പുതുകവിതയിലെ പെൺകവിതകളിൽ
തികച്ചും
വേറിട്ടൊരു അനുഭവമാണ്
ഗിരിജ പി. പാതേക്കരയുടെ
കവിതകൾ. മിക്കവാറും
പെൺകവികൾ പ്രണയവും
വിരഹവും സ്വകാര്യാനുഭവ
ങ്ങളുമൊക്കെ ആവിഷ്കരിക്കു
ന്നവരാണ്. ഇതു വ്യവ
സ്ഥാപിത കാവ്യപാഠങ്ങളും
അധീശത്വ കാവ്യസൗന്ദര്യ
ബോധവും ഉല്പാദി
പ്പിക്കുന്നു. കാലത്തിന്റെയും
സമൂഹത്തിന്റെയും പ്രതിസ
ന്ധികളെയും അനുഭവ
വൈചിത്ര്യങ്ങളെയും പെൺ
അനുഭവങ്ങളെ തന്നെയും
പെൺ കാഴ്ചപ്പാടിലൂടെ
പെൺഭാഷയിൽ ആഖ്യാനം
ചെയ്യുന്ന പെൺകവിതകൾ
ഇന്നു വിരളമാണ്.
7068
ആധുനികതയിൽനിന്നും വ്യത്യസ്തമായി ആധുനി
കാ നന്തര മല യ ാള
കവിതയുടെ ഒരു പ്രധാന സവിശേഷത
പെൺകവിതകളുടെ ബഹുസ്വരതയാ
ണ്. മാറുന്ന ഭാവുകത്വത്തെയും സൗന്ദ
ര്യാവബോധത്തെയും അടയാളപ്പെ
ടുത്തുന്ന ഒട്ടനവധി പെൺകവിതകളെ
ഇന്നും പുതുകവിതയിൽ അനുഭവി
ച്ചറിയാം. ആര്യാംബിക, ലോപ, ഗിരിജ
പി. പാതേക്കര, ബിന്ദു കൃഷ്ണൻ,
രോഷ്നി സ്വപ്ന, സഹീറ തങ്ങൾ,
സുമിത്ര കെ.വി., സുരജ, ആര്യാഗോപി,
വിജില ചിറപ്പാട്, ജയലക്ഷ്മി, സംപ്രീത,
ആശാലത, ധന്യ എം.ഡി. തുടങ്ങിയ
വരെല്ലാം കവിതയുടെ രസതന്ത്രമറിയാവുന്നവരും
പുതുകവിത യ്ക്കകത്ത്
സ്വന്തമായ വ്യക്തിത്വമുറപ്പിച്ചവരുമാണ്.
പുതുകവിതയിലെ പെൺകവിത
കളിൽ തികച്ചും വേറിട്ടൊരു അനുഭ
വമാണ് ഗിരിജ പി. പാതേക്കരയുടെ കവി
തകൾ. മിക്കവാറും പെൺകവികൾ
പ്രണയവും വിരഹവും സ്വകാര്യാനുഭവ
ങ്ങളുമൊക്കെ ആവിഷ്കരിക്കുന്നവരാണ്.
ഇതു വ്യവസ്ഥാപിത കാവ്യപാഠങ്ങളും
അധീശത്വ കാവ്യസൗന്ദര്യബോധവും
ഉല്പാദിപ്പിക്കുന്നു. കാലത്തിന്റെയും
സമൂഹത്തിന്റെയും പ്രതിസന്ധികളെയും
അനുഭവ വൈചിത്ര്യങ്ങളെയും പെൺ
അനുഭവങ്ങളെ തന്നെയും പെൺ കാഴ്ച
പ്പാടിലൂടെ പെൺഭാഷയിൽ ആഖ്യാനം
ചെയ്യുന്ന പെൺകവിതകൾ ഇന്നു വിരളമാണ്.
സ്ത്രീഅനുഭവങ്ങളുടെ കലവറയാ
ണ്. അവരുടെ സങ്കീർണമായ ഉടലിനെ
യും ആന്തരിക ലോകത്തെ വൈവിധ്യാനുഭവങ്ങളെയും
ആവിഷ്കരിക്കുക എളു
പ്പമല്ല. വ്യവസ്ഥാപിത ഭാഷയോട് കലഹിച്ചുകൊണ്ട്
പെൺ അനുഭവങ്ങളുടെ
ആഖ്യാനത്തിനായി പുതിയൊരു പെൺ
ഭാഷാ നിർമിതിക്കുവേണ്ടിയുള്ള തീവ്രശ്ര
മങ്ങളാണ് ഗിരിജയുടെ കവിതകൾ.
ഭാഷ ഒരു അധികാരപ്രയോഗം കയടി
യാണ്. സമൂഹത്തിന്റ അധീശത്വം പുലർ
ത്തുന്ന അധികാര ശക്തികളുടെ പ്രത്യയശാസ്
ത്രങ്ങൾ അവരുടെ ഭാഷയിൽ
വായിച്ചെടുക്കാം. വ്യവസ്ഥാപിത സമൂഹ
ത്തിന്റെ കാവ്യ ഭാഷയും വ്യവഹാര
ഭാഷയും പുരുഷകേന്ദ്രിതമാണ്. ആൺ
കോയ്മയുടെ അടയാളങ്ങളായ ഇന്ന
ത്തെ ഭാഷകൊണ്ട് അനുഭവാവിഷ്കാര
ത്തിനായി സ്ത്രീകൾ എന്തെങ്കിലുമൊരു
രചനയിലേർപ്പെടുമ്പോൾ ഒട്ടനവധി
പ്രതിസന്ധികളെ അവർക്ക് അഭിമുഖീകരി
ക്കേണ്ടിവരുന്നു. ഭാഷാപരമായ
ഇത്തരം പോരായ്മകളെ വെർജീനിയാ
വൂൾഫ് മനസ്സിലാക്കിയിരുന്നു. സെയിൻ
സ്പെൻഡറും റോബിൻ ലക്കോഫു
മെല്ലാം സ്ത്രീഭാഷയുടെ പരിമിതികളെ
തിരിച്ചറിഞ്ഞവരാണ്. നിലവിലുള്ള
ഭാഷയെ അപനിർ മിച്ചെടുത്തുകൊ
ണ്ടല്ലാതെ പുതിയൊരു പെൺ ഭാഷ നിർ
മി ച്ചെ ടുക്കാ നാവില്ല. ഇത്തരമൊരു
പെൺഭാഷാ ശൈലി വിജ്ഞാനീയത്തി
ന്റെ പുറപ്പാട് ഗിരിജയുടെ കവിതകളിൽ
അനുഭവിച്ചറിയാം. സ്ത്രീഭാഷാപഠനം
നടത്തി യ േറ ാബിൻ ലക്കോഫും
സെയിൻ സ്പെൻഡറുമെല്ലാം പുരുഷ
ന്മാരുടെ ഭാഷയിൽ നിന്നും വ്യത്യസ്തമാണ്
സ്ത്രീകളുടെ ഭാഷയെന്ന് അഭിപ്രായപ്പെ
ട്ടിരുന്നു. പുരുഷന്റെ വാക്കുകൾ ശക്തിയും
വിപ്ലവാത്മകതയും ധീരതയും ത്യാഗവും
ആധികാ രികതയും നിറഞ്ഞതാണ്.
