ഹിന്ദുസ്ത്രീകൾ അനുഭവിച്ചിരുന്ന, ഇന്നും അനുഭവിച്ചു വരുന്ന
കഠിനമായ അടിച്ചമർത്തലിനെതിരെയുള്ള വലിയൊരു പൊട്ടിത്തെറിയായിരുന്നു
താരാബായിയുടെ സ്ത്രീപുരുഷ താരതമ്യം.
1880കളിൽ ഇന്ത്യൻ സാംസ്കാരിക ദേശീയവാദികളും ദേശീയപുരോഗമനവാദികളും
കൊളോണിയൽ അധികാരികളും സ്ത്രീകളെ
ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന പ്രശ്നത്തെച്ചൊല്ലി ഏറ്റുമുട്ടിക്കൊണ്ടിരുന്ന
കാലത്താണ് അത് പിറന്നത്. ഗാർഹിക-സ്വകാര്യ ഇടങ്ങളിൽ
കൊളോണിയൽ അധികാരികൾ പരിഷ്കരണം ഏർപ്പെ
ടുത്തിക്കൂടാ എന്ന സാംസ്കാരികദേശീയവാദികളുടെ മുറവിളി ഏറ്റവും
ബാധിച്ചത് സ്ത്രീകളെയായിരുന്നു. ഫലത്തിൽ രണ്ടോ മൂന്നോ
സംഘം പുരുഷപരിഷ്കർത്താക്കളുടെ വാദപ്രതിവാദങ്ങ
ളുടെ നിശ്ശബ്ദയായ കേന്ദ്രവസ്തുവായി മാത്രം സ്ത്രീ നിലകൊള്ളുന്ന
ആ അവസ്ഥയെ അതിശക്തമായി പ്രതിരോധിച്ച കൃതിയാണ്
താരാബായിയുടേത്. ഈ പ്രതിരോധത്തിൽ താരാബായിക്കു
സമാനമായ നിലപാടെടുത്തത് ഇന്ത്യൻ ദലിത് ചിന്തയുടെ പിതാവായ
ജോതിബാ ഫുലേ ആയിരുന്നുവെന്നത് അപ്രതീക്ഷിതമല്ല.
കാരണം, അക്കാലത്ത് ഉയർന്നുവന്നുകൊണ്ടിരുന്ന ദേശീയവാദധാരകളുടെ
ഒഴിവാക്കലുകളെ തുറന്നുകാട്ടിയ ജാതിവിരുദ്ധരാഷ്ട്രീ
യത്തെയാണ് ഫുലെ പ്രതിനിധാനം ചെയ്തത്. അതേ ധാരകളുടെ
ലിംഗരാഷ്ട്രീയത്തെയാണല്ലോ താരാബായ് വെളിപ്പെടുത്തിയതും
വിമർശിച്ചതും.
