അമ്പലത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നപ്പോൾ പൂജയ്ക്ക്
ഒന്നിറങ്ങി കാണണമെന്ന് മോഹം. മുൻവശത്തുണ്ടായിരുന്ന
ദീപസ്തംഭം അവൾക്ക് നന്നേ പിടിച്ചു. അതിൽ നിറയെ തിരി
യിട്ട് കൊളുത്തിക്കഴിഞ്ഞാൽ മനോഹര ദൃശ്യമായിരിക്കുമെന്ന്
പൂജ പറഞ്ഞു. അല്പം വടക്കോട്ടു മാറി ക്ഷേത്രക്കുളവും
കാവുമുണ്ടായിരുന്നു. കുളത്തിന്റെ താഴ്ചയിൽ ഉടഞ്ഞ കുപ്പി
ച്ചില്ലു പോലെ പച്ച നിറമുള്ള വെള്ളം. വെള്ളത്തിൽ ചെറു ചലനങ്ങളുണ്ടാക്കുന്ന
നീർക്കോലികളും തവളകളും ചെറുമത്സ്യ
ങ്ങളും. കുളത്തിനു ചുറ്റുമായി പടർന്നുവളരുന്ന വെള്ളിലത്താളികളും
കൊങ്ങണിപ്പൂക്കളും പച്ചത്തഴപ്പുകളും…
ഈ കാവും കുളവുമൊക്കെ എന്തിനാണെന്ന് കുട്ടിയുടെ
ചോദ്യം.
കാവുകളും കുളങ്ങളും അമ്പലങ്ങളോട് ചേർന്നിരിക്കുന്ന
തുകൊണ്ട് ദൈവഭയം മൂലം കടന്നുകയറ്റവും കയ്യേറ്റവും കുറവായിരിക്കും.
മാത്രമല്ല, കേരളത്തിന്റെ പ്രകൃതിയുടെ ഭാഗമായി
ഈ കാവുകളും കുളങ്ങളും തണ്ണീർതടങ്ങളും കാലാകാലങ്ങളായി
നിലനിന്നുപോരുന്നുണ്ട്. നമ്മുടെ നാടിന്റെ പ്രകൃതിഭംഗിയും
സന്തുലനവും നിലനിർത്തുന്നതിന് കാവുകളും
കുളങ്ങളുമൊക്കെ പരിരക്ഷിക്കേണ്ടത് ആവശ്യമാണെന്ന്
പരിസ്ഥിതിപ്രവർത്തകർ പറയുന്നു. അവർ ജാഗ്രത പുലർ
ത്തുന്നതുകൊണ്ടാണ് ആറന്മുളയിലെ വിമാനത്താവള
ത്തിന്റെ കാര്യം ആശങ്കയിലായിരിക്കുന്നത്. തിരിച്ച് അമ്പലനടയിലെത്തിയപ്പോൾ
പൂജ ചോദിച്ചു.
”ഈ അമ്പലത്തില് വെളിച്ചപ്പാടുണ്ടോ?”
പൊടുന്നനെ വെളിച്ചപ്പാട് അമ്പലത്തിൽ നിന്നിറങ്ങി വരു
ന്നതായി തോന്നി. അധികം നീളമില്ലാത്ത മുടി പിൻവശത്ത്
കെട്ടിവച്ചിരിക്കുന്നു. നെറ്റിയിൽ ദേവിയുടെ രുധിരപ്രസാദം.
തോളിൽ ഈറൻ തോർത്ത്. മടക്കിക്കുത്തിയ ഒറ്റമുണ്ട്. എന്റെ
മനസ്സിൽ കൊത്തിവച്ചതുപോലെ ആ രൂപം പതിഞ്ഞിരിക്കു
ന്നതുകൊണ്ടാവാം വെളിച്ചപ്പാടിന്റെ ഇല്ലാത്ത സാന്നിദ്ധ്യം
അനുഭവപ്പെട്ടത്. നടവരവ് കുറഞ്ഞ അമ്പലത്തിൽ നിന്ന്
കിട്ടുന്ന നെല്ലുകൊണ്ടും ദക്ഷിണക്കാശുകൊണ്ടും മാത്രം ജീവി
ക്കാനാവില്ല. അതുകൊണ്ടാവാം വെളിച്ചപ്പാട് ഒഴിവുസമയങ്ങ
ളിൽ മറ്റ് ജീവിതമാർഗങ്ങൾ തേടിയത്. അതിലൊന്ന് നീർപ്പോളൻ,
വസൂരി മുതലായ പകർച്ചരോഗങ്ങൾ പിടിപെടുന്നവരെ
ശുശ്രൂഷിക്കലാണ്. ‘നോട്ടക്കാരൻ’ എന്നാണ് പറയാറ്.
അത്തരം രോഗികൾക്ക് കഞ്ഞി കൊടുക്കുക, അവരെ ആര്യ
വേപ്പിൻ കൊമ്പുകൊണ്ട് വീശുക, കുളിക്കുന്ന ദിവസം വേണ്ട
നിർദേശങ്ങൾ നൽകുക മുതലായവയായിരുന്നു നോട്ടക്കാരന്റെ
ചുമതലകൾ. രോഗിയുടെ ധനസ്ഥിതി അനുസരിച്ചാണ്
പ്രതിഫലം. എന്നാൽ ഈ രോഗങ്ങൾ ചൂടുകാലത്ത് മാത്രം
വരുന്നതുകൊണ്ട് ഇതിനെ സ്ഥിരം വരുമാനമായി കണക്കാ
ക്കാവുന്നതല്ല. നിസ്സഹായാവസ്ഥയിലാണ്, ഭഗവതിയുടെ
കോമരത്തിനെ അച്ഛൻ അനുഗ്രഹിച്ചത്. സ്‌കൂൾ തുറന്നാൽ
സദാസമയവും വെളിച്ചപ്പാട് അച്ഛന്റെ നിഴലാണ്. സ്‌കൂൾകു
ട്ടികൾക്ക് ഉച്ചക്കഞ്ഞി പാചകം ചെയ്തു കൊടുക്കുന്നതിന്റെ ചുമതല
അച്ഛൻ വെളിച്ചപ്പാടിനെ ഏല്പിച്ചു. ഭഗവതീദാസനും
കോമരവുമായ വെളിച്ചപ്പാട് ഒരു സാദാ സ്‌കൂൾമാഷ്‌ടെ
സേവകനെപ്പോലെ നടക്കുന്നത് എനിക്ക് തമാശയായി
തോന്നാറുണ്ട്. അച്ഛന്റെ വെളിച്ചപ്പാടിന്റെ മുമ്പിൽ ഭവ്യതയോടെ
കയ്യും കെട്ടി നിൽക്കുന്ന ഒരേയൊരു സന്ദർഭവുമുണ്ട്.
അത് പൂവ്വശ്ശേരിക്കാവിലെ പറ വീടുതോറും എഴുന്നള്ളിച്ച് വരുമ്പോഴാണ്.