എന്നാൽ വിരഹവും, തേങ്ങലും, നിസ്സ
ഹായതയും, സഹനവും, ഭീരുത്വവും,
വിധേയത്വവും ഇവിടെ പെൺ ഭാഷ
യുടെ സവിശേഷതയാണ്. അതു പെൺ
മയുടെ ഗുണമായി പൊതുബോ ധം പ്രച
രിപ്പിച്ചുകൊണ്ടിരിക്കുന്നു. നിലവിലുള്ള
സ്ത്രീഭാഷയിൽ ആധികാരികത ഇല്ലാമയുടേയും സഹവർത്തിത്വത്തിന്റെയും
ധ്വനികൾ കാണാം. സരളവും ലഘുവും
അയവുള്ളതുമാണ് സ്ത്രീകളുടെ വാക്യ
ഘടന. പുരുഷ ഭാഷയേക്കാൾ കരുത്തി
ല്ലാത്തതും യുക്തി ഭദ്രത യില്ലാത്ത
തുമാണ് നിലനിൽക്കുന്ന സ്ത്രീഭാഷ.
ഹെലൻ ഡിക്സസ്, ലൂസി ഇറിഗാറെ തുട
ങ്ങിയവരും വാക്യഘടനയിലെ ലിംഗ
വ്യത്യാസത്തെ ചൂണ്ടിക്കാണിച്ചവരാണ്.
സ്ത്രീഎഴുത്തിന്റെ ശൈലി ലിംഗഭേദങ്ങ
ളോടുകൂടിയതാകണമെന്നാണ് സാറാ
മിൽസിന്റെയും അഭിപ്രായം.
നാളിതുവരെ നിലനിന്നുപോരുന്ന
എല്ലാ സാഹിത്യവ്യവഹാരങ്ങളും പുരുഷ
നിർമിതമാണ്. ഇത്തരം പുരുഷ നിർമിത
വ്യവഹാരങ്ങളിലെ സ്ത്രീസങ്ക ല്പം
പുരുഷ പ്രത്യയ ശാസ്ത്രങ്ങളുടെ ഉല്പ
ന്നമാണ്. മുഴുവൻ ജീവിത വ്യവ ഹാര
മേഖലകളിലേക്കും സ്ത്രീകൾ കടന്നു
ചെന്ന് സ്ത്രീകളുടെ സ്വത്വവും കർ
തൃത്വവും സ്ഥാപി ച്ചെ ടു ത്തെങ്കി ൽ
മാത്രമേ പുരുഷ നിർമിത സ്ത്രീസങ്ക
ല്പത്തെ പുനർ നിർമിക്കാൻ കഴിയൂ. വ്യവ
സ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ
പ്രത്യയ ശാസ്ത്രങ്ങളും കാഴ്ചപ്പാടുകളും
വരേണ്യ മൂല്യാവബോധത്തിലും പുരു
ഷാധിപത്യത്തിലും അധിഷ്ഠിതമാണ്.
ആധുനി കോത്തര കാലഘട്ടത്തിൽ
ജീവിക്കുന്ന നമ്മുടെ കാഴ്ചപ്പാടുകൾ
ഇ ന്ന ും യ ാ ഥ ാ സ്ഥി ത ി ക മ ാണ് .
കെ.ജി.ശങ്കരപ്പിള്ള എഴുതിയപോലെ
പുതിയ ഉടുപ്പുകളിട്ട് പുതിയ വാഹനങ്ങ
ളിലിരുന്ന് പഴയ നോട്ടങ്ങൾ നോക്കുന്ന
വരാണ് നാം. വ്യവസ്ഥാപിത കല,
സാഹിത്യം, സൗന്ദര്യ ശാസ്ത്രം, കുടുംബ
ബന്ധങ്ങൾ, അധികാരം, ജ്ഞാനം
തുടങ്ങിയ മുഴുവൻ വ്യാവഹാരിക മേഖലകളും
പുരുഷാധിപത്യ വ്യവസ്ഥയിൽ
അടിയുറച്ചതാണ്. ഇത്തരം പുരുഷ
നിർമിത ഭാഷയിലൂടെ സ്ത്രീത്വത്തിന്റെ
ആവിഷ്കാരം സാധ്യമല്ല. ഈ പുരുഷാധിപത്യ
ഭാഷയോട് പൂർണമായും വിയോ
ജി ച്ചു കൊണ്ടുള്ള ഭാഷ കൊണ്ടാണ്
സ്ത്രീകൾ എഴുതേണ്ടതെന്ന് ജൂലിയ
ക്രിസ്തേവ, ലൂസി ഇറിഗാറെ, എറല
യ്ൻ ഷോ വോൾട്ടർ മുതലായവർ അഭി
പ്രായപ്പെടുന്നു. മാധവിക്കുട്ടിയും സാറാജോസഫുമെല്ലാം
ഇതു കൃത്യമായി തിരി
ച്ചറിഞ്ഞവരാണ്.
