സംഘപരിവാർ നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യവർ
ഷത്തെ നേട്ടങ്ങളുടെ പട്ടികയിൽ സാംസ്കാരിക മണ്ഡല
ത്തിലെ കാവിവത്കരണത്തിനാകും ഒന്നാംസ്ഥാനം നൽകുക.
ഈ രംഗത്ത് നടത്തിയ തരത്തിൽ ഏകാഗ്രതയോടെയുള്ള
പ്രവർത്തനം മോദിയും കൂട്ടാളികളും മറ്റൊരു രംഗത്തും നട
ത്തിയിട്ടില്ല. കാലാവധി പൂർത്തിയാക്കാൻ ഏതാനും മാസ
ങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സർക്കാർ മലയാളി എഴു
ത്തുകാരനായ സേതുവിനോട് നാഷണൽ ബുക്ക് ട്രസ്റ്റ് ചെയ
ർമാൻ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. സർക്കാരിന്റെ
കീഴിലുള്ള പ്രസിദ്ധീകരണ സംവിധാനത്തിന്റെ കാവി
വത്കരണം അത്രയും കാലം വൈകരുതെന്ന നിർബന്ധ
ബുദ്ധി അതിൽനിന്ന് വായിച്ചെടുക്കാവുന്നതാണ്.
സാംസ്കാരികമേഖലയിൽ സമ്പൂർണ ഹിന്ദുത്വം ആധി
പത്യം സ്ഥാപിക്കുകയെന്നത് ഈ സർക്കാരിന്റെ ലക്ഷ്യമാണെന്ന്
വ്യക്തമാക്കുന്ന വേറെ പല നീക്കങ്ങളും ഇതിനകം
നടന്നിട്ടുണ്ട്. അതിലൊന്നാണ് സിനിമാരംഗത്തെ ഇടപെടൽ.
വിശ്വാസയോഗ്യരായ സിനിമാപ്രവർത്തകർ ഹിന്ദുത്വചേരി
യിൽ ഇല്ലാത്തതുകൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ഫിലിം
സർട്ടിഫിക്കേഷൻ എന്ന പേരിൽ അറിയപ്പെടുന്ന സെൻസർ
ബോർഡിന്റെ കാലാവധി കഴിഞ്ഞിട്ടും സർക്കാർ അത്
പുന:സംഘടിപ്പിച്ചിരുന്നില്ല. ബിജെപിക്ക് താൽപര്യമുള്ള ഒരു
സിനിമയ്ക്ക് ബോർഡ് പ്രദർശനാനുമതി നിഷേധിച്ചപ്പോൾ
പെട്ടെന്ന് ഒരു അപ്പീൽ കമ്മിറ്റി തല്ലിക്കൂട്ടി അനുമതി നൽകി.
ബോർഡ് അദ്ധ്യക്ഷയും പ്രശസ്ത നർത്തകിയുമായ ലീല
സാംസണും അംഗങ്ങളും ഇതിൽ പ്രതിഷേധിച്ച് രാജിവച്ചത്
പുതിയ ബോർഡ് രൂപീകരിക്കാൻ സർക്കാരിനെ നിർബന്ധി
ച്ചു. ബോർഡ് അദ്ധ്യക്ഷപദം വഹിക്കാൻ അവർ കണ്ടെത്തി
യത് ബിജെപിയുടെ തെരഞ്ഞെടുപ്പുപ്രചരണത്തിനായി ‘ഹർ
ഹർ മോദി, ഘർ ഘർ മോദി’ എന്നൊരു ചിത്രം നിർമിച്ച
പഹ്ലജ് നിഹലാനി എന്ന പ്രൊഡ്യൂസറെയാണ്. അദ്ദേഹ
ത്തിന്റെ സദാചാര സമീപനം സിനിമാപ്രവർത്തകരെ അസ്വ
സ്ഥരാക്കിത്തുടങ്ങിയിട്ടുണ്ട്.