സവർണഹിന്ദുക്കൾ ആചരിച്ചുവന്ന സ്ത്രീവിരുദ്ധതയുടെ ആശയപരമായ
അടിത്തറയെയാണ് താരാബായി ലക്ഷ്യമിട്ടത്. പുരാണേതിഹാസങ്ങളിൽ
പറഞ്ഞിരിക്കുന്ന പാതിവ്രത്യം ഇന്ന് ആചരിക്കപ്പെടുന്നില്ല,
ആചരിക്കാനാവില്ല, എന്നു മാത്രമല്ല, ആ പുരാണേതിഹാസങ്ങൾ
ഉത്തമ മാതൃകകളായി ഉയർത്തുന്ന വനി
താകഥാപാത്രങ്ങൾ പോലും പലപ്പോഴും പാതിവ്രത്യമൂല്യങ്ങൾ
ക്കു വിരുദ്ധമായി ജീവിച്ചിരുന്നവരാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പുരുഷന്മാരുടെ സൗകര്യമനുസരിച്ച് സ്ത്രീകൾ പാതിവ്രത്യം
ആചരിക്കുകയും ലംഘിക്കുകയും ചെയ്യുന്ന നാണംകെട്ട അധികാരക്കളിയെയാണ്
അന്നത്തെ ഹിന്ദുക്കൾ ഭാരതീയസംസ്കാരമായി
ആദരിച്ചുപൂജിക്കുന്നതെന്ന് വിളിച്ചുപറയാൻ അവർ തെല്ലും മടി
ക്കുന്നില്ല. യാഥാസ്ഥിതിക ഹിന്ദുക്കൾ വൻസ്വാധീനം ചെലുത്തി
യിരുന്ന കാലത്ത് ഇത്രയും സൂക്ഷ്മവും അതീവരൂക്ഷവുമായ വി
മർശനമുന്നയിക്കാൻ സാധാരണക്കാരിയായ ഒരു സ്ത്രീ മുതിർന്നുവെന്നത്
വിശ്വസിക്കാൻ പോലും പ്രയാസം തോന്നിയേക്കാം. ബാലവൈധവ്യത്തിന്റെയും
ബഹുഭാര്യത്വത്തിന്റെയും ഭയങ്കരാവസ്ഥ
കളെ വർണിക്കുകയും യാഥാസ്ഥിതിക ഹിന്ദുസമുദായത്തിന്റെ
ഇരട്ടസദാചാരത്തെ പൂർണമായും തുറന്നുകാട്ടുകയും ചെയ്യുന്നു
അവർ. ദേശീയവാദികൾക്കൊപ്പം നിന്നുകൊണ്ട് ബ്രിട്ടിഷ് ഭരണാധികാരികളെ
എതിർക്കാനല്ല അവർ ശ്രമിച്ചതെന്നത് പ്രത്യേകം
ശ്രദ്ധേയമാണ്. സ്ത്രീകളെ ഓരങ്ങളിലേക്കു തള്ളുന്ന ദേശീയവാദത്തെത്തന്നെയാണ്
അവർ അവിടെ ചോദ്യംചെയ്യുന്നത്. ഫെമി
നിസം വിദേശ അജണ്ടയല്ലേ എന്ന കേട്ടുമടുത്ത ചോദ്യത്തെയാണ്
ഇത് ഓർമയിലെത്തിക്കുന്നത്. സ്ത്രീകളെ കണക്കാക്കാത്ത,
അവരുടെ ദുരിതത്തെ പരിഗണിക്കാത്ത, ദേശീയവാദം എങ്ങനെ
ദേശീയവാദമാകുമെന്ന മറുചോദ്യമാണ് ഇതിന് ഒരുത്തരം. ദേശത്തിനുള്ളിൽ
ഇടംകിട്ടാത്തവർ ദേശീയ അജണ്ട രചിച്ചുകൊള്ളണമെന്ന്
ആവശ്യപ്പെടുന്നത് അസംബന്ധമല്ലേ?
എന്നാൽ താരാബായ് അന്നത്തെ സാമൂഹ്യപരിഷ്കരണ-ദേശീയവാദ
വ്യവഹാരങ്ങൾക്ക് തീർത്തും പുറത്താണെന്നു പറയാനും
വയ്യ. കാരണം, പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ
വിക്ടോറിയൻ മൂല്യങ്ങളും പരിഷ്കരിക്കപ്പെട്ട ബ്രാഹ്മണവാദപരമായ
കുലീനതാമൂല്യങ്ങളും കൂടിക്കലർന്നുണ്ടായ ആ നവീനസ്ത്രീത്വാദർശത്തെതന്നെയാണ്
അവരും പിന്തുണയ്ക്കുന്നത്.