പുതു കവിതയിൽ പുരുഷ കേന്ദ്രിത
ഭാഷയിൽ നിന്ന് വ്യതിരിക്തമായൊരു
പെൺ ഭാഷയുടെ കരുത്തും സൗന്ദര്യവും
ഗിരിജ പി. പാതേക്കരയുടെ കവിത
കളിൽ വളർന്നു വിക സി ക്കുന്നതു
കാണാം. ‘ടച്ച് മി നോട്ട്’, ‘കൊണ്ടാട്ടം’,
‘രണ്ടു ലോകങ്ങൾ’, ‘അവൾ’, ‘ദിനച
ര്യകൾ’, ‘ഓണമെന്നാൽ അവൾക്ക്’
തുടങ്ങിയ ഗിരി ജയുടെ കവിതകൾ
പുതിയൊരു പെൺകാഴ്ചയുടെയും
പെൺഭാഷയുടെയും ആഖ്യാന രൂപ
ങ്ങളാണ്. ഏതു സാഹചര്യത്തോടും പടപൊരുതി
നിൽക്കാൻ തയ്യാറുള്ള പെ
ൺകരുത്തിന്റെ മൂർഛയും വീര്യവും
ആത്മ ധൈര്യവും ഗിരിജയുടെ ‘ടച്ച് മി
നോട്ട്’ എന്ന കവിതയിലെ തൊട്ടാവാടിയിൽ
കണ്ടെത്താം. പുതുലോക കവി
തയിലെ പെൺവീറിന്റെ സൗന്ദര്യാത്മക
ആഖ്യാനമാണ് ഗിരിജയുടെ കവിതകൾ.
തൊടുമ്പോഴേക്കും ലജ്ജയാൽ കൂമ്പുന്ന
വളല്ല ഈ തൊട്ടാവാടി. തൊട്ടാവാടിയെ
ലജ്ജാവതിയെന്നും ‘ടച്ച് മി നോട്ട്’
എന്നും വിവർത്തനം ചെയ്ത് അതിന്റെ
ജൈവ സ്വഭാവത്തെ നാം തമസ്കരിക്കുകയാണ്.
ടച്ച് മി നോട്ട് എന്നത്
തൊട്ടാൽ വാടിയായതെങ്ങനെയെന്നും
ഒരെത്തും പിടിയും കിട്ടുന്നില്ല.
‘എന്നെ തൊടരുതേ’യെന്ന
ഒരപേക്ഷയാണതെന്ന്
ആരെങ്കിലും കരുതിക്കാണുമോ?
എങ്കിലതും തെറ്റാണ്.
അതൊരാജ്ഞയാണ്!
‘തൊടരുതെന്നെ’യെന്ന
ആയിരം മുള്ളുകളുള്ള
ഒരാജ്ഞ!
തൊടുന്നവനെ
മുറിപ്പെടുത്തുമെന്ന
ഒരു മുന്നറിയിപ്പ്!
(ടച്ച് മി നോട്ട്)
തന്റെ നേരെ നീണ്ടുവരുന്ന കൈകൾ
ക്കും കാമക്കണ്ണുകൾക്കുമെതിരെ
ആയിരം മുള്ളുകളുമായി പടച്ചട്ടയണി
ഞ്ഞുനിൽക്കുന്ന ആ വ്യത്യസ്ത തൊട്ടാവാ
ടി പുതു കവിതയിലെ മാറുന്ന പെണ്ണെ
ഴുത്തിന്റെ അഗ്നി സൗന്ദര്യമാണ്.
‘കൊണ്ടാട്ടം’, ‘ചങ്ങലകൾ’, ‘ഒരുമ്പെട്ടോൾ’,
‘മേഘസന്ദേശങ്ങൾ’ തുടങ്ങിയ കവിതകളിലും
പെണ്ണെഴുത്തിന്റെ പ്രതിരോധ
വീര്യവും പെൺമയുടെ മൂർഛയും
ഉണർച്ചയും തിളച്ചു മറിയുന്നു. പെണ്ണിന്റെ
ആത്മ വീര്യത്തിന്റെ സൗന്ദ ര്യാ ഖ്യാ
നമാണ് ‘കൊണ്ടാട്ടം’ എന്ന കവിത.
തിളയ്ക്കുന്ന എണ്ണയിലേക്ക്
എന്നെയൊന്നെറിഞ്ഞു നോക്കൂ
അപ്പോൾക്കാണാം
ആത്മവീര്യത്തോടെതലയുയർത്തി
ഞാൻ പൊങ്ങിപ്പൊങ്ങി വരുന്നത്
കടിച്ചാൽ പൊട്ടാത്ത വണ്ണംമൊരിയുന്നത്
(കൊണ്ടാട്ടം)
സാമ്പ്രദായിക കാവ്യ ഭാവുകത്വം,
വ്യവസ്ഥാപിത ഭാഷ, പൊതു ബോധ
ത്തിലടിയുറച്ചു നിൽക്കുന്ന സ്ത്രീസങ്ക
ല്പം, എഴുത്തിന്റെ നീതി ബോധങ്ങൾ
എന്നിവയോടെല്ലാം വീറോടെ കലാപം
ചെയ്യുന്ന പുതിയൊരു പെൺ ഭാഷയും
പെൺകാവ്യരചനയുമാണ് ‘കൊണ്ടാട്ടം’
കവിത. തൊട്ടാൽ കൈ മുറിയുന്ന കുപ്പി
ച്ചില്ലുപോലുള്ള ഭാഷകൊണ്ടാണ് ‘കൊ
ണ്ടാട്ടം’ കവിതയുടെ സംവിധാനം.
പുരുഷാധിപത്യ മൂല്യങ്ങളിൽ വിശ്വ
സിക്കുന്ന ഭരണവർഗം എക്കാലവും ചരി
ത്രത്തിൽ നിന്നും സംസ്കാരത്തിൽ നിന്നും
അധികാരത്തിൽ നിന്നും മറ്റു മുഴുവൻ
ജീവിത വ്യവഹാ രങ്ങളി ൽ നിന്നും
സ്ത്രീകളെ ബോധപൂർവം മാറ്റി നിർത്തി
യിരുന്നു. ഭാഷയിൽ നിന്നും ആവിഷ്കാര
രൂപങ്ങളിൽ നിന്നും സ്ത്രീകളെ ഒഴിവാ
ക്കിക്കൊണ്ടാണ് അധീശത്വാധികാര
ശക്തികൾ പൊതു ഇടങ്ങളിലും എല്ലാ
വ്യാവഹാരിക മേഖലകളിലും ആധിപത്യമുറപ്പിച്ചത്.