ആ ദിവസം പറയെടുത്തു വരുന്നവർക്ക്
അത്താഴം അല്ലെങ്കിൽ ഉച്ചയൂണ് അതാത് വീടുകളിലായിരി
ക്കും. നമ്മുടെ വീട്ടിൽ അത്താഴപ്പറയാണ് പതിവ്. പറ നിറച്ച്
കോമരം കലി തുള്ളി പള്ളിവാളുമായി കല്പന പറയാൻ
അച്ഛനെ സമീപിക്കുമ്പോൾ, അച്ഛൻ ഭവ്യതയോടെ കയ്യും
കെട്ടി നിന്ന് വെളിച്ചപ്പാടിന്റെ കല്പന കേൾക്കും. അടുത്ത
കൊല്ലവും സ്‌കൂളിലെ കഞ്ഞിവയ്പ് എനിക്കുതന്നെ തരണമെ
ന്നാവും കോമരം കല്പിക്കുന്നതെന്ന് ഞങ്ങൾ അമ്മയോട് രഹസ്യമായി
പറയാറുണ്ട്. ‘പോ പിള്ളേരെ….’ എന്നു പറഞ്ഞ്
അമ്മ ചിരിക്കാറേയുള്ളൂ. രണ്ടോ മൂന്നോ കൊല്ലങ്ങൾക്കു മുമ്പ്
മാത്രമാണ് അച്ഛന്റെയും ഭഗവതിയുടെയും വിശ്വസ്ത സേവകൻ
മരിച്ചുപോയി എന്ന വിവരം ഞാനറിഞ്ഞത്. കഴിഞ്ഞ
അര നൂറ്റാണ്ടായി എനിക്ക് നാടും നാട്ടുകാരുമായി നിരന്തര
ബന്ധമൊന്നുമില്ല. നാട്ടിലും വീട്ടിലുമൊക്കെ തലമുറകൾ
തന്നെ മാറിയിരിക്കുന്നു. പുതുതലമുറയിലെ കുട്ടികളെയും
ചെറുപ്പക്കാരെയും, അവർ കുടുംബാംഗങ്ങളാണെങ്കിലും തിരി
ച്ചറിയാൻ വിഷമമായിരിക്കുന്നു. ഞാൻ തികച്ചും ഒരന്യനായി
മാറിക്കഴിഞ്ഞു എന്നെനിക്ക് തോന്നാറുണ്ട്. അതൊരു നല്ല
കാര്യമല്ല. എന്നാൽ, എഴുപത്തഞ്ചാം വയസ്സിൽ നാട്ടിൽ
ചെന്ന് വേരുകളുറപ്പിക്കാമെന്നോ, ബന്ധങ്ങൾ പുതുക്കാമെന്നോ
കരുതുന്നില്ല. ഞാനിപ്പോൾ ജീവിക്കുന്ന ഈ നഗരത്തെ
വല്ലാതെ സ്‌നേഹിക്കുന്നു. കാരണം എനിക്കൊരു
ജീവിതം തന്നത് മുംബയ് എന്ന മഹാനഗരമാണ്. ആത്മാർ
ത്ഥമായി സ്‌നേഹിക്കുന്ന മനുഷ്യരെ ഞാൻ കണ്ടെത്തിയതും
തിരിച്ചറിഞ്ഞതും ഇവിടെയാണ്. ഒരു തരത്തിലുമുള്ള ഇടപെടലുമില്ലാതെ
ഓരോരുത്തരെയും അവരവരുടെ നിലയ്ക്കും
വിലയ്ക്കും ഇഷ്ടാനിഷ്ടങ്ങൾക്കും അനുസരിച്ച് ജീവിക്കാൻ അനുവദിക്കുന്ന
ഒരു സ്ഥലം വേറെയുണ്ടോ എന്നെനിക്കറിയില്ല.
വല്ലപ്പോഴും ഒരിക്കൽ ഒരു സന്ദർശകനായി നാട്ടിൽ
പോകാനേ എനിക്ക് താൽപര്യമുള്ളൂ.
ഞങ്ങൾ അമ്പലമൊക്കെ കണ്ട് പ്രധാന നിരത്തിലേക്ക്
കയറി. പണ്ട് ഇത് ചെമ്മൺ നിരത്തായിരുന്നു. ഇപ്പോൾ ടാറി
ട്ടിട്ടുണ്ട്. രണ്ടോ മൂന്നോ ബസ്സുകൾ ഓടുന്നുണ്ട്. പഞ്ചായത്ത്
ഓഫീസ് പുതുക്കിപ്പണിതു. ആളൂരും പുല്ലൂരും ഉള്ളതുപോലെ
അണ്ടിക്കമ്പനി തുടങ്ങി. കാലത്ത് വല്ലക്കുന്നിൽ ബസ്സിറ
ങ്ങുന്ന പെണ്ണുങ്ങൾ ഒരു ജാഥ പോലെയാണത്രെ കമ്പനി
യിൽ ജോലിക്ക് പോകുന്നത്. കമ്പനിയുടെ അടയാളമായി
പുകക്കുഴലും ആകാശത്ത് ഇഴഞ്ഞുനടക്കുന്ന കറുത്ത പുക
പ്പാമ്പുകളെയും ഞങ്ങൾ കാറിലിരുന്നുതന്നെ കണ്ടു. തെല്ലിട
മുമ്പോട്ടു പോയപ്പോൾ ഗ്രാമീണ വായനശാലയുടെ ബോർഡ്
തെളിഞ്ഞു.
”നമുക്കിവിടെ ഒന്നിറങ്ങണ്ടേ” എന്ന് ഇമ ബാബു ചോദി
ച്ചു.
ഇറങ്ങാം എന്ന് ഞാൻ പറഞ്ഞു. എന്റെ വായനയുടെ
തുടക്കം ഇവിടുന്നാണല്ലോ.
എന്റെ ഭാര്യയും കുട്ടികളും ഇറങ്ങുന്നില്ല എന്നു പറഞ്ഞു.
നിരവധി ഓർമകൾ തുളുമ്പുന്ന മനസ്സോടെ എത്രയോ ദശക
ങ്ങൾക്കുശേഷം ഞാൻ ഞങ്ങളുടെ നാട്ടിൻപുറത്തെ പഴയ
വായനശാലയുടെ പടികൾ കയറി. പഴക്കമാർന്ന പുസ്തകങ്ങ
ളുടെ മണം നുകർന്നുകൊണ്ട് അവിടത്തെ ഗ്രന്ഥശേഖരത്തി
ലൂടെ കണ്ണോടിച്ചു. ബാബു ചില ചിത്രങ്ങളെടുത്തു.
