എഴുത്ത്
കഥകൾ മുൻകൂട്ടിയുള്ള തീരുമാനങ്ങ
ളല്ല. നൈസർഗികമായ ഒരു ഒഴുക്കാണ്.
ഞാനൊരിക്കലും എഴുത്തിനെ അന
ലൈസ് ചെയ്യാറില്ല. ഫീഡ്ബാക്ക് ഒരി
ക്കലും സ്വീകരിക്കാൻ പാടില്ലാത്ത ഒരു
മേഖലയാണ് എഴുത്ത്. ഇത് ഒരു കൺ
സ്യൂമർ പ്രൊഡക്ടല്ല. ഇത് ഭാവിയി
ലേക്ക് തുറന്നുവിടുന്ന, വിക്ഷേപിക്കുന്ന
ഒന്നാണ്. ഫീഡ്ബാക്ക് സ്വീകരിച്ചു
കൊണ്ട് മെച്ചപ്പെടുത്തി പുറത്തിറക്കി
യാൽ അത് തീർച്ചയായും എഴുത്തായിരി
ക്കില്ല; അതൊരു വ്യാവസായിക ഉല്പന്ന
മാ യി രിക്കും. ഈ സമീ പ ന മാണ്
എനിക്ക് എഴുത്തിനോടുള്ളത്.
ലാലുപ്രസാദ്
ലാലു പ്രസാദിന്റെ സമയത്തിനു
ശേഷമാണ് ഞാൻ ബിഹാറിൽ പോയത്.
അതുവരെ കേരളത്തിലും ഡൽഹി
യിലുമായിരുന്നു. ലാലു പ്രസാദിന്
വളരെ പ്രസക്തിയുണ്ട്. കാരണം ഇന്ത്യ
യുടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങ
ളിലും, ഉദാഹരണത്തിന് കേരളം,
തമിഴ്‌നാട്, മഹാരാഷ്ട്ര, അസം തുടങ്ങി
യയിടങ്ങളിലെല്ലാം കീഴാളർ മുന്നി
ലേക്ക് വരുവാൻ വേണ്ടി ചില മുഹൂർത്ത
ങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ നാരായണഗുരു,
തമിഴ്‌നാട്ടിൽ പെരിയാർ തുട
ങ്ങിയവർ. ഇത്തരത്തിലുള്ള യാതൊരു
പ്രസ്ഥാനങ്ങളും ഋഷിതുല്യരായ ആൾ
ക്കാർ നയിക്കുന്ന ഒരു സാമൂഹ്യപ്രസ്ഥാനവും
ബിഹാറിൽ ഉണ്ടായിരുന്നില്ല. 1990
വരെ അവിടെ നിലനിന്നിരുന്നത് സവ
ർണ മേധാവിത്വമാണ്. ഈ സവർണ
മേധാവിത്വത്തെ വെല്ലുവിളിച്ച്, ആ സമൂഹത്തെ
നേരെ തിരിച്ചിടാൻ വളരെ
വലിയ ഒരു പങ്ക് വഹിച്ചയാളാണ് ലാലുപ്രസാദ്
യാദവ്. ഇതാണ് ബിഹാറിന്റെ
നിർഭാഗ്യം. കാരണം, ബാക്കിയെല്ലായി
ടത്തും സാമൂഹ്യവിപ്ലവത്തിന് നേതൃത്വം
നൽകിയത് ഋഷിതുല്യരായ ആൾക്കാരായിരുന്നുവെങ്കിൽ
ബിഹാറിൽ അതിന്
ചുക്കാൻ പിടിച്ചത് ഒരു രാഷ്ട്രീയക്കാരനാണ്.
എങ്കിലും ആ മാറ്റത്തിന്റെ ശോഭയിൽ
പതി നഞ്ചു വർഷത്തോളം
അദ്ദേഹം പിടിച്ചുനിന്നു. ഒടുവിലായപ്പോഴേക്കും
അഴിമതിയും മറ്റുമായി പടിയിറ
ങ്ങി. ബിഹാറിൽ ഇപ്പോഴും മധ്യവർഗ
ക്കാരാണ് അടിച്ചമർത്തലിന് നേതൃത്വം
നൽകുന്നത്. അതിന്റെ കാരണം കേരള
ത്തിലെപോലെ നവോത്ഥാന നായക
ന്മാരിലൂടെയല്ല, ഒരു രാഷ്ട്രീയക്കാരനിലൂടെയാണ്
ബിഹാറിൽ ഈ മാറ്റം വന്നത്
എന്നതാണ്. സവർണാധിപത്യത്തിനെതിരെ
ഒരു പരിധി വരെ ചെറുത്തുനി
ൽക്കാൻ ലാലുവിനു കഴിഞ്ഞു.
