ഭൂമിയും
വായുവും ജലവും അളന്നെടുക്കുന്ന
അധികാരവർഗപ്രവണതകളെ അവഗണിച്ചുകൊണ്ട്
കാലത്തോട് സംവ
ദിക്കുന്ന കഥാകാരന് സർഗാത്മകമായി
മുന്നേറാൻ കഴി യില്ലെന്ന് ഹാരിസ്
നെന്മേനി തന്റെ പ്രഥമ കഥാസമാഹാര
ത്തിലൂടെ തെളിയിച്ചിരിക്കുന്നു. അതു
കൊണ്ടുതന്നെ ‘ഭൂമി അളന്നെടുക്കു
ന്നതിലെ വൈഷമ്യങ്ങൾ’ എന്ന കഥാസമാഹാരം,
കഥയുടെ നിർവചനങ്ങളെ
അപകടപ്പെടുത്തുംവിധം വളർന്ന് ജീവി
തത്തോട് ഇഴചേരുകയാണ് ചെയ്യുന്ന
ത്.
ആധുനിക വാമനന്മാർ
വൈവിധ്യമാർന്ന രൂപ
ങ്ങളിൽ ഭൂമി അളന്നെ
ടുത്തുകൊണ്ടിരിക്കുകയാണ്. ചവിട്ടിയും
ചതിപ്പെടുത്തിയുമെടുത്ത ഭൂമിക്കുമേൽ
അധികാരത്തിന്റെ ആഭാസത്തരങ്ങൾ
ഒരു ക്കി യെട ുക്കുമ്പോൾ പുതി യ
മ ാ വേലി മക്കൾക്ക് പാത ള ത്തി
ൽപോലും സ്ഥലം/സ്ഥാനം നിരാകരി
ക്കപ്പെടുന്നു. വംശനാശത്തിന്റെ കൊടി
യടയാളം ചിഹ്നപ്പെടുത്തുന്ന ഒരു ജനവി
ഭാഗത്തിന്റെ കൊടുംദൈന്യതയിൽ
പൊതുസമൂഹം ദയാരഹിതമായി വാമനപ്രത്യയശാസ്ര്തം
പുതുക്കിപ്പണിയുക
യാണ്. ഒറ്റപ്പെട്ടവന്റെ കണ്ണീരിൽ അക്ഷ
രവീര്യം നിറയ്ക്കാൻ അപൂർവം ചില
രെങ്കിലും ഉണർവോടെ കടന്നുവരുന്നു
എന്നത് മാനവികതയുടെ നേരിനെ
കൂടുതൽ ബലപ്പെടുത്തുന്നു. ഭൂമിയും
വായുവും ജലവും അളന്നെടുക്കുന്ന
അധികാരവർഗപ്രവണതകളെ അവഗണിച്ചുകൊണ്ട്
കാലത്തോട് സംവ
ദിക്കുന്ന കഥാകാരന് സർഗാത്മകമായി
മുന്നേറാൻ കഴി യില്ലെന്ന് ഹാരിസ്
നെന്മേനി തന്റെ പ്രഥമ കഥാസമാഹാര
ത്തിലൂടെ തെളിയിച്ചിരിക്കുന്നു. അതു
കൊണ്ടുതന്നെ ‘ഭൂമി അളന്നെടുക്കു
ന്നതിലെ വൈഷമ്യങ്ങൾ’ എന്ന കഥാസമാഹാരം,
കഥയുടെ നിർവചനങ്ങളെ
അപകടപ്പെടുത്തുംവിധം വളർന്ന് ജീവി
തത്തോട് ഇഴചേരുകയാണ് ചെയ്യുന്ന
ത്. മിനുസപ്പെടുത്തിയ മസാലക്കൂട്ടു
കളല്ല യഥാർത്ഥ ജീവിതമെന്ന് സമാഹാരത്തിലെ
ഓരോ കഥകളും നമ്മളെ
കൃത്യതയോടെ ബോദ്ധ്യപ്പെടുത്തുന്നു.
