യുവതീപ്രവേശനവിധിയെന്നും
സ്ര്തീപ്രവേശന വിധിയെന്നും
രണ്ടു തരത്തിൽ പരാമർശിക്ക
പ്പെടുന്ന സുപ്രീംകോടതി വിധി പുറത്തുവന്നിട്ട് ഡിസംബർ അവസാനമായപ്പോ
ൾ മൂന്നു മാസം കഴിഞ്ഞു. പക്ഷേ വിധി
യെ സംബന്ധിച്ച കോലാഹലങ്ങളും
വിവാദങ്ങളും ഇനിയും അവസാനിച്ചിട്ടി
ല്ല. ഏതാണ്ട് ഈ കാലയളവിൽതന്നെയാണ് അയോധ്യയിലെ രാമക്ഷേത്രം
അടിയന്തിര സമസ്യയാണെന്ന് ആർ
എസ്എസ്സിന്റെ സർവസംഘ് ചാലക് പ്രസ്താവിച്ചതും തുടർന്ന് ഈയിടെ ഹിന്ദു
സന്യാസിമാരുടെ യോഗം ചേർന്നതും.
ആദ്യത്തേതിൽ (ശബരിമല കാര്യത്തി
ൽ) എന്നപോലെ അയോധ്യാക്ഷേത്ര
ത്തിന്റെ കാര്യത്തിലും സുപ്രീംകോടതി
വിധിയാണ് പ്രതിബന്ധമായി കണക്കാ
ക്കപ്പെടുന്നത്. തർക്കങ്ങൾ ആ ദിശയിൽ
നീങ്ങുമ്പോഴാണ് അത് ഭരണഘടനയെയും അതനുശാസിക്കുന്ന നിയമവ്യവ
സ്ഥയെയും അംഗീകരിക്കുന്നവരും
അല്ലാത്തവരും തമ്മിലുള്ള തർക്കമായി
മാറുന്നത്. രാമക്ഷേത്രം തങ്ങൾ ആസൂത്രണം ചെയ്ത രീതിയിലും മുഹൂർത്തങ്ങ
ളിലുമായി നിർമിക്കുന്നതിന് തങ്ങൾക്ക്
കോടതി തടസ്സമല്ലെന്നും നിർമാണവുമായി മുന്നോട്ടു പോകാനായി കേന്ദ്രഗവ
ൺമെന്റും സംസ്ഥാന ഗവൺമെന്റും
വേണ്ട നിയമനടപടികൾ സ്വീകരിക്കണമെന്നുമുള്ള നിർദേശമാണ് സന്യാസിമാ
ർ നൽകിയത്. ഇതേത്തുടർന്ന് ‘അക്ഷമ
സന്യാസി സമൂഹം’ നിയമം കൈയിലെടുക്കുമെന്നും കലാപത്തിന്റെയും പലായനത്തിന്റെയും ഇരുട്ടിലേക്ക് നാട് വീ
ണ്ടും നയിക്കപ്പെടുമെന്നുമുള്ള സംശയ
ങ്ങളും പ്രബലമായി. ആ ഭീതി ഇപ്പോഴും
ഒടുങ്ങിയിട്ടില്ലെങ്കിലും താത്കാലികമായൊരു ശമനം സന്യാസിരോഷത്തിന്റെ
കാര്യത്തിൽ ദൃശ്യമാണ് എന്നാണ്
ഇപ്പോഴത്തെ അവസ്ഥയെന്നു തോന്നുന്നു. ഈ മാറ്റത്തിനു കാരണം നിശ്ചയമായും അഞ്ചു സംസ്ഥാനങ്ങളിലേക്ക്
ഇപ്പോൾ നടന്ന നിയമസഭാതിരഞ്ഞെടുപ്പുകളുടെ ഫലമാണെന്ന കാര്യവും
എല്ലാവരും നിരീക്ഷിക്കുന്നുണ്ട്.
