തെരുവിൽ ചിതറിപ്പോയ വിലാപങ്ങ
ളെയും ശരീരങ്ങളെയും വീണ്ടെടുക്കാനു
ള്ള ശ്രമങ്ങൾ ഇന്ന് കവിതയിൽ സജീവമാണ്.
” ഞങ്ങളുടെ ആളുകൾ
തെരുവിൽ ചിതറിക്കിടക്കുന്നു.
അതല്ലോ ഞങ്ങളുടെ വാക്കുകൾ.
വാക്കുകൾ കേൾക്കാൻ
ആരെങ്കിലും വരുമോ…..? (തെരുവിൽ
പറഞ്ഞ കവിത, മാധ്യമം ആഴ്ചപ്പ
തിപ്പ്, ലക്കം 901, ഫെബ്രുവരി 27) പി ടി
ബിനുവിന്റെ ഈ കവിത അത്തരത്തി
ലൊന്നാണ്. ഒരു ഇന്ത്യൻ യാഥാർത്ഥ്യ
ത്തിന്റെ നേർചിത്രം കവിതയിലൂടെ ഒരു
രാഷ്ട്രീയ വിഷയമാക്കി മാറ്റുകയാണ് കവി.
മുഖ്യാധാരാ സവർണ മനുഷ്യരുടെ
വിവാഹാഘോഷങ്ങളുടെ പിന്നാമ്പുറ
ങ്ങളിൽ എച്ചിലിനായി കാത്തുനിൽക്കു
ന്ന മനുഷ്യരുടെ അനുഭവമാണ് ബിനു
ഈ കവിതയിലൂടെ ആവിഷ്‌കരിക്കുന്ന
ത്. ആദിവാസികൾ, ദലിതർ തുടങ്ങിയ
അടിത്തട്ടുമനുഷ്യർ ഇന്നും ഇത്തരത്തി
ലുള്ള അനുഭവങ്ങളെ നേരിടുന്നുണ്ട്.
ഈ യാഥാർത്ഥ്യങ്ങളിലേക്കുള്ള മിഴിതുറക്കലാണ്
ഈ കവിത.
എസ് കണ്ണന്റെ നാഷണൽ ജ്യോഗ്രഫി
എന്ന കവിതയിൽ (മാധ്യമം അതേ ലക്കം) മൃഗലോകമാണുള്ളത്. മനുഷ്യൻ
നിർമിച്ച കാഴ്ചാപരിപാടിയിലൂടെയാ
ണ് നാം ഭൂരിഭാഗം മൃഗലോകത്തെയും
കാണുന്നത്. ശ്രീനാരായണഗുരുവെ
ന്നോ യേശുവെന്നോ നീതിയെന്നോ കേ
ട്ടും ചിന്തിച്ചും തലച്ചോറ് ക്ഷീണിക്കു
മ്പോഴാണ് നാം മൃഗലോകത്തേക്ക് തിരി
യുന്നത്. നേരത്തേ സംവിധാനം ചെയ്യ
പ്പെട്ടതോ എഡിറ്റ് ചെയ്യപ്പെട്ടതോ ആയ
മൃഗലോകത്തെയാണ് നമ്മൾ ചാനലി
ലൂടെ കാണുന്നത്. ഇതിനപ്പുറത്തേക്കു
ള്ള കാഴ്ചകളെയാണ് എസ് കണ്ണൻ തന്റെ
കവിതയിലൂടെ തുറന്നുവയ്ക്കുന്ന
ത്. ഒരു കഴുതപ്പുലിയുടെ നഷ്ടമായ കുട്ടി
യെക്കുറിച്ചുള്ള അതിന്റെ രോദനങ്ങളും
പ്രയാണങ്ങളും ക്യാമറക്കണ്ണുകൾക്കപ്പുറത്തേക്ക്
കാണുകയാണ് കവി. സാധാരണ
കാഴ്ചകൾക്കപ്പുറത്തേക്ക് സഞ്ചരി
ക്കുന്ന കവിയുടെ കാഴ്ചകൾ കാഴ്ചപ്പാടായി
മാറുകയാണ്.
പി ടി ബിനുവും എസ് കണ്ണനും ആവിഷ്‌കരിക്കുന്നത്
ഒരേ അനുഭവങ്ങളുടെ
വ്യത്യസ്ത കാഴ്ചകളാണ്. ഒന്നിൽ മനുഷ്യരാണ്.