സമാഹാരത്തിലെ ആദ്യകഥയായ
‘ഭൂമി അളന്നെടുക്കുന്നതിലെ വൈഷമ്യ
ങ്ങളും’ അവസാനകഥയായ ‘കയ്മ,
ഒരിനം നാടൻവിത്ത്’ എന്നകഥയും
വ്യക്തമായ ലക്ഷ്യത്തോടെയാണ് കഥാകാരൻ
ക്രമപ്പെടുത്തിയിട്ടുള്ളത്. ദളിത്
ജ ീവി ത ത്തി ന്റെ സങ്ക ട സ ങ്കീ ർ
ണതകളെയാണ് രണ്ടു കഥകളും ഉഗ്രതയോടെ
അഭിസംബോധന ചെയ്യുന്ന
ത്. സമകാലിക ജീവിതം ആദിവാസിസമൂഹത്തോട്
പുലർത്തുന്ന പച്ചയായ
നിഷ്ഠൂരതയെയാണ് കഥകൾ സത്യസ
ന്ധമായി നേരിടുന്നത്. ആദ്യ കഥയിൽ
മനുഷ്യത്വത്തെ മരവിപ്പിച്ച കാഠിന്യനിയമങ്ങൾകൊണ്ട്
ആദിവാസി ഭൂമിയെ ഒഴി
പ്പിച്ചെടുക്കുന്ന അധികാരവർഗത്തിന്റെ
ചെന്നായകശലത്തോട് അടിമവിഭാഗം
സന്ധി ചെ യ്യുന്നതിന്റെ വിഹ്വല ത
കളാണ് പങ്കുവയ്ക്കുന്നത്. അതേസമയം
അവസാന കഥയിലാകട്ടെ ആദിവാസി
വിഭാഗത്തോട് അനുഭാവം പങ്കുവ
യ്ക്കാനെന്ന വ്യാജേന ചൂഷണത്തിന്റെ
നവീനരൂപം ഉല്പാദിപ്പിക്കുന്ന പ്രത്യ
യശാസ്ര്ത, ബുദ്ധിജീവി, ഗവേഷണ,
കലാവിഭാഗത്തിന്റെ ചിരി നിറച്ച കഴു
ത്തറക്കലുകളെ വിട്ടു വീ ഴ് ച യി ല്ലാ
ത്തവിധം വിചാരണയ്ക്കു കയറ്റുന്നു.
ഇരയെ വശപ്പെടുത്താനുള്ള വേട്ടക്കാരന്റെ
വിവിധ രൂപങ്ങൾ നിറഞ്ഞാടുന്ന
വർ ത്ത മാ നകാല ജീവി തത്തിൽ
ഇത്തരം കഥകളുയർത്തുന്ന തീപിടിച്ച
ചോദ്യങ്ങളിൽനിന്നും പൊതുസമൂ
ഹത്തിന് അധികകാലമൊന്നും ഒളിച്ചുനിൽക്കാൻ
കഴിയുകയില്ല. ആട്ടിയകറ്റ
പ്പെട്ടവന്റെ ഉള്ളിൽനിന്നും പ്രതിരോധ
ത്തിെന്റ തുളഞ്ഞുകയറുന്ന അമ്പുകൾ
കുതിച്ചുവരേണ്ടതിന്റെ ആവശ്യകത
യെചൊല്ലി ഹാരിസിലെ കഥാകാരന്റെ
മനസ്സും ആധികൊള്ളുന്നുണ്ട്.
ഭയം കൂർപ്പിച്ച മുനയിൽ വിഭ്രമപ്പെട്ടി
രിക്കാൻ വിധിക്കപ്പെട്ട മുസ്ലീം സമുദായ
ത്തിന്റെ വിഭിന്നഭാവങ്ങളുടെ സർ
ഗാത്മക ആവിഷ്കാരം നടത്തുന്ന മൂന്നു
കഥകൾ ഈ സമാഹാരത്തിൽ കനത്തുകി
ട ക്കുന്നുണ്ട് . സം ശ യ ം എന്ന
വാക്കിന്റെ മികച്ച പര്യായമായി ഒരു സമുദായത്തെ
രൂപം മാറ്റുന്നതിന് ഏതാനും
ചിലർക്ക് കഴിഞ്ഞിരിക്കുന്നു. കീചകദ
ർശനം അളവില്ലാത്തവിധം സമൂഹ
ത്തെ മുറുക്കി ഉറപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന്
ഹാരിസിന്റെ കഥകൾ നിർവ
ചിക്കുന്നു.
‘ഉത്തരം പ്രവചിക്കുക എളു
പ്പമായ സമസ്യങ്ങൾ’, ‘ഭയം ചെയ്യുന്ന
ത്’ തുടങ്ങിയകഥകൾ ജനാധിപത്യധ്വംസ
നത്തി നുമേൽ ഒരു സമുദായം
നടത്തുന്ന ഒത്തുതീർപ്പുകളുടെ വിഷമാവ
സ്ഥ ക െള യ ാണ് വി ശ കലനം
ചെയ്യുന്നത്. ‘ഷാജഹാനെന്ന’ കഥയി
ലാകട്ടെ ഒത്തുതീർപ്പുകളുടെ ദുർബലതയിലെപ്പോഴോ
പുറത്തേക്ക് പൊട്ടിയ
സ്വത്വ ബോധം അയാളുടെ തന്നെ
ജീവനെ അരിഞ്ഞുവീഴ്ത്തലിന് വിധേയ
മാ ക്കുകയും ചെയ്ത ു. പേരു ക
ൾപോലും സമയോചിതമായി മാറ്റിപ്പറയേണ്ടുന്ന
നരകകാലത്തിന്റെ നീറ്റലിൽ
ജീവിക്കേണ്ടിവരുന്ന യഥാർത്ഥ മനു
ഷ്യന്റെ നിസ്സഹാ യാവസ്ഥകളാണ്
പ്രസ്തുത കഥകൾ ഓർമിപ്പിക്കുന്നത്.