കാവിവത്കരണത്തിന് ചുക്കാൻ പിടിക്കുന്നത് രാഷ്ട്രീയ
സ്വയംസേവക് സംഘ് (ആർഎസ്എസ്) ആണ്. കോൺ
ഗ്രസ് ഭരണകാലത്തുതന്നെ സാംസ്കാരിക സംഘടനയെന്ന
നിലയിൽ അത് അംഗീകാരം നേടിയിരുന്നു. ഗാന്ധിവധത്തെ
തുടർന്ന് കേന്ദ്രം നിരോധിച്ച സംഘടനയാണിത്. സാംസ്കാരി
കസംഘടനയാണെന്നും രാഷ്ട്രീയരംഗത്തുനിന്ന് വിട്ടുനിൽ
ക്കുമെന്നും ഉറപ്പു നൽകിയ ശേഷമാണ് ആഭ്യന്തരമന്ത്രിയായി
രുന്ന സർദാർ വല്ലഭ് ഭായി പട്ടേൽ നിരോധനം നീക്കിയത്. ജനസംഘത്തിന്റെ
കാലത്ത് പിന്നിൽ നിന്ന് ചരടു വലിച്ചതല്ലാതെ
ആർഎസ്എസ് രാഷ്ട്രീയത്തിൽ നേരിട്ട് പങ്കെടുത്തി
രുന്നില്ല. എന്നാൽ അടിയന്തിരാവസ്ഥക്കാലത്ത് അത്
രഹസ്യ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി. ഭാരതീയ
ജനതാപാർട്ടിയുടെ രൂപീകരണത്തിനുശേഷവും ആർഎസ്എസ്
നേതൃത്വം പിന്നിൽ നിന്നതേയുള്ളൂ. എന്നാൽ അതിന്റെ
നേരിട്ടുള്ള ഇടപെടൽ മൂലമാണ് നരേന്ദ്രമോദിക്ക് ലാൽ
കിഷൻ അദ്വാനിയുടെയും മറ്റു മുതിർന്ന പാർട്ടിനേതാക്കളുടെയും
എതിർപ്പ് മറികടന്ന് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയാകാൻ
കഴിഞ്ഞത്. ഉത്തരേന്ത്യയിലെ പല
സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെയും
ബൂത്തുതല പ്രവർത്തനത്തിന്റെയും ചുമതല ആർ
എസ്എസ് നേരിട്ട് ഏറ്റെടുത്തു. തെരഞ്ഞെടുപ്പുവിജയത്തിനുശേഷം
മോദി നാമനിർദേശം ചെയ്ത അമിത് ഷാ ബിജെപി
യുടെ അദ്ധ്യക്ഷനായി. അതോടൊപ്പം പാർട്ടിയിൽ പല നിർ
ണായക സ്ഥാനങ്ങളിലേക്കും ആർഎസ്എസ് അതിന്റെ ഭാരവാഹികളെ
നിയോഗിച്ചു. ഹരിയാന നിയമസഭയിൽ ഭൂരി
പക്ഷം നേടിയപ്പോൾ ആജീവനാന്ത സംഘ് പ്രവർത്തകനെയാണ്
മുഖ്യമന്ത്രിയാക്കിയത്. അടൽ ബിഹാരി വാജ്പേയ്
പ്രധാനമന്ത്രിയായപ്പോൾ ബിജെപിക്ക് ലോക്സഭയിൽ ഭൂരി
പക്ഷം നേടുന്നതിന് മറ്റു കക്ഷികളുടെ സഹായം ആവശ്യമായിരുന്നു.
അതുകൊണ്ട് സംഘ് പരിവാർ താൽപര്യപ്രകാരം
പാർട്ടിയുടെ പ്രകടനപത്രികയിൽ ചേർത്ത പല പരിപാടി
കളും മരവിപ്പിക്കപ്പെട്ടു. പക്ഷെ അധികാരം ഉപയോഗിച്ച്
വിദ്യാഭ്യാസ രംഗത്തും മറ്റും ഹിന്ദുത്വ ആശയങ്ങൾക്കനുസൃതമായ
മാറ്റങ്ങൾ വരുത്തുവാൻ ശ്രമം നടന്നു. ലോക്സഭയിൽ
സ്വന്തം നിലയിൽ ഭൂരിപക്ഷവും രാജ്യത്തെ ഏറ്റവും വലിയ
കക്ഷി എന്ന സ്ഥാനവും നേടിയതോടെ ശിവസേന ഉൾ
പ്പെടെ ഒരു കക്ഷിയെയും പ്രീണിപ്പിക്കേണ്ട ആവശ്യം ബിജെ
പിക്കില്ല. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള
ശ്രമത്തിലാണ് ആർഎസ്എസ്.