ദളിതരെയും പെൺമയെയും ഇങ്ങനെ ചരിത്രത്തിൽ നിന്നും
ജീവിതത്തിൽ നിന്നും പാർ ശ്വവത്
കരിച്ചും അവഗണിച്ചും അവരെ അടിച്ച
മർത്തിയും അധി ക്ഷേ പി ച്ചുമാണ്
അധികാര വ്യവസ്ഥ സമൂ ഹത്തിൽ
പ്രവർത്തിക്കുന്നതെന്നു സൂക്ഷ്മമായി
പരി ശോ ധിച്ചാൽ മന സ്സിലാക്കാം.
വീട്ടിലേക്ക് അലക്കു യന്ത്രവും വാക്വം
ക്ലീനറും വാങ്ങിക്കൊണ്ടുവന്നപ്പോൾ
അവൾക്ക് അലക്കു പണിയും തൂപ്പു
പണിയും നഷ്ടപ്പെട്ടു. വീടിനടുത്ത്
നക്ഷത്ര ഹോട്ടലുയർന്നപ്പോൾ വെപ്പു
പണിയുമില്ലാതായി. ക്രമേണ അവളുടെ
ചോറും പല ഹാ രങ്ങളും ആർക്കും
വേണ്ടാതായി. പുതിയ രുചികളോടും
അവസ്ഥകളോടും അവർ പൊരുത്തപ്പെ
ട്ടതോടെ വായിലൂടെ അവരുടെ ഹൃദയ
ത്തിനകത്തേയ് ക്കെത്താനുള്ള വഴിയും
അവൾക്കു മുമ്പിലില്ലാതായി.
കുട്ടികൾ ‘നെറ്റിൽ’ കുടുങ്ങിക്കിടക്കുന്നത്
അവൾ നിസ്സഹായയായ് നോക്കി നിന്നു.
അയാൾ സൈബർ രതിയുടെ ആഴങ്ങൾ തേടവേ
കിടക്കയിൽ നിന്നുമവൾ മാഞ്ഞുപോയി.
അവൾ വീടിനു പുറത്തായി
(അവൾ)
എത്രയും പ്രിയപ്പെട്ടവരുടെ ഹൃദ
യത്തിൽ നിന്നും കിടപ്പറയിൽ നിന്നും
ജീവിതത്തിൽ നിന്നും പുറത്താക്കപ്പെട്ട
സ്ത്രീനമ്മുടെ ചരിത്രത്തിൽ നിന്നും
ഇക്കാലം വരെയുള്ള സാംസ്കാരിക പാര
മ്പര്യത്തിൽ നിന്നും പുറത്താക്കപ്പെട്ട
സ്ത്രീയുടെ പ്രതീകമാണ്. എന്നാൽ ഗിരി
ജയുടെ കവിതകളിലെ സ്ത്രീകൾ വീട്ടിൽ
നിന്നും ഹൃദയത്തിൽനിന്നുമെല്ലാം പുറ
ത്താക്കപ്പെട്ടെങ്കിലും നാട്ടിൽ അലഞ്ഞു
തിരിയുവാനോ ആത്മഹത്യ ചെയ്യുവാ
നോ വേദനിച്ചു നരകിച്ചു കഴിയുവാനോ
തയ്യാറല്ല. മഴകൊണ്ടു മുളച്ചും വെയിൽ
കൊണ്ടും വളരുന്ന അവർ ഏതു പ്രതിസ
ഒക്ടോബർ – ഡിസംബർ 2015 71
ന്ധികളേയും അതിജീവിക്കുന്നവരാണ്.
പൊരുതി ജീവിക്കു വാനുള്ള ആത്മ
വീര്യവും കരുത്തും പ്രകടിപ്പിക്കുന്ന
വരാണ് അവർ.
സ്ത്രീത്വത്തെ നിഷേധിക്കുകയും
സ്ത്രീയുടെ സർഗ ശേഷിയെ ചോർത്തി
ക്കളയുകയും ചെയ്യുന്ന പുരുഷാധികാര
പ്രത്യ യ ശാസ് ത്രത്തിന്റെ രാഷ്ട്രീയ
തന്ത്രത്തെ പൊളിച്ചു കാണിക്കുന്ന കവി
തയാണ് ‘ഒരു കുറിപ്പടി’. ഷുഗറും കൊളസ്ട്രോളും
കുറയ്ക്കാനും മക്കൾക്കു
പല്ലിനു മൂർഛ കൂട്ടാനും മുരിങ്ങയില
ത്തോരൻ വേണമെന്നു ശണ്ഠിക്കുന്ന
പുരുഷാധികാര ശക്തിയുടെ നിഗൂഢ
ലക്ഷ്യങ്ങളെ വെളി വാക്കുന്ന ‘ഒരു
കുറിപ്പടി’ പുതു കവിതയിലെ മൂർഛയേറിയൊരു
പെൺ കവിതാഖ്യാനമാണ്.
അമിതമായതെല്ലാം
വേണ്ടയളവിലായ് അയാളും
കണ്ണും പല്ലും
തിളങ്ങിത്തിമർക്കും കുട്ടികളും
അവളുടെ വാക്കില്ലാസ്സങ്കടങ്ങളെ
മായ്ച്ചു മായ്ച്ചു
കളയുന്നുണ്ടായിരുന്നു.
(ഒരു കുറിപ്പടി)
എഴുതാനും വായിക്കാനും സ്ത്രീകൾ
കണ്ടെത്തുന്ന ഉച്ച നേരങ്ങൾ മുരിങ്ങയിലയുതിർക്കാൻ
മാറ്റി വച്ചതോടെ ഭാഷ
യിലും സാഹിത്യത്തിലും ഇടപെടാനുള്ള
സ് ത്രീ കളുടെ സമ യമാണ് യഥാർ
ത്ഥത്തിൽ നഷ്ടമാകുന്നത്. ഗാംസ്കാ രിക
വ്യവഹാ രങ്ങളിലും ജീവിതത്തിലും
സ്ത്രീകൾ പുറത്താക്കപ്പെടുന്നതിന്റെ
പിറകിലെ ലിംഗ രാഷ്ട്രീയത്തിന്റെ പ്രത്യ
യശാസ്ത്ര വിവക്ഷ ഗിരിജയുടെ കവി
തകൾ അനാവരണം ചെയ്യുന്നു.