മറ്റൊന്നിൽ മൃഗങ്ങളും. ബി
നുവിന്റെ കവിതയിലെ മനുഷ്യർ വളർ
ത്തുമൃഗങ്ങളേക്കാൾ പിന്തള്ളപ്പെട്ടവരാണ്.
മനുഷ്യൻ എന്ന പദവിപോലും ലഭി
ച്ചിട്ടില്ലാത്തവർ. കണ്ണന്റെ കവിതയിലെ
കഴുതപ്പുലി മനുഷ്യരുടെ വീക്ഷണകോണിൽ
ഒരസ്പൃശ്യവും വൃത്തിഹീനവുമായ
മൃഗമാണ്. കവിതകളിലെ ഈ രണ്ട്
കാഴ്ചകളും ഒരു കാഴ്ചപ്പാടിന്റെ തന്നെ
ഇരുപുറങ്ങളായി നിലനില്ക്കുന്നു.
‘ആകാശം പോലെ വിശാലമായ ആകാശം
ഒരു ചതുരത്തിൽ
ചുരുങ്ങി
ചുളുങ്ങി….’
അൻവർ അലിയുടെ ‘ദു:സ്വപ്‌നം’ എ
ന്ന കവിതയിലെ (ഭാഷാപോഷിണി,
ഫെബ്രുവരി) ആദ്യവരിയാണിത്. സ്വപ്നത്തിന്റെ
വിശാലവും നഗ്നവും അസാ
ദ്ധ്യവുമായ കാഴ്ചകളിവിടെയില്ല. ആകാശം
പോലെ വിശാലമായ ആകാശമല്ല,
ആകാശത്തിന്റെ ഒരു ഹോർഡിംഗാണ്
സ്വപ്‌നത്തിൽ വിരിയുന്നത്. ചെങ്കുത്തായ
ഒരുറക്കത്തിലൂടെ പാഞ്ഞുപോകു
മ്പോഴാണ് ഈ ഹോർഡിംഗ് കാണുന്ന
ത്. ഇവിടെ ‘ചെങ്കുത്തായ ഒരുറക്കം’ എ
ന്നത് ചെങ്കുത്തായ ഒരിറക്കം എന്നും വായിക്കാവുന്നതാണ്.
സ്വപ്‌നസഞ്ചാരിയുടെ
ഈ യാത്ര പാതാളത്തിലേക്കാണ്.
അഥവാ താഴ്ചയിലേക്കാണ്. ഇങ്ങനെ
പാതാളത്തിലേക്ക് പാഞ്ഞുപോകുമ്പേ
ഴാണ് ആകാശത്തിന്റെ ചതുരം കാണു
ന്നത്. ആകാശത്തു കാണുന്ന പലതും
രാഷ്ട്രീയമാണ്. അതിൽ ചരിത്രത്തി
ന്റെയും വർത്തമാനത്തിന്റെയും തെളി
ഞ്ഞ ചിത്രങ്ങൾ കാണാം. അരാഷ്ട്രീയമാണ്
ഈ ദു:സ്വപ്‌നമെന്നാണ് കവി പറയുന്നത്:
”ചെങ്കുത്തായ സകല ഞരമ്പുകളെയും
സാക്ഷി നിർത്തി
ആ അരാഷ്ട്രീയ ദു:സ്വപ്‌നം
ആകാശത്ത് പാതാളത്തിന്റെ
ഒരു വെബ്‌സൈറ്റ് തുറന്നു”
കവിതയിലെ ഈ വിരുദ്ധോക്തിതന്നെ
ഒരു രാഷ്ട്രീയാനുഭവമായി മാറുന്നു
ണ്ട്.
എൽ തോമസ്സുകുട്ടിയുടെ ‘എം കെ
എസ് പദ്ധതി’, ശിഹാബുദീൻ പൊയ്
ത്തുംകടവിന്റെ ‘ഇനിയെന്ത് ചെയ്യാനാവും?’,
സുജിത് കുമാറിന്റെ ‘മൗലികം’, ഒ
പി സുരേഷിന്റെ ‘പരാജിതം’ എന്നിവ
(ഭാഷാപോഷിണി അതേലക്കം) ശ്രദ്ധേ
യമായ കവിതകളാണ്.
”ഒരിക്കൽ എല്ലാ പക്ഷികളും
പാടിയിരുന്നുവെന്ന് നിങ്ങൾക്കറി
യാമോ?
