മൂന്നാല് ദിവസങ്ങളായി മൂടിക്കെട്ടിയ മാനം പെട്ടെന്ന് തെളിഞ്ഞു. അപ്പോഴാണ് വാട്‌സ്ആപ്പില്‍ നസീറിന്റെ മുഖം മിന്നി മറഞ്ഞത്.
”ഒരു സ്‌പെഷ്യല്‍ ‘ാസെന്ന് കള്ളം പറഞ്ഞോളൂ… ബസ് സ്റ്റോപ്പിനരികിലെ ഇടവഴിയില്‍ ഞാന്‍ കാത്തിരിക്കും… വരുമ്പം ആ പര്‍ദ എടുക്കാന്‍ മറക്കണ്ട… പെട്ടെന്ന് ആരുടെയെങ്കിലും കണ്ണില്‍ പെട്ടാല്‍ മുഖം രക്ഷിക്കാന്‍…”
നസീറിപ്പോഴും ഒരുറച്ച ഡിസിഷന്‍ എടുക്കാനാവാതെ വലയുകയാണെന്നു തോന്നുന്നു. എന്നാലും അവന്‍ മനസ്സില്‍ എന്തൊക്കെയോ ഉറപ്പിച്ച മട്ടാണ്.
കാലുകളിലൂടെ വിറയല്‍ പനിക്കോള് പോലെ പടര്‍ന്നേറി. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ സുമതി നസീറിെന്റ ചുമലിലേക്ക് ചാഞ്ഞു.
”നേരെയിരി, യാത്രികര്‍ക്ക് സംശയം തോന്നണ്ടാ…”
അവന്‍ കാതില്‍ മന്ത്രിച്ചു. മുന്‍കൂര്‍ ടിക്കറ്റ് ബുക്കു ചെയ്താര്‍ യാത്രോദ്ദേശ്യവും ഒളിച്ചോട്ടവും പിടിക്കപ്പെടുമെന്നതിനാല്‍ അവര്‍ക്ക് റിസര്‍വേഷന്‍ ഇല്ലായിരുന്നു.
കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ കല്യാണം എന്നാണ് അമ്മയോട് കള്ളം പറഞ്ഞിരിക്കുന്നത്. അമ്മയത് വേഗം വിശ്വസിച്ചു.
നേരം പരപരാ വെളുക്കുമ്പോള്‍ അവര്‍ ഉഡുപ്പിയിലെത്തിയിരുന്നു. ടിടിയ്ക്ക് അധികപ്പണം നല്‍കി അര്‍ദ്ധരാത്രിക്കെപ്പോഴോ നസീര്‍ ഒരു അപ്പര്‍ ബര്‍ത്ത് ഒപ്പിച്ചത് അവള്‍ അറിഞ്ഞിരുന്നില്ല. മയക്കത്തിലായിരുന്ന അവളെ ഏതോ ബ ലിഷ്ഠകരങ്ങള്‍ വരിഞ്ഞ് മുറുക്കുന്നത് കിനാവ് കണ്ടാണ് ഞെട്ടിയുണര്‍ന്നത്. വാസ്തവം. അത് നസീറിന്റെ കൈകളായിരുന്നു. ഉറക്കപ്പിച്ചില്‍ അവള്‍ നിലവിളിക്കാനോങ്ങിയപ്പോള്‍ അവന്‍ ശക്തിയോടെ വായടച്ചു പിടിച്ചു. പൊള്ളുന്ന അവെന്റ ഉഛ്വാസം അവളുടെ മുഖത്ത് പനിക്കോള് പോലെ പതിഞ്ഞു. പിന്നെ പുലരുവോളം അവ ന്‍ പ്രണയ ചേഷ്ടകളാല്‍ അവളെ പൊറുതി മുട്ടിച്ചു.
ഇങ്ങനെയൊരു മുതലെടുപ്പായിരുന്നോ നസീറിന്റെ ഉദ്ദേശ്യം? അവന്റെ മുഖംമൂടിക്ക് മുന്നി ല്‍ പിടിച്ചുനില്‍ക്കാനാവാതെ വലഞ്ഞു. കുത്തി നിറച്ച ഒരു രാത്രിവണ്ടിയില്‍ പരസ്യമായി അപമാനപ്പെടുത്താനല്ലെ എന്നാലും നസീര്‍ ശ്രമിച്ചത്?
കരച്ചിലിന്റെ വക്കത്തായിരുന്നു അവള്‍. അവര്‍ മഡ്ഗാവിലെത്തിയിരുന്നു. പുതിയ ഭാഷ. വേഷങ്ങള്‍. മുന്നില്‍ ഏതോ പുതിയ മായികലോകം.
”എനിക്ക് തിരിച്ച് പോണം…”
”എന്തു പറ്റി? ഇതിനായിരുന്നോ നമ്മുടെ ഒളിച്ചോട്ടം?”
നസീര്‍ അവളെ അനുനയിപ്പിക്കാന്‍ പരിശ്രമിച്ചു.
”അതൊന്നുമെനിക്കറിയണ്ടാ. എനിക്കിപ്പം…”
സെക്കന്റ് ‘ാസ് വെയ്റ്റിങ് റൂമിലിരുന്ന് അവള്‍ വിങ്ങിപ്പൊട്ടി.
മടക്കയാത്രയില്‍ പരസ്പരം അറിയാത്തവരെപ്പോലെ അവര്‍ മുഖാമുഖമിരുന്നു. നസീര്‍ കാര്‍മേഘം പോലെ മൂടിക്കെട്ടിയിരുന്നു. സുമതി കണ്ണടച്ച് സ്വയം ശപിച്ചു.
”എങ്ങനുണ്ടായിരുന്നു മോളെ കല്യാണം”
അമ്മ ചോദിച്ചു.
”നന്നായിരുന്നു. അഞ്ഞൂറ് പവന്റെ സ്വര്‍ണമുണ്ടായിരുന്നമ്മേ പെണ്ണിന്…”
മനസ്സിനെ വ്യാമോഹിപ്പിക്കാന്‍ വെറുതേ അവള്‍ അങ്ങനെ പറഞ്ഞു. പിന്നാലെ തന്നെയും ഉടനെ ആരെങ്കിലും കൊത്തിക്കൊണ്ടു പോവണേയെന്ന് ഉള്ളുരുക്കി.
പിറ്റേന്ന് കോളേജില്‍ എത്തിയപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് എതിരേറ്റത്. എട്ട് ബിയിലെ ദമയന്തിയെ കാണ്മാനില്ല. ഒപ്പം നസീറിനെയും.
അവളുടെ കാലുകള്‍ക്കിപ്പോള്‍ പെനാല്‍റ്റി കിക്ക് കാക്കുന്ന കാല്‍പ്പന്തുകാരെന്റ കരുത്തും കിരുകിരുപ്പും.
തന്നെപ്പോലെ അനായാസം പ്രലോഭനങ്ങള്‍ക്ക് ഇരയായിത്തീരുന്ന അനേകം പെണ്‍കുട്ടികളുടെ വിധിയോര്‍ത്ത് പ്രതികാരദാഹിയെപ്പോലെ പൊട്ടിത്തെറിക്കാന്‍ അവള്‍ ഒരവസരം കാത്തു.