ഹിന്ദുത്വ ആശയങ്ങൾക്കൊത്ത രീതിയിൽ ഇന്ത്യാചരിത്രം
പുനരാഖ്യാനം ചെയ്യാൻ വാജ്പേയിയുടെ കാലത്തു തുട
ങ്ങിയ ശ്രമം മുന്നോട്ടുകൊണ്ടുപോവുകയെന്നത് മോദി സർ
ക്കാർ മുൻഗണന നൽകുന്ന വിഷയമാണ്. ആ ദൗത്യം നിർവഹിക്കാൻ
കെല്പുള്ള വ്യക്തിയല്ല തന്റെ വിദ്യാഭ്യാസയോഗ്യ
തയെ കുറിച്ച് കൃത്യമായ ധാരണ പോലുമില്ലാത്ത മാനുഷിക
വിഭവ വകുപ്പുമന്ത്രി സ്മൃതി ഇറാനി. ഡൽഹിയിലെ ചാന്ദ്നി
ചൗക്കിൽ നിന്ന് 2004-ൽ മത്സരിക്കുമ്പോൾ സമർപ്പിച്ച നാമനിർദേശപത്രികയിൽ
ബി.എ. പഠനം പൂർത്തിയാക്കിയിട്ടുണ്ടെന്നാണ്
അവർ പറഞ്ഞത്. കഴിഞ്ഞ കൊല്ലം അമേത്തി
യിൽ നൽകിയ പത്രികയിൽ ബി.കോം പാർട്ട് 1 പാസായെ
ന്നാണ് പറയുന്നത്. ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ
അമേരിക്കയിലെ പ്രശസ്തമായ യേൽ സർവകലാശാലയിൽ
നിന്ന് ബിരുദം നേടിയിട്ടുള്ളതായി അവർ അവകാശപ്പെട്ടു. മറ്റ്
പത്ത് എം.പി.മാരുമൊത്ത് യേൽ സംഘടിപ്പിച്ച ഒരു ആറുദി
വസത്തെ പരിപാടിയിൽ പങ്കെടുത്തപ്പോൾ കൊടുത്ത സർ
ട്ടിഫിക്കറ്റിനെയാണ് അവർ ഡിഗ്രിയായി ചിത്രീകരിച്ചത്.
വിദ്യാഭ്യാസമന്ത്രിയാകാൻ ഉയർന്ന വിദ്യാഭ്യാസം വേണമെന്നി
ല്ല. എന്നാൽ വസ്തുതകൾ ഗ്രഹിക്കാനുള്ള ശേഷി വേണം.
തന്റെ യോഗ്യതകൾ സംബന്ധിച്ച് സ്മൃതി ഇറാനി പറഞ്ഞി
ട്ടുള്ള കാര്യങ്ങളിൽ അതിന്റെ അഭാവം പ്രകടമാണ്. അങ്ങനെയൊരാളെ
ഡ്രൈവിങ് സീറ്റിൽ ഇരുത്തുമ്പോൾ പിൻസീറ്റ്
ഡ്രൈവിങ് പ്രതീക്ഷിക്കാവുന്നതാണ്.
