സി.വി. ബാലകൃഷ്ണന് ഒരു ആമുഖത്തിന്റെ
ആവശ്യമില്ല. സാഹിത്യകാരൻ, തിരക്കഥാകൃത്ത്, സിനിമാ
നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തൻ. വളരെയധികം
യാത്ര ചെയ്തിട്ടുള്ള അദ്ദേഹം പല തവണ മുംബയ്
സന്ദർശിച്ചിട്ടുണ്ട്. ഗോവിന്ദ് നിഹലാനിയുമായും
ഓംപുരിയുമായും ഒത്ത് പ്രവർത്തിച്ചിട്ടുണ്ട്. പല
മേഖലകളിലായി നിരവധി സുഹൃത്തുക്കളും ബന്ധുക്കളും
മുംബയിലുണ്ട്. മുംബയെ പശ്ചാത്തലമാക്കി അദ്ദേഹം
ഏതാനും കഥകൾ എഴുതിയിട്ടുണ്ട്. അദ്ദേഹം തന്റെ
മുംബയ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
താങ്കൾ എന്നാണ് ആദ്യമായി ബോംബെയിൽ പോയത്?
അക്കാലത്തെ ബോംബെയെക്കുറിച്ചും, താങ്കളുടെ
അനുഭവങ്ങളും പങ്കുവയ്ക്കാമോ?
എൺപത്തി മൂന്ന് (1983) ഡിസംബർ അവസാന
വാരത്തിലായിരുന്നു അത്. മംഗലാപുരത്തുനിന്ന്
ഫ്ളൈറ്റിലാണ് പോയത്. എയർപോർട്ടിൽ എെന്റയൊരു
ബന്ധു കാത്തുനിന്നിരുന്നു. കുർള റെയിൽവെ
സ്റ്റേഷനടുത്തായിരുന്നു അയാൾ താമസിച്ചിരുന്നത്. അപ്പോ
ൾ കുടുംബം അയാളുടെ കൂടെയില്ല. ഒറ്റയ്ക്കാണ്. ഞാൻ ഒപ്പം
കൂടി. ബോംബെ എനിക്ക് തീർത്തും അപരിചിതമായിരുന്നെ
ങ്കിലും മറ്റു പ്രധാന ഇന്ത്യൻ നഗരങ്ങളൊക്കെയും എനിക്ക്
പരിചിതമായിരുന്നു. കൽക്കട്ടയിൽ രണ്ടു തവണ
പോയിട്ടുണ്ട്, കുറെക്കാലം താമസിച്ചിട്ടുണ്ട്.
ദൽഹിയിലുണ്ടായിരുന്നു. മദിരാശിയിലും ബാംഗ്ളൂരിലും
അലഞ്ഞിട്ടുണ്ട്, ആഴ്ചകളോളം. ബോംബെയിലേക്ക്
ആദ്യമായിട്ടായിരുന്നുവെന്നുമാത്രം. അതുകൊണ്ട് ഓരോ
കാഴ്ചയുടെ നേർക്കും ഞാൻ കണ്ണുകൾ ആവുന്നത്ര തുറന്നു
പിടിച്ചു.
ബോംബെ എന്നെ സംബന്ധിച്ച് ഒരു ചലച്ചിത്ര
നഗരമായിരുന്നു. ലൂമിയർ സഹോദരന്മാരുടെ സിനിമ
ആദ്യം പ്രദർശിപ്പിച്ചത് ബോംബെയിലെ വാട്ട്സൺസ്
ഹോട്ടലിലാണ് (കടളലമഭ’ല ഒമളണഫ). പാരീസിലെ ആദ്യ
പ്രദർശനം (7 ജൂലൈ, 1896) കഴിഞ്ഞ് ആറു മാസം മാത്രമേ
അതിനെടുത്തുള്ളൂ. ഒന്നാമത്തെ ഇന്ത്യൻ ചിത്രമായ
ഗുസ്തിക്കാർ (ൗദണ കറണലളഫണറല, ഒ..േ ആദടളശടഢണപടറ, 1899), ആദ്യ
ഫീച്ചർ ചിത്രമായ പുണ്ഡലിക് (ൂഴഭഢടഫധപ, .െഏ. ൗമറഭണസ, 1912),
ആദ്യത്തെ വിജയിച്ച ഫീച്ചർ ചിത്രമെന്ന് ചരിത്രത്തിൽ
പരാമൃഷ്ടമായ രാജാ ഹരിശ്ചന്ദ്ര (ടെനട ഒടറധലദഡദടഭഢറട,
ഉടഢടലടദണഠ ൂദടഫപണ, 1913), ഇന്ത്യയിലെ ഒന്നാമത്തെ ശബ്ദ
ചിത്രമായ ആലം ആര (അഫടബ അറട, അറഢണലദധറ ഛ. എറടഭധ, 1931)
എന്നിവയൊക്കെ ബോംബെയിലാണ് പിറന്നത്.
ഒന്നാമത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയും
ബോംബെയിലായിരുന്നു, 1952-ൽ. വിറ്റോറിയോ ഡി
സീക്കയുടെ ബൈസിക്കിൾ തീവ്സ് (ആധഡസഡഫണ ൗദധണവണല),
മിറക്കിൾ ഇൻ മിലാൻ (ഛധറടഡഫണ ധഭ ഛധഫടഭ),
റോസെല്ലിനിയുടെ ഓപ്പൺ സിറ്റി (ുയണഭ ഇധളസ) തുടങ്ങിയ
ചിത്രങ്ങൾ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത് ഈ
മേളയിലാണ്. ഇരുപത്തിരണ്ടു രാജ്യങ്ങളിൽ നിന്നുള്ള
ചിത്രങ്ങൾ മേളയിൽ ഉൾപ്പെട്ടിരുന്നു. ഇറ്റാലിയൻ നിയോ
റിയലിസത്തെ പരിചയപ്പെടുത്തിയ മേളയെന്ന നിലയ്ക്കും
അതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. ഏഷ്യയിൽ തന്നെ
അങ്ങനെയൊരു ചലച്ചിത്ര മേള ആദ്യമായാണ്.