പെണ്ണിന്റെ സർഗ ശേഷിതൻ
കരുവെയലസിപ്പിക്കാൻ
ഒരു വൈദ്യന്റെ കുറിപ്പടിയും
ഒരു മുറം മുരിങ്ങയിലയും ധാരാളം
(ഒരു കുറിപ്പടി)
ജീവിതത്തിന്റെ സമസ്ത മേഖലകളിൽ
നിന്നും സ്ത്രൈണതയെ ബഹി ഷ്ക
രിക്കുന്ന പുരുഷാധികാര പ്രത്യയ ശാസ്ത്ര
ങ്ങൾക്കെതിരായ കരുത്തുറ്റ പെൺ കവി
തയുടെ പ്രതിരോധ പാഠങ്ങളാണ് ഗിരി
ജയുടെ കവിതകൾ. സ്ത്രീകൾക്കു മാത്രം
സ്വന്തമായ രഹസ്യ തുരങ്കങ്ങളെയും
അനുഭവ ലോകങ്ങളെയും ഓർമപ്പെ
ടുത്തുന്നു ‘അടയാളങ്ങൾ’ എന്ന കവിത.
കാലം പെൺ ഉടലിൽ എഴുതുന്ന ഓരോ
അടയാളങ്ങളിലും പെൺ അനുഭവ
ങ്ങളുടെ പുത്തൻ ഭൂഖണ്ഡങ്ങൾ തന്നെ
വെളിപ്പെടുന്നു. പെൺ ശരീരം എല്ലാ ഓർ
മകളെയും സ്വയം എഴുതി സൂക്ഷിക്കുന്ന
ചരിത്ര ഗ്രന്ഥമാണ്. അതിനാൽ ഓരോ
പെൺ ഉടലും ഇന്ന് ഓരോ ഇതിഹാസ
കലവറകളായി രൂപാന്തരപ്പെടുന്നു. ഇടതു
പുരികത്തിലെ വെളുത്ത കല കുന്നിക്കുരു
പൊഴിയുന്ന കളിമുറ്റത്തിന്റെയും അടിവയറ്റിലെ
നീളൻ വരമ്പ് നെഞ്ചിലാദ്യമറിഞ്ഞ പാൽ നനവിന്റെയും കുളി
രോർമയാണ്. കൺതടങ്ങളിലെ കറുപ്പ്
കുടിച്ച കയ്പിലേക്കും കാഞ്ഞ വെയി
ലിലേക്കും തുറക്കുന്ന കവാടങ്ങളാണ്.
കാലം ശരീരത്തിൽ
മായ്ക്കാനാവാത്ത
കുറിപ്പുകളെഴുതുമ്പോൾ
ഡയറിയിലെഴുതാൻ സമയവും
സൂക്ഷിക്കാനിടവുമില്ലാത്ത
പെൺ വിധിയിൽ
എന്തിനു വിലപിക്കണം?
(അടയാളങ്ങൾ)
ഉടലിലേൽക്കുന്ന അടയാളങ്ങളെ
ല്ലാം ഓരോ ഓർ മക്കുറിപ്പുകളാക്കി
മാറ്റുന്ന ഗിരിജയുടെ സ്ത്രീകൾ സർഗാവി
ഷ്കാരത്തിന് സമയവും സ്വന്തമായൊരു
മുറിയുമില്ലെന്നു പറഞ്ഞ് വിലപിക്കുന്നവരുമല്ല
(മുറി വേണ്ട എന്നല്ല അർത്ഥം).
ഓരോ അടയാളങ്ങളിലൂടെയും അവർ
ഭൂതകാലത്തിലേക്കും ഓർമകളിലേക്കും
സഞ്ചരിക്കുന്നു. ഉടൽ തന്നെ ഇവിടെ
ഓർമക്കുറിപ്പുകളും ആത്മ കഥകളുമെ
ഴുതുന്നു. ഓരോ പെൺ ഉടലും വിവർ
ത്തഏം ചെയ്യാനാവാത്ത വിചിത്രമായ
അനേകായിരം വിരുദ്ധാനുഭവങ്ങളുടെ
തിരയടികൾ പോലെയാണ്.
അകത്തു കവിയും പുറത്തു ദാസി
യുമായി രണ്ടു ലോകങ്ങളിൽ കഴിയേണ്ടി
വരുന്ന ഒരു പെൺ കവിയുടെ ജീവിതാഖ്യാനങ്ങളാണ്
‘കാളിദാസി’ എന്ന
കവിത.
അകത്തു കാളി
പുറത്ത് ദാസി
പുറത്തുനിന്നു പൂട്ടിയ വാതിൽ
തുറക്കാനാവാതെ ഞാൻ
(കാളിദാസി)
പുറത്തുനിന്നു ജീവിതവും ബന്ധങ്ങ
ളും പൂട്ടിയിട്ട താക്കോൽ തുറക്കാനാവാ
ത്ത ഒരു കാളി ഗിരിജയുടെ കവിതകളിൽ
കത്തിനിൽക്കുന്നു. കടമകളുടെയും
കുടുംബ ബന്ധങ്ങളുടെയും അറുത്തു
മാറ്റാനാവാത്ത ചങ്ങലകളിൽ ബന്ധി
തയായി കിടക്കുന്ന കാളിയുടെ പിടച്ചിലുകളാണ്
ഗിരിജയുടെ കവിതകൾ. കവി
തയിൽ തിളച്ചു മറിയുന്ന ഈ കാളിയുടെ
തീക്ഷ്ണഭാവങ്ങളും രൗദ്രഭാഷയും ഗിരി
ജയുടെ കവിതകളിൽ കാണാം. ഈ
വൈരുദ്ധ്യത്തിന്റെ സംഘർഷങ്ങളാണ്
‘രണ്ടു ലോകങ്ങൾ’, ‘ദിനചര്യകൾ’,
‘ഓണമെന്നാൽ അവൾക്ക്’, ‘ഗൃഹപാഠങ്ങൾ’
തുടങ്ങിയ കവിതകൾ.