ഗ്രാമവൃക്ഷത്തിലെ കുയിൽ മാത്രമല്ല
കൂരിരുട്ടിന്റെ കിടാത്തിയായ കാക്ക
പോലും”
(മാതൃഭൂമി ആഴ്ചപ്പതിപ്പ് മാർച്ച് 12
-18)
സച്ചിദാനന്ദന്റെ ‘ഒരിക്കൽ’ എന്ന കവിതയിലെ
വരികളാണിത്. പക്ഷികളുടെ
ഈ പാട്ടുകളാണ് നമുക്ക് വാക്കുകൾ
തന്നത്, വയലുകൾ നനച്ചത്. പൂക്കളിൽ
കവിതയും കായ്കളിൽ കഥയും നിദ്രയിൽ
സ്വപ്‌നവും മുലകളിൽ പാലും ഉടലുകളിൽ
പ്രണയവും മനസ്സുകളിൽ കരുണയും
നിറച്ചത് ഈ പാട്ടുകളാണെന്ന്
കവി എഴുതുന്നു.
”കൊക്കുകളിൽ രക്തം നിറഞ്ഞ
പ്പോഴാണ്
അവർ പാട്ടുകൾ നിർത്തിയത്.
മരങ്ങൾ അപ്പോൾ മുതൽ നൃത്തം
ചെയ്യാതായി
മൃഗങ്ങൾ ചിരിക്കാതായി
കല്ലുകൾ സംസാരിക്കാതായി
അരുവികൾ മധുരിക്കാതായി”
അവസാനം കവിയും ബുദ്ധനും മാത്രം
തനിച്ചാവുന്നു. പിന്നീട് ഒരു നിലവി
ളിയിൽ വെളിച്ചവും പക്ഷികളുമുണ്ടായി.
അവ അടഞ്ഞ തൊണ്ടയിൽ പാടിക്കൊ
ണ്ടിരിക്കുകയാണ്.
”ഭൂമിയിൽ നിന്നും മാഞ്ഞുപോയ
നിറങ്ങളുടെയും ഭാഷകളുടെയും പാ
ട്ട്
ഞങ്ങളു ടെ സ്വന്തം ശ് മ ശാ ന
ത്തിൽ”
ഇങ്ങനെ കവിത തീരുമ്പോൾ അദൃശ്യരാക്കപ്പെട്ട
മനുഷ്യരുടെയും പക്ഷികളുടെയും
മറ്റ് ജീവജാലങ്ങളുടെയും നിശ്ബദ
നിലവിളികൾ ഉയരുന്നത് കേൾ
ക്കാം. ഇത്തരം അനുഭവങ്ങൾ മലയാള
കവിതയിൽ അപൂർവമാണ്. അപൂർവതയുടെ
ഈ സൗന്ദര്യം തന്നെയാണ് ഒരു കവിതയെ
കാലാതിവർത്തിയാക്കി മാറ്റു
ന്നത്.
റഫീക്ക് അഹമ്മദിന്റെ ‘കഷ്ടം’ എ
ന്ന കവിതയിൽ നിന്ന് (മാധ്യമം ആഴ്ചപ്പ
തിപ്പ് ലക്കം 994, മാർച്ച് 20) പ്രവാസജീവി
തത്തിന്റെ ഉൾച്ചൂട് ഉയരുന്നുണ്ട്.
”കസ്റ്റംസ്‌കാരാ.. കസ്റ്റംസ്‌കാരാ
ഇതിനേക്കാൾ ചുമടുണ്ടായിരുന്നു
അങ്ങോട്ടുപോകുമ്പോൾ”
ഉമ്മയുടെ വെണ്ണീറു പുതഞ്ഞ വേവലാതി,
വിറ്റ പശുവിന്റെ അമറൽ, വായനശാല,
ചങ്ങാതികൾ, വേറെ എന്തി
നോ എന്നപോലെ ഓടിവന്ന് മൈമുന
എറിഞ്ഞിട്ടുപോയ കണ്ണീർനോട്ടം അങ്ങ
നെ.. അങ്ങനെ… പലതും കെട്ടിപ്പെറു
ക്കി നെഞ്ചിൽ അതിന്റെ ഭാരവുംകൊ
ണ്ടാണ് ഒരു പ്രവാസി കടൽ കടക്കുന്നത്.