ഈ തിരഞ്ഞെടുപ്പുകളിൽ രാമക്ഷേത്രം വിഷയമല്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുഫലങ്ങ
ളും ക്ഷേത്രനിർമാണവും തമ്മിൽ കൂട്ടി
ക്കുഴച്ചു കൂടെന്നും ആർക്കും പറയാനും
കഴിയില്ല. കാരണം മോദി കഴിഞ്ഞാൽ
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ
ഏറ്റവും പ്രധാനപ്പെട്ട ‘നക്ഷത്രപ്രചര
ണം’ നടത്തിയത് യോഗി ആദിത്യനാഥാണ്. ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളട
ക്കം നിരവധി പ്രദേശങ്ങളുടെ ചിരകാല
നാമങ്ങൾ പേറുന്ന ബോർഡുകളിൽ
ചായം തേക്കുന്നതും തനി ഹിന്ദുത്വ
ഗന്ധിയായ വാക്കുകൾ കൊണ്ട് പുതിയ
നാമങ്ങൾ ഭംഗിയായി എഴുതിവയ്ക്കുന്നതും നാടിനാവശ്യമായ അടിയന്തിരമായൊരു കാര്യമാണെന്ന് വിശ്വസിക്കുക
യും ആ പ്രവർത്തനങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആളാണ്
ശ്രീമാൻ യോഗി. അദ്ദേഹം യോഗിയല്ല,
ഭോഗിയാണ് എന്ന ശിവസേനാനേതാവിന്റെ കണ്ടുപിടിത്തങ്ങെള അദ്ദേഹത്തി
ന്റെ അനുയായികൾ അവജ്ഞയോടെതന്നെ തള്ളിക്കളഞ്ഞിട്ടുമുണ്ട്. യോഗിയുടെ പ്രചരണങ്ങളിലെല്ലാം അദ്ദേഹം
ഊന്നിപ്പറഞ്ഞ കാര്യം രാമക്ഷേത്രനിർ
മാണംതന്നെയാണ്. അതോടൊപ്പം
ഹൈദരാബാദിലെ എംഐഎംഎസ്
എന്ന രാഷ്ട്രീയ കക്ഷിയുടെ നേതാവ്
ഒവാസിയെ പാകിസ്ഥാനിലേക്ക് ഓടി
ക്കലാകും തെലുങ്കാനയിൽ തങ്ങൾ
അധികാരത്തിലെത്തിയാൽ ആദ്യം
ചെയ്യുന്ന കാര്യമെന്നും ദേശഭക്തനായ
അദ്ദേഹം വോട്ടർമാർക്ക് വാഗ്ദാനം നൽ
കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ്
മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം
ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രചരണച്ചുമതല
ബിജെപി നൽകിയത് അദ്ദേഹത്തിനാണ് എന്ന് വിലയിരുത്തപ്പെടുന്നത്.
എന്നാൽ അത്തരമൊരു ധ്രുവീകരണം
സൃഷ്ടിക്കാൻ താൻ പ്രചാരണം നടത്തി
യ ഇടങ്ങളിലൊന്നും സാധ്യമായില്ല എന്ന് യോഗിക്കുതന്നെയും അംഗീകരി
ക്കേണ്ടിവന്നേക്കും.
അരുവിപ്പുറം പ്രതിഷ്ഠ യു യും മറ്റ് ആചാരലംഘന
ങ്ങളും പടിപടിയായി
വളർന്ന കേരളത്തിലാണ്
ഒരു സഹോദരൻ അയ്യപ്പ
ൻ ഉണ്ടായത്. മതം
വേണ്ട ജാതി വേണ്ട
ദൈവം വേണ്ട മനുഷ്യ
ന് എന്നു പറഞ്ഞ അദ്ദേഹം എസ്എൻഡിപിയുടെ മാത്രമല്ല, കോൺഗ്രസിന്റെയും നേതാവായി
രുന്നു. ഒരു ക്ഷേത്രം നശി
ച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ കുറയും
എന്ന് അഭിപ്രായപ്പെട്ട
സി. കേശവനും കോൺ
ഗ്രസുകാരൻതന്നെയായി
രുന്നു. ഇങ്ങിനെ പറ
ഞ്ഞ് ഒരു വർഷത്തിനുള്ളിൽ തിരു-കൊച്ചിയുടെ
മുഖ്യമന്ത്രിയായി അദ്ദേഹത്തെ അവരോധിച്ചത്
തിരു-കൊച്ചി സംസ്ഥാന
ത്തിലെ മലയാളികൾതന്നെയായിരുന്നുവല്ലോ?
