വിവാദപരമായ വിഷയങ്ങളിൽ നഗ്നമായി സംസാരിക്കുന്ന
ഒരു മുഖ്യധാരാ ബുദ്ധിജീവി എന്ന നിലയിലേക്ക് സിമോങ് ദ
ബുവ്വേ (1908-1986) യെ കൊണ്ടെത്തിച്ചത് 1949ൽ അവരെഴുതിയ
ൗദണ ണേഡമഭഢ ണേഷ എന്ന കൃതിയാണ്. ബുവ്വേ പ്രതിബദ്ധതയുടെ
എഴുത്തുകാരിയായിരുന്നു. അക്കാലത്ത് ഫ്രാൻസിൽ പ്രതിബദ്ധത
എന്നു പറയുന്നത് ഒരെഴുത്തുകാരൻ എഴുത്തുകാരി എഴുത്തി
ലൂടെ പ്രകടിപ്പിക്കുന്ന ലോകവീക്ഷണത്തിന്റെ രാഷ്ട്രീയവും ധാർ
മികവുമായ വിവക്ഷകൾ എന്താണെന്ന് സ്വയം തിരിച്ചറിയുന്നതി
നെയാണ് ബുവ്വേ പെണ്ണിന്റെ സാഹചര്യം (ലധളഴടളധമഭ) എന്താണെന്ന്
ചോദിച്ചുകൊണ്ട് തത്ത്വചിന്തയിലും സാഹിത്യത്തിലും വളരെ
വ്യത്യസ്തമായ ചില ആലോചനകൾ തുടങ്ങിവച്ചു. തന്റെ ജീവിതപങ്കാളിയും
ഇരുപതാം നൂറ്റാണ്ടിലെ മഹാനായ എഴുത്തുകാരനുമായ
ഷാങ് പോൾ സാർത്രിന്റെ നിരീശ്വരമായ അസ്തിത്വവാദത്തിന്
സമാന്തരമായി അനുഭവത്തെ ബൗദ്ധികമായി വ്യാഖ്യാനിക്കുന്ന
തിൽ അവർ ശ്രദ്ധാലുവായി.
ബുവ്വേയുടെ സാഹിത്യലോകത്തേക്ക് പ്രവേശിക്കുന്നതിന്
സഹായിക്കുന്ന രണ്ട് ആശയങ്ങളാണ് നിരീശ്വര അസ്തിത്വവാദവും
പ്രാതിഭാസിക വിജ്ഞാനവും. അസ്തിത്വവാദചിന്തയിൽ ഒരു വഴി
ത്തിരിവാണ്, സാർത്രിനെപ്പോലെതന്നെ ബുവ്വേയുടെ ചിന്തകളും.
വസ്തുവിന്റെ അവസ്ഥയോ പ്രകൃതിയോ അന്വേഷിക്കുക എന്ന
തല്ല ബുവ്വേയുടെ രീതി. നാം നമ്മുടെ ജീവിതം എങ്ങനെ ജീവി
ക്കുന്നു എന്നതാണ് അവർ തിരക്കുന്നത്.
പെണ്ണിന്റെ ലൈംഗികതയുടെ രാഷ്ട്രീയപ്രസക്തി
തത്ത്വചിന്ത, തനിക്ക് ലോകത്തെ കാണാനുള്ള ഒരു വഴിയാണെന്ന്
ബുവ്വേ ഒരിക്കൽ പറഞ്ഞു. സെക്കൻഡ് സെക്സ് എന്ന
വിവാദ ഗ്രന്ഥം എഴുതിയിട്ടും ബുവ്വേ ഫ്രാൻസിലെ ഫെമിനിസ്റ്റുകളുടെ
പ്രഖ്യാപിത തത്ത്വങ്ങളോട് യോജിക്കാനാവാതെ നിൽക്കുകയായിരുന്നു.
ഫസ്റ്റ് വേവ് (എധറലള കടവണ) ഫെമിനിസ്റ്റ്സ് എന്നു
വിളിക്കപ്പെട്ട ആ കൂട്ടം അമ്പതുകളിലും അറുപതുകളുടെ പകുതി
വരെയുമാണ് ശ്രദ്ധ നേടിയത്. 1965ൽ സെക്കൻഡ് വേവ് (ണേഡമഭഢ
കടവണ) ഫെമിനിസ്റ്റുകൾ രംഗപ്രവേശം ചെയ്യുന്നതോടെയാണ്
ബുവ്വേ താനൊരു തീവ്രസ്വഭാവമുള്ള സ്ര്തീവാദിയാണെന്ന്
പരസ്യമായി പ്രഖ്യാപിക്കുന്നത്. സ്ര്തീക്ക് ലൈംഗിക സ്വാതന്ത്ര്യം
വേണമെന്നും അവളുടെ ശരീരവും ജീവിതവും പുരുഷന്റെ നോട്ട
ത്തിനും അനുസരിച്ചുള്ളതല്ലെന്നും ബുവ്വേ വാദിച്ച ആ വാദം
അന്നൊരു വിപ്ലവമായിരുന്നു. കാരണം കത്തോലിക്ക സഭയും
കമ്മ്യൂണിസ്റ്റുകളും സ്ര്തീക്ക് ലൈംഗിക സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല.