നോവൽ
പ്രമേയം നോവലിൽ പഴയതാവാം.
ഉദാഹരണം സി.വി. രാമൻപിള്ളയുടെ
മാർത്താണ്ഡവർമതന്നെ. മാർത്താണ്ഡ
വർമയുടെ കഥയാണ് അതെന്ന് നമുക്കു
തോന്നുമെങ്കിലും ശരിക്കുമത് സൂചിപ്പി
ക്കു ന്നത് അദ്ദേഹം ജീവി ച്ചി രുന്ന
കാലത്തെ തിരുവനന്തപുരത്തിന്റെ ചരി
ത്രമാണ്. ഇതുതന്നെയാണ് എല്ലാ
നോവലുകളെക്കുറിച്ചും പറയാനുള്ളത്.
പ്രമേയം എത്രയോ പഴയതായിക്കൊ
ള്ളട്ടെ എഴുതപ്പെടുന്ന കാലത്തിന്റെ
സ്പർശമേൽക്കാതെ ഒരു നോവലും
എഴുതപ്പെടുന്നില്ല. അത് സുഭാഷ്
ചന്ദ്രന്റെയായാലും ടി.ഡി. രാമകൃഷ്ണന്റെയായാലും.
എല്ലാവരും വർത്തമാനകാലത്തിൽ
നിന്നുകൊണ്ടാണെഴുതുന്ന
ത്. ഷേക്‌സ്പിയർ എഴുതിയ എല്ലാ നാടകങ്ങളും
ഡെന്മാർക്കിലെ അല്ലെ ങ്കിൽ
ഇറ്റലിയിലെ പഴയ കഥകളെക്കുറിച്ചാണ്.
പക്ഷെ അത് ആവിഷ്‌കരിച്ച
ചരിത്രം അദ്ദേഹത്തിന്റെ സമകാലികമായ
എലിസബത്തൻ കാലഘട്ടമായിരു
ന്നു. ഇതുതന്നെ എല്ലാ നോവലുകളുടെയും
സ്ഥിതി.
പെരു മാൾ മുരുകന്റെ നോവൽ
തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്.
അദ്ദേഹം സമകാലിക ചരിത്രമല്ല എഴുതിയത്.
അദ്ദേഹത്തിന്റെ സമൂഹത്തിൽ
നിലനിന്നിരുന്ന ഒരു പഴയ അനാചാരത്തെക്കുറിച്ചാണ്.
അതിനെക്കുറിച്ച ്
സത്യ സ ന്ധ മായി എഴു തി. അത്
ഇന്നത്തെ കാലത്തു നിന്ന് തിരിഞ്ഞുനോക്കുമ്പോൾ
ആ സമുദായത്തിന്
നാണക്കേടായി തോന്നി.
ദേശീയത
ജീവിതത്തിന്റെ എല്ലാ വശങ്ങളി
ലേക്കും കഴിഞ്ഞ കുറെ കാലമായി കപട
ദേശീയത, അതായത് മതത്തിൽ അധി
ഷ്ഠിതമായ ദേശീയത കടന്നുവന്നിരിക്ക
യാണ്. എം.ടി. വാസുദേവൻ നായരുടെ
നിർമാല്യത്തിലെ വെളിച്ചപ്പാടിന്റെ
കാര്യം മാത്രമല്ല, ഖസാക്കിന്റെ ഇതിഹാസത്തിൽ
നൈസാമലി മൈമുനയെ
പ്രാപിക്കുന്നത് ഒരു പള്ളിയിൽ വച്ചാണ്.
ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള
കാര്യങ്ങൾ എഴുതാൻ പ്രയാസമായിരി
ക്കും.
പ്രമേയം എത്രയോ പഴയതായിക്കൊള്ളട്ടെ എഴുതപ്പെടുന്ന കാല
ത്തിന്റെ സ്പർശമേൽ
ക്കാതെ ഒരു നോവലും
എഴുതപ്പെടുന്നില്ല.
അത് സുഭാഷ്
ചന്ദ്രന്റെയായാലും
ടി.ഡി. രാമകൃഷ്ണന്റെ
യായാലും. എല്ലാവരും
വർത്തമാനകാലത്തിൽ
നിന്നുകൊണ്ടാണെഴുതുന്നത്.
സാഹിത്യത്തെ വിട്ട് പറഞ്ഞാൽ,
ഏകദേശം പത്തമ്പതു വർഷം മുമ്പ്
തിരുവിതാംകൂർ-കൊച്ചി മുഖ്യമന്ത്രിയായിരുന്ന
സി. കേശവൻ ശബരിമല
അമ്പലം കത്തിയപ്പോൾ ‘അത്രയും
അന്ധവിശ്വാസം കുറഞ്ഞു’ എന്നു പറ
ഞ്ഞു. ഇന്നത്തെ കാലത്ത് നമുക്ക് ശബരിമല
എന്നുപോലും പറയാൻ പറ്റാത്ത
ഒരു സ്ഥിതിവിശേഷമാണുള്ളത്.