ഏതാണ്ട് ഒരു നൂറ്റാണ്ടി
നു മുമ്പ് പൂണൂൽ വലി
ച്ചൂരി കത്തിച്ചു ചാമ്പലാ
ക്കിയ ഇഎംഎസ്സിന്റെ
നാട്ടിൽ പൂണൂൽ ഇപ്പോ
ൾ ആരാധ്യവസ്തുവാണ്.
ഇവിടെ പ്രസക്തമാകുന്നത് എന്തുകൊണ്ടാണ് ധ്രുവീകരണം നടക്കാതെ
പോയതെന്ന കാര്യമാണ്. ഒരു തന്ത്രവും
ആവർത്തിച്ചുകൊണ്ടിരുന്നാൽ ജനങ്ങ
ൾ ഗൗനിക്കില്ല എന്ന് ചൂണ്ടിക്കാണിക്ക
പ്പെട്ടേക്കും. അതിൽ ശരിയുണ്ടുതാനും.
എന്നാൽ അല്പംകൂടി ആഴത്തിൽ കാര്യ
ങ്ങൾ കാണുന്നവർ അഭിപ്രായപ്പെടുന്നത് കോൺഗ്രസിന് സംഭവിച്ച രൂപപരി
ണാമമാണ് ഹിന്ദുത്വകാർഡ് പലയിടങ്ങ
ളിലും ബിജെപിയെ സംബന്ധിച്ചിട
ത്തോളം അപ്രസക്തമാവുന്നത് എന്നാകാം. ഉദാഹരണത്തിന് മധ്യപ്രദേശിലെ
കോൺഗ്രസ് മാനിഫെസ്റ്റോ ഗോസംരക്ഷണം, ചാണകസംസ്കരണം തുടങ്ങി
ഹിന്ദുത്വത്തിന്റെ പ്രിയപദ്ധതികൾ അടി
വരയിട്ടു പറയുന്നുണ്ട്. ആ സംസ്ഥാന
ത്ത് 2003ലും കോൺഗ്രസ് ഇത്തരം കാര്യ
ങ്ങൾ ഉന്നയിച്ചനിട്ടുണ്ട് എന്നതും സത്യ
മാണ്. ആ കാലയളവിലാണ് സംസ്ഥാന
ത്തിന്റെ ഔദ്യോഗിക മൃഗമായി പശുവി
നെ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസി
ലെ ഒരു വിഭാഗം വാദിച്ചത്. മൃദുല ഹിന്ദുത്വം ഇപ്പോൾ മാത്രം പ്രയോഗിക്കപ്പെടുന്ന ഒന്നല്ല എന്നും കോൺഗ്രസ് അവിടെ
എന്നും അങ്ങിനെയായിരുന്നുവെന്ന
വാദവുമുണ്ട്. പക്ഷെ ശ്രദ്ധിക്കപ്പെടേണ്ടത് രാഹുൽ ഗാന്ധി ഗുജറാത്ത് തിരഞ്ഞെ
ടുപ്പിൽ തൊട്ട് ചിട്ടയോടെ നടത്തിക്കൊണ്ടിരിക്കുന്ന ക്ഷേത്രദർശനങ്ങളും, താൻ
ഹിന്ദുവിശ്വാസിയാണെന്ന് ആളുകളെ
ബോധ്യപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങ
ളുമാണ്. അവിശ്വാസിയായ നെഹ്റുവി
ൽ നിന്നും, അവസാനകാലത്ത് ക്ഷേത്രദർശനം നടത്തിയിരുന്നുവെങ്കിലും
തന്റെ മതേതര വിശ്വാസം ആവർത്തിച്ചു