ഈ രണ്ട് പ്രസ്ഥാനങ്ങൾക്കും ഫ്രഞ്ച് ജനതയുടെ മേൽ
വലിയ സ്വാധീനമുണ്ടായിരുന്നു. ഭർത്താവ് അനുസരിച്ചാലേ
പെണ്ണിന് ജോലി ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അറുപതുകളിലെ
ഫ്രാൻസിന്റെ കാര്യമാണ് ഈ പറയുന്നത്. ഈ യാഥാസ്ഥി
തിക മനോഭാവത്തെ ബുവ്വേ വെല്ലുവിളിച്ചു. പെണ്ണിന് അവളുടെ
ഗർഭം അലസിപ്പിക്കാൻ മറ്റാരുടെയും അനുവാദം വേണ്ടെന്ന്
സെക്കൻഡ് വേവ് ഫെമിനിസ്റ്റുകളോടൊപ്പം ബുവ്വേയും വിളിച്ചുപറഞ്ഞു.
അതുകൊണ്ടുതന്നെ സെക്കൻഡ് സെക്സ് എന്ന
ഗ്രന്ഥം ഫ്രാൻസിൽ രൂക്ഷമായി വിമർശിക്കപ്പെട്ടു. എന്നാൽ വിപ്ല
വകരമായി ചിന്തിച്ച സ്ര്തീകൾ ഇതിനു കാതോർത്തു. ഫ്രാൻസിൽ
മാത്രമല്ല, ആംഗ്ലോ-അമേരിക്കൻ ലോകത്തും ബുവ്വേയ്ക്ക് പിന്തുണയുമായി
ധാരാളം പെൺബുദ്ധിജീവികൾ എത്തി. ഇർമെയിനി
ഗ്രിയർ, കേറ്റ് മിലുറ്റ് തുടങ്ങിയവർ ഉദാഹരണം.
എന്നാൽ ബുവ്വേയുടെ പെൺസങ്കല്പത്തെ വിമർശിച്ചുകൊണ്ട്
പലയിടങ്ങളിലും എഴുത്തുകാർ മുന്നോട്ടുവന്നു. ഫ്രാൻസിൽ
ആൽബെർ കമ്യൂ പറഞ്ഞത്, ബുവ്വേ ആണിന്റെ നോട്ടങ്ങളെ അപഹസിക്കുന്നു
എന്നാണ്. ഒരു പുരുഷൻ നോക്കുന്നത് ലൈംഗികമായ
ദുസ്സൂചനയായി സാമാന്യവത്കരിക്കുന്നത് ശരിയല്ലെന്ന്
കമ്യൂ പറഞ്ഞു. ബുവ്വേ ആണിന്റെയും പെണ്ണിന്റെയും ജീവശാസ്ര്ത
പരമായ വ്യത്യാസങ്ങൾ പരിഗണിക്കുന്നില്ലെന്ന് അക്ഷേപിച്ചവരുണ്ട്.
ഒരു പെണ്ണിന് മാതൃത്വപരമായ ജന്മവാസനയില്ലെന്ന് അവർ
കണ്ടെത്തിയത് തീർത്തും തെറ്റാണെന്ന് വിമർശിക്കപ്പെട്ടു.
ലൈംഗിക വ്യത്യസ്തത ആണിനും പെണ്ണിനുമിടയിലുണ്ട്.
പെണ്ണിനെ അവളുടേതായ ഒരു ലൈംഗിക പ്രകൃതിയുണ്ട്.
എന്നാൽ ബുവ്വേ അതിനെ നിരാകരിക്കുകയാണ്. ആണിനും
പെണ്ണിനും ലൈംഗിക ആകർഷണമുണ്ടാകുന്നത് അടിസ്ഥാനപരമായ
ലൈംഗിക വ്യതിയാനങ്ങളിലൂടെയാണെന്ന് വിമർശകർ
വാദിച്ചു.
ബുവ്വേയുടേത് ഭൗതികവാദപരമായ ഫെമിനിസമാണ്.
അതിൽ പെണ്ണിന്റെ നൈസർഗികമായ ലൈംഗികഭാവനയ്ക്ക് ഇടമില്ല.
മറിച്ച് അവൾ സ്വയം സൃഷ്ടിക്കുന്ന ഭാവനയാണ് പ്രാധാന്യം
നേടുന്നത്. എന്നാൽ ജീവശാസ്ര്തപരമായി സ്ര്തീക്കും പുരുഷനും
ഭിന്നതകളുണ്ടെന്ന് തന്റെ ഗ്രന്ഥത്തിൽ ബുവ്വേ സമ്മതിക്കുന്നുണ്ട്.
അതിലൊരു പാഠദേഭമുണ്ട്. അതായത് ഈ വ്യത്യാസം സ്വാഭാവി
കമായി ഉണ്ടാകുന്നതല്ല; സാംസ്കാരികമായി കരുതിക്കൂട്ടി ഉണ്ടാക്കിയെടുക്കുന്നതാണ്.
പെണ്ണിന്റെ മേലുള്ള അടിച്ചമർത്തലുകളെ
ന്യായീകരിക്കാൻ ഈ ഭൗതികമായ, ജീവശാസ്ര്തപരമായ വ്യത്യാസങ്ങൾ
ഉയർത്തുകയാണെന്നും ബുവ്വേ പറയുന്നുണ്ട്.