സ്നേഹം, ദയ, ലോലമനസ്കത, മാതൃത്വവാസന മുതലായ സഹജസ്വഭാവമുള്ളതും
വൈകാരികമണ്ഡലങ്ങളിൽ നിലയുള്ളതുമായ
സ്വത്വമാണ് സ്ത്രീയുടേത് എന്ന ധാരണയെ താരാബായി
ചോദ്യംചെയ്യുകയല്ല, മറിച്ച് യാഥാസ്ഥിതിക പുരുഷാധികാരത്തെ
എതിർക്കാനുള്ള ആയുധമായി അതിനെ മാറ്റാനാണ് ശ്രമിച്ചത്. ആ
ശ്രമത്തിൽ ആധുനിക ലിംഗഭേദത്തിന്റെ കാതലായ ആ ആശയം
ഒന്നുകൂടി ഉറച്ചുപോയതിൽ അത്ഭുതപ്പെടാനില്ലല്ലോ. അങ്ങനെ
നോക്കുമ്പോൾ താരാബായിയുടെ സ്ത്രീപുരുഷതാരതമ്യവും, അതുപോലുള്ള
മറ്റുതരം വിമർശനങ്ങളും പിൽക്കാലത്തുണ്ടായ ഇന്ത്യൻസ്ത്രീവാദത്തിന്റെ
ശക്തിയെയും ദൗർബല്യത്തെയും ഒന്നുപോലെ
രൂപപ്പെടുത്തിയെന്നു കാണാം. ആധുനിക വിദ്യാഭ്യാസവും
യുക്തിചിന്തയും കാര്യമായി വളരാത്ത ഈ നാട്ടിൽ സർവത്രസ്വാധീനമുള്ള
ഹിന്ദുസാമാന്യബോധത്തെ വിമർശിച്ചും പുതുക്കി
പ്പണിഞ്ഞും സ്ത്രീകൾക്ക് എത്ര ചെറുതെങ്കിലും, അവരുടേതായ
ഇടമുണ്ടാക്കി എന്നത് ഇന്ത്യൻസ്ത്രീവാദത്തിന്റെ നേട്ടമാണെന്നു
പറയാം. താരാബായിയുടെയും അവരെപ്പോലുള്ള മറ്റു സ്ത്രീശബ്ദ
ങ്ങളുടെയും ശക്തമായ തള്ളൽ കൊണ്ടാണ് ആ വാതിൽ അല്പമെങ്കിലും
തുറന്നതെന്ന് പറയാം. എന്നാൽ വൻ പാരമ്പര്യത്തെ സൂക്ഷ്മവും
ശക്തവുമായി വിമർശിക്കാനുള്ള കരുത്തു പകരുമ്പോഴും
പലപ്പോഴും ഇരുപതാംനൂറ്റാണ്ടിലെ ഇന്ത്യൻസ്ത്രീവാദത്തിന്
ആധുനികസ്ത്രീത്വാദർശത്തെ ആഴത്തിൽ വിമർശിക്കാൻ പലപ്പോഴും
കഴിഞ്ഞിരുന്നില്ല. ലൈംഗികതയുടെയും ആസക്തിയുടെയും
പ്രശ്നങ്ങളെ പലപ്പോഴും അത് ചെറുതാക്കി. മാത്രമല്ല, അധികവും
സവർണർക്കിടയിൽ, മുഖ്യമായും ഹിന്ദുസംസ്കാരത്തിന്റെ,
വിമർശനമായി അതു ചുരുങ്ങി. ഇന്ത്യൻസ്ത്രീവാദത്തിന്റെ
അരികുകളെ മാത്രം സ്പർശിച്ച എന്നാൽ മുഖ്യധാരയുടെ
ഒഴിവാക്കലുകളെ തുറന്നുകാട്ടിയ, താരതമ്യേന ചെറുതായ, പി
തൃമേധാവിത്വ വിമർശനധാരകളിൽ ഗവേഷകർക്ക് ഇന്ന് താത്പര്യം
വർദ്ധിച്ചിരിക്കുന്നത് ഇക്കാരണത്താലാണ്.