ഞാൻ പഠിച്ച കൊടകര നാഷണൽ ഹൈസ്‌കൂളിലേക്കും
ഞങ്ങൾ പോവുകയുണ്ടായി. മുടക്കദിവസമായിരുന്നതുകൊണ്ട്
സ്‌കൂൾ പൂട്ടിക്കിടക്കുകയായിരുന്നു. ഞാൻ പഠിക്കുമ്പോൾ
അത് പ്രൈവറ്റ് സ്‌കൂളായിരുന്നു. മുടക്കദിവസമായാലും
മാസപ്പടി രാമൻ നായരോ ചുരുളൻമുടിക്കാരൻ നാരായണനോ
അവിടെയുണ്ടാവും എന്നായിരുന്നു എന്റെ ധാരണ.
മാസപ്പടി രാമൻ നായർ വയറൊട്ടി കണ്ണു തുറിച്ച ഒരു ദരിദ്ര രൂപമായിരുന്നു.
ഒരു വയറുവേദനക്കാരന്റെ സ്ഥായിയായ മുഖഭാവം.
നാരായണൻ ചുറുചുറുക്കുള്ള ശൊങ്കനും. രണ്ടുപേരും
കീരിയും പാമ്പും പോലെയായിരുന്നു. തൊട്ടതിനൊക്കെ വഴക്ക്.
കൊടകരയിൽ ഹൈസ്‌കൂൾ തുടങ്ങിയത് അവിടുത്തെ പ്രമാണയും
പൊതുകാര്യപ്രസക്തനുമായിരുന്ന അരിക്കാട്ട് വേലായുധ
മേനോനായിരുന്നു. സ്‌കൂൾ കൂടാതെ അദ്ദേഹത്തിന്
ദ്വാരക ടാക്കീസുമുണ്ടായിരുന്നു. ദ്വാരക ടാക്കീസിലെ തറ ടിക്ക
റ്റിലിരുന്നാണ് ഞാനും അപ്പുചേട്ടനും സിനിമകൾ കാണാറ്.
അമ്മാമനും കുടുംബവും മിക്കവാറും പിന്നിൽ കസേരകളിൽ
ഉണ്ടാവും. ആദ്യഭാര്യ അർബുദം ബാധിച്ച് മരിച്ചതിനുശേഷം
അമ്മാമൻ കൂടുതൽ യൗവനവും സൗന്ദര്യവുമുള്ള മറ്റൊരു
സ്ര്തീയെ വിവാഹം ചെയ്തു. അവർ സിനിമാക്കമ്പക്കാരിയായി
രുന്നു. പുതുമോടിയിൽ ഭാര്യയുടെ ആഗ്രഹങ്ങൾ നിറവേറ്റി
ക്കൊടുക്കാതെ വയ്യല്ലോ. വൈകുന്നേരം അവർ മേൽക്കഴുകി
പുതിയ സാരിയുടുത്ത് മുല്ലപ്പൂ ചൂടിയാൽ ഞങ്ങൾക്കറിയാം,
സിനിമാപ്രോഗ്രാം ഉണ്ടെന്ന്. അതോടെ ഞങ്ങളും ഉഷാർ.
മരുതനോട് ഇളവരശി, ആയിരം തലൈ വാങ്കി അപൂർവ
ചിന്താമണി, ചന്ദ്രലേഖ, അപൂർവ സഹോദരന്മാർ, പരാശ
ക്തി, വീരപാണ്ഡ്യ കട്ടബൊമ്മൻ തുടങ്ങി എത്രയെത്ര ചിത്ര
ങ്ങൾ!
രഞ്ജനും ടി.ആർ. രാജകുമാരിയും എം.ജി.ആറും അഞ്ജലീദേവിയും
പണ്ഡരീബായിയും എൻ.എസ്. കൃഷ്ണനും ടി.എ.
മധുരവും എം.ആർ. മധുരയും ശിവാജി ഗണേശനും മറ്റുമായി
രുന്നു, ഞങ്ങളുടെ ആരാധനാപാത്രങ്ങൾ. ഞാൻ കണ്ട
ആദ്യത്തെ മലയാള സിനിമ വെള്ളിനക്ഷത്രമാണോ ജീവിതനൗകയാണോ
എന്ന് തീർത്തുപറയാനാവില്ല. ദ്വാരക ടാക്കീ
സിൽ ആറുമണിയാവുമ്പോഴേക്കും റെക്കോഡുകളിട്ട് പാട്ട്
തുടങ്ങും. പാട്ട് തുടങ്ങിയാൽ ടാക്കീസിന്റെ ഉടമസ്ഥനായ
വേലായുധ മേനോൻ മല്ല് മുണ്ട് വയറിന്മേൽ കേറ്റി ഉടുത്ത്
തോളിൽ രണ്ടാംമുണ്ടുമായി സിനിമാകൊട്ടകയിലെത്തും.
അപ്പോഴേക്കും അദ്ദേഹത്തിന് ഇരിക്കാനുള്ള ഈസിച്ചെയർ
തയ്യാർ. ഒരു ദിവസം ഈസിച്ചെയറിൽ മലർന്നുകിടന്ന് പാട്ടുകൾ
കേൾക്കുമ്പോഴാണ് ആരോ വന്ന് അദ്ദേഹത്തെ കുത്തി
ക്കൊന്നത്. കൊലയാളി ആരായിരുന്നുവെന്ന് ഇപ്പോൾ ഓർ
മയില്ല. അയാളെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തു
എന്ന് അറിയാം. വേലായുധമേനോന്റെ മരണശേഷം കൊടകര
നാഷണൽ ഹൈസ്‌കൂളിന്റെ പേര് അരിക്കാട്ട് വേലായുധ
മേനോൻ മെമ്മോറിയൽ നാഷണൽ ഹൈസ്‌കൂൾ എന്നായി
മാറി, അ്ഛഛഒ്ര.േ ഒരു മുഴം നീളമുള്ള പേര്. അന്ന് അവിടെ
ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.
ഞാൻ പഠിച്ചിരുന്ന കാലത്തെ ഒരവിസ്മരണീയ സംഭവം
‘ജീവിതനൗക’യിൽ ‘ആനത്തലയോളം വെണ്ണ തരാമെടാ
ആനന്ദ ശ്രീകൃഷ്ണാ വാ തുറക്ക്’ എന്ന പാട് പാടി നൃത്തം
ചെയ്ത ബേബി ഗിരിജയുടെ അതേ നൃത്തപരിപാടിയായിരു
ന്നു. പരിപാടിയുടെ വിവരം അറിഞ്ഞതു മുതൽ സ്‌കൂളിൽ ആ
പാട്ടിന്റെ മൂളക്കം എപ്പോഴും മുഴങ്ങിനിന്നു. ബേബി ഗിരിജ
യുടെ നൃത്തപരിപാടിക്കുശേഷം ഞങ്ങളിൽ പലരും മൗനാനുരാഗത്തിന്റെ
ഭാരം പേറി നടന്നു.