ഇന്ത്യയിലാകെ വിപണിയുള്ള ഹിന്ദി സിനിമ ചെറുപ്പം
തൊട്ടേ എന്നെ ആകർഷിച്ചിരുന്നു. ഒരുപാട് ഹിന്ദി ചിത്രങ്ങ
ൾ അക്കാലത്ത് നാട്ടിലെ സിനിമാകൊട്ടകയിൽ
പ്രദർശിപ്പിച്ചിരുന്നില്ല. പക്ഷേ, വിവിധഭാരതിയും സിലോൺ
റേഡിയോയും ( ഇണസഫമഭ ടെഢധമ) ഹിന്ദി ചലച്ചിത്ര
ഗാനങ്ങൾക്ക് വലിയ പ്രചാരം നൽകിയിരുന്നു. അമീർ
സയാനി അവതരിപ്പിച്ചിരുന്ന ബിനാക്ക ഗീത് മാല,
വിവിധഭാരതിയിൽ ഞായറാഴ്ച തോറും ഉച്ചയ്ക്കുണ്ടായിരുന്ന
പ്രത്യേക പരിപാടി തുടങ്ങിയവയുടെ ആരാധകനായിരുന്നു
ഞാനും. ജൊ വാദാ കിയാ വോ, ചാഹൂംഗാ മൈ തുജെ,
ജാനേ വാലോ സരാ, യേ നീലേ ഗഗൻ കേ തലേ, ജിയാ
വോ ജിയാ കുച്ച് ബോൽ ദോ എന്നിങ്ങനെയുള്ള പോപ്പുല
ർ ഗാനങ്ങൾ അക്കാലത്ത് എെന്റ നാവിൻതുമ്പിലുണ്ടായി
രുന്നു. ഇതൊക്കെക്കൊണ്ട് ബോംബെയിലെത്തിയപ്പോൾ
ഏറെ സന്തോഷം തോന്നി. പക്ഷേ, ഞാൻ ഹിന്ദി
സിനിമയുടെ മേഖലയിലേക്ക് ഒന്നെത്തിനോക്കുകപോലും
ചെയ്തില്ല. തീവണ്ടികളിലും ബസ്സുകളിലുമായി കുറെ യാത്ര
ചെയ്തു. ആദ്യം തന്നെ ചെയ്തത് കുർളയിൽ നിന്ന്
വിക്ടോറിയാ ടെർമിനസ്സു വരെ ഒരു മാസത്തേക്ക് സീസൺ
ടിക്കറ്റ് (ലണടലമഭ ളധഡപണള) എടുക്കുകയായിരുന്നു. എന്നും തിങ്ങി
ഞെരുങ്ങിയുള്ള യാത്രകൾ. ജുഹുവും മലബാർ ഹില്ലും
മറൈൻ ഡ്രൈവും മാത്രമല്ല, ചേരികളും ചുവന്ന
തെരുവുകളുമൊക്കെ നടന്നു കണ്ടു. അധോലോകത്തെ
അറിഞ്ഞു. അതേക്കുറിച്ചുള്ള ഭീതി ഞാനും പങ്കിട്ടു. ഭീതിയുടെ
നിഴൽ നഗരത്തെ എപ്പോഴും മൂടിനില്ക്കുന്നതായി തോന്നുമായിരുന്നു
എനിക്ക്.
താങ്കളുടെ രചനകളിൽ നഗരവും, നാഗരികരായ കഥാപാത്രങ്ങളും,
നഗരത്തിന്റേതു മാത്രമായ ജീവിതാവസ്ഥകളും
നിരവധിയാണ്. ഇതിൽ മുംബയ് നഗരത്തിെന്റ പങ്ക്
എന്താണ്?
നഗരാനുഭവങ്ങൾ പൊതുവെ തീക്ഷ്ണങ്ങളാണ്.
കണ്ണൂരും കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവുമാണ്
നഗരകേന്ദ്രിതങ്ങളായ എന്റെ രചനകളുടെ പശ്ചാത്തലങ്ങ
ൾ. കൽക്കട്ടയിൽ നിന്നും ഡൽഹിയിൽ നിന്നും ബാംഗ്ളൂരി
ൽ നിന്നുമൊക്കെ എഴുതിയിട്ടുണ്ട്. പക്ഷേ കഥകളായല്ല.
ലേഖനങ്ങളോ പത്രറിപ്പോർട്ടുകളോ മാത്രം. തികച്ചും
ഒടടപപട മഡളമഠണറ 2014 ഛടളളണറ 03 6
അന്യമെന്നു പറയാവുന്ന ഒരു വൻ നഗരം എന്റെ കഥകളിൽ
വരുന്നത് ബോംബെയുടെ പശ്ചാത്തലത്തിൽ എഴുതിയപ്പോഴാണ്.