നിന്റെ വാക്കുകളിൽ ജ്വലിക്കുന്നത്
വിപ്ലവത്തിന്റെ കനലുകൾ
കലാപങ്ങളുടെ പൊട്ടിത്തെറികൾ
കൊടികളുടെ നിറഭേദങ്ങൾ
ചോരയുടെ മണം
വിയർപ്പിന്റെ ഉപ്പ്
പ്രപഞ്ചത്തിലെ വിദൂര കാഴ്ചകൾ
രാത്രിയുടെ വന്യത.
ഞാനെഴുതുന്നതിൽ
തെളിയുന്നതെന്തും
പ്രണയത്തിന്റെ ലഹരി
വിരഹത്തിന്റെ തേങ്ങൽ
ഉടലിന്റെ തിളയ്ക്കലുകൾ
ഉയിരിന്റെ വേവലുകൾ
പാൽ നിറഞ്ഞ മുലകളുടെ
വിങ്ങൽ
(രണ്ടു ലോകങ്ങൾ)
സമൂഹം സ്ത്രീകളുടെ മേൽ അടിച്ചേ
ല്പിക്കുന്ന സ്ത്രൈണ ലൈംഗിക പദവി
വേരുറപ്പിച്ചു നിർത്തുന്ന ആൺകോയ്മ
പ്രത്യയ ശാസ്ത്രത്തിന്റെ രാഷ്ട്രീയം
വ്യക്തമാക്കുന്ന കവിതയാണ് ‘രണ്ടു
ലോകങ്ങൾ’. അധീ ശ ത്വ – വി ധേ യ
ത്വത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങളാണ്
ലൈംഗിക പദവിയെ നിർണയിക്കു
ന്നതെന്ന വസ്തുത ഈ കവിത ബോദ്ധ്യ
പ്പെടുത്തുന്നു. ‘ഗൃഹപാഠങ്ങൾ’, ‘ദിനച
ര്യകൾ’ തുടങ്ങിയ കവിതകളും പുരുഷ
/സ്ത്രീലോകത്തിന്റെ വൈരുധ്യങ്ങളും
അനുഭവ കാഴ്ചകളുമാണ്.
പുരുഷന്റെയും സ്ത്രീയുടെയും ദിനച
ര്യയാണ് ‘ദിനചര്യകൾ’ എന്ന കവിത.
പ്രഭാതത്തിലേക്ക് സാവധാനം കൺ
തുറന്ന്, കിടക്കയിലേറെ നേരം അല
സമായി കിടന്ന്, ചായക്കപ്പിലുണർന്ന്,
പത്രങ്ങൾ വായിച്ച്, പ്രാതൽ കഴിച്ച്
ക്ലോക്കിനെ വേഗത്തിൽ ഓടിയതിനെ
പഴി പറഞ്ഞ് വീടുവിട്ടിറങ്ങുന്നവനാണ്
പുരുഷൻ.
സല്ലാപങ്ങളിൽ മുങ്ങി നിവർന്ന്
വൈകി വീടണയുക
വിജയശ്രീലാളിതനായുറങ്ങുക
(ദിനചര്യകൾ)
എന്നാൽ സ്ത്രീയുടെ ഒരു ദിവസ
ത്തെ ജീവിതചര്യ തികച്ചും വ്യത്യസ്ത
മാണ്.
പിടഞ്ഞുണരുക
തറകൾക്ക് തിളക്കമാവുക
വസ്ത്രങ്ങൾക്ക് വർണമാവുക
അടുപ്പിൽ തിളച്ചു വേവുക
പാത്രങ്ങളിൽ നിറയുക
നിന്റെ പരിക്കുകളിൽ
കുഴമ്പായ് പരക്കുക
…………………………………………..
…………………………………………..
വൈകീട്ട് വീണ്ടും
അടുക്കളയിൽ തിളക്കുക
മക്കൾക്ക് അറിവാകുക
വീടിന് വെളിച്ചമാകുക
മെത്തയിൽ മുറിവാകുക
മൊബൈലിന്റെ ഉണർത്തുപാട്ടിന്
കാതോർത്ത് കിടക്കുക
(ദിനചര്യകൾ)
ഓരോ പെണ്ണിന്റെയും ജീവിതാനുഭവമാണ്
‘ദിനചര്യകൾ’ എന്ന കവിത.
പെണ്ണിന്റെ അനുഭവങ്ങളല്ല, കാഴ്ചകളല്ല
പുരുഷന്റെ ലോകമെന്ന് ഈ കവിത
വിളിച്ചു പയുന്നു. ‘ഓണ മെന്നാൽ
അവൾക്ക്’ എന്ന കവിതയും ഇതേ
പെൺ ജീവിതത്തിന്റെ അനുഭവച്ചി
ത്രമാണ്. അത്തത്തലേന്ന് അങ്ങാടിയിൽ
നിന്ന് മറക്കാതെയിത്തിരി പൂവാങ്ങി തിര
ക്കിനിടയിൽ തിടുക്കത്തിലൊരു പൂക്കളം
തീർത്ത് ഓണച്ചന്തകളിലും ആദായ
വില്പന ശാലകളിലും കയറിയിറങ്ങ
ലുമാണ് ഒരു മധ്യവർഗ സ്ത്രീയുടെ
ഇന്നത്തെ ഓണം.
തിരുവോണത്തിന്
കാളനായും ഓലനായും
നാക്കിലകളിൽ നിരക്കലാണ്
കുമിഞ്ഞു കൂടുന്ന പാത്രങ്ങൾ
തേച്ചു വെളുപ്പിക്കലാണ്
(ഓണമെന്നാൽ അവൾക്ക്)
കടമകളും ഉത്തരവാ ദിത്വങ്ങളും
നിറവേറ്റി ജീവിക്കാൻ മറന്നു പോകുന്ന
ഒരു സ്ത്രീയുടെ ഓണാനുഭവമാണ്
‘ഓണ മെന്നാൽ അവൾക്ക് ‘ എന്ന
കവിത. മറ്റുള്ളവർക്ക് ഓണമെന്ന മധുര
സ്വപ്നങ്ങൾ പാകം ചെയ്തു കൊടു
ക്കാനായി ജീവിതം ഹോമിക്കുന്ന അമ്മ
മാരുടെ ഓണത്തെക്കുറിച്ചുള്ള ഓർമകൾ
ഈ കവിതയിൽ തെളിഞ്ഞു നിൽക്കുന്നു.
