സൂര്യന്റെ മരണം
ഒ.എൻ.വി.
ഡി.സി. ബുക്സ്
2015
വില: 150
പ്രജാപതി എന്ന വിശേഷണം കവികൾക്ക് നൽകിയത്
ഭാരതീയ കാവ്യസംസ്കൃതിയാണ്. ഭാവനയുടെ അപാരതയാലും
പ്രതിഭയുടെ അനുഗ്രഹത്താലും കവി ചമയ്ക്കുന്ന ലോക
ങ്ങൾ അവ സഹൃദയ ഹൃദയങ്ങളിൽ അനശ്വരമായി നിലനി
ൽക്കും എന്ന ശുഭാപ്തിവിശ്വാസത്താലാണ് ഈയൊരു പ്രജാപതിപ്പട്ടം
ലഭ്യമായത്. കവിയുടെ വാക്കുകളോ വരികളോ
മാഞ്ഞുപോവുന്നില്ലെന്നു മാത്രമല്ല, കാലത്തെ അതിജീവിക്കുകയും
ചെയ്യും. എന്റെ ഒച്ച കേട്ടുവോ വേറിട്ട് എന്ന ഉത്കണ്ഠ
എഴുത്തിന്റെ കാലങ്ങളിൽ നിമിഷങ്ങളിൽ കവിയെ ഭരിക്കു
ന്നതും ഇതേ അതിജീവനത്തിന്റെ ത്വരയാലാണ്. തന്റെയും
കവികുലത്തിലെ മറ്റ് അംഗങ്ങളുടെയും അനശ്വരതയെപ്പറ്റി
ഒ.എൻ.വി. ഓർമപ്പെടുത്തുന കവിതകളുടെ സമാഹാരമാണ്
സൂര്യന്റെ മരണം. ഒ.എൻ.വി.യുടെ എല്ലാ കവിതകളെയും
പോലെ സമഗ്രതയാലും അനേകം അർത്ഥതലങ്ങളുടെ സമന്വയത്താലും
ഈ കവിതകളും വ്യത്യസ്തമായിരിക്കുന്നു. ആ
കവിതകളുടെ അടിസ്ഥാന ഭാവങ്ങളായ സൂര്യസങ്കല്പം, മാതൃസങ്കല്പം,
സ്ര്തീസങ്കല്പം, പ്രകൃതിസങ്കല്പം എന്നിവ ഇവിടെയും
ഊടും പാവും നെയ്തു നിൽക്കുന്നു.
താൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ എന്നും അനശ്വരരായി
രിക്കും എന്ന കവിയുടെ വിശ്വാസത്തെ ഘോഷിക്കുന്ന കവി
തയാണ് ‘സൂര്യന്റെ മരണം’. ഈ കവിതയിൽ സൂര്യനെ
ആരോ ഊതിക്കെടുത്തി, ആരോ ആകാശത്തെ അന്ധകാരമാക്കി
എന്ന് കവി പരിതപിക്കുന്നുണ്ട്. താത്കാലികമായ
രോഗാവസ്ഥയിൽ എഴുതാനാവാതെ പോയൊരു കാലമാവണം
ഈ വരികൾ കുറിച്ചിടാൻ കവിയെ പ്രേരിപ്പിച്ചത്.
പക്ഷേ ആരെങ്ങനെ ഇവയെ തന്നിൽ നിനന്ന് അകറ്റിയാലും
അകറ്റാൻ ശ്രമിച്ചാലും തന്റെ കഥാപാത്രങ്ങൾ സ്വന്തം കുടുംബാംഗങ്ങളെപ്പോൽ
തനിക്കൊപ്പമുള്ളത് കവിക്ക് തിരിച്ചറിയാനാവുന്നുണ്ട്.
അവർ സ്നേഹവും ധൈര്യവും നിറഞ്ഞവരായി
രുന്നു. രാജ്യസിംഹാസനത്തേക്കാളും കവിത്വമാണ് ശ്രേഷ്ഠം
എന്നു വിശ്വസിച്ച ഒരുവളും ഉജ്ജയിനി പുരുഷവർഗത്തിന്റെ
ചൂഷണങ്ങൾക്കു നേരെ ശക്തമായ താക്കീതു നൽകി
ക്കൊണ്ട് കാടിനെ അഭയമാക്കിയ മറ്റൊരു ധീരനായിക
(സ്വയംവരത്തിലെ നായിക-മാധവി)യും ഒക്കെ സ്വന്തം
കുടുംബാംഗങ്ങളെപ്പോലെ തന്നെ സ്നേഹിച്ചവരായിരുന്നു.
