വിശ്വവിഖ്യാത ജാപ്പാനീസ് ചലച്ചിത്രകാരനായ അകിര കുറസോവ
നമ്മുടെ മനസ്സിൽ കൊണ്ടുവരിക ജപ്പാനിലെ പരമ്പരാഗത
യുദ്ധ പോരാളികളായ സമുറായികളെയാണ്. സമുറായികളുടെ
ചടുല പോരാട്ടങ്ങളെയാണ്. അദ്ദേഹത്തിന്റേതായി ‘സെവൻ
സമുറായി’ എന്ന പേരിൽ ഒരു സിനിമ തന്നെയുണ്ട്. എന്നാൽ അദ്ദേഹം
1952ൽ സംവിധാനം ചെയ്ത ‘ഇക്കിറു’ എന്ന സിനിമ തീർ
ത്തും വ്യത്യസ്തമാണ്. ഇവിടെ നഗരത്തിലെ കുടുംബമാണ് പ
ശ്ചാത്തലം. ജപ്പാനിലെ ശ്ലഥമാകുന്ന കുടുംബ ബന്ധങ്ങളും ബ്യൂറോക്രസിയുടെ
കാര്യക്ഷമതയില്ലായ്മയും അവതരിപ്പിക്കുകയാണ്
സിനിമ. ഒപ്പം ജീവിതത്തിന്റെ അർത്ഥവിചാരവും. സിനിമയുടെ
ശൈലിയും വളരെ വ്യത്യസ്തമാണ്. പതിഞ്ഞ താളത്തിൽ
വളരെയധികം നിശബ്ദത ഉപയോഗിച്ചാണ് സിനിമ സംവിധാനം
ചെയ്തിരിക്കുന്നത്.
സ്വച്ഛമായി ഒഴുകുന്ന ഒരു അരുവി പോലെ, ഒരു പ്രത്യേക താള
ത്തിൽ ഒഴുകിക്കൊണ്ടിരിക്കുന്ന ജീവിതത്തിൽ പെട്ടെന്ന് ഒരു ദിവസം
തന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് ഒരു മനുഷ്യൻ
അറിയുന്നു. ഈ അറിവ് അയാളുടെ ജീവിതത്തെയാകമാനം പി
ടിച്ചു കുലുക്കും. ഈ മനുഷ്യന്റെ പിന്നീടുള്ള ജീവിതം വധശിക്ഷ
യ്ക്ക് വിധിക്കപ്പെട്ടവന്റേതുപോലെയാണ്. മരണം കറുത്ത ചിറകുകൾ
വിരുത്തി, പതുങ്ങിപ്പതുങ്ങി വന്ന് വാതിലിൽ മുട്ടുന്നതും
പ്രതീക്ഷിച്ചു കൊണ്ട് ഓരോ നിമിഷവും തള്ളിനീക്കുകയെന്നത്
ക്രൂരമായ ഒരനുഭവമാണ്. ഒരുതരം പീഡനംതന്നെയാണത്.
ഈ സിനിമയിലെ പ്രധാന കഥാപാത്രമായ വത്താനബെയുടെ
അനുഭവവും ഇതുതന്നെയാണ്. മധ്യവയസ്കനായ ഈ മുനി
സിപ്പൽ ഉദ്യോഗസ്ഥൻ തനിക്ക് കാൻസർ പിടിപെട്ടിരിക്കുകയാണെന്നും
തന്റെ മരണം അടുത്തിരിക്കുകയാണെന്നും ഡോക്ടറിൽ
നിന്ന് അറിയുന്നു. അയാളുടെ ആദ്യത്തെ പ്രതികരണം ഭയമായി
രുന്നു. ആ രാത്രിയിൽ പുതപ്പുകൊണ്ട് തലയടക്കം മൂടിക്കിടന്ന്
അയാൾ തേങ്ങിക്കരയുകയാണ്. വീട്ടിലെ ഏകാന്തതയിൽ ഭയം
ഇരട്ടിക്കുന്നു. ഏകനായ അയാൾക്ക് ഏകാന്തതയുടെ ഭാരം താ
ങ്ങാൻ കഴിയുന്നില്ല. വളരെക്കാലം മുമ്പുതന്നെ അയാളുടെ ഭാര്യ
മരിച്ചു പോയിരുന്നു. ഭാര്യയുടെ പടത്തിന് മുമ്പിലിരുന്ന് അയാൾ
വിതുമ്പുന്നു. അയാളുടെ ദു:ഖം ഇരട്ടിക്കുന്നു.
