ആകെ നനച്ചെത്തുന്ന
പുതപ്പിൻമഴയെ
ചൂടാതെങ്ങനെ
കുളിരാനാവും
കുളിരാതെങ്ങനെ
കിളിരംവയ്ക്കും
ജീവന
കലകളതങ്ങാടിത്തെരുവു-
കളനവധിയാടിയുഴന്നെത്തുമ്പോൾ
മുടിമുതലടിവരെ
ആരേകുന്നി-
ക്കനമോലും
നവശീതികരണി,
തിരസ്കരിണി.
കഴുകിവെടിപ്പാക്കീടും
സുകൃതമതപ്പടിയിന്ദ്രിയ
പുനരാഘോഷത്തിരയാനന്ദം
ചുമ്മാ
കാറടിച്ചല്ലതുണരുക
പിന്നിലൊരൊത്തിരി
ദു:ഖധ്യാനമിരിപ്പൂ
വെയിലിൽ വെന്തു
ചിതറിപ്പോയിപ്പിന്നെ
ഒളിവിൽചേർന്നു
ഒഴുകാനായി
ശപഥമെടുത്ത്
പറക്കുകയായി
പലമാതിരിയാ
പിറവികളങ്ങനെ
ചിന്നിയ
ചെന്നിയിലാകെത്തണുവാൽ
ചൂടേറ്റി
വിലോഭനമായ്
കുളിരാണീ
ഞാനെന്നറിയിച്ച
കൃപാകരമായൊരു ധന്യതയേ
തൊഴുതുമടങ്ങുന്നെന്നുടെ
ചേതന-
യറിവടയാളക്കതിരുകളേന്തി…