ഇവരൊക്കെ തന്റെ ചുറ്റിലും നിറയുമ്പോൾ ഇവരുടെ കാലാതിവർത്തിയായ
ജീവിതമാണ് തന്റെയും നിലനില്പ് എന്ന് കവി
തിരിച്ചറിയുന്നുണ്ട്. ഈ ശുഭാപ്തിവിശ്വാസമാണ് കാവ്യലോക
ത്തിന്റെ ആധാരശില. കവികുലത്തിൽ പിറന്നവനായതി
നാൽ മരണത്തിന്റെ ധിക്കാരം പോലും തന്റെ അരികിൽ വിലപ്പോവില്ല
എന്ന ഉറച്ച പ്രഖ്യാപനവും (ശേഷപത്രം) ഈ അനശ്വരതാബോദ്ധ്യംതന്നെയാണ്.
അനന്തം എന്ന കവിതയും ഇതേ അനശ്വരത വ്യാസമുനി
യോടുള്ള അത്ഭുതാദരവുകൾ നിറഞ്ഞ വാക്കുകളായി ചിതറി
വീഴുന്നതു കാണാം. കവി ക്രാന്തദർശിയാകണം എന്ന ഭാരതീയ
കാവ്യശാസ്ര്തജ്ഞരുടെ തീർപ്പുകളാണ് ഈ കവിതയി
ലൂടെ ഉദ്ഘോഷിക്കപ്പെടുന്നത്. രാമായണത്തിലൂടെയും
മഹാഭാരതത്തിലൂടെയും വ്യാസമുനി സൃഷ്ടിച്ച കഥാപാത്ര
ങ്ങൾ ഇന്നും തന്റെ ചുറ്റും നിറയുന്നത് കവി അറിയുന്നു.
”ഊരുകൾ പേരുകൾ മാറിടാം; വാഴ്വിന്റെ
നേര് നേരാണതിന്നുൾപ്പൊരുളിൽ”
എന്ന വരികളിലാണ് മനുഷ്യന്റെ അടിസ്ഥാന സ്വഭാവവും
കാമനകളും ചോദനകളും മാറുന്നില്ല എന്ന യാഥാർത്ഥ്യത്തെ
കവി ഉറപ്പിക്കുന്നത്. കള്ളച്ചൂതും വാതുവയ്പുകളും മറ്റു ചില
ഭാവങ്ങളിലും വേഷങ്ങളിലും ഇന്നും നമ്മിലേക്ക് കടന്നുവരു
ന്നു. ശീവോതി പുറത്തും പൊട്ടി അകത്തുമായ പുത്തൻ
പരിഷ്കാരക്കെട്ടുകൾക്കുള്ളിൽ അന്നു നടമാടിയ നാടക
ങ്ങളും വീണ്ടും വീണ്ടും അരങ്ങേറുന്നുണ്ട്. കവിയുടെ, കവിതയുടെ
അനശ്വരത എന്നതോടൊപ്പം കവിത്വത്തിന്റെ പ്രവചന
സ്വഭാവവും ഈ കവിത വിളംബരം ചെയ്യുന്നു. മനുഷ്യന്റെ
അടിസ്ഥാനപരമായ ചിന്തകൾക്ക് വ്യതിയാനങ്ങളുണ്ടാവണം
എന്ന തീവ്രമായ ആഗ്രഹമായിരിക്കണം ഇതിഹാസകഥാപാത്രങ്ങളുടെ
സൃഷ്ടിയിലൂടെ മഹാകവി പൂർത്തീകരിച്ചത്.
പക്ഷേ മനുഷ്യൻ അതേ സ്വഭാവങ്ങളിലൂടെ ഇന്നും തുടരുന്നു.
അതിനെ കവിയെ കുറ്റം പറയേണ്ടതില്ലല്ലോ.
ആരാണ് കവി എന്ന് വീണ്ടും സംശയിക്കുന്നവരോട്
ഒ.എൻ.വി. പറയുന്നു:
”നിശ്ശബ്ദരാക്കപ്പെടുന്ന മനുഷ്യർ തൻ
ശബ്ദമായിത്തീരാൻ കൊതിക്കുന്നവർ”
എന്ന്. ഈ വിളിച്ചുപറച്ചിലിലും ശ്രദ്ധാർഹമായൊരു
കാര്യം കവി എന്ന ഏകവചനമല്ല, കവികൾ എന്ന ബഹുവ
ചനത്തിലാണ് ഇവിടെയും അദ്ദേഹം ഊന്നിനിൽക്കുന്നത്
എന്നതാണ് (കവിത – എന്റെ ആഗ്നേയദിനങ്ങൾ). ഈ ഭൂമി
യുടെ അവകാശവും കവികൾക്കാണെന്ന് അദ്ദേഹത്തിന് ഉറ
പ്പുണ്ട്. കാരണം ആലുകളെയും ദേവദാരുക്കളെയും തൃണങ്ങ
ളെയും ഒന്നുപോലെ സ്നേഹിക്കാനും സ്വീകരിക്കുവാനും കഴി
യുന്നവരാണ് കവികൾ എന്നതിനാൽ ഈ ഭൂമിയുടെ ഉടമസ്ഥ
തയും അവർക്കുതന്നെ.