ഇപ്പോൾ അത് ആൺകുട്ടികൾക്കു മാത്രമുള്ള സർക്കാർ
സ്‌കൂളാണ് – ഗവൺമെന്റ് നാഷണൽ ഹൈസ്‌കൂൾ ഫോർ
ബോയ്‌സ്. അതുകൊണ്ടായിരിക്കണം, മുടക്ക ദിവസം
അവിടെ ഒരീച്ചപോലും പറക്കാത്തത്. വലിയ താഴിട്ട് പൂട്ടിയി
രുന്ന സ്‌കൂൾ ഗെയ്റ്റിന്റെ അഴികൾക്കിടയിലൂടെ ഞാൻ
തെല്ലിട നോക്കിനിന്ന് ഓർമകളെ തിരിച്ചുപിടിക്കാൻ ശ്രമിച്ചു.
എന്റെ സഹപാഠികളിൽ പലരെയും മറന്നെങ്കിലും ചിലരെല്ലാം
ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നുണ്ട്. സ്‌കോളർ
ഷിപ്പോടു കൂടി പഠിച്ച കൃഷ്ണൻകുട്ടി ഇന്ന് പ്രസിദ്ധനായ
കണ്ണുഡോക്ടറാണ്. തൃശൂരിലെ വിജയലക്ഷ്മി കണ്ണാശുപത്രി
അദ്ദേഹത്തിന്റെയാണ്. ഏതാണ്ട് മുപ്പതു കൊല്ലം മുമ്പ്
എന്റെ ഭാര്യാമാതാവിന്റെ കണ്ണുകൾ പരിശോധിക്കാൻ ഞാനവിടെ
പോയതായും ഡോക്ടർ കൃഷ്ണൻകുട്ടിയെ കണ്ട
തായും ഓർക്കുന്നു. സ്‌കൂളിൽ എന്റെ ഒരു കൊല്ലം സീനിയറായി
പഠിച്ച ആളാണ് പേരാമ്പ്രക്കാരനും ഒപ്പം കൊടകരക്കാരനുമായ
ലോനപ്പൻ നമ്പാടൻ. കേരളരാഷ്ട്രീയത്തിൽ ഉയരങ്ങളി
ലെത്തുകയും മന്ത്രിയാവുകയും ചെയ്ത അദ്ദേഹത്തെ ‘നമ്മുടെ
നമ്പാടൻ മാഷ്’ എന്നാണ് ജനങ്ങൾ കരുതിയത്. ഞങ്ങളേ
ക്കാൾ ഉയരമുണ്ടായിരുന്ന ലോനപ്പനെ ചിലർ കൊക്ക് ലോന
പ്പൻ എന്ന് കളിയായി വിളിക്കാറുണ്ട്. അദ്ദേഹം ആറുതവണ
കേരള അസംബ്ലിയിലേക്കും ഒരു തവണ പാർലമെന്റിലേക്കും
തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുതവണ മന്ത്രിയായി. നമ്പാടൻ
മാഷ് എന്തും ഹാസ്യം ചേർത്തേ പറയൂ. അദ്ദേഹത്തിന്റെ
എതിരാളികൾ പോലും ലോനപ്പന്റെ പ്രസംഗം കേൾക്കാനും
ചിരിക്കാനുമായി അസംബ്ലിയിലും യോഗസ്ഥലങ്ങളിലും
വന്നെത്താറുണ്ടായിരുന്നു. ഒരു യോഗത്തിൽ അധികം ഭാഷാസ്വാധീനമില്ലാത്ത
ഒരാളെ ഉദ്ധരിച്ചുകൊണ്ട് മാഷ് പറഞ്ഞു:
”അതിനു വേണ്ട നടപടികൾ ഞാൻ എടുത്തിട്ടുണ്ട്. അതോ
ർത്ത് ഇനി നിങ്ങൾ കുണ്ടി തപ്പേണ്ടതില്ല”. സദസ്സിൽ പടർന്ന
ചിരി അണയാൻ വളരെ നേരമെടുത്തു. കേരളത്തിലെ ഓഫീ
സുകളിൽ വ്യവഹാരഭാഷ മലയാളമാക്കുവാൻ നിരന്തരം
പ്രവർത്തിച്ച ആളാണ് നമ്പാടൻ മാഷ്. വൃക്കരോഗബാധിതനായി
ലോനപ്പൻ നമ്പാടൻ യാത്രയായത് 2013 ജൂൺമാസ
ത്തിലാണ്. അതിനുമുമ്പ് ‘നിങ്ങളുടെ സ്വന്തം നമ്പാടൻ’ എന്ന
പുസ്തകം അദ്ദേഹം പ്രസിദ്ധീകരിക്കയുണ്ടായി. പ്രസിദ്ധരായ
രണ്ടുപേരുടെ സ്വച്ഛമായ ഓർമകൾ കലക്കി മറിച്ചുകൊണ്ടാണ്
മാധവൻ കുറ്റിത്തലമുടി തടവിക്കൊണ്ട് അനുവാദം ചോദി
ക്കാതെ മനസ്സിലേക്കു കടന്നുവന്നത്. പഠിക്കുന്ന കാലത്ത്
മുമ്പ് സൂചിപ്പിച്ച രണ്ടുപേരെക്കാളും ബുദ്ധിയും കഴിവും പ്രകടിച്ച
വ്യക്തിയാണ് മാധവൻ. ഏഴാംക്ലാസ് മുതൽ സ്‌കോളർ
ഷിപ്പോടെയാണ് പഠിച്ചത്. ഞങ്ങളൊരുമിച്ചാണ് പരീക്ഷ എഴുതിയതെങ്കിലും
എനിക്ക് ഏഴയലത്തുപോലും എത്താനായി
ല്ല. മാധവൻ കവിതാപാരായണത്തിലും മലയാളഭാഷ
കൈകാര്യം ചെയ്യുന്നതിലും വളരെ സമർത്ഥനായിരുന്നു
സ്‌കൂൾ ആനിവേഴ്‌സറിക്ക് എത്രയെത്ര സമ്മാനങ്ങളാണ് വാരി
ക്കൂട്ടാറ്. അച്ഛൻ നമ്പൂതിരി ആയതുകൊണ്ടാവാം, മാധവന്റെ
ഇരിപ്പിലും നടപ്പിലും പെരുമാറ്റത്തിലും സംസാരത്തിലും
ധാരാളം നമ്പൂരിത്തമുണ്ടായിരുന്നു. പഠിക്കുന്ന കാലത്ത്
ഞങ്ങൾ സഹപാഠികൾ മാത്രമായിരുന്നെങ്കിലും പിന്നീട്
ബന്ധുക്കളായി. മാധവന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങ
ൾക്ക് ഞാൻ സാക്ഷിയായി. എന്നെ വളരെയേറെ അസ്വസ്ഥ