എങ്കിലും താരാബായി മുതലായവരുടെ വിമർശനത്തിന് അക്കാലത്തും
ഇന്നുമുള്ള വ്യാപ്തിയെയും പ്രസക്തിയെയും വിലകുറച്ചു
കാണാനാവില്ല. 1990കളുടെ മദ്ധ്യത്തിൽ ഡോക്ടറൽ ഗവേഷണത്തിന്റെ
ഭാഗമായി പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന
ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമായി
മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പത്രമാസികകൾ സൂക്ഷ്മമായി
വായിച്ചപ്പോഴാണ് ഒരു കാര്യം ബോദ്ധ്യമായത്. ഒരു ആദ്യഫെമിനിസ്റ്റ്
തരംഗം ആധുനികമലയാളികളുടെ സാംസ്കാരികചരിത്രത്തിലുണ്ടെന്ന്.
നിലവിലുണ്ടായിരുന്ന പിതൃമേധാവിത്വ
ങ്ങൾക്കെതിരെ യുക്തിയുടെയും ഭാവനയുടെയും ഹാസ്യ
ത്തിന്റെയും ആയുധങ്ങൾ സമർത്ഥമായി പ്രയോഗിച്ചുകൊണ്ടു മുന്നേറിയ
ഈ തലമുറയുടെ എഴുത്ത് പക്ഷേ കേരളത്തിൽ മാത്രമായി
ഉടലെടുത്തതോ കേരളത്തിൽ മാത്രം പ്രസക്തമായതോ ആയിരുന്നില്ല.
താരാബായ് ഷിണ്ഡെ അടക്കമുള്ള ഇന്ത്യൻ പിതൃമേധാവിത്വവിമർശകരായ
സ്ത്രീകളുടെ എഴുത്തുമായി പരിചയപ്പെ
ട്ട ശേഷമാണ് ഞാൻ സമാനവിമർശനങ്ങൾ ഉന്നയിച്ചുതുടങ്ങിയി
രുന്ന മലയാളികളായ പിതൃമേധാവിത്വവിരോധികളുടെ രചനകൾ
കാണുന്നത്. ഹിന്ദുമതത്തിന്റെ സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടുന്ന
ആശയങ്ങൾ ഇന്ത്യയിലുടനീളം അന്നേ സഞ്ചരിച്ചിരുന്നുവെന്ന്
അവ വ്യക്തമാക്കി. ഉദാഹരണത്തിന്, താരാബായ് നടത്തു
ന്ന പല നിരീക്ഷണങ്ങളും അതേ രൂപത്തിലോ അല്ലാതെയോ മലയാളി
എഴുത്തുകാരികളും നടത്തുന്നുണ്ട്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ,
താരാബായിയുടെ ആശയങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ
ആദ്യദശകങ്ങളോടെ മലയാളപ്രദേശങ്ങളിലെ സാക്ഷരരായ
മേൽജാതിഹിന്ദുസ്ത്രീകളുടെ സമീപത്തുമെത്തിക്കഴിഞ്ഞി
രുന്നു.
മലയാളപ്രദേശങ്ങളിൽ നിന്നുയർന്ന ഹിന്ദുപുരുഷാധികാരവി
മർശനത്തിന് പുതുതായി ഒന്നും പറയാൻ ഇല്ലായിരുന്നുവെന്ന
ല്ല. എന്നാൽ ആ വഴിക്ക് അന്വേഷിക്കാനുള്ള ആത്മവിശ്വാസം അന്ന്
നമുക്ക് കുറവായിരുന്നെന്നു തോന്നുന്നു. 1990കളായപ്പോഴേയ്ക്കും
സ്ത്രീചരിത്രരചന ഇന്ത്യയിൽ പലയിടത്തും വ്യാപകമായെങ്കിലും
അടിയുറച്ചുപോയ ചില ധാരണകളെ അതധികം ഇളക്കിയില്ല.