”ഓരോ ഋതുവിലും മാറുന്ന മണ്ണിന്റെ
ചൂര് നുകർന്ന ലഹരിയിൽ പാടി ഞാൻ” എന്ന ആത്മവി
ശ്വാസം കലർന്ന വാക്കുകളുണ്ടല്ലോ ആ വാക്കുകളാണ്
ഒ.എൻ.വിയുടെ കാവ്യപ്രപഞ്ചത്തിന്റെ അടിസ്ഥാനതലം.
മനുഷ്യത്വത്തിന്റെ പരാഗരേണുക്കളാണ് തത്വശാസ്ര്തങ്ങളിലും
തന്നെ നയിച്ചിരുന്നതെന്ന ഉറപ്പും കവിക്കുണ്ട്. ആ പരാഗരേണുക്കൾ
ഫലമായിത്തീരുവാനുള്ള യജ്ഞമായിരുന്നു സ്വന്തം
കാവ്യജീവിതം എന്നതും ഈ കവിതയിലൂടെ കവി വെളിപ്പെ
ടുത്തുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ഇത് ഓർമപ്പെടുത്തൽ
കൂടിയാണ്. തന്റെ അനുവാചകരോട് സഹൃദയരോട് ആത്മാ
ർത്ഥമായൊരു ഓർമപ്പെടുത്തൽ. ചട്ടങ്ങളെ മാറ്റുവാനായി
പാട്ടുകൾക്ക് പന്തങ്ങളാക്കി മാറ്റിയ തങ്ങൾക്ക് ആ പാട്ടുകളായിരുന്നു
ആയുധങ്ങൾ എന്നും കവി പറയുന്നത് അഭിമാനത്തോടെയാണ്.
സ്വന്തം കവിതകൾ അവ നിറവേറ്റിയ കർമപഥങ്ങൾ
എന്നിവയെല്ലാം ഈ കവിതയിലും അഭിമാനത്തോടെ
വീണ്ടും ഓർക്കുന്നു. ഭൂമിയെപ്പറ്റി, അതിന്റെ നന്മകളെപ്പറ്റി
ചെറിയ ഘടകങ്ങളെപ്പറ്റിപോലും കവിയുടെ ഉത്കണ്ഠകൾ
അവസാനിക്കുന്നില്ല എന്ന പറച്ചിലും ഇവിടെയുണ്ട്
ഒടടപപട അയറധഫ 2015 ഛടളളണറ 17 2
– ഭൂമിയെപ്പറ്റിതന്നെ എന്ന കവിതയിൽ. സ്നേഹം കിനിയുന്ന
ഒരു മുഖം സ്വപ്നം കാണുവാനും പാടുവാനും ഇവിടമല്ലാതെ
മറ്റൊരിടവും തനിക്കില്ല എന്ന അറിവ് കവിയുടെ സ്വന്തമാണ്.
അതുകൊണ്ടാണ് ആ ഗേഹം നഷ്ടപ്പെടുമോ എന്ന ആകാംക്ഷ
കവിയെ അന്തരാത്മാവിൽ പീഡിപ്പിക്കുന്നതെന്നു പറയുന്ന
തോടെ കവിത എന്ത് എങ്ങനെ എന്നുള്ള എല്ലാ സന്ദേഹങ്ങ
ൾക്കും ഉത്തരമാവുന്നു. ‘മണ്ണിര’, ‘മരോട്ടി വിളക്ക്’ എന്നീ കവി
തകളിൽ തന്റെ കർമം പരിഹാസങ്ങൾക്കപ്പുറത്തേക്ക് കടന്ന്
സാഫല്യത്തിലെത്തുന്നതിന്റെ ഒരു സാക്ഷ്യമുണ്ട്. കാവ്യക
ർമം ഏതു പരിഹാസത്തിനും അപ്പുറം മഹത്തരമാണെന്ന
ബോദ്ധ്യമാണ് ഇവിടെയും കവിതയെ നയിക്കുന്നത്. ചിലപ്പോഴെങ്കിലും
എതിർപ്പുകളും പരിഹാസങ്ങളും തളർത്തും
എന്നുകൂടി ആത്മാർത്ഥതയോടെ പറയുന്നുമുണ്ട്. അപ്പോഴാണ്
യഥാർത്ഥത്തിൽ ഈ പറച്ചിൽ അതിന്റെ യഥാർത്ഥ
സത്യസന്ധത നേടുന്നത്. ‘അക്കിലസ്സ്’ എന്ന ഇതിഹാസപുരുഷന്റെ
അനുഭവങ്ങളുടെ അനുസ്മരണത്തോടെയാണ്
ഇങ്ങനെയൊരോർമ കടന്നുവരുന്നതെന്നും ഓർക്കേണ്ടതാണ്.
