ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായാണ്
ഇന്ത്യയെ വിലയിരുത്തുന്നത്. എല്ലാ വിഭാഗം ജനങ്ങളും അതേറ്റുപറഞ്ഞുകൊണ്ടിരിക്കുന്നു. അത് ഇന്ത്യൻ ജനതയുടെ ഒരു
പ്രത്യേകതയാണ്. തന്റെ ചിന്താസരണിയിലൂടെ ഉരുത്തിരിയുന്ന
ആശയാദർശങ്ങളെയും സത്യാസത്യങ്ങളെയും മാറ്റിനിർത്തി
താൻ ആരാധിക്കുന്നവർ പറയുന്നത് ഏറ്റുപറയുക; അവർ പ്രവ
ർത്തിക്കുംപോലെ പ്രവർത്തിക്കുക – ഒരുതരം വീരാരാധന. ധി
ക്കരിക്കാതിരിക്കുക, ചോദ്യം ചെയ്യാതിരിക്കുക, അനുസരിക്കുക
എന്നിവയാണ് അവരുടെ സ്വഭാവഗുണംതന്നെ. കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയിൽ അംബേദ്കർ ചെയ്ത ഒരു പ്രസംഗത്തിൽ
ഇങ്ങനെ പറയുന്നുണ്ട്: ”മതവിശ്വാസികൾ വിഗ്രഹങ്ങളെ ആരാധിക്കുമ്പോൾ അവരുടെ ആത്മാവിന് ആശ്വാസമോ മോക്ഷമോ
കിട്ടിയേക്കാം. എന്നാൽ ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു
നേതാവിനെ അമിതമായി ആരാധിക്കുകയാണെങ്കിൽ അത്
സ്വേച്ഛാധിപത്യത്തിലേക്കുള്ള തുറന്ന വഴിയാണൊരുക്കുക…”
‘നെഹ്റുവിനെ സൂക്ഷിക്കുക’ എന്ന തലവാചകത്തിൽ, പേര്
മാറ്റി, നെഹ്റുതന്നെ എഴുതിയ ഒരു ലേഖനത്തിലും അമിതമായി നേതാക്കളെ ആരാധിക്കുന്നതിനെ എതിർത്തിരുന്നു. ഇന്ന്
ഇങ്ങനെയൊക്കെ പറയാൻ കഴിയുന്ന എത്ര നേതാക്കളുണ്ട്?
അഴിമതിവീരനും ക്രിമിനലുമായ ഒരു വ്യക്തി മാന്യനും നിഷ്കളങ്കനുമെന്ന് ഏതെങ്കിലുമൊരു നേതാവ് പറഞ്ഞാൽ അണികൾ
അതേറ്റുപറയുന്നു. അനുകരണ മനോഭാവം മാറ്റിയെടുക്കാൻ
വിദ്യാസമ്പന്നരായ ഇന്ത്യൻ ജനതയ്ക്കുപോലും ഇതുവരെ കഴി
ഞ്ഞിട്ടില്ല! കക്ഷിരാഷ്ട്രീയത്തിന്റെ ഉടമകൾ ജനാധിപത്യത്തെ കശാപ്പ് ചെയ്തുകൊണ്ടിരിക്കുന്നുവെന്നതാണ് സത്യം. അവർ ചൂണ്ടി
ക്കാണിക്കുന്നവരെ വോട്ട് നൽകി വിജയിപ്പിക്കുകയെന്ന പ്രവണതയെയാണ് കാലങ്ങളായി നാം ജനാധിപത്യമെന്ന് വിശേഷിപ്പി
ക്കുന്നത്. കേരളത്തിലെ ഇടതുപക്ഷം ആറ് സിറ്റിംഗ് എംഎൽ
എമാരെയാണ് ഇത്തവണ പാർലിമെന്റിലേക്ക് മത്സരിപ്പിക്കാൻ
തീരുമാനിച്ചിരിക്കുന്നത്. ഇതിൽ വിജയിക്കുന്നവരുടെ മണ്ഡല
ത്തിൽ അസംബ്ലിയിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരുന്നു.
