പരിരക്ഷയ്ക്കുമുള്ള സമയവും അവകാശവും
സ്ത്രീക്ക് ലഭിക്കേണ്ടിയിരിക്കുന്നു . ഇത് മനസിലാക്കി തന്റെ ഇടവും
സമയവും കണ്ടെത്താൻ സ്ത്രീകൾ ഉൗർജസ്വലതയോടെ
പൊരുതേണ്ടയിരിക്കുന്നു. സമയം പുരുഷനും സ്ത്രീക്കും ഒരു പോലെ
അവകാശപ്പെട്ടതാണ്.
(ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ മുൻ
ഗവേഷകയും ഇപ്പോൾ തൃശൂർ ശ്രീ കേരള വർമ കോളേജിലെ
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയുമാണ്)