ഇതിൽ എഴുത്തുകാരനും ചെറി
യൊരു പങ്കുണ്ട്. ഒരു വലിയ നവോ
ത്ഥാന കാലഘട്ടത്തിനും അതിനുശേഷമുണ്ടായ
പുരോഗമനപ്രസ്ഥാനങ്ങളുടെ
കാലത്തിനും ശേഷം രാഷ്ട്രീയതയിൽ
ആ ത്മ ര ത ി ക െണ്ട ത്തി യ ഒ ര ു
സമൂഹംതന്നെയുണ്ടായപ്പോൾ ആ സമൂഹത്തിനൊപ്പമായിരുന്നു
എഴുത്തുകാര
ൻ. അതിന്റെയൊക്കെ വില കൊടുത്തു
കൊണ്ടിരിക്കുകയാണ് നമ്മളിപ്പോൾ.
ഇതിനെതിരെയുള്ള മുന്നേറ്റങ്ങളുടെ
നേതൃത്വം എഴുത്തുകാരുടെയും ചിന്തക
ന്മാരുടെയും കലാകാരന്മാരുടെയും ഭാഗ
ത്തുനിന്ന് ഉണ്ടാകുമെന്നാണ് എനിക്കു
തോന്നുന്നത്. എന്നാൽ, അടിയന്തിരാവ
സ്ഥയുടെ കാലത്ത് അതിനെതിരെ
വലിയ എതിർപ്പുകളൊന്നും എഴുത്തിൽ
നിന്നു വന്നിട്ടില്ല. മാത്രമല്ല, കേരള
ത്തിലെ മഹാകവികൾ ‘തിരിയിട്ട വിള
ക്കുകൾ’ എന്നു പറഞ്ഞുകൊണ്ട് തെറ്റി
പ്പോയ പ്രോഗ്രാമുകളെ പുകഴ്ത്തുക
യാണ് ചെയ്തത്. എന്നാൽ ചിത്രകല
ഇതി നൊ ര പവാ ദ മാണ്. എമർജ
ൻസിക്കെതിരായ ചെറുത്തുനില്പുകൾ
അവിടെനിന്നുമുണ്ടായി. എനിക്ക്
തോന്നുന്നത്, ഈ കാലത്ത് സർഗാത്മ
കതയെതന്നെ ബലികഴിച്ചുകൊണ്ട് ഈ
രാഷ്ട്രീയ സത്യങ്ങളെ നേരിടുകയാണ്
എ ഴ ു ത്തു ക ാ ര ു ം മ റ്റ ു ള്ള വ ര ു ം
ചെയ്യേണ്ടത് എന്നാണ്.
കഴിഞ്ഞ ഒന്നൊന്നര കൊല്ലമായിട്ടു
നടക്കുന്ന കാര്യങ്ങളെ അസഹിഷ്ണുത
എന്നു പറയുന്നത് വളരെ മൃദുവായ
വാക്കാണ്; ക്രൂരത എന്നുതന്നെ പറയണം.
ദാഭോൽക്കറും പാൻസാരെയും
കൽബുർഗിയും കൊല്ലപ്പടാൻ കാരണം
അവർ വച്ചുപുലർത്തിയിരുന്ന വ്യത്യസ്ത
മായ അഭിപ്രായങ്ങളായിരുന്നു. ഇത്തര
ത്തിൽ എഴുത്തുകാർ കൊല്ലപ്പെടു
ക,അല്ലെങ്കിൽ അടുക്കളയിലിരിക്കുന്ന
ഭക്ഷണത്തിന്റെ പേരിൽ തെറ്റിദ്ധരിച്ച്
ഒരാളെ കൊല്ലുക എന്നൊക്കെ പറയു
ന്നത് അസഹിഷ്ണുതയിൽ നിന്ന് ക്രൂരതയിലേക്കുള്ള
മാറ്റമാണ്. ഈ സാഹച
ര്യത്തിൽ എഴുത്തുകാർ അവാർഡുകൾ
തിരികെ നൽകുന്നത് എഴുത്തുകാരന്റെ
പരമ്പരാഗതമായ പ്രതിഷേധത്തിന്റെ
പാതയാണ്. ജാലിയൻവാലബാഗിൽ
1919-ൽ ബ്രിട്ടീഷ് പട്ടാളം പാവപ്പെട്ട
പഞ്ചാബി കർഷകരെ കൊന്നപ്പോൾ
രവീന്ദ്രനാഥടാഗോർ അദ്ദേഹത്തിന്റെ
പുരസ്‌കാരം തിരിച്ചുനൽകി. 1920-ൽ
മഹാത്മാഗാന്ധി അന്നത്തെ ബ്രിട്ടീഷ്
സർക്കാരിന്റെ പരമോന്നത ബഹുമതി
യായ കൈസർ ഇ ഹിന്ദ് തിരിച്ചുനൽകി.