ജീവിക്കാൻ പെടാപ്പാട് പെടുന്ന ജനങ്ങളുടെ നികുതിപ്പണം ഒരു
രാഷ്ട്രീയപാർട്ടി ഉടമസ്ഥരുടെ ധിക്കാരത്തിനു വേണ്ടി വിനിയോഗിക്കുന്നതാണോ ജനാധിപത്യ മര്യാദ. ഇവരുടെ വിജയസാദ്ധ്യ
ത കണക്കിലെടുത്ത് അടുത്ത അസംബ്ലി തിരെഞ്ഞടുപ്പിൽ ഇവരെ പാർലിമെന്റിൽ നിന്നും അടർത്തിയെടുത്ത് അസംബ്ലിയിലേ
ക്ക് മത്സരിപ്പിക്കാനും ഇക്കൂട്ടർ മടിക്കില്ല.
ഞങ്ങൾ മത്സരിക്കാനില്ലെന്ന് ആണയിട്ട് പറയുന്ന ഉമ്മൻചാണ്ടിയെയും കെ.സി. വേണുഗോപാലിനെയും സുധാകരനെയും
മുല്ലപ്പള്ളിയെയും മത്സരിപ്പിച്ചേ അടങ്ങൂവെന്ന് വാശി പിടിക്കുന്ന
കോൺഗ്രസ് പാർട്ടിയിൽ ലോക്സഭയിലേക്ക് അയയ്ക്കാൻ കഴി
വുള്ള മറ്റ് അംഗങ്ങളൊന്നും ഇല്ലെന്നുണ്ടോ? കേരളത്തിലെ പാർ
ട്ടി ഉടമകൾ തർക്കം തീർക്കാൻ കേന്ദ്ര ഉടമസ്ഥന്റെ മുന്നിൽ
കൈകൂപ്പി നില്പാണ്. അദ്ദേഹം പറയുന്നത് അനുസരിച്ചേ പറ്റൂ.
ഇതിനെയാണ് ഇന്ത്യയിൽ ജനാധിപത്യമെന്ന് പേരിട്ട് വിളിക്കുന്നത്. ഉയർന്ന ക്ലാസിൽ നിന്നും താഴെ ക്ലാസിലേക്ക് സ്ഥാനക്കയറ്റം
കിട്ടിയെന്ന് പറയുന്നപോലെയാണ് കുമ്മനത്തിന്റെ സ്ഥിതി. ഗവ
ർണർ പദവിയിലിരുന്ന അദ്ദേഹത്തെ ലോക്സഭാംഗമാകാൻ ചുവന്ന പരവതാനി വിരിച്ചാണ് ബിജെപിക്കാർ വരവേറ്റത്. എല്ലാം
ജനാധിപത്യത്തിന്റെ ഭാഗംതന്നെ.
ഈ അവസരത്തിലാണ് അയനസ്കോ(വിന്റെ
നേതാവ് എന്ന നാടകം ഓർമയിൽ വരുന്നത്. നാടകത്തിൽ നേതാവ് രംഗേത്തക്ക് വരുന്നത് ജനങ്ങളുടെ ആരവത്തോടെയാണ്. ചുവന്ന പരവതാനി വിരിച്ചാണ് നേതാവിനെ
സ്വീകരിച്ചാനയിക്കുന്നത്. പക്ഷെ, നേതാവിന് തലയില്ല. തലയി
ല്ലാത്ത നേതാവിനെയാണ് ജനം ആരവം മുഴക്കിയും പരവതാനി വിരിച്ചും സ്വീകരിക്കുന്നത്. ഒരു മനുഷ്യന്റെ ആശയങ്ങൾ ഉരു
ത്തിരിയുന്നത് ചിന്ത(തല)യിലൂടെയാണ്. അവന്റെ ധർമബോധം,
നർമബോധം തുടങ്ങി എല്ലാത്തിനും തല (ചിന്ത) അത്യന്താപേക്ഷിതമാണ്. പക്ഷേ, അയനസ്കോ അവതരിപ്പിച്ച നേതാവിന്
തലയില്ല. തലയില്ലാതിരിക്കുക എന്നതാണ് നേതാവാകാനുള്ള
അടിസഥാന യോഗ്യത എന്ന് നാടകകൃത്ത് തുറന്നുകാട്ടുന്നു.