അവളില്ലാതായാലും
മക്കൾക്കു പറയണ്ടേ
ഓണമെന്നാൽ ഓർമയാണ്
അമ്മയാണ്, അടുക്കളയാണ്
സ്നേഹമാണ് എന്നൊക്കെ
(ഓണമെന്നാൽ അവൾക്ക്)
പെണ്ണെന്ന് കേൾക്കുമ്പോൾ തന്നെ
ന മ്മ ു െട മ ന സ്സ ി ൽ െത ള ി യ ു ന്ന
സ്ത്രീസങ്കല്പം യാഥാസ്ഥിതിക പരമ്പ
രാഗത മൂല്യ വ്യവസ്ഥകൾക്കകത്ത് ഉല്പാദിപ്പിക്കപ്പെട്ടതാണ്.
ഇത്തരം പുരുഷകേന്ദ്രിത പ്രത്യയ ശാസ്ത്രങ്ങൾ കൊണ്ടു
നിർമിക്കപ്പെട്ട വരേണ്യ ഭാഷയെ ഉടച്ചുവ
ാ ർക്കുന്ന ക വ ി ത യ ാണ് ‘ ഒ ര ു
മ്പെട്ടോൾ’. വ്യവസ്ഥാപിത സാമൂഹ്യ
ഘടന യ് ക്കെതിരെ ചിന്തിക്കുകയും
്രപ വ ർ ത്തി ക്ക ു ക യ ു ം െച യ്യ ു ന്ന
പെണ്ണുങ്ങളെ സമൂഹത്തിൽ നിന്ന് അധി
ക്ഷേപിച്ച് പുറത്താക്കുവാൻ ഫ്യൂഡൽ/വരേണ്യാധികാര
ശക്തികൾ ഉപയോഗിച്ചു
പോന്ന ഒരു പുരുഷ നിർമിത പ്രയോഗമാണ്
‘ഒരുമ്പെട്ടോൾ’.
വരേണ്യ/ഫ്യൂഡൽ അധികാര വ്യവസ്ഥ കല്പിച്ച്
അനുവദിക്കുന്ന വഴിയിൽ നിന്ന് വേറിട്ടു
നടക്കുമ്പോൾ, അവളെ പിഴച്ചവളെന്നും
ഒരുമ്പെട്ടോളെന്നും പരിഹസിച്ച് പൊതു
ഇടങ്ങളിൽ നിന്ന് ആട്ടിയോടിക്കാൻ
പുരുഷ കേന്ദ്രിത സാമൂഹ്യ വ്യവസ്ഥകൾ
ശ്രമി ച്ചിരുന്നു. സ്ത്രീത്വത്തെ അടി
ച്ചൊതുക്കി ചരിത്രത്തിൽ നിന്ന് അപ്രത്യ
ക്ഷമാക്കുന്നതിനു വേണ്ടി ഒട്ടനവധി
സാമൂഹ്യ വിലക്കുകളും ആചാരങ്ങളും
ആൺകോയ്മ വ്യവസ്ഥകൾ നിർമിച്ചെ
ടുത്തിരുന്നു. പെൺവാക്കു കേട്ടവൻ
പെരുവഴിയിൽ, നാരി നടിച്ചേടവും
നാരകം നട്ടേടവും നശിക്കും തുടങ്ങിയ
പഴഞ്ചൊല്ലുകൾ ഇതിന്റെ ഭാഗമാണ്.
പുരുഷ നിർമിതമായ സാമ്പ്രദായികഭാഷയിൽ
സ്ത്രീകളെ അവഹേളിക്കുന്നതി
നായുള്ള ഒട്ടനവധി വാക്കുകൾ തന്നെ
കാണാം. തേവിടിശ്ശി, വേശ്യ, അബല,
കന്യക, പതിവ്രത, ഒരു മ്പെട്ടോൾ
തുടങ്ങിയ ഫ്യൂഡൽ പദങ്ങൾക്ക് ഒരു
എതിർ ലിംഗം പോലും ഇല്ല എന്ന
വസ്തുത നാം ഓർക്കേണ്ടിയിരിക്കുന്നു.
ഒളിച്ചോടുന്നവളെയും ഉരുളയ് ക്കുടനടി
ഉപ്പേരി വയ്ക്കുന്നവളെയും ബഹിഷ്കരി
ക്കുന്നതിനും അമർച്ച ചെയ്യുന്നതിനും
കരുതി വയ്ക്കാറുള്ള ഒരു പദമാണ് ഒരുമ്പെട്ടോൾ.
സ്ത്രീത്വത്തെ അടുക്കളയിലും കിടപ്പു മുറിയിലും മാത്രം തള
ച്ചിടുന്ന ദുഷിച്ച ഫ്യൂഡൽ വ്യവസ്ഥയുടെ
ഇത്തരം പ്രയോഗങ്ങളും കാഴ്ചപ്പാടുകളും ഇന്നും നമ്മുടെ സമൂഹത്തിൽ
അധീശത്വം പുലർത്തുന്നു.