പറഞ്ഞുറപ്പിക്കുമായിരുന്ന ഇന്ദിരാഗാ
ന്ധിയിൽ നിന്നും വ്യത്യസ്തനായ രാഹുൽ
കോൺഗ്രസിനെ അടാളപ്പെടുത്തുന്നത്
മതേതരസമുച്ചയത്തിലല്ല, മറിച്ച് ഹിന്ദു
ദേശീയപാർട്ടിയുടെ ഗണത്തിലാണ്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മതന്യൂനപക്ഷങ്ങളെ സജീവമായി മുൻനി
രയിൽ കൊണ്ടുവരാനും മുൻകാലങ്ങളി
ലേതുപോലെ മാന്യമായ പ്രാതിനിധ്യം
പാർലമെന്റിലും നിയമസഭകളിലും ഉറപ്പിക്കാനും രാ്രഷ്ടീയപാർട്ടികൾ പൊതുവെ കാണിക്കുന്ന വിമുഖത കോൺഗ്രസിനെയും സാരമായി പിടികൂടിയിട്ടുണ്ട്
എന്നും വാദിക്കപ്പെടും. മറ്റു കക്ഷികളേ
ക്കാൾ തങ്ങളാണ് മെച്ചം എന്നു പറയാൻ
ചില പ്രദേശങ്ങൾ ചൂണ്ടിക്കാട്ടി കോൺ
ഗ്രസിനു സാധിച്ചേക്കും. പക്ഷേ അവിടെ
കാര്യങ്ങൾ അവ സാ നി ക്കു മെ ന്നു
തോന്നുന്നില്ല. ക്ഷേ്രതദർശനത്തോടൊപ്പം എണ്ണത്തിൽ കുറവാണെങ്കിലും
മുസ്ലീങ്ങളുടേതടക്കം ന്യൂനപക്ഷങ്ങളു
ടെ ദേവാലയങ്ങളും സന്ദർശിക്കുമായിരുന്ന ഇന്ദിരാഗാന്ധിയുടെ വിശ്വാസവുമായും, നെഹ്റു ഉയർത്തിപ്പിടിച്ച കറകള
ഞ്ഞ മതേതര വീക്ഷണവുമായും വർ
ത്തമാനകാലത്തെ വിശ്വാസചിത്രങ്ങൾ
പൊരുത്തപ്പെടുന്നില്ല.
കോൺഗ്രസിന്റെ ചരി ത്രത്തിൽ
മതേതര വിശ്വാസികളും ഹിന്ദുത്വ ദേശീ
യവാദികളും തമ്മിലുള്ള സമരം പ്രകടമായ സന്ദർഭങ്ങളുണ്ടെന്ന് നിരീക്ഷകർ ഓർ
മിപ്പിക്കാറുണ്ട്. നമ്മുടെ കാലത്ത് വിവാദവും രക്തച്ചൊരിച്ചിലിന്റെ ഹേതുവുമായിത്തീർന്ന ബാബറി മസ്ജിദിലേക്ക്
ശ്രീരാമന്റെ ചെറുവിഗ്രഹം ഒളിച്ചുകടത്ത
പ്പെട്ടത് ഗോവിന്ദ വല്ലഭ് പാന്ത് യുപി ഭരി
ച്ചപ്പോഴായിരുന്നുവല്ലോ. അന്ന് അത്
സരയൂ നദിയിലേക്ക് വലിച്ചെറിയാനും
വരുംതലമുറകൾ തമ്മിൽ തല്ലിമരിക്കാ
ൻ ഇടവരുത്തുന്ന ശ്രമത്തിൽ നിന്ന്
പിന്തിരിയാനും ജവഹർലാൽ നെഹ്റു
നൽകിയ ആഹ്വാനം ചെവിക്കൊള്ളാൻ