ഉദാഹരണത്തിന് സാമൂഹ്യപരിഷ്കരണ വ്യവഹാരങ്ങൾ
ഇന്ത്യയിൽ (ചരിത്രപരമായ കാരണങ്ങളാൽ) തളിരിട്ടതും
തഴച്ചുവളർന്നതും ബംഗാൾ, മഹാരാഷ്ട്ര എന്നീ പ്രദേശങ്ങളിലാണെന്ന
ധാരണയെ അതു ബാധിച്ചില്ല. അതുകൊണ്ടുതന്നെ കേരളം
പോലൊരു പ്രദേശത്തു നിന്ന് താരാബായിയുടേതു പോലുള്ള
ശബ്ദങ്ങളെ നാം പ്രതിക്ഷിച്ചതേയില്ല. അപ്പോൾപ്പിന്നെ അവരുടേതിൽ
നിന്ന് വ്യത്യസ്തങ്ങളായ ശബ്ദങ്ങളുടെ കാര്യം പറയാനുമി
ല്ല. ആശാന്റെ ചിന്താവിഷ്ടയായ സീതയിൽ നിന്നാണ് ഇവിടുത്തെ
ഹിന്ദുപുരാണവിമർശം ആരംഭിച്ചതെന്നുപോലും അവകാശപ്പെ
ട്ട ചിലരെ അക്കാലത്ത് എനിക്കറിയാമായിരുന്നു.
താരാബായി തന്റെ സ്ത്രീപുരുഷ താരതമ്യം രചിച്ച കാലത്ത്
– പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിലത്തെ ദശകങ്ങളിൽ – മലയാളപ്രദേശങ്ങളിലെ
സ്ത്രീകൾ എന്താണെഴുതിയിരുന്നത്? മലയാളപത്രമാസികകൾ
ശൈശവദശയിലായിരുന്ന ആ കാലത്ത്
സ്ത്രീകളായ എഴുത്തുകാർ സ്വനാമത്തിൽ എഴുതുന്നതേ വിരളമായിരുന്നു.
എന്നാൽ ഉന്നതജാതിഹിന്ദുക്കൾക്കിടയിൽ നല്ല പാണ്ഡിത്യമുള്ളവരും
പ്രസിദ്ധകളുമായ സ്ത്രീകളുണ്ടായിരുന്നു. തി
രുവാതിരപ്പാട്ടുകൾ മുതൽ ചമ്പുക്കൾ വരെ അവരുടേതായി ഉണ്ടായിരുന്നു.
മലയാളസാഹിത്യത്തിന്റെ ഔദ്യോഗികരൂപം സൃഷ്ടിക്ക
പ്പെട്ടതോടെ അവയിൽ ഒട്ടുമുക്കാലും നഷ്ടമായിയെന്നു മാത്രം. തി
രുവാതിരപ്പാട്ടുകളും മറ്റും വാമൊഴിയായി ധാരാളം പ്രചരിച്ചിരുന്നെ
ങ്കിലും അവയെ ശേഖരിക്കാനോ സൂക്ഷിക്കാനോ ആരും മെനക്കെ
ട്ടില്ലതാനും. ആധുനികപൊതുമണ്ഡലചർച്ചകളിൽ ഇവരധികവും
പങ്കെടുത്തുമില്ല. ആധുനികമൂല്യങ്ങളുടെ വക്താക്കളായവർ
– പലപ്പോഴും കൊളോണിയൽ വിദ്യാഭ്യാസം നേടിയവരും ദേശീ
യവാദചിന്തയുമായി പരിചയം സിദ്ധിച്ചവരുമായ മേൽജാതിഹി
ന്ദുപുരുഷന്മാർ – വിക്ടോറിയൻ – ബ്രാഹ്മണവാദമൂല്യങ്ങളാൽ മെനെഞ്ഞെടുത്ത
നവീനസ്ത്രീത്വാദർശത്തെ പുകഴ്ത്തിയവരായി
രുന്നു.
