അശ്രദ്ധമായി
എതിരേ
പശു
വരുന്നു.
ഒട്ടിയ പള്ള
ചുക്കിയ മുല
വെച്ചൂർ പശു
നിർവികാരം!
പുളിയരിക്കാടിയും
പിണ്ണാക്കും
കഞ്ഞിവെള്ളവും
മോന്തും സാധു!
ഓരത്തൊതുങ്ങി;
വലതുവശം കൊടുങ്കുഴി
ഇടത്, മല-
പർപ്പൻ പുല്ല്!
പശു
അടുക്കുമ്പോൾ
കൊമ്പ് തിളങ്ങുന്നു!
കിടങ്ങും
കൊമ്പും തമ്മിൽ
തുലനമില്ല
തുലാസുമില്ല!
ഓതാനൊട്ട്
വേദമില്ല
പോത്തല്ല; പശു
വെട്ടാനെന്ന്
ഭാവവുമില്ല!
ഭയത്തിന്
ഗുരുത്വമേറി;
കൊക്ക
ശരണമേകി,
അശ്രദ്ധമായി
നടന്നുപോയി
പശു.