കൂട്ടാക്കാത്ത പാന്തും കൂട്ടരും ഭയപ്പെട്ടത്
ഭൂരിപക്ഷ മതക്കാരുടെ വികാരത്തെയാണ്. ആചാരവിശ്വാസങ്ങൾക്കും വികാര
ങ്ങൾക്കും കീഴ്പ്പെട്ട് യുക്തിചിന്തയും
സമൂഹമൈത്രിയും പരിഗണനവിഷയ
ങ്ങളല്ലാതായാൽ എന്തൊക്കെ സംഭവി
ക്കാമെന്നാണ് ഇന്ന് അക്ഷരാർത്ഥത്തി
ൽ പിളർന്നു നിൽക്കുന്ന ഇന്ത്യ കാണിച്ചുതരുന്നത്. ഒരു ജ്യോതിഷിയുടെ ഉപദേശപ്രകാരം അശുഭദിനമായ ജനുവരി 26-നു
പകരം റിപ്പബ്ലിക് ദിനമായി വേറെ ഏതെങ്കിലും തീയതി ആകാമെന്ന് നിർദേശി
ച്ചുവെങ്കിലും നെഹ്റുവിന് മുമ്പിൽ അഭി
പ്രായം പിൻവലിക്കേണ്ടിവന്ന രാജേന്ദ്ര
പ്രസാദും, ഗാന്ധിയും നെഹ്റുവുമടക്കം
ദേശീയപ്രസ്ഥാനത്തിലെ ഭൂരിപക്ഷം
നേതാക്കളും പ്രാമുഖ്യം നൽകാൻ ശ്രമി
ച്ച ഹിന്ദുസ്ഥാനിക്കു പകരം സംസ്കൃതവത്കരിച്ച ഹിന്ദിയിൽ ഉഴന്നാൻ ശ്രമിച്ച
ശ്യാം ചരൺ ശുക്ലയും (മധ്യപ്രദേശ്),
ചന്ദ്രഭാനു ഗുപ്തയും (ഉത്തർപ്രദേശ്)
പ്രതിനിധാനം ചെയ്തത് കോൺഗ്രസിനുള്ളിലെ ഹിന്ദുപക്ഷപാതികളെത്തന്നെയാകാം. പക്ഷേ അത് കോൺഗ്രസിലെ
മേധാവിത്ത വീക്ഷണമായി വികസി
ക്കാൻ അനുവദിക്കപ്പെട്ടില്ല എന്നതായി
രുന്നു നെഹ്റു യുഗത്തിന്റെ സവിശേഷത. 1969-ൽ കോൺഗ്രസ് പിളർന്നപ്പോൾ
ഇന്ദിരാഗാന്ധിക്കെതിരായി ജനസംഘവുമായി കൈകോർക്കാൻ തയ്യാറായ
നിജലിംഗപ്പ വിഭാഗത്തിന്റെ യുക്തിയും
ഇന്ന് ചോദ്യം ചെയ്യപ്പെട്ടേക്കാം.
അടുത്ത കാലം വരെ അമിത് ഷാ
പറഞ്ഞു കൊ ണ്ടി രു ന്ന ത് തങ്ങ ൾ
കോൺഗ്രസ് മുക്തമായ ഇന്ത്യ ഉണ്ടാക്കുമെന്നാണ്. എന്നാൽ യഥാർത്ഥത്തിൽ
സംഭവിച്ചത് അതല്ല. ഒരുപക്ഷേ നെഹ്റുവില്ലാത്ത ഒരു കോൺഗ്രസ് ഉണ്ടായിവന്നിരിക്കുന്നു എന്നതാണ്. ഇതു സംഭവി
ക്കുന്നതാകട്ടെ കോൺഗ്രസിന്റെ മാത്രമല്ല ഇന്ത്യാരാഷ്ട്രത്തിന്റെതന്നെ നിർഭാഗ്യമാണ്.