നമ്മുടെ രാജ്യത്ത് തലയില്ലാത്ത ഉടമസ്ഥരുടെ ലാഭം കൊയ്യുന്ന
സ്വകാര്യസ്ഥാപനങ്ങളായി രാഷ്ട്രീയപാർട്ടികൾ രൂപാന്തരം പ്രാപി
ച്ചിരിക്കുന്നു. പദവിയിലാകൃഷ്ടരാണ് എല്ലാവരും. ജാതിവർഗഭേദങ്ങളും ദുരയും ദാരിദ്ര്യവും നിറഞ്ഞ ഒരു സമൂഹത്തിൽ ‘പദവി’
ക്ക് സാമാന്യത്തിൽ കവിഞ്ഞ പ്രാധാന്യമുണ്ട്. പദവിയിലുള്ളവരെ ജനം ആദരിക്കുന്നു – അവർക്ക് പണവും സ്വാധീനവും പ്രശസ്തിയുമുണ്ട്. അതുകൊണ്ടുതന്നെ പദവി ലഭിച്ചവർ അതിൽനി
ന്നും വിട്ടുപോകാൻ മടിക്കുന്നു. പണം കൊടുത്തും പദവി നേടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
സമൂഹനന്മയ്ക്കു വേണ്ടി പ്രവർത്തിക്കുകയെന്നതാണ് രാഷ്ട്രീ
യത്തിന്റെ അടിസ്ഥാനതത്വം. എന്നാൽ കക്ഷിരാഷ്ട്രീയം പാർലി
െമന്ററി ഡമോക്രസിയോടുകൂടി സംജാതമായ ഒരു രാഷ്ട്രീയ പ്രതി
ഭാസമാണ്. രാഷ്ട്രീയകക്ഷികളില്ലെങ്കിൽ ഭരണകൂടവും ജനാധി
പത്യസമ്പ്രദായവും നിലനിൽക്കിെല്ലന്ന രാഷ്ട്രീയ തത്വശാസ്ര്തം ഉയ
ർന്ന ചിന്താസരണി പുലർത്താത്ത എല്ലാവരും അംഗീകരിച്ചുവരുന്നു.
കക്ഷിരാഷ്ട്രീയം ജനായത്ത ഭരണത്തിന് വിലങ്ങുതടിയാവുമെന്ന് പറഞ്ഞാണ്, എം.എൻ. റോയ് 1940-ൽ രൂപീകരിച്ച റാഡി
ക്കൽ ഡമോക്രാറ്റിക് പാർട്ടി 1948-ൽ പിരിച്ചുവിട്ടത്. ആ സമ്മേളനത്തിൽ (കൽക്കത്തയിൽ ചേർന്ന പാർട്ടിയുടെ അഖിലേന്ത്യാ
സമ്മേളനം) അംഗീകരിച്ച പ്രമേയം ശ്രദ്ധേയമാണ്. ”മുതലാളിത്ത
ത്തിന്റെ യുഗം അധികാര രാഷ്ട്രീയത്തിന്റെ യുഗത്തിന് വഴിമാറുകയാണെന്ന് പറയുന്നത് ഒരിക്കലും അതിശയോക്തിയല്ല. മുതലാളിത്തത്തെ പിന്താങ്ങുന്നവരും എതിർക്കുന്നവരുമായിട്ടല്ല,
ഏകാധിപത്യപരമായ അധികാരത്തിനു വേണ്ടി ദാഹിക്കുന്ന സർ
വാധിപത്യ ശക്തികളായിട്ടാണ് രാഷ്ട്രീയലോകം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നത്. അവർ വലത്തുനിന്നോ ഇടത്തുനിന്നോ ഉയർന്നുവന്നതെന്ന കാര്യം അപ്രധാനമാണ്. അവരിൽ ആര് ജയിച്ചാലും
അത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പൊതുവായ ക്ഷേമ