അതേസമയം മതഭീകരത എങ്ങനെ
ജനാധിപത്യാശ യത്തെ അതിനികൃ
ഷ്ടമായി കൊലപ്പെടുത്തുന്നുവെന്നും
ഈ കഥകൾ എതിർ വായന നട
ത്തുന്നുണ്ട്. ആൾകൂട്ടങ്ങൾക്കിടയിൽ
പേരു കളാണ് പൊ ട്ട ി ത്തെ റി ക്കു
ന്നതെന്ന സങ്കുചിതവും ലളിതവും ഏകപക്ഷീയവുമായ
വ്യാഖ്യാനങ്ങൾ മാര
കമായ അപകടങ്ങളെയാണ് നിർമിക്കു
ന്നതെന്ന് കഥാകാരൻ മുന്നറിയിപ്പു നൽ
കുന്നു.
പൊതുസമൂഹം എപ്പോഴും വിജയി
ക്കുന്നവരുടെ കൂടെയാണ് പങ്കു പ
റ്റുന്നത്. എന്നാൽ അവഗണിക്കാനാവാ
ത്തവിധം വളർന്നുപെരുകുന്ന ഒരു വിഭാഗമായി
തോൽവിക്കാരുടെ നിലവിളിക
ൾ ഇവിടെ മുഴങ്ങുന്നുണ്ട്. തോറ്റു പോകു
ന്നവന്റെ സങ്കടങ്ങളെ പ്രതിനിധാനം
ചെയ്യുന്ന രണ്ടു കഥകളാണ് ‘ഒരു ബസ്
തൊഴിലാളിയുടെ ജീവിതം അതിഭാവുകത്വമില്ലാതെ’,
‘റാങ്കുലിസ്റ്റിലെ ഊഴ
ങ്ങൾ’ എന്നിവ. തൊഴിലില്ലായ്മയും
ദാരിദ്ര്യവും ആധുനികരുടെ കാലത്ത്
അടിയോടെ ഒലിച്ചുപോയ പ്രവണതകളാണെന്ന്
ആക്ഷേപിക്കുന്ന ഉത്ത
രാധുനികർക്കുനേരെയുള്ള ഷോക്ക് ട്രീറ്റ്മെന്റുകൂടിയാണ്
കാലത്തിനുനേരെ
പിടിച്ച ഈ കഥക്കണ്ണാടികൾ. ലാഭത്തി
ൽ മാത്രം അധിഷ്ഠിതമായ പുത്തൻ
തൊഴിൽബന്ധങ്ങളുടെ പൊളിച്ചെഴു
ത്തിലേക്കുകൂടി കഥയെ വിശകലന
വിധേയമാക്കുന്നുണ്ട്. തൊഴിലാളിദി
നത്തിൽ നഷ്ടത്തി ലോടുന്ന ബസ്
സർൂവീസ് നിർത്തുന്നതിന്റെ മുന്നോ
ടിയായി അന്നത്തെ ട്രിപ്പുതുക സൗജ
ന്യമായി തൊഴിലാളികൾക്ക് നൽകുന്ന
മുതലാളിയുടെ ‘വിശാലത’യും തൊഴി
ലില്ലായ്മ എന്ന യാഥാ ർത്ഥ്യത്തിനു
മുന്നിൽ ഭയന്നുപിടയുന്ന തൊഴിലാളി
കളുടെ നിസ്സഹായാവസ്ഥയും നേർ
ക്കുനേർ പൊരുതി പരാജയപ്പെടുന്ന
തിെന്റ പിടയുന്ന ചിത്രങ്ങളാണ് ‘ഒരു
ബസ് തൊഴിലാളിയുടെ ജീവിതം’ അനാവരണം
ചെയ്യുന്നത്.