ബുവ്വേയുടെ ഫെമിനിസ്റ്റ് മതം ഫ്രാൻസിൽ വിജയിച്ചത് ഗർഭഛിദ്രത്തിനു
സർക്കാർ അനുവാദം നൽകിയപ്പോഴാണ്. ധാരാളം
ഫെമിനിസ്റ്റുകൾ ഒപ്പിട്ട ഒരു പ്രകടനപത്രികതന്നെ ഇതിനായി
തയ്യാറാക്കിയിരുന്നു. 1974ലാണ് അതിന് അംഗീകാരം ലഭിച്ചത്.
ഗർഭഛിദ്രം സ്ര്തീയെ കൂടുതൽ സമ്മർദപ്പെടുത്താനുള്ള ഒരു മാർഗമാകരുതെന്നും
ബുവ്വേയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ലൈംഗികതയിൽ
സ്ര്തീക്ക് അവളുടേതായ ഒരു തത്ത്വം ഉണ്ടാവണം. അവളാണ്
അത് തീരുമാനിക്കുന്നത്. അവൾക്ക് മാത്രമേ അതിൽ അധികാരമുള്ളൂ.
പുരുഷന്റെ ലൈംഗികമായ കേന്ദ്രീകരണവും അധീശത്വവും
ആശയപരമായ മേധാവിത്വവും സ്ര്തീക്ക് അരാജകത്വമാണ്
ഉണ്ടാക്കുന്നതെന്ന ചിന്തയാണിത്. നിത്യജിവിതത്തിലെ ലൈംഗി
കമായ അധികാര ദുർവിനിയോഗത്തിനെതിരെ ശബ്ദമുയർത്തുന്ന
തിനായി ാണല ൗണബയല ഛമഢണറഭണലൽ ഋവണറസഢടസ ണേഷധലബ എന്ന ഒരു
കോളം അവർ എഴുതിക്കൊണ്ടിരുന്നു. കറുത്ത വർഗക്കാർക്കും
ജൂതന്മാർക്കും എതിരെ അശ്ലീല പരാമർശങ്ങൾ ചെയ്താൽ നടപടി
യുണ്ടാകുന്നു. എന്നാൽ സ്ര്തീക്കെതിരെ അതുപോലെ ഉണ്ടായാൽ
കോടതികൾ വെറുതെ വിടുന്നു. ഇതാണ് ചോദ്യം ചെയ്യപ്പെടേണ്ട
താണെന്ന് അവർ എഴുതി.
അവ്യക്താർത്ഥങ്ങളുടെ അനിശ്ചിതത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്
ബുവ്വേയുടെ ചിന്തയിലെ പരമപ്രധാനമായ ആശയമാണ് ലധളഴടളധമഭ.
ഒരാൾ മറ്റെന്തിലുമുപരി ഒരു സാഹചര്യത്തിലാണുള്ളത്.
അതൊരു സന്ദർഭമാണ്. പല ഘടകങ്ങളുടെ അടിസ്ഥാനത്തി
ലാണ് ഈ സാഹചര്യമുണ്ടാകുന്നത്. മറ്റാളുകളുമായി ഒത്തുകഴി
യുന്നതിൽ ഒരാൾ എങ്ങനെ തന്റെ മനസ്സിനെ പാപകപ്പെടുത്തുന്നു
എന്ന ചിന്തയാണ് സാഹചര്യം സൃഷ്ടിക്കുന്നത്. ഒരാൾക്ക്
നിലനിൽക്കാൻ കാലവും ഇടവും മറ്റാളുകളും ആവശ്യമാണ്.
ഇതാണ് ലധളഴടളധമഭ. ഈ സാഹചര്യം ആ വ്യക്തിക്ക് പുറത്തല്ല,
ചുറ്റുവട്ടത്തുമല്ല. എന്നാൽ അത് അയാളിൽ തന്നെയാണുള്ളത്.
അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ നിർണയിക്കുന്നു. ലോകവുമായും
മറ്റു വസ്തുക്കളുമായും അയാളെ ബന്ധിപ്പിക്കുന്ന സാഹചര്യമാണത്.
ഇവിടെയാണ് സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം
എങ്ങനെ ഉപയോഗിക്കണമെന്ന് ആലോചിക്കുന്നത് അവിടെ
നിന്നാണ്. ഇതാണ് തീവ്രവ്യസനം ഉണ്ടാക്കുക. എന്നാൽ ലോകവുമായുള്ള
ബന്ധത്തിലെ നമ്മുടെ അസ്തിത്വം പല ഘടകങ്ങൾ
ചേർന്നതാണ്. ഇതൊന്നും നമ്മൾ തിരഞ്ഞെടുത്തതല്ല. ജനനം,
ശരീരം, മരണം തുടങ്ങിയവയൊന്നും ഒരാളുടെ തിരഞ്ഞെടുപ്പിന്റെ
പരിധിയിലല്ല.