രാമക്ഷേത്രവും ഗോവധവും ആൾ
ക്കൂട്ടക്കൊലയും വർഗീയലഹളയുമട
ക്കം ഏതു വിഷയത്തെക്കുറിച്ച് പ്രതികരിക്കുമ്പോഴും വന്നുചേരുന്ന അനുധാവത, പക്വത എന്ന വാർദ്ധക്യം നീതിക്കുവേണ്ടിയുള്ള സ്വാഭാവിക പ്രതികരണ
ങ്ങളെ അളന്നു മുറിച്ച പ്രസ്താവനകളാ
ക്കി മാറ്റുന്നു. മതവികാരത്തെ വ്രണപ്പെടുത്തുമെന്ന ഭയം ഇന്ന് തിരഞ്ഞെടുപ്പനി
ൽ സംഭവിച്ചേക്കാവുന്ന തിരിച്ചടിയായി
ഒരു ദേശീയപാർട്ടിയെ വേട്ടയാടുമ്പോൾ
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആഗ്രഹങ്ങൾ
നിറവേറ്റപ്പെടുകയും അവരുടെ ആശയ
ങ്ങൾ സാമാന്യബോധമായി ഉറപ്പിക്ക
പ്പെടുകയുമാണ് ചെയ്യുന്നത്. അകലം
പാലിച്ച് നടക്കാതിരിക്കുമ്പോൾ സമാന്തരമായി സഞ്ചരിക്കുന്നവന്റെ സ്പർശനങ്ങളിൽ ഇരുകൂട്ടരും സമാനരായി മാറുന്ന കാഴ് ചകളാകും കാണേണ്ടിവരിക!
ഒന്നോ രണ്ടോ തിരഞ്ഞെടുപ്പുകളിൽ
ജയിക്കാൻ സഹായിക്കുന്ന തന്ത്രങ്ങളേ
ക്കാൾ തെറ്റായ ആശയങ്ങളുടെ വ്യാപനവും പൊതുബോധമായുള്ള അവയുടെ
വളർച്ചയും തടയുക എന്നത് പ്രധാനമായി ഗണിക്കപ്പെടുമ്പോഴാണ് മതേതരത്വം നിലനിർത്താനും വിപുലീകരിക്കാനുമുള്ള പോരാട്ടങ്ങൾ സർഗാത്മകമാ
യിത്തീരുക എന്നു തോന്നുന്നു.
ശബരിമലയുടെ കാര്യത്തിൽ േകാടതിവിധി നടപ്പാക്കാൻ ഇടതുപക്ഷ ഗവ
ൺമെന്റ് ധൃതി കാട്ടിയോ എന്ന പ്രശ്നം
മാറ്റിവയ്ക്കുക. ആദ്യം സ്വാഗതം ചെയ്ത
വിധിയെ അടുത്ത ദിവസം മാറ്റിപ്പറയുന്നതിന് കാരണമായിപ്പറയുന്നത് ഭക്ത
സമൂഹത്തിന്റെ വിശ്വാസവും വികാരവുമാണ്. മുഴുവൻ അയ്യപ്പഭക്തർക്കുമിടയി
ൽ അഭിപ്രായ വോട്ടെടുപ്പു നടത്തിയിട്ടാണോ ഈ അഭിപ്രായം മാറ്റൽ എന്ന
ചോദ്യംം അപ്രസക്തമാണെന്നു തർക്കി
ക്കാം. പക്ഷേ സ്വാതന്ത്ര്യസമരക്കാല
ത്തുപോലും ബ്രിട്ടീഷുകാർ വിട്ടുപോകണമെന്നത് തങ്ങളുടെ ആവശ്യമായി
കാണാത്ത ജനങ്ങളുണ്ടാ യി രുന്നു.
ഓരോ ആചാരം തകർക്കപ്പെട്ടപ്പോഴും
അതിന്റെ പക്ഷത്തു തന്നെ നിലയുറപ്പി
ച്ചവർ രംഗത്തിറങ്ങിയെന്നതും ആവർ
ത്തിക്കപ്പെടേണ്ടതില്ല. അരുവിപ്പുറം
പ്രതിഷ്ഠയും മറ്റ് ആചാരലംഘനങ്ങളും
പടിപടിയായി വളർന്ന കേരളത്തിലാണ്
ഒരു സഹോദരൻ അയ്യപ്പൻ ഉണ്ടായത്.