മരണഭയത്തിൽ നിന്ന് രക്ഷപ്പെടാനായി തന്റെ ദുഖം, തന്റെ
അവസ്ഥ ആരോടെങ്കിലും പറയുക എന്നതാണ് അടുത്ത പടി. കാ
ൻസർ ബാധിച്ച കാര്യം തന്റെ കൂടെ താമസിക്കുന്ന മകനോടും
ഭാര്യയോടും പങ്കുവയ്ക്കാൻ അയാൾ ആഗ്രഹിക്കുന്നു. പക്ഷെ,
അവരുമായുള്ള ബന്ധം അത്ര സുഖകരമല്ല. അയാളുടെ സ്വത്തിൽ
മാത്രമാണ് അവർക്ക് താത്പര്യം. അല്പം സാന്ത്വനം എവിടെയാണ്
കിട്ടുക? ഏതാണ്ട് മുപ്പത് വർഷ കാലം ജോലി ചെയ്ത മുനി
സിപ്പാലിറ്റി ആഫീസ്, സഹപ്രവർത്തകർ — എല്ലാം അയാൾക്ക്
അർത്ഥശൂന്യമായി തോന്നി. ആരും അയാളുടെ സംരക്ഷയ്ക്കായി
ഇല്ല. ഇനി മുന്നിൽ ഇരുട്ടുമാത്രം. തന്റെ ശേഷിച്ച ദിവസ
ങ്ങൾ ആനന്ദത്തിലാറാടിക്കൊണ്ട് ജീവിക്കാൻ അയാൾ തീരുമാനിക്കുന്നു.
തന്റെ സമ്പാദ്യവുമായി അയാൾ നഗരത്തിലേക്ക് യാത്രയാവുകയാണ്.
ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത അയാൾ അവി
ടെ വച്ച് മദ്യത്തിൽ അഭയം തേടുന്നു. അങ്ങിനെ തന്റെ മരണ ഭയത്തെ
അയാൾ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയാണ്.
സ്വയം നശിപ്പിക്കാനുള്ള ശ്രമം. അതിലൂടെ ജീവിതത്തോട് കലഹിക്കാൻ
അദ്ദേഹം ശ്രമിക്കുന്നു. മദ്യശാലയിൽ വച്ച് പരിചയപ്പെ
ടുന്ന ഒരു ചെറുപ്പക്കാരനുമൊത്ത് അയാൾ ജീവിതം ആസ്വദിക്കാനായി,
ആനന്ദിക്കാനായി നഗരത്തിന്റെ രാത്രിജീവിതത്തിലേക്ക്
ഇറങ്ങുന്നു. ചൂതാട്ടശാലകളിലും, നൃത്തശാലകളിലും, ചുവന്ന
തെരുവുകളിലും, മദ്യശാലകളിലും അയാൾ ചെറുപ്പക്കാരനുമൊ
ത്ത് രാത്രി അടിച്ചുപൊളിക്കുന്നു.
ആഘോഷങ്ങളുടെ രാത്രി അവസാനിച്ചു. നേരം പുലർ
ന്നപ്പോൾ വത്താനബെ വീണ്ടും യഥാർത്ഥ്യത്തിലേക്ക് ഉണരു
ന്നു. അയാൾ വീണ്ടും മരണത്തെക്കുറിച്ച് ബോധവാനാകുന്നു. പി
റ്റേ ദിവസം അയാൾ തന്റെ കീഴിൽ ജോലിചെയ്യുന്ന ഒരു പെൺ
കുട്ടിയെ കണ്ടുമുട്ടുന്നു. അവൾക്ക് തന്റെ രാജിക്കത്തിൽ മേലുദ്യോഗസ്ഥനായ
വത്താനബെയുടെ ഒപ്പ് വേണമായിരുന്നു. കാൻസർ ബാധിച്ച വിവരം അറിയുന്നതോടെ വത്താനബെ ആഫീ
സിൽ പോക്ക് നിർത്തിയിരുന്നു. അയാൾ സ്നേഹത്തോടെ രാ
ജിക്കത്തിൽ ഒപ്പിട്ടുകൊടുക്കുന്നു. അവൾക്കൊപ്പം സമയം ചിലവഴിക്കുന്നത്
അയാൾക്ക് വളരെയധികം താത്പര്യമുളവാക്കി. മരണഭയത്തിലും,
ഏകാന്തതയിലും, നിസ്സഹായതയിലും അകപ്പെ
ട്ട അയാൾ അല്പം ആശ്വസിക്കാനുള്ള ഒരു താങ്ങായി അവളെ കാണുന്നു.