ബോധം ഒരു സാഹചര്യത്തിനനുസരിച്ചാണ് നിലനിൽക്കുന്ന
ത്. അതൊരു സന്ദർഭമാണ്. ശരീരവും സന്ദർഭമാണ്. ജീവിക്കുക
എന്ന അനുഭവമാണത്. അതേസമയം ആ അനുഭവത്തിൽ
നമ്മൾ മാത്രമല്ല, മറ്റുള്ളവരുമുണ്ട്. പാരമ്പര്യത്തിൽ നിന്ന് ശരീരത്തെയും
ബോധത്തെയും മാറ്റിനിർത്തുന്നതിന് ബുവ്വേയുടെ ലധളഴടളധമഭ
തിയറി സഹായകമാകുന്നു. ഒരാൾതന്റെ പൂർവകാലത്തെയല്ല
നിർമിക്കുന്നത്. അയാൾക്ക് പുതിയ സാഹചര്യത്തിനനുസരിച്ചാണ്
ജീവിക്കേണ്ടത്.
ബുവ്വേ പറയുന്നത് മനുഷ്യൻ അസംബന്ധജീവിയല്ല, അതീ
തത്തിലേക്ക് കുതിക്കുന്ന മനസുള്ള ജീവിയെന്നാണ്. നമുക്ക് ഒരു
നിമിഷത്തിൽ ഒതുങ്ങാനാവില്ല; ഒരിടത്ത് മാത്രമായി ജീവിക്കാനാകില്ല.
നാം മാറാൻ തയ്യാറെടുക്കുന്നു. അതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഇതിനെ ൗറടഭലഡണഭഢണഭഡണ എന്ന് വിളിക്കുന്നു.
ഒരു പ്രത്യേക സാഹചര്യത്തെ മാറ്റാനാണ് മനുഷ്യന്റെ പ്രാഥമിക
ചോദന. വ്യക്തിക്ക് മുന്നിലേക്ക് വരുന്ന സാഹചര്യത്തെ മനസി
ലാക്കാൻ മുൻപുണ്ടായിരുന്ന വസ്തുക്കൾ പോരാ. എപ്പോഴും പുതി
യൊരു സാഹചര്യമാണ് മനുഷ്യൻ ആഗ്രഹിക്കുന്നത്.
ബുവ്വേയുടെ അഫഫ ബണഭ ടറണ ബമറളടഫ എന്ന നോവലിൽ അനശ്വ
രത എന്ന ആശയത്തെ നിരാകരിക്കുന്നുണ്ട്. ഫോസ്ക എന്ന
കഥാപാത്രം അതിനു തെളിവാണ്. ജീവിതത്തിന് സൗന്ദര്യം നൽ
കുന്നത് അതിന്റെ നശ്വരതയാണ്. മരണം മനുഷ്യന്റെ പദ്ധതികൾ
അവസാനിപ്പിക്കുന്നത് സ്വാഭാവികം. എന്നാൽ മരണത്തെ മനുഷ്യൻ
തിരഞ്ഞെടുത്തതല്ല. മരണത്തെ നോക്കി സഞ്ചരിക്കുകയല്ല,
മരണത്തിനുവേണ്ടി ജീവിക്കുകയല്ല മനുഷ്യൻ ചെയ്യുന്നത്. മരണമുള്ളതുകൊണ്ടല്ല
നാം ശക്തരാകുന്നത്. മറിച്ച് ജീവിതത്തിന്
ഒരന്ത്യമല്ല. നമ്മുടെ പദ്ധതികൾ നമ്മെ ഓരോ വഴിക്ക് നയിക്കുന്നുവെന്ന്
മാത്രം.
ബുവ്വേയുടെ മറ്റൊരു ശ്രദ്ധേയ സങ്കല്പമാണ് അവ്യക്താർത്ഥം.
ഏതാണ് ശരിയെന്ന് മനസിലാക്കാൻ പറ്റാത്ത അവസ്ഥയാണി
ത്. ജീവിതത്തിന് ഒരു അവ്യക്തതയാണുള്ളത്. മനുഷ്യാസ്തിത്വ
ത്തിന്റെ അർത്ഥം ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചിരിക്കുകയല്ല. അത്
സ്ഥിരമായി നിർമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അസ്തിത്വത്തിന്
എതിരെന്ന് തോന്നാവുന്ന വസ്തുതകളോടും ചിന്തകളോടും ഏറ്റുമുട്ടിക്കൊണ്ടാണ്
ഓരോ അർത്ഥവും നിർമിക്കപ്പെടുന്നത്. പൂർവകല്പിതമായ
ഒരർത്ഥം ഇല്ലാത്തതുകൊണ്ട് മനുഷ്യ വ്യക്തി സ്വമേധയാ
അതുണ്ടാക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ
സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് നിഷ്ക്രിയമായിരുന്നില്ല.
നിഷ്ക്രിയതയിൽ സ്വാതന്ത്ര്യമില്ല ഒരാൾ രാവിലെ മുതൽ വൈകുന്നേരം
വരെ ഒരു മുറിയിൽ ഇരിക്കുന്നു. വാതിലുകൾ അടച്ചിരിക്കുകയാണ്.