ത്തിനും ഒരുപോലെ ഉപകാരപ്രദമായിരിക്കും. അതുകൊണ്ട് മുതലാളിത്തമോ സോഷ്യലിസമോ എന്നതല്ല പ്രശ്നം. അധികാര രാഷ്ട്രീ
യത്തിൽ നിന്നുണ്ടാവുന്ന ഏകാധിപത്യമോ ജനാധിപത്യമോ എന്നതാണ്…”
കെ.ആർ. നാരായണൻ രാഷ്ട്രപതിയായിരുന്ന കാലത്ത്
ലോക്സഭയിൽ ചെയ്ത പ്രസംഗത്തിൽ, ക്രിമിനലുകളെ മത്സരിപ്പി
ക്കുന്നതിൽ നിന്നും രാ്രഷ്ടീയകക്ഷികൾ മാറിനിൽക്കണമെന്ന്
ആഹ്വാനം ചെയ്യുകയുണ്ടായി. എന്നാൽ ഭരണപക്ഷവും പ്രതിപക്ഷവും ബാക്കി മുഴുവൻ പേരും അതിനോട് പ്രതികരിച്ചതേയി
ല്ല. എന്നാൽ ഇതേ കാര്യം ഉന്നയിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി വിധി പറഞ്ഞപ്പോൾ അതിനെക്കുറിച്ചന്വേഷിച്ച് റിപ്പോർട്ട്
ഒടടപപട ടയറധഫ 2019 ഛടളളണറ 11 2
കൊടുക്കാൻ സർക്കാർ ജസ്റ്റിസ് നാച്ചയ്യ അദ്ധ്യക്ഷനായി ഒരു കമ്മീഷനെ നിയമിച്ചു. കമ്മീഷന്റെ റിപ്പോർട്ട് രസാവഹമായിരുന്നു.
സ്ഥാനാർത്ഥികളെ തള്ളാനും കൊള്ളാനുമുള്ള അവകാശം ജന
ങ്ങൾക്ക് മാത്രമാണെന്ന് പറഞ്ഞ് ആ റിപ്പോർട്ട് തള്ളിക്കളഞ്ഞു.
രാഷ്ട്രീയക്കാർക്കിടയിലെ അഴിമതിക്കാരുടെ എണ്ണം വർദ്ധിക്കുകയാണെന്നും ജനപ്രതിനിധികളുടെ മാർക്കറ്റ് ഇത്രയേറെ ഇടിഞ്ഞ
കാലമുണ്ടായിട്ടില്ലെന്നും സമ്പന്നർ ഭരണരംഗം കയ്യടക്കുകയാണെന്നും എ.കെ. ആന്റണി പ്രസ്താവിച്ചതും ഈ കാലത്താണ്.
ഉന്നതമായ അധികാരം പാർട്ടിയിലും ഭരണത്തിലും ഉണ്ടായതി
നാൽ ആന്റണിക്കെതിരെ നടപടിയുണ്ടായില്ല. എന്നാൽ ഭരണസംവിധാനം സുതാര്യമാക്കണമെന്നും ഭരണകൂടം ജനങ്ങളോട് കൂടുതൽ പ്രതിബദ്ധത പുലർത്തണമെന്നും അഴിമതി തടഞ്ഞ് ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അവബോധമുണ്ടാ
ക്കണമെന്നും ബ്യൂറോക്രസിയുടെ ചുവപ്പുനാടകളിൽ നിന്നും അഴി
മതികളിൽനിന്നും സാധാരണക്കാരെ രക്ഷിക്കാൻ ജനാധിപത്യ
സംവിധാനങ്ങൾക്ക് കഴിയണമെന്നും പ്രസ്താവിച്ച സോമനാഥ
ചാറ്റർജി പാർട്ടിയിൽ നിന്നും പുറത്തായി. ഒരു കക്ഷി രാഷ്ട്രീയ
നേതാവ് എന്ത് പറയുമ്പോഴും അത് ജനത്തിന് ഗുണപരമെന്നതിലുപരി പാർട്ടിക്കനുയോജ്യമാവണമെന്ന സംഹിത പുലർത്തുന്നവരാണ് രാഷ്ട്രീയ മുതലാളിമാർ.