നാക്കുകയും ദു:ഖിപ്പിക്കുകയും ചെയ്ത വഴിത്തിരിവുകൾ മാധവന്റെ
ജീവിതത്തിലുണ്ടായി. പത്താംക്ലാസ് കഴിഞ്ഞതിനുശേഷം,
തൃശൂരിലെ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റിയൂ
ട്ടിൽ ഞാനും മാധവനും ഒരുമിച്ചാണ് അപേക്ഷകൾ കൊടുത്ത
ത്. ഞങ്ങൾക്ക് രണ്ടുപേർക്കും പ്രവേശനം ലഭിച്ചെങ്കിലും
ഞാൻ ഒരു ഡോക്ടറാവണമെന്ന മോഹം ഉള്ളിൽ സൂക്ഷിച്ചുകൊണ്ട്,
സയൻസ് ഗ്രൂപ്പെടുത്ത് തൃശൂർ കേരളവർമ കോളേ
ജിലാണ് ചേർന്നത്. അതിമോഹത്തോടെ മെഡിക്കൽ പ്രവേശനത്തിന്
ചില ശ്രമങ്ങൾ നടത്തിയെങ്കിലും നടന്നില്ല. അന്ന്
കേരളത്തിലാകെ നൂറ് സീറ്റുകളേയുള്ളൂ. അതിൽ പെടാനുള്ള
മാർക്ക് ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു സാധാരണ ഡിഗ്രിയി
ലേക്ക് ആഗ്രഹം ഒതുങ്ങി. മാധവൻ പോളിടെക്‌നിക്കിൽ ചേർ
ന്നു, ഡിപ്ലൊമയെടുത്തു, എഎംഐഇ പാസ്സായി, എഞ്ചിനീ
യറായി. സന്ധ്യ കഴിഞ്ഞാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ
ധൈര്യപ്പെടാത്ത മാധവൻ മിലിറ്ററിയിൽ കമ്മീഷന്റ് ഓഫീസറായി
അസമിലേക്കും നാഗാലാൻഡിലേക്കും പോയി. ഞങ്ങ
ളൊക്കെ മാധവന്റെ വളർച്ചയിലും അദ്ദേഹം കൈവരിച്ച നേട്ട
ങ്ങളിലും സന്തോഷിച്ചു. മിലിറ്ററി സർവീസ് അസാനിച്ചതിനുശേഷം
മാധവൻ ചേർത്തലയിൽ പിഡബ്ല്യുഡിയിൽ അസി
സ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി ജോലിയിൽ പ്രവേശി
ച്ചു. അപ്പോഴേക്കും ഞാൻ ഗുജറാത്തിലും മറാത്തവാഡയിലും
ചില കറക്കങ്ങളൊക്കെ കഴിഞ്ഞ് ബോംബെയിൽ കാലുറപ്പി
ക്കാനുള്ള ശ്രമത്തിലായിരുന്നു. അന്നൊരിക്കൽ നാട്ടിലെത്തി
യപ്പോൾ മാധവൻ എന്നെ ചേർത്തലയിലേക്ക് ക്ഷണിച്ചു.
ഞാനാദ്യമായി ചേർത്തലയിൽ പോയി. മാധവന്റെ കൂടെ
താമസിച്ചു. കടുത്തുരുത്തിയിലോ കുറുപ്പംപടിയിലോ പോയി
ഒരു സിനിമ കണ്ടു. കെ.ജി. ജോർജിന്റെ സ്വപ്നാടനമായി
രുന്നോ എന്ന് സംശയമുണ്ട്. വ്യക്തമായ ഓർമയില്ല. രണ്ടാമത്തെ
സിനിമയായിരുന്നതുകൊണ്ട് തിരിച്ചുപോരുമ്പോൾ
ബസ്സൊന്നും ഇല്ലായിരുന്നു. പാതിരാസമയത്ത് ഏതെല്ലാമോ
ഇടുങ്ങിയ വഴികളിലൂടെ ഏഴെട്ട് കിലോമീറ്റർ നടന്ന് വീടെ
ത്തി. പിറ്റേദിവസം കാലത്ത് മാധവൻ എനിക്കൊരു പെണ്ണുകാണൽ
ഏർപ്പെടുത്തിയിരുന്നു. ഒരു തീപ്പെട്ടിക്കമ്പനി മുതലാളിയുടെ
മകൾ. ആഡംബരത്തിൽ ജീവിക്കുന്ന കറുത്തു
മെലിഞ്ഞ ആ പെൺകുട്ടിക്ക് എന്റെ നിറപ്പകിട്ടില്ലാത്ത തുച്ഛ
ജീവിതത്തിൽ പങ്കാളിയാവാനാവില്ലെന്ന് ഒറ്റനോട്ടത്തിൽ
ഞാൻ തിരിച്ചറിഞ്ഞു. എനിക്കുവേണ്ടി ഇങ്ങനെ ഒരേടാകൂടം
മാധവൻ ഉണ്ടാക്കിവച്ചത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ചേർ
ത്തല യാത്ര ഒഴിവാക്കിയേനെ. പിന്നീട് മാധവൻ ചേർത്തലയിൽ
നിന്നു തന്നെയാണ് വിവാഹം കഴിച്ചത്. മാധവന്റെ
മൂത്ത മകൻ കുട്ടിക്കാലത്തുതന്നെ ഒരു മാനസികരോഗിയായി.
അവന്റെ ചികിത്സയ്ക്കുവേണ്ടി ചെലവഴിച്ച പണത്തിന്
കണക്കില്ല. ഇപ്പോൾ അവൻ ഏതോ ശുശ്രൂഷാകേന്ദ്രത്തിലാണെന്ന്
അറിയുന്നു. ആ കുട്ടിയുടെ ദുര്യോഗത്തിൽ മനം
നൊന്താണ് ഞാൻ ‘ദൈവദത്തം’ എന്ന കഥ എഴുതിയത്.
കലാകൗമുദിയിൽ നമ്പൂതിരിയുടെ ചിത്രത്തോടൊപ്പം പ്രസി
ദ്ധീകരിച്ച ആ കഥയെ പരേതനായ പ്രശസ്ത നിരൂപകൻ ശ്രീ.
എം. കൃഷ്ണൻനായർ വാരഫലത്തിൽ വിശേഷിപ്പിച്ചത്
ഉദാത്തം എന്നാണ്. മാധവന്റെ പത്‌നി അടുത്തകാലത്താണ്
മരിച്ചത്. നാലഞ്ചുകൊല്ലങ്ങൾക്കു മുമ്പ് മാധവനും ഭാര്യയും
മകളുമൊത്ത് നവിമുംബയിലെ എന്റെ വീട്ടിൽ വന്നിരുന്നു.