ആരും അയാളെ ശല്യപ്പെടുത്തുന്നില്ല. അയാളും
ആരെയും ശല്യപ്പെടുത്തുന്നില്ല. എന്നാൽ അയാൾ സ്വതന്ത്രനാണെന്ന്
പറയുന്നതിൽ അർത്ഥമില്ല. അയാൾക്ക് സ്വാതന്ത്ര്യമില്ല;
ബുവ്വേയുടെ അഭിപ്രായത്തിൽ, ഈ ലോകജീവിതത്തിൽ ഇടപെട്ടാലേ
സ്വാതന്ത്ര്യം എന്താണെന്ന് മനസിലാക്കാനാവൂ.
മനുഷ്യൻ ഒരേസമയം സ്വതന്ത്രനും അസ്വതന്ത്രനുമാണ്. മനുഷ്യൻ
വേർപെട്ടവനാണ്. എന്നാൽ അവർ മറ്റുളളവരുമായി അഭേദ്യമായി
ഇഴുകിച്ചേർന്നവനുമാണ്. നാം നമുക്കുതന്നെ ഒരു വ്യക്തി
ത്വമാണ്. അതേസമയം മറ്റുള്ളവർക്ക് വേറിട്ട അസ്തിത്വവുമാണ്.
ബുവ്വേയുടെയും സാർത്രിന്റെയും അസ്തിത്വവാദ ദർശനത്തെ
നാല്പതുകളിൽ കത്തോലിക്കാസഭയും കമ്മ്യൂണിസ്റ്റ് പാർട്ടിയും
എതിർക്കുകയാണ് ചെയ്തത്. അസ്തിത്വവാദം ഒരു ജീർണ, മുതലാളിത്ത
തത്ത്വശാസ്ര്തമായി വിമർശിക്കപ്പെട്ടു. അസ്തിത്വവാദത്തിൽ
ഒരു അവനവൻലോകമുണ്ട്. താൻ മാത്രമാണ് ജീവിക്കുന്ന
തെന്ന ഒരു അഗാധമായ തിരിച്ചറിവുണ്ട്. ബോധത്തിന്റെ കേന്ദ്രം
താൻ മാത്രമാണ്. സ്വന്തം മനസിൽ നിന്ന് വേറിട്ടതായി ഒന്നും നിലനിൽക്കുന്നില്ല.
വ്യക്തിവാദനിഷ്ഠമായ അസ്തിത്വവാദചിന്തയെ
ബുവ്വേ അംഗീകരിക്കുന്നു. ഒരു വ്യക്തി അവന്റെ സ്വാതന്ത്ര്യത്തെ
ക്കുറിച്ച് ഭാവന ചെയ്യുന്നത് ജീവിതംതന്നെയാണ്. അസ്തിത്വവാദത്തിൽ
അതൊരു ധാർമികമായ ചുവടുവയ്പാണ്. താൻ
എന്താണോ അതുതന്നെയാണ് സ്വാതന്ത്ര്യമുപയോഗിച്ച് ചെയ്യാൻ
പോകുന്നതെന്ന് ഒരാൾ വിചാരിക്കുന്നത് അസ്തിത്വവാദപരമായി
ശരിയാണ്. ഈ ലോകത്തിന്റെ ശരിതെറ്റുകൾക്ക് നിഷ്കൃഷ്ടമായ
അർത്ഥവും മാനവും നൽകുന്നത് അയാൾ ഒറ്റയ്ക്കാണ്. അയാളുടെ
ബോധത്തിന് അംഗീകരിക്കാനാവാത്തത് എങ്ങനെ സത്യമായി
നിലനിൽക്കും? അതിൽ നിന്നാണ് മറ്റുള്ളവരുടെ സ്വാതന്ത്ര്യവും
ഉത്ഭവിക്കുന്നത്. ഒരു വ്യക്തി സ്വതന്ത്രനാകുന്നത് മറ്റുള്ളവരുടെ
സ്വാതന്ത്ര്യത്തെക്കൂടി അംഗീകരിച്ചുകൊണ്ടാണ്. ഇതാണ് അസ്തി
ത്വവാദത്തിലെ വളരെ ധനാത്മകമായ സ്വാതന്ത്ര്യസങ്കല്പം.
അസ്തിത്വവാദത്തിൽ വ്യക്തിനിഷ്ഠമായ സ്വാതന്ത്ര്യമുണ്ട്.
ആവിഷ്കാരത്തിന്റെയും ജീവിതത്തിന്റെയും പ്രാഥമിക തിരിച്ച
റിവുകൾ വ്യക്തിനിഷ്ഠമായ സ്വാതന്ത്ര്യം കൊണ്ട് ഉണ്ടാകുന്നതാണ്.
എന്നാൽ മറ്റുള്ളവരുമായി ഇടപഴകി ജീവിക്കുമ്പോൾ ഈ
സ്വാതന്ത്ര്യം അർത്ഥപൂർണമാകുകയും വസ്തുനിഷ്ഠമാകുകയും
ചെയ്യുന്നു.
ബുവ്വേയുടെ അസ്തിത്വവാദത്തിൽ രണ്ടുതരം നിലനില്പുണ്ട്.