വഴിവാണിഭക്കാരനായ മിയാൻ ഹുസൈന്റെ
ജുഹു അനുഭവം, ഒരു പോസ്റ്റ് പൊഖ്റാൻ ഷെനാറിയോ,
മാമൂൽ, ശ്രാവണി, ബാൽക്കണി വൃദ്ധൻ എന്നീ
കഥകളെഴുതിയത് ആദ്യ സന്ദർശനാനന്തരം തിരിച്ചെത്തിയ
ഉടനെയാണ്. എൺപത്തിനാലിലെ (1984) ചില
വാർഷികപ്പതിപ്പുകൾക്കായെഴുതിയ ഈ കഥകൾ മുഴുവനും
ബോംബെ ജീവിതം അവലംബിച്ചുള്ളതായിരുന്നു.
ഒരു വഴി വാണിഭക്കാരനായ മിയാൻ ഹുസൈന്റെ ജുഹു
അനുഭവം എന്ന കഥ പ്രത്യേക പരാമർശം അർഹിക്കുന്നു.
അതിൽ ഗുലാം അലിയുടെ ഗസൽ കേൾക്കാനായി
ജുഹുവിലേക്ക് പോകുന്ന ഒരു മുസ്ലീമും ഹിന്ദുവും ഉണ്ട്.
തിലകക്കുറി അണിഞ്ഞ ഹിന്ദുവിെന്റ കയ്യിൽ ശിവ സേനയുടെ
മുഖപത്രമായ ‘സാംന’ ഉണ്ട്. വളരെ ശ്രദ്ധയോടെ
സൂക്ഷ്മാംശങ്ങൾ താങ്കൾ അവതരിപ്പിക്കുന്നു. ഈ കഥയുടെ
പശ്ചാത്തലം വിവരിക്കാമോ?
ഞാൻ ബോംബെയിലുണ്ടായിരുന്ന നാളുകളിലൊന്നിൽ
നടന്ന സംഭവമാണ് യഥാർത്ഥത്തിൽ ഈ കഥയ്ക്ക്
അടിസ്ഥാനം. മിയാൻ ഹുസൈനെന്ന വഴിവാണിഭക്കാരനും
അയാളുടെ അനുഭവവും എെന്റ സൃഷ്ടിയാണ്. എന്നാൽ
ഗുലാം അലിയുടെ കച്ചേരി ഒരു സംഘം ശിവസേനാ പ്രവ
ർത്തകർ അലങ്കോലമാക്കിയത് യാഥാർത്ഥ്യമായിരുന്നു.
എന്നെയത് വല്ലാതെ വേദനിപ്പിച്ചു. സംഗീതത്തിന്
ഏതെങ്കിലും രാജ്യത്തിെന്റ പരിമിതിയോ, അതിരുകളോ
ഇല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ലതാ മങ്കേഷ്
കറെയോ, മുഹമ്മദ് റാഫിയെയോ, മുകേഷിനെയോ,
തലത്ത് മെഹമൂദിനെയോ, കിഷോറിനെയോ ഇന്ത്യക്കാരനെന്നു
വിളിച്ച് പാകിസ്ഥാനിലെ സംഗീതാസ്വാദകർക്ക്
നിരാകരിക്കാൻ കഴിയുമോ? ശിവസേന ഒരു രാഷ്ട്രീയ
പ്രസ്ഥാനമെന്ന നിലയിൽ എത്ര സങ്കുചിതമായ ചിന്താഗതിയാണ്
വച്ചുപുലർത്തുന്നതെന്നും അത് എത്രമേൽ വിപത്കരമാണെന്നും
ചൂണ്ടിക്കാട്ടാനാണ് ഞാൻ ഈ കഥ
എഴുതിയത്. അക്രമം നടത്തിയത് ശിവസേനയാണെന്ന്
ചില ചിഹ്നങ്ങളിലൂടെ വ്യക്തമായും സൂചിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴും ആ പ്രസ്ഥാനം ഒട്ടുംതന്നെ മാറിയിട്ടില്ലെന്ന്
തോന്നുന്നു. കടുവയുടെ ദേഹത്തെ പുള്ളികൾ മായില്ലല്ലോ.
കലാ സാഹിത്യ രംഗത്തുള്ള മലയാളികളല്ലാത്തവരുമായും
താങ്കൾക്ക് ബന്ധം കാണുമല്ലോ. അവരുടെയും മുംബയ്
മലയാളികളുടെയും ജീവിതത്തെ, കലയോടുള്ള സമീപനത്തെ
അവതരിപ്പിക്കാമോ?
മുംബയ് മലയാലാളികൾ ഏറെക്കുറെ തങ്ങളുടെ തൊഴി
ലിടങ്ങളിലും പാർപ്പിടങ്ങളിലുമായി ഒതുങ്ങിക്കൂടുന്നവരാണ്.
ഏറ്റവും തീക്ഷ്ണവും ചടുലവുമായ മറാത്തി നാടകവേദി
യുമായി അവർക്ക് ഏതെങ്കിലും വിധത്തിൽ ബന്ധമുണ്ടെ
ന്ന് ദ്യോതിപ്പിക്കുകയില്ല അവരുടെ നാടകാവതരണങ്ങൾ.
(ഏതൊരു നഗരത്തിലുമെന്ന പോലെ മുംബയിലും വളരെ
ചെറിയ ന്യൂനപക്ഷം ഇതിനൊക്കെ അപവാദമായിട്ടുണ്ടാകാം).