മതം വേണ്ട ജാതി വേണ്ട ദൈവം വേണ്ട
മനുഷ്യന് എന്നു പറഞ്ഞ അദ്ദേഹം
എസ്എൻഡിപിയുടെ മാത്രമല്ല, കോൺ
ഗ്രസിന്റെയും നേതാവായിരുന്നു. ഒരു
ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവി
ശ്വാസങ്ങൾ കുറയും എന്ന് അഭിപ്രായപ്പെട്ട സി. കേശവനും കോൺഗ്രസുകാര
ൻതന്നെയായിരുന്നു. ഇങ്ങിനെ പറഞ്ഞ്
ഒരു വർഷത്തിനുള്ളിൽ തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ അവരോധിച്ചത് തിരു- കൊച്ചി സംസ്ഥാന
ത്തിലെ മലയാളികൾതന്നെയായിരുന്നുവല്ലോ? ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുമ്പ്
പൂണൂൽ വലിച്ചൂരി കത്തിച്ചു ചാമ്പലാ
ക്കിയ ഇഎംഎസ്സിന്റെ നാട്ടിൽ പൂണൂൽ
ഇപ്പോൾ ആരാധ്യവസ്തുവാണ്.
കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിന് പലപ്പോഴും നേതൃത്വം നൽകി
യ കോൺഗ്രസ് എന്തുകൊണ്ട് ഇപ്പോൾ
ആചാരങ്ങളും വിശ്വാസങ്ങളും സംര
ക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്ന പ്രതി
ലോമ പാളയത്തിലെത്തിയെന്നത് പരി
ശോധിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ
നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ നവോത്ഥാന യത്നങ്ങളെ യാഥാസ്ഥിതികർ
എതിർത്തു. ആചാരം നിഷേധിച്ചവർ
അവരുടെ എതിർപ്പിനെ നേരിട്ടുകൊ
ണ്ടാണ് മുന്നോട്ടുപോയത്. വില്ലുവ
ണ്ടിയാത്ര നടത്തിയ അയ്യങ്കാളിക്കും
സവർണ മാടമ്പിമാരെ തെരുവിൽ നേരി
േടണ്ടിവന്നിട്ടുണ്ട്. ഇന്നത്തെ എതിർപ്പി
ന്റെ മാനങ്ങൾ മാറിയിരിക്കുന്നു. അയ്യങ്കാളിയുടെയും ഗുരുവിന്റെയും മറ്റും
കാലത്തിൽ നിന്നും വിഭിന്നമായി മതത്തെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുപയോഗി
ക്കുന്ന രണോത്സുക ഹിന്ദുത്വം ഒരു
ശാക്തിക ചേരിയായി സമൂഹത്തിൽ
നിലയുറപ്പിച്ചിരിക്കുന്നു. മതത്തെ ഒരു
ധാർമിക ശക്തിയായി കണ്ട് അതിനെ
ഒരു മൂല്യമാക്കി സ്വാതന്ത്ര്യ സമരത്തിന്റെ
ആശയാടിത്തറയിലേക്ക് വ്യാപരിപ്പി
ക്കാൻ ശ്രമിച്ച ഗാന്ധിജിയുടെ സമീപന
ത്തിൽ നിന്നും അടിസ്ഥാനപര മാ
യിത്തന്നെ വ്യത്യസ്തമാണ് രണോത്സുക
ഹിന്ദുത്വം. അത് മതത്തെ രാഷ്ട്രീയാധി
കാര പ്രാപ്തിക്കായുള്ള ആയുധമാക്കുന്നു.
അതിനെ നയിക്കുന്നത് ഗാന്ധിയെപ്പോലുള്ള വിശ്വാസികളല്ല, മറിച്ച് അവിശ്വാസിയായിരുന്ന സവാർക്കർ മോഡൽ
ആളുകളാണ്. എന്നാൽ അവരുടെ നേതൃത്വത്തിലുള്ള ശാക്തികചേരിയെ നേരി
ടുന്ന പ്രശ്നത്തിൽ കോൺഗ്രസിന് കാലിടറുന്നു. ഇതാകട്ടെ അ യോധ്യാപ്രശ്നത്തെ
1980കളിൽ നേരിട്ടപ്പോഴുണ്ടായ ഇടർച്ചയുടെ വികൃതാവർത്തനമാണുതാനും!