ഒന്ന്, അസംബന്ധ നിലനില്പാണ്. ഒരർത്ഥവും ഒരിക്കലും കൊടുക്കാനാവാതെ
ജീവിക്കുന്നതിനെയാണ് അസംബന്ധ അസ്തിത്വം
എന്ന് വിളിക്കുന്നത്. രണ്ട്, ഒരിക്കലും അർത്ഥം ഏതാണെന്ന്
കൃത്യമായി ഉറപ്പിച്ചു പറയാനാവാത്തത് അവ്യക്താർത്ഥ അസ്തി
ത്വവും. ഇതു രണ്ടും സംഭവിക്കുന്നത് അവനവനെക്കുറിച്ചുള്ള
തെറ്റായ വിശ്വാസം മൂലമാണ്. ഒരാൾ സ്വയം അസ്വതന്ത്രനാകുന്നത്
അസംബന്ധത്തിലേക്ക് നയിക്കും. അവനവനെക്കുറിച്ചുള്ള
അജ്ഞതയോ തെറ്റായ ധാരണയോ അസംബന്ധത്തിലേക്ക്
നയിക്കുന്നു. അവ്യക്താർത്ഥം ഉണ്ടാകുന്നത് പുറംലോകവുമായി
ഏത് തരത്തിലുള്ള ബന്ധമാണ് തുടരേണ്ടതെന്ന കുഴപ്പിക്കുന്ന
ചോദ്യത്തിൽ നിന്നാണ്. മറ്റു പല സാഹചര്യങ്ങൾക്കനുസരി
ച്ചാണ് അത് രൂപീകരിക്കപ്പെടുന്നത്. എന്തിനു ജീവിക്കണമെന്ന
ചിന്തയിൽ ഈ അർത്ഥസന്ദിഗ്ദ്ധതയുണ്ട്. ഈ രണ്ട് അവസ്ഥ
കളും അസ്തിത്വവാദികളുടെ കണ്ണിൽ ആടഢ എടധളദ അഥവാ തെറ്റായ
വിശ്വാസമാണ്. ഒന്നിനും മൂല്യമില്ല എന്ന കടുത്ത നിരാശാവാദം
ബുവ്വേയെ ബാധിച്ചിട്ടില്ല. അവർ എപ്പോഴും പരിശ്രമിക്കുന്നത്,
നവീനമായ കാലത്തിന്റെ സൂചനകൾക്കനുസരിച്ച് വ്യക്തി
അർത്ഥം സൃഷ്ടിക്കാനാണ്. ഇതാണ് വ്യക്തിയുടെ മൂല്യം.
ഇതൊരു ഉത്തരവാദിത്തമാണ്. ഉത്തരവാദിത്തം നിറവേറ്റാൻ
സ്വാതന്ത്ര്യം എന്താണെന്നും എങ്ങനെ ഉപയോഗിക്കണമെന്നും
അറിയണം. സ്വാതന്ത്ര്യത്തിന്റെ ഉപയോഗം എന്ന് പറയുന്നത്
ജീവിതത്തിൽ എന്ത് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചുള്ള
ആലോചനയിൽ നിന്നാണ് ഉണ്ടാകുന്നത്.
The Ethics of Ambiguity എന്ന പ്രബന്ധത്തിൽ ബുവ്വേ സമഗ്രമായ
ഒരു ജീവിത ധാർമികത അവതരിപ്പിക്കുന്നുണ്ട്. ജീവിത
സത്യത്തെക്കുറിച്ച് അവർ ചില വിചാരങ്ങൾ പങ്കുവയ്ക്കുന്നു.
സ്വന്തം സ്വാതന്ത്ര്യം മാത്രമല്ല, മറ്റുള്ളവരുടെ സ്വാതന്ത്ര്യവും
നമ്മുടെ വിഷയമാവണം. അടിച്ചമർത്തപ്പെട്ടവർ അവരുടെ ജീവി
താനുഭവങ്ങൾ അതുപോലെ അമർത്തപ്പെട്ടവർക്കായി പ്രയോജ
നപ്പെടുത്തണം. പീഡനം മറ്റൊരാളോട് വിനിമയം ചെയ്യാവുന്ന
അനുഭവമല്ല. എങ്കിൽപോലും സഹായിക്കുക എന്ന കർമം വളരെ
ബൃഹത്തായ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.
പെണ്ണ് ജനിക്കുന്നില്ല, പെണ്ണായി തീരുകയാണ്
പുരുഷന്മാർ സങ്കല്പിച്ച ലോകത്ത് തെറ്റായി പിറക്കുകയോ
ആയിത്തീരുകയോ ആണ് പെണ്ണെന്ന് ബുവ്വേ വിവരിക്കുന്നു. ഈ
ലോകം ഇതുവരെ ആണിന്റേതായിരുന്നു. പെണ്ണിന് വോട്ടവകാശം
കിട്ടിയത് ഇരുപതാം നൂറ്റാണ്ടിലാണ്. കൃത്യമായി പറഞ്ഞാൽ
ഫ്രാൻസിൽ 1944ൽ. റഷ്യയിൽ 1917ലും അമേരിക്കയിൽ
1920ലും. അതിന്റെയർത്ഥം, ലോകം നൂറ്റാണ്ടുകളായി നിർണയി
ച്ചത് ആണുങ്ങളാണ് എന്നാണ്. ഒരു അധികാര വ്യവസ്ഥയെയും
പെണ്ണ് സൃഷ്ടിച്ചിട്ടില്ല. അവൾ അടിമയെപ്പോലെ വിധേയയായിരുന്നു.