ഒടടപപട അയറധഫ 2015 ഛടളളണറ 18 2
പിൻസീറ്റിൽ ഒരാളല്ല, സംഘ പരിവാർ നിയോഗിച്ചിട്ടുള്ള
പലരുണ്ട്. അതിലൊരാൾ ദീനാനാഥ് ബത്ര ആണ്. ശിക്ഷാ
ബച്ചാവോ ആന്ദോളൻ സമിതി എന്ന സംഘടനയുടെ
പേരിൽ കേസ് ഫയൽ ചെയ്തു ഭീഷണിപ്പെടുത്തി പെൻഗ്വിൻ
ഇൻഡ്യ എന്ന പ്രസാധകരെ അമേരിക്കൻ പ്രൊഫസർ
വെൻഡി ഡോണിഗർ എഴുതിയ ‘ദ് ഹിൻഡൂസ്: ആൻ ആൾ
ട്ടെർനേറ്റീവ് ഹിസ്റ്ററി’ എന്ന പ്രാമാണിക ഗ്രന്ഥത്തിന്റെ എല്ലാ
കോപ്പികളും പിൻവലിച്ച് നശിപ്പിക്കാനും പുതിയ എഡിഷനുകൾ
ഉപേക്ഷിക്കാനും നിർബന്ധിച്ചയാളാണ് സ്കൂൾ അദ്ധ്യാപകനായിരുന്ന
ബത്ര. ശിക്ഷാ സംസ്കൃതി ഉഥാൻ ന്യാസ്
എന്നൊരു പോക്കറ്റ് സംഘടനയുമുണ്ട് അദ്ദേഹത്തിന്. അത്
മോദി സർക്കാർ അധികാരമേറ്റ സമയത്ത് ഡൽഹിയിൽ
സംഘടിപ്പിച്ച സമ്മേളനം രാജ്യസ്നേഹം വളർത്തുന്നതിനും
ഭാരതീയ പാരമ്പര്യവും സാമൂഹ്യ അവബോധവും ആത്മീയതയും
പ്രതിഫലിപ്പിക്കുന്നതിനും ഉതകുന്ന രീതിയിൽ വിദ്യാഭ്യാസം
ഉടച്ചുവാർക്കണമെന്നും പാഠപുസ്തകങ്ങൾ മാറ്റിയെഴുതണമെന്നും
ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയെ ശക്തിപ്പെടു
ത്താൻ അതാവശ്യമാണെന്നാണ് ബത്ര പറയുന്നത്. ഹിന്ദുത്വത്തെ
ശക്തിപ്പെടുത്താൻ എന്ന് പറയുന്നതാണ് ശരി.
ബത്രയും ഇടപെടലിനെ തുടർന്ന് സ്മൃതി ഇറാനി നാഷണൽ
കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയി
നിംഗ് ഡയറക്ടർ പർവീൻ സിങ്ക്ളയറിനു മേൽ കരിക്കുലം ചട്ട
ക്കൂട്ടിൽ മാറ്റങ്ങൾ വരുത്താൻ സമ്മർദം ചെലുത്തി. അവർ
വഴങ്ങിയില്ല. തുടർന്ന് സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട്
നടക്കുന്നതായി സർക്കാർ ആരോപിച്ചു. ആരോപണ
ത്തിനു മറുപടി നൽകാൻ അവസരം നൽകാതെ രാജി
വയ്ക്കാൻ മന്ത്രി അവരെ നിർബന്ധിച്ചു. കാലാവധി പൂർത്തിയാ
ക്കാൻ രണ്ടു വർഷം ബാക്കി നിൽക്കെ അവർ പടിയിറങ്ങി.
പുരാണകഥകൾ ചരിത്രവസ്തുതകളാണെന്നു വാദിക്കുന്ന
യെല്ലപ്രഗഡ സുദർശൻ റാവുവിനെ ഇൻഡ്യൻ കൗൺസിൽ
ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ അദ്ധ്യക്ഷനായി നിയമി
ച്ചുകൊണ്ടാണ് സ്മൃതി ഇറാനി ചരിത്ര പുന:നിർമിതിക്ക് കളമൊരുക്കിയിരിക്കുന്നത്.
പുരാണങ്ങളിൽ പരാമർശിക്കപ്പെ
ടുന്ന സ്ഥലങ്ങളിൽ പുരാവസ്തു വകുപ്പ് ഗവേഷണം നടത്തണമെന്ന
അദ്ദേഹത്തിന്റെ നിർദേശത്തെ പുച്ഛിച്ചുതള്ളേണ്ട
കാര്യമില്ല. എന്നാൽ അദ്ദേഹത്തിന്റെ ചരിത്രഗവേഷണ പരി
പാടിയുടെ ലക്ഷ്യം എന്താണെന്ന് പരിശോധിക്കണം. ജാതി
വ്യവസ്ഥയെ കുറിച്ച് ഏതാനും കൊല്ലം മുമ്പ് എഴുതിയ
ബ്ലോഗ് സുദർശൻ റാവു അതിനെ സാമൂഹ്യതിന്മയായി
കാണുന്നില്ലെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം അതിൽ കണ്ട
ഒരേയൊരു കുഴപ്പം മുസ്ലിം ആക്രമണങ്ങളുടെയും ഭരണത്തി
ന്റെയും ഫലമായി അത് ദൃഢീകരിക്കപ്പെട്ടു എന്നതാണ്.
