ഒരു സെമിത്തേരിയിൽ കിടന്നു ശവമാകാം,
പട്ടിയാകാൻ എളുപ്പം ഒരു ചവറ് കൂനയിൽ പോയി ഭക്ഷിക്കുക,
മണ്ണിരയെ കൊത്തി തിന്നാൽ കോഴിയാകാം,
വെള്ളചാട്ടത്തിലേക്ക് എടുത്തു ചാടി അതാകാം,
കടലിൽ മുങ്ങിത്താണ് കടലാകാം,
മരുന്ന് കഴിച്ച് രോഗിയാകാം,
ചെസ്സ് കളിച്ച് ഒരു ചെസ്സ് പ്ളെയർ ആകാം,
പഠിച്ച് ശാസ്ത്രജ്ഞൻ ആകാം,
കലയെ പ്രണയിച്ചു കലാകാരനും,
നിന്നെ പ്രണയിച്ച ഞാനും ആകാം,
മൗനം പൂണ്ടിരുന്ന് സ്വാമി.
എല്ലാം ആകാൻ എളുപ്പം; മനുഷ്യനാകാൻ പാട്.
പെടാപ്പാട് പെടുന്ന മനുഷ്യനെ ഓർത്ത് ദൈവം കരയുന്നു.
വെളുപ്പിൽ കറുപ്പ് തെളിയും. തിരിച്ചും.
കറുപ്പിൽ കറുപ്പ് തെളിയുന്നില്ല.
വെളുപ്പിൽ വെളുപ്പും തെളിയുന്നില്ല.
ഏതാണ് സത്യം? ഏതാണ് കള്ളം?
ശരി ഏത്? തെറ്റേത്?*
കൊറോണ ചിരിക്കുന്നു.
* കടപ്പാട്: മനു, film – മൺറോതുരുത്ത്