പാർലിെമന്റിൽ യാതൊരു പണിയുമില്ലെന്നും അവിടെ ചെന്നാ
ൽ സുഖമായി ഉറങ്ങാൻ കഴിയുമെന്നും നാടു നീളെ പ്രസംഗിച്ചു
നടക്കുന്ന ഒരു വ്യക്തിക്കാണ് പാർട്ടിചിഹ്നം നൽകി വീണ്ടും മത്സരിക്കാൻ പാർട്ടി അവസരം കൊടുത്തത്. ലോക്സഭയുടെ കാലാവധി പൂർത്തിയാവുമ്പോൾ തിരഞ്ഞെടുത്തയച്ച അംഗങ്ങളിൽ ഇരുനൂറോളം പേർ ഒരിക്കൽപോലും വായ് തുറന്ന് ഒരക്ഷരം അവി
ടെ സംസാരിച്ചിട്ടില്ലെന്നത് എത്ര ഖേദകരമാണ്! രാജ്യത്തിന്റെ
ആണവ, സാമ്പത്തിക, വ്യാവസായിക, വൈദേശിക വിഷയങ്ങ
ളിലൊന്നും അറിവില്ലാത്തവരെ തിരഞ്ഞെടുത്തയച്ചാൽ ഇങ്ങനെയല്ലേ സംഭവിക്കൂ!
സ്വാതന്ത്ര്യാനന്തരം മൂന്ന് യുദ്ധങ്ങളെ ഇന്ത്യയ്ക്ക് അഭിമുഖീകരി
ക്കേണ്ടിവന്നു. കൂടാതെ നിരവധി ആക്രമണങ്ങൾക്ക് അതിർത്തി
സാക്ഷ്യം വഹിക്കേണ്ടിവന്നു. തീവ്രവാദ-ഭീകരാക്രമണങ്ങൾ
കൊണ്ട് രാജ്യം പൊറുതിമുട്ടിയിരിക്കയാണ്. ഒരു യുദ്ധത്തിന്റെ
മുനമ്പിലാണ് ഇന്ത്യ മിക്കപ്പോഴും. അതിർത്തിയും രാജ്യവും
കാത്തുകൊണ്ടിരിക്കുന്ന ധീരജവാന്മാരെക്കുറിച്ചുള്ള ചിന്തയേക്കാ
ൾ മറ്റു പലതിലുമാണ് ഭരണാധികാരികളുടെയും രാഷ്ട്രീയ മുതലാളിത്ത വിഭാഗങ്ങളുടെയും ശ്രദ്ധയെന്ന് സംശയിക്കാതിരിക്കാനാവുന്നില്ല. സ്വാതന്ത്ര്യാനന്തരം നിരവധി നേട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും കോട്ടങ്ങളുടെ പട്ടിക തുച്ഛമല്ല. നമ്മുടെ രാഷ്ട്രീയ ഭരണകൂടങ്ങളുടെ ധാർമികതകൊണ്ട് മാറ്റിയെടുക്കാവുന്ന നഷ്ടങ്ങൾ നിരവധിയാണ്. 1960-കളുടെ ആരംഭത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രി ഗുൽസാരിലാൽ നന്ദ സംസ്ഥാന മുഖ്യമന്ത്രിമാരുടെ ഒരു
യോഗം വിളിക്കുകയുണ്ടായി. രാജ്യത്ത് അഴിമതി പടരുകയാണെന്ന വിവരം ധരിപ്പിക്കാനായിരുന്നു അത്. ജനങ്ങളിലല്ല, എംഎൽ
എ-എംപിമാരിലും മന്ത്രിമാരിലും ഇത് പടർന്നുപിടിച്ചുകഴിഞ്ഞുവെന്നും ഉടനെ തടഞ്ഞില്ലെങ്കിൽ രാജ്യം അതിഭീകരമായ ഒരവസ്ഥയിലേക്കെത്തുമെന്നും അദ്ദേഹം താക്കീത് ചെയ്തു. എന്താണ്
സംഭവിച്ചത്? ഇന്നും അത് രാജ്യത്തെ കാർന്നുതിന്നുകൊണ്ടിരി
ക്കുന്നു. രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ള ജീവനക്കാരൻ മുത
ൽ പ്രധാനമന്ത്രി വരെ അഴിമതി ആരോപിതരാണിന്ന്. 1975-ൽ
തുടക്കമിട്ട ഒരു സർവാധിപത്യ ഭരണത്തേക്കാൾ ഭീകരമായ ഒരു
ഫാസിസ്റ്റ് ഭരണമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്.