മുസ്ലിം ആക്രമണങ്ങൾക്ക് ആയിരം കൊല്ലം മുമ്പ് – ഇസ്ലാമിന്റെ
ആവിർഭാവത്തിനും മുമ്പ് – രചിക്കപ്പെട്ട ഭാരതീയ കൃതി
കളിൽ സമത്വം എന്ന ആശയത്തെ പാടെ തിരസ്കരിക്കുന്ന
ജാതിവ്യവസ്ഥയെ കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. ജാതി
വ്യവസ്ഥയുടെ ചരിത്രപശ്ചാത്തലം എന്തുതന്നെയായാലും
അത് നമ്മുടെ ഭരണഘടന പ്രഖ്യാപിക്കുന്ന സമത്വം എന്ന
ആശയത്തിന് കടകവിരുദ്ധമാണ്. ഈ വസ്തുത ഹിന്ദുത്വവാദികൾ
ഇനിയും പരസ്യമായി അംഗീകരിക്കേണ്ടിയിരിക്കുന്നു.
റോമിനെപ്പോലെ ഡൽഹിയിലെ ഒരു പൈതൃക നഗരമായി
പ്രഖ്യാപിക്കാനുള്ള നിർദേശം ഇപ്പോൾ യുണൈറ്റഡ്
നേഷൻസ് എഡ്യൂക്കേഷൻ സയന്റിഫിക് ആൻഡ് കൾച്ചറൽ
ഓർഗനൈസേഷന്റെ (യുനെസ്കോ) മുന്നിലുണ്ട്. ഷാജഹാനബാദ്
എന്ന പഴയ നഗരവും ലുട്ട്യൻസ് നിർമിച്ച പുതു ദില്ലി
യുമാണ് പദ്ധതിയിൽ കേന്ദ്രബിന്ദുക്കളായി അടയാളപ്പെടു
ത്തിയിട്ടുള്ളത്. ഒന്ന് മുസ്ലിം കാലഘട്ടത്തിലും മറ്റേത് ബ്രിട്ടീഷ്
കാലഘട്ടത്തിലും ഉണ്ടായതുകൊണ്ട് പരിവാർ പക്ഷപാതിക
ൾക്ക് ഈ പദ്ധതിയിൽ താൽപര്യമില്ല. പുരാണങ്ങളിലെ
ഹസ്തിനപുരവും ഇന്ദ്രപ്രസ്ഥവും ഡൽഹിപ്രദേശത്താണെന്ന്
പരക്കെ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അവയുടെ ശേഷിപ്പുകളൊന്നും
ലഭ്യമല്ല. ചരിത്രവസ്തുതകളെ സത്യസന്ധതയോടെ
അഭിമുഖീകരിക്കാനുള്ള വൈമുഖ്യമാണ് പൈതൃക
പദ്ധതിയോടുള്ള മോദി സർക്കാരിന്റെ നിഷേധാത്മക സമീ
പനം വെളിവാക്കുന്നത്.