ആ കൂട്ടർക്കിടയിൽ പരമ്പരാഗതവിദ്യാഭ്യാസം നേടിയ തോട്ട്യ
ക്കാട്ട് ഇക്കാവമ്മയുടെ സുഭദ്രാർജുനം ചർച്ചാവിഷയമായത് കൗതുകകരമാണ്.
ഇക്കാവമ്മ ആധുനികസാമൂഹ്യചർച്ചകളുടെ പരി
സരത്തു നിന്നല്ല രചനയിൽ ഏർപ്പെട്ടിരുന്നതെന്ന് എടുത്തുപറയേണ്ടതുണ്ട്.
സ്ത്രീകൾക്ക് സാഹിത്യരചനയിൽ തുല്യസാമർത്ഥ്യ
മുണ്ടെന്ന് പ്രഖ്യാപിച്ച കൃതിയായാണ് നാമിതിനെ പലപ്പോഴും വാഴ്ത്തുന്നത്.
എന്നാൽ ഈ കൃതി വളരെ വിമർശിക്കപ്പെടുകയും
ചെയ്തു വിക്ടോറിയൻ-ബ്രാഹ്മണവാദസ്ത്രിത്വാദർശത്തെ വേണ്ടത്ര
വണങ്ങുന്നില്ല എന്ന പേരിൽ. 1902ൽ സി. അന്തപ്പായി സുഭദ്രാർജുനത്തെ
രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച നി
രൂപണം ഉദാഹരണമാണ്. ആ നാടകത്തിലെ മുഖ്യസ്ത്രീകഥാപാത്രത്തിന്
നന്മയും മാനമര്യാദകളും കൂടിച്ചേർന്ന കുലീനത്വം ഒട്ടുമേ
ഇല്ലെന്നും, നാണമില്ലാത്ത, അടക്കമൊതുക്കം തൊട്ടുതീണ്ടാത്ത
രീതികളാണ് ആ കഥാപത്രത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകഥാപാത്രങ്ങൾ മാത്രമുള്ള രംഗങ്ങളിൽ അവർ തമ്മിൽ
നടക്കുന്ന സംഭാഷണം കേട്ടാൽ കോടതിയിൽ വക്കീലന്മാർ
ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ശൈലിയെയോ ചന്തസ്ഥലത്ത്
ഇടനിലക്കാർ മൊത്തക്കച്ചവടക്കാരോട് പേശുന്ന മട്ടോ ഓർമവരുമെന്ന്
അദ്ദേഹം കുറ്റപ്പെടുത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ, ലോലവും
സ്നേഹമസൃണവും പുറംലോകത്തെ മദമത്സരങ്ങളിൽ നി
ന്നു തീർത്തും അകന്നതുമായ ഒരു ആധുനികസ്ത്രീസ്വത്വത്തെയല്ല
ഇക്കാവമ്മ ആദർശസ്ത്രീമാതൃകയ്ക്കുള്ളിൽ പ്രതിഷ്ഠിച്ചതെന്ന
വസ്തുത കുറ്റമായിത്തന്നെ എണ്ണപ്പെട്ടു. ഇക്കാവമ്മയും താരാബായിയും
രചന നിർവഹിച്ച സാഹചര്യങ്ങൾ തമ്മിലുള്ള വ്യ
ത്യാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ദേശീയവാദങ്ങൾക്കും
കൊളോണിയൽ ആശയങ്ങൾക്കും ഇടയിൽ അകപ്പെട്ട് സ്വന്തമി
ടം പണിയാൻ ഈ വ്യവഹാരങ്ങളെത്തന്നെ ആശ്രയിക്കേണ്ടി വന്ന
ഇന്ത്യൻ സ്ത്രീവാദത്തിന്റെ ധർമസങ്കടത്തെയാണ് താരാബായി
നേരിട്ടതെങ്കിൽ ആ വിഷമസന്ധി അത്ര പടർന്നുപിടിച്ചു കഴി
ഞ്ഞിട്ടില്ലായിരുന്ന ഒരു പ്രദേശത്തിരുന്നുകൊണ്ടായിരുന്നു ഇക്കാവമ്മ
തന്റെ കൃതി രചിച്ചത്.