അവ പഴഞ്ചനും വിരസവുമാണ്. വിജയ് ടെണ്ടുൽക്ക
റെപ്പോലെയോ, സത്യദേവ് ദുബെയെപ്പോലെയോ ഒക്കെ
യുള്ള നാടകപ്രവർത്തകരിൽ നിന്ന് ഒരു പാഠവും അവർ
പഠിച്ചതായി തോന്നിയില്ല. മറാത്തി നാടക വേദിയുടെയും
പ്രിഥ്വി തിയേറ്ററിൽ പതിവായി നടക്കുന്ന നാടകാവിഷ്കാര
ങ്ങളുടെയും ജഹാംഗിർ ആർട് ഗാലറിയിലെ ചിത്ര പ്രദ
ർശനങ്ങളുടെയും പുതിയ സാഹിത്യത്തിന്റെയുമൊക്കെ
ധാരകൾ സമന്വയിപ്പിച്ച ഒരു നവ ഭാവുകത്വം ബോംബെ
മലയാളികൾ സാമാന്യേന പ്രകടിപ്പിക്കുന്നില്ല. അവരുടെ
കലാപ്രവർത്തനങ്ങൾ മൂല്യവത്താണെന്നോ അന്തസ്സാരമു
ള്ളവയാണെന്നോ കരുതാനാവില്ല. അവർ ആരിലും മതി
പ്പുളവാക്കില്ല. ഇങ്ങനെ പറയുന്നത് ഖേദത്തോടെയാണ്.
ഗ്രാമം നിഷ്കളങ്കം, നഗരം ക്രൂരം (വേശ്യയെപ്പോലെ
നഗരം എന്നൊക്കെയാണല്ലോ വിശേഷണങ്ങൾ) എന്ന
രീതിയിലാണല്ലോ നമ്മുടെ സാഹിത്യത്തിൽ സാധാരണയായി
അവതരിപ്പിക്കാറ്. പ്രവാസികൾ ഭൂരിഭാഗവും
(എഴുത്തുകാരും) ഒരുതരം ഒട്ടിപ്പിടിക്കുന്ന ഗൃഹാതുരത്വം
പേറുന്നവരാണ്. മുംബയെയും കേരളത്തെയും താരതമ്യ
പ്പെടുത്തുമ്പോൾ എന്ത് തോന്നുന്നു? ഒരു പക്ഷെ,
താങ്കളൊക്കെയായിരിക്കും (ഗ്രാമത്തിൽ ഇരുന്നുകൊണ്ട്)
നഗരത്തെക്കുറിച്ച് വ്യത്യസ്തമായി എഴുതിയത്.
മുംബയ് മലയാളികൾ കേരളത്തെക്കുറിച്ച് ഗൃഹാതുരത്വം
പുലർത്തുന്നവരായി എന്തുകൊണ്ടോ എനിക്ക്
തോന്നിയിട്ടില്ല. കേരളത്തിലേക്കുള്ള തിരിച്ചു വരവ്
മിക്കവരുടെയും പരിഗണനയിലില്ല. പലരും പതിറ്റാണ്ടുകളായി
അവിടെയാണ്. ഫ്ളാറ്റുകളുണ്ട്, പലർക്കും സ്വന്തം
സ്ഥാപനങ്ങളുണ്ട്, വയ്യാതാകുംവരെ ഉയർന്ന ശമ്പളത്തിൽ
ജോലി ചെയ്യാനുള്ള സാഹചര്യമുണ്ട്, മക്കൾ വിവാഹം
കഴിച്ചിരിക്കുന്നത് അവിടെത്തന്നെയാണ്, മക്കൾക്ക്
കേരളത്തോട് പോതുവെയോ അച്ഛനും അമ്മയും വളർന്ന
ഗ്രാമങ്ങളോടോ യാതൊരു മമതയുമില്ല. നാട്ടിൽ വല്ലപ്പോഴും
വന്നാൽ പുതിയ തലമുറയുടെ മുഖത്ത് പുച്ഛവും മനുഷ്യർ
ഇവിടെയെങ്ങനെ കഴിഞ്ഞുകൂടുന്നുവെന്നുള്ള ഭാവവുമാണ്.
പലർക്കും ഇപ്പോഴിവിടെ മണ്ണോ വീടോ വേരുകളോ ഇല്ല.
മഹാനഗരം അവരെ അപ്പാടെ വിഴുങ്ങിയിരിക്കുന്നു. ഞാൻ
പക്ഷേ ഒരു നാട്ടിൻപുറത്തുകാരനാണ്. ഓരോ യാത്രയ്ക്ക്
ശേഷവും ഇവിടെ തിരിച്ചെത്താൻ കൊതിക്കുന്ന മനസ്സാണ്
എന്റേത്. നഗരത്തോട് വലിയ ആഭിമുഖ്യമില്ല.
കേരളമെന്നും മലയാളിയെന്നും കേട്ടാൽ തിളയ്ക്കണം ചോര
ഞരമ്പുകളിൽ എന്നും അന്തരംഗം അഭിമാന പൂരിതമാകണമെന്നും
ഒക്കെയാണല്ലോ കവി പാടിയത്. മലയാളി എന്ന്
പറയാ പോലും മടിക്കുന്ന മലയാളികളും നഗരത്തി ഉണ്ടല്ലോ.
ശരിയാണ്. ആദ്യ വരവിൽ ഉണ്ടായ ഒരനുഭവത്തെക്കുറിച്ച്
പറയാം. ഒരു രാത്രി ഞാനും ബംഗാളി ചലച്ചിത്ര
നിരൂപകനും സുഹൃത്തുമായ വിദ്യാർത്ഥി ചാറ്റർജിയും
അവസാനത്തെ വണ്ടിയിൽ മടങ്ങാനിരിക്കുകയായിരുന്നു.