അവൾ ജീവിക്കാൻ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്.
ലിംഗവ്യവസ്ഥ അടിച്ചേല്പിക്കുന്നതാണെന്ന കാഴ്ചപ്പാടിലാണ്
അവർ ഇങ്ങനെ പറഞ്ഞത്. ുഭണ ധല ഭമള ഠമറഭ, ഠഴള റടളദണറ ഠണഡമബണല,
ട ശമബടഭ. പെണ്ണായിട്ട് ജനിക്കുന്നില്ല എന്ന ആലങ്കാരിക
പ്രയോഗത്തിൽ അവർ ഒളിച്ചുവയ്ക്കുന്നത് പെണ്ണിനെപ്പറ്റി
യുള്ള കാഴ്ചപ്പാടുകളും സൗന്ദര്യധാരണകളും പുരുഷന്മാർ
ഉണ്ടാക്കി അവളുടെ മേലേ വയ്ക്കുന്നു എന്ന അർത്ഥത്തിലാണ്.
പെണ്ണ് ജനിക്കുമ്പോഴേ, അവൾ പുരുഷന്റെ ഇംഗിതത്തിനായി
രൂപപ്പെടുന്നില്ല. അവളെ വിധേയയായി രൂപാന്തരപ്പെടുത്തുകയാണ്.
അതുകൊണ്ട് അവൾ സമൂഹത്തിന്റെ യാഥാസ്ഥിതിക കാഴ്ച
പ്പാടിലുള്ള പെണ്ണായി മാറ്റപ്പെടുന്നു. അവൾ എന്താണോ അത്
പിന്നീട് തീരുമാനിക്കപ്പെടുകയാണ്. ഉദാഹരണമായി അവർ സൂചി
പ്പിക്കുന്നത്, സ്ര്തീയുടെ ഗർഭധാരണ ശേഷിയെയാണ്. പുരുഷന്മാർ
അധികാരങ്ങൾ വച്ചനുഭവിക്കുന്ന ഒരു സമൂഹത്തിൽ പെണ്ണിന്റെ
ബുദ്ധിപരവും കലാപരവുമായ കഴിവുകളേക്കാൾ കൂടുതൽ മാനി
ക്കപ്പെടുന്നത് പ്രത്യുല്പാദനശേഷിയെയാണ്. നിയമവ്യവസ്ഥ
യാകെ അവളെ പ്രസവത്തിലേക്കും കുട്ടികളെ വളർത്തുന്നതി
ലേക്കും ചുരുക്കിയിരിക്കയാണ്. കുട്ടികളുണ്ടായാൽ, ഇപ്പോഴല്ല,
മിക്ക സ്ര്തീകൾക്കും ജോലിക്കു പോകാനാവില്ല. അവരുടെ വരുമാനം
നിലയ്ക്കുകയും കുട്ടിയോടൊപ്പം അവരും സമ്പൂർണമായ കീഴടങ്ങലിനു
നിന്നുകൊടുക്കുകയും വേണം. സ്ര്തീകൾക്ക് പുരുഷനിൽ
നിന്ന് വ്യത്യസ്തമായ ജീവശാസ്ര്ത പ്രത്യേകതകൾ ഉള്ളതുകൊണ്ട്
അവളെ രണ്ടാംതരം ലിംഗമാക്കി തരംതാഴ്ത്തേണ്ടതില്ല. കുട്ടികളെ
വളർത്തേണ്ട ചുമതല സ്ര്തീകളിൽ വന്നുചേരുന്നതുകൊണ്ടാണ്
പുരുഷന്മാർക്ക് സർഗാത്മക, അധികാര കാര്യങ്ങളിൽ കൂടുതൽ
വ്യാപരിക്കാൻ കഴിയുന്നതെന്നും ബുവ്വേ പറയുന്നുണ്ട്. അക്കാരണത്താൽ
സാമൂഹിക സ്ഥാപനങ്ങൾ പുരുഷന്മാർക്ക് മാത്രം
വിഹരിക്കാനുള്ള സ്ഥലങ്ങളായി മാറുന്നു. ഒരു സമൂഹത്തിന്റെ
പൊതുതാത്പര്യമായി അത് മാറുന്നു. ഒരു പുരുഷന് അനേകം
ലൈംഗിക പങ്കാളികളുണ്ടെങ്കിൽ പൊതുസമൂഹം അതിനെ ഒരു
തെറ്റായി കണക്കാക്കുന്നില്ല. എന്നാൽ സ്ര്തീക്ക് ഒന്നിൽ കൂടുതൽ
ലൈംഗിക പങ്കാളികൾ ഉണ്ടായാൽ അത് വലിയ വിപത്തായി
കാണുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിക്കുന്നു.