അവളുടെ യുവത്വം, പ്രസരിപ്പ്, ഊർജം, ജീവിതാഭിമുഖ്യം
– എപ്പോഴും പോസറ്റീവായ അവളുടെ മനോഭാവം അവർ ത
മ്മിലുള്ള സംഭാഷണങ്ങളിലുടനീളം അയാളെ ആകർഷിച്ചു. വാ
ർദ്ധക്യം, മരണം എന്നിവയ്ക്ക് ഒരു സ്ഥാനവുമില്ലാത്ത നിമിഷ
ങ്ങളായിരുന്നു അത്. അവസാനത്തെ കൂടിക്കാഴ്ചയിൽ അയാൾ
അവളോട് ജീവിതത്തെ ഇത്രമാത്രം സ്നേഹിക്കുന്നതിന്റെ രഹസ്യം
അന്വേഷിക്കുന്നുണ്ട്. അവളുടെ ഉത്തരം ഇപ്രകാരം: ‘എനിക്ക്
അറിയില്ല. കളിപ്പാട്ടങ്ങൾ നിർമിക്കുന്ന പുതിയ ജോലിയിൽ
ഞാൻ വളരെയധികം സന്തോഷിക്കുന്നു. ഈ ജോലിയിൽ ഏ
ർപ്പെടുമ്പോൾ ജപ്പാനിലെ മുഴുവൻ കുട്ടികൾക്കുമൊപ്പം കളിക്കു
ന്നതായി എനിക്ക് അനുഭവപ്പെടുന്നു’. അയാളും സ്വന്തം ജീവിത
ത്തിന് ഒരു ലക്ഷ്യം കണ്ടെത്തണമെന്ന് യാത്ര പറയുമ്പോൾ അവൾ
കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.
അവളുടെ വാക്കുകൾ അയാളെ വല്ലാതെ സ്പർശിച്ചു. ഈ
വാക്കുകളിൽ പ്രചോദിതനായ അയാൾ ചിന്തിക്കുന്നു: വൈകി
യിട്ടില്ല, എനിക്കും എന്തെങ്കിലും ചെയ്യാൻ കഴിയും.
ഇവിടം മുതൽ ഈ മനുഷ്യൻ തന്റെ ജീവിതത്തിന് അർത്ഥമു
ണ്ടാക്കാൻ ശ്രമിക്കുകയാണ്. സഹപ്രവർത്തകരെ അത്ഭുതപ്പെടു
ത്തിക്കൊണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം അയാൾ പിറ്റേന്ന് രാവിലെ
ഓഫീസിൽ പ്രത്യക്ഷപ്പെടുന്നു. വർഷങ്ങൾക്കു മുമ്പ് ബ്യൂറോക്രസിയുടെ
ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്നിരുന്ന ഒരു ഫയൽ
– ഒരു പാർക്ക് സ്ഥാപിക്കാനുള്ള ദേശവാസികളുടെ അപേ
ക്ഷ – അയാൾ പൊടിതട്ടിയെടുക്കുന്നു. എന്നിട്ട് അതിനുവേണ്ട
എല്ലാ ഏർപ്പാടുകളും ചെയ്യുന്നു. അതിനായി തന്റെ എല്ലാ കഴിവുകളും
ഉപയോഗിക്കുന്നു. അവസാനം പാർക്ക് പൂർത്തി യാകുന്നു.
രോഗം മൂർച്ചിച്ച് വത്താനബെ മരിക്കുന്നു. പാർക്കി ന്റെ ഉദ്ഘാടനം
കഴിയുന്നു.
വ്യത്യസ്ത ശൈലികളാണ് സിനിമയിൽ പ്രയോഗിച്ചിരിക്കുന്ന
ത്. ആദ്യ ഭാഗത്ത് നരേഷനിലൂടെയാണ് സർക്കാർ ഓഫീസിലെ
ഫയൽ കൂമ്പാരങ്ങൾക്കിടയിൽ ജീവച്ഛവം പോലെ ജോലി ചെ
യ്യുന്ന വത്താനബെയെ കുറസോവ പരിചയപ്പെടുത്തുന്നത്. ചെ
റിയ ചെറിയ ദൃശ്യങ്ങളിലൂടെ സർക്കാർ ആഫീസിലെ അനാസ്ഥ
യെ കുറസോവ പരിഹസിക്കുന്നു. രണ്ടാം ഭാഗത്ത് അദ്ദേഹത്തി
ന്റെ ദേഹവിയോഗത്തിൽ മകനും ഭാര്യയ്ക്കും ഒപ്പം ദു:ഖം പങ്കി
ടാൻ സഹപ്രവർത്തകർ ഒത്തുകൂടുന്നു. വത്താനബെയെ കുറി
ച്ചായിരുന്നു മദ്യപിച്ചുകൊണ്ട് അവർ സംസാരിച്ചിരുന്നത്. എന്തുകൊണ്ടായിരിക്കും
അദ്ദേഹം ഇത്തരം ഒരു പ്രവൃത്തി ചെയ്തത്?