ഒ.എൻ.വി. കവിതയ്ക്ക് ഒരു സ്ര്തീ പക്ഷമുണ്ടായിരുന്നു. അത്
കെട്ടിവയ്ക്കപ്പെട്ടതോ ഒരു വിഷയമോ ഒന്നുമൊന്നും ആയിരു
ന്നു. മരിച്ച് ഒരു സഹഭാവമായിരുന്നു ‘പെങ്ങൾ’ എന്ന കവിത
മാത്രം മതി ഈ ഭാവം നമുക്ക് ബോദ്ധ്യപ്പെടാൻ. ആ കാവ്യ
ലോകത്തെ എല്ലാ കവിതകളും ഈ ആത്മഭാവം നിറഞ്ഞതാണ്.
പെണ്ണിനെ പണയവസ്തുവാക്കുന്നതിനെയോ അവളെ
നഗ്നയാക്കുന്നതിനെയോ മാനം അപഹരിക്കുന്നതോ ഒന്നും
കവി പൊറുത്തിട്ടില്ല. മാപ്പു കൊടുത്തിട്ടുമില്ല. പുരുഷനെ ഭാരതീയ
സംസ്കാരം സ്ര്തീയുടെ ‘രക്ഷകൻ’ എന്ന കർതൃത്വസ്ഥാനം
നൽകി നിലനിർത്തുന്നതിൽ കവിക്കുള്ള അമർഷവും പ്രതി
ഷേധവും രക്ഷകൻ എന്ന വാക്കിനെ ഹാസ്യാത്മകമായി
അവതരിപ്പിച്ചുകൊണ്ട് (എവിടെയെന്നുണ്ണികൾ?) കവി
ചോദ്യം ചെയ്യുന്നു.
”മണ്ണിൽ കുരുക്കുന്നൊരു
പുല്ലിന്റെ വില പോലും
പെണ്ണിന്റെ സ്വപ്നങ്ങൾക്കു
നല്കാത്തോർ രക്ഷിക്കുവോൾ!”
എന്ന ആശ്ചര്യഭാവം മരുഭൂമിയിലെ പാട്ടിലുമുണ്ട് ‘ഒരു
പഴയ (പുതിയ) പാട്ടി’ലും ഇതേ ഭാവംതന്നെയാണ് പെണ്ണ്
എന്നും മറ്റുള്ളവരുടെ ഇച്ഛകൾക്കനുസൃതമായി ഉഴിഞ്ഞിടപ്പെ
ടുന്നു എന്ന ഓർമപ്പെടുത്തൽ. കാലം പുരോഗമിച്ചു എന്ന്
നമ്മൾ അഭിമാനിക്കുന്നുണ്ടാവാം. പക്ഷേ കാര്യങ്ങൾ
ക്കൊന്നും മാറ്റമില്ല എന്നതൊരു യാഥാർത്ഥ്യമാണ്. ആ
യാഥാർത്ഥ്യത്തെ മടി കൂടാതെ വിളിച്ചുപറയാനുള്ള ദൗത്യവും
തന്റേതാണെന്ന് കവി ഓർക്കുന്നു. ഈ അമ്മസങ്കല്പം വിപുലമായ
അർത്ഥത്തിലും തലത്തിലും ഭൂമിസങ്കല്പമായി മാറുന്നുമുണ്ട്.
ഭൂമി തനിക്കും സഹജാതർക്കും കാലുറപ്പിക്കാനുള്ള
മണ്ണു മാത്രമായിരുന്നില്ല ഒ.എൻ.വിക്ക്, മറിച്ച് അഭയമേകിയ
അമ്മയായിരുന്നു. ചേർത്തണച്ച വാത്സല്യമായിരുന്നു. അഭയവുമായിരുന്നു
ആ നന്മകളോർക്കാതെ താനും തന്റെ കുലവും
ചെയ്ത അക്ഷന്തവ്യമായ അപരാധങ്ങൾക്കുള്ള മാപ്പിരക്ക
ലായി സ്വന്തം കാവ്യജീവിതം മാറ്റിയ വ്യക്തിയുമാണ് അദ്ദേ
ഹം. ഈ സമാഹാരത്തിലും ഇത്തരം ബോദ്ധ്യങ്ങൾ നിറഞ്ഞുനിൽക്കുന്നുണ്ട്.