ഒടടപപട മഡളമഠണറ 2014 ഛടളളണറ 03 7
ബർഗ്മാന്റെ ‘ഫാനി ആന്റ് അലക്സാണ്ടറി’ന്റെ ദൈർഘ്യ
മാണ് അത്രയും വൈകാനിടയാക്കിയത്. അക്കാലത്ത്
ഞാൻ പുകവലിക്കുമായിരുന്നു. പ്ളാറ്റ്ഫോമിലൂടെ നടന്ന്
ഇലക്ട്രിക് ട്രെയിനിൽ കയറുേമ്പാൾ എന്റെ കയ്യിലൊരു
കത്തിച്ച സിഗരറ്റ്. വണ്ടിയിലിരുന്ന് കുറച്ചു കഴിഞ്ഞപ്പോൾ
പിറകിൽനിന്നാരോ ചുമലിൽ തട്ടി. തീ ചോദിച്ചതാവുമെന്നു
കരുതി ഞാൻ സിഗരറ്റ് പിറകോട്ടു നീട്ടിയപ്പോൾ അയാൾ
പറഞ്ഞു, എഴുന്നേറ്റ് കൂടെച്ചെല്ലാൻ. അതൊരു പോലീസുകാരനായിരുന്നു.
പുകവലിച്ചതിന് പിടികൂടിയതാണ്.
ട്രെയിനിൽ പുകവലിക്കുന്നത് ശിക്ഷാർഹമാണെന്ന് എനി
ക്കറിയില്ലായിരുന്നു. മുമ്പ് വലിക്കാൻ അവസരമുണ്ടായിട്ടി
ല്ല. തിങ്ങിഞെരുങ്ങിയുള്ള യാത്രകളിൽ എങ്ങനെ പുകവലി
ക്കാനാണ്!
ഞാനും വിദ്യാർത്ഥിയും അയാളെ ബോദ്ധ്യപ്പെടുത്താൻ
ശ്രമിച്ചു. ഞാനെെന്റ മാധ്യമപ്രവർത്തകനെന്ന കാർഡ്
കാണിച്ചു. കേരളത്തിൽ നിന്ന് വന്നതാണെന്നും അറിഞ്ഞുകൂടാത്തതുകൊണ്ട്
സംഭവിച്ച തെറ്റാണെന്നും പറഞ്ഞു.
അയാൾ ഹിന്ദിയിലാണ് സംസാരിച്ചത്. ഞങ്ങൾ ഇംഗ്ളീഷും
ഹിന്ദിയുമൊക്കെ ചേർത്ത് പയറ്റി നോക്കി. ഇല്ല, അയാൾക്ക്
തെല്ലും മനസ്സലിവില്ല. നേരെ പ്ളാറ്റ്ഫോമിൽ തന്നെയുള്ള
പോലീസ് വകുപ്പിെന്റ മുറിയിലേക്ക്. അവിടെ വേറെയും
നാലഞ്ചു കുറ്റവാളികൾ. ഒരു സബ് ഇസ്പെക്ടർ അവരോട്
പരുഷമായി സംസാരിക്കുന്നു. ഞങ്ങളെ പിടികൂടിയ
കോൺസ്റ്റബിൾ അതിനിടയിലെപ്പോഴോ ഞങ്ങളെ അല്പം
മാറ്റി നിർത്തിയിട്ട് ഹിന്ദിയിൽ പറഞ്ഞു: ലോക്കപ്പ് ചെയ്ത്
രാവിലെ കോടതിയിൽ ഹാജരാക്കും. മൂന്നു മാസം ജയിലി
ൽ കിടക്കേണ്ടിവരും. അതിനൊന്നും ഇടയാക്കാതെ
അഞ്ഞൂറ് രൂപ ഏമാന് കൊടുത്താൽ പ്രശ്നം ഒതുക്കിത്തീർ
ക്കാം.
അഞ്ഞൂറ് രൂപ! ഞാനും വിദ്യാർത്ഥിയും അമ്പരന്ന് മുഖത്തോടു
മുഖം നോക്കി. അന്നത് വലിയൊരു സംഖ്യയാണ്.
ഞങ്ങൾ രണ്ടുപേരും പോക്കറ്റുകളിൽ പരത്തി. കഷ്ടിച്ച്
മുപ്പതു രൂപയുണ്ട്. അത് അയാളുടെ കയ്യിൽ തിരുകി,
അതുകൊണ്ട് തൃപ്തിപ്പെടാൻ അഭ്യർത്ഥിച്ചു. അയാൾ
മുറുമുറുത്തു. പിന്നീട് പാതിമനസ്സോടെ പൊയ്ക്കൊള്ളാൻ
പറഞ്ഞു. ഞങ്ങൾ പുറത്തിറങ്ങി ആശ്വാസപൂർവം
നെടുവീർപ്പിടുേമ്പാഴേക്കും അവസാനത്തെ വണ്ടി ചൂളം
വിളിച്ച് പോകാനൊരുങ്ങുകയായി. ഞങ്ങൾ അതിൽ
ചാടിക്കയറി.
സംഭവത്തിന്റെ ക്ലൈമാക്സ് ഇനിയാണ്. പിറ്റേന്നു
രാവിലെ പതിവുപോലെ വി.ടി.യിലിറങ്ങി ഫെസ്റ്റിവൽ
തിയ്യറ്ററിലേക്ക് നടക്കുേമ്പാൾ കവാടത്തിനരികെ നിന്ന് ഒരാ
ൾ വേറൊരാളോട് തെല്ലുറക്കെ പറയുന്നു. കേട്ടത്
മലയാളമായതു കൊണ്ട് ഒന്നങ്ങോട്ടു ശ്രദ്ധിച്ചു. അത്
തലേന്ന് ഞങ്ങളെ പിടികൂടിയ ഹിന്ദി മാത്രം ഉരുവിട്ട
പോലീസുകാരനായിരുന്നു! വിദ്യാർത്ഥി ചാറ്റർജി
അത്ഭുതത്തോടെ പറഞ്ഞു: അരേ ബാലാ, വോ മലയാളി
ഹേ. ഞാൻ കൂട്ടിച്ചേർത്തു: സാല!