അവരുടെ സംഭാഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും
അദ്ദേഹത്തിന്റെ മരണത്തോടുള്ള പ്രതികരണവും ജീവിതത്തോടുള്ള
പ്രതിബദ്ധതയും അവതരിപ്പിക്കുന്നു. പല വീക്ഷണകോണുകളിലൂടെ
മരിച്ചുപോയ ഈ മനുഷ്യൻ നമുക്ക് മുന്നിൽ ജീവിക്കു
ന്നു. ഒരാൾ പറയുന്നത്, മഞ്ഞു പൊഴിയുന്ന രാത്രിയിൽ മൂളിപ്പാട്ട്
പാടിക്കൊണ്ട് വിജനമായ പൂന്തോട്ടത്തിലെ ഊഞ്ഞാലിൽ ആടു
ന്ന വത്താനബെയെ അയാൾ കണ്ടു എന്നാണ്. ഇതൊക്കെ കുറസോവ
നമ്മെ കാണിക്കുക കൂടി ചെയ്യുമ്പോൾ നാം അങ്കലാപ്പി
ലാകുന്നു. (ഈ ഭാഗത്തിന് അദ്ദേഹത്തിന്റെ ‘റാഷമോൺ’ എ
ന്ന സിനിമയുമായി സാമ്യമുണ്ട്. കാട്ടിനുള്ളിൽ വച്ച് നടക്കുന്ന ഒരു
ബലാത്സംഗവും കൊലപാതകവും പലരുടെ വീക്ഷണകോണി
ലൂടെ അവവതരിപ്പിച്ച് പ്രേക്ഷകനെ ഒരു സന്ദിഗ്ധാവസ്ഥയിൽ
എത്തിക്കുകയാണ് അദ്ദേഹം ഈ സിനിമയിൽ).
പ്രവൃത്തിയിലൂടെ വത്താനബെ തന്റെ ജീവിതത്തിന് അർത്ഥ
മുണ്ടാക്കുന്നു. തന്റേതായ രീതിയിലൂടെ തനിക്കും അതോടൊപ്പം
മറ്റുള്ളവർക്കും ബാധ്യതയുള്ള ഒരു വഴി കണ്ടുപിടിക്കുകയായിരു
ന്നു. അങ്ങിനെ ജീവിതത്തിനും മരണത്തിനും അർത്ഥം കൊടു
ക്കുന്നു.
നില കിട്ടാത്ത ആഴത്തിൽ താണു താണു പോകുന്നതായി അനുഭവപ്പെടുന്ന
നിസ്സഹായമായ അവസ്ഥയിൽ ഈ മനുഷ്യന് ജീവിതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുണ്ടെങ്കിലും പിന്നീടുള്ള പ്രവൃത്തിയിലൂടെ
അയാൾ നഷ്ടപ്പെട്ടു പോയ വിശ്വാസം വീണ്ടെടു
ക്കുകയാണ്. ദുരന്തങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിൽ തളരാത്ത
ഇച്ഛാശക്തി. ജീവിതത്തിന്റെ അർത്ഥവിചാരത്തിലൂടെ
ജീവിതം എപ്പോഴും പ്ലസ്സിലാണ് എന്ന ചിന്തയിലാണ് കുറസോവ
എത്തിനിൽക്കുന്നത്.
”ചിലപ്പോൾ ഞാൻ എന്റെ മരണത്തെക്കുറിച്ച് ചിന്തിക്കാറു
ണ്ട്. എല്ലാം അവസാനിക്കുന്നു എന്ന തോന്നൽ. വളരെയധികം
കാര്യങ്ങൾ എനിക്കിവിടെ ചെയ്യാനുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട്.
ഞാൻ വളരെക്കുറച്ചു മാത്രമേ ജീവിച്ചുള്ളൂ എന്ന ചിന്ത പലപ്പോഴും
എന്നെ ചിന്താധീനനാക്കാറുണ്ട്. പക്ഷെ, ഒരിക്കലും
ദു:ഖം തോന്നിയിട്ടില്ല”. കുറസോവയുടെ ഈ ചിന്തകളായിരിക്കാം
അദ്ദേഹത്തെ ഈ സിനിമയിലേക്ക് നയിച്ചത്.