1980-കളിലും 1990-കളിലും ഭീകരവാദ പ്രവർത്തനങ്ങളുടെ ഫലമായി ഒരു പ്രധാനമന്ത്രിക്കും ഒരു മുൻപ്രധാനമന്ത്രിക്കും ജീവത്യാഗം ചെയ്യേണ്ടിവന്നു. ഇന്നും തീവ്ര-ഭീകരവാദം രാജ്യത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്നു. 1994-ൽ ഒരു ന്യൂനപക്ഷത്തിന്റെ ആരാധനാലയത്തെ തകർത്തെറിഞ്ഞവർ ഇന്നവിടെ രാമക്ഷേത്രം
പണിയാൻ ഭരണകൂടത്തിന്റെ ഒത്താശയോടെ ശ്രമിച്ചുകൊണ്ടി
രിക്കുന്നു. 2000-ത്തിനു ശേഷം ഇന്ത്യയിലെ ഒരു സംസ്ഥാനത്ത്
ക്രൂരമായ നരഹത്യകൾ നടന്നപ്പോൾ അന്നവിടെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി മാറ്റി. രാഷ്ട്രീ
യപകയുടെ പേരിൽ യുവാക്കളെ വെട്ടിക്കൊന്നുകൊണ്ടിരിക്കുന്നു.
സ്ര്തീകൾക്ക് സമാധാനത്തോടെ ജീവിക്കാനോ യാത്ര ചെയ്യാനോ
കഴിയാതെ വന്നിരിക്കുന്നു. എന്നിട്ടും ഓരോ തിരഞ്ഞെടുപ്പടുക്കുമ്പോഴും ജനം എല്ലാം മറന്ന് ”ലക്ഷം ലക്ഷം പിന്നാലെ” എന്ന്
അട്ടഹസിക്കുന്നു. വിനോബബാവെ പറഞ്ഞപോലെ, ഓരോ തിരഞ്ഞെടുപ്പും ജനങ്ങളെ കൂടുതൽ അകറ്റിക്കൊണ്ടിരിക്കുന്നു.