ഇന്ന് തിരിച്ചുവരുമ്പോൾ… ഒന്നുരണ്ടു
കുപ്പി അത്തർ, വാപ്പായ്ക്കുള്ള വലിവി
ന്റെ സ്‌പ്രേ, മരിച്ചുപോയ വല്യുമ്മയ്ക്ക്
വാങ്ങിവച്ച പുതപ്പ്, കല്യാണം കഴിഞ്ഞുപോയ
മൈമുനയുടെ കുട്ടിക്കു കൊടു
ക്കാനുള്ള ഉടുപ്പ്, അങ്ങനെ അങ്ങനെ. ഇതിന്
ഇത്രവലിയ ഡ്യൂട്ടി എന്തിനാണെ
ന്നു ചോദിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്.
ഓരോ പ്രവാസി മലയാളിയും
എഴുതിയ കവിതയാണിത്. ഒരു ജ
നത ഒന്നാകെ ഉള്ളിൽ എഴുതിയ കവിതയെ
തിരിച്ചറിഞ്ഞ് തന്റെ വാക്കുകളിലൂടെ
ലോകത്തെ കേൾപ്പിക്കുമ്പോഴാണ്
ഒരു കവി/കവിത ജനങ്ങളുടേതായി മാറുന്നത്.
അങ്ങനെയുള്ള കവിയാണ് റഫീക്ക്
അഹമ്മദ്. തന്റെ കവിതകളിലൂടെ
അദ്ദേഹം അത് തെളിയിച്ചുകൊണ്ടി
രിക്കുകയാണ്.
ശിവകുമാർ അമ്പലപ്പുഴയുടെ ‘യാദവാ
എനിക്കറിയാം’ (ദേശാഭിമാനി വാരി
ക, മാർച്ച് 12), സജീവ് അയ്മനത്തിന്റെ
‘സിലബസ്സിൽ ഇല്ലാത്തവ’ (മലയാളം
വാരിക ഫെബ്രുവരി 27), കൈരളിയുടെ
കാക്ക(ജനുവരി-മാർച്ച് 2017)യിൽ പ്രസിദ്ധീകരിക്കപ്പെട്ട
‘മൂന്നു പുഷ്പം’ (വി
ജില ചിറപ്പാട്), ‘ചിക്കൻ വിത്ത് ലൗ’ (റീ
മ അജോയ്), ‘പനിയുടെ നിറമുള്ള കവി
ത’ (എം സങ്) എന്നീകവിതകൾ ശ്രദ്ധേ
യമായി.
”നെല്ലിനുമീതെ
പറക്കുന്ന കൊക്കുകൾക്കൊപ്പം
ഓടുന്ന കുട്ടികൾ
ആ കിളികളെ നിശ്ചലമാക്കുന്നു
ണ്ട്”.
(മലയാളം വാരിക, മാർച്ച് 20)
ബിനു എം പള്ളിപ്പാടിന്റെ ‘അന്വയം’
എന്ന കവിതയിലെ ഈ വരി മതി ഈ കവിയുടെ
മൗലിക സൗന്ദര്യത്തെയും കാഴ്
ചപ്പാടിനെയും തിരിച്ചറിയാൻ. രണ്ടു ച
ലനങ്ങൾ/വേഗങ്ങൾ തമ്മിലുള്ള ആവൃ
ത്തി ഒന്നായാൽ അത് നിശ്ചലതയെ ഉല്പാദിപ്പിക്കും.
ഇത് ശാസ്ത്രത്തിന്റെ മാത്രം
കാര്യമല്ല. സാമൂഹിക-രാഷ്ട്രീയ ച
ലനനിയമങ്ങൾക്കും ഇത് ബാധകമാണ്.
പുരോഗമനോന്മുഖമായ ഏതൊരു
ചലനത്തെയും അപ്രസക്തമാക്കാൻ അഥവാ
നിശ്ചലമാക്കാൻ അതേ ‘അളവി
ലുള്ള’ പ്രതിലോമചലനങ്ങൾക്കാവുമെ
ന്ന വർത്തമാന ബോദ്ധ്യങ്ങൾ കൂടി ഈ
കവിത നൽകുന്നുണ്ട്. ഇത്തരം സൂക്ഷ്മമായ
രാഷ്ട്രീയ അന്വേഷണങ്ങളെ സർ
ഗാത്മകമായി ആവിഷ്‌കരിക്കുമ്പോഴാണ്
കവിതയുടെ സമകാലികത സജീവമാകുന്നത്.