സാങ്കേതിക വിപ്ളവത്തിന് മുമ്പുള്ള ബോംബെയിൽ,
കേരളവുമായി താരതമ്യപ്പെടുത്തുേമ്പാൾ, എല്ലാ മേഖലകളിലും
സാദ്ധ്യതകൾ വളരെ കൂടുതൽ ആയിരുന്നുവല്ലോ. ഈ
സാഹചര്യത്തിൽ മലയാള കലാസാഹിത്യത്തിൽ പുത്തൻ
പ്രവണതകൾ, മുമ്പേ പറക്കുന്ന പക്ഷികളെപ്പോലെ, ഇവിടെ
നിന്നായിരുന്നു ഉണ്ടാകേണ്ടിയിരുന്നത് എന്ന്
തോന്നിയിട്ടുണ്ടോ? (ഡൽഹിയിൽ നിന്ന് മലയാള സാഹിത്യ
ത്തിന് കനപ്പെട്ട സംഭാവനകൾ ലഭിക്കുകയുണ്ടായല്ലോ).
ദൽഹി മലയാളത്തിലെ കല്പിത കഥയെ (എധഡളധമഭ)
മാറ്റിത്തീർത്തുവെന്നത് നിസ്തർക്കമാണ്. ദൽഹി മലയാള
സാഹിത്യത്തിൽ നിർണായക സ്വാധീനമായിരുന്നു; വലിയ
പ്രതിഫലനമായിരുന്നു. എന്നാൽ ബോംബെയിൽ നിന്ന്
അതുണ്ടായില്ല. ദൽഹിയെ അപേക്ഷിച്ച് മലയാളികൾ
വലിയ ജനസഞ്ചയമായുള്ളത് ബോംബെയിലാണ്.
പണ്ടുമുതൽക്കേ ബോംബെ ബന്ധത്തെക്കുറിച്ചാണ്
ഇവിടെയുള്ളവർ ഊറ്റം കൊണ്ടിരുന്നത്. പക്ഷേ,
ബോംബെയിലെ എഴുത്തുകാർക്ക് ദൽഹിയിൽ പിന്നീട്
സംഭവിച്ചതുപോലുള്ള ഒത്തുചേരലോ, ആശയവിനിമയമോ,
സൃഷ്ടിപ്രക്രിയയോ രേഖപ്പെടുത്താനായില്ല. ആനന്ദിന്റെ
‘ആൾക്കൂട്ട’മല്ലാതെ മറ്റൊരു മികച്ച രചന ബോംബെ
പശ്ചാത്തലത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞേക്കില്ല.
നിരവധി വർഷങ്ങളായി ബോംബെയിൽ ജീവിച്ചു വരുന്നവ
ർക്ക്, അവരിലെ എഴുത്തുകാരെയാണ് ഞാൻ ഉദ്ദേശിക്കു
ന്നത്, സ്വന്തം ഭാവുകത്വത്തെ നവീകരിക്കാനോ,
മെച്ചപ്പെടുത്താനോ കൂടുതൽ സൃഷ്ട്യുന്മുഖരാകാനോ
കഴിഞ്ഞിട്ടില്ല എന്നത് ദു:ഖകരമാണ്. പലരും തങ്ങളുടെ
പഴഞ്ചൻ രചനാ ബോധത്തിലും പാരായണ ശീലത്തിലും
സങ്കല്പങ്ങളിലും അഭിരമിക്കുകയാണ്. സാഹിത്യത്തിലെ
പുത്തൻ പ്രവണതകളൊന്നും അവരാരും അറിഞ്ഞ മട്ടില്ല.
പാവം റിപ് വാൻ വിങ്ക്ൾമാർ! ഇപ്പോഴും ഉറക്കത്തിലാണ്.
എം.പി. നാരായണപ്പിള്ള മുംബയിൽ ഉണ്ടായിരുന്നില്ലേ?
ശരിയാണ്. അദ്ദേഹത്തെ ഒരു ദൽഹി സാഹിത്യകാരനായാണ്
ഞാൻ കാണുന്നത്. ഒത്തുചേരലുകൾക്കോ സംവാദ
ങ്ങൾക്കോ അദ്ദേഹം നേതൃത്വം കൊടുത്തതായും തോന്നു
ന്നില്ല. ആദ്യത്തെ വരവിൽ ഞാൻ കാണാൻ ശ്രമിച്ചപ്പോൾ
അദ്ദേഹം മൗനവ്രതത്തിലായിരുന്നു.
കേരളത്തിൽ രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നവരും,
തീവ്ര രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ചിരുന്നവരും മുംബയിൽ
എത്തുമ്പോൾ ഒരു വലിയ പരിണാമത്തിന് വിധേയരാകുന്നു.
അവർ ഇത്തരം കാര്യങ്ങളിൽ ഇടപെടാതെ ഉൾവലിയുന്നു.
(മാത്രമല്ല, ചിലർ പിന്തിരിപ്പന്മാരായി മാറുകയും ചെയ്യുന്നു).