നമ്മുടെ രാജ്യഭരണം തീരെ സുതാര്യമല്ല; ജനോപകാരപ്രദവും. കള്ളവാഗ്ദാനങ്ങൾ നൽകി ജനങ്ങലളെ ആശയക്കുഴപ്പത്തി
ലാക്കി വോട്ട് നേടി ഭരണത്തിൽ വന്നവർ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ
വാഗ്ദാനം ൽകിയിട്ട്, ഭരണം ലഭിച്ചപ്പോൾ, രാജ്യത്ത് ഇനി കരാ
ർതൊഴിലാളികളേ ഉണ്ടാവൂവെന്ന് പ്രഖ്യാപിച്ച് അവരെ നിയമിക്കാനും പിരിച്ചുവിടാനും മുതലാളിമാർക്ക് അധികാരം നൽകുകയും
ചെയ്തിരിക്കുന്നു. ജീവിക്കാൻ മാർഗമില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുന്നു. ദേശീയതയെയും മതത്തെയും കൂട്ടുപിടിച്ച്,
പാവങ്ങളെയും സാധാരണക്കാരെയും മറന്ന് സമ്പന്നർക്കും
കോർപറേറ്റുകൾക്കും വാരിക്കോരി കൊടുക്കുന്നു. ഇതൊരുതരം
ഫാസിസ്റ്റ് മനോഭാവമാണ് – സമ്പൂർണ അധികാരം കയ്യാളുന്ന
ഒരു ഏകാധിപതിയാൽ ഭരിക്കപ്പെടുന്ന സംവിധാനമാണിന്ന്. പ്രതി
പക്ഷത്തെയും പ്രതിപക്ഷവിമർശനങ്ങളെയും അടിച്ചമർത്തുന്നു.
തീവ്ര ദേശീയവാദത്തിനും വംശീയതയ്ക്കും ജാതീയതയ്ക്കും
ഊന്നൽ നൽകുന്നു. ഒരു ഏകപാർട്ടി സ്വേച്ഛാധിപത്യത്തിൻ കീഴി
ൽ സമൂഹത്തെ ഒതുക്കാമെന്നാണ് ഫാസിസം കരുതുന്നത്. മാത്രമല്ല, ഏതെങ്കിലും മതവുമായി ഒട്ടിനിൽക്കുന്നുവെന്നതാണ്
ഫാസിസത്തിന്റെ മറ്റൊരു പ്രത്യേകത.
ഒരു രാജ്യത്തെ സമ്പത്ത് ആ രാജ്യത്തെ ജനങ്ങൾക്കർഹതപ്പെട്ടതാണ്. അതല്ലാതെ അത് രാജ്യഭരണാധികാരിയുടെ ഔന്നത്യം കാണിക്കാനുള്ളതല്ല. തനിക്കിഷ്ടപ്പെട്ടവന്റെ പ്രതിമയുണ്ടാക്കാ
ൻ കോടികൾ ചെലവഴിക്കാനുള്ളതല്ല. സമ്പന്നർക്ക് േകാരിക്കൊടുത്തും വിലപിടിപ്പുള്ള വസ്ര്തങ്ങൾ ദിനത്തിൽ പലതവണ മാറി
മാറിയുടുത്തും വിദേശയാത്ര നടത്തിയും നശിപ്പിക്കാനുള്ളതല്ല.
ഇതൊരു ധാർമിക ഭരണാധികാരിയുടെ നൈപുണ്യമല്ല. ഈ രാ
ജ്യം കർഷകരുടെയും ഗ്രാമീണ കുല തൊഴിലുകാരുടെയും ചെറുകിട വ്യവസായികളുടേതുകൂടിയാണ്. അവരെ മുഴുവൻ നിഷ്കരുണം തഴഞ്ഞുകൊണ്ട് സമ്പന്നരുടെ കൂടെ നിന്നുള്ള ഭരണമാണ്
നിലവിലുള്ളത്. ബാങ്കുകളിൽ നിക്ഷേപം കുറഞ്ഞുകൊണ്ടിരിക്കുന്നു. നിേക്ഷപകരെ വേട്ടയാടി അവരുടെ നികുതി പിരിച്ച് സമ്പന്നർക്ക് നൽകുന്നു. ലക്ഷം ലക്ഷം പിന്നാലെ എന്നട്ടഹസിച്ച്
തന്റെ ചിന്താശക്തിയെ ശീതീകരണിയിൽ വയ്ക്കേണ്ട സമയമല്ലി
ത്. ഓരോ വാക്കിലും ഓരോ പ്രവൃത്തിയിലും മൂല്യാധിഷ്ഠിതമായ ചിന്തയുണ്ടാവണം. ഒരു ഫാസിസ്റ്റ് ഭരണമല്ല, രാജ്യം കാംക്ഷിക്കുന്നത്.
Related tags :