റാങ്കുലിസ്റ്റിലെ
ഊഴങ്ങളി’ലാവട്ടെ ജീവി ത മത്സര
ങ്ങളിലും സംഭരണസങ്കീർണതകളിലും
കുടുങ്ങി സർക്കാർ ജോലി വിദൂരസ്വപ്ന
മാകുന്ന ഗതികെട്ട കാലത്തിൽ ഒരുജോലിക്കുമേൽ
അന്യന്റെ മരണംപോലും
ആഗ്രഹിച്ച് സ്വന്തം മരണത്തിലേക്ക്
നോട്ടം കൂർപ്പിക്കുന്ന ചെറുപ്പക്കാര
നെയാണ് കഥാകൃത്ത് സങ്കടത്തോടെ
നീക്കിനിർത്തുന്നത്. ആഗോളവത്കൃതസമൂഹം
സമകാലികജീവിതത്തിനു
നൽകിയ സംഭാ വ ന ക ളെയാണ്
കഥകൾ രൂക്ഷമായി ചോദ്യംചെയ്യുന്നത്.
കള്ളത്തരത്തിന്റെ കണക്കുപുസ്ത
കത്തിൽ കൃത്യതയോടെ രേഖപ്പെടു
ത്താവുന്ന കഥയാണ് ‘ഫോട്ടോഷോപ്പ്’.
‘നന്മ വറ്റിയ കാലത്തിന്റെ മുഖംമിനുക്ക
ലുകളെയാണ് പ്രസ്തുത കഥ വരച്ചി
ടുന്നത്. ‘കല്ലാറ്’ എന്ന കഥയും വിന്യസി
ക്കപ്പെടുന്നത് ഇതേ ശ്രേണിയിലാണ്.
സ്നേഹബന്ധങ്ങളുടെ നിരർത്ഥകതയെ
കാപട്യത്തിെന്റ കഠാരകൊണ്ട് കുത്തിപ്പി
ളർത്തി ചോരപെയ്യിക്കുന്ന കര്യക്കാഴ്ച
കളിൽ കഥ അതിന്റെ വിശ്വരൂപം പ്രകടി
പ്പിക്കുന്നു. പ്രത്യയശാസ്ര്തങ്ങൾ പരാജയ
ത്തിന്റെ അറവുശാലയിൽ പച്ചയോടെ
കീറിമുറിക്കുന്നതിന്റെ കൊടുംഭീതിയിൽ
പ്രകമ്പനം കൊള്ളുന്ന ‘ഭരതൻമാഷ് ഭയ
ക്കുന്നത്’, ബന്ധങ്ങളുടെ ശിഥിലനഗ്നത
ക്രൂരഫലിതമായി വേട്ടയാടപ്പെടുന്ന ‘കട
ൽകിഴവൻ’ തുടങ്ങിയ കഥകൾ കാപട്യ
ത്തിന്റെ കനൽപ്പാടങ്ങളിലാണ് വിള
വെടുപ്പു നടത്തുന്നത്.
പരിസ്ഥിതി രാഷ്ട്രീയത്തെ സമ
ഗ്രമായി അഭിമുഖീകരിക്കുന്നവയാണ്
സമാഹാരത്തിലെ മിക്ക കഥകളും.
പുതിയ എഴുത്തുകാർ ജാഗ്രതയോടെ
കരുതിവയ്ക്കേണ്ടുന്ന ജൈവിക ദർശന
ങ്ങളെയാണ് ഹാരിസ് നെന്മേനി തെന്റ
കഥകളി ൽ സർ ഗാത്മകതകൊണ്ട്
സാക്ഷ്യപ്പെടുത്തുന്നത്. ആട്ടിയകറ്റപ്പെട്ട
വന്റെ ഒറ്റപ്പെട്ട വേദനകളിലാണ് ഹാരി
സിന്റെ കഥകൾ അതിന്റെ ശക്തിയെ
കാരുണ്യത്തോടെ കോരിനിറയ്ക്കുന്നത്.
അച്ചടക്കമുള്ള ഭാഷയിലും വേറിട്ട
ശൈലിയിലും മനോഹരമായി പണിതുയർത്തിയിട്ടുള്ള
കഥാഗോപുരങ്ങൾ
കാലത്തിന്റെ പഠനസാദ്ധ്യ തകളെ
ധീരമായി പ്രകോപിപ്പിക്കുന്നുണ്ട്. തോറ്റുപോകുന്നവർക്കും
ഒറ്റപ്പെടുന്നവർക്കും
ഒപ്പംനിൽക്കുന്ന ഈ കഥകൾ വരാൻ
പോകുന്ന വലിയ വിജയത്തിന്റെ അക്ഷ
രരൂപമാണ്
ഭൂമി അളന്നെടുക്കുന്നതിലെ വൈഷമ്യങ്ങൾ
പ്രതിധ്വനിപ്പിക്കുന്നത്.
കൈരളി ബുക്സ്, കണ്ണൂർ
ഹാരിസ് നെന്മേനി
(കഥകൾ