ജീവിതം നിരന്തരമായി മാധവനോട് ക്രൂരത കാണിക്കുന്ന
തായി തോന്നിയെങ്കിലും ഞാൻ ഒന്നും ചോദിച്ചില്ല. മാധവൻ
ഇപ്പോഴും എല്ലാമാസവും ഒന്നാം തിയ്യതി ഇരിങ്ങാലക്കുട ട്രഷറിയിൽ
പോയി ഒപ്പിട്ടുകൊടുത്ത് പെൻഷൻ വാങ്ങുകയാണെന്ന്
പറഞ്ഞപ്പോൾ ഞാൻ അന്തംവിട്ടിരുന്നു. എന്തുകൊണ്ട്
ബാങ്ക് വഴി പെൻഷൻ വരുത്തുന്നില്ല എന്നു ചോദി
ച്ചപ്പോൾ അതോടെ പഴയ ഓഫീസും സഹപ്രവർത്തകരുമായുള്ള
ബന്ധം അറ്റുപോകില്ലേ എന്ന് മറുചോദ്യം. ഇപ്പോൾ
ഒന്നാംതിയ്യതി കുറെപേരെയെങ്കിലും കാണുന്നു. അവരിൽ
നിന്ന് മറ്റുള്ളവരുടെ വിശേഷങ്ങളറിയുന്നു. ഞങ്ങളെല്ലാവരും
കൂടി ഒരു ദിവസം ഒരുമിച്ച് ഊണു കഴിച്ച് ചായ കുടിച്ച്
പിരിഞ്ഞു പോകുന്നു. പിന്നെ അടുത്ത ഒന്നാംതിയ്യതിയി
ലേക്ക് നോക്കിയിരിക്കുന്നു.
അതുകേട്ട് നിശ്ശബ്ദനായിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
ഒരുപക്ഷേ സുഖകരമല്ലാത്ത കാര്യങ്ങൾ കേട്ടതുകൊണ്ടാവാം,
പൂജ ചോദിച്ചു.
”മുത്തച്ഛന് ഹൈസ്‌കൂൾ ടീച്ചേഴ്‌സിനെ ആരെയെങ്കിലും
ഓർമയുണ്ടോ?”
ഞാൻ തെല്ലിട ആലോചിച്ചു. പല മുഖങ്ങളും മനസ്സിൽ
തിരനോട്ടം നടത്തി. ഹെഡ്മാസ്റ്ററിൽ നിന്നുതന്നെ തുടങ്ങാം.
ചേന്ദമംഗലത്തുകാരൻ ഭാസ്‌കരമേനോൻ. നീതിയും നിയമവും
കർക്കശമായി പാലിക്കുന്നവനായിരുന്നു. ആദർശശാലിയും
ലളിതജീവിതം നയിക്കുന്നവനുമായിരുന്നു. ഖദർ
മുണ്ടും മുഴുക്കയ്യൻ ജുബ്ബ/ഷർട്ട് ആണ് ധരിക്കാറ്. പത്തുമണിക്ക്
ബെല്ലടിച്ച് സ്‌കൂൾ കൂടിക്കഴിഞ്ഞാൽ മാഷ്‌ടെ ഒരു
റോന്തുചുറ്റലുണ്ട്. അപ്പോൾ ജുബ്ബയുടെ കയ്യിനുള്ളിൽ ഒരു
ചൂരൽ ഒളിച്ചിരിക്കുന്നുണ്ടാവും. ഏതെങ്കിലും പിള്ളേർ
കുസൃതി കാണിക്കുന്നതു കണ്ടാൽ ചൂരലിന്റെ സീൽക്കാരം
സ്‌കൂൾ മുഴുവനും കേൾക്കും. മാഷ് എന്നെ പഠിപ്പിച്ചിട്ടില്ല. ജീവി
തത്തിലെ എല്ലാ കാര്യങ്ങളെയും പക്വതയോടെയും ശാന്ത
തയോടെയും മാത്രമേ മാഷ് സമീപിക്കാറുള്ളൂ. ഭാസ്‌കരമേനോന്റെ
ഭാര്യ, സുന്ദരി അമ്മ, ഞങ്ങളെ ചരിത്രവും ഭൂമിശാസ്ര്തവും
പഠിപ്പിച്ചിട്ടുണ്ട്. അവർക്ക് എത്ര കുട്ടികളായിരുന്നു
എന്ന് കൃത്യമായി ഓർക്കുന്നില്ല. അവരുടെ ഒരു മകൾ, സുശീ
ല, ഞാൻ ജോലി ചെയ്തിരുന്ന ഭാഭാ പരമാണു ഗവേഷണകേന്ദ്രത്തിൽ
ജോലി ചെയ്തിരുന്നു. അവരെ വിവാഹം ചെയ്തത്
എന്റെ സുഹൃത്തും കലാ-സാംസ്‌കാരിക കാര്യങ്ങളിലും
സംഗീതത്തിലും തൽപരനുമായിരുന്ന എ.കെ. ഗോവിന്ദനാണ്.
നീണ്ടകാലത്തെ രോഗാവസ്ഥയ്‌ക്കൊടുവിൽ കഴിഞ്ഞ
കൊല്ലം അദ്ദേഹം മരണമടഞ്ഞു.
എന്നെ ഏറ്റവുമധികം സ്വാധീനിക്കുകയും പ്രോത്സാഹിപ്പി
ക്കുകയും ചെയ്തിട്ടുള്ളത് ഞങ്ങളെ സയൻസ് പഠിപ്പിച്ചിരുന്ന
ശ്രീ. എൻ.വി. ഈശ്വരവാരിയരാണ്. അദ്ദേഹം അവിടെ ഇല്ലായിരുന്നെങ്കിൽ
സാഹിത്യത്തിന്റെ പേരിൽ ഞാൻ ഇങ്ങനെ
ചില കൈക്രിയകൾ ചെയ്യുമായിരുന്നില്ല. നിങ്ങൾ രക്ഷപ്പെട്ടേ
നെ. ഈശ്വരവാരിയരെക്കുറിച്ച് മുമ്പേ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ട്
ആവർത്തിക്കുന്നില്ല. ആനുകാലികങ്ങൾ കാണുമ്പോൾ
ഓർമയിലേക്ക് കടന്നുവരാറുള്ള മാഷാണ്, പ്രസിദ്ധ
രാഷ്ട്രീയപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ. എം.ആർ.
ചന്ദ്രശേഖരൻ. അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത് മലയാളം
നോൺഡീടെയിലാണ്. പി.കെ. പരമേശ്വരൻ നായരുടെ ഭാവരശ്മികൾ.
എം.ആർ.സിയെക്കുറിച്ച് ഓർക്കുമ്പോൾ ഒരു
ശ്ലോകമാണ് എന്റെ മനസ്സിൽ മുഴങ്ങുന്നത്.
”ചാലേ മാലിനിയും മരാളമിഥുനം മേവും മണൽത്തി
ട്ടയും,
ചോലക്കപ്പുറമായ് മരങ്ങൾ നിറയും ശൈലേന്ദ്ര പാദങ്ങ
ളും.