‘ഭൂമിയെപ്പറ്റിത്തന്നെ’, ‘സൈലന്റ്വാലി’, ‘വി
ൽക്കാനരുതാത്ത മണ്ണ്’ എന്നീ കവിതകളിലെല്ലാം ഈ
ഭൂമിയും അതിന്റെ സമസ്ത സൗന്ദര്യങ്ങൾ അവ സൂക്ഷിക്കാൻ
നാം ഓരോരുത്തരും എത്രമാത്രം ബാദ്ധ്യസ്ഥരാണെന്ന ഓർ
മപ്പെടുത്തലായി ഇവയോരോന്നും മാറുന്നുണ്ട്. സ്വന്തം
ജീവിതം പകരം നൽകിക്കൊണ്ടാണ് ഈ ഹരിതാഭയെ സംര
ക്ഷിക്കേണ്ടത് എന്നു പറയുന്നുണ്ട് ഈ കവിതകളിൽ. പക്ഷേ
പ്രപഞ്ചത്തിൽ മറ്റൊരു ജന്തുവിനും സ്വന്തമല്ലാത്ത കുശലവും
ആർത്തിയും കൈമുതലായ സ്വന്തം കുലത്തെപ്പറ്റി
ഓർക്കുമ്പോൾ കവി അധീരനാവുകയും ഈ ഓർമപ്പെടു
ത്തൽ തുടർന്നുകൊണ്ടേയിരിക്കേണ്ടത് തന്റെ കർമമാണെന്ന്
വീണ്ടും വീണ്ടും സ്വയം ബോദ്ധ്യത്തിലെത്തുകയും ചെയ്യുന്നു.
ആധുനികതയുടെയും പരിഷ്കാരത്തിന്റെയും എല്ലാ സുഖസൗകര്യങ്ങളിലും
അഭിരമിക്കുന്നവരോടാണ് താനിതൊക്കെ
പറയുന്നതെന്നറിയുമ്പോഴും കവി പറഞ്ഞുകൊണ്ടേയിരിക്കു
ന്നു. എവിടെയോ ആരോ ഒരാൾ ശ്രവിക്കുന്നുണ്ടാവും എന്ന
പ്രതീക്ഷ എല്ലാവരും പക്ഷികളെ പലവിധത്തിൽ ദ്രോഹിക്കുമ്പോഴും
അവയുടെ ശബ്ദത്തിന്റെ താളലയഭംഗികളെ സ്വീകരിച്ച
ഒരാളെപ്പോലെ വ്യത്യസ്തനായ ആരെങ്കിലും ഒരാൾ
(പക്ഷികൾ പറഞ്ഞത്).
ഒരു പ്രമേയം സ്വീകരിക്കുമ്പോൾ അതെന്തുതന്നെയായാലും
അതിന്റെ സമ്പൂർണതയിലും സമഗ്രതയിലും അതി
നെപ്പറ്റി പറയുക ഒ.എൻ.വി. കവിതയുടെ ഒരു സവിശേഷതയാണ്.
തീരെ ചെറിയ ശബ്ദങ്ങൾ പോലെ എത്ര കവിതകൾ
വേണമെങ്കിലും ഉദാഹരിക്കാം. ഈ സമാഹാരത്തിലും ആ
സ്വഭാവം പുലർത്തുന്ന കവിതകളുണ്ട്. ശ്രുതികളുടെ ഉത്സവം,
കൃഷ്ണപ്രിയ, ആരു നീ യാദവ, ഈ കവിതകളിലെല്ലാം
സൂക്ഷ്മത, സമഗ്രത, പൂർണത എന്നീ കാവ്യഗുണങ്ങൾ
ഒത്തിണങ്ങുന്നു. കാവ്യഭാഷയെപ്പറ്റി, കാവ്യകല്പനകളെപ്പറ്റി
എന്തു പറയാൻ എന്ന ഭാവവും ഹൃദയത്തിൽ ആഞ്ഞുതറയ്ക്കു
ന്നത് അവതരിപ്പിക്കപ്പെടുന്ന ആ കാവ്യഭാഷ അതിന്റെ
ദാർഢ്യം അതേപോലെ ലളിതവും സൗമ്യവും.