മതത്തെ ഉപകരണമാക്കുന്ന രാഷ്ട്രീയത്തെ നേരിടാൻ മതം പറയുന്നവരും
അന്ധവിശ്വാസികളുമായി സ്വയം മാറുന്നതും, ഭരണഘടന പറയുന്ന സുപ്രീംകോടതിയേക്കാൾ ശങ്കരസ്മൃതി പറയുന്ന തന്ത്രിസമൂഹത്തെ ശ്രദ്ധിക്കുകയും
അവരെ ഉന്നതങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്താൽ നമ്മുടെ വരുംതലമുറകളെ ഇരുട്ടിലേക്ക് വലിച്ചെറിയുകയാവും
നമ്മൾ ചെയ്യുന്നത്.
കണ്ണൂരിലെ വിമാനത്താവളം പണി
തത് മട്ടന്നൂരിൽ കാടു മൂടിക്കിടന്ന മൂർഖ
ൻപറമ്പിലാണ്. അതിന്റെ ഉദ്ഘാടന
ത്തിന് പതിനായിരങ്ങളാണ് തടിച്ചുകൂടി
യത്. ഇന്നത്തെ മലയാളി യുവാക്കളിൽ
നല്ലൊരു ശതമാനം കംപ്യൂട്ടർ സാക്ഷരരോ, കറൻസിരഹിത പണമിടപാടുകൾ
നടത്തുന്നവരോ, ചുരുങ്ങിയപക്ഷം
അതേക്കുറിച്ച് ബോധവാന്മാരോ ആണ്.
ആധുനീകരണത്തിനുമപ്പുറം പോയ
നമ്മുടെ വ്യാവസായിക ബോധം പക്ഷേ
വിശ്വാസാചാരങ്ങളുടെ മതിലുകൾക്കുള്ളിൽതന്നെ സൂക്ഷിക്കുന്നത് ആർക്കുവേണ്ടിയാണ്? ഏതായാലും ജീവിതം
തുടിക്കുന്ന മുഖങ്ങളുമായി ജീവിതത്തി
ലേക്കിറങ്ങാനാഗ്രഹിക്കുന്ന ഇളംതലമുറകൾക്കു വേണ്ടിയല്ല. തർക്കവിഷയങ്ങ
ൾക്ക് അന്തിമ പരിഹാരം നീതിന്യായ
കോടതിയെന്നതുതന്നെയാണ് ജനാധി
പത്യത്തിന്റെ പരിഹാര രീതി. ആ സമ്പ്രദായത്തിൽ നമ്മൾ ഭരണഘടനയെ
എല്ലാറ്റിനും മീതെ പ്രതിഷ്ഠിക്കുന്നു. ഭരണഘടനാവാദം (ഡമഭലളധളഴളധമഭടഫധലബ)
എന്നു വിളിക്കാം. അത് ഒരുതരം മതവി
ശ്വാസം പോലെയല്ലേ എന്നു ചോദിക്കുന്ന ബുദ്ധിമാന്മാർ ചോദിക്കട്ടെ. അതി
നെ പുതുതായ പൗരോഹിത്യം എന്നും
അവർ നാമകരണം ചെയ്യട്ടെ! വെളുത്ത
മേലങ്കിയണിഞ്ഞ പുരോഹിതന്മാർക്ക്
പകരം കറുത്ത കോട്ടിട്ട ഈ ‘പുേരാഹി
തന്മാരെ’യും മതഗ്രന്ഥങ്ങൾക്കു പകരം
ഇന്ത്യൻ ഭരണഘടനയെയുമാണ് ജനാധിപത്യ വ്യവസ്ഥയിലെ പൗരന്മാർ
ബഹുമാനിക്കുന്നത് എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഘോഷിക്കേണ്ട
ചരിത്രസന്ദർഭമാണിത്.