ചീരം ചാർത്തിന വൃക്ഷമൊന്നതിനടിക്കായിട്ടു കാന്തന്റെ
മെയ്
ചാരിക്കൊമ്പിലിടത്തുകണ്ണുരസുമാ മാൻപേടയും ലേഖ്യ
യാം…”
അറുപതു കൊല്ലം മുമ്പ് മാഷ് പഠിപ്പിച്ച കാളിദാസന്റെ ഈ
ശ്ലോകം (തർജമ) ഓർമകളിൽ നിന്ന് തിരഞ്ഞു പിടിച്ച് എഴുതിയതിൽ
തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.
എം.ആർ.സി. ഒരു കൊല്ലമേ കൊടകര സ്‌കൂളിലുണ്ടായിരു
ന്നുള്ളൂ. അപ്പോഴേക്കും അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപസമിതിയിൽ
ചേർന്നു. ഞാൻ അക്കാലത്ത് എഴുതിയ ഒരു
ചെറുകഥ മാഷ്‌ക്ക് അയച്ചുകൊടുത്തു.
മറുപടി വന്നു:
”നല്ല കഥകൾ എഴുതുന്നതിനുള്ള ഒരു കോമ്പോസിഷൻ
വർക്കായി ഇതിനെ കരുതുക. തികച്ചും നല്ലൊരു കഥ എഴുതുമ്പോൾ
അയച്ചുതരിക”.
അതുണ്ടായില്ല. മാതൃഭൂമി വാരികയിൽ ‘അതിഥി’ എന്ന
എന്റെ ആദ്യകഥ പ്രസിദ്ധീകരിച്ചത് എം.ടിയാണ്. മാതൃഭൂമി
യിൽ ഞാൻ പല കഥകളും പ്രസിദ്ധീകരിച്ചെങ്കിലും
അതൊന്നും എം.ആർ.സിയുടെ ശ്രദ്ധയിൽ പെട്ടിരിക്കാൻ വഴി
യില്ല. അദ്ദേഹം എന്നെ തീർച്ചയായും ഓർക്കുന്നുണ്ടാവില്ല.
പഠിപ്പിച്ചിരുന്ന എല്ലാ അദ്ധ്യാപകരെയും എനിക്കോർമയു
ണ്ട്. എന്നാൽ എല്ലാവരെക്കുറിച്ചും എഴുതുന്നത് എളുപ്പമല്ല.
എഴുതിയാൽതന്നെ അത് വിരസമാവുമെന്ന് തോന്നുന്നു.
അതുകൊണ്ട് ചില പ്രത്യേകതകളുള്ളവരെ മാത്രം അവതരി
പ്പിക്കുന്നു.
കൊടകരയിലെ പുരാതനവും പ്രാമാണികവും ആയ ഒരു
കുടുംബത്തിലെ അംഗമായിരുന്നു ബാലൻ മേനോൻ.
ഇംഗ്ലീഷും കണക്കും ബാലൻ മേനോൻ പഠിപ്പിച്ചാൽ പുസ്തകം
തുറക്കേണ്ടതില്ല എന്ന് കുട്ടികൾ പുകഴ്ത്തിപ്പറയാറുണ്ട്. മാഷ്
എന്നെ പഠിപ്പിച്ചത് ജ്യോമട്രിയാണ്. ഒരു പുസ്തകവും ഇല്ലാതെ
കയ്യും വീശിയാണ് ബാലൻ മേനോൻ ക്ലാസിൽ വരിക.
അതിനു തൊട്ടുമുമ്പ് മുറുക്കിയതിന്റെ വീര്യം തീർച്ചയായും
ഉണ്ടാവും. അന്ന് എടുക്കാനുള്ള സിദ്ധാന്തം (ൗദണമറണബ) മാഷ്
ബോർഡിൽ എഴുതുന്നു:
ഋജുരേഖകൾ ഖണ്ഡിച്ചാൽ എതിർ കോണുകൾ തുല്യമാം.
സിദ്ധാന്തം തെളിയിക്കുന്നതിനു വേണ്ട നിർമിതിയും മറ്റു
വിവരങ്ങളും മാഷ് കുട്ടികളെക്കൊണ്ടുതന്നെ പറയിക്കും.
ക്ലാസു കഴിഞ്ഞാൽ പഠിച്ചത് മറക്കാൻ മന:പൂർവം ശ്രമിച്ചാലും
കഴിയില്ലെന്നതാണ് വാസ്തവം. അത്രയ്ക്ക് ഗാഢമായി അത് മന
സ്സിൽ പതിഞ്ഞിട്ടുണ്ടാവും. ബാലൻ മേനോന്റെ ക്ലാസിൽ
ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ കഠിനമായ ശ്രമം വേണ്ടിയി
രുന്നു. ഒരു സൂചി നിലത്തു വീണാൽ പോലും അറിയുന്ന നിശ്ശ
ബ്ദതയായിരിക്കും ക്ലാസിൽ. ആരെങ്കിലും കുരുത്തക്കേട് കാട്ടി
യാൽ ചെവി പൊന്നാകുമെന്ന് ഉറപ്പാണ്. തള്ളവിരലും ചൂണ്ടാണിവിരലും
കൂട്ടി ബാലൻ മേനോൻ ഒരു പിടി പിടിച്ചാൽ
അതിന്റെ പാട് കരുവാളിച്ച് കിടക്കും. ഓർമയും. അഗാധമായ
ഒരു കിണറ്റിൽ നിന്നെന്നപോലെ മുഴങ്ങുന്ന ബാലൻമേനോന്റെ
ശബ്ദം വിദൂരതയിൽ നിന്ന് എനിക്കിപ്പോഴും കേൾ
ക്കാം.
അപ്പുവാരിയർ മാഷെക്കുറിച്ച് എനിക്ക് കുറ്റബോധത്തോടെ
മാത്രമേ ഓർക്കാനാവൂ.
”അച്ഛൻ അങ്ങേരോട് എന്തെങ്കിലും തെറ്റ് ചെയ്‌തോ?”
മകൾ ചോദിച്ചു.
ഞാനായിട്ട് എന്തെങ്കിലും ചെയ്തു എന്ന് പറയാനാവില്ല.
എങ്കിലും മറ്റുള്ളവർ ചെയ്ത തെറ്റിൽ ഞാനും പങ്കാളിയായി.
അതിന്റെ പശ്ചാത്താപത്തിലാണ്, വർഷങ്ങൾക്കു ശേഷം,
‘കല്ലേറ്റുംകര’ എന്ന ചെറുകഥ കലാകൗമുദിയിൽ എഴുതിയത്.
അപ്പു വാരിയരുടെ മകളെ പ്രശസ്ത കവിയായ കെ.ജി. ശങ്ക
രപ്പിള്ളയാണ് വിവാഹം ചെയ്തിരിക്കുന്നതെന്ന് അടുത്ത
കാലത്ത് പരിചയപ്പെട്ട ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീ.
സി.വി. ഉണ്ണികൃഷ്ണൻ പറയുകയുണ്ടായി. തികച്ചും അവിചാരിതമായി
കെ.ജിയും പത്‌നിയും എന്റെ മകൻ സന്ദീപിന്റെ
വിവാഹസ്വീകരണത്തിൽ പങ്കെടുത്തത് നന്ദിപൂർവം സ്മരി
ക്കുന്നു.