പക്ഷേ ഏതൊരു കൃതിയുടെയും പ്രസക്തി അതു പ്രസിദ്ധീകരിക്കപ്പെടുന്ന
കാല-പശ്ചാത്തലങ്ങളെ ആശ്രയിച്ചിരിക്കും. ഹിന്ദുത്വവാദത്തിന്റെ
അതിപ്രസരമുള്ള നമ്മുടെ കാലത്ത് ഈ കൃതി മലയാളത്തിലെത്തുന്നതിന്റെ
പ്രസക്തി എന്താണ്. ഇന്നത്തെ സാഹചര്യത്തിൽ
കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലാകെ ഈ കൃതി
വീണ്ടും സർവത്ര പ്രസക്തമായിരിക്കുന്നു എന്നു വേണം കരുതാൻ.
താരാബായിയുടെയും മറ്റു ഹിന്ദുസ്ത്രീസമുദായപരിഷ്കർ
ത്താക്കളുടെയും വാദങ്ങളെ ഭാഗികമായെങ്കിലും അംഗീകരിക്കാൻ
ഇന്ത്യൻ ഹൈന്ദവരാഷ്ട്രീയത്തിന്റെ ജനയിതാവായ സവർക്കർ ശ്രമിച്ചിരുന്നു.
എന്നാലിന്നത്തെ മോദി-തൊഗാഡിയ പ്രഭൃതികൾ വളർത്തുന്ന
ഹിന്ദുത്വവാദം സവർക്കറെ ഏറെക്കുറെ ഉപേക്ഷിച്ചി
രിക്കുന്നു. നഗ്നമായ ജാതിമർദനത്തെയും സ്ത്രീവിരുദ്ധതയെയും
ഹിന്ദുമതത്തിന്റെ ഉള്ളിൽ വീണ്ടും, പൂർവാധികം, സ്ഥാപിക്കുന്ന
പ്രവൃത്തികളും വാദങ്ങളുമാണ് ഇക്കൂട്ടർ ഉന്നയിച്ചുവരുന്നത്.
മാത്രമല്ല, ഹിന്ദുത്വവാദത്തിനു പുറത്തും പഴയ യാഥാസ്ഥിതികത്വങ്ങളെ
ഭാരതീയ പാരമ്പര്യമായി എഴുന്നള്ളിക്കാൻ ശ്രമങ്ങൾ ഇന്ന്
വളരെ വർദ്ധിച്ചിരിക്കുന്നു. വിവാഹബന്ധത്തിൽ ബലാത്സംഗത്തെ
നിരോധിക്കാനുള്ള ശ്രമങ്ങളെ എതിർത്തുകൊണ്ടുള്ള നി
ലപാടുകൾ പരിശോധിച്ചാൽ മതി, ഇതു ബോദ്ധ്യമാകാൻ. ദലിതരെയും
സ്ത്രീകളെയും ദ്രോഹിക്കുകയും കെട്ടിത്താഴ്ത്തുകയും ചെ
യ്യുന്ന ദേശീയവാദം എങ്ങനെ ദേശീയമാകുമെന്ന ചോദ്യം ഇന്ന്
പൂർവാധികം മാറ്റൊലി കൊള്ളുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തിൽ ഇത്തരമൊരു പുസ്തകം മലയാളത്തിലെത്തുന്നത്
എത്രയും സ്വാഗതാർഹമാണ്. താരാബായ് ഷി
ണ്ഡെ മലയാളത്തിലും വ്യാപകമായി അറിയപ്പെടുംവിധത്തിലുള്ള
പ്രചാരം ഈ പുസ്തകത്തിന് ലഭിക്കേണ്ടത് നമ്മുടെ കാലത്തിന്റെ
ആവശ്യമാണ്, എന്തുകൊണ്ടും.