സാഹിത്യ അക്കാദമി ലളിതകല അക്കാദമി, സംഗീത
നാടക അക്കാദമി, നാഷണൽ ലൈബ്രറികൾ, ആന്ത്രപോള
ജിക്കൽ സർവെ ഓഫ് ഇന്ത്യ, നാഷണൽ ഗാലറി ഓഫ്
മോഡേൺ ആർട് തുടങ്ങിയ സ്ഥാപനങ്ങൾ സാംസ്കാരിക
വകുപ്പിന്റെ കീഴിലാണ്. അവയിൽ ഏതാനും പരിവാർ അനുഭാവികളെ
നിയോഗിച്ചുകഴിഞ്ഞു. മുൻസർക്കാർ നിയമിച്ചവരുടെ
കാലാവധി തീരുന്നതനുസരിച്ച് കൂടുതൽ പേരെ കുത്തി
നിറയ്ക്കുമെന്ന് തീർച്ചയാണ്. ഓരോ സർക്കാരും തങ്ങൾക്ക്
താൽപര്യമുള്ളവരെ നിയമിക്കുന്നത് സ്വാഭാവികമാണ്. പരി
വാറിന്റെ വർഗീയ അജണ്ടയാണ് ഈ സർക്കാരിന്റെ നിയമനങ്ങളെ
സംശയാസ്പദമാക്കുന്നത്. വാജ്പേയ് സർക്കാരിന്റെ
കാലത്ത് ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് നേരത്തെ
രാമക്ഷേത്രം ഉണ്ടായിരുന്നെന്ന പരിവാർ നിലപാടിന് തെളി
വുകൾ കണ്ടെത്താൻ വിവാദപരമായ ഗവേഷണം നടത്തുകയുണ്ടായി.
അത്തരത്തിലുള്ള കൂടുതൽ പരിപാടികൾ ഈ
സർക്കാരിന്റെ കാലത്ത് പ്രതീക്ഷിക്കാവുന്നതാണ്.
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഭഗവദ് ഗീത ദേശീയ
ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പരസ്യമായി ഉന്ന
യിച്ചിട്ടുണ്ട്. ഇന്ത്യയെ കുറിച്ച് പഠനം നടത്താൻ മുഹമ്മദ്
ഗസ്നവി നിയോഗിച്ച അൽ ബറൂണിയാണ് ഗീതയെ കുറിച്ച്
ഒടടപപട അയറധഫ 2015 ഛടളളണറ 18 3
ആദ്യം പുറംലോകത്തിനു വിവരം നൽകിയ പണ്ഡിതൻ.
ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പ് ഉപഭൂഖ
ണ്ഡത്തിൽ പ്രചാരം സിദ്ധിച്ച നിരവധി ഗീതകളിൽ ഒന്നു മാത്രമായിരുന്നു
അത്. ബ്രിട്ടീഷുകാർ ബംഗാളിൽ കോടതികൾ
സ്ഥാപിച്ചപ്പോൾ സത്യപ്രതിജ്ഞ എടുക്കുന്നതിന് ഒരു ഹിന്ദു
ബൈബിൾ ആവശ്യമായി വന്നു. അതിനായി ഭരണത്തിൽ
സഹായികളായി കൂടിയ വൈദിക ബ്രാഹ്മണൻ നിർദേശിച്ച
ഭഗവദ്ഗീത തെരഞ്ഞെടുത്തതോടെ അതിനു പ്രാഥമികത്വം
ലഭിച്ചു. പിന്നീട് തിലക്, ഗാന്ധ തുടങ്ങിയ ദേശീയനേതാക്കൾ
തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഭാഷ്യം ചമച്ചുകൊണ്ട്
അതിന് രാഷ്ട്രീയപ്രാധാന്യവും നേടിക്കൊടുത്തു. അതിലെ
ചാതുർവർണ്യം താൻ സൃഷ്ടിച്ചതാണെന്ന ശ്രീകൃഷ്ണന്റെ
പ്രഖ്യാപനം ജാതിവ്യവസ്ഥയ്ക്ക് ദൈവികാനുമതിയുണ്ടെന്നു
വരുത്തിത്തീർക്കാനായി ബ്രാഹ്മണ പക്ഷപാതികൾ എഴുതി
ച്ചേർത്തതാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസി
ലാക്കാനാകും. ചാതുർവർണ്യം നിരാകരിക്കുന്ന ഇന്ത്യയുടെ
ഭരണഘടന നിലവിൽ വന്നശേഷം അത് ദൈവം കല്പിച്ചതാണെന്ന
വരികൾ നിലനിർത്തിക്കൊണ്ട് അതിനെ എങ്ങനെയാണ്
ദേശീയ ഗ്രന്ഥമാക്കുന്നത്?
വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള ഇൻഡ്യ കൗൺ
സിൽ ഓഫ് കൾച്ചറൽ റിലേഷൻസ് എന്ന സ്ഥാപനത്തിന്റെ
പുതിയ ഡയറക്ടർ ഭാഷാപണ്ഡിതനെന്ന നിലയിലും ചരിത്രകാരനെന്ന
നിലയിലും അറിയപ്പെട്ടിരുന്ന ലോകേശ് ചന്ദ്ര
ആണ്. അദ്ദേഹം 87-ാം വയസിൽ പുതിയ സ്ഥാനത്തിന് അർ
ഹത നേടിയത് അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളുടെ
അടിസ്ഥാനത്തിലല്ല, നരേന്ദ്ര മോദി ഗാന്ധിയേക്കാൾ
വലിയ നേതാവും ദൈവത്തിന്റെ അവതാരവുമാണെന്ന
കണ്ടുപിടിത്തത്തിന്റെ അടിസ്ഥാനത്തിലാണ്. ആ സ്ഥാപനം
ഇപ്പോൾ വിവേകാനന്ദന്റെയോ ജനസംഘം നേതാവായി
രുന്ന ദീനദയാൽ ഉപാധ്യായയുടെയോ പേരിൽ ചെയറുകൾ
സ്ഥാപിക്കാൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
പരിവാർ അവയെ ഹിന്ദുത്വസെല്ലുകളായാണ് വിഭാവന
ചെയ്യുന്നത്.
പതിനാറ് ഐ.ഐ.ടികളുൾപ്പെടെ 18 പ്രശസ്തമായ ഉന്നത
വിദ്യാഭ്യാസകേന്ദ്രങ്ങളെ ഉന്നത ഭാരത അഭ്യാൻ എന്ന പേരിൽ
നൽകിയിട്ടുള്ള ഒരു സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരാൻ
മോദി സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. രാജ്യത്തെ ഉന്നത
വിദ്യാഭ്യാസ കേന്ദ്രങ്ങളെ പരിവാർ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ്
അതിന്റെ ലക്ഷ്യം. മുൻസർക്കാർ നിയമിച്ച
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ വേദ് പ്രകാശിനെ
പോലെ ചിലർ സംഘ് പരിവാറിനോട് കൂറു പ്രഖ്യാപി
ച്ചുകൊണ്ട് സ്ഥാനം നിലനിർത്താനുള്ള ശ്രമത്തിലാണ്. വിജി
ലൻസ് അന്വേഷണം നേരിടുന്ന വേദ് പ്രകാശ് ആർ
എസ്എസ് മേധാവി മോഹൻ ഭഗവത് വിളിച്ചുചേർത്ത വിദ്യാഭ്യാസ
വിചക്ഷണരുടെ യോഗത്തിൽ പങ്കെടുത്തിരുന്നു.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് സംഘ്
പരിവാർ വിദ്യാഭ്യാസ-സാംസ്കാരിക സംവിധാനങ്ങളുടെ
മേൽ പിടിമുറുക്കുന്നത്. ഒന്നൊന്നായി അവ കീഴടങ്ങുകയുമാണ്.
ഇൻഡ്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസ
ർച്ച് മാത്രമാണ് പരിവാർ സ്വാധീനം ചെറുക്കാൻ ശ്രമിക്കുന്ന
ത്. ഈയിടെ ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഗവൺ
മെന്റിന് അംഗങ്ങളെ നേരിട്ട് നാമനിർദേശം ചെയ്യാനുള്ള അധികാരം അത്
എടുത്തുകളയുകയുണ്ടായി. പക്ഷെ സാമ്പത്തിക നിലനി
ല്പിന് സർക്കാരിനെ ആശ്രയിക്കേണ്ട ഒരു സംഘടനയ്ക്ക് ഏറെ
ക്കാലം പിടിച്ചുനിൽക്കാനാകില്ല. ദ്രുതഗതിയിലുള്ള കാവിവത്കരണം
ചോദ്യം ചെയ്യാനും ചെറുക്കാനും മതേതരശക്തിക
ൾക്ക് കഴിയുന്നില്ലെന്നത് ഭാവിയെക്കുറിച്ച് ആശങ്കയ്ക്ക് വക
നൽകുന്നു.