ലൈംഗികത രാഷ്ട്രീയമാകുന്നത് ഇവിടെയാണ്. ലിംഗരാഷ്ട്രീ
യത്തിൽ ഇത്രയും കാലം സ്ര്തീ എങ്ങനെ അടിച്ചമർത്തപ്പെട്ടു
എന്നാണ് ബുവ്വേയുടെ കൃതികൾ പരിശോധിച്ചത്. പെണ്ണിന് ഒരു
പൂർണ സ്ര്തീയായി വളരേണ്ടതുണ്ട്. പുരുഷന് ജനിക്കുമ്പോഴേ
അത് ലഭിക്കുന്നു. സ്ര്തീയുടെ ശരീരത്തിന്റെ കാര്യത്തിൽ അവൾക്ക്
സ്വതന്ത്രമായ ഭാവന അനുവദിക്കുന്നില്ല. ശരീരം എങ്ങനെ നിലനിൽക്കുന്നു
എന്നുപോലും അവൾക്ക് ചിന്തിക്കാൻ അധികാരമി
ല്ല. കാരണം അത് സമൂഹം നേരത്തേതന്നെ നിശ്ചയിച്ചുകഴിഞ്ഞ
താണ്. സ്ര്തീക്ക് അവളുടെ ശരീരത്തെ ബാഹ്യപ്രേരണകളോടെയേ
സമീപിക്കാനാവൂ. സാംസ്കാരികമായ ധാരണകൾ ഉല്പാദിപ്പിച്ചു
വിട്ട ഒരു കെട്ടുകഥയായി ആ ശരീരം സ്ര്തീക്ക് കൊണ്ടുനടക്കേണ്ടിവരുന്നു.
ശരീരം മറ്റൊന്നാണ്. അത് ബോധമേയല്ല. ശരീരത്തിനുള്ളിൽ
താൻ ആരാണെന്നതിനെക്കുറിച്ചൊക്കെ ചർച്ച ചെയ്യുന്ന ഒരു
ബോധമനസുണ്ട്. സാർത്ര് പറഞ്ഞു, എങ്കിലും ശരീരം മനസിന്റെ
ഒരു വസ്തുവല്ല. മെർലോ പോണിയുടെ വാദത്തെ ബുവ്വേ പിന്താങ്ങുന്നു;
സ്ര്തീ പുരുഷനെപ്പോലെതന്നെ അവളുടെ ശരീരമാകുന്നു.
എന്നാൽ അവളുടെ ശരീരം അവൾക്കപ്പുറം മറ്റെന്തോ ആണ്. അതുകൊണ്ടുതന്നെ,
ബുവ്വേ പറയുന്നു, അവളുടെ ശരീരത്തിലെ
ഏതൊരു പ്രവർത്തനവും അവളെ പ്രതിസന്ധിയിലാക്കുകയാണ്.
ഈ സാഹചര്യത്തിൽ ഉന്നതമായ ഒരു സർഗാത്മക ജീവിതത്തിലെത്താൻ
സ്ര്തീക്ക് കഴിയുന്നില്ല. കാരണം സാമൂഹിക സാഹചര്യങ്ങൾ
അവളെ അതിന് പാകപ്പെടുത്തുന്നില്ല. ലോകത്തെ
ചോദ്യം ചെയ്യാൻ അവൾക്കാകില്ല. അവൾക്ക് കിട്ടിയ ലോകത്തെ
നിയന്ത്രിക്കുന്നത് പുരുഷന്റെ നിയമങ്ങളാണ്. സർഗാത്മകത
സാമൂഹികമായി ക്രമപ്പെടുത്തിയെടുക്കുന്ന വിധിയാണെന്ന് അവർ
തുറന്നുപറയുന്നു. ഒരാൾക്ക് തനിയേ കിട്ടുന്നതല്ല അത്. സാഹച
ര്യങ്ങളും മാനസിക പ്രവർത്തനങ്ങളും അതിലേക്ക് നയിക്കുകയാണ്.
പാശ്ചാത്യരാജ്യത്ത്, ജോർജ് എലിയട്ട്, വിർജിനിയാ വൂൾഫ്
എന്നിവർക്കു ശേഷം പെണ്ണെഴുത്തിന്റെയും തത്വചിന്തയുടെയും
വലിയൊരു ശബ്ദമായത് ബുവ്വേയാണ്. അവർ പെണ്ണുങ്ങളായ
എഴുത്തുകാരോട് പറഞ്ഞു: നമ്മൾ ഭാഷ ഉപയോഗിക്കണം. അത്
സ്ര്തീലിംഗ കാഴ്ചപ്പാടിൽ ആണെങ്കിൽ സ്ര്തീലിംഗാധിഷ്ഠിതമായ
സംവേദനതത്ത്വങ്ങളോടെയാണെങ്കിൽ ഭാഷ സ്ര്തീലിംഗ നീതി
യിൽ സ്വയം കണ്ടെത്തുന്നതായിരിക്കും. പുരുഷ കുലാധിപതികളുടെ
പുരാണമോ, അവരുടെ വഴക്കങ്ങളോ അല്ല എഴുതേണ്ടതെന്ന്
അവർ വിശദീകരിച്ചിട്ടുണ്ട്. സ്ര്തീ അവൾക്ക് വേണ്ടി എഴുതണം.
എഴുത്ത് അവളെ സ്വതന്ത്രയാക്കാനാണ്. അതിന് അവൾ അനുഭവിച്ച
ജീവിതം തുറന്നുനോക്കേണ്ടതുണ്ട്.