കുറ ച്ചു കൂടി അടുത്തകാ ല ത്തേക്ക്
കണ്ണോടിച്ചാൽ സുവർണക്ഷേത്ര ആക്രമണത്തിൽ
പ്രതിഷേധിച്ച ് കുശ്‌വന്ത്
സിംഗ് തന്റെ അവാർഡ് തിരിച്ചുനൽകി.
എമർജൻസിയുടെ കാലത്ത് ശിവരാമ
കാരന്ത് തന്റെ പുരസ്‌കാരം തിരികെ
നൽകി. ഇതൊക്കെ വലിയ അന്ധകാര
ത്തിൽ ചെറിയൊരു മെഴുകുതിരി കത്തി
ച്ചുവയ്ക്കുന്നതുപോലെയാണ്.
കേരളത്തിൽ എന്നാൽ ചർച്ച പോയത് മറ്റൊരു
വഴിക്കാണ്. അവാർഡ് കൊടുത്തോ,
കാശ് കൊടുത്തോ, പലിശ കൊടുത്തോ
എന്നൊക്കെയായിരുന്നു മലയാളിക
ളുടെ ചോദ്യങ്ങൾ. ഇതല്ല പ്രശ്‌നം. പ്രശ്‌നം
കൽബുർഗിയും പാൻസാരെയും ദാഭോ
ൽക്കറും കൊല്ലപ്പെട്ടത് എന്തിനുവേണ്ടി
യാണെന്നതാണ്. ഈ ചർച്ചയിൽ നിന്ന്
വഴിതെറ്റിച്ചുകൊണ്ടാണ് അവാർഡ്
തുകയുടെ പേരിൽ വഴിതെറ്റിച്ചുകൊണ്ട്
പരിഹാസമുതിർക്കുന്നത്. യഥാർത്ഥ
പ്രശ്‌നത്തിൽ നിന്ന് വ്യതിചലിക്കുമ്പോൾ
വിജയം കൈവരിക്കുന്നത് ഫാസിസ്റ്റ്
ശക്തികളാണ്.
നരേന്ദ്ര മോഡി
നരേന്ദ്ര മോഡിക്ക് വ്യക്തിത്വമുണ്ട്.
യാതൊരു സംശയവുമില്ല. അദ്ദേഹം
കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ വേഗതയില്ലാത്തതും
ഒരു പ്രശ്‌നമല്ല; കാരണം,
നമ്മുടേത് ഒരു ജനാധിപത്യമാണ്. പട്ടാളഭരണമല്ല.
പട്ടാളഭരണത്തിൽ കാര്യ
ങ്ങൾ വളരെ പെട്ടെന്നു നടക്കും. നമുക്ക്
കാര്യങ്ങൾ നടപ്പിലാക്കണമെങ്കിൽ
ലോക്‌സഭയിൽ പാസാക്കണം; രാജ്യസഭയിൽ
പാസാക്കണം. രാജ്യസഭയില
ബിജെപിക്ക് മുൻതൂക്കമില്ല. പ്രശ്‌നമതൊ
ന്നു മി ല്ല. അത് മോഡി മുന്നോ ട്ടു
വയ്ക്കുന്ന രാഷ്ട്രീയമാണ്. ഇത് ഞാൻ
നേരിട്ടനുഭവിച്ചിട്ടുണ്ട്. ബിഹാർ തെര
ഞ്ഞെടുപ്പിൽ ആദ്യത്തെ രണ്ട് ഘടകങ്ങ
ളിലും സംസാരിച്ചത് രാജ്യത്തിന്റെ വികസനവും
പുരോഗതിയും മറ്റുമായിരുന്നെ
ങ്കിൽ മൂന്നാംഘട്ടത്തിൽ സംസാരിച്ചത്
വർഗീയതയായിരുന്നു. ഇത് അദ്ദേഹ
ത്തിന്റെ വലിയൊരു പ്രശ്‌നമാണ്.
കേരളം
ഞാൻ പത്തി ര ു പത് വർഷം
ബിഹാറിൽ ജോലി ചെയ്തതാണ്. എന്റെ
അഭിപ്രായത്തിൽ കേരളം സ്വർഗമാണ്.