കുളിമുറിയിൽ
മൂളിപ്പാട്ടു പാടിയതിന്
കണ്ണാടിയിലേറെ നേരം
നോക്കി നിന്നതിന്
കൃത്യ നേരംതെറ്റി
വീടണഞ്ഞതിന്,
ഉറക്കെ ചിരിച്ചതിന്
ചിന്തിച്ചതിന്
ആ വാക്കെറിഞ്ഞ്
വീഴ്ത്താറുണ്ടായിരുന്നു അവളെ,
അമ്മ, അച്ഛൻ, ആങ്ങളമാർ
(ഒരുമ്പെട്ടോൾ)
സ്ത്രീയിൽ നിന്ന് സ്ത്രീത്വത്തെ
അടിച്ചു പുറത്താക്കി അവളെ കേവ
ലമൊരു വീട്ടുപകരണമാക്കുന്ന പുരുഷ
കേന്ദ്രിത സാമൂഹ്യ വ്യവസ്ഥയ്ക്കും
പ്രത്യയ ശാസ് ത്രങ്ങൾക്കുമെതിരായ
പൊട്ടിത്തെറിയാണ് ‘ഒരുമ്പെട്ടോൾ’
എന്ന കവിത. ‘ഒരുമ്പെട്ടോൾ’ എന്ന ഈ
പഴകി ദ്രവിച്ച ഫ്യൂഡൽ പദത്തെ അഴിച്ചു
പണിതു കൊണ്ട് അതിനകത്തു പ്രവർ
ത്തിക്കുന്ന പുരുഷാധിപത്യ രാഷ്ട്രീ
യത്തിന്റെ കൃത്യനിർവഹണങ്ങളെ ഈ
കവിത തിരിച്ചറിയുന്നു. സാമ്പ്രദായിക
അർത്ഥങ്ങളിൽ നിന്ന് മറ്റ് അനേകം അർ
ത്ഥ ങ്ങ ളിലേക്കും പല ലോക ങ്ങ
ളിലേക്കും വാക്കിനെയും ഭാഷയെയും
അപനിർമിച്ചു തുറന്നു വിടുന്നു ‘ഒരു
മ്പെട്ടോൾ’ എന്ന കവിത. പൊതു ഇട
ങ്ങളി ൽ നിന്ന് അദൃ ശ്യ മാ ക്ക പ്പെ
ടുമ്പോഴും സ്ത്രീത്വത്തെ ചോർത്തി
ക്കളഞ്ഞ് സ്ത്രീയെ വസ്തുവൽക്കരി
ക്കുമ്പോഴും ഓരോ വേഷങ്ങളെ അവൾ
ഓരോ ഒളിയിടങ്ങളാക്കി മാറ്റുന്നു. കണ്ണീ
രൊഴുക്കി മാറത്തടിച്ചു, വിലപിക്കാതെ
മാറി നിൽക്കുന്ന ഗിരിജയുടെ കവിതകളിലെ
സ്ത്രീകരളിൽ കെടാത്ത തീയും
കൈയിൽ മെരുങ്ങാത്ത കരുത്തും
ഒളിച്ചുവയ്ക്കുന്നു.
അ വ െള െയ ാ ന്ന ു സ ൂക്ഷി ച്ച ു
നോക്കിയാൽ
തെളിഞ്ഞു കാണുന്നില്ലേ ആ കൺ
കോണുകളിലും
ചുണ്ടുകൾക്കിടയിലും
ഒളിഞ്ഞിരിക്കുന്ന
ഒരു ചിരി?
(പ്രച്ഛന്നം)
ലോകത്തോടു മുഴുവൻ കൊഞ്ഞനം
കുത്തുന്ന ഒരു പിടികിട്ടാപ്പുള്ളിയുടെ
അമർന്നു കത്തുന്ന പ്രതിഷേധ ചിരിയും
അമർഷവും ഗിരിജയുടെ കവിതകളിൽ
ഒളിഞ്ഞി രിക്കുന്നു. ഉഗ്ര സ്ഫോ ട
നാത്മക ശേഷിയുള്ള പെൺ ഭാഷാ
ചിഹ്നങ്ങൾ കൊണ്ട് നിർമിച്ചെടുക്കുന്ന
വയാണ് ഗിരി ജയുടെ കവി തകൾ.
ആർത്തവം, ഗർഭധാരണം, പ്രസവം,
മുലയൂട്ടൽ തുടങ്ങിയ സങ്കീർണ്ണാനുഭവ
ങ്ങളെയും പെൺ കാഴ്ചകളെയും സൂക്ഷ്മമായി
ഭാഷയിൽ ആവിഷ്കരിക്കണ
മെങ്കിൽ, സ്ത്രീക്ക് പുരുഷ നിർമിത
ഭാഷാഘടനയെ പൊളിച്ചു പണിയേ
ണ്ടതുണ്ട്. സ്ത്രീത്വത്തെയും പെണ്ണനുഭവങ്ങളെയും
ഭാഷയിൽ അടയാളപ്പെടു
ത്തുവാൻ പ്രാപ്തിയുള്ള സമര വീര്യമുള്ള
ഒരു പെൺ ഭാഷയുടെ പിറവിയാണ്
ഗിരിജ പി. പാതേക്കരയുടെ കവിതകൾ
ഞാനിപ്പോൾ പിറന്നതേയുള്ളു
പറഞ്ഞു തുടങ്ങുന്നതേയുള്ളു
നടന്നു പഠിക്കുന്നതേയുള്ളു
ഇനി ഊഴം എന്റേതാണ്.
(പെൺ പിറവി)
സാഹിത്യത്തിലും ഭാഷയിലും ജീവി
തത്തിലുമെല്ലാം സ്ത്രീകൾ അവർക്കു
നഷ്ടപ്പെട്ട സ്ത്രീത്വത്തെയും കർത്തൃത്വത്തെയും
വീണ്ടെടുക്കുക തന്നെ
വേണം. ഹെലൻ സിക്സൂസ് അഭിപ്രാ
യപ്പെട്ട പോലെ സ്ത്രീകളുടെ ശബ്ദവും
അനുഭവങ്ങളും സാഹിത്യത്തിൽ എഴുതപ്പെ
ടണമെങ്കിൽ സ്ത്രീകൾ തന്നെ
എഴുത്തിൽ കടന്നു വന്ന് കർതൃത്വം സ്ഥാപിച്ചെടുക്കേണ്ടിയിരിക്കുന്നു. ലിംഗ
വിവേ ച നത്തിനും ലിംഗ രാഷ് ട്രീ
യത്തിന്റെ പ്രത്യ യ ശാസ് ത്രത്തിനും
സൗന്ദര്യാവബോധത്തിനുമെതിരെ കവി
തയിൽ പ്രതിരോധം തീർക്കുന്നവയാണ്
ഗിരിജയുടെ സമരോത്സുക കവിത.
പെൺമയെ ഭാഷയിലും ചരിത്രത്തിലും
സാഹിത്യത്തിലും മറ്റെല്ലാ വ്യാവഹാരിക
മേഖലകളിലും എന്ന പോലെ മാനവികതയുടെ
മണ്ണിലും ഉറപ്പിച്ചു നിർത്തുന്ന
തിനായി ഗിരിജ കവിതകൾ ഉണർന്നി
രിക്കുന്നു.