ഏഴാംക്ലാസിൽ പഠിക്കുമ്പോൾ സ്‌കോളർഷിപ് പരീക്ഷയ്ക്ക്
അഞ്ചോ ആറോ കുട്ടികളെ തിരഞ്ഞെടുത്തു. കൂട്ടത്തിൽ
ഞാനും ഉണ്ടായിരുന്നു. ക്ലാസിലെ പഠിപ്പ് കൂടാതെ പ്രത്യേകം
ട്യൂഷൻ വേണമെന്ന് ഞങ്ങൾ തീരുമാനിച്ചു. അപ്പു വാരിയർ
മാഷ് മതി എന്ന തീരുമാനം ഏകകണ്ഠമായിരുന്നു. മാഷ്‌ടെ
കഴിവും പ്രാപ്തിയും എല്ലാവർക്കും ബോദ്ധ്യമാണ്. അതുകൊ
ണ്ടുതന്നെ നെപ്പോളിയൻ എന്ന അപരനാമവും കുട്ടികൾക്കി
ടയിൽ രഹസ്യമായി പ്രചരിച്ചിരുന്നു. മാഷ് സംസാരിക്കുമ്പോൾ
കഴുത്തിലെ ഞരമ്പുകൾ പ്രകടമായി വലിഞ്ഞുമുറുകുന്നത്
ഞാൻ വ്യക്തമായി ഓർക്കുന്നു.
അപ്പുവാരിയർ ഞങ്ങളെ കണക്കും ഇംഗ്ലീഷുമാണ് പഠിപ്പി
ച്ചിരുന്നത്. കണക്കിൽ ഞാൻ മഹാമോശമായിരുന്നു.
ഒടടപപട ഏടഭഴടറസ 2015 ഛടളളണറ 8 6
എന്നാൽ ഇംഗ്ലീഷിൽ നല്ല മാർക്കുകൾ കിട്ടാറുണ്ട്. ട്യൂഷനെടുക്കാമോ
എന്ന് മാഷോട് ഒറ്റയ്ക്കു പോയി ചോദിക്കാൻ ആർ
ക്കും ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ആറു പേരും കൂടി
യാണ് പോയത്. മാഷ് ആദ്യം വിസമ്മതിച്ചു. സ്‌കൂൾ വിട്ടതിനുശേഷമേ
ക്ലാസെടുക്കാനാവൂ. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ
സമയം വളരെ വൈകും. അത് ബുദ്ധിമുട്ടാണ്. വേറെ
ആരെയെങ്കിലും സമീപിക്കൂ. മാഷെ അങ്ങനെ ഒഴിഞ്ഞുമാറാൻ
ഞങ്ങൾ സമ്മതിച്ചില്ല. തുടർച്ചയായി ശല്യം ചെയ്തുകൊ
ണ്ടിരുന്നു. അവസാനം മാഷ് സമ്മതിച്ചു. ഞങ്ങൾ എല്ലാ
മാസവും ഒരു തുക സമാഹരിച്ച് മാഷ്‌ക്ക് കൊടുത്തുപോന്നു.
അതിന്റെ വിശദാംശങ്ങളൊന്നും ഇപ്പോൾ ഓർമയില്ല. എത്ര
മാസം ട്യൂഷനെടുത്തു എന്നും ഓർക്കുന്നില്ല. ഓർമയിലുള്ളത്,
മാഷോട് കാണിച്ച വഞ്ചനയാണ്. അവസാന മാസത്തെ
ഫീസ് കൊടുക്കാതെ മുങ്ങാൻ കാരണം ഞങ്ങളിൽ രണ്ടു
പേരാണ്. ഫീസു കൊടുക്കാൻ കാശില്ലെന്ന് അവർ തീർത്തു
പറഞ്ഞു. ഞങ്ങൾ മാത്രം ഫീസു കൊടുത്ത് നല്ലപിള്ള ചമയാൻ
അനുവദിക്കില്ലെന്ന് അവർ ഭീഷണിപ്പെടുത്തി. ഞങ്ങൾ
ഭീരുക്കളെപ്പോലെ അവരുടെ ഭീഷണിക്ക് വഴങ്ങി. ആ കുറ്റ
ബോധത്തിന്റെ കറുത്ത പാട് ഇന്നും മനസ്സിൽ മായാതെ കിട
പ്പുണ്ട്. ഹൈസ്‌കൂളിൽ പഠിപ്പിച്ച മിക്കവാറും അദ്ധ്യാപകരെയും
ഞാനോർക്കുന്നു. തന്റേടിയും ഗൗരവക്കാരിയുമായ
രാധ ടീച്ചർ, ഒരു പശുവിനെപ്പോലെ പാവമായ സരള ടീച്ചർ,
പ്രകൃതിശാസ്ര്തം മാത്രം ശ്വസിച്ചിരുന്ന കല്യാണിക്കുട്ടി ടീച്ചർ,
സാത്വികഗുണങ്ങളുടെ മൂർത്തിമൽഭാവമായിരുന്ന,
സംസ്‌കൃതം പണ്ഡിറ്റ് (നമ്പൂതിരി മാഷ്).
ജീവിതത്തിന്റെ അസ്തമയത്തിലേക്ക് അടുത്തുകൊണ്ടിരി
ക്കുന്ന ഈ സമയത്ത് വിവരവും വിജ്ഞാനവും പകർന്നുതന്ന
മഹാന്മാരായ എന്റെ അദ്ധ്യാപകരെ സ്‌നേഹാദരങ്ങ
ളോടെ ഓർക്കാൻ കഴിയുന്നത് അവരുടെ മഹത്വം കൊണ്ടാണ്.
എന്റെ ഓർമശക്തിയുടെ മികവുകൊണ്ടല്ല. ഇന്ന് സ്‌കൂൾ
കോളേജ് അന്തരീക്ഷങ്ങൾ മാത്രമല്ല, നമ്മുടെ നാടും കുടുംബവും
വരെ മാറിയിരിക്കുന്നു. ആ മാറ്റം നല്ലതിനോ
ചീത്തയ്‌ക്കോ എന്ന് കാലമാണ് നിർണയിക്കുക. നിങ്ങൾക്കത്
കാണാനാവും. തിരിച്ചുപോരുമ്പോൾ, ഞാൻ പഠിച്ച
ഹൈസ്‌കൂൾ കുട്ടികളെ കാണിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന
നേർത്ത ഖേദം ബാക്കിയായി. സ്‌കൂൾ മൂന്നുനാലു കെട്ടിടങ്ങളും
അടച്ചുപൂട്ടിയ ഗെയ്റ്റുമല്ലല്ലോ. കുട്ടികളും അദ്ധ്യാപകരും
ബഹളവും ആരവങ്ങളുമല്ലേ.