ചെറുതും വലുതുമായ ഫാക്ടറികൾ, അസംഘടിത
തൊഴിലാളികൾ, പല തരത്തിലുള്ള ജീവിത പ്രശ്നങ്ങൾ – ഇടതു
പ്രസ്ഥാനങ്ങൾക്ക് വളരാനുള്ള നല്ല സാഹചര്യം ഉണ്ടായിട്ടും
അവർ വലിയ പുരോഗതി കൈവരിച്ചില്ല. (ഔദ്യോഗിക
ഇടതിന്റെയും, തീവ്ര ഇടതിന്റെയും ഭാഗത്തുനിന്ന് ഉണ്ടായ
ശ്രമങ്ങളെ മറന്നു കൊണ്ടല്ല ഈ ചോദ്യം). ഇക്കാര്യത്തെ
എങ്ങിനെ കാണുന്നു?
ഇത് പ്രവാസി മലയാളിയെ സംബന്ധിക്കുന്ന ഒരു
ഒടടപപട മഡളമഠണറ 2014 ഛടളളണറ 03 8
പൊതു സമസ്യയാണ്. നാട്ടിൽ ഇടതുപക്ഷ പ്രസ്ഥാനത്തി
നൊപ്പം നിന്ന് പ്രവർത്തിച്ചിട്ടുള്ള പലരും വെളിയിൽ
ചെന്നാൽ ജാതീയ സംഘടനകളുടെ ഭാരവാഹികളായോ,
സജീവാംഗങ്ങളായോ മാറുന്നത് പലപ്പോഴും കാണാനിടയായിട്ടുണ്ട്.
സങ്കുചിത താൽപര്യങ്ങളുടെ പിറകെ പോകു
ന്നതിൽ അവർക്കൊട്ടും ലജ്ജയില്ല. പലരും അയ്യപ്പ
ക്ഷേത്രങ്ങളോ, മുത്തപ്പൻ മടപ്പുരകളോ, ഭജന മന്ദിരങ്ങളോ
ഏറ്റെടുത്ത് നടത്തുന്നതിൽ സായൂജ്യം കാണുന്നു. സ്ഥിതി
എല്ലാ മറുനാടൻ നഗരങ്ങളിലും സമാനമാണ്. ഇടതുപക്ഷ
പ്രസ്ഥാനം ഏറ്റവും ശക്തമാകേണ്ടിയിരുന്ന ബോംബെയി
ൽ അതൊരു ശുഷ്ക സാന്നിദ്ധ്യമാണിന്ന്. ദത്താ സാമന്ത്
എന്ന തൊഴിലാളി നേതാവ് ബോംബെയെ വിറപ്പിച്ച ഒരു
കാലമുണ്ടായിരുന്നു. വ്യവസായ നഗരത്തിലൊരിടത്തും
ഇടതുപക്ഷ പ്രസ്ഥാനം ഒരു ശക്തിയായി രൂപപ്പെട്ടില്ല.
ബാംഗ്ളൂരിലെയും ഹൈദരബാദിലെയും ചെന്നൈയിലെയും
ദൽഹിയിലെയും അവസ്ഥ ഒട്ടും വ്യത്യസ്തമല്ല. ഇങ്ങനെ
സംഭവിച്ചതിൽ അവിടങ്ങളിൽ ചേക്കേറിയ ഇടതുപക്ഷ
മനസ്സുണ്ടായിരുന്ന മലയാളികളുടെ പിൻവാങ്ങലും
പരിണാമവും നിർണായക ഘടകമാണ്.
താങ്കൾ സിനിമയെക്കുറിച്ചും നിരവധി എഴുതിയിട്ടുണ്ടല്ലോ.
മേളകളിൽ പങ്കെടുക്കാനായി മുംബയിൽ വന്നിട്ടുമുണ്ട്. ആ
അനുഭവങ്ങൾ വിവരിക്കാമോ?
എൺപത്തിരണ്ടിലെ (1982) കൽക്കട്ട ഫിലിമോത്സവ്
തൊട്ടാണ് ഞാൻ മേളകളെ വിലയിരുത്തി എഴുതിത്തുടങ്ങി
യത്. ബോംബെയിലേക്കുള്ള ആദ്യ വരവ് ആ വർഷത്തെ
ഫിലിമോത്സവുമായി (3-17, ജനുവരി 1984) ബന്ധപ്പെട്ടായി
രുന്നു. എന്റെ കവറേജ് ദേശാഭിമാനിക്ക് വേണ്ടിയായിരുന്നു.
അതിന്റെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ മീഡിയയ്ക്കു
ള്ള സൗകര്യങ്ങളൊക്കെയുണ്ട്. ദ ഹിന്ദുവിനു വേണ്ടി വന്ന
ശശികുമാറും മറ്റുമാണ് കൂടെ. അന്യ ഭാഷകളിലെ ഫിലിം
ജേർണലിസ്റ്റുകളും ചലച്ചിത്ര നിരൂപകരുമായ പലരും
അതിനോടകം സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. തൊട്ടു
തലേ വർഷം മേള ദൽഹിയിലായിരുന്നു. ദൽഹി മേളയെ
ഇന്ത്യൻ അന്താരാഷ്ട്ര മേളയെന്നും (എഎഎഎ) ഇടവിട്ടുള്ള
വർഷങ്ങളിൽ മറ്റേതെങ്കിലും നഗരത്തിലായി നടക്കുന്ന
മേളകളെ ഫിലിമോത്സവ് എന്നുമായിരുന്നു വിളിക്കാറ്.
ഫലത്തിൽ രണ്ടും ഒന്നുതന്നെ.
ബോംബെ ഫിലിമോത്സവ് ഉദ്ഘാടനം ചെയ്തത് രാജ്
കപൂറായിരുന്നു. കടുത്ത ആസ്തമയുടെ അവശത പ്രകടമാക്കി
ക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഇരിപ്പ് ഓർമയിലുണ്ട്,
ഇപ്പോഴും. ഉദ്ഘാടനം കഴിഞ്ഞ് അദ്ദേഹം നേരെ പോയത്
ആശുപത്രിയിലേക്കാണ്.
മലയാള സിനിമയെ പ്രതിനിധീകരിച്ച് അരവിന്ദനും
കെ.ജി. ജോർജും പത്മരാജനും വിജയൻ കരോട്ടും പവി
ത്രനും ഭരത് ഗോപിയും ചിന്ത രവിയും മേളയിലുണ്ടായിരു
ന്നു. മർമ്മരം (ഭരതൻ), രചന (മോഹൻ), കൂടെവിടെ
(പത്മരാജൻ), എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് (ഫാസിൽ),
ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് (കെ.ജി. ജോർജ്)
എന്നിവയായിരുന്നു ഇന്ത്യൻ പനോരമ വിഭാഗത്തിലെ
മലയാള ചിത്രങ്ങൾ. മേള തുടങ്ങിയത് മൃണാൾ സെന്നിന്റെ
ഖാണ്ഡഹാർ (ൗദണ ഴെധഭല, 1983) പ്രദർശിപ്പിച്ചുകൊണ്ടാണ്.
ഇംഗ്മാർ ബർഗ്മാന്റെ പുതിയ ചിത്രമായ ഫാനി ആന്റ്
അലക്സാണ്ടറായിരുന്നു മേളയിലെ മുഖ്യ ആകർഷണം.
മൂന്നര മണിക്കൂറിലേറെ ദൈർഘ്യമുണ്ടായിരുന്ന ആ ചിത്രം
പത്മരാജനും ഞാനും ഒരുമിച്ചാണ് കണ്ടത്. പാതിരാവോടടുത്ത്
സിനിമ തീർന്നപ്പോൾ പപ്പേട്ടൻ പറഞ്ഞു: എന്തൊരു
ത്രില്ലിംഗ് എക്സ്പീരിയൻസ്!
ബർഗ്മാൻ മേളയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെ
ട്ടിരുന്നു. വന്നത് അദ്ദേഹത്തിന്റെ ചിരകാല സുഹൃത്തും
നടനുമായ എലാന്റ് ജോസഫ്സണാണ്. ബർഗ്മാെന്റ
പതിനൊന്നു ചിത്രങ്ങളടങ്ങിയ പാശ്ചാത് ദർശനം (ണെളറമലയണഡളധവണ)
കാണികളെ ഏറെ ആകഷിക്കുകയുണ്ടായി.
അതുപോലെത്തന്നെ ജാപ്പനീസ് സംവിധായകനായ
നഗിസ ഒഷിമയുടേതും. ഒഷിമ മേളയിലുണ്ടായിരുന്നു.
ഷോഹി ഇമാമുറയായിരുന്നു മറ്റൊരു സാന്നിദ്ധ്യം.
എണ്പത്തി മൂന്നിലെ (1983) കാൻ മേളയിൽ ഗ്രാൻഡ് പ്രി
നേടിയ ൗദണ ആടഫഫടറഢ മത ട്രറസടബടയുമായാണ് ഇമാമുറ
വന്നത്. ആന്ദ്രെ വൈദയുടെയും വോൾക്കർ ഷേ്ളാഡ്രോഫി
ന്റെയുമായിരുന്നു മറ്റ് പാശ്ചാത് ദർശനങ്ങൾ. ലോക
സിനിമയെ പ്രതിനിധീകരിക്കുന്ന ഒട്ടേറെ മികച്ച ചിത്രങ്ങൾ
മേളയിൽ ഉണ്ടായിരുന്നു. മിഗുൽ ലിറ്റിൻ, ക്രിസ്റ്റഫ് സനൂസ്സി,
ഫാസ്ബൈന്റർ, മാർഗരറ്റ് വോൺ ട്രോട്ട, ഫ്രാസ്വാ
ത്രൂഫോ, അലൻ റെനെ, എറിക് റോമർ, കോസ്റ്റാ ഗാവ്
രാസ്, കരോളി മാക്, വൂഡി അലൻ, ബോണ്ടാ ചുക്
തുടങ്ങിയവരുടെ പുതിയ ചിത്രങ്ങൾ മേളയെ പ്രൗഢവും
സമ്പന്നവുമായ ഒരനുഭവമാക്കി. എനിക്കത് ഹൃദ്യമായൊരു
ഓർമയാണ്.
ഈ അടുത്ത കാലത്തും മുംബയിൽ പോയിക്കാണുമല്ലോ.
പഴയ ബോംബെയെയും പുതിയ മുംബയെയും താരതമ്യപ്പെടുത്താമോ?
പല തവണ പോകാനിടയായിട്ടുണ്ടെങ്കിലും ഞാൻ
ഉള്ളുകൊണ്ട് സ്നേഹിക്കുന്ന ഒരു നഗരമല്ല മുംബയ്.
അവിടത്തെ തിരക്കും ആരവങ്ങളും തത്രപ്പാടുകളും
മടുപ്പിക്കും. എത്രയും പെട്ടെന്ന് ഒന്ന് പുറത്തുകടന്നാൽ
മതിയെന്നു തോന്നും. ഈ മനോഭാവത്തിന് മാറ്റമില്